Contents

Displaying 5701-5710 of 25115 results.
Content: 6003
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പാ അഭിനയിച്ച സിനിമയുടെ ആദ്യ പ്രദര്‍ശനം വത്തിക്കാനില്‍
Content: വത്തിക്കാന്‍ സിറ്റി: ആദ്യമായി ഫ്രാന്‍സിസ് പാപ്പാ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന ‘ബിയോണ്ട് ദി സണ്‍’ എന്ന സിനിമയുടെ പ്രഥമപ്രദര്‍ശനം വത്തിക്കാനില്‍ വെച്ച് നടന്നു. വത്തിക്കാനിലേയും ഇറ്റലിയിലേയും ഉദ്യോഗസ്ഥര്‍ക്കായി 50 സീറ്റുള്ള തിയറ്ററില്‍ വെച്ചായിരുന്നു ആദ്യ പ്രദര്‍ശനം. കത്തോലിക്കാ സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രചരിപ്പിക്കുവാനുള്ള പാപ്പായുടേയും, വത്തിക്കാന്റേയും പദ്ധതിയുടെ ആദ്യപടിയായാണ് ഈ സിനിമ വിലയിരുത്തപ്പെടുന്നത്. സാന്‍ ജസ്റ്റോയിലെ മെത്രാനായ എഡ്വാര്‍ഡോ ഗ്രാസിയായുടെ നിര്‍ദ്ദേശപ്രകാരം അംബി പിക്ചേഴ്സാണ് ഈ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്‌. സിനിമയുടെ മധ്യത്തിലും അവസാനവുമായി ഏതാണ്ട് 6 മിനിട്ടോളമാണ് ഫ്രാന്‍സിസ് പാപ്പാ ഉള്ളത്. സുവിശേഷം എപ്രകാരം വായിക്കണമെന്ന് കുട്ടികളുടെ പഠിപ്പിക്കുന്ന ഒരാളായി ചെറുതും എന്നാല്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ് ഫ്രാന്‍സിസ് പാപ്പാ ചെയ്യുന്നത്. വളരെയേറെ സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലാണ് പാപ്പായുടെ ഭാഗം ചിത്രീകരിച്ചതെന്ന്‍ അംബി പിക്ചേഴ്സിന്റെ സ്ഥാപകരിലൊരാളായ ഇര്‍വോളിനോ പറഞ്ഞു. തിരക്കഥയൊന്നുമില്ലാതെ ഒറ്റ ഷോട്ടിലാണ് പാപ്പായുടെ ഭാഗം ചിത്രീകരിച്ചതെന്നും, അതൊരു അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യേശുവിന്റെ സന്ദേശങ്ങള്‍ കുട്ടികളിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള കുടുംബചലച്ചിത്രമാണ് 'ബിയോണ്ട് ദി സണ്‍'. സിനിമയില്‍ നിന്നും കിട്ടുന്ന വരുമാനം അര്‍ജന്റീനയിലെ പാവപ്പെട്ട കുട്ടികളുടെ സഹായത്തിനായി ഉപയോഗിക്കും. മതബോധന ക്ലാസ്സിനുശേഷം വീടുവിട്ട് യേശുവിനെ അന്വേഷിച്ചു പോകുന്ന അഞ്ച് കുട്ടികളുടെ കഥയാണ്‌ സിനിമ പറയുന്നത്. ഫ്രാന്‍സിസ് പാപ്പായെ കൂടാതെ ഐഡന്‍ കുമ്മിംഗ്, കോറി ഗ്രുട്ടര്‍ ആണ്ട്ര്യൂ, എമ്മാ ഡൂക്ക്, കൈല്‍ ബ്രെയിറ്റ്കോഫ്, സെബാസ്റ്റ്യന്‍ അലെക്സാണ്ടര്‍ ചോ എന്നീ ബാലനടന്‍മാരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ ആദ്യപ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മെക്സിക്കൊയിലെ ഭൂകമ്പത്തെ തുടര്‍ന്ന് അദ്ദേഹം എത്തിയിരിന്നില്ല. ക്രിസ്തുമസ്സിനോടനുബന്ധിച്ചായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.
Image: /content_image/News/News-2017-09-21-09:55:19.jpg
Keywords: സിനിമ
Content: 6004
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവർക്ക് ധനസഹായം ഉറപ്പുവരുത്തുവാന്‍ ബില്ലുമായി യു‌എസ്
Content: വാഷിംഗ്ടൺ: ഇറാഖിലെ മതമര്‍ദ്ദനത്തിനിരയാകുന്ന ക്രൈസ്തവർക്ക് നല്‍കുന്ന സാമ്പത്തികസഹായം ഉറപ്പുവരുത്തുവാന്‍ പുതിയ ബില്ലുമായി അമേരിക്ക. ഇതു സംബന്ധിച്ച ബില്ലിനു ചൊവ്വാഴ്ച സെനറ്റ് ഫോറിന്‍ റിലേഷന്‍ കമ്മിറ്റി മീറ്റിങ്ങിൽ അംഗീകാരം നല്‍കി. സെനറ്റ് പ്രതിനിധികള്‍ അംഗീകാരം നല്‍കുന്നതോടെ ബില്‍ പ്രാബല്യത്തില്‍ വരും. ഇസ്ലാമിക് സ്റ്റേറ്റ്സ് അഴിച്ചുവിട്ട പീഡനങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനമെന്ന് ദുരിതാശ്വാസ പദ്ധതിയുടെ സ്പോൺസർമാരിലൊരാളും സെനറ്റ് പ്രതിനിധിയുമായ ക്രിസ് സ്മിത്ത് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സഹായം ക്രൈസ്തവര്‍ക്ക് നേരിട്ടു ലഭ്യമാകുന്നില്ലായെന്നും എൻജിഒ സംഘടനകളുടെ ധനസഹായം പര്യാപ്തമല്ലെന്നും നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ദേവാലയങ്ങളിലൂടെയും അനുബന്ധ സംഘടനകളിലൂടെയും ധനസഹായം വിതരണം ചെയ്യുക വഴി ക്രൈസ്തവർക്ക് ഫലപ്രദമായ രീതിയിൽ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷ സെനറ്റ് പ്രതിനിധി അന്ന ഈഷോ പത്രസമ്മേളനത്തിൽ പങ്കുവെച്ചു. നിലവില്‍ നൈറ്റ്സ് ഓഫ് കൊളംബസ്, എയ്ഡ് ടു ചർച്ച് ഇൻ നീഡ് തുടങ്ങിയ ക്രൈസ്തവ സന്നദ്ധ സംഘടനകളാണ് ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് സഹായം ഒരുക്കി കൊടുക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തെ തുടർന്ന് സ്വഭവനങ്ങളിൽ നിന്നും നിർബന്ധിത പലായനത്തിനു വിധേയരായവർ കുർദിസ്ഥാനിലും ഇർബിലുമാണ് കഴിയുന്നത്. നിനവേയിലെ മൊസൂളും സമീപ പ്രദേശങ്ങളും ഐഎസ് അധീനതയിൽ നിന്നും സൈന്യം തിരിച്ചുപിടിച്ചെങ്കിലും സുരക്ഷിതമായ താമസ സൗകര്യങ്ങളുടെ അഭാവം മൂലം ജനങ്ങളുടെ പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഐ‌എസ് അധിനിവേശത്തിനു ശേഷം മൂന്നിലൊന്ന് ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തു ഇപ്പോള്‍ തുടരുന്നത്.
Image: /content_image/News/News-2017-09-21-11:31:45.jpg
Keywords: ഇറാഖ, അമേരിക്ക
Content: 6005
Category: 18
Sub Category:
Heading: പ്രഥമ ഭായി കന്‍ഹയ്യ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിന്
Content: കോട്ടയം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് ഏര്‍പ്പെടുത്തിയ പ്രഥമ ഭായി കന്‍ഹയ്യ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിനു. ഉപരാഷട്രപതി വെങ്കയ്യ നായിഡു ഉഴുന്നാലിനു അവര്‍ഡ് സമ്മാനിക്കും. തീയതി പിന്നീട് തീരുമാനിക്കും. ഭായി കന്‍ഹയ്യയുടെ ചരമ ദനമായ സെപ്റ്റംബര്‍ 20 ഈ വര്‍ഷം മുതല്‍ ജീവകാരുണ്യ ദിമായി ആചരിക്കും. പത്രസമ്മേളനത്തില്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളായ സുനില്‍ സി. കുര്യന്‍, ബാബു പ്രസാദ്, ജോസഫ് ഫിലിപ്പ്, കുര്യന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2017-09-21-12:36:50.jpg
Keywords: ടോം
Content: 6007
Category: 1
Sub Category:
Heading: ഫാ. ടോം ഇന്ന് ബനഡിക്ട് പാപ്പയെ സന്ദര്‍ശിക്കും
Content: വത്തിക്കാന്‍ സിറ്റി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി റോമിലെ സലേഷ്യന്‍ ആശ്രമത്തില്‍ വിശ്രമിക്കുന്ന ഫാ. ടോം ഉഴുന്നാലില്‍ പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമനെ ഇന്നു സന്ദര്‍ശിക്കും. സലേഷ്യന്‍ മിഷ്ണറിയായ ഫാ. ടോമിനെ കാണാനും സംസാരിക്കാനും അദ്ദേഹം താത്പര്യപ്പെട്ടതനുസരിച്ചാണു റോമിലെ മാര്‍ക്കസ് എക്‌ളിസിയെ ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുന്ന ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിക്കുന്നത്. ഫാ.ടോം ഉഴുന്നാലിനൊപ്പം സലേഷ്യന്‍ സഭാധികാരികളും പോപ്പ് എമിരിറ്റസിനെ കാണും. അതേ സമയം ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്തെത്തി ഫാ. ടോമിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തയാറാക്കുന്ന നടപടി പൂര്‍ത്തിയാക്കി. ഫാ. ടോം 27ന് പുറപ്പെട്ട് 28ന് രാവിലെ എട്ടിനു ഡല്‍ഹിയിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഒക്ലയിലെ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു പോകും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവരോട് അദ്ദേഹം തന്റെ കൃതജ്ഞത അറിയിക്കും. 29നു രാവിലെ ഒന്‍പതിനു ബംഗളൂരുവില്‍ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു പോകും. അവിടെ ഏതാനും ദിവസം തങ്ങിയതിനു ശേഷം കൊച്ചിയിലെത്തി വടുതലയിലെ സലേഷ്യന്‍ കേന്ദ്രത്തില്‍ വിശ്രമിക്കും. തുടര്‍ന്നായിരിക്കും വൈദികന്‍ പാലാ രാമപുരത്തെ കുടുംബവസതിയിലെത്തുക. ഇതിനിടെ ഫാ. ടോമിനെ ഇറ്റലിയിലുള്ള അദ്ദേഹത്തിന്റെ പിതൃസഹോദരീപുത്രി ഡോ.റോസമ്മ പള്ളിക്കുന്നേല്‍ സന്ദര്‍ശിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും ഡോ.റോസമ്മ റോമിലെത്തി ഫാ.ടോമുമായി ദീര്‍ഘമായി സംസാരിച്ചിരുന്നു. തന്നെ കാത്തിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഓരോ നിമിഷവും പ്രാര്‍ത്ഥിച്ചിരുന്നുവെന്നും കുര്‍ബാന അര്‍പ്പിക്കാനായില്ലെങ്കിലും കൂദാശാവചനങ്ങള്‍ ഓര്‍മയില്‍നിന്നു ചൊല്ലിയിരുന്നുവെന്നും ഫാ. ടോം പറഞ്ഞു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസലിക്കയോടു ചേര്‍ന്ന ചാപ്പലില്‍ ഫാ. ടോം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഡോ.റോസമ്മയും പങ്കെടുത്തിരുന്നു.
Image: /content_image/News/News-2017-09-22-04:48:23.jpg
Keywords: ടോം
Content: 6008
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാ സഭ: പുതിയ ബിഷപ്പുമാരുടെ മെത്രാഭിഷേകം നടന്നു
Content: അടൂർ: മലങ്കര കത്തോലിക്കാ സഭയില്‍ പുതുതായി നിയമിക്കപ്പെട്ട ബിഷപ്പുമാരുടെ മെത്രാഭിഷേകം നടന്നു. ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവരെയാണ് സഭാ പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് മെത്രാൻമാരായി വാഴിച്ചത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവായും സഭയിലെ മറ്റു ബിഷപ്പുമാരും സഹകാർമികരായി. വിവിധ മേഖലകളിലെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ എട്ടിനാണ് ചടങ്ങുകൾ ആരംഭിച്ചത്. കുർബാനയ്ക്കു ശേഷമായിരുന്നു മെത്രാഭിഷേക തിരുകര്‍മ്മങ്ങള്‍ നടന്നത്. ആദ്യം പുതിയ മെത്രാൻമാരുടെ നിയമന കൽപന വായിക്കുകയും സ്ഥാനപ്പേരുകൾ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് നിയുക്ത മെത്രാൻമാരെ മദ്ബഹയിലേക്ക് ആനയിച്ചു. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് വിശ്വാസ പ്രഖ്യാപനം നടത്തിയ ശേഷം ഒപ്പുവച്ച സത്യപ്രസ്താവന കാതോലിക്കാബാവായെ ഏൽപിച്ചു ത്രോണോസിനു മുന്നിൽ മുട്ടുകുത്തി. ഇതോടെ മെത്രാഭിഷേകത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. പ്രാർത്ഥനാ ഗീതം മുഴങ്ങിയതിനൊപ്പം അഭിഷേകത്തിന്റെ പ്രധാന ഭാഗമായ കൈവയ്പ് നിർവഹിച്ചു. തുടർന്ന് കാതോലിക്കാബാവാ പുതിയ മെത്രാൻമാർക്കു സ്ഥാനവസ്ത്രങ്ങൾ നൽകി. പുതിയ മെത്രാൻമാരെ സിംഹാസനത്തിലിരുത്തി ഓക്സിയോസ് (ഇവൻ യോഗ്യനാകുന്നു എന്നർഥമുള്ള ഗ്രീക്ക് പദം) ചൊല്ലി മൂന്നു തവണ ഉയർത്തി. ഒപ്പം ഇരുവരുടെയും പുതിയ നാമങ്ങൾ പ്രഖ്യാപിച്ചു.പുതിയ മെത്രാന്മാർ സിംഹാസനത്തിലിരുന്ന് യോഹന്നാന്റെ സുവിശേഷം വായിച്ചു: ‘ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്കു വേണ്ടി ജീവൻ സമർപ്പിക്കും’. അധികാര ചിഹ്നമായ അംശവടി നൽകുന്ന ചടങ്ങായിരുന്നു അടുത്തത്. അതിനു ശേഷം മുഖ്യകാർമികൻ നവാഭിഷിക്തർക്കു രഹസ്യോപദേശം നൽകി. അവർ അംശവടി ഉയർത്തി ജനത്തെ ആശീർവദിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. വിവിധ സഭകളിൽനിന്നെത്തിയ മേൽപ്പട്ടക്കാർ പുതിയ മെത്രാൻമാർക്കു സ്നേഹചുംബനം നൽകി. ഗീവർഗീസ് മാർ മക്കാറിയോസ് കുർബാനയുടെ ബാക്കി ഭാഗം പൂർത്തിയാക്കി. ഡോ. ഗീവർഗീസ് കാലായി‍ൽ റമ്പാനെ മാർ മക്കാറിയോസ് എന്നും ഡോ. യൂഹാനോൻ കൊച്ചുതുണ്ടിൽ റമ്പാനെ മാർ തിയഡോഷ്യസ് എന്നുമാണ് നാമകരണം ചെയ്തത്. മാർ മക്കാറിയോസിനെ കർണാടക സൗത്ത് കാനറ പുത്തൂർ ബിഷപ്പായാണ് നിയമിച്ചത്. മാർ തിയഡോഷ്യസ് പട്ടം കാതോലിക്കറ്റ് സെന്ററിലെ കൂരിയ ബിഷപ്പും യൂറോപ്പ്, ഓഷ്യാന അപ്പോസ്തോലിക് വിസിറ്ററുമാകും. റാന്നിയിൽനിന്നു പുത്തൂരിൽ കുടിയേറിയതാണ് മാർ മക്കാറിയോസിന്റെ മുൻഗാമികൾ. മാർ തിയഡോഷ്യസ് അടൂർ പുതുശേരിഭാഗം ഇടവകാംഗമാണ്.
Image: /content_image/India/India-2017-09-22-05:26:01.jpg
Keywords: മലങ്കര
Content: 6009
Category: 18
Sub Category:
Heading: സിറിയയിലെ സഭയ്ക്കു 65 ലക്ഷം രൂപയുടെ സഹായവുമായി മലങ്കര കത്തോലിക്ക സഭ
Content: അടൂര്‍: സിറിയയില്‍ പീഡനം അനുഭവിക്കുന്ന സഭയ്ക്കുവേണ്ടി മലങ്കര കത്തോലിക്കാ സഭ സമാഹരിച്ച 65 ലക്ഷം രൂപയുടെ ചെക്ക് അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവയ്ക്കു കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കൈമാറി. മലങ്കര കത്തോലിക്ക സഭ 87ാമത് പുനരൈക്യ വാര്‍ഷിക സംഗമത്തില്‍ സമാപന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. അഭയാര്‍ത്ഥികളെ കൈകൂപ്പി സ്വീകരിച്ചിരുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിന്റേതെന്നും അവര്‍ക്കുനേരെ ഉയരുന്ന എതിര്‍പ്പുകളെ സഭ അംഗീകരിക്കില്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. അവരെ സാമൂഹികമായി സഹായിക്കാനുള്ള ഉത്തരവാദിത്വം സഭയ്യ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയുടെ മാതൃക പിന്തുടരുന്ന രാജ്യത്ത് ഉയരുന്ന ഏകസ്വരവാദത്തെ സഭയ്ക്ക് അംഗീകരിക്കാനാകില്ല. ഇതിന്റെ അലയടികളെ ചെറുക്കുക തന്നെ ചെയ്യും. രാജ്യത്തിന്റെ നന്മ, വികസനം എന്നിവയ്ക്കു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ സഭ സന്നദ്ധമാണ്. അഭയാര്‍ഥിയെ സാമൂഹികമായി സഹായിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. അവരെ കൈകൂപ്പി സ്വീകരിച്ചിരുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിന്റേത്. അവര്‍ക്കുനേരെ ഉയരുന്ന എതിര്‍പ്പുകളെ സഭ അംഗീകരിക്കില്ല. ഭരണഘടനയെ മുന്‍നിര്‍ത്തി രാജ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍വപിന്തുണയും നല്‍കുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് നന്ദി പറഞ്ഞു. സമാപന ചടങ്ങില്‍ അടുത്ത പുനരൈക്യ വാർഷിക സമ്മേളന സ്ഥലമായ മൂവാറ്റുപുഴയിലേക്കുള്ള പതാകയും കൈമാറി.
Image: /content_image/India/India-2017-09-22-06:03:20.jpg
Keywords: മലങ്കര
Content: 6010
Category: 9
Sub Category:
Heading: ഫാ.സോജി ഓലിക്കൽ നയിക്കുന്ന നവസുവിശേഷവത്ക്കരണത്തിന്റെ സ്വർഗ്ഗീയ സ്‌പന്ദനം "തണ്ടർ ഒഫ്‌ ഗോഡ്‌" ക്രോളിയിൽ 24 ന്
Content: വെസ്റ്റ് സസ്സെക്‌സ്: നവസുവിശേഷവത്ക്കരണരംഗത്ത് സ്വർഗ്ഗീയ സ്പന്ദനമായി മാറിക്കൊണ്ട്, കുട്ടികൾക്കായി മുഴുവൻസമയ പ്രത്യേക ശുശ്രൂഷകളുമായി സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ് " 24ന് ഞായറാഴ്ച വെസ്റ്റ് സസ്സെക്സിലെ ക്രോളിയിൽ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകർന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് ഉച്ചയ്‌ക്ക്‌ 1 മുതൽ വൈകിട്ട് 5 വരെയാണ്‌ നടക്കുക .കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകൾ കിഡ്‌സ് ഫോർ കിങ്‌ഡം ടീം നയിക്കും. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വൽ ഷെയറിംങ്, തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ബിജോയ് ആലപ്പാട്ട്.07960000217.
Image: /content_image/India/India-2017-09-22-06:16:49.jpg
Keywords: സെഹിയോ
Content: 6011
Category: 18
Sub Category:
Heading: ജനഹിതം മറന്നുള്ള ഭരണം ജനാധിപത്യത്തിനുമേല്‍ വീഴുന്ന കരിനിഴല്‍: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Content: മൂവാറ്റുപുഴ: ജനഹിതം മറന്നുള്ള ഭരണം ജനാധിപത്യത്തിനുമേല്‍ വീഴുന്ന കരിനിഴലാണെന്നും ജനങ്ങള്‍ പ്രതികരണശേഷി നശിച്ചവരാണെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നത് മൗഢ്യമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനതല ഉപശാഖയും പ്രതിനിധിസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നാള്‍ക്കുനാള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരും സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്തേക്ക് മദ്യഷാപ്പുകള്‍ കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാരും ജനഹിതം മനസിലാക്കാതെയാണ് ഭരണം നടത്തുന്നത്. ജനഹിതം മറന്നുള്ള ഭരണം ജനാധിപത്യത്തിനുമേല്‍ വീഴുന്ന കരിനിഴലാണ്. ജനങ്ങള്‍ പ്രതികരണശേഷി നശിച്ചവരാണെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നത് മൗഢ്യമാണ്. ജനകീയപ്രശ്‌നങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായി ഏറ്റെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇന്ധനവില വര്‍ധന, ബാര്‍ ദൂരപരിധി എന്നീവിഷയങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനമൊട്ടാകെ കരിദിനം ആചരിച്ചു പ്രതിഷേധത്തിനു തുടക്കം കുറിക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. പുതിയ ഭരണഘടനപ്രകാരം ഒരു ഇടവകയുടെ കീഴില്‍ ആരംഭിക്കുന്ന ഉപശാഖകളുടെ സംസ്ഥാനതല ഉദ്ഘാടനം പൈങ്ങോട്ടൂരില്‍ നാലു ശാഖകള്‍ ആരംഭിച്ച് ബിഷപ് നിര്‍വഹിച്ചു. പുതിയതായി ആരംഭിച്ച ശാഖകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡയറക്ടര്‍ ഫാ.ജിയോ കടവി വിതരണം ചെയ്തു.ശതാബ്ദി ഭൂദാന പദ്ധതി പ്രകാരം വീടു വയ്ക്കാന്‍ സ്ഥലം നല്‍കുന്നതിന്റെ ഭാഗമായി നല്‍കുന്ന വസ്തുവിന്റെ ആധാരം ദേശീയ പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍ ഗുണഭോക്താവിനു നല്‍കി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം 'കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ട്' എന്നതില്‍ വിഷയം അവതരിപ്പിച്ചു.
Image: /content_image/India/India-2017-09-22-06:30:15.jpg
Keywords: റെമിജി
Content: 6012
Category: 1
Sub Category:
Heading: ഇസ്ളാമിക തീവ്രവാദികള്‍ തകര്‍ത്ത സിറിയൻ ദേവാലയം പുന:പ്രതിഷ്ഠിച്ചു
Content: ഡമാസ്ക്കസ്: സിറിയന്‍ നഗരമായ മാലോലയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളാൽ ആക്രമിക്കപ്പെട്ട വിശുദ്ധ തെക്കലയുടെ നാമധേയത്തിലുള്ള ദേവാലയം പുനര്‍നിര്‍മ്മാണം നടത്തി പ്രതിഷ്ഠിച്ചു. മലോലയിലെ വിശ്വാസികൾ ഗവൺമെന്റ് സഹായത്തോടെയാണ് ദേവാലയം വീണ്ടും പടുത്തുയർത്തിയത്. പ്രദേശത്ത് തുടരുന്ന വിശ്വാസികളുടെ എണ്ണം കുറവാണെങ്കിലും ആയിരങ്ങള്‍ സ്വദേശത്തേക്ക് മടങ്ങിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വടക്ക് കിഴക്കന്‍ ഡമാസ്ക്കസില്‍ നിന്ന്‍ 65 കിലോമീറ്റര്‍ മാറി സമുദ്രനിരപ്പില്‍ നിന്ന്‍ 1600 മീറ്റര്‍ ഉയരത്തിലാണ് ദേവാലയം സ്ഥിതിചെയ്യുന്നത്. സിറിയയിലെ പ്രസിദ്ധമായ ഈ ആശ്രമ ദേവാലയം സന്ദര്‍ശിക്കുവാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള തീര്‍ത്ഥാടകര്‍ ഇവിടെ എത്തുമായിരിന്നു. പിന്നീട് ഐ‌എസ്, അല്‍നൂസ്ര തീവ്രവാദികള്‍ ദേവാലയം ആക്രമിച്ച് പിടിച്ചെടുക്കുകയായിരിന്നു. കൈയ്യേറ്റത്തിന് ശേഷം ദേവാലയം നശിപ്പിച്ച ഇസ്ളാമിക തീവ്രവാദികള്‍ വിലയേറിയ വസ്തുക്കള്‍ എല്ലാം സ്വന്തമാക്കിയിരിന്നു. പുരാതന കൈയെഴുത്തുപ്രതികളും വിശുദ്ധ കുരിശും ദേവാലയലങ്കാരങ്ങളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെട്ടിരിന്നു. ഇതിനിടെ പ്രദേശവാസികളായ ക്രൈസ്തവര്‍ പലായനം ചെയ്തിരിന്നു. നീണ്ട പോരാട്ടത്തിന് ഒടുവില്‍ സിറിയന്‍ സൈനികരുടെ നേതൃത്വത്തില്‍ ദേവാലയം പിടിച്ചെടുക്കുകയായിരിന്നു. പിന്നീട് പ്രദേശവാസികള്‍ മുന്‍ഗണന എടുത്തു ദേവാലയം പുനര്‍നിര്‍മ്മിക്കുകയായിരിന്നു. ഐ.എസ് ആക്രമണങ്ങളെ തുടർന്ന് നഷ്ടമായ മതസൗഹാർദം വീണ്ടെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സിറിയൻ വൈദികൻ ഫാ. മറ്റാനിയോസ് ഹദാദ് അഭിപ്രായപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുന്നതോടെ തീർത്ഥാടകർ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാന്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പങ്കുവെച്ചു.
Image: /content_image/News/News-2017-09-22-07:24:28.jpg
Keywords: സിറിയ
Content: 6013
Category: 9
Sub Category:
Heading: പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നയിക്കുന്ന ശുശ്രൂഷ
Content: പ്രസ്റ്റണിലെ സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ചു 23ാം തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ 4 മണി വരെ കുട്ടികള്‍ക്കായി ശുശ്രൂഷ ഒരുക്കിയിരിക്കുന്നു. 10 വയസ്സു മുതല്‍ 16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും ടീനേജേഴ്സിനും ശുശ്രൂഷ വ്യത്യസ്ഥമായിരിക്കും. ടീനേജില്‍ മെയിന്‍ തീം "Social media VS Family"യും കുട്ടികളുടെ മെയിന്‍ തീം "How can I be a Peacemaker in my Family" ആയിരിക്കും. ആരാധനയും വിശുദ്ധ കുര്‍ബാനയും ശുശ്രൂഷയോടൊപ്പമുണ്ടാകും. എല്ലാ കുടുംബങ്ങള്‍ക്കും ടീനേജേഴ്സിനും വളരെ ഉപകാരപ്രദമായ ഈ ശുശ്രൂഷയിലേക്ക് പ്രസ്റ്റണ്‍, മാഞ്ചസ്റ്റര്‍, വാരിങ്ടണ്‍, ലിവര്‍പ്പൂള്‍ തുടങ്ങീ എല്ലാ ദേശത്തുനിന്നുമുള്ള കുട്ടികളെയും ടീനേജേഴ്സിനെയും ഈശോയുടെ നാമത്തില്‍ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2017-09-22-07:43:00.JPG
Keywords: സെഹിയോ