Contents

Displaying 5671-5680 of 25114 results.
Content: 5973
Category: 6
Sub Category:
Heading: ക്രിസ്തു ആലപിച്ചവയും അവിടുന്നിൽ പൂര്‍ത്തീകരിച്ചതുമായ "സങ്കീര്‍ത്തനങ്ങള്‍"
Content: "കര്‍ത്താവ് എന്റെ കര്‍ത്താവിനോടരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക" (മത്തായി 22:44). #{red->n->b->യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 4}# <br> യേശു തന്‍റെ മനുഷ്യഹൃദയ പ്രകാരം പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. നസ്രത്തിലെ സിനഗോഗിലും ജെറുസലേമിലെ ദൈവാലയത്തിലും തന്‍റെ ജനം ചൊല്ലിവന്ന പ്രാര്‍ത്ഥനയുടെ വാക്കുകളും താളങ്ങളും ഉപയോഗിച്ച് അവിടുന്ന് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യസിച്ചു. ദാവീദിന്‍റെ കാലം മുതല്‍ മിശിഹായുടെ ആഗമനം വരെ, വിശുദ്ധ ഗ്രന്ഥങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രാര്‍ത്ഥനാ രൂപങ്ങള്‍ അവ ഏറ്റുചൊല്ലുന്നവർക്കു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയുമുള്ള പ്രാര്‍ത്ഥനകളെ കൂടുതല്‍ ആഴപ്പെടുന്നതായി കാണാം. ജെറുസലേമില്‍ വലിയ തിരുനാളുകള്‍ക്കായും സിനഗോഗുകളില്‍ സാബത്ത് ആചരണങ്ങള്‍ക്കായും സമ്മേളിച്ചിരുന്ന ദൈവജനത്തിന്‍റെ പ്രാര്‍ത്ഥനയെ പരിപോഷിപ്പിച്ചതും പ്രകടമാക്കിയതും സങ്കീര്‍ത്തനങ്ങളായിരുന്നു. പഴയനിയമത്തിൽ ദൈവജനത്തിന്റെ പ്രാർത്ഥനകൾ പരസ്പരം വേര്‍പെടുത്താനാവാത്തവിധം വ്യക്തിഗതവും സാമൂഹികവുമാകുന്നു. അത് പ്രാര്‍ത്ഥിക്കുന്നവരെയും എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നു. വിശുദ്ധ നാട്ടിലെയും പ്രവാസ സ്ഥലങ്ങളിലെയും സമൂഹങ്ങളില്‍ നിന്നാണ് സങ്കീര്‍ത്തനങ്ങള്‍ ഉത്ഭവിച്ചതെങ്കിലും അവ സൃഷ്ടി മുഴുവനെയും ഉള്‍ക്കൊള്ളുന്നു. സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ത്ഥന ഭൂതകാലത്തെ രക്ഷാകര സംഭവങ്ങളെ അനുസ്മരിക്കുന്നു. അതേസമയം ചരിത്രത്തിന്‍റെ അന്ത്യം വരെയെത്തുന്ന ഭാവിയിലേക്കും വ്യാപിക്കുന്നു. ദൈവം നിറവേറ്റിയ വാഗ്ദാനങ്ങളെപ്പറ്റിയുള്ള ഓര്‍മ പുതുക്കുകയും അതോടൊപ്പം വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നവനായ മിശിഹായുടെ ആഗമനം കാത്തിരിക്കുകയും ചെയ്യുന്നു. ക്രിസ്തു ആലപിച്ചിട്ടുള്ളവയും അവനില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളവനുമായ സങ്കീര്‍ത്തനങ്ങള്‍ സഭയുടെ പ്രാര്‍ത്ഥനയിലെ കാതലായ ഘടകമായി നിലനില്ക്കുന്നു. ദൈവവചനം മനുഷ്യന്‍റെ പ്രാര്‍ത്ഥനയായി രൂപപ്പെടുന്നതാണ് സങ്കീര്‍ത്തന ഗ്രന്ഥം. പഴയനിയമങ്ങളിലെ മറ്റു വചനങ്ങള്‍ ദൈവത്തിന്‍റെ പ്രവൃത്തികളെ പ്രഘോഷിക്കുകയും അവയില്‍ അന്തര്‍ലീനമായ നിഗൂഢ സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തെപ്രതി ആലപിക്കപ്പെടുന്ന സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ കര്‍ത്താവിന്‍റെ രക്ഷാകര പ്രവൃത്തികളെ വിവരിക്കുകയും ഉത്ഘോഷിക്കുകയും ചെയ്യുന്നു. ഒരേ ആത്മാവു തന്നെയാണല്ലോ ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യന്‍റെ പ്രത്യുത്തരത്തിനും പ്രചോദനം നല്‍കുന്നത്. ക്രിസ്തു രണ്ടിനേയും ബന്ധിപ്പിക്കുന്നു. അവിടുന്നിൽത്തന്നെ സങ്കീര്‍ത്തനങ്ങള്‍ നമ്മെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. സങ്കീര്‍ത്തനങ്ങളിലെ വിവിധ പ്രാര്‍ത്ഥനാരൂപങ്ങള്‍ ഉത്ഭവിക്കുന്നത് ദൈവാലയത്തിലെ ആരാധന ക്രമത്തിലും മനുഷ്യ ഹൃദയങ്ങളിലും ആണ്. കീര്‍ത്തനമോ വിലാപ പ്രാര്‍ത്ഥനയോ നന്ദി പ്രകടനമോ, വ്യക്തിഗതമോ സാമൂഹികമോ ആയ യാചനയോ രാജകീയ ഗീതമോ തീര്‍ത്ഥാടന ഗീതമോ ജ്ഞാനവിഷയമായ ധ്യാനമോ ഏതായാലും ദൈവം തന്‍റെ ജനത്തിന്‍റെ ചരിത്രത്തില്‍ ചെയ്ത വലിയ കാര്യങ്ങളുടെ പ്രതിഫലനവും സങ്കീര്‍ത്തകന് അനുഭവവേദ്യമായ മാനുഷികാവസ്ഥയെപ്പറ്റിയുള്ള പരിചിന്തനങ്ങളുമാണ് സങ്കീര്‍ത്തനങ്ങള്‍. ഏതെങ്കിലും സങ്കീര്‍ത്തനം ഒരു ഭൂതകാല സംഭവത്തെപ്പറ്റിയുള്ള പരിചിന്തനമായിരുന്നാലും എല്ലാക്കാലത്തും ഏതു സാഹചര്യത്തിലും ജീവിക്കുന്ന മനുഷ്യര്‍ക്ക് യഥാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാവുന്ന തരത്തിലുള്ള ലാളിത്യം അതിനുണ്ട്. സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ത്ഥനയെ പ്രചോദിപ്പിക്കുന്നത് എപ്പോഴും ദൈവസ്തുതിയാണ്. അവയ്ക്ക് പരമ്പരാഗതമായി കൈവന്നിട്ടുള്ള "സ്തുതിപ്പുകള്‍" എന്ന ശീര്‍ഷകം ഏറെ സമുചിതമായിരിക്കുന്നു. സമൂഹാരാധനയ്ക്കു വേണ്ടി സമാഹരിക്കപ്പെട്ടിട്ടുള്ള ആവ ഒരേസമയം പ്രാര്‍ത്ഥനയ്ക്കായുള്ള ആഹ്വാനവും അതിനോടുള്ള പ്രതികരണവുമത്രേ: ഹല്ലേലൂയ "കര്‍ത്താവിനെ സ്തുതിക്കുക". #{red->n->b->വിചിന്തനം}# <br> സങ്കീര്‍ത്തനങ്ങളെക്കാളേറെ പ്രീതികരമായി മറ്റെന്താണുള്ളത്? ദാവീദ് ഭംഗിയായി പറഞ്ഞിട്ടുള്ളതുപോലെ "കര്‍ത്താവിനെ സ്തുതിക്കുക". സന്തോഷത്തോടും സമുചിതമായുമുള്ള സ്തുതിസ്തോത്രങ്ങള്‍ നമ്മുടെ ദൈവത്തിനു ലഭിച്ചു കൊണ്ടിരിക്കട്ടെ. അതാണ്‌ ശരി. ജനത്തിന്‍റെ അധരങ്ങളില്‍ നിന്നുയരുന്ന പുകഴ്ത്തലും ദൈവസ്തുതിയും സമൂഹത്തിന്‍റെ സ്തുതിപ്പും, പൊതുവായ ആര്‍പ്പുവിളിയും സകലരുടെയും ഉത്ഘോഷണവും സഭയുടെ ശബ്ദവും ഗാനരൂപത്തിലുള്ള വിശ്വാസ പ്രഖ്യാപനവുമാണ് സങ്കീര്‍ത്തനം. ക്രിസ്തു ആലപിച്ചിട്ടുള്ളവയും അവിടുന്നിൽ പൂര്‍ത്തീകരിച്ചിട്ടുള്ളതുമായ സങ്കീര്‍ത്തനങ്ങള്‍ ഏറ്റുചൊല്ലിക്കൊണ്ട് നമ്മുക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തെ മഹത്വപ്പെടുത്താം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-09-17-14:38:50.jpg
Keywords: യേശു, ക്രിസ്തു
Content: 5974
Category: 18
Sub Category:
Heading: കനത്ത മഴയെ അവഗണിച്ച് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയുടെ നേതൃത്വത്തില്‍ ശുചീകരണയത്നം
Content: അടൂര്‍: മലങ്കര കത്തോലിക്കാ സഭ 87ാമത് പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് അടൂര്‍ നഗരത്തില്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കനത്ത മഴയെ അവഗണിച്ചു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പൂന എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ ഡോ.തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയും തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും അടൂരിലെ ജനപ്രതിനിധികളും രംഗത്തിറങ്ങി. 14 കേന്ദ്രങ്ങളിലാണു മേജര്‍ അതിരൂപത അജപാലനസമിതി സെക്രട്ടറി റിട്ടയേഡ് ഡിജിപി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായത്. വൈദിക ജില്ലയിലെ 14 ഇടവകകളിലെയും വികാരിമാരും ജനങ്ങളും സംരംഭത്തില്‍ പങ്കാളികളായി. ജേക്കബ് പുന്നൂസ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായവര്‍ ഏറ്റുചൊല്ലി. ദൈവസൃഷ്ടിയുടെ ഭാഗമായ പ്രപഞ്ചത്തെ സംരക്ഷിക്കാനുള്ള കടമ പ്രഖ്യാപിക്കുന്നതായിരുന്നു പ്രതിജ്ഞാവാചകം. അടൂര്‍ ബൈപാസ് മുതല്‍ പുനരൈക്യ വാര്‍ഷികസഭാസംഗമത്തിനു വേദിയാകുന്ന ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്റര്‍വരെയുള്ള സ്ഥലങ്ങളാണു ശുചീകരണം നടത്തിയത്.
Image: /content_image/India/India-2017-09-18-05:12:04.jpg
Keywords: മലങ്കര
Content: 5975
Category: 18
Sub Category:
Heading: ആഗോള ക്‌നാനായ യുവജന സംഗമം: സന്ദേശയാത്ര നടത്തി
Content: കാസര്‍ഗോഡ്: ആഗോള ക്‌നാനായ യുവജന സംഗമ ഐക്യത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഒടയംചാല്‍ മുതല്‍ മാലക്കല്ല് വരെ നടന്ന സന്ദേശയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സന്ദേശയാത്ര ഒടയംചാലില്‍ കെസിവൈഎല്‍ റീജണല്‍ ചാപ്ലയിന്‍ ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്തു. രാജപുരം ഫൊറോന വികാരി ഫാ.ഷാജി വടക്കേതൊട്ടി, ഫാ. ജോസ് മാമ്പുഴക്കല്‍, ഫാ.ഫിലിപ്പ് ആനിമൂട്ടില്‍, ഫാ.ഷാജി മുകളേല്‍, ഫാ. ബെന്നി ചേരിയില്‍, ഫാ.ബൈജു എടാട്ട്, ഫാ. ജിന്‍സ് കണ്ടക്കാട്ട്, കെസിവൈഎല്‍ റീജണല്‍ അഡ്വൈസര്‍ സിസ്റ്റര്‍ സജിത എസ്‌ജെസി, കെസിവൈഎല്‍ റീജണല്‍ പ്രസിഡന്റ് ജോബിന്‍ ഏബ്രഹാം ഇലക്കാട്ട്, കെസിവൈഎല്‍ രാജപുരം ഫൊറോന പ്രസിഡന്റ് ജോണ്‍ തോമസ് ഒരപ്പങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മാലക്കല്ലിലെ കെസിവൈഎല്‍ പ്രവര്‍ത്തകര്‍ ചുള്ളിക്കരയിലും മാലക്കല്ല് ടൗണിലും ഒടയംചാലിലെ കെസിവൈഎല്‍ പ്രവര്‍ത്തകര്‍ ഒടയംചാലിലും അവതരിപ്പിച്ച ഫ്‌ളാഷ് മോബുകള്‍ സന്ദേശയാത്ര ശ്രദ്ധേയമായിരിന്നു. മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സമാപനസന്ദേശം നല്‍കി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പതാകയുമേന്തി നടത്തിയ സന്ദേശയാത്രയ്ക്ക് ചുള്ളിക്കരയിലും രാജപുരത്തും കള്ളാറിലും മാലക്കല്ലിലും കുടിയേറ്റ ജനത ആവേശോജ്വല സ്വീകരണം നല്‍കി. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് നടന്ന സംഘടിത കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആഗോള ക്‌നാനായ യുവജന സംഗമംഐക്യം 2017 സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 29, 30 തീയതികളില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് ആഗോള ക്‌നാനായ യുവജന സംഗമം നടക്കുക.
Image: /content_image/India/India-2017-09-18-05:31:45.jpg
Keywords: ക്നാനായ
Content: 5976
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാ സഭയില്‍ പുതുതായി നിയമിക്കപ്പെട്ട ബിഷപ്പുമാരുടെ സ്ഥാനാരോഹണം 21ന്
Content: അടൂര്‍: മലങ്കര കത്തോലിക്കാ സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മോണ്‍.ഡോ.ഗീവര്‍ഗീസ് കാലായില്‍ റമ്പാന്റെയും മോണ്‍.ഡോ.യൂഹാനോന്‍ കൊച്ചുതുണ്ടില്‍ റമ്പാന്റെയും മെത്രാഭിഷേകം 21നു നടക്കും. 87ാമത് പുനരൈക്യവാര്‍ഷിക സഭാസംഗമത്തിനു വേദിയൊരുങ്ങുന്ന അടൂര്‍ മാര്‍ ഈവാനിയോസ് നഗറിലാണ് അഭിഷേക ശുശ്രൂഷ നടക്കുക. പുത്തൂര്‍ രൂപതയുടെ അധ്യക്ഷനായാണ് മോണ്‍.ഡോ.ഗീവര്‍ഗീസ് കാലായില്‍ നിയമിതനായിരിക്കുന്നത്. കൂരിയ ബിഷപ്പും യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്ഡ്് എന്നിവിടങ്ങളിലെ അപ്പസ്‌തോലിക വിസിറ്ററുമായാണ് മോണ്‍.ഡോ.യൂഹാനോന്‍ കൊച്ചുതുണ്ടില്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. അന്ത്യോക്യാ സുറിയാനി കത്തോലിക്കാ പാത്രിയര്ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ, സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ എന്നിവരോടൊപ്പം നിയുക്ത ബിഷപ്പുമാരെയും 21നു രാവിലെ എട്ടിന് സ്വീകരിക്കും. തുടര്‍ന്നു മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി നടക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ വചനസന്ദേശം നല്കും. സമൂഹബലി മധ്യേ മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനാകും. അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയും മെത്രാപ്പോലീത്തമാരും സഹകാര്‍മ്മികരാകും. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണു പുതിയ മെത്രാന്മാരുടെ പ്രഖ്യാപനം ഉണ്ടായത്. പിന്നീട് ഇരുവര്‍ക്കും റമ്പാന്‍ പട്ടം നല്‍കിയിരിന്നു.
Image: /content_image/India/India-2017-09-18-05:49:59.jpg
Keywords: മലങ്കര
Content: 5977
Category: 1
Sub Category:
Heading: സുവിശേഷമൂല്യം വളര്‍ത്താന്‍ പുതുതലമുറയെ പരിശീലിപ്പിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവന്‍റെ സുവിശേഷമൂല്യം വളര്‍ത്താനും മാനവമൂല്യങ്ങള്‍ ഗ്രഹിക്കാനും പുതുതലമുറയെ സുവിശേഷം പരിശീലിപ്പിക്കേണ്ടതും അവര്‍ക്ക് സഹായമേകേണ്ടതും ഇന്ന് അടിയന്തിരപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. 'യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രേഷിതര്‍' എന്ന സന്യാസസമൂഹത്തിന്‍റെ 85 ഓളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (16/09/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു മാര്‍പാപ്പ. മാനവമൂല്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്നത് സഭയുടെ സുവിശേഷവത്ക്കരണ ദൗത്യത്തിന്‍റെ ഭാഗമാണെന്നും പാപ്പാ പറഞ്ഞു. എളിയവരോടും, ഏറ്റം താഴെക്കിടയിലായിരിക്കുന്നവരോടും ബലഹീനരോടും പരിത്യക്തരോടും ദൈവത്തിനുള്ള തീവ്രവും ആര്‍ദ്രവുമായ സ്നേഹം ജീവിതത്തിലും പ്രവര്‍ത്തികളിലും ആവിഷ്ക്കരിക്കുകയെന്നതാണ് തിരുഹൃദയപ്രേഷിതാംഗങ്ങളെ തിരുസഭ ഏല്‍പിക്കുന്ന പ്രഥമ സുവിശേഷം. സന്യാസസമൂഹത്തിന്‍റെ സ്ഥാപകനായ ഫാ. ഷാന്‍ ഷ്യൂ ഷെവലിയെയുടെ ലക്ഷ്യം തിരുഹൃദയഭക്തി പരിപോഷിപ്പിക്കുകയായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. സകലരോടും വിശിഷ്യ, ആവശ്യത്തിലിരിക്കുന്നവരോട് യേശുവിനുള്ള കാരുണ്യത്തിനും ആര്‍ദ്രസ്നേഹത്തിനും സാക്ഷ്യമേകുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഈ സമൂഹം ഇന്ന് ആ ലക്ഷ്യത്തിന് സാക്ഷാത്ക്കാരമേകുന്നുവെന്നും പാപ്പ പറഞ്ഞു. മാനവമൂല്യങ്ങള്‍ ഗ്രഹിക്കാനും ജീവന്‍റെയും ചരിത്രത്തിന്‍റെയും സുവിശേഷമൂല്യം വളര്‍ത്താനും പുത്തന്‍ തലമുറകളെ പരിശീലിപ്പിക്കേണ്ടത് അടിയന്തിരപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അല്‍മായവിശ്വാസികളുമായി ഭീതികൂടാതെ സഹകരിച്ചു പ്രവര്‍ത്തിക്കാനും പാപ്പ സന്യാസ സമൂഹത്തോട് ആഹ്വാനം ചെയ്തു.
Image: /content_image/News/News-2017-09-18-06:38:10.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5978
Category: 1
Sub Category:
Heading: മഗ്ദലന മറിയത്തിന്റെ മുഖം പുനര്‍നിര്‍മ്മിച്ചുകൊണ്ട് ഫ്രഞ്ച് ഗവേഷകസംഘം
Content: പാരീസ്: വിശുദ്ധ മഗ്ദലന മറിയത്തിന്റെ മുഖം പുനര്‍നിര്‍മ്മിച്ചതായി അവകാശപ്പെട്ടുകൊണ്ട് ഫ്രഞ്ച് ഗവേഷകസംഘം രംഗത്ത്. വേര്‍സെയിലെസ് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞനായ ഫിലിപ്പ് ചാര്‍ലിയറും വിഷ്വല്‍ ഫോറന്‍സിക്ക് ചിത്രകാരനുമായ ഫിലിപ്പ് ഫ്രോസ്ചുമാണ് മഗ്ദലന മറിയത്തിന്റെ തിരുശേഷിപ്പായ തലയോട്ടിയെ ആസ്പദമാക്കി ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ മുഖം നിര്‍മ്മിച്ചിരിക്കുന്നത്. വിശുദ്ധയുടേതെന്ന് കരുതപ്പെടുന്ന തലയോട്ടിയുടെ അഞ്ഞൂറിലേറെ ചിത്രങ്ങള്‍ എടുത്ത സംഘം പിന്നീട് അവയെ മോഡേണ്‍ ഫോറന്‍സിക് റീകണ്‍സ്ട്രക്ഷന്‍ ടെക്‌നിക്ക് എന്ന സാങ്കേതികവിദ്യ വഴി മുഖം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. കണ്ണുകളും മൂക്കും വായും മുഖം പൂര്‍ണ്ണമായും തലയോട്ടിയുടെ രൂപത്തിന് അനുസരിച്ചാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതേ സമയം പുനര്‍നിര്‍മ്മിച്ചിരിക്കുന്ന രൂപം ശരിയാണോയെന്ന് വ്യക്തമല്ല. നിലവില്‍ മഗ്ദലന മറിയത്തിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത് ഫ്രാന്‍സില്‍ തന്നെയാണെങ്കിലും എഫേസൂസില്‍ വച്ചാണ് മഗ്ദലന മറിയം മരിച്ചിരിക്കുന്നത് എന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ യഥാര്‍ത്ഥത്തിലുള്ള തലയോട്ടിയെ ആസ്പദമാക്കിയാണോ പുനര്‍സൃഷ്ടി നടത്തിയിരിക്കുന്നത് എന്ന സംശയം നിലനില്‍ക്കുകയാണ്. വിശുദ്ധയുടെ മുഖം പുനര്‍നിര്‍മ്മിച്ച ശാസ്ത്രജ്ഞരും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. യഥാര്‍ത്ഥ തലയോട്ടി ഫ്രാന്‍സില്‍ ഉള്ളത് തന്നെയാണെങ്കില്‍ ഇതായിരിക്കും മഗ്ദലന മറിയത്തിന്റെ മുഖമെന്നും അല്ലാത്തപക്ഷം ഇതില്‍ വ്യത്യാസമുണ്ടായെക്കാമെന്നും ഫിലിപ്പ് ചാര്‍ലിയര്‍ പറഞ്ഞു. 1800വര്‍ഷത്തോളമായി ഫ്രാന്‍സിലെ വിശുദ്ധ മഗ്ദലന- വിശുദ്ധ മാക്സിമിന്‍ല ദേവാലയത്തിലാണ് വിശുദ്ധയുടെ തലയോട്ടിയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്നത്.
Image: /content_image/News/News-2017-09-18-07:36:58.jpg
Keywords: മഗ്ദല
Content: 5979
Category: 1
Sub Category:
Heading: ഫാ. ടോമിന് പിന്നാലെ ഫിലിപ്പീന്‍സില്‍ ബന്ധിയാക്കപ്പെട്ട വൈദികനും മോചനം
Content: മനില: ഫാ. ടോം മോചിതനായി ഒരാഴ്ച കഴിയും മുന്‍പ് ക്രൈസ്തവര്‍ക്ക് പുതിയ പ്രത്യാശ നല്‍കികൊണ്ട് ഫിലിപ്പീന്‍സ് വൈദികൻ ഫാ. ചിട്ടോ സുഗനോബും മോചിതനായി. ഐസിസ് അനുകൂല തീവ്രവാദി സംഘടനയായ അബുസയ്യഫ് മെയ് അവസാനവാരത്തിലാണ് വൈദികനെ തട്ടിക്കൊണ്ട് പോയത്. ഇന്നലെ ഞായറാഴ്ച (17/09/2017) ഫിലിപ്പീന്‍സ് പട്ടാളം തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് ഫാ. ചിട്ടോ മോചിതനായത്. വൈദികന്‍ സുരക്ഷിതനായിരിക്കുന്നുവെന്നും മാറാവിയില്‍ ജിഹാദികള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്‍റ് വക്താവ് മാധ്യമങളോട് പറഞ്ഞു. നേരത്തെ യെമനില്‍ ബന്ധിയാക്കപ്പെട്ടിരിന്ന ഫാ. ടോമിന് സമാനമായി ഫാ. ചിട്ടോ സുഗനോബിന്റെയും സഹായമഭ്യർത്ഥിക്കുന്ന വീഡിയോ ഭീകരർ പുറത്തുവിട്ടിരിന്നു. തീവ്രവാദികൾക്കു നേരെയുള്ള സൈനികാക്രമണം അവസാനിപ്പിക്കാത്ത പക്ഷം താനടക്കമുള്ള തടവുകാരെ വധിക്കുമെന്നാണ് ഫാ. ചിട്ടോ അന്നു പറഞ്ഞത്. മാറാവി നഗരത്തിലെ സെന്‍റ് മേരീസ് കത്തോലിക്ക കത്തീഡ്രൽ ദേവാലയം കൈയടക്കിയാണ് ഫാ. ചിട്ടോയേയും പത്തോളം ക്രൈസ്തവ വിശ്വാസികളെയും തീവ്രവാദികളുടെ സംഘം തട്ടിക്കൊണ്ട് പോയത്. നൂറ് ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഇക്കഴിഞ്ഞ മാസാവസാനമാണ് കത്തീഡ്രല്‍ ദേവാലയം ഫിലിപ്പീന്‍സ് സൈന്യം തിരിച്ചുപിടിച്ചത്.
Image: /content_image/News/News-2017-09-18-08:27:32.jpg
Keywords: ഫിലിപ്പീ
Content: 5980
Category: 1
Sub Category:
Heading: മാർപാപ്പയുടെ സന്ദർശനത്തിനു ഒരുക്കങ്ങളുമായി ബംഗ്ലാദേശ്
Content: ധാക്ക: സമാധാനത്തിന്റെ ദൂതുമായി എത്തുന്ന ഫ്രാന്‍സിസ് പാപ്പയെ സ്വീകരിക്കാൻ ബംഗ്ലാദേശില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നവംബർ 30 മുതൽ ഡിസംബർ രണ്ടു വരെയാണ് ബംഗ്ലാദേശിലെ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം. മതനേതാക്കന്മാരെ കൂടാതെ രാഷ്ട്രീയ നേതാക്കന്മാരും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങൾ ഏകോപിപ്പിക്കാനായി ബംഗ്ലാദേശ് സഭാ പ്രതിനിധികൾ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമ്മേളനത്തിൽ 45 നേതാക്കന്മാർ പങ്കെടുത്തു. അതേസമയം ഫ്രാൻസിസ് പാപ്പയുമായി സംവദിക്കുന്നതിന് വിവിധ മതസ്ഥരെ ഉൾപ്പെടുത്തി പത്ത് ഉപവിഭാഗങ്ങളെ ബംഗ്ലാദേശ് സഭ തെരഞ്ഞെടുത്തു. പാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് സഹായ വാഗ്ദാനങ്ങളും പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ രംഗത്തുണ്ട്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നൊരുക്കമായി നടത്തിയ യോഗത്തില്‍ ധാക്ക ആർച്ച് ബിഷപ്പും ബംഗ്ലാദേശ് കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റുമായ കർദിനാൾ പാട്രിക് ഡി. റൊസാരിയോ നേതാക്കന്മാരെ അഭിസംബോധന ചെയ്തു. എല്ലാ വിശ്വാസികളും മാർപാപ്പയുടെ സന്ദർശന പരിപാടികളിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടതായി ചരിത്രകാരനും പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര ഉപദേശകനുമായ ഗോഹർ റിസ്വി പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ വ്യക്തിത്വം ശ്രേഷ്മാണെന്നും അദ്ദേഹത്തിന്റെ സന്ദർശനവും സന്ദേശവും മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ബംഗ്ലാദേശ് ക്രിസ്ത്യൻ അസോസ്സിയേഷൻ പ്രസിഡൻറ് നിർമ്മൽ റോസാരിയോ അഭിപ്രായപ്പെട്ടു. മാർപാപ്പ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ പരസ്പര ബഹുമാനം വളർത്താന്‍ ഇടവരുത്തട്ടെയെന്ന് ഡോ.കമൽ ഹൊസൈൻ പറഞ്ഞു. സമാധാനത്തിന്റെ വക്താവായ മാർപാപ്പയെ സ്വീകരിക്കുന്നതിന്റെ സന്തോഷം രാഷ്ട്രീയ പ്രവർത്തകനും നിയമവക്താവുമായ ഹൊസൈൻ സില്ലുർ റഹ്മാനും ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാർട്ടിയംഗമായ അബ്ദുൾ മൊയീൻ ഖാനും പ്രകടിപ്പിച്ചു. മാർപാപ്പയെ സ്വീകരിക്കുന്നതിന്റെ സന്തോഷവും സന്നദ്ധതയും ബംഗ്ലാദേശ് ആംഗ്ലിക്കൻ സഭാ ബിഷപ്പ് പോൾ ഷിഷിർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനവും സുരക്ഷയും മാർപ്പാപ്പയെ പോലെ സ്വാധീനശക്തരായ നേതാക്കന്മാർക്ക് പ്രാബല്യത്തിൽ വരുത്താനാകുമെന്നു സര്‍ക്കാര്‍ ഉപദേശകയായ റഷേദ കെ. ചൗദരി പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ 160 മില്യണ്‍ ആളുകളാണ് വസിക്കുന്നത്. ഇതില്‍ 3,80,000പേര്‍ മാത്രമാണ് കത്തോലിക്ക വിശ്വാസികള്‍.
Image: /content_image/News/News-2017-09-18-09:56:06.jpg
Keywords: ബംഗ്ലാദേശ
Content: 5981
Category: 6
Sub Category:
Heading: ജ്ഞാനം ഉള്ളവർ യേശുക്രിസ്തുവിനെ ദൈവമായി തിരിച്ചറിയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നു
Content: "ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്" (മത്താ 2: 1-2). #{red->n->b->യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 18}# <br> ജ്ഞാനമുള്ള മനുഷ്യർ യേശുവിനെ ദൈവമായി അംഗീകരിക്കുകയും അവനെ അന്വേഷിച്ചു കണ്ടെത്തുകയും അവനെ ആരാധിക്കുകയും ചെയ്യുന്നു. രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദായിലെ ബത്ലഹേമിൽ യേശു ജനിച്ചപ്പോൾ അവൻ ദൈവമാണെന്നും അവനെ ലോകം ആരാധിക്കണമെന്നും പൗരസ്ത്യ ദേശത്തെ ജ്ഞാനികൾ തിരിച്ചറിയുന്നു. അവർ അവനെ അന്വേഷിക്കുകയും കണ്ടെത്തുകയും യേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു എന്ന് വിശുദ്ധ ലിഖിതം സാക്ഷ്യപ്പെടുത്തുന്നു (മത്താ 2:11). ഈ സംഭവം നടക്കുമ്പോൾ യേശു ഒരു ശിശു മാത്രമായിരുന്നു. അവിടുത്തെകുറിച്ച് പഴയനിയമം സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അവിടുന്ന് ദൈവമാണെന്ന് തിരിച്ചറിഞ്ഞ് അവിടുത്തെ കണ്ടെത്തി ആരാധിക്കാൻ ജ്ഞാനികൾക്ക് കഴിയുന്നു. എന്നാൽ പിന്നീട് അവിടുന്ന് തൻറെ പരസ്യജീവിതത്തിലുടനീളം ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും താൻ ആരാണെന്ന് വെളിപ്പെടുത്തുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും മരിച്ചു ഉയിർക്കുകയും ചെയ്തിട്ടും അവിടുന്ന് ദൈവമാണെന്ന് വിശ്വസിക്കുവാനും അവിടുത്തെ ആരാധിക്കാനും ഇന്ന് പലർക്കും സാധിക്കുന്നില്ല. ഒരു മനുഷ്യായുസ്സു മുഴുവൻ ഈ ഭൂമിയിൽ ജീവിച്ചിട്ടും യേശുക്രിസ്തു ദൈവമാണെന്നും അവിടുന്ന് ഏകരക്ഷകനാണെന്നും തിരിച്ചറിയാൻ ഒരുവന് സാധിക്കുന്നില്ലെങ്കിൽ അത് അയാളുടെ ജീവിതത്തിലെ എത്രയോ വലിയ നഷ്ടമായിരിക്കും. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുക്രിസ്തുവാണ് ഈ സത്യം. വഴിയും സത്യവും ജീവനുമായ അവിടുത്തെ ദൈവമായി തിരിച്ചറിയുന്നില്ലെങ്കിൽ നമ്മുടെ അറിവ് അപൂർണമാണ്. യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ആ വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യൻ രക്ഷപ്പെടുകയുള്ളൂ. യേശുക്രിസ്തുവിനെ ഒരു ഗുരുവായും പ്രവാചകനായും അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടില്ല. എന്നാൽ ദൈവമായി അംഗീകരിക്കാനും അവിടുത്തെ ആരാധിക്കാനും പ്രത്യേക ജ്ഞാനം ആവശ്യമാണ്. യേശു മനുഷ്യനായി കന്യകാമറിയത്തിന്റെ ഉദരത്തിൽ ഉരുവായ നിമിഷത്തിലും ശിശുവായി ഈ ഭൂമിയിലേക്ക് പിറന്ന് വീണ നിമിഷത്തിലുമെല്ലാം അവിടുന്നു ദൈവമായിരുന്നു. അതുകൊണ്ടാണ് നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിക്കുന്ന വിശുദ്ധ ബൈബിൾ ജ്ഞാനികൾ യേശുവിനെ കുമ്പിട്ട് ആരാധിച്ചു എന്നു വെളിപ്പെടുത്തുന്നത്. #{red->n->b->വിചിന്തനം}# <br> സത്യം അന്വേഷിക്കുന്ന മനുഷ്യൻ യേശുവിനെ അന്വേഷിക്കട്ടെ. അവിടുത്തെ തേടുന്നവർ അവിടുത്തെ കണ്ടെത്തുന്നു. അവിടുത്തെ കണ്ടെത്തുന്നവർ അവിടുന്ന് ദൈവമാണെന്ന് തിരിച്ചറിയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നു. ഈ സത്യദൈവത്തെ ലോകത്തിനു കാണിച്ചുകൊടുക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ട് അതിനാൽ നമ്മുടെ വാക്കുകളും പ്രവർത്തികളും യേശുക്രിസ്തു ദൈവമാണെന്നു അവിടുന്ന് ഏകരക്ഷകനാണെന്നും ലോകത്തോട് പ്രഘോഷിക്കുന്നതാകട്ടെ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-09-18-14:14:48.jpg
Keywords: യേശു, ക്രിസ്തു
Content: 5982
Category: 6
Sub Category:
Heading: ജ്ഞാനമുള്ളവർ യേശുക്രിസ്തുവിനെ ദൈവമായി തിരിച്ചറിയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നു
Content: "ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്" (മത്താ 2: 1-2). #{red->n->b->യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 5}# <br> ജ്ഞാനമുള്ള മനുഷ്യർ യേശുവിനെ ദൈവമായി അംഗീകരിക്കുകയും അവനെ അന്വേഷിച്ചു കണ്ടെത്തുകയും അവനെ ആരാധിക്കുകയും ചെയ്യുന്നു. രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദായിലെ ബത്ലഹേമിൽ യേശു ജനിച്ചപ്പോൾ അവൻ ദൈവമാണെന്നും അവനെ ലോകം ആരാധിക്കണമെന്നും പൗരസ്ത്യ ദേശത്തെ ജ്ഞാനികൾ തിരിച്ചറിയുന്നു. അവർ അവനെ അന്വേഷിക്കുകയും കണ്ടെത്തുകയും യേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു എന്ന് വിശുദ്ധ ലിഖിതം സാക്ഷ്യപ്പെടുത്തുന്നു (മത്താ 2:11). ഈ സംഭവം നടക്കുമ്പോൾ യേശു ഒരു ശിശു മാത്രമായിരുന്നു. അവിടുത്തെകുറിച്ച് പഴയനിയമം സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അവിടുന്ന് ദൈവമാണെന്ന് തിരിച്ചറിഞ്ഞ് അവിടുത്തെ കണ്ടെത്തി ആരാധിക്കാൻ ജ്ഞാനികൾക്ക് കഴിയുന്നു. എന്നാൽ പിന്നീട് അവിടുന്ന് തൻറെ പരസ്യജീവിതത്തിലുടനീളം ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും താൻ ആരാണെന്ന് വെളിപ്പെടുത്തുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും മരിച്ചു ഉയിർക്കുകയും ചെയ്തിട്ടും അവിടുന്ന് ദൈവമാണെന്ന് വിശ്വസിക്കുവാനും അവിടുത്തെ ആരാധിക്കാനും ഇന്ന് പലർക്കും സാധിക്കുന്നില്ല. ഒരു മനുഷ്യായുസ്സു മുഴുവൻ ഈ ഭൂമിയിൽ ജീവിച്ചിട്ടും യേശുക്രിസ്തു ദൈവമാണെന്നും അവിടുന്ന് ഏകരക്ഷകനാണെന്നും തിരിച്ചറിയാൻ ഒരുവന് സാധിക്കുന്നില്ലെങ്കിൽ അത് അയാളുടെ ജീവിതത്തിലെ എത്രയോ വലിയ നഷ്ടമായിരിക്കും. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുക്രിസ്തുവാണ് ഈ സത്യം. വഴിയും സത്യവും ജീവനുമായ അവിടുത്തെ ദൈവമായി തിരിച്ചറിയുന്നില്ലെങ്കിൽ നമ്മുടെ അറിവ് അപൂർണമാണ്. യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ആ വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യൻ രക്ഷപ്പെടുകയുള്ളൂ. യേശുക്രിസ്തുവിനെ ഒരു ഗുരുവായും പ്രവാചകനായും അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടില്ല. എന്നാൽ ദൈവമായി അംഗീകരിക്കാനും അവിടുത്തെ ആരാധിക്കാനും പ്രത്യേക ജ്ഞാനം ആവശ്യമാണ്. യേശു മനുഷ്യനായി കന്യകാമറിയത്തിന്റെ ഉദരത്തിൽ ഉരുവായ നിമിഷത്തിലും ശിശുവായി ഈ ഭൂമിയിലേക്ക് പിറന്ന് വീണ നിമിഷത്തിലുമെല്ലാം അവിടുന്നു ദൈവമായിരുന്നു. അതുകൊണ്ടാണ് നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിക്കുന്ന വിശുദ്ധ ബൈബിൾ ജ്ഞാനികൾ യേശുവിനെ കുമ്പിട്ട് ആരാധിച്ചു എന്നു വെളിപ്പെടുത്തുന്നത്. #{red->n->b->വിചിന്തനം}# <br> സത്യം അന്വേഷിക്കുന്ന മനുഷ്യൻ യേശുവിനെ അന്വേഷിക്കട്ടെ. അവിടുത്തെ തേടുന്നവർ അവിടുത്തെ കണ്ടെത്തുന്നു. അവിടുത്തെ കണ്ടെത്തുന്നവർ അവിടുന്ന് ദൈവമാണെന്ന് തിരിച്ചറിയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നു. ഈ സത്യദൈവത്തെ ലോകത്തിനു കാണിച്ചുകൊടുക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ട് അതിനാൽ നമ്മുടെ വാക്കുകളും പ്രവർത്തികളും യേശുക്രിസ്തു ദൈവമാണെന്നു അവിടുന്ന് ഏകരക്ഷകനാണെന്നും ലോകത്തോട് പ്രഘോഷിക്കുന്നതാകട്ടെ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-09-18-14:19:01.jpg
Keywords: യേശു, ക്രിസ്തു