Contents
Displaying 5721-5730 of 25116 results.
Content:
6024
Category: 1
Sub Category:
Heading: സഭയുടെ ആത്യന്തിക ലക്ഷ്യം യേശുവിനെ ലോകത്തിന് വെളിപ്പെടുത്തുക: കർദ്ദിനാൾ ഫിലോനി
Content: ടോക്കിയോ: പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരുടേയും ഉന്നമനം സഭയുടെ കർത്തവ്യമാണെന്നും എന്നാൽ അതിലുപരി യേശുവിനെ മനുഷ്യർക്ക് വെളിപ്പെടുത്തുകയാണ് സഭയുടെ ആത്യന്തിക ലക്ഷ്യമെന്ന് വത്തിക്കാന്‍ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി. ജപ്പാൻ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റബർ 19 ചൊവ്വാഴ്ച നാഗസാക്കി കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. യേശുവിന്റെ രക്ഷാകര ദൗത്യമാണ് ജപ്പാനിൽ സുവിശേഷം പ്രഘോഷിച്ച മിഷ്ണറിമാർ തങ്ങളുടെ ജീവത്യാഗം വഴി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ അറിയാതെ ജീവിച്ച ജപ്പാനിലെ ജനതയുടെയിടയിൽ അവിടുത്തെ സ്നേഹവും കരുണയും പ്രഘോഷിക്കുകയായിരുന്നു നാനൂറോളം വർഷങ്ങൾക്ക് മുൻപ് കഖോഷിമയിൽ എത്തിയ ഫ്രാൻസിസ് സേവ്യര്‍ ചെയ്തത്. യുഗപുരുഷ സങ്കല്പത്തേക്കാൾ മനുഷ്യനായി അവതരിച്ച് പാപത്തിന്റെ ബന്ധനത്തിൽ നിന്നും മോചനം നല്കിയ ദൈവപുത്രനാണ് യേശു. എന്നാൽ ദശാബ്ദങ്ങൾക്കപ്പുറം സുവിശേഷത്തെയും സഭയെയും സാമൂഹിക പരിഷ്കരണ മാർഗ്ഗം മാത്രമായി നോക്കി കാണുന്നത് ഗുരുതര വീഴ്ചയാണ്. സഭാ ദൗത്യത്തെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന പ്രവണതയാണിതെന്നും കർദ്ദിനാൾ ഫിലോനി അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരുടേയും ഉന്നമനം സഭയുടെ കർത്തവ്യമാണ്. എന്നാൽ അതിലുപരി ദൈവത്തെ മനുഷ്യർക്ക് വെളിപ്പെടുത്തുകയാണ് സഭയുടെ ആത്യന്തിക ലക്ഷ്യം. പരസ്പര വിദ്വേഷഫലമായി ഉടലെടുത്ത യുദ്ധവും തത്ഫലമായി തഴയപ്പെട്ട സമൂഹത്തിലെ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കായി നിലകൊള്ളണമെന്നും ബിഷപ്പ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2017-09-23-09:37:28.jpg
Keywords: യേശു

6025
Category: 1
Sub Category:
Heading: മതപീഡനം വര്‍ദ്ധിക്കുമോയെന്ന ആശങ്കയില്‍ ചൈനയിലെ കത്തോലിക്കര്‍
Content: ബെയ്ജിംഗ്: രാഷ്ട്രസുരക്ഷയ്ക്കെന്ന പേരില്‍ മതവുമായി ബന്ധപ്പെട്ട ചൈനീസ് സര്‍ക്കാറിന്റെ പുതിയ നിയമ ഭേദഗതികള്‍ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുവാനുള്ള പുതിയ ഉപകരണമാകുമോ എന്ന ഭയത്തില്‍ ചൈനയിലെ കത്തോലിക്കര്‍. ഫെബ്രുവരി 1 മുതലാണ് പുതിയ ഭേദഗതി ചെയ്യപ്പെട്ട നിയമം പ്രാബല്യത്തില്‍ വരിക. ഈ നിയമത്തിന്റെ കരടുരൂപം 2014-ല്‍ പുറത്തുവിട്ടിരുന്നുവെങ്കിലും. അവസാന രൂപം ഇപ്പോഴാണ് പരസ്യമാക്കിയത്. പുതിയ ഭേദഗതിയനുസരിച്ച് മതസ്ഥാപനങ്ങള്‍, മതപരമായ പ്രവര്‍ത്തനങ്ങള്‍, വേദികള്‍, സ്വത്തുക്കള്‍, നിയമപരമായ ബാധ്യതകള്‍ തുടങ്ങിയവയെല്ലാം കര്‍ശനമായും സര്‍ക്കാര്‍ നിരീക്ഷണത്തിന് കീഴിലാകും. സര്‍ക്കാര്‍ അനുവാദമില്ലാതെ ഏതെങ്കിലും മതവിഭാഗങ്ങള്‍ മതപരമായ പരിപാടികള്‍ നടത്തിയാല്‍ അവര്‍ക്ക് 15,000 ത്തിലധികം യുഎസ് ഡോളര്‍ പിഴയൊടുക്കേണ്ടതായി വരും. വരുമാനത്തിന്റേയും, സ്വത്തുവകകളുടേയും പിടിച്ചടക്കലും നേരിടേണ്ടതായി വരും. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയപ്പോള്‍ മതപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ ചെവികൊടുത്തില്ല എന്ന പരാതി ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ചൈനയിലെ മുന്‍ പ്രസിഡന്റ് ഹൂ ജിന്താവോയും ഇപ്പോഴത്തെ പ്രസിഡന്റായ സി ജിന്‍പിംഗിന്റെയും ഭരണശൈലികള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇത് വെളിവാക്കുന്നതെന്ന് ഹോങ്കോങ്ങിലെ ഹോളി സ്റ്റഡി സെന്ററിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ അന്തോണി ലാം പറഞ്ഞു. സര്‍ക്കാര്‍ അംഗീകൃതവും അല്ലാത്തതുമായ കത്തോലിക്കാ വിശ്വാസികളെയാണ് ഇത് ബാധിക്കുക. അംഗീകൃത കത്തോലിക്കാ സമുദായത്തിന് കടുത്ത സാമ്പത്തിക നിയന്ത്രണത്തിനിരയാകേണ്ടി വരുമെന്ന മുന്നറിയിപ്പും അന്തോണി ലാം നല്‍കി. തങ്ങളുടെ മതസംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയമപരമല്ലാതാക്കിയാല്‍ തങ്ങള്‍ക്ക് കനത്ത പിഴയൊടുക്കേണ്ടിവരുമെന്ന ആശങ്കയും ചില ക്രിസ്ത്യാനികള്‍ പങ്കുവെച്ചിട്ടുണ്ട്. പഴയ നിയമത്തില്‍ നിന്നും പ്രകടമായ വ്യത്യാസമൊന്നും ഭേദഗതിചെയ്യപ്പെട്ട നിയമത്തിനില്ലെങ്കിലും മത സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ചരട് ഒന്നുകൂടി മുറുക്കിയിരിക്കുകയാണെന്നാണ് വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ വൈദികനായ ഫാ. ജോണ്‍ അഭിപ്രായപ്പെട്ടത്. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത് അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ നിയമം കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2017-09-23-10:54:13.jpg
Keywords: ചൈന

6026
Category: 18
Sub Category:
Heading: വിശ്വാസത്തിനു സാക്ഷ്യം നല്‍കാന്‍ ഇനി പാറശാല രൂപതയും
Content: ബാലരാമപുരം: വിശ്വാസത്തിന്റെ പുതിയ വെളിച്ചം പകര്‍ന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പാറശാല ആസ്ഥാനമായ പുതിയ രൂപത ഔദ്യോഗികമായി സ്ഥാപിതമായി. വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചാണ് പാറശാല രൂപതയുടെ ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാനായുള്ള ഡോ. തോമസ് മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും നടന്നത്. ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയ മാര്‍ ഈവാനിയോസ് നഗറില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് പാറശാല രൂപതയുടെ ഉദ്ഘാടനപരിപാടികള്‍ ആരംഭിച്ചു. പ്രധാന കവാടത്തിലെത്തിയ വിശിഷ്ടാതിഥികളെ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഉദ്ഘാടന, സ്ഥാനാരോഹണ തിരുക്കര്‍മങ്ങള്‍. മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാരും വൈദികരും സഹകാര്‍മികരായി. രൂപതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവ് ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് വായിച്ചു. പാറശാല രൂപതയുടെ പ്രഥമ മെത്രാനായി ഡോ.തോമസ് മാര്‍ യൗസേബിയോസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും വായിച്ചു. തുടര്ന്ന് സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തുടര്‍ന്ന് ആരംഭിച്ചു. പ്രത്യേക പ്രാര്‍ഥനകളുടെ അകമ്പടിയോടെ ഓക്‌സിയോസ് ശുശ്രൂഷയുടെ ഭാഗമായി പ്രഥമ ബിഷപ്പിനെ മൂന്നു തവണ കസേരയില്‍ ഇരുത്തിയശേഷം കാര്‍മികര്‍ ഉയര്‍ത്തി. ഒാക്‌സിയോസ് എന്ന പദത്തിന് യോഗ്യനാകുന്നു എന്നാണ് അര്‍ഥം. ഡോ.തോമസ് മാര്‍ യൗസേബിയോസ് വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കി. ഇതിനുശേഷം അദ്ദേഹം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കരം ചുംബിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ, അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ എന്നിവരും മലങ്കര കത്തോലിക്കാ സഭയിയിലെ ബിഷപ്പുമാരും ഡോ.തോമസ് മാര്‍ യൗസേബിയോസിനു സ്‌നേഹചുംബനങ്ങള്‍ നല്‍കി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ തുടങ്ങിയവരും പുതിയ ബിഷപ്പിനു സ്‌നേഹചുംബനങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് രൂപതയിലെ ഇടവകകളില്‍ നിന്നുള്ള വൈദികര്‍ അദ്ദേഹത്തിന്റെ കരം ചുംബിച്ച് മടങ്ങി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ സ്ഥാനാരോഹണ ശുശ്രൂഷയില്‍ മധ്യവചന സന്ദേശം നല്‍കി. സ്‌നേഹമാണ് മനുഷ്യനെ സഹനത്തിലേക്കു നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിനു വിശ്വാസികളും സന്യസ്ഥരുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Image: /content_image/India/India-2017-09-24-02:25:59.jpg
Keywords: മലങ്കര

6027
Category: 18
Sub Category:
Heading: ജീവന്റെ ഉത്ഭവം മുതല്‍ അതിന്റെ സംരക്ഷണം ക്രിസ്തീയമായ ദൗത്യം: ബിഷപ്പ് വിന്‍ചെന്‍സോ പാഗ്ല
Content: കൊച്ചി: ജീവന്റെ ഉത്ഭവം മുതല്‍ അതിന്റെ സംരക്ഷണം ക്രിസ്തീയമായ ദൗത്യമാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും രോഗികളോടുമുള്ള സഭയുടെ പരിഗണനയ്ക്കു പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടമാണെന്നും വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. വിന്‍ചെന്‍സോ പാഗ്ല. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) ദേശീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ജീവിതവും പ്രവര്‍ത്തനങ്ങളും വഴി അനേകം പാവപ്പെട്ടവരായ രോഗികളെ സഹായിക്കാനും ശുശ്രൂഷിക്കാനും സഭയുടെ ആതുരശുശ്രൂഷാരംഗത്തുള്ളവര്‍ക്കു കഴിയുന്നത് അഭിമാനകരമാണ്. മനുഷ്യത്വത്തോടും ആര്‍ദ്രതയോടും കൂടിയാണു നാം നമ്മെത്തന്നെ മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്നത്. വിശുദ്ധ തോമാശ്ലീഹയാല്‍ സ്ഥാപിതമായ ഭാരതസഭയില്‍ സവിശേഷമായ ഈ സമീപനരീതി സ്വാഭാവികമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നതാണ്. ജീവന്റെ ഉത്ഭവം മുതല്‍ അതിന്റെ സംരക്ഷണം ക്രിസ്തീയമായ ദൗത്യമാണ്. ജീവന്റെ സംസ്‌കാരത്തിന് ഒരുവിധത്തിലും ആശങ്കകളുണ്ടാവരുതെന്നും ആര്‍ച്ച് ബിഷപ്പ് വിന്‍ചെന്‍സോ പാഗ്ല പറഞ്ഞു.
Image: /content_image/News/News-2017-09-24-04:59:50.jpg
Keywords: ജീവ

6028
Category: 18
Sub Category:
Heading: ചായ് ദേശീയ കണ്‍വെന്‍ഷന്‍ ആരംഭിച്ചു
Content: കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെല്‍ത്ത് കണ്‍വെന്‍ഷനും 74ാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും കൊച്ചിയില്‍ ആരംഭിച്ചു. കാക്കനാട് രാജഗിരി വിദ്യാപീഠത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.വിന്‍ചെന്‍സോ പാഗ്ല്യയാണ് ഉദ്ഘാടനം ചെയ്തത്. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെയാണു കണ്‍വന്‍ഷനു തുടക്കമായത്. ചായ് എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസര്‍ ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പ് പതാക ഉയര്‍ത്തി. ചായ് ഡയറക്ടര്‍ ജനറല്‍ റവ.ഡോ. മാത്യു ഏബ്രഹാം ആമുഖപ്രഭാഷണം നടത്തി. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനും ചായ് കേരള എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസറുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് 2016- 17ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പ്ലാറ്റിനം ജൂബിലിയുടെ അവതരണം ബിഷപ് ഡോ. പ്രകാശ് മല്ലവരപ് നിര്‍വഹിച്ചു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കണ്‍വന്‍ഷന്‍ തീം അവതരിപ്പിച്ചു. രാജഗിരി എന്‍ജിനിയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി കണ്‍വന്‍ഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. പ്രത്യാശ ഹെല്‍ത്ത് കെയറിന്റെ അവതരണം ആര്‍ച്ച്ബിഷപ് ഡോ. വിന്‍ചെന്‍സോയും ഹെല്‍ത്ത് ആക്ഷന്‍ മാസികയുടെ അവതരണം സിബിസിഐ ഹെല്‍ത്ത് വിഭാഗം സെക്രട്ടറി ഫാ. മാത്യു പെരുന്പിലും നിര്‍വഹിച്ചു. ചായ് ദേശീയ പ്രസിഡന്റ് സിസ്റ്റര്‍ ഡീന, ദേശീയ വൈസ് പ്രസിഡന്റും ചായ് കേരള പ്രസിഡന്റുമായ ഫാ. തോമസ് വൈക്കത്തുപറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു. റിസോഴ്‌സ് ഐഡന്റിഫൈ, ഹാര്‍മണൈസ്, ഒപ്റ്റിമൈസ് എന്നതാണു കണ്‍വന്‍ഷന്റെ പ്രമേയം. ഇതിനോടനുബന്ധിച്ചു വിവിധ വിഷയങ്ങളില്‍ സെഷനുകളും എക്‌സിബിഷനും ഇന്നലെ നടന്നു. അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക ചര്‍ച്ചകളും സമ്മേളനങ്ങളും കണ്‍വന്‍ഷന്റെ ഭാഗമായുണ്ട്. സന്യാസിനികളായ ഡോക്ടര്‍മാര്‍ക്കു മറ്റു ഡോക്ടര്‍മാരുമായി ആശയവിനിമയത്തിന് കണ്‍വന്‍ഷനില്‍ അവസരമൊരുക്കിയിട്ടുണ്ട്.
Image: /content_image/India/India-2017-09-24-05:28:10.jpg
Keywords: ചായ്

6029
Category: 18
Sub Category:
Heading: മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ സ്മരണയില്‍ തൃശ്ശൂര്‍ അതിരൂപത
Content: തൃശൂര്‍: അനേകം സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു നേതൃത്വം നല്‍കിയ തൃശൂര്‍ അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ജന്മശതാബ്ദി കൊണ്ടാടി. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്‌നേഹം കടലോളമുള്ളവര്‍ക്കേ സമൂഹം ഒറ്റപ്പെടുത്തിയ എയ്ഡ്‌സ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ കഴിയൂവെന്നും മാര്‍ ജോസഫ് കുണ്ടുകുളവും തൃശൂര്‍ അതിരൂപതയും ചെയ്തത് അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്പിക്കുന്ന നിയമങ്ങള്‍മൂലം അനാഥശാലകള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തവേയാണ് ഇക്കാര്യം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശ്രദ്ധയില്‍പെടുത്തിയത്. മാര്‍ കുണ്ടുകുളം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ലക്ഷം രൂപയുടെ ദേശീയ അവാര്‍ഡ് ബിഹാറില്‍ ജീവകാരുണ്യ ശുശ്രൂഷ നയിക്കുന്ന 'നാരി ഗുഞ്ചന്‍' സ്ഥാപക പദ്മശ്രീ സിസ്റ്റര്‍ സുധ വര്‍ഗീസിനു മുഖ്യമന്ത്രി സമ്മാനിച്ചു. ജന്മശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി രാവിലെ നടന്ന സമൂഹബലിക്ക് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനായി. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍, അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, തലശേരി രൂപത നിയുക്ത സഹായ മെത്രാന്‍ മോണ്‍. ജോസഫ് പാംപ്ലാനി, തൃശൂര്‍ അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ടോണി നീലങ്കാവില്‍, സിഎംഐ ദേവമാതാ പ്രോവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ തുടങ്ങിയവര്‍ സമൂഹബലിയിലും സമ്മേളനത്തിലും പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, എംഎല്‍എമാരായ കെ. രാജന്‍, അനില്‍ അക്കര, തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, തൃശൂര്‍ അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. തോമസ് കാക്കശേരി, മോണ്‍. ജോര്‍ജ് കോമ്പാറ, അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കോനിക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, പോപ്പ് പോള്‍ മേഴ്‌സി ഹോം പ്രിന്‍സിപ്പല്‍ ഫാ. ജോജു ആളൂര്‍, എസ്എന്‍ഡിഎസ് സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ചിന്നമ്മ കുന്നക്കാട്ട്, ഏകോപനസമിതി സെക്രട്ടറി എ.എ. ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ദീപിക തൃശൂര്‍ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ് മാര്‍ കുണ്ടുകുളത്തെക്കുറിച്ചു തയാറാക്കിയ 'പാവങ്ങള്‍ക്കൊപ്പം', ഡോ. റോസി തമ്പി തയാറാക്കിയ 'ഇടയന്‍' എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. മാര്‍ കുണ്ടുകുളം രൂപം നല്‍കിയ സാംസ്‌കാരിക പ്രസ്ഥാനമായ കലാസദന്‍ ദിവ്യബലിയിലും സമ്മേളനത്തിലും പ്രാര്‍ഥനാഗാനങ്ങള്‍ ആലപിച്ചു. വൈദികര്‍, സന്യാസ സമൂഹങ്ങളുടെ സുപ്പീരിയര്‍മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2017-09-24-06:17:10.jpg
Keywords: കുണ്ടു

6030
Category: 1
Sub Category:
Heading: യേശുവിന്റെ സ്നേഹത്തിലും പരിശുദ്ധാത്മാവിന്റെ ശക്തിയിലും വിശ്വാസമര്‍പ്പിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഓരോ വിശ്വാസിയും യേശുവിന്‍റെ സ്നേഹത്തിലും സകലത്തെയും രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയിലും വിശ്വാസമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വിശ്വാസികളുമായുള്ള പ്രതിവാരകൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പാപത്താലും വിദ്വേഷത്താലും ഭിന്നിപ്പിനാലും മുറിപ്പെട്ട ലോകത്തില്‍ സ്നേഹവും കാരുണ്യവും എത്തിച്ചുകൊണ്ട് തന്‍റെ മാതൃക പിന്‍ചെല്ലാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നുവെന്നും പാപ്പ പറഞ്ഞു. ഒരു പിതാവ് എന്നപോലെ ഞാന്‍ നിങ്ങളോട് 'നീ' എന്ന നാമം ഉപയോഗിച്ചാണ് സംസാരിക്കുക എന്ന ആമുഖത്തോടെയാണ് പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്. നിന്നെ കീഴ്പ്പെടുത്തുന്ന ശത്രു പുറത്തല്ല നിന്നില്‍ തന്നെയാണെന്നത് നീ ഓര്‍ക്കുക. ആകയാല്‍ നിഷേധാത്മകചിന്തകള്‍ക്ക് നീ ഇടം നല്കരുത്. ദൈവത്തിന്‍റെ ആദ്യത്തെ അത്ഭുതമാണ് ഈ ലോകമെന്നും അവിടുന്ന് പുത്തന്‍ വിസ്മയങ്ങള്‍ നമുക്കായി തീര്‍ത്തിരിക്കുന്നുവെന്നും നീ ഉറച്ചു വിശ്വസിക്കുക. വിശ്വാസവും പ്രത്യാശയും കൈകോര്‍ത്തു നീങ്ങുന്നു. ജീവിതാന്ത്യത്തില്‍ നിന്നെ കാത്തിരിക്കുന്നത് നാശമാണെന്നും നീ കരുതരുത്. ദൈവം നിന്നെ നിരാശനാക്കില്ല. നീ നിരാശയില്‍ നിപതിക്കരുത്. യേശുവിന്‍റെ സ്നേഹത്തിലും സകലത്തെയും രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയിലും നീ വിശ്വാസമര്‍പ്പിക്കുക. കണ്ണീരിലാഴ്ത്തുകയും ആളുകളെ നിരാശയില്‍ വീഴ്ത്തുകയും ചെയ്യുന്ന നിഷേധാത്മകതയാല്‍ സ്വാധീനിക്കപ്പെടാതെ ഈ ലോകത്തെ എന്നതിനേക്കാളുപരി ദൈവികപദ്ധതിക്കനുസൃതമാക്കിത്തീര്‍ത്തുകൊണ്ട് അതിനെ പടുത്തുയര്‍ത്തുന്ന പ്രക്രിയ തുടരുക. തെറ്റുകള്‍ ചെയ്യുകയെന്നത് മാനുഷികമാണ്. എന്നാല്‍ ആ തെറ്റുകള്‍ നിന്‍റെ തടവറയായി മാറരുത്. നമ്മള്‍ നമ്മുടെ തെറ്റുകളുടെ കൂട്ടിനുള്ളില്‍ അടയ്ക്കപ്പെടരുത്. ആരോഗ്യവാന്മാര്‍ക്കുവേണ്ടിയല്ല, മറിച്ച്, രോഗികള്‍ക്കുവേണ്ടിയാണ് ദൈവം വന്നത്. ആകയാല്‍ അവിടുന്ന് ആഗതനായത് നിനക്കും വേണ്ടിയാണ്. നിനക്ക് ഭാവിയിലും തെറ്റുപറ്റുമെങ്കില്‍കൂടി നീ ഭയപ്പെടേണ്ട. നീ എഴുന്നേല്‍ക്കുക. അത് എന്തുകൊണ്ടാണെന്നു നിനക്കറിയാമോ? എന്തെന്നാല്‍ ദൈവം നിന്‍റെ സ്നേഹിതനാണ്. വിശ്വാസത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസൃതം ജീവിക്കാന്‍ വിശുദ്ധ മത്തായി ശ്ലീഹായുടെ മാദ്ധ്യസ്ഥം സഹായിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-09-24-07:43:06.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

6031
Category: 4
Sub Category:
Heading: IHS എന്ന മുദ്ര കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
Content: വിശുദ്ധ കുര്‍ബാനക്കും മറ്റ് തിരുകര്‍മ്മങ്ങള്‍ക്കുമായി നമ്മള്‍ ദേവാലയത്തിലായിരിക്കുമ്പോള്‍ IHS എന്ന മുദ്ര നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമെന്നു ഉറപ്പാണ്. മദ്ബഹയിലെ വിരിയിലും തിരുവോസ്തിയിലും ഈ മൂന്നു അക്ഷരം വ്യക്തമായി നാം കാണുന്നു. ഒപ്പം ലോകമാകമാനമുള്ള കത്തോലിക്കാ ദേവാലയങ്ങളിലെ ചിത്രകലകളിലും, രൂപങ്ങളിലും IHS എന്ന ചുരുക്കെഴുത്തിനെ നമുക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതലായി ആലോചിക്കുവാന്‍ നമ്മില്‍ പലരും ശ്രമിച്ചിട്ടില്ലായെന്നതാണ് സത്യം. ഈ മൂന്ന് അക്ഷരങ്ങള്‍ക്ക് ക്രൈസ്തവരുടെ ഇടയില്‍ വളരെയേറെ പ്രാധാന്യമുണ്ട്. എന്താണ് IHS ന്റെ ശരിയായ അര്‍ത്ഥം. നമ്മളില്‍ ചിലരെങ്കിലും ധരിച്ചിരുന്നത് പോലെ "I have suffered", "Jesus Hominum Salvator" (രക്ഷകനായ യേശു), "In Hoc Signo " (ഈ അടയാളം വഴി നീ വിജയിക്കും) എന്നീ വാചകങ്ങളുടെ ചുരുക്കെഴുത്തല്ല IHS. ഇതിനെ ഒരു ക്രിസ്ത്യന്‍ ചിത്രാക്ഷരമുദ്ര (Christogram) എന്ന് വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. വാസ്തവത്തില്‍ ‘ജീസസ് ക്രൈസ്റ്റ്’ (യേശു ക്രിസ്തു) എന്നെഴുതുവാനുള്ള പഴയകാലത്തെ ഒരു മാര്‍ഗ്ഗമായിരുന്നു IHS. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ നമുക്ക് മൂന്നാം നൂറ്റാണ്ടിലേക്ക് പോകേണ്ടി വരും. അക്കാലത്തെ ക്രിസ്ത്യാനികള്‍ക്ക്, യേശുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള പേരിന്റെ ആദ്യ മൂന്നക്ഷരങ്ങള്‍ അവിടുത്തെ ചുരുക്കപ്പേരായി എഴുതുന്ന ഒരു പതിവുണ്ടായിരുന്നു. ഗ്രീക്ക് ഭാഷയില്‍ യേശുവിന്റെ പേര് ΙΗΣΟΥΣ എന്നാണ് എഴുതിയിരുന്നത്. ഇതിന്റെ ആദ്യത്തെ മൂന്നക്ഷരങ്ങള്‍ ΙΗΣ ചേരുമ്പോള്‍ യേശുവിന്റെ ചുരുക്കെഴുത്തായി. അക്കാലത്തു Σ (Sigma) എന്ന ഗ്രീക്ക് അക്ഷരത്തിനു സമമായ ലാറ്റിന്‍ അക്ഷരമാലയിലെ അക്ഷരം S ആയിരുന്നു. ഇപ്രകാരമാണ് IHS എന്നത് യേശുവിന്റെ പേരിന്റെ ചിത്രാക്ഷരമുദ്രയായത്. #{red->none->b->Must Read: }# {{ 8 വയസ്സുകാരന്റെ ദിവ്യകാരുണ്യ ഭക്തി ഒരു കുടുംബത്തെ രക്ഷിച്ചപ്പോള്‍ -> http://www.pravachakasabdam.com/index.php/site/news/4553 }} എട്ടാം നൂറ്റാണ്ടിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ച് കാണുന്നത്. 'കര്‍ത്താവായ യേശു ക്രിസ്തു രാജാക്കന്‍മാരുടെ രാജാവ്' എന്നര്‍ത്ഥം വരുന്ന DIN IHS CHS REX REGNANTIUM എന്നതായിരിന്നു ആ വാചകം. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജെസ്റ്റീനിയന്‍ രണ്ടാമന്റെ നാണയങ്ങളിലും ഈ മുദ്രയുണ്ടായിരുന്നു. തിരുസഭയുടെ ആദ്യകാലങ്ങളില്‍ തന്നെ ഈ ചിഹ്നം ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 'യേശുവിന്റെ നാമം മഹത്വപ്പെടുത്തുക' എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം നൂറ്റാണ്ടില്‍ സിയന്നായിലെ വിശുദ്ധ ബെര്‍ണാഡിന്‍ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായി തങ്ങളുടെ വീടുകളുടെ വാതിക്കല്‍ IHS എന്നെഴുതിവെക്കുവാന്‍ അദ്ദേഹം ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചിരിന്നു. 1541-ല്‍ വിശുദ്ധ ഇഗ്നേഷ്യസ് ലയോള 'ഈശോ സഭ' (ജെസ്യൂട്ട്) എന്നറിയപ്പെടുന്ന താന്‍ സ്ഥാപിച്ച പുതിയ സന്യാസ സഭയുടെ മുദ്രയായി IHS-നെ സ്വീകരിച്ചു. കാലക്രമേണ ഈ അടയാളം ക്രൈസ്തവ ലോകത്തിന്റെ പ്രസിദ്ധമായ പ്രതീകങ്ങളില്‍ ഒന്നായി മാറി. ചുരുക്കത്തില്‍ യേശുവിന്റെ വിശുദ്ധ നാമത്തെ കുറിക്കുന്നതാണ് ഈ ചിത്രാക്ഷരമുദ്ര. ഇനി IHS എന്ന പ്രതീകം നാം കാണുമ്പോള്‍ ചിന്തിക്കേണ്ടത് പ്രധാനമായും ഒരു കാര്യമാണ്. 'ആകാശത്തിന് കീഴെ മനുഷ്യ രക്ഷയ്ക്കായി യേശുനാമം അല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല' എന്ന വചനവാക്യമായിരിക്കണം നമ്മുടെ മനസ്സില്‍ വരേണ്ടത്. #repost
Image: /content_image/Mirror/Mirror-2017-09-24-11:33:38.jpg
Keywords: ദിവ്യകാരുണ്യ

6032
Category: 1
Sub Category:
Heading: അമേരിക്കയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ വെടിവെയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു
Content: ടെന്നിസി: അമേരിക്കയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ 11.30നാണ് ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ദേവാലയത്തിന് നേര്‍ക്കു ആക്രമണമുണ്ടായത്. സുഡാന്‍ സ്വദേശിയായ യുവാവ് വിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരിന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറോളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവസമയത്ത് 60ലേറെപ്പേര്‍ പള്ളിയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം കൊല്ലപ്പെട്ടതു ഒരു സ്ത്രീയാണെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഏറെയും 60 വയസിനു മുകളിലുള്ളവരാണെന്നും സൂചനകളുണ്ട്. ആക്രമത്തിനു ദൃക്സാക്ഷികളായവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2017-09-25-04:27:23.jpg
Keywords: അമേരിക്ക

6033
Category: 18
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സിസ്റ്റര്‍ റെജീന വിടവാങ്ങി
Content: കോട്ടയം: മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റീസ് സന്യാസി സമൂഹത്തിലെ കേരളത്തില്‍ നിന്നുള്ള ആദ്യ അംഗങ്ങളില്‍ ഒരാളായിരുന്ന സിസ്റ്റര്‍ റെജീന മണിപ്പാടത്ത് നിര്യാതയായി. 88 വയസ്സായിരിന്നു. ആലപ്പുഴ തുറവൂര്‍ മനക്കോടത്ത് മദര്‍ തെരേസയുടെ മഠത്തില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു സിസ്റ്റര്‍ റെജീന. സംസ്‌കാരം പൂക്കാട്ടുപടി സ്‌നേഹസദന്‍ മഠത്തില്‍ നടത്തി. കേരളത്തില്‍ നിന്നുള്ളവരെ മിഷ്ണറീസ് ഓഫ് ചാരിറ്റീസ് ശുശ്രൂഷാ സമൂഹത്തിലേക്ക് എത്തിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തത് സിസ്റ്റര്‍ റെജീനയുടെയും സിസ്റ്ററിന്റെ സഹോദരന്‍ ജോസഫ് മണിപ്പാടത്തിന്റെയും ശ്രമഫലമായായിരുന്നു. കൊല്‍ക്കത്തയിലെ വാടക ഭവനത്തിന്റെ രണ്ടു മുറികളില്‍ 18 അര്‍ഥിനികളുമായി മദറിനൊപ്പം ഉപവിയുടെ സന്യാസ സമൂഹത്തെ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കാണ് സിസ്റ്റര്‍ റെജീന വഹിച്ചത്. കേരളത്തില്‍നിന്നുള്ള പ്രഥമ അംഗമെന്ന നിലയില്‍ വലിയ ആദരവാണ് സിസ്റ്ററിനോടു മദര്‍ പുലര്‍ത്തിയിരുന്നത്. 30 വര്‍ഷം ആഫ്രിക്കയില്‍ താമസിച്ചു പിന്നോക്ക മേഖലകളില്‍ ദരിദ്രര്‍ക്കു ശുശ്രൂഷ ചെയ്യാന്‍ അര നൂറ്റാണ്ടു മുന്പ് മദര്‍ തെരേസ ആദ്യ അംഗമായി അയച്ചതും സിസ്റ്റര്‍ റെജീനയെയാണ്. ആഫ്രിക്കയില്‍ 26 മഠങ്ങള്‍ സിസ്റ്റര്‍ സ്ഥാപിച്ചിരിന്നു. 1957ല്‍ വൈക്കം ഉദയനാപുരം മണിപ്പാടം വീട്ടില്‍ മദര്‍ തെരേസ ആദ്യമായി എത്തിയിരിന്നു. സിസ്റ്റര്‍ റെജീനയാണ് മദറിനെ ഇവിടേക്കു നയിച്ചത്. ഈ വീട്ടില്‍ മൂന്നാഴ്ച താമസിച്ചാണു മദര്‍ വിവിധ രൂപതാധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചു തന്റെ സന്യാസ സമൂഹത്തിലേക്ക് അര്‍ഥിനികളെ അഭ്യര്‍ഥിച്ചത്. മദര്‍ തെരേസയും സിസ്റ്റര്‍ റെജീനയും സഹോദരന്‍മാരായ ജോസഫും കുരുവിളയും അന്നു ചങ്ങനാശേരി ബിഷപ്‌സ് ഹൗസില്‍ മാര്‍ മാത്യു കാവുകാട്ടിനെയും സന്ദര്‍ശിച്ചിരുന്നു. വൈക്കം ഉദയനാപുരം മണിപ്പാടത്ത് പരേതരായ വര്‍ഗീസ് ഏലമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ റെജീന. എം.വി. ജോസഫ്, പരേതരായ സിസ്റ്റര്‍ തോമസീന എസ്ഡി, സിസ്റ്റര്‍ ഡമിയാന എസ്ഡി, റോസമ്മ മാത്യു വാഴത്തറ ഉദയംപേരൂര്‍, ഫാ. എ. മണിപ്പാടം എസ്‌ജെ, വര്‍ഗീസ് കുരുവിള, സിസ്റ്റര്‍ സ്‌റ്റെല്ല എംസി എന്നിവര്‍ സഹോദരങ്ങളും വൈക്കം ചെന്പ് സെന്‍റ് തോമസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. സിറിയക് മണിപ്പാടം എസ്ഡിവി സഹോദരപുത്രനുമാണ്.
Image: /content_image/India/India-2017-09-25-05:08:17.jpg
Keywords: മിഷ്ണറീസ്