Contents
Displaying 5681-5690 of 25115 results.
Content:
5983
Category: 1
Sub Category:
Heading: വനിതകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള നയരേഖയുമായി സിബിസിഐ
Content: ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ വനിതകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള നയരേഖയുമായി സിബിസിഐ. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സംരക്ഷണവും ബഹുമാനവും ഉറപ്പു വരുത്തുന്നതില്‍ കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്ന്‍ രേഖയില്‍ പറയുന്നു. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ തൊഴില്‍ ഇടങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള നയരേഖയാണ് പുറത്തിറക്കിയത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഔദ്യോഗിക, കായിക വിനോദ രംഗങ്ങളിലും വനിതകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ പലയിടത്തും അക്രമങ്ങള്‍ക്കു ഇരയാകുന്നു. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന പുരുഷ മേധാവിത്വമാണ് ഇതിനു കാരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കത്തോലിക്കാ സഭ ഒരിക്കലും അംഗീകരിക്കില്ലെന്നും സിബിസിഐ വ്യക്തമാക്കി. നയരേഖ അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ചടങ്ങില്‍ ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കൂട്ടോ, മലങ്കര ഗുരുഗ്രാം രൂപത ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രീനാസ്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍, സിബിസിഐ വനിതാ കമ്മീഷന്‍ അംഗം സിസ്റ്റര്‍ താലിഷ നടുക്കുടിയില്‍, ഡല്‍ഹി മൈനോരിറ്റി കമ്മീഷന്‍ അംഗം സിസ്റ്റര്‍ സ്‌നേഹ ഗില്‍, എസ്ഡി കോണ്‍വെന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സ്മിത, തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/News/News-2017-09-19-04:49:36.jpg
Keywords: സിബിസിഐ

5984
Category: 18
Sub Category:
Heading: സേവന മനോഭാവത്തിലൂടെ കത്തോലിക്കാ ആശുപത്രികള്‍ വ്യത്യസ്തമാകുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍
Content: അങ്കമാലി: കച്ചവടവത്കരിക്കപ്പെടുന്ന സ്വകാര്യ ആശുപത്രി മേഖലയില്‍ സേവന മനോഭാവത്തിലൂടെ കത്തോലിക്കാ ആശുപത്രികള്‍ വ്യത്യസ്തമാകുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാര സമര്‍പ്പണവും പുതിയ ഓപ്പറേഷന്‍ തിയറ്ററിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനത്തിലൂടെയും കുറഞ്ഞ ചികിത്സച്ചെലവിലൂടെയും എറണാകുളം- അങ്കമാലി അതിരൂപതയുടെ ആശുപത്രികള്‍ കേരളത്തിലെ ആരോഗ്യരംഗത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള എറണാകുളം ലിസി ആശുപത്രിയിലും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും സ്വകാര്യമേഖലയിലെ മറ്റ് ആശുപത്രികളേക്കാള്‍ കുറഞ്ഞ ചികിത്സാ ചെലവാണെന്നതു പലതവണ നേരിട്ടു ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇത്തരമൊരു സേവനം ക്രൈസ്തവ സമൂഹത്തില്‍നിന്നു സമൂഹം പ്രതീക്ഷിക്കുന്നതാണ്. അതു നല്‍കാനാവുന്നുവെന്നത് അഭിമാനകരമാണ്. സൗജന്യ ചികിത്സയ്ക്കായി കത്തോലിക്കാ ആശുപത്രികള്‍ മാറ്റിവയ്ക്കുന്ന തുക ഓരോവര്‍ഷവും വര്‍ദ്ധിപ്പിക്കുന്നത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൗജന്യ നേത്ര ചികിത്സ നല്‍കുന്നതു ശ്രദ്ധേയമാണ്. ചികിത്സയ്‌ക്കൊപ്പം രോഗപ്രതിരോധത്തിനും നാം ഇനി പരിഗണന കൊടുക്കണം. നഴ്‌സുമാരുടെ സമരത്തില്‍ കത്തോലിക്കാസഭ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. സഭയുടെ ആശുപത്രികളില്‍ ശമ്പളവര്‍ദ്ധന നടപ്പാക്കണമെന്ന് ആദ്യം ശക്തമായ നിലപാട് വ്യക്തമാക്കിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യത്തില്‍ മാതൃകയായി. ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം തീര്‍ച്ചയായും അവകാശപ്പെട്ടതാണ്. ഇതു നേടിയെടുക്കാന്‍ പരിശ്രമിച്ച മാനേജുമെന്റും ജീവനക്കാരും അഭിനന്ദനം അര്‍ഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യക്ഷമമായ സമീപനമാണു സ്വീകരിച്ചതെന്ന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ രണ്ട് ആശുപത്രികളിലും ശമ്പളവര്‍ധന നടപ്പാക്കിക്കഴിഞ്ഞു. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു. മാറിയ സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളിലുള്ള ആശുപത്രികളുടെ നിലനില്‍പിനായി സര്‍ക്കാര്‍ ഗ്രാന്റ് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. എന്‍എബിഎച്ച് അംഗീകാരത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആശുപത്രി രക്ഷാധികാരി കൂടിയായ കര്‍ദിനാളിനു മുഖ്യമന്ത്രി കൈമാറി. കര്‍ദിനാളില്‍നിന്നു ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, റോജി എം. ജോണ്‍ എംഎല്‍എ, എന്‍എബിഎച്ച് ഡയറക്ടര്‍ ഡോ. ഗായത്രി മഹിന്ദ്രു, ഫാ.സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.എ. ഗ്രേസി, അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ബസിലിക്ക വികാരി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, മുന്‍ ഡയറക്ടര്‍ റവ. ഡോ. പോള്‍ മാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജെറി, മുന്‍ എംപി പി.രാജീവ്, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍, മുന്‍മന്ത്രി ജോസ് തെറ്റയില്‍, എല്‍എഫ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-09-19-05:29:37.jpg
Keywords: പിണറാ

5985
Category: 18
Sub Category:
Heading: അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇന്ന് കേരളത്തിലെത്തും
Content: തിരുവനന്തപുരം∙ അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് മാർ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവാ അഞ്ചു ദിവസത്തെ സന്ദർശനത്തിന് ഇന്ന് കേരളത്തില്‍ എത്തും. മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷികാഘോഷം, അടൂർ തിരുഹൃദയ ദേവാലയ മൂറോൻ കൂദാശ, കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനം, പാറശാല രൂപതാ ഉദ്ഘാടനം തുടങ്ങിയവയാണ് അദ്ദേഹം പങ്കെടുക്കുന്ന പ്രധാന ചടങ്ങുകൾ. ഉച്ചയ്ക്കു രണ്ടിന് അടൂർ സെൻട്രൽ മൈതാനത്തു പൗരസ്വീകരണം നൽകും. തുടർന്നു മൂറോൻ കൂദാശ. സിറിയയിൽ സഭ നേരിടുന്ന പീഡനങ്ങൾ സംബന്ധിച്ച് അദ്ദേഹം നാളെ നാലിനു പുനരൈക്യ ആഘോഷവേദിയിൽ വിവരിക്കും. 22നു കോട്ടയം സീറി സന്ദർശനം, 23നു പാറശാല രൂപത ഉദ്ഘാടനം, 25നു മടങ്ങും. ഈജിപ്ത് ആർച്ച് ബിഷപ്, അമേരിക്കൻ ഭദ്രാസന പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടെ നാലംഗ സംഘം അദ്ദേഹത്തോടൊപ്പമുണ്ട്.
Image: /content_image/India/India-2017-09-19-05:56:51.jpg
Keywords: അന്തോ

5986
Category: 18
Sub Category:
Heading: 87ാമത് പുനരൈക്യവാര്‍ഷിക സഭാസംഗമത്തിന് അടൂരില്‍ ഇന്ന് കൊടിയേറും
Content: അടൂര്‍: മലങ്കര കത്തോലിക്കാ സുറിയാനി സഭയുടെ 87ാമത് പുനരൈക്യവാര്‍ഷിക സഭാസംഗമത്തിന് അടൂരില്‍ ഇന്ന് കൊടിയേറും. സഭാ സംഗമത്തില്‍ മുഖ്യാതിഥിയായെത്തുന്ന അന്ത്യോക്യാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടിന് അടൂര്‍ സെന്‍ട്രല്‍ മൈതാനിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അടൂര്‍ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ മൂറോന്‍ കൂദാശ. മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനം (എംസിവൈഎം) നേതൃത്വത്തിലുള്ള പുനരൈക്യവിളംബര റാലികള്‍ വൈകുന്നേരം നാലിന് അടൂരില്‍ സംഗമിക്കും. തിരുവനന്തപുരത്ത് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിങ്കല്‍ നിന്ന് അതിരൂപതയില്‍ നിന്നുള്ള ദീപശിഖാ പ്രയാണം, മാര്‍ത്താണ്ഡം രൂപതയില്‍ നിന്നുള്ള വിശുദ്ധ ബൈബിള്‍, മാവേലിക്കര രൂപതയില്‍ നിന്ന് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഛായാചിത്രം, തിരുവല്ല അതിരൂപതയില്‍നിന്ന് യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രം, പത്തനംതിട്ട രൂപതയില്‍ നിന്ന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഛായാചിത്രം, കര്‍ണാടകയിലെ പുത്തൂര്‍ രൂപതയില്‍ നിന്ന് പേപ്പല്‍ പതാക, ബത്തേരി രൂപതയില്‍ നിന്ന് കാതോലിക്കാ പതാക, മൂവാറ്റുപുഴ രൂപതയില്‍ നിന്ന് എംസിവൈഎം പതാക, പുന കട്കി എക്‌സാര്‍ക്കേറ്റില്‍ നിന്ന് പുനരൈക്യ ലോഗോ, ഡല്‍ഹി ഗുഡ്ഗാവ് രൂപതയില്‍ നിന്ന് എംസിവൈഎം ലോഗോ എന്നിവയാണ് ആഘോഷപൂര്‍വം കൊണ്ടുവരുന്നത്. വിളംബരയാത്രകള്‍ സംയുക്തമായി വൈകുന്നേരം ആറിന് തിരുഹൃദയ ദേവാലയത്തില്‍ നിന്നു പുനരൈക്യ സഭാസംഗമ വേദിയായ അടൂര്‍ ഗ്രീന്‍വാലി കണ്വരന്‍ഷന്‍ സെന്ററിലെ മാര്‍ ഈവാനിയോസ് നഗറിലേക്കു നീങ്ങും. രാത്രി ഏഴിന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പതാക ഉയര്‍ത്തും. തുടര്‍ന്ന് അന്തര്‍ദേശീയ ക്വിസ് മത്സരം നടക്കും. നാളെ സഭയുടെ അല്മായ, യുവജന, മാതൃ, ബാല അന്തര്‍ദേശീയ സംഗമങ്ങള്‍ വിവിധ വേദികളിലായി നടക്കും. വൈകുന്നേരം നാലിന് തീച്ചൂളയിലെ സഭ സംസാരിക്കുന്ന പ്രത്യേക പരിപാടിയില്‍ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയുമായി അഭിമുഖം. 21നു മോണ്‍. ഡോ. യൂഹാനോന്‍ കൊച്ചുതുണ്ടില്‍, മോണ്‍. ഡോ. ഗീവര്‍ഗീസ് കാലായില്‍ റന്പാന്‍മാരുടെ മെത്രാഭിഷേകം. ഉച്ചയോടെ സഭാസംഗമം പരിപാടികള്‍ സമാപിക്കും.
Image: /content_image/India/India-2017-09-19-06:03:03.jpg
Keywords: മലങ്കര

5987
Category: 18
Sub Category:
Heading: സമര്‍പ്പിതര്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന ദൈവശാസ്ത്രകോഴ്‌സ്
Content: കോട്ടയം: വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം സമര്‍പ്പിതര്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന ദൈവശാസ്ത്രകോഴ്‌സ് ഒക്ടോബറില്‍ ആരംഭിക്കും. മാസാദ്യ ശനിയാഴ്ചകളിലാണ് ക്ലാസ്. പൗരസ്ത്യ വിദ്യാപീഠത്തിലെയും വടവാതൂര്‍ സെമിനാരിയിലെയും അധ്യാപകരാണ് കോഴ്‌സ് നയിക്കുന്നത്. പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. ചേരാനാഗ്രഹിക്കുന്നവര്‍ 30നു മുന്പായി andrewsmek@gmail.com എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Image: /content_image/India/India-2017-09-19-06:21:53.jpg
Keywords: ദൈവശാസ്ത്ര

5988
Category: 1
Sub Category:
Heading: ദൈവം നമ്മോടു കാണിക്കുന്ന ക്ഷമ അവിടുത്തെ സ്നേഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവത്തിന്‍റെ ക്ഷമ നാമോരോരുത്തരോടും അവിടുത്തേയ്ക്കുള്ള കരകവിഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ അടയാളമാണെന്നു ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ ആയിരകണക്കിന് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മത്തായിയുടെ സുവിശേഷത്തിലെ 'നിര്‍ദയനായ ഭൃത്യന്‍റെ ഉപമയെ ആസ്പദമാക്കിയാണ് പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്. ക്ഷമയെക്കുറിച്ചുള്ള ഒരു പ്രബോധനമാണ് സുവിശേഷം നല്‍കുന്നത്. എന്‍റെ സഹോദരന്‍ എനിക്കെതിരെ പാപം ചെയ്താല്‍ എത്രപ്രാവശ്യം ഞാനവനോടു ക്ഷമിക്കണം എന്നു പത്രോസ് ശ്ലീഹാ യേശുവിനോടു ചോദിക്കുന്നു. പത്രോസ് ശ്ലീഹാ മനസ്സിലാക്കിയിരിക്കുന്നത്, ക്ഷമയുടെ പരമാവധിയെന്നത് ഒരേ വ്യക്തിയോടുതന്നെ ഏഴുപ്രാവശ്യം ക്ഷമിക്കുകയാണ് എന്നായിരുന്നു. എന്നാല്‍, യേശു പറയുന്നു: ''ഞാന്‍ നിന്നോടു പറയുന്നത്, ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നാണ്''. അതായത് എല്ലായ്പോഴും ക്ഷമിക്കുക എന്നാണ്. പരിഹരിക്കാനാവാത്ത, ജന്മപാപത്തെ ഇളവുചെയ്യുന്ന മാമ്മോദീസായിലൂടെ നമ്മോടു ക്ഷമിച്ച ദൈവം, അതിനുശേഷം അതിരില്ലാത്ത കാരുണ്യത്താല്‍ നമ്മുടെ എല്ലാ പാപങ്ങളെയും എപ്പോഴൊക്കെ നാം മനസ്താപത്തിന്‍റെ ഒരു ചെറിയ കണിക പ്രകടിപ്പിക്കുന്നുവോ, അപ്പോഴെല്ലാം ക്ഷമിക്കുകയാണ്. നമുക്കെതിരായി തെറ്റു ചെയ്യുകയും നമ്മോടു ക്ഷമയാചിക്കുകയും ചെയ്യുന്ന സഹോദരരോട് നമ്മുടെ ഹൃദയം അടയ്ക്കുന്നതിനു നാം എപ്പോഴൊക്കെ പ്രലോഭിതരാകുന്നുവോ, അപ്പോഴൊക്കെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ വാക്കുകളെ നമുക്കോര്‍ക്കാം. ''നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട് നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?''. ക്ഷമിക്കപ്പെട്ടതിന്‍റെ ഫലമായി ആരെങ്കിലും ആനന്ദവും സമാധാനവും ആന്തരിക സ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ടെങ്കില്‍, അവര്‍ ആ ക്ഷമ മറ്റുള്ളവരോടും യഥാസമയം പ്രകടിപ്പിക്കുന്നതിന്‍റെ സാധ്യതയിലേക്കു തുറവിയുള്ളവരായിരിക്കേണ്ടതുണ്ട്. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന പ്രാര്‍ത്ഥനയില്‍, ഈ ഉപമയിലുള്ള പ്രബോധനം ഉള്‍ച്ചേര്‍ക്കുന്നതിന് യേശു ആഗ്രഹിച്ചു. ദൈവത്തിന്‍റെ ക്ഷമ നാമോരോരുത്തരോടും അവിടുത്തേയ്ക്കുള്ള കരകവിഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ അടയാളമാണ്. ധൂര്‍ത്തപുത്രനെയെന്നപോലെ, നമ്മുടെ അനുദിനവും നമ്മുടെ തിരിച്ചുവരവു കാത്തിരിക്കുന്ന സ്നേഹമാണ് അവിടുത്തേത്. നഷ്ടപ്പെട്ട ആടിനുവേണ്ടി തിരയുന്ന ഇടയന്‍റെ സ്നേഹമാണത്. അവിടുത്ത വാതിലില്‍ മുട്ടിവിളിക്കുന്ന ഓരോ പാപിയെയും സ്വീകരിക്കുന്ന വാത്സല്യമാണത്. ദൈവത്തില്‍ നിന്നു നാം സ്വീകരിച്ച ക്ഷമയുടെ ഉദാരതയും മഹത്വവും കൂടുതല്‍ മനസ്സിലാക്കുന്നതിനു പരിശുദ്ധ കന്യകാമറിയം, നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-09-19-06:47:50.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, ക്ഷമ

5989
Category: 1
Sub Category:
Heading: ചൈനയില്‍ ഏറ്റവുമധികം പീഡനത്തിനു ഇരയാകുന്നത് ബുദ്ധ- ഇസ്ലാം മതങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്ത ക്രൈസ്തവര്‍
Content: ബെയ്ജിംഗ്: ബുദ്ധമതത്തില്‍ നിന്നും ഇസ്ലാം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരാണ് ചൈനയില്‍ ഏറ്റവുമധികം മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികളെന്ന്‍ ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ഡോര്‍സ്. ഉയിഗുര്‍, കസാഖ്, തിബത്തന്‍ തുടങ്ങിയ ഭാഷകളിലുള്ള ബൈബിള്‍ പ്രതികളുടെ ഏറ്റവും വലിയ ആവശ്യക്കാരും ഇവര്‍ തന്നെയാണെന്ന് ഓപ്പണ്‍ഡോഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക ഭാഷകളിലുള്ള ബൈബിള്‍ പ്രതികള്‍ക്കായി ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുന്നവര്‍ ചൈനയില്‍ വളരെയേറെയാണ്. ബുദ്ധമതത്തില്‍ നിന്നും ഇസ്ലാം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരാണ് ഇവരില്‍ അധികവും. ഇവരെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. രാജ്യത്തു ക്രിസ്ത്യന്‍ ബുക്കുകള്‍ക്കും, ഇലക്ട്രോണിക്ക് രൂപത്തിലുള്ള സുവിശേഷ പതിപ്പുകള്‍ ലഭിക്കുന്നതിനും വളരെയേറെ പരിമിതികളും നിയന്ത്രണങ്ങളും ഉണ്ട്. ഏക ദൈവത്തില്‍ വിശ്വസിക്കുന്നതിനെക്കുറിച്ച് പഠിപ്പിക്കുന്ന പഴയനിയമപുസ്തകങ്ങളാണ് ചൈനയിലെ ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ആവശ്യമെന്ന് ഓപ്പണ്‍ഡോര്‍സ് പറയുന്നു. അതേസമയം ചൈനയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ തന്നെ ചൈനയിലെ കത്തോലിക്കാ വൈദികരും വിശ്വാസികളും സര്‍ക്കാരിന്റെ മതപീഡനത്തിനിരയാകുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഷാന്‍ക്സി പ്രവിശ്യയിലെ വാങ്ങ്കുണ്‍ ഗ്രാമത്തില്‍ ബുള്‍ഡോസര്‍ കൊണ്ട് ദേവാലയം തകര്‍ക്കാന്‍ ശ്രമിച്ചതിനെ ചെറുത്ത വൈദികനും വിശ്വാസികള്‍ക്കും പരിക്കേല്‍ക്കുന്ന വീഡിയോ ലോകമനസാക്ഷിയെ ഞെട്ടിച്ചിരുന്നു.
Image: /content_image/News/News-2017-09-19-08:33:11.jpg
Keywords: ചൈന

5990
Category: 1
Sub Category:
Heading: കൊറിയൻ സഭാചരിത്രത്തെ ആസ്പദമാക്കി വത്തിക്കാനിൽ ചരിത്രപ്രദർശനം
Content: വത്തിക്കാൻ സിറ്റി: കൊറിയൻ കത്തോലിക്ക സഭയുടെ ചരിത്രത്തെ ആസ്പദമാക്കി കൊറിയൻ സഭാചരിത്രപ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു. സിയോൾ അതിരൂപത മാർട്ടിയേഴ്സ് എക്സാസാൾട്ടേഷൻ കമ്മിറ്റിയാണ് 'സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും' എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇരുനൂറ്റിമുപ്പതോളം വർഷത്തെ കൊറിയൻ കത്തോലിക്ക സഭയുടെ പാരമ്പര്യമാണ് പ്രദർശന വിഷയം. സെപ്റ്റബർ ഒൻപതിന് സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ സിയോൾ കർദ്ദിനാൾ ആൻഡ്രൂ യോം സൂ ജങ്ങിന്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് പ്രദർശനത്തിന് തുടക്കമായത്. ദൈവത്തിന്റെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടപ്പിലാക്കിയതിന്റെ തെളിവാണ് കൊറിയൻ കത്തോലിക്ക സഭയുടെ ചരിത്രമെന്ന് കർദ്ദിനാൾ പറഞ്ഞു. 2014-ല്‍ കൊറിയൻ സന്ദർശനത്തിടെ കത്തോലിക്കർ വിശ്വാസത്തിന്റെയും പ്രതീക്ഷയുടേയും കാവൽക്കാരാകണമെന്ന ഫ്രാൻസിസ് പാപ്പയുടെ സന്ദേശം കൊറിയൻ മെത്രാൻ സമിതി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഹൈഗ്നസ് കിം ഹി- ജൂങ്ങ് അനുസ്മരിച്ചു. കൊറിയൻ സഭയുടെ വിവിധ കാലഘട്ടങ്ങൾ മനസ്സിലാക്കാൻ പ്രദർശനം ഉപകരിക്കും. ഓരോരുത്തരും സഭയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി ഭാവിയുടെ വെളിച്ചവും കാൽവെയ്പ്പുമാകണമെന്നും അദ്ദേഹം പറഞ്ഞു. കൊറിയയിലെ സുവിശേഷ പ്രഘോഷണവും അതിനായി നേരിട്ട സഹനങ്ങളുമാണ് പ്രദർശനത്തിന്റെ പ്രമേയം. രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർച്ച പ്രാപിച്ചതാണ് നമ്മുടെ വിശ്വാസമെന്ന വിശുദ്ധ തെർത്തുല്യന്റെ വാക്കുകളെ യാഥാർത്ഥ്യമാക്കുന്നതാണ് പ്രദർശനമെന്നു വത്തിക്കാൻ ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഗിസപ്പേ ബർട്ടല്ലോ പറഞ്ഞു. ബ്രാക്കിയോ ഡി കാർലോ മാഗ്നോ ഹാളിൽ നടക്കുന്ന എക്സിബിഷനിൽ കൊറിയൻ വിശ്വാസ വളർച്ചയിൽ രക്തസാക്ഷിത്വം വരിച്ച നൂറ്റിയെൺപത്തിയേഴോളം വിശുദ്ധരുടെ തിരുശേഷിപ്പും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം നവംബർ 17 വരെ തുടരും.
Image: /content_image/News/News-2017-09-19-09:51:24.jpg
Keywords: കൊറിയ

5991
Category: 1
Sub Category:
Heading: പശ്ചിമേഷ്യയിലെ ക്രൈസ്തവരെ പുനരധിവസിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്ന് കുര്‍ദ്ദിസ്ഥാന്‍ വികാര്‍ ജനറല്‍
Content: കുര്‍ദ്ദിസ്ഥാന്‍: പശ്ചിമേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികളെ സ്വന്തം ദേശങ്ങളില്‍ പുനരധിവസിപ്പിക്കേണ്ടത് അടിയന്തരപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും ഇതിനുള്ള സമയം അതിക്രമിച്ചെന്നും ബാഗ്ദാദിലെ ലത്തീന്‍ കത്തോലിക്കാ മെത്രാപ്പോലീത്തായുടെ കുര്‍ദ്ദിസ്ഥാനിലെ വികാര്‍ ജനറലായ ഫാദര്‍ ലൂയീസ് മോണ്ടെസ്. പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയില്ലെങ്കില്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും സ്വന്തം രാജ്യം വിട്ടുപോകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക് സ്റ്റേറ്റിനെതിരായി അമേരിക്കന്‍ പിന്തുണയോടെയുള്ള യുദ്ധം വിജയം അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരം പശ്ചിമേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് സ്വന്തം നാട്ടില്‍ തിരിച്ചുവരുവാനുള്ള അവസരത്തിന്റെ ഒരു ജാലകം തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2,00,000 മുതല്‍ 3,00,000 ത്തോളം ക്രിസ്ത്യാനികള്‍ ഇതിനോടകം തന്നെ ഇറാഖ് പലായനം ചെയ്തതായാണ് കണക്കാക്കപ്പെടുന്നത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ ആധിപത്യം ഉറപ്പിച്ചതോടെ നിരവധി ക്രിസ്ത്യാനികള്‍ ഭവനരഹിതരാവുകയും പലായനം ചെയ്യുകയും ചെയ്തിരുന്നു. പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് വേണ്ട ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസമാഹരണം സഭ ആരംഭിച്ചിട്ടുണ്ട്. കിഴക്കന്‍ ഇറാഖിലെ ജനങ്ങളേക്കാള്‍ കൂടുതലായി പടിഞ്ഞാറന്‍ ഇറാഖിലെ മുസ്ലീംങ്ങള്‍ ഐഎസ്നോട് അനുഭാവം പുലര്‍ത്തുന്നവരാണെന്ന് ഫാദര്‍ മോണ്ടെസ് പറയുന്നു. മൊസൂളിലെ സുന്നി വംശജരായ മുസ്ലീംങ്ങള്‍ ഐഎസിനായി തങ്ങളുടെ ഭവനങ്ങളുടെ വാതിലുകള്‍ തുറന്നിട്ടു. അതിനാലാണ് വെറും 2,000 ആക്രമികളുമായി വന്ന തീവ്രവാദികളുടെ സംഘം അനായാസമായി മൊസൂളില്‍ ആധിപത്യം സ്ഥാപിച്ചതെന്നു നാഷണല്‍ പബ്ലിക് റേഡിയോയുടെ റിപ്പോര്‍ട്ടിനെ ചൂണ്ടിക്കാണിച്ചു അദ്ദേഹം വിവരിച്ചു. ക്രിസ്ത്യന്‍ സഭക്ക് മൊസൂളില്‍ കാര്യമായ ഭാവി ഇല്ലെന്ന കാര്യവും ഫാദര്‍ മോണ്ടെസ് പങ്കുവെച്ചു. ഐഎസിനോടനുഭാവം പുലര്‍ത്തുന്നവരോരോപ്പം ജീവിക്കുവാന്‍ ക്രിസ്ത്യാനികള്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് അതിന്റെ കാരണമായി അദ്ദേഹം പറയുന്നത്. എങ്കിലും ക്രൈസ്തവരുടെ ശക്തികേന്ദ്രമായ നിനവേ താഴ്വരയിലേക്ക് ആയിരകണക്കിന് ക്രിസ്ത്യാനികള്‍ തിരിച്ചുവരുന്നുണ്ട്. മറ്റൊരു നഗരമായ ക്വാരഖോഷിലേക്ക് മാസാവസാനത്തോടെ 2,500-ഓളം കുടുംബങ്ങള്‍ തിരിച്ചുവന്നെന്നാണ് കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2017-09-19-11:18:18.jpg
Keywords: യേശു, ക്രിസ്തു

5992
Category: 18
Sub Category:
Heading: ഓർത്തഡോക്‌സ് സഭയില്‍ രണ്ടു സഹായമെത്രാൻമാരെ കൂടി നിയമിച്ചു
Content: കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയില്‍ രണ്ടു സഹായമെത്രാൻമാരെ കൂടി നിയമിച്ചു. മാവേലിക്കര ഭദ്രാസന സഹായമെത്രാനായി അലക്‌സിയോസ് മാർ യൗസേബിയേസിനെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന സഹായ മെത്രാനായി ഡോ. സഖറിയാസ് മാർ അപ്രേമിനേയുമാണ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിയമിച്ചത്. നിയമനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. നിലവിൽ അടൂർ – കടമ്പനാട് ഭദ്രാസനാധിപനായിരുന്ന ഡോ. സഖറിയാസ് മാർ അപ്രേമിന് അധിക ചുമതലയാണു നൽകിയത്. ഇതുവരെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചുമതല വഹിക്കുകയായിരിന്നു അലക്‌സിയോസ് മാർ യൗസേബിയസ്. ഭരണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായാണു സഹായ മെത്രാപ്പൊലീത്തമാരുടെ നിയമനം.
Image: /content_image/India/India-2017-09-20-04:46:51.jpg
Keywords: ഓര്‍ത്തഡോക്സ്