Contents
Displaying 5691-5700 of 25115 results.
Content:
5993
Category: 18
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നവംബര്‍ 12ന്
Content: കോട്ടയം: സീറോ മലബാര്‍ സഭാ എപ്പാര്‍ക്കിയല്‍ കൂരിയ ബിഷപ്പായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നവംബര്‍ 12ന് നടക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേകത്തിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഉച്ചകഴിഞ്ഞ് 1.30ന് കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളില്‍നിന്നു മെത്രാന്‍മാരും വൈദികരും പ്രദക്ഷിണമായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ കത്തീഡ്രലിലേക്ക് ആനയിക്കും. കെസിബിസി അധ്യക്ഷന്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം വിശുദ്ധ കുര്‍ബാന മധ്യേ വചനപ്രഘോഷണം നടത്തും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും മെത്രാഭിഷേകത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2017-09-20-05:04:09.jpg
Keywords: സീറോ മലബാര്‍

5994
Category: 18
Sub Category:
Heading: സിറിയന്‍ വിശ്വാസസമൂഹത്തോട് ഇന്ത്യന്‍ സഭ കാണിക്കുന്ന അനുകമ്പയ്ക്കു നന്ദിയറിയിച്ച് അന്ത്യോക്യന്‍ പാത്രിയര്‍ക്കീസ്
Content: അടൂര്‍: സിറിയയില്‍ പീഡനം അഭിമുഖീകരിക്കുന്ന വിശ്വാസ സമൂഹത്തോട് ഇന്ത്യയിലെ സഭ കാട്ടുന്ന പ്രാര്‍ത്ഥനയിലും അനുകമ്പയിലും കടപ്പാടുണ്ടെന്നു അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവ. അടൂര്‍ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയില്‍ പങ്കെടുത്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മ പ്രേരണയാല്‍ സഭകള്‍ ഐക്യത്തിലേക്കു കടന്നുവന്നു കൊണ്ടേയിരിക്കുന്നു. ക്രിസ്തു സ്‌നേഹത്തില്‍ ഒന്നായ നാം വിശുദ്ധ പത്രോസിലൂടെ ഐക്യത്തിലേക്കു കടന്നുവന്നവരാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അടൂരിലെത്തിയ പാത്രിയര്‍ക്കീസ് ബാവയെ അടൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കെയ്‌റോ ആര്‍ച്ച്ബിഷപ് യൂസഫ് ഹാനോഷ്, കാനഡ ബിഷപ് യൂസഫ് ഹാബാഷ് എന്നിവരും പാത്രിയര്‍ക്കീസ് ബാവയ്‌ക്കൊപ്പമുണ്ടായിരുന്നു. ക്ലേശം അനുഭവിക്കുന്ന സഭയുടെ ജീവിക്കുന്ന സുവിശേഷ സാക്ഷ്യമാണു പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ബാവയെന്നു സ്വീകരണ സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംഎല്‍എ, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ്, ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടന്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സഭ അടൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ തുടങ്ങിയവരും പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിച്ചു. ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സന്റ് മാര്‍ പൗലോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, വിന്‍സന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2017-09-20-05:37:13.jpg
Keywords: അന്ത്യോക്യ

5995
Category: 1
Sub Category:
Heading: അഭയാർത്ഥി ക്രൈസ്തവരെ ഭക്ഷണത്തിനായി ഇസ്ളാമിക പ്രാർത്ഥനകൾ ചൊല്ലിക്കുന്നതായി റിപ്പോര്‍ട്ട്
Content: ഖാർടോം: സുഡാനിലെ അഭയാർത്ഥി ക്യാമ്പില്‍ കഴിയുന്ന ക്രൈസ്തവരെ, ഭക്ഷണത്തിനായി ഇസ്ളാമിക പ്രാർത്ഥനകൾ നിര്‍ബന്ധിച്ച് ചൊല്ലിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര അക്രമണങ്ങളെ തുടർന്ന് തെക്കൻ സുഡാനിൽ നിന്നും അഭയാർത്ഥി ക്യാമ്പുകളിൽ അഭയം തേടിയ ക്രൈസ്തവ കുട്ടികളെയാണ് ഭക്ഷണത്തിനായി മുസ്ലിം പ്രാർത്ഥനകൾ ചൊല്ലിപ്പിക്കുന്നതെന്ന് 'എയ്ഡ് ടു ചർച്ച് ഇൻ നീഡ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അഭയാർത്ഥികളെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതായി പ്രാദേശിക വൈദികരും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. യുഎന്നും സന്നദ്ധസംഘടനകളും ലഭ്യമാക്കുന്ന ഭക്ഷണം ലഭിക്കുവാനായി ഇസ്ളാമിക പ്രാർത്ഥനകൾ ചൊല്ലണമെന്ന കർശന നിർദേശം നിലനില്‍ക്കുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇസ്ളാമിക രാഷ്ട്രമായ സുഡാനിലെ മറ്റ് മതസ്ഥരുടെ സാന്നിദ്ധ്യം പോലും ചോദ്യം ചെയ്യപ്പെടുകയാണെന്ന് സുഡാൻ റിലീഫ് ഫണ്ട് ഉപദേശകൻ ഡേവിഡ് ഡെറ്റോണി അഭിപ്രായപ്പെട്ടു. ക്രൈസ്തവർക്ക് നേരെ നിലനില്ക്കുന്ന വേർതിരിവ് ഭരണകൂടത്തിന്റെ ഇസ്ലാം മത പരിവർത്തന തന്ത്രമാണോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. ഇരുപത് ലക്ഷത്തോളം ആളുകള്‍ തെക്കൻ സുഡാനിൽ നിന്നും പലായനം ചെയ്തെന്നാണ് യുഎൻ ഹൈക്കമ്മീഷണറുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2013 ഡിസംബറിൽ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് അഭയാർത്ഥി പ്രശ്നങ്ങൾക്ക് തുടക്കം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കടുത്ത ക്ഷാമം നേരിടുന്നതായി യു.എൻ നേരത്തെ വ്യക്തമാക്കിയിരിന്നു. അഭയാർത്ഥി ക്യാമ്പുകൾക്കു പുറമേ ദേവാലയങ്ങളില്‍ അഭയം പ്രാപിച്ച ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്. ദാരിദ്ര്യവും ആക്രമണവാസനകളുമായി തെക്കൻ സുഡാനിലെ സ്ഥിതിഗതികൾ അതിരൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഭക്ഷണത്തിന് വേണ്ടി ഇസ്ളാമിക പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധപൂര്‍വ്വം ചൊല്ലിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
Image: /content_image/News/News-2017-09-20-06:50:59.jpg
Keywords: സുഡാ

5996
Category: 1
Sub Category:
Heading: വിവാഹത്തേയും, കുടുംബത്തേയും കുറിച്ചുള്ള പഠനങ്ങള്‍ക്കായി പുതിയ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
Content: വത്തിക്കാന്‍ സിറ്റി: വിവാഹത്തേയും, കുടുംബത്തേയും കുറിച്ചുള്ള പഠനങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ പുതിയ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ‘മോട്ടുപ്രൊപ്രിയോ’യിലൂടെയാണ് പാപ്പ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ ഭാഗമായിട്ടായിരിക്കും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടും പ്രവര്‍ത്തിക്കുക. 1980-ലെ മെത്രാന്‍മാരുടെ സിനഡിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1981-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്ഥാപിച്ച ‘ജോണ്‍ പോള്‍ II പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി സയന്‍സസ്’ എന്ന പഴയ ഇന്‍സ്റ്റിറ്റ്യൂട്ടിനു പകരമായിരിക്കും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയുമാണ് തന്റെ ഉദ്ദേശമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. കുടുംബങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുവാന്‍ 2014-15 വര്‍ഷങ്ങളില്‍ വിളിച്ചുകൂട്ടിയ സിനഡിനെ തുടര്‍ന്ന്‍ ഫ്രാന്‍സിസ് പാപ്പാ പുറത്തിറക്കിയ പ്രബോധന രേഖയായ ‘അമോരിസ് ലെത്തീസ്യ’യില്‍ പറഞ്ഞിരിസൂചിപ്പിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തപ്പെടുന്നത്. വിവാഹത്തേയും, കുടുംബത്തേയും കുറിച്ചുള്ള സഭാ പ്രബോധനങ്ങള്‍ വിശ്വാസികളിലേക്കെത്തിക്കുക എന്നതായിരിക്കും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യമെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി. കുടുംബത്തേക്കുറിച്ചുള്ള അടുത്തകാലത്ത് നടന്ന സിനഡുകള്‍ വഴി, ക്രൈസ്തവ സമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതായ ചില അജപാലകപരമായ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം ലഭിച്ചുവെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. കുടുംബ ജീവിതത്തിലെ നിഴലിനേയും വെളിച്ചത്തേയും കുറിച്ചുള്ള ഒരന്വോഷണമായിരിക്കും പുതിയ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി. വിവാഹത്തേയും, കുടുംബത്തേയും കുറിച്ചുള്ള പഠനത്തില്‍ ഡിപ്ലോമ, ലൈസന്‍സ് അല്ലെങ്കില്‍ ഡോക്ടറേറ്റ് എന്നിവയും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2017-09-20-07:58:55.jpg
Keywords: കുടുംബ

5997
Category: 1
Sub Category:
Heading: മനുഷ്യാവകാശ ലംഘനത്തിന്റെ ജീവിക്കുന്ന സാക്ഷിയായി ആസിയ: തടവിലായിട്ട് 3000 ദിവസങ്ങള്‍
Content: ലാഹോര്‍: മതനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിതാ ആസിയാ ബീബി തടവിലായിട്ട് മൂവായിരം ദിവസങ്ങള്‍ പിന്നിട്ടു. ആസിയായുടെ തടവ് കടുത്ത മനുഷ്യാവകാശ ലംഘനമായി ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടെങ്കിലും കേസ് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. 2009- ജൂണ്‍ 14 മുതല്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ. ഇക്കഴിഞ്ഞ ആഗസ്റ്റ് 30നാണ് ആസിയ തടവിലായിട്ട് 3000 ദിവസങ്ങള്‍ പിന്നിട്ടത്. പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ 295-സി എന്ന വിവാദ വകുപ്പ് പ്രകാരമാണ് ആസിയ ബീബിയെ മതനിന്ദാ കുറ്റത്തിന് തൂക്കിലേറ്റുവാന്‍ പാക്കിസ്ഥാനിലെ നന്‍കാന ജില്ലാ കോടതി വിധിച്ചത്. 2010-ല്‍ പുറത്തുവന്ന നന്‍കാന ജില്ലാ കോടതി വിധി ചോദ്യം ചെയ്തു ആസിയയുടെ ബന്ധുക്കളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഫയല്‍ ചെയ്ത അപ്പീലില്‍ ലാഹോര്‍ ഹൈക്കോടതിയും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പലതവണ കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നെങ്കിലും വ്യത്യസ്ഥ കാരണങ്ങളെ തുടര്‍ന്നു കോടതി നടപടി വൈകുകയായിരിന്നു. ആസിയായുടെ കേസില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി ജൂണില്‍ അന്തിമ വിധി പറയുമെന്ന്‍ ആസിയായുടെ വക്കീലായ സൈഫുള്‍ മലൂക്ക് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരിന്നു. എന്നാല്‍ വിധി സുപ്രീം കോടതി വീണ്ടും നീട്ടുകയായിരിന്നു. 2009-ല്‍ ആസിയ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയാണ് ആസിയാ. ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സ്വരം ഉയരുന്നുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ യുവതിയുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു അമേരിക്കന്‍ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചിരിന്നു. യുകെയിലും ഓസ്ട്രേലിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആസിയായുടെ മോചനം ആവശ്യപ്പെട്ടു വിവിധ സംഘടനകള്‍ റാലികള്‍ നടത്തിയിരിന്നു. 95 ശതമാനത്തില്‍ അധികം ജനങ്ങളും മുസ്ലീം വിശ്വാസികളായ രാജ്യമാണ് പാക്കിസ്ഥാന്‍. 1990 മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രവാചകനെ നിന്ദിച്ചുവെന്നും, ഖുറാനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപണം നേരിട്ട 62 പേര്‍ക്കാണ് രാജ്യം വധശിക്ഷ നല്‍കിയത്. ഇതേ കുറ്റങ്ങള്‍ക്ക് പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ 40 പേര്‍ വധശിക്ഷ കാത്തു കഴിയുന്നുണ്ട്. പ്രാകൃതമായ നിയമം രാജ്യത്തിന്റെ നിയമവ്യവസ്ഥിതികളില്‍ നിന്നും എടുത്ത് മാറ്റണമെന്ന് യുഎന്‍ പലവട്ടം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.
Image: /content_image/News/News-2017-09-20-09:59:46.jpg
Keywords: ആസിയ

5998
Category: 1
Sub Category:
Heading: ഭ്രൂണഹത്യക്കെതിരെ 3,28,348 കുട്ടിക്കാലുറകളുമായി അമേരിക്കന്‍ വിദ്യാര്‍ത്ഥി സംഘടന
Content: വാഷിംഗ്ടണ്‍: ഭ്രൂണഹത്യയേയും, അതുമായി ബന്ധപ്പെട്ട അവയവ കച്ചവടത്തേയും തുറന്നുക്കാട്ടുന്നതിനായി ശ്രദ്ധേയമായ പര്യടനവുമായി അമേരിക്കന്‍ പ്രോലൈഫ് വിദ്യാര്‍ത്ഥി സംഘടന. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് വഴി അബോര്‍ഷന് ഇരയായ ഭ്രൂണങ്ങളുടെ സംഖ്യയായ 3,28,348 ചെറിയ കാലുറകളുമായാണ് ഭ്രൂണഹത്യയ്ക്കെതിരെ സംഘം ട്രക്കില്‍ ദേശീയ പര്യടനം നടത്തുന്നത്. 1988-ല്‍ സ്ഥാപിതമായ സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്ക (SFLA) എന്ന വിദ്യാര്‍ത്ഥി സംഘടന ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ നരഹത്യകള്‍ക്കെതിരെ അമേരിക്കന്‍ കാമ്പസ്സുകളില്‍ നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ്. സംഘടനാ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വാഷിംഗ്‌ടണ്‍ ഡി.സി യില്‍ നിന്നുമാരംഭിക്കുന്ന പര്യടനം നിരവധി സംസ്ഥാനങ്ങളും, ഏതാണ്ട് 90-ലധികം കോളേജ് കാമ്പസുകളും സന്ദര്‍ശിക്കും. നികുതിപ്പണം കൊണ്ട് നടത്തുന്ന ഏറ്റവും വലിയ വഞ്ചനയാണ് പ്ലാന്‍ഡ് പാരന്റ്ഹുഡെന്നു സംഘടനാ പ്രസിഡന്റായ ക്രിസ്റ്റന്‍ ഹോകിന്‍സ് പറഞ്ഞു. അബോര്‍ഷന് വിധേയമാക്കപ്പെട്ട കുട്ടികളുടെ ശരീരാവയവങ്ങള്‍ ലാഭം മോഹിച്ച് വില്‍ക്കപ്പെടുന്നുണ്ടെന്നും, ഇതിനെ തടയുവാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നും ഭ്രൂണ കച്ചവടത്തെ തടയുമെന്ന വാഗ്ദാനം അമേരിക്കന്‍ കോണ്‍ഗ്രസ്സ് പാലിക്കണമെന്നും ഹോകിന്‍സ് ആവശ്യപ്പെട്ടു. പ്രത്യുല്‍പാദന നിയന്ത്രണം വഴി ആരോഗ്യം സംരക്ഷിക്കുക എന്ന ആശയവുമായി പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ ബെര്‍ത്ത് കണ്ട്രോള്‍ ലീഗ് എന്ന സംഘടനയാണ് പിന്നീട് പെരുമാറ്റി ‘പ്ലാന്‍ഡ് പാരന്റ്ഹൂഡ്’ ആയി പ്രവര്‍ത്തിക്കുന്നത്. ഭ്രൂണഹത്യയാണ് ഇവരുടെ പ്രധാന കര്‍മ്മപരിപാടി. ഇവര്‍ക്ക് ഏതാണ്ട് 500 ദശലക്ഷം യുഎസ് ഡോളര്‍ ധനസഹായം ലഭിക്കുന്നുണ്ട്. ഇത് തടയുവാനുള്ള പദ്ധതിയും സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്ക സംഘടനയ്ക്കുണ്ടെന്ന് ഹോക്കിന്‍സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ 3,28,348 ജീവനുകളാണ് ഗര്‍ഭാവസ്ഥയില്‍ നശിപ്പിക്കപ്പെട്ടത്. കണക്കുകള്‍ ലഭിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ഒരുവര്‍ഷമായി ഇത്രയധികം ചെറിയ കാലുറകള്‍ സമാഹരിക്കുന്നതിനുള്ള കര്‍മ്മപരിപാടിയിലായിരുന്നു എസ്‌എഫ്‌എല്‍എ. പര്യടനം അനേകരുടെ കണ്ണുതുറപ്പിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. തങ്ങളുടെ പോരാട്ടം ഇതുകൊണ്ടവസാനിക്കുന്നില്ലെന്നും ജീവന്റെ മഹത്വം ലോകത്തോട് എന്നും പ്രഘോഷിക്കുമെന്നും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായ ടീനാ വിറ്റിംഗ്ടണ്‍ പറഞ്ഞു.
Image: /content_image/News/News-2017-09-20-11:02:40.jpg
Keywords: ഭ്രൂണ, ദയാ

5999
Category: 1
Sub Category:
Heading: നിര്‍ധന കുട്ടികള്‍ക്കായുള്ള കത്തോലിക്ക സഭയുടെ സ്കൂള്‍ സര്‍ക്കാര്‍ പൂട്ടിച്ചു
Content: ഭോപ്പാല്‍: മധ്യപ്രദേശില്‍ പാവപ്പെട്ട കുട്ടികള്‍ക്കായുള്ള കത്തോലിക്ക സഭയുടെ സ്ഥാപനം സര്‍ക്കാര്‍ അനധികൃതമായി പൂട്ടിച്ചു. സാഗര്‍ അതിരൂപതയുടെ കീഴിലുള്ള മോഹന്‍പൂരിലെ ബോര്‍ഡിംഗ് സ്‌കൂളാണു സര്‍ക്കാര്‍ അനധികൃതമായി ഇടപെട്ട് പൂട്ടിച്ചത്. ഭൂമി സംബന്ധമായ രേഖകളില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയും മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുമാണ് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം അടിയന്തരമായി പൂട്ടിച്ചത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സഭ അധികൃതരില്‍ നിന്നു വിശദീകരണം തേടാനുള്ള സാവകാശം പോലുമില്ലാതെയാണ് സ്‌കൂള്‍ പൂട്ടിച്ചതെന്നു സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന ഫാ. സില്‍ജോ കിടങ്ങന്‍ പറഞ്ഞു. വികസനം ഇനിയും എത്തിനോക്കിയിട്ടില്ലാത്ത ഉള്‍നാടന്‍ ഗ്രാമമായ മോഹന്‍പൂരിലെ ഗോത്ര വിഭാഗത്തില്‍പെട്ട കുട്ടികളാണ് ഇവിടെ താമസിച്ചു പഠിച്ചിരുന്നത്. സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന വൈദികനോട് ഉടന്‍ സ്ഥലം ഒഴിഞ്ഞുകൊടുക്കണെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ അധികൃതര്‍ വിശദീകരണം നല്‍കാനുള്ള സാവകാശം പോലും നല്‍കിയില്ല. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്കു മാറ്റുകയും ചെയ്തു. 1997-ല്‍ ഭോപ്പാലിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് സീറോ മലബാര്‍ സഭയുടെ കീഴില്‍ ഈ സ്ഥാപനം ആരംഭിക്കുന്നത്. നഗരപ്രദേശങ്ങളില്‍ നിന്നും വികസനത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മിടുക്കരായി പഠിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി മെച്ചപ്പെട്ട സ്‌കൂളുകളില്‍ പഠന സഹായവും ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്തെ വ്യക്തികളില്‍ നിന്നാണ് സഭ സ്ഥാപനം തുടങ്ങുന്നതിനുള്ള സ്ഥലം വാങ്ങിയത്. ഇതിനോടനുബന്ധിച്ചുള്ള എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയിരുന്നതുമാണ്. എന്നാല്‍, സ്ഥലത്തിന്റെ രേഖകള്‍ സംബന്ധിച്ച വിശദീകരണം നല്‍കാനുള്ള സാവകാശം പോലും നല്‍കാതെയാണ് അധികൃതര്‍ സമ്മര്‍ദം ചെലുത്തി സ്ഥാപനം പൂട്ടി സീല്‍ വെച്ചതെന്ന് ഫാ. സില്‍ജോ കിടങ്ങന്‍ പറഞ്ഞു. അതേ സമയം സ്ഥാപനം മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണത്തെ പ്രദേശവാസികള്‍ തള്ളികളഞ്ഞിട്ടുണ്ട്. സ്ഥാപനം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇവിടെ പ്രവര്‍ത്തിച്ചിട്ടും ഗ്രാമത്തില്‍ മൂന്നു കത്തോലിക്ക കുടുംബങ്ങള്‍ മാത്രമാണുള്ളതെന്നത് ശ്രദ്ധേയമാണ്. ബോര്‍ഡിംഗ് സ്‌കൂള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അധികൃതര്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-09-21-05:02:27.jpg
Keywords: ഇന്ത്യ, ഭാരത

6000
Category: 18
Sub Category:
Heading: സീറോ മലബാര്‍ യുവജനപ്രസ്ഥാനത്തെ ഫാ. ജോസഫ് ആലഞ്ചേരി നയിക്കും
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ഡയറക്ടറുമായി ഫാ. ജോസഫ് ആലഞ്ചേരി നിയമിക്കപ്പെട്ടു. പാലാ രൂപതാംഗമാണ്. നേതൃസ്ഥാനത്ത് നിന്നും ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ വിരമിച്ച ഒഴിവിലേക്കാണു നിയമനം. കോട്ടയം രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയാണു കമ്മീഷന്‍ ചെയര്‍മാന്‍. മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അംഗങ്ങളാണ്. രാമപുരം മാര്‍ ആഗസ്തിനോസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍, ശാസ്ത്രപഥം സയന്‍സ് മാസിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍, എഴുത്തുകാരനും നാടകകൃത്തും ധ്യാനചിന്തകനുമാണ് ഫാ. ജോസഫ് ആലഞ്ചേരി. ഇതിനോടകം പത്തുഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലായില്‍ നടന്ന മുപ്പത്തിയൊന്നാം സിബിസിഐ മീറ്റിംഗിന്റെ മീഡിയാ വിഭാഗം തലവനായിരുന്നു. പാലാ രൂപതയില്‍ എട്ടുവര്‍ഷം കെസിവൈഎം ഡയറക്ടറായി സേവനമനുഷ്ഠിച്ചിരിന്നു.
Image: /content_image/India/India-2017-09-21-07:21:47.jpg
Keywords: യുവജന

6001
Category: 1
Sub Category:
Heading: ഭൂകമ്പത്തിനിടെ മെക്സിക്കോയില്‍ ദിവ്യകാരുണ്യ അത്ഭുതം
Content: മെക്സിക്കോ സിറ്റി: റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പം മെക്സിക്കോയെ പിടിച്ചുകുലുക്കി അധികം കഴിയുന്നതിനു മുന്‍പ് തന്നെ ടൊലൂക്കാ കത്തീഡ്രലിലെ തിരുവോസ്തി എഴുന്നള്ളിച്ചുവെച്ച അരുളിക്കക്ക് സംഭവിച്ചെന്നു പറയപ്പെടുന്ന അത്ഭുതം സമൂഹമാധ്യമങ്ങളില്‍ വലിയ ചലനം സൃഷ്ട്ടിക്കുന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ സംഭവിച്ച അത്ഭുതത്തെക്കുറിച്ചു ലിലി ഒറോസ്കോ ദിയാസ് എന്ന വിശ്വാസിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭൂകമ്പത്തിന് ശേഷം ലിലിയുള്‍പ്പെടെയുള്ള ചില കത്തോലിക്കാ വിശ്വാസികള്‍ തങ്ങളുടെ അടുത്തുള്ള ടൊലൂക്കാ കത്തീഡ്രലില്‍ പ്രാര്‍ത്ഥിക്കുവാനായി പോയിരിന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ അത്ഭുതകരമായ രീതിയില്‍ അരുളിക്ക ചുവപ്പ് നിറത്തില്‍ കാണപ്പെടുകയും, അരുളിക്കയുടെ കുരിശില്‍ യേശുവിന്റെ തിരുരക്തം കാണപ്പെടുകയും ചെയ്തുവെന്നാണ് ലിലി ഒറോസ്കോ ദിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അരുളിക്കയുടെ നിറം ഒരിക്കലും ചുവപ്പല്ലായിരുന്നുവെന്നും ലിലി തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. താനുള്‍പ്പെടെ ആ ദേവാലയത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും സാക്ഷ്യം വഹിച്ച ആ അത്ഭുത നിമിഷത്തിന്റെ ഫോട്ടോകളും, വീഡിയോയും ലിലി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അതൊരു മനോഹരമായ നിമിഷമായിരുന്നു എന്നാണ് ലിലി ഇതിനെ വിശേഷിപ്പിക്കുന്നത്. ലിലിയുടെ പോസ്റ്റ് ഇതിനോടകം തന്നെ 32000-ത്തിലധികം പേര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ അരുളിക്ക ചുവപ്പു നിറത്തില്‍ കാണപ്പെട്ടുവെന്നതുകൊണ്ട് മാത്രം അതൊരു അത്ഭുതമായി പറയുവാന്‍ കഴിയില്ലായെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സത്യം എന്തുതന്നെയായാലും വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ നിറസാന്നിധ്യം ശാസ്ത്രലോകം അടക്കം അംഗീകരിച്ച ഒരു വസ്തുത തന്നെയാണ്.
Image: /content_image/News/News-2017-09-21-08:15:56.jpg
Keywords: ദിവ്യകാരുണ്യ

6002
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നത്: പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് ബാവ
Content: അടൂര്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ സഭ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നും ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നതെന്നും സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ. സിറിയയിലെ സഭ നേരിടുന്ന പീഡനങ്ങള്‍ സംബന്ധിച്ചു മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് 'തീച്ചൂളയിലെ സഭ സംസാരിക്കുന്നു' എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ലോകത്തിന്റെ ഒരു കോണില്‍ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കപ്പെടുകയാണ്. കൂട്ടക്കൊലയാണ് അവിടെ നടക്കുന്നത്. ഇറാക്കിലെ ഒരു രൂപതയിലെ അര ലക്ഷത്തോളം പേരെ ഒരാഴ്ച സമയത്തിനുള്ളില്‍ കാണാതായി. ഇന്നവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ പ്രവാസികളായി മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നോ എന്നൊന്നും അറിയില്ല. ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ജീവിക്കുന്നത്. ഈ ഒരു വിശ്വാസത്തിന്റെ കരുത്തിലാണ് ഇന്നു ലോകത്തു സഭ മുന്നേറുന്നത്. വിശ്വാസ വീരരായ രക്തസാക്ഷികള്‍ക്കു സഭ നല്‍കുന്നതു വലിയ പ്രാധാന്യമാണ്. ലോകത്തിലെ വിവിധങ്ങളായ സാഹചര്യത്തിലും ഇന്ത്യയില്‍ ജനാധിപത്യം നിലനിന്നുവരുന്നുവെന്നതു സന്തോഷകരമാണ്. ആരാധനയിലും വിശ്വാസത്തിലും ഒരേമനസുള്ള ഒരു വിശ്വാസസമൂഹത്തിന്റെ സ്‌നേഹവും കരുതലും താന്‍ അനുഭവിച്ചറിയുകയാണെന്നും പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. സുവിശേഷത്തിന്റെ സാക്ഷികളായി പ്രവര്‍ത്തിക്കുമ്പോള്‍ അഭിമാനമുണ്ടെന്നു കെയ്‌റോ ആര്‍ച്ച് ബിഷപ് യൂസഫ് ഹാനോഷ് പറഞ്ഞു. പരിശുദ്ധ കുര്‍ബാനയുടെ ശക്തിയാണു വിശ്വാസികള്‍ക്കുള്ളത്. ഭീഷണികളുടെ മധ്യത്തില്‍ വിശ്വാസത്തിന്റെ തീക്ഷണത മുറുകെപിടിക്കാന്‍ സഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തു നഷ്ടപ്പെട്ടാലും തങ്ങള്‍ വിശ്വാസത്തിനുവേണ്ടി നിലനില്‍ക്കുമെന്നതാണ് പശ്ചിമേഷ്യയിലെ സഭാവിശ്വാസികളുടെ ശക്തിയെന്നു സന്ദേശം നല്‍കിയ ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മൂന്നു ദിവസമായി അടൂരിൽ നടന്നുവരുന്ന പുനരൈക്യസഭാ സംഗമം ഇന്ന് സമാപിക്കും.
Image: /content_image/News/News-2017-09-21-09:15:23.jpg
Keywords: അന്ത്യോ