Contents

Displaying 5741-5750 of 25117 results.
Content: 6044
Category: 1
Sub Category:
Heading: ഐ‌എസ് നടത്തിയ ക്രൈസ്തവ വംശഹത്യയെ കുറിച്ച് അന്വേഷിക്കുവാന്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം
Content: ന്യൂയോര്‍ക്ക് സിറ്റി: ഇറാഖിലെ ക്രൈസ്തവര്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ വംശഹത്യയെ കുറിച്ച് അന്വേഷിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ പുതിയ പ്രമേയം പാസ്സാക്കി. രാജ്യത്തു ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയത് മതന്യൂനപക്ഷങ്ങളുടെ 'വംശഹത്യ'യാണെന്ന് അംഗീകരിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് ഐക്യരാഷ്ട്ര സഭയുടെ നടപടിയെ പൊതുവെ കണക്കാക്കുന്നത്. ഇറാഖിലെ ഇസ്ളാമിക തീവ്രവാദികളുടെ അക്രമത്തിനിരയായ ക്രിസ്ത്യാനികള്‍ക്കും, യസീദികള്‍ക്കും പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ നടപടി. സെപ്റ്റംബര്‍ 12 മുതല്‍ 25 വരെ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 72-മത് റെഗുലര്‍ സെഷനില്‍ വെച്ചാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വോട്ടിനിട്ട പ്രമേയം ഐകകണ്ഠേന പാസ്സാക്കുകയായിരുന്നു. പുതിയ നടപടി വഴി ഇസ്ലാമിക് സ്റ്റേറ്റ് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാനുള്ള ശക്തമായ സാധ്യത ഉടലെടുത്തിരിക്കുകയാണ്. ഇറാഖി ഗവണ്‍മെന്റിന്റെയും വിവിധ സന്നദ്ധസംഘടനകളുടേയും സഹായത്തോടെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കുവാനും സംരക്ഷിക്കാനുമായി സ്പെഷ്യല്‍ അഡ്വൈസറുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കുവാന്‍ പ്രമേയം ശുപാര്‍ശ ചെയ്യുന്നുണ്ട്. അതേസമയം ഐക്യരാഷ്ട്രസഭയുടെ നടപടിയെ അല്യന്‍സ് ഫ്രീഡം ഇന്റര്‍നാഷണല്‍ (ADF) അടക്കമുള്ള പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇറാഖില്‍ ഐ‌എസ് നടത്തിയത് വംശീയഹത്യ തന്നെയാണെന്ന്‍ യു‌എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു ജോണ്‍ കെറി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഈ പ്രമേയത്തെ ഒരു ‘നാഴികകല്ല്' എന്നാണ് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായ നിക്കി ഹാലി വിശേഷിപ്പിച്ചത്. 2015-ല്‍ ഇറാഖിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ക്രൂരതകളെ ഫ്രാന്‍സിസ് പാപ്പായും ‘വംശഹത്യ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ക്രിസ്ത്യാനികള്‍ക്കും, യസീദികള്‍ക്കും നേരെ ഐ‌എസ് നടത്തിയത് വംശഹത്യതന്നെയെന്ന് 2016-ല്‍ യൂറോപ്യന്‍ പാര്‍ലമെന്റും നേരത്തെ പ്രഖ്യാപിച്ചിരുന്നു. യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നടപടികളെ ഇതുവരെ വംശഹത്യയെന്നു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ അതുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മനുഷ്യാവകാശ സംഘടനകള്‍.
Image: /content_image/News/News-2017-09-26-09:04:15.jpg
Keywords: വംശ
Content: 6045
Category: 1
Sub Category:
Heading: ദൈവീക പദ്ധതിയെ പ്രകീർത്തിച്ച് അമേരിക്കൻ ഫുട്ബോള്‍ താരം ടിം ടെബോ
Content: വാഷിംഗ്ടൺ: ദൈവം ഓരോരുത്തരുടെയും ജീവിതത്തില്‍ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ നമ്മുക്ക് അത് മനസ്സിലാക്കാന്‍ സാധിക്കില്ലെങ്കിലും പ്രതീക്ഷയോടെ അതിനായി കാത്തിരിക്കണമെന്ന് മുന്‍ അമേരിക്കന്‍ ഫുട്ബോള്‍ താരം ടിം ടെബോ. പതിനാലായിരത്തോളം വരുന്ന അലബാമ ഹൈസ്കൂൾ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുപ്പോഴാണ് അദ്ദേഹം ദൈവീകപദ്ധതിയെ പ്രകീര്‍ത്തിച്ചത്. പ്രാർത്ഥനയിലൂടെ തീരുമാനത്തിലെത്തണമെന്നാണ് തന്റെ പിതാവായ ടെബോ നിര്‍ദ്ദേശിച്ചിരിന്നത്. ഒരു ദശാബ്ദത്തോളമായി താൻ പ്രാർത്ഥനയിലാണ് അഭയം പ്രാപിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 2009 ൽ ഗേറ്റേഴ്സ് ചാമ്പ്യൻഷിപ്പ് മത്സരം അലബാമ യുണിവേഴ്സിറ്റി ടീമിനോട് പരാജയപ്പെട്ടതോടെ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ ചേർന്ന തന്റെ തീരുമാനം തെറ്റായിരുന്നോ എന്ന് താൻ സംശയിച്ചു. എന്നാൽ ഫ്ലോറിഡ ടീം രണ്ടു ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതോടെ ദൈവഹിതം താൻ മനസ്സിലാക്കി. ദൈവിക പദ്ധതിയ്ക്കായി തന്നെ ദൈവം നയിക്കുകയായിരുന്നുവെന്ന് പിന്നീടാണ് ബോധ്യമായത്. ടിം പറഞ്ഞു. പ്രശസ്തിയുടെ നടുവിലും തന്റെ ശക്തമായ ക്രൈസ്തവ വിശ്വാസം ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുന്ന ഒരാളാണ് ടിം ടെബോ. മത്സരകളങ്ങളില്‍ കണ്ണിന് താഴെ ബൈബിള്‍ വാക്യങ്ങള്‍ എഴുതിയും ട്വിറ്ററില്‍ അനുദിനം ദൈവവചനം പങ്കുവെച്ചും ശ്രദ്ധേയനാണ് അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിം ഗര്‍ഭാവസ്ഥയിലായിരിന്നപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു അബോര്‍ഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ടിമ്മിന്റെ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചിരിന്നു. ഇതിനെ അവഗണിച്ചു വിശ്വാസത്തിനു സാക്ഷ്യം നല്‍കികൊണ്ടാണ് ടിമിനെ, അമ്മ പമേള ജന്മം നല്‍കിയത്. ഈ വിശ്വാസസാക്ഷ്യം ജീവിതത്തില്‍ പകര്‍ത്തി അനേകര്‍ക്ക് മുന്നില്‍ യേശുവിനെ പ്രഘോഷിക്കുകയാണ് ഈ 30കാരന്‍.
Image: /content_image/News/News-2017-09-26-11:02:13.jpg
Keywords: വിശ്വാസ
Content: 6046
Category: 4
Sub Category:
Heading: ശാസ്ത്രജ്ഞരെ ഞെട്ടിച്ച സൊകോള്‍കയിലെ ദിവ്യകാരുണ്യ അത്ഭുതം
Content: ലോകത്താകമാനമുള്ള കത്തോലിക്കാ ദേവാലയങ്ങളുടെ അള്‍ത്താരകളില്‍ ശാസ്ത്രത്തിന്പോലും വിശദീകരിക്കുവാന്‍ കഴിയാത്ത അത്ഭുതം നിത്യേന സംഭവിക്കുന്നുണ്ട്. മനുഷ്യനിര്‍മ്മിതമായ അപ്പവും വീഞ്ഞും പരിപാവനമായ വിശുദ്ധ കുര്‍ബാനയില്‍ യഥാര്‍ത്ഥ മാംസവും രക്തവുമാകുന്ന, അതായത് ക്രിസ്തുവിന്റെ ശരീരമായി മാറുന്ന അത്ഭുതം. പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുന്ന നമുക്ക്‌ നമ്മുടെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഈ അത്ഭുതത്തെ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. തിരുവോസ്തിയില്‍ സംഭവിക്കുന്ന ഈ മാറ്റത്തെ നിരാകരിച്ച, നിരാകരിക്കുന്ന അനേകര്‍ക്ക് മുന്നില്‍ ഇന്നും ചോദ്യ ചിഹ്നമാണ് പോളണ്ടിലെ സൊകോള്‍ക്കയില്‍ സംഭവിച്ച അത്ഭുതം. ദൈവദാസനായ മൈക്കേല്‍ സൊപോക്കോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2008 ഒക്ടോബര്‍ 12 ഞായറാഴ്ചയാണ് ഈ അത്ഭുതം നടന്നത്. സൊപോള്‍ക്കായിലെ വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ഇടവക ദേവാലയം. ഫാദര്‍ സ്റ്റാന്‍സിലോ ഗ്നീഡ്‌സീജ്കോയാണ് അന്നു ദിവ്യബലി അര്‍പ്പിച്ചത്. പ്രാര്‍ത്ഥനാപൂര്‍വ്വം ദിവ്യബലി നടന്നു. വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ സമയത്ത് അഭിഷേകം ചെയ്യപ്പെട്ട തിരുവോസ്തി നിലത്തു വീണു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്- ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിക്കുക. ഇത്തരത്തിൽ തിരുവോസ്തി അലിഞ്ഞുചേർന്ന വെള്ളം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവണ്ണം വെള്ളം ഒഴുകുന്ന വിധം ഒരു സിങ്ക് ഓരോ ദേവാലയത്തിന്റെയും അൾത്താരയ്ക്ക് സമീപം ഇങ്ങനെ ക്രമീകരിച്ചിട്ടുണ്ടാകും. ഈ പാരമ്പര്യ പ്രകാരം ഫാദര്‍ സ്റ്റാന്‍സിലോ തിരുവോസ്തി നിലത്തുനിന്നു എടുത്തു വെള്ളമുള്ള പാത്രത്തില്‍ ഇട്ടുവെക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനക്ക് ശേഷം ഫാദര്‍ സ്റ്റാന്‍സിലോയുടെ നിര്‍ദ്ദേശപ്രകാരം ആരാധനസമൂഹം കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ ജൂലിയ ഡുബോവ്സ്ക തിരുവോസ്തിയും വെള്ളവും മറ്റൊരു പാത്രത്തിലേക്ക് മാറ്റി സങ്കീര്‍ത്തിയിലെ സേഫില്‍ വെച്ചു. സിസ്റ്റര്‍ ജൂലിയയുടേയും വൈദികന്‍റെയും കയ്യില്‍ മാത്രമായിരുന്നു ആ സേഫിന്റെ താക്കോല്‍ ഉണ്ടായിരുന്നത്. ഒരാഴ്ചക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 19-ന് തിരുവോസ്തിയെ പറ്റി വൈദികന്‍ സിസ്റ്റര്‍ ജൂലിയയോട് ചോദിച്ചു. ഇതേ തുടര്‍ന്നാണ് സിസ്റ്റര്‍ ഓസ്തി സൂക്ഷിച്ചിരുന്ന സേഫിന്റെ വാതില്‍ തുറന്നത്. വാതില്‍ തുറന്ന സിസ്റ്റര്‍ ജൂലിക്ക് ശക്തമായ സുഗന്ധമാണ് അനുഭവപ്പെട്ടത്. തുടര്‍ന്നു തിരുവോസ്തി ലയിപ്പിക്കാന്‍ ഇട്ടിരുന്ന പാത്രം തുറന്നപ്പോള്‍ കണ്ടത് അലിയാത്ത ഓസ്തി. ഒപ്പം സിസ്റ്റര്‍ ജൂലിയായുടെ കണ്ണുകളെ അമ്പരിപ്പിച്ച്കൊണ്ട് മറ്റൊരു അത്ഭുതം. തിരുവോസ്തിയുടെ നടുവില്‍ ഒരു രക്തക്കറ. ശരിക്കും ജീവനുള്ള മനുഷ്യ ശരീരത്തിന്റെ അംശം പോലെ ആ കന്യാസ്ത്രീക്ക് തോന്നി. അതേസമയം തന്നെ പാത്രത്തിലെ വെള്ളത്തിനാകട്ടെ യാതൊരു നിറവിത്യാസവും ഇല്ലായിരുന്നു. അവിശ്വസനീയമായ ആ കാഴ്ച കണ്ട് അമ്പരന്നെങ്കിലും ഒട്ടുംതന്നെ സമയം കളയാതെ സിസ്റ്റര്‍ ജൂലിയ ഫാദര്‍ സ്റ്റാന്‍സിലോയെ വിവരമറിയിച്ചു. വിവരമറിഞ്ഞ അദ്ദേഹം സിസ്റ്റര്‍ ജൂലിയ പറഞ്ഞത് ശരിയാണോ എന്നറിയുവാന്‍ മറ്റ് വൈദികരേയും, സന്ദര്‍ശനത്തിനായി അവിടെ എത്തിയിരുന്ന ഫാദര്‍ റൈസ്വാര്‍ഡ് ഗൊരോവ്സ്കിയേയും കൂട്ടി സങ്കീര്‍ത്തിയിലെത്തി. അമ്പരിപ്പിക്കുന്ന ആ കാഴ്ചകണ്ട് അവരെല്ലാവരും സ്തബ്ദരായി നിന്നുപോയി. അന്ത്യ അത്താഴ സമയത്ത് ക്രിസ്തുവിന്റെ വാക്കുകളുടെ ശക്തിയാല്‍ അഭിഷേകം ചെയ്യപ്പെട്ട ഓസ്തിക്ക് സംഭവിച്ച മാറ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ചറിയാമായിരുന്ന അവര്‍ ആ സംഭവം രഹസ്യമാക്കി വെച്ചു. അത് യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരം തന്നെയാണ് എന്ന സത്യം അവര്‍ക്കറിയാമായിരുന്നു. തുടര്‍ന്നു ബിയാലിസ്റ്റോക്കിലെ മെത്രാപ്പോലീത്തയായ എഡ്വാര്‍ഡ് ഒസോറോവ്സ്കിയെ വിവരമറിയിക്കുകയാണ് അദ്ദേഹം ചെയ്തത്. കൂരിയായിലെ ചാന്‍സിലര്‍, മറ്റ് രൂപതാധികാരികള്‍ എന്നിവര്‍ക്കൊപ്പം ബിഷപ്പും സ്ഥലത്തു എത്തി. തിരുവോസ്തിയില്‍ സംഭവിച്ച പ്രകടമായ മാറ്റം അവരെ എല്ലാവരെയും അത്ഭുതസ്തബ്ദരാക്കി. എന്നിരിന്നാലും മുന്നോട്ട് എന്തു സംഭവിക്കും എന്നറിയാന്‍ ആ ഓസ്തി സംരക്ഷിവാന്‍ ബിഷപ്പ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 29-ന് തിരുവോസ്തിയടങ്ങിയ ഭരണി റെക്റ്ററിയിലെ ഡിവൈന്‍ മേഴ്സി ചാപ്പലിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശപ്രകാരം ഓസ്തി വെള്ളത്തില്‍ നിന്നുമെടുത്ത് ഒരു ലിനന്‍ തുണിയിലേക്ക് മാറ്റി. ഏതാണ്ട് 3 വര്‍ഷത്തോളം ആ തിരുവോസ്തി അതേ അവസ്ഥയില്‍ തന്നെ സൂക്ഷിച്ചു. ആദ്യത്തെ ഒരുവര്‍ഷം സഭ ഇതിനെ രഹസ്യമാക്കിവെക്കുകയാണ് ചെയ്തത്. ഇക്കാലയളവില്‍ എന്താണ് വേണ്ടതെന്ന ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സഭ കാത്തിരിക്കുകയായിരുന്നു. 2009 ജനുവരി മധ്യത്തോടെ തിരുവോസ്തിയില്‍ മാറ്റം വന്ന ഭാഗം സാധാരണഗതിയില്‍ സംഭവിക്കുന്നത് പോലെ ഉണങ്ങി. അതേ മാസം തന്നെ മെത്രാപ്പോലീത്ത ആ തിരുവോസ്തിയില്‍ മൈക്രോസ്കോപ്പിക് പരിശോധനകള്‍ നടത്തുവാന്‍ ഉത്തരവിട്ടു. പിന്നീട് മാര്‍ച്ച് 30-ന് ആ അത്ഭുതത്തെക്കുറിച്ച് പഠിക്കുവാന്‍ ഒരു സഭാ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ബിയാലിസ്റ്റോക്കിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരും പ്രമുഖ ഹിസ്റ്റോപാതോളജിസ്റ്റുമാരായ മരിയ സോബാനിക്ക് ലോട്ടോവ്സ്ക എം‌ഡിയും സ്റ്റാനിസ്ലോ സുള്‍കോവ്സ്കി എം‌ഡിയയുമാണ് പഠനത്തിനായി മുന്നോട്ടുവന്നത്. ഇരുവരും മാറ്റം സംഭവിച്ച ഓസ്തിയുടെ കുറച്ചു അംശമെടുത്ത് വ്യത്യസ്ഥ രീതിയില്‍ പരീക്ഷണങ്ങള്‍ നടത്തി. പോളിഷ് സയന്‍സ് അക്കാദമിയുടെ മാര്‍ഗ്ഗരേഖകള്‍ക്കനുസൃതമായ ശാസ്ത്രീയ പരീക്ഷണമായിരുന്നു അവര്‍ നടത്തിയത്. പരിശോധനക്കായി സാമ്പിള്‍ എടുത്തപ്പോള്‍, ഓസ്തിയുടെ അലിയാത്ത ഭാഗം ലിനന്‍ തുണിയില്‍ ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. എന്നിരുന്നാലും ചുവന്ന രക്തക്കറ വ്യക്തമായി കാണാമായിരുന്നു. ഒടുവില്‍ പരിശോധനാഫലം പുറത്തുവന്നു. രണ്ടു പരിശോധനകളുടെ ഫലവും ഒന്നുതന്നെയായിരുന്നു. ഓസ്തിയിലെ മാറ്റം സംഭവിച്ച ഭാഗം മരിച്ചുകൊണ്ടിരിക്കുന്ന, എന്നാല്‍ ജീവിച്ചിരിക്കുന്ന മനുഷ്യന്റെ ഹൃദയ കോശങ്ങള്‍ക്ക് തുല്ല്യമായിരുന്നു എന്നാണ് പരീക്ഷഫലം. ഹൃദയപേശികളുടെ നാരുകള്‍ തിരുവോസ്തിയുമായി ശരിക്കും ഇഴപിരിഞ്ഞിരിക്കുന്നു. മരിയ സോബാനിക്ക് ലോട്ടോവ്സ്കയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരിയ്ക്കലും മനുഷ്യരെക്കൊണ്ട് ചെയ്യുവാന്‍ പറ്റാത്ത കാര്യം. ബാഹ്യമായ യാതൊരു വസ്തുവും ആ ഓസ്തിയില്‍ ചേര്‍ത്തിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനകളില്‍ നിന്നും വ്യക്തമായി. ഇന്നും ഈ സംഭവിച്ച മാറ്റവും ശാസ്ത്രീയഫലവും ലോകത്തിന് മുന്നില്‍ അജ്ഞാതമാണ്. അതേ, മരിയ സോബാനിക്ക് ലോട്ടോവ്സ്കയുടെ വാക്കുകള്‍ പോലെ മാനുഷികമായി ചിന്തിച്ചാല്‍ തികച്ചും അസാധ്യമായ കാര്യം. ഓരോ വിശുദ്ധ കുര്‍ബാനയിലും തിരുവോസ്തിയില്‍ ഈ മാറ്റം സംഭവിക്കുന്നുണ്ട്. പക്ഷേ ഈ സത്യം നാം തിരിച്ചറിയുന്നുണ്ടോ? ജീവിക്കുന്ന യേശുവിനെയാണ് നാം വിശുദ്ധ കുര്‍ബാനയില്‍ സ്വീകരിക്കുന്നതെന്ന ബോധ്യം നമ്മുക്കുണ്ടോ? ആത്മശോധന ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2017-09-26-17:21:40.jpg
Keywords: ദിവ്യകാരുണ്യ
Content: 6047
Category: 18
Sub Category:
Heading: സിഎസ്‌ഐ ബിഷപ്പ് റവ. ഡോ. സാമുവല്‍ അമൃതം അന്തരിച്ചു
Content: തിരുവനന്തപുരം: സിഎസ്‌ഐ ദക്ഷിണകേരള മഹായിടവകയുടെ നാലാമത്തെ ബിഷപ്പായിരുന്ന റവ. ഡോ. സാമുവല്‍ അമൃതം അന്തരിച്ചു. 86 വയസ്സായിരിന്നു. വാര്‍ധക്യസഹജമായ അസുഖത്താല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം വെള്ളിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ തിരുവനന്തപുരം എല്‍എംഎസ് കോമ്പൗണ്ടിലെ ടിജഐം ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പാറശാല എഎംസി ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും. 1932 ഓഗസ്റ്റ് 19നു ജനിച്ച റവ. സാമുവല്‍ അമൃതം 1957ല്‍ പുരോഹിതനായി. 1990 മേയ് 20ന് ദക്ഷിണകേരള മഹായിടവക ബിഷപ്പായി അഭിഷിക്തനായി. മഹായിടവകയുടെ വികസനം ലക്ഷ്യമാക്കി ആരംഭിച്ച വയോജന പരിപാലന മന്ദിരങ്ങള്‍, പാലിയേറ്റീവ് കെയര്‍ ഹോം, യൂത്ത് സെന്ററുകള്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവയെല്ലാം റവ. സാമുവല്‍ അമൃതത്തിന്റെ സംഭാവനകളാണ്.
Image: /content_image/India/India-2017-09-27-03:39:30.jpg
Keywords: സി‌എസ്‌ഐ
Content: 6048
Category: 1
Sub Category:
Heading: എത്യോപ്യന്‍ സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ ധാരണ
Content: ആഡീസ് അബാബ: എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനും ഉഭയകക്ഷി ഉടമ്പടിയില്‍ ഒപ്പ് വെക്കുവാന്‍ ധാരണ. സ്ലീബാ പെരുന്നാളിനു മുഖ്യ അതിഥിയായി എത്തിയ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാക്ക് ആഡീസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തിലെ ആമുഖപ്രസംഗത്തിലാണ് ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുസഭകളിലെയും സുന്നഹദോസുകള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ് ഉടമ്പടി. ഇന്നലെ കാതോലിക്കാ ബാവായും എത്യോപ്യന്‍ പാത്രിയര്‍ക്കീസും ഫെഡറല്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യയുടെ പ്രസിഡന്റ് മുലാതു തെഷോമേയുമായി കൂടിക്കാഴ്ച്ച നടത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച്ചയ്ക്കുശേഷം ഇരുവരും പാത്രിയര്‍ക്കേറ്റ് അരമനയിലേക്കു മടങ്ങി. നേരത്തെ ആഡീസ് അബാബ വിമാനത്താവളത്തില്‍ സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് ആബൂന സേവേറിയോസിന്റെയും സഭാ ഭാരവാഹികളുടെയും നേതൃത്വത്തിലുളള സംഘമാണു കാതോലിക്കാ ബാവായെയും സംഘത്തെയും സ്വീകരിച്ചത്. ചര്‍ച്ച് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആബൂനാ സാമുവേല്‍, സൗത്ത് ഒമോ ഭദ്രാസന മെത്രാപ്പോലീത്ത ആബൂന ഫിലിപ്പോസ് തുടങ്ങിയവരും ഇരുപതില്‍പരം ആര്‍ച്ച് ബിഷപ്പുമാരും സ്വീകരണചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/News/News-2017-09-27-03:55:22.jpg
Keywords: ഓര്‍ത്ത
Content: 6049
Category: 18
Sub Category:
Heading: ആഗോള ക്‌നാനായ കത്തോലിക്ക യുവജനസംഗമം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Content: രാജപുരം (കാസര്‍ഗോഡ്): ലോകമെങ്ങുമുള്ള ക്‌നാനായ കത്തോലിക്കാ യുവജന പ്രതിനിധികളെ പങ്കെടുപ്പിച്ച് കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആഗോള ക്‌നാനായ കത്തോലിക്കാ യുവജന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 'ഐക്യം 2017' എന്ന പേരില്‍ 29, 30 തീയതികളില്‍ രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന പന്തലിലാണ് സംഗമം നടക്കുക. ആത്മീയ പ്രഭാഷണങ്ങള്‍, വിശുദ്ധ കുര്‍ബാന, വിദഗ്ധരുടെ ക്ലാസുകള്‍, സാമുദായികസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും സംവാദവും, പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് അടക്കമുള്ള ഗായകരും സംഗീതജ്ഞരും നര്‍ത്തകരും അടങ്ങുന്ന റെക്‌സ് ബാന്‍ഡിന്റെ സംഗീത വിരുന്ന് തുടങ്ങിയ പരിപാടികളാണ് രണ്ടു ദിവസങ്ങളായി ക്രമീകരിച്ചിരിക്കുന്നത്. മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് നടന്ന സംഘടിത കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആഗോള ക്‌നാനായ യുവജന സംഗമം സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2017-09-27-04:04:07.jpg
Keywords: ക്നാ
Content: 6050
Category: 1
Sub Category:
Heading: ലോകരക്ഷയ്ക്കായി പോളണ്ടില്‍ പത്തുലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ജപമാലയത്നം
Content: വാര്‍സോ: പോളണ്ടിന്റെ രണ്ടായിരം മൈലുകളോളമുള്ള സമുദ്ര-കര അതിര്‍ത്തിയില്‍ കൂട്ട ജപമാല യജ്ഞത്തിനായി രാജ്യം ഒരുങ്ങുന്നു. ‘പാപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന നിയോഗത്തിന് വേണ്ടി ഒക്ടോബര്‍ 7ന് പോളണ്ടിന്റെ അതിര്‍ത്തിയിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ കൂട്ടജപമാലയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. വാഴ്സോ കേന്ദ്രമായുള്ള പോളണ്ടിലെ മെത്രാന്‍ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. ഏതാണ്ട് പത്തുലക്ഷത്തോളം കത്തോലിക്കര്‍ ജപമാലയത്നത്തില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 1571-ലെ ലെപാന്റോ നാവിക യുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടതിന്റെ വാര്‍ഷികാനുസ്മരണവും, ഫാത്തിമായില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ നൂറാംവാര്‍ഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ജപമാല യത്നം ക്രമീകരിച്ചിരിക്കുന്നത്. പ്രായമായവരും പുരോഹിതരും സന്യാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ വിശ്വാസികളുടെയും സഹകരണം പോളണ്ടിലെ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. 22 രൂപതകളില്‍ നിന്നുമായി 319-ഓളം ദേവാലയങ്ങളായിരിക്കും ജപമാല യത്നം നടത്തുക. മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനു നേര്‍ക്ക് നടത്തിയ എല്ലാ നിന്ദകള്‍ക്കും ക്ഷമ യാചിക്കുവാനും, പോളണ്ടിനേയും ലോകത്തേയും രക്ഷിക്കുവാന്‍ മാതാവിന്റെ മാധ്യസ്ഥം യാചിക്കുവാനുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്‍ മെത്രാന്‍ സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജപമാലയത്നത്തിനായി അതിര്‍ത്തികളില്‍ എത്തുവാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഭവനങ്ങളിലും, രോഗികള്‍ക്ക് ആശുപത്രികളിലും, ഇടവക സമൂഹങ്ങള്‍ക്ക് തങ്ങളുടെ ദേവാലയത്തിലുമായി ജപമാലയില്‍ പങ്കെടുക്കാമെന്ന് മെത്രാന്‍ സമിതി അറിയിച്ചിട്ടുണ്ട്. ജര്‍മ്മനി, ഉക്രൈന്‍, റഷ്യ ഉള്‍പ്പെടെയുള്ള 8 രാജ്യങ്ങളുമായാണ് പോളണ്ട് അതിര്‍ത്തി പങ്കിടുന്നത്.
Image: /content_image/News/News-2017-09-27-04:24:43.jpg
Keywords: ജപമാല
Content: 6051
Category: 9
Sub Category:
Heading: മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ ഒക്ടോബർ 24 ന്: വൻ ഒരുക്കങ്ങളുമായി വിശ്വാസസമൂഹം
Content: മാഞ്ചസ്റ്റർ: ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ മാഞ്ചസ്റ്റർ റീജിയൻ കേന്ദ്രീകരിച്ച് ഒക്ടോബർ 24 ന് നടക്കും. കൺവെൻഷന് മുന്നോടിയായി റീജിയണിലെ എല്ലാ മാസ് സെന്ററുകളിലെയും കുടുംബങ്ങളിൽ സംഘാടകസമിതിയംഗങ്ങൾ സന്ദർശനം നടത്തി. രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ , റീജിയണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശ്ശേരി, ഫാ. സിറിൽ ഇടമന, ഫാ. മാത്യു മുളയോലിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്‌ക്കുപുറം, ഫാ. രഞ്ജിത്ത് ജോർജ് മടത്തിറമ്പിൽ എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. സീറോ മലബാർ സഭയുടെ വളർച്ചയുടെപാതയിൽ പ്രത്യേക ദൈവിക അംഗീകാരമായി നൽകപ്പെട്ട ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രഥമ ബൈബിൾ കൺവെൻഷൻ വൻ അഭിഷേകമായി മാറ്റിക്കൊണ്ട് "ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന" അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവർത്തനങ്ങളുമായി അനിൽ ലൂക്കോസ് ജനറൽ കൺവീനറും സാജു വർഗീസ്, റെജി മഠത്തിലേട്ട്, രാജു ചെറിയാൻ, ഷാജി ജോസഫ് എന്നിവർ കൺവീനർമാരായുള്ളതുമായ വിപുലമായ സംഘാടകസമിതിയാണ് മാഞ്ചസ്റ്റർ അഭിഷേകാഗ്‌നി കൺവെൻഷന് നേതൃത്വം നൽകുന്നത്. കൺവെൻഷന്റെ ആത്‌മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ മാസ് സെന്ററുകളിലും കുടുംബങ്ങളിലും നടന്നുവരുന്നു. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കൺവെൻഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദർശനം ഇതിനോടകം എല്ലാ വീടുകളിലും പൂർത്തിയായി. സെഹിയോൻ യൂറോപ്പ് കിഡ്‌സ് ഫോർ കിംഗ്‌ഡം ടീം കൺവെൻഷനിൽ രാവിലെ മുതൽതന്നെ കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഥമ ബൈബിൾ കൺവെൻഷനിലേക്കു രൂപത നേതൃത്വവും സംഘാടകസമിതിയും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->n->n->വിശാലമായ സൗകര്യങ്ങളോട് കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്. }# The Sheridan Suite <br> 371 Oldham Road <br> Manchester <br> M40 8RR
Image: /content_image/News/News-2017-09-27-07:32:31.jpg
Keywords: അഭിഷേകാ
Content: 6052
Category: 1
Sub Category:
Heading: വിശ്വാസത്തിന് സാക്ഷ്യം നല്‍കി പാപ്പുവ ന്യൂഗിനിയയിലെ സഭ വളര്‍ച്ചയുടെ പാതയില്‍
Content: പോർട്ട് മോർസ്ബി: വിശ്വാസത്തിനു സാക്ഷ്യം നല്‍കികൊണ്ട് പാപ്പുവ ന്യൂ ഗിനിയയിലെ കത്തോലിക്ക നേതൃത്വം വളര്‍ച്ചയുടെ പാതയില്‍. വിശ്വാസത്തെ അർത്ഥവത്തായി സ്വീകരിച്ച ഒരു സമൂഹത്തെയാണ് ഇപ്പോള്‍ നയിക്കുന്നതെന്നും കത്തോലിക്കാ സഭയിൽ അംഗമായിരിക്കുന്നതിനെ അഭിമാനത്തോടെ കാണുന്ന രാജ്യത്തെ വിശ്വാസികൾ സഭയുടെ മുതൽക്കൂട്ടാണെന്നും ബിഷപ്പ് ഡൊണാൾഡ് ലിപ്പേർട്ട് കാത്തലിക് ന്യൂസ് ഏജന്‍സിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പങ്കുവെച്ചു. 1950-ല്‍ മിഷ്ണറിമാര്‍ രാജ്യത്തു എത്തുമ്പോള്‍ കത്തോലിക്ക വിശ്വാസികള്‍ ആരും തന്നെ ഇല്ലായിരിന്നു. എന്നാല്‍ ഇന്നു മേൺഡി രൂപതയില്‍ മാത്രം 80,000 കത്തോലിക്ക വിശ്വാസികളുണ്ട്. ആകെ ജനസംഖ്യയുടെ പത്തുശതമാനമാണ് ഇത്. സഭയോടു വിശ്വാസികള്‍ പുലര്‍ത്തുന്ന സഹകരണത്തെ പറ്റിയും ബിഷപ്പ് ഡൊണാൾഡ് ലിപ്പേർട്ട് പറഞ്ഞു. രൂപതയിലെ ഹെഡ്മാരിയിൽ പുതിയായി ആശീർവദിച്ച ദേവാലയം വിശ്വാസസമൂഹത്തിന്റെ വളർച്ചയുടെ സൂചനയാണ്. പുരാതന ദേവാലയം വിശ്വാസികളുടെ ഉപയോഗത്തിന് അപര്യാപ്തമായതിനെ തുടർന്ന് പുതുക്കി പണിയുകയായിരുന്നു. പുറത്തു നിന്നു യാതൊരു സഹായവും കൂടാതെ വിശ്വാസികള്‍ സന്തോഷത്തോടെ തങ്ങളുടെ സമ്പത്ത് പങ്കുവെയ്ക്കുകയായിരിന്നു. ഒരു ഇടവകയായി വികസിക്കുന്നതിന് ഹെഡ്മാരിയിൽ യുവജനങ്ങള്‍ തീക്ഷ്ണതയോടെ രംഗത്തുണ്ട്. ഒപ്പം സാമ്പത്തികമായി മെച്ചപ്പെടുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. തിന്മയുടെ സ്വാധീനവും ഗോത്രകലഹവും നിലനിന്നിരുന്ന പാപ്പുവ ന്യൂ ഗിനിയയിൽ കത്തോലിക്ക വിശ്വാസികള്‍ വളർത്തിയെടുത്ത ധൈര്യം വിശ്വാസത്തിന്റെ ഫലമാണ്. യേശു വാഗ്ദ്ധാനം ചെയ്ത പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിർഭയം ജീവിക്കുന്ന സമൂഹമാണ് ന്യൂഗിനിയയിലേത്. സമൂഹത്തിൽ നിലനില്ക്കുന്ന അരക്ഷിതാവസ്ഥകൾക്കിടയിൽ സുരക്ഷിതമായ ഇടം സ്ഥാപിക്കുകയാണ് സഭയുടെ ലക്ഷ്യം. മെത്രാന്റെ ഇടയ ദൗത്യത്തെ സൂചിപ്പിക്കുന്ന പരാമ്പരാഗത 'തൗ കുരിശ്' വിശ്വാസികൾ നിർമ്മിച്ചു നൽകിയതാണെന്നും ബിഷപ്പ് ലിപ്പേർട്ട് പറഞ്ഞു. വിശ്വാസികളുടെ തീക്ഷ്ണതയും സഭയുടെ പ്രവര്‍ത്തനങ്ങളും വഴി വരും വർഷങ്ങളിൽ കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുമെന്ന പ്രതീക്ഷയും ബിഷപ്പ് പങ്കുവെച്ചു.
Image: /content_image/News/News-2017-09-27-09:33:30.jpg
Keywords: അമേരിക്ക
Content: 6053
Category: 1
Sub Category:
Heading: മാസങ്ങള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഫാ. ടെരെസിറ്റോ സുഗാനോബ്
Content: മനില: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരവാദികളുടെ തടവില്‍ നാലു മാസത്തോളം കഴിഞ്ഞതിനു ശേഷം മോചിതനായ ഫിലിപ്പീന്‍സിലെ കത്തോലിക്കാ വൈദികനായ ഫാ. ടെരെസിറ്റോ സുഗാനോബ് മോചനത്തിനു ശേഷം ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഭീകരവാദികളില്‍ നിന്നും മോചിതനായ അദ്ദേഹം സെപ്റ്റംബര്‍ 24-നാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. തെക്കന്‍ ഫിലിപ്പീന്‍സില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന കേണല്‍ റോമിയോ ബ്രോണറാണ് മനിലയിലെ സൈനികര്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ഫാ. സുഗാനോബിന്റെ ചിത്രം പുറത്തുവിട്ടത്. തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവിയിലെ വികാരി ജനറലായിരുന്ന ഫാ. സുഗാനോബിനെ കഴിഞ്ഞ മെയ് മാസത്തിലാണ് ഇസ്ലാമിക തീവ്രവാദികള്‍ ബന്ധിയാക്കിയത്. നാലുമാസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17-നാണ് അദ്ദേഹം മോചിതനായത്. തീവ്രവാദികളുടെ ബന്ധനത്തില്‍ നിന്നും മോചിതരായവര്‍ക്ക് വേണ്ടിയുള്ള ഒരു നന്ദിപ്രകാശനം കൂടിയാണ് ബലിയര്‍പ്പണമെന്ന് ഫാ. ടെരെസിറ്റോ പറഞ്ഞതായി കേണല്‍ റോമിയോ ബ്രോണര്‍ അറിയിച്ചു. തീവ്രവാദികള്‍ ഒളികേന്ദ്രമാക്കുകയും, നശിപ്പിക്കുകയും ചെയ്ത മാറാവിയിലെ സെന്റ്‌ മേരീസ് ദേവാലയത്തില്‍ വെച്ച് വീണ്ടും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാന്‍ സാധിക്കണമേയെന്നാണ് വൈദികന്റെ പ്രാര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോചനത്തിനുശേഷം ഫാ. സുഗാനോബിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസത്തെ വെളിപ്പെടുത്തുന്നതായിരുന്നുവെന്ന് മാറാവിയിലെ മെത്രാനായ എഡ്വിന്‍ ലാ പെന പറഞ്ഞു. തീവ്രവാദികളുടെ പക്കലുള്ള 40 ഓളം ബന്ധികളെ മോചിപ്പിക്കുന്നതിനായി സൈന്യത്തെ സഹായിച്ചുകൊണ്ടിരിക്കുകയാണ് ഫാ. ടെരെസിറ്റോ ഇപ്പോള്‍. നൂറ് ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഇക്കഴിഞ്ഞ മാസാവസാനമാണ് തീവ്രവാദികള്‍ കൈയ്യടക്കിയ കത്തീഡ്രല്‍ ദേവാലയം ഫിലിപ്പീന്‍സ് സൈന്യം തിരിച്ചുപിടിച്ചത്. ഏതാണ്ട് 1730-ഓളം പേരെ രക്ഷിക്കുവാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കേണല്‍ ബ്രോണര്‍ അറിയിച്ചു. അതേസമയം ഇനിയും നിരവധി പേര്‍ തീവ്രവാദികളുടെ പക്കല്‍ ഉണ്ടെന്നാണ് സൂചന.
Image: /content_image/News/News-2017-09-27-10:22:20.jpg
Keywords: ഫിലി