Contents

Displaying 5711-5720 of 25116 results.
Content: 6014
Category: 1
Sub Category:
Heading: ലോകത്തെ വീണ്ടും അമ്പരപ്പിച്ച് വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തകട്ട ദ്രാവകമായി
Content: നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിള്‍സിന്റെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തം അലിയുന്ന അത്ഭുതം ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഈ വര്‍ഷവും ആവര്‍ത്തിച്ചു. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-ന് രാവിലെ 10.05 നായിരുന്നു അത്ഭുതം സംഭവിച്ചത്. നേപ്പിള്‍സിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ക്രസന്‍സിയോ സെപ്പെയാണ് അത്ഭുതം സംഭവിച്ച വിവരം തീര്‍ത്ഥാടകരെ അറിയിച്ചത്. ജാനുയേരിയസ്സിന്റെ രക്തകട്ടയടങ്ങിയ പാത്രം സൂക്ഷിച്ചിരിക്കുന്ന സേഫ് താന്‍ തുറന്നപ്പോഴേക്കും രക്തം അലിഞ്ഞുകഴിഞ്ഞിരുന്നു എന്നാണ് ബിഷപ്പ് പറഞ്ഞത്. ഇക്കാര്യം ഇറ്റാലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കത്തീഡ്രലില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ ആഹ്ലാദത്തോടേയും കരഘോഷത്തോടേയുമാണ്‌ വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തം അലിഞ്ഞുവെന്ന പ്രഖ്യാപനത്തെ വരവേറ്റത്. മേയര്‍ ലൂയിജി ഡീ മജീസ്ട്രീസ്, കംപാനിയ റീജിയണല്‍ കൗൺസിൽ ചെയര്‍മാന്‍ വിന്‍സെന്‍സൊ ഡി ലൂക്കാ, ഫൈവ് സ്റ്റാര്‍ മൂവ്മെന്‍റ് മെംബര്‍ ല്‍യീജി ഡി മയോ തുടങ്ങീ നിരവധി പ്രമുഖരും അത്ഭുതത്തിന് സാക്ഷികളായിരിന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ചയാളാണ് വിശുദ്ധ ജാനുയേരിയസ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16-നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. നേപ്പിള്‍സിലും, കംപാനിയ പ്രദേശം മുഴുവനും അത്ഭുതത്തെ ശുഭകരമായ കാര്യമായിട്ടാണ്‌ കരുതിവരുന്നത്. ഈ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ അപശകുനമായി കണക്കാക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. എപ്പോഴൊക്കെ രക്തം അലിയാതിരുന്നുവോ അപ്പോഴൊക്കെ ഏതെങ്കിലും തരത്തിലുള്ള വിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വിശുദ്ധന്റെ നാമകരണ തിരുനാളിന്റെയന്നും അത്ഭുതം നടന്നിരിന്നു. 2015 മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ രക്തകട്ടയുടെ പകുതി ഭാഗം ദ്രവമായി തീര്‍ന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിന്നു.
Image: /content_image/News/News-2017-09-22-09:10:05.jpg
Keywords: ജാനു
Content: 6015
Category: 1
Sub Category:
Heading: ലോകത്തെ വീണ്ടും അമ്പരപ്പിച്ച് വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തകട്ട ദ്രാവകമായി
Content: നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിള്‍സിന്റെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തം അലിയുന്ന അത്ഭുതം ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഈ വര്‍ഷവും ആവര്‍ത്തിച്ചു. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-ന് രാവിലെ 10.05 നായിരുന്നു അത്ഭുതം സംഭവിച്ചത്. നേപ്പിള്‍സിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ക്രസന്‍സിയോ സെപ്പെയാണ് അത്ഭുതം സംഭവിച്ച വിവരം തീര്‍ത്ഥാടകരെ അറിയിച്ചത്. ജാനുയേരിയസ്സിന്റെ രക്തകട്ടയടങ്ങിയ പാത്രം സൂക്ഷിച്ചിരിക്കുന്ന സേഫ് താന്‍ തുറന്നപ്പോഴേക്കും രക്തം അലിഞ്ഞുകഴിഞ്ഞിരുന്നു എന്നാണ് ബിഷപ്പ് പറഞ്ഞത്. ഇക്കാര്യം ഇറ്റാലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കത്തീഡ്രലില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ ആഹ്ലാദത്തോടേയും കരഘോഷത്തോടേയുമാണ്‌ വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തം അലിഞ്ഞുവെന്ന പ്രഖ്യാപനത്തെ വരവേറ്റത്. മേയര്‍ ലൂയിജി ഡീ മജീസ്ട്രീസ്, കംപാനിയ റീജിയണല്‍ കൗൺസിൽ ചെയര്‍മാന്‍ വിന്‍സെന്‍സൊ ഡി ലൂക്കാ, ഫൈവ് സ്റ്റാര്‍ മൂവ്മെന്‍റ് മെംബര്‍ ല്‍യീജി ഡി മയോ തുടങ്ങീ നിരവധി പ്രമുഖരും അത്ഭുതത്തിന് സാക്ഷികളായിരിന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ചയാളാണ് വിശുദ്ധ ജാനുയേരിയസ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16-നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. നേപ്പിള്‍സിലും, കംപാനിയ പ്രദേശം മുഴുവനും അത്ഭുതത്തെ ശുഭകരമായ കാര്യമായിട്ടാണ്‌ കരുതിവരുന്നത്. ഈ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ അപശകുനമായി കണക്കാക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. എപ്പോഴൊക്കെ രക്തം അലിയാതിരുന്നുവോ അപ്പോഴൊക്കെ ഏതെങ്കിലും തരത്തിലുള്ള വിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വിശുദ്ധന്റെ നാമകരണ തിരുനാളിന്റെയന്നും അത്ഭുതം നടന്നിരിന്നു. 2015 മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ രക്തകട്ടയുടെ പകുതി ഭാഗം ദ്രവമായി തീര്‍ന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിന്നു.
Image: /content_image/News/News-2017-09-22-09:25:54.jpg
Keywords: ജാനു
Content: 6016
Category: 1
Sub Category:
Heading: തിരുസഭയുടെ പാരമ്പര്യത്തോട് കത്തോലിക്കര്‍ വിശ്വസ്തരായിരിക്കണമെന്നു ബിഷപ്പ് ഷ്നീഡര്‍
Content: അസ്താന: പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ കാര്യത്തില്‍ തിരുസഭ കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന രീതി വൈദികര്‍ പിന്തുടരണമെന്നും തിരുസഭയുടെ പാരമ്പര്യത്തോട് കത്തോലിക്കര്‍ വിശ്വസ്തരായിരിക്കണമെന്നും ഖസാഖിസ്ഥാനിലെ ഓക്സിലറി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍. ഇതിനെതിരായി പ്രവര്‍ത്തിക്കുവാന്‍ തങ്ങളുടെ മേലധികാരികളും മെത്രാന്‍മാരും ആവശ്യപ്പെട്ടാല്‍ പോലും വൈദികര്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയും അത് നിരസിക്കണമെന്നും മെത്രാന്‍ ആഹ്വാനം ചെയ്തു. 'വണ്‍ പീറ്റര്‍ ഫൈവ്' എന്ന വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സഭാപാരമ്പര്യങ്ങളെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബിഷപ്പ് വിശദീകരണം നല്‍കിയത്. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹികാഹ്വാനമായ അമോരിസ് ലെത്തീസ്യാക്ക് ശേഷം പല മെത്രാന്‍ സമിതികളും ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ചുള്ള പലവിവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പലരും സഭ പാരമ്പര്യമായി തുടര്‍ന്നുവരുന്ന രീതി മുറുകെപ്പിടിച്ചപ്പോള്‍ ചിലര്‍ ഇതില്‍ മാറ്റംവേണമെന്ന ആവശ്യം മുന്നോട്ടു വെച്ചു. സഭാപ്രബോധനമനുസരിച്ച് വിവാഹമോചിതര്‍ക്കും, പുനര്‍വിവാഹിതര്‍ക്കും തങ്ങള്‍ സഹോദരീസഹോദരന്‍മാരെപ്പോലെ ജീവിച്ചോളാം എന്ന് തീരുമാനിച്ചാല്‍ മാത്രമേ ദിവ്യകാരുണ്യ സ്വീകരണം സാധ്യമാകുകയുള്ളൂ. എന്നാല്‍ ഇതിനെതിരായിട്ടാണ് ചിലരുടെ നിലപാടുകള്‍. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും, ബെനഡിക്ട് പതിനാറാമന്‍ പാപ്പായും ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതും കത്തോലിക്കാ സഭ പാരമ്പര്യമായി തുടര്‍ന്നുവന്നിതുമായ കാര്യങ്ങള്‍ വൈദികര്‍ക്കും അത്മായര്‍ക്കും ഒരുപോലെ ബാധകമാണ്. വിവാഹത്തെക്കുറിച്ചും ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ചും തിരുസഭയുടെ പ്രബോധനങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും, ഒരു രൂപതാ മെത്രാനോ, അല്ലെങ്കില്‍ പാപ്പായോ പറഞ്ഞതുകൊണ്ട് മാത്രം തിരുസഭാ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി ദിവ്യകാരുണ്യ സ്വീകരണത്തിനു അനുവദിക്കുവാന്‍ കഴിയുകയില്ലെന്നും മെത്രാന്‍ ഷ്നീഡര്‍ പറഞ്ഞു. കുമ്പസാരം, വിശുദ്ധ കുര്‍ബാന, വിവാഹത്തിന്റെ പവിത്രത എന്നിവയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍ സംരക്ഷിക്കുവാനായി വിശ്വാസികള്‍ക്ക് കത്തെഴുതിയ മൂന്നു ഖസാഖിസ്ഥാന്‍ മെത്രാന്‍മാരില്‍ ഒരാളാണ് ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍.
Image: /content_image/News/News-2017-09-22-11:25:22.jpg
Keywords: പാരമ്പ
Content: 6017
Category: 1
Sub Category:
Heading: ഫാ. ടോം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും: ഒക്ടോബര്‍ ഒന്നിന് രാമപുരത്തേക്ക്
Content: റോം: ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായി റോമില്‍ തുടരുന്ന ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. 27ന് രാത്രി പ്രദേശിക സമയം 8.45നു റോമില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ട് 28നു രാവിലെ 7.45ന് ഫാ.ടോം ഡല്‍ഹിയിലെത്തും. ബംഗളൂരു പ്രോവിന്‍സില്‍ നിന്നുള്ള സലേഷ്യന്‍ സഭാപ്രതിനിധികളും ന്യൂഡല്‍ഹി പ്രോവിന്‍സില്‍നിന്നുള്ള പ്രതിനിധികളും വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. ഒഖ്ലയിലെ സലേഷ്യന്‍ ഹൗസില്‍ വിശ്രമിച്ചശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ഫാ. ടോം കാണും. പിന്നീട് വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോയെയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സിബിസിഐ ആസ്ഥാനത്തെ പത്രസമ്മേളനത്തില്‍ പങ്കെടുക്കും. വൈകുന്നേരം ഡല്‍ഹി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 29നു രാവിലെ എട്ടിനു ഫാ. ടോം ബംഗളൂരുവിലെത്തും. അന്ന്‍ സിബിസിഐ നേതൃയോഗത്തില്‍ കര്‍ദ്ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും ഉള്‍പ്പെടുന്ന പ്രതിനിധികളെ സന്ദര്‍ശിക്കും. 30ന് ബംഗളൂരു സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പ്രോവിന്‍സിലെ എല്ലാ വൈദികരോടും ചേര്‍ന്ന് ഫാ. ടോം കൃതജ്ഞതാ ബലി അര്‍പ്പിക്കും. ഒക്ടോബര്‍ ഒന്നിന് രാവിലെ 10നാണ് അദ്ദേഹം കേരളത്തിലെത്തുക. നെടുന്പാശേരിയിലെത്തുന്ന അദ്ദേഹത്തെ ബിഷപ്പുമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. ഉച്ചകഴിഞ്ഞു പാലാ ബിഷപ്‌സ് ഹൗസില്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചശേഷം നാലിനു ജന്മനാടായ രാമപുരത്തെത്തും. രണ്ടിന് തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തുടര്‍ന്ന് സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം എന്നിവരെയും സന്ദര്‍ശിക്കും. നേരത്തെ ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്തെത്തി ഫാ. ടോമിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തയാറാക്കുന്ന നടപടി പൂര്‍ത്തിയാക്കിയിരിന്നു.
Image: /content_image/News/News-2017-09-23-05:02:05.jpg
Keywords: ടോം
Content: 6018
Category: 18
Sub Category:
Heading: പാറശാല രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്റെ സ്ഥാനാരോഹണവും ഇന്ന്
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപത വിഭജിച്ച് പാറശാല കേന്ദ്രമായി ആരംഭിച്ച പുതിയ രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടക്കുക. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ വചന സന്ദേശം നല്‍കും. സ്ഥാനാരോഹണത്തിനു ശേഷം നടക്കുന്ന പൊതുസമ്മേളനം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷ്ണറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറലുമായ മദര്‍ പ്രേമ മുഖ്യാതിഥി ആയിരിക്കും. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 5നാണ് ഫ്രാന്‍സിസ് പാപ്പയുടെ അനുമതിയോടെ സഭാനേതൃത്വം പുതിയ രൂപത പ്രഖ്യാപിച്ചത്.
Image: /content_image/India/India-2017-09-23-05:27:46.jpg
Keywords: മലങ്കര
Content: 6019
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതി ദ്വിദിന കൗണ്‍സലിംഗ് ക്യാമ്പ് സമാപിച്ചു
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തിയ ദ്വിദിന കൗണ്‍സലിംഗ് ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഡോ. എസ്.ഡി. സിംഗ്, ചാര്‍ളി പോള്‍, റിക്‌സണ്‍ ജോസ്, ഡോ. സമീന്‍ സമദ്, ബിന്‍സ് ജോര്‍ജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, അംഗീകൃത കോളനികള്‍ എന്നിവയുടെ സമീപത്ത് മദ്യശാലകള്‍ ആരംഭിക്കാനുള്ള ദൂരപരിധി വെട്ടിക്കുറച്ചത് കേരളീയ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്ന്‍ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സിപിഎം എടുത്ത നിലപാടുകളില്‍ വെള്ളം ചേര്‍ത്തു. പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞതു ജനങ്ങള്‍ മറന്നിട്ടില്ല. മദ്യമുതലാളിമാരുടെ പണം കണ്ടപ്പോള്‍ സര്‍ക്കാരിന്റെ കണ്ണു മഞ്ഞളിച്ചു. പഞ്ചായത്തുകളുടെ അധികാരം കവര്‍ന്നെടുത്തതായും ബിഷപ് പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്കെതിരേ നാം സമരയുദ്ധത്തിന് സജ്ജമാകണം. മദ്യനയത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ ജനമധ്യത്തില്‍ തുറന്നുകാട്ടണം. അതിനായി മദ്യവിരുദ്ധ സംഘടനകള്‍ സദാ ജാഗരൂകരായി കര്‍മരംഗത്തു നിലയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രോഗ്രാം സെക്രട്ടറിമാരായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, വി.ഡി. രാജു, ജോസ് ചെന്പിശേരി, ബെനഡിക്ട് ക്രിസോസ്റ്റം, ആന്റണി ജേക്കബ്, തോമസുകുട്ടി മണക്കുന്നേല്‍, തങ്കച്ചന്‍ വെളിയില്‍, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, മിനി ആന്റണി, ഷൈബി പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-09-23-05:42:47.jpg
Keywords: മദ്യ
Content: 6020
Category: 18
Sub Category:
Heading: ഫാത്തിമാ സന്ദേശയാത്ര 27 മുതല്‍ കോട്ടയത്ത്
Content: കോട്ടയം: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ നേതൃത്വം നല്‍കുന്ന ഫാത്തിമാ സന്ദേശയാത്ര 27 മുതല്‍ 29 വരെ കോട്ടയം സോണില്‍ പര്യടനം നടത്തും. 27ന് രാവിലെ 9.30ന് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍നിന്ന് സന്ദേശയാത്ര ആരംഭിക്കും. തുടര്‍ന്നു കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി, വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളി, അതിരന്പുഴ കാരിസ്ഭവന്‍, കുറുമള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി, എസ്എച്ച് മൗണ്ട് തിരുഹൃദയ ദേവാലയം, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രം എന്നിവിടങ്ങളിലേക്ക് തിരുസ്വരൂപം കൊണ്ടുപോകും. 28ന് രാവിലെ 8.30നു കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍നിന്നും സന്ദേശയാത്ര ആരംഭിക്കും. തുടര്‍ന്നു മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമം കുമരകം വള്ളാറപള്ളി സെന്റ് ജോണ്‍സ് പള്ളി, കുമരകം കരീപ്പള്ളി സെന്റ് ജോണ്‍സ് പള്ളി, കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളി, കോട്ടയം ക്രിസ്തുരാജ് കത്തീഡ്രല്‍, കോട്ടയം നല്ലയിടയന്‍ പള്ളി, കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം എന്നിവടങ്ങില്‍ എത്തിക്കും. 29ന് രാവിലെ 8.30നു കളത്തിപ്പടി, ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍നിന്നും സന്ദേശയാത്ര ആരംഭിക്കും. തുടര്‍ന്ന് പാക്കില്‍ സെന്റ് തെരേസാ പള്ളി, പുതുപ്പള്ളി പൂമറ്റം സെന്റ് ആന്റണീസ് പള്ളി, അമയന്നൂര്‍ തിരുഹൃദയ ദേവാലയം, അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളി, പാമ്പാടി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി, എട്ടാം മൈല്‍ ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം എന്നിവടങ്ങളില്‍ എത്തിച്ചേരും. ഒക്ടോബര്‍ 28നു വല്ലാര്‍പാടം ബസലിക്കയില്‍ ഫാത്തിമ സന്ദേശയാത്ര സമാപിക്കും.
Image: /content_image/India/India-2017-09-23-05:51:37.jpg
Keywords: ഫാത്തിമ
Content: 6021
Category: 1
Sub Category:
Heading: മെക്സിക്കന്‍ ജനതയ്ക്കു ഒന്നരലക്ഷം ഡോളറിന്റെ സഹായവുമായി മാര്‍പാപ്പ
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി വത്തിക്കാന്‍. സമഗ്രമാനവവികസനത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ സമിതി വഴി ആദ്യഘടു എന്ന നിലയില്‍ ഒന്നരലക്ഷം ഡോളറിന്റെ സഹായമാണ് മാര്‍പാപ്പ നല്‍കിയത്. മെക്സിക്കോയിലെ അപ്പസ്തോലിക സ്ഥാനപതിയുടെ കാര്യാലയം വഴി ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന രൂപതകള്‍ക്ക് ഈ തുക വിതരണം ചെയ്യും. മെക്സിക്കോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പ വിശ്വാസികളോട് നേരത്തെ ആഹ്വാനം ചെയ്തിരിന്നു. ചൊവ്വാഴ്ചയാണ് മെക്‌സിക്കോ സിറ്റിക്ക് സമീപത്തും മോറെലോസിലും ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അടുത്തിടെ മെക്‌സിക്കോയില്‍ ദുരന്തം വിതച്ച രണ്ടാമത്തെ ഭൂചലനമാണ്. പ്രൈമറി സ്കൂളിലെ 22 കുട്ടികൾ ഉൾപ്പെടെ 248 പേരാണു ദുരന്തത്തിൽ മരിച്ചത്. മറ്റൊരു സ്കൂൾ തകർന്നു 30 കുട്ടികളെ കാണാതായിട്ടുണ്ട്. രാജ്യത്തിന്റെ മധ്യ സംസ്ഥാനങ്ങളെ തകർത്ത ഭൂകമ്പത്തിൽ രണ്ടു കോടിയിലേറെ ആളുകൾ വസിക്കുന്ന മെക്സിക്കോ സിറ്റിക്കു പുറമേ പ്യൂബ്ല, മൊറീലോസ്, ഗ്വരേരോ നഗരങ്ങളിലാണു നാശനഷ്ടമേറെയും.
Image: /content_image/News/News-2017-09-23-06:19:19.jpg
Keywords: സഹായ
Content: 6022
Category: 1
Sub Category:
Heading: ന്യൂറോളജിക്കല്‍ പുനരധിവാസ കേന്ദ്രത്തില്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്ററായ സാന്താ ലൂസിയ ഫൗണ്ടേഷനില്‍ ഫ്രാന്‍സിസ് പാപ്പ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ‘കരുണയുടെ വെള്ളിയാഴ്ച’ ആചരണത്തിന്റെ ഭാഗമായിട്ടായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് 4 മണിക്ക് ശേഷം എത്തിയ ഫ്രാന്‍സിസ് പാപ്പായെ ഫൗണ്ടേഷന്റെ പ്രസിഡന്റും ജനറല്‍ മാനേജരും ജീവനക്കാരും രോഗികളും ചേര്‍ന്ന് സ്വീകരിച്ചു. രോഗികളോടുള്ള സമീപനത്തിലും, ശ്രദ്ധയിലും പ്രസിദ്ധമായ സാന്താ ലൂസിയ ഫൗണ്ടേഷനില്‍ സ്ട്രോക്ക്, പാര്‍ക്കിസണ്‍, മജ്ജ സംബന്ധമായ രോഗങ്ങള്‍, ശരീര കോശങ്ങളില്‍ വരുന്ന രോഗങ്ങള്‍ തുടങ്ങിയവമൂലം ചലനശേഷിയും, ശാരീരികമോ മാനസികമോ ആയ ന്യൂനതകളും അനുഭവിക്കുന്ന രോഗികളാണ് കഴിയുന്നത്. രോഗികളെ സന്ദര്‍ശിച്ച പാപ്പ അവരോടൊപ്പം സംസാരിക്കുകയും അവരുടെ തമാശകളില്‍ പങ്ക് ചേരുകയും ചെയ്തു. രോഗികളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുവാനും ഫ്രാന്‍സിസ് പാപ്പാ സമയം കണ്ടെത്തി. അപകടങ്ങള്‍ മൂലം ശരീരവൈകല്യങ്ങള്‍ വന്ന 15നും 25നും പ്രായമുള്ളവരേയും പാപ്പാ സന്ദര്‍ശിച്ചു. റിഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് പാപ്പ, അന്തേവാസികളുടെ വ്യായാമത്തിനുള്ള ജിം സന്ദര്‍ശിക്കുകയും, ചാപ്പലില്‍ കുറച്ചു നേരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. അന്തേവാസികള്‍ക്ക് പുതിയ പ്രതീക്ഷയും പ്രചോദനവും നല്‍കിയതിന് ശേഷമാണ് മാര്‍പാപ്പ മടങ്ങിയത്. 2016 കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചതിനു ശേഷം ഫ്രാന്‍സിസ് പാപ്പാ എല്ലാ വെള്ളിയാഴ്ചകളിലും ഇത്തരം അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടായിരുന്നു. കരുണയുടെ വര്‍ഷത്തിന് ശേഷവും സ്നേഹത്തിന്റെ സന്ദേശവുമായി പാപ്പ ഇത് തുടരുകയാണ്. അഭയാര്‍ത്ഥികള്‍, കുട്ടികള്‍, ലൈംഗീക അടിമത്തത്തില്‍ നിന്നും മോചിതരായ സ്ത്രീകള്‍, രോഗികള്‍ തുടങ്ങിയവരെ ‘കരുണയുടെ വെള്ളിയാഴ്ച’ ആചരണത്തിന്റെ ഭാഗമായി പാപ്പ നേരത്തെ സന്ദര്‍ശിച്ചിരിന്നു.
Image: /content_image/News/News-2017-09-23-07:35:30.jpg
Keywords: കരുണയുടെ വെള്ളി
Content: 6023
Category: 9
Sub Category:
Heading: ഫാ. സോജി ഓലിക്കൽ നയിക്കുന്ന നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ "ഡോർ ഓഫ്‌ ഗ്രേയ്‌സ്" ഇന്ന്
Content: ബർമിങ്ഹാം: കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി, വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്‌ക്കായി എല്ലാ നാലാം ശനിയാഴ്ചകളിലും നടത്തുന്ന പ്രത്യേക ബൈബിൾ കൺവെൻഷൻ " ഡോർ ഓഫ് ഗ്രേയ്‌സ് " ഇന്ന് ബർമിങ്‌ഹാമിൽ നടക്കും. കൺവെൻഷൻ ഇന്ന് രാവിലെ 10 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട് 5 ന് സമാപിക്കും. റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും കൺവെൻഷൻ നയിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ ഡോർ ഓഫ്‌ ഗ്രേയ്‌സിലേക്കു അനേകം യുവതീയുവാക്കൾ കടന്നുവരുന്നു. ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ യുവജനതയെ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ബൈബിൾ കൺവെൻഷനിലേക്കു റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b-> അഡ്രസ്സ്: ‍}# BISHOP WALSH CATHOLIC SCHOOL <br> WYLDE GREEN ROAD <br> SUTTON COLDFIELD <br> BIRMINGHAM <br> B76 1QT. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജസ്റ്റിൻ 07990623054 <br> വലെങ്ക 07404082325.
Image: /content_image/Events/Events-2017-09-23-08:48:47.JPG
Keywords: സോജി