Content | കൊച്ചി: സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ഡയറക്ടറുമായി ഫാ. ജോസഫ് ആലഞ്ചേരി നിയമിക്കപ്പെട്ടു. പാലാ രൂപതാംഗമാണ്. നേതൃസ്ഥാനത്ത് നിന്നും ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ വിരമിച്ച ഒഴിവിലേക്കാണു നിയമനം. കോട്ടയം രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയാണു കമ്മീഷന്‍ ചെയര്‍മാന്‍. മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അംഗങ്ങളാണ്.
രാമപുരം മാര്‍ ആഗസ്തിനോസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍, ശാസ്ത്രപഥം സയന്‍സ് മാസിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍, എഴുത്തുകാരനും നാടകകൃത്തും ധ്യാനചിന്തകനുമാണ് ഫാ. ജോസഫ് ആലഞ്ചേരി. ഇതിനോടകം പത്തുഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലായില്‍ നടന്ന മുപ്പത്തിയൊന്നാം സിബിസിഐ മീറ്റിംഗിന്റെ മീഡിയാ വിഭാഗം തലവനായിരുന്നു. പാലാ രൂപതയില്‍ എട്ടുവര്‍ഷം കെസിവൈഎം ഡയറക്ടറായി സേവനമനുഷ്ഠിച്ചിരിന്നു. |