Contents

Displaying 5761-5770 of 25117 results.
Content: 6064
Category: 4
Sub Category:
Heading: കുട്ടികളെ നന്മയില്‍ വളര്‍ത്തുന്നതിന് വിശുദ്ധ ദമ്പതികളുടെ 5 പ്രായോഗിക വിദ്യകള്‍
Content: നിങ്ങളുടെ കുട്ടികള്‍ അച്ചടക്കമില്ലാത്തവരാണോ? നിങ്ങളുടെ കുട്ടിയുടെ ദുര്‍വ്വാശികളെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമത്തിലാണോ? ദുശീലങ്ങള്‍ അനുകരിക്കുന്ന മക്കളാണോ നിങ്ങള്‍ക്കുള്ളത്? ഇതിലെ ഏതെങ്കിലും ഒരു ചോദ്യത്തിന് നമ്മുക്ക് തലകുനിക്കേണ്ടി വരും. നമ്മുടെ കുട്ടികളുടെ ചില പെരുമാറ്റങ്ങളും വാശികളും കാണുമ്പോള്‍ അവരെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ കഴിയുന്ന ഒരു ഉപകരണം നമ്മുടെ കയ്യില്‍ ഉണ്ടായിരുന്നുവെങ്കിലെന്ന്‍ പലരും ആഗ്രഹിച്ചിട്ടുണ്ടാകാം. നിരാശപ്പെടാന്‍ വരട്ടെ. ഇക്കാര്യത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. തങ്ങളുടെ മകളെ വിശുദ്ധ പദവിയിലേക്കുയരും വിധം വളര്‍ത്തിയ വിശുദ്ധരായ മാതാപിതാക്കളായ ലൂയീസ്, സെലി ദമ്പതികളും ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിട്ടവരാണ്. ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ മാതാപിതാക്കളാണ് വിശുദ്ധരായ ലൂയീസും സെലിയും. സഭാചരിത്രത്തില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ദമ്പതികളാണ് ഇവര്‍. ഈ വിശുദ്ധ ദമ്പതികളുടെ മക്കള്‍ ദൈവത്തിനു വിധേയപ്പെട്ട് ജീവിക്കുകയും തങ്ങളുടെ ജീവിതം ദൈവസേവനത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. രക്ഷാകര്‍തൃത്വം ഈ ദമ്പതികളെ സംബന്ധിച്ചിടത്തോളവും ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുവാനായി അവര്‍ അത്യധികം കഷ്ടപ്പെട്ടു. സ്നേഹത്തിന്റേതായ ഒരു ഗൃഹാന്തരീക്ഷത്തിലാണ് അവര്‍ അവരെ വളര്‍ത്തിയെടുത്തത്. ഈ ആധുനിക കാലഘട്ടത്തില്‍ കുട്ടികളെ നന്മയുള്ളവരായി വളര്‍ത്തിയെടുക്കുവാന്‍ ആഗ്രഹിക്കുന്ന നമുക്കായി ചെറുപുഷ്പത്തിന്റെ വിശുദ്ധരായ മാതാപിതാക്കള്‍ നല്‍കുന്ന 5 പ്രായോഗിക വിദ്യകള്‍ ഇതാ :- 1) #{red->none->b-> ജനിച്ച ഉടന്‍തന്നെ ഓരോ കുട്ടിയേയും ദൈവത്തിന് സമര്‍പ്പിക്കുക ‍}# “കര്‍ത്താവേ, ഈ കുട്ടിയെ നിനക്ക് സമര്‍പ്പിക്കുവാനുള്ള അനുഗ്രഹം എനിക്ക് നല്‍കണമേ, ഈ കുട്ടിയുടെ ആത്മാവിനെ ഒന്നും തന്നെ കളങ്കപ്പെടുത്തരുതേ” എന്ന പ്രാര്‍ത്ഥനയോടെ തങ്ങള്‍ക്കുണ്ടായ ഓരോ കുട്ടിയേയും ദൈവത്തിന് സമര്‍പ്പിക്കുന്ന പതിവ് സെലിക്കുണ്ടായിരുന്നു. തന്റെ ഓരോ കുട്ടിയും വിശുദ്ധന്‍ അഥവാ വിശുദ്ധ ആകണമെന്ന് സെലി ആഗ്രഹിച്ചിരുന്നു. പിന്നീടാകട്ടെ എന്ന് കരുതിയിരിക്കാതെ അവള്‍ അതിനുവേണ്ടി യത്നിക്കുവാന്‍ തുടങ്ങി. പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഈ സമര്‍പ്പണ രീതി നാമും പിന്തുടരേണ്ടിയിരിക്കുന്നു. ഈ സമര്‍പ്പണത്തിന്റെ ഫലങ്ങള്‍ ഉടന്‍ തന്നെ ലഭിച്ചുവെന്ന് വരികയില്ല. എങ്കിലും വിശ്വാസത്തോടെ പ്രാര്‍ത്ഥനയോടെ ദൈവം നല്‍കുന്ന കുഞ്ഞിനെ അവിടുത്തെ സന്നിധിയില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. ജനനത്തിന്റെ ആദ്യനിമിഷം മുതല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഈശോയുടെ മകനായി മകളായി വളരട്ടെ. 2) #{red->none->b->കവിഞ്ഞൊഴുകുന്ന വാത്സല്യത്തോടെ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുക ‍}# പുറമേ പരുക്കനായിരുന്നുവെങ്കിലും തന്റെ പിതാവ് അതിയായി സ്നേഹിച്ചിരുന്നതെന്നും മൃദുലമായ ഹൃദയത്തോടെയാണ് പെരുമാറിയിരുന്നതെന്നും ഒരമ്മയുടെ ഹൃദയത്തിനും അദ്ദേഹത്തെ കവച്ചുവെക്കാന്‍ കഴിയുകയില്ലായെന്നുമാണ് മകളായ സെലിന്‍ തന്‍റെ പിതാവിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. തന്റെ കുട്ടികളെ ചെറിയ ഓമനപ്പേരുകള്‍ വിളിച്ചുകൊണ്ടാണ്‌ ലൂയി തന്റെ സ്നേഹം കുട്ടികളോട് പ്രകടിപ്പിച്ചിരുന്നത്. #{green->none->b->Must Read: ‍}# {{ മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ -> http://www.pravachakasabdam.com/index.php/site/news/3320 }} തന്റെ മക്കളായ മേരിയെ ‘രത്നമെന്നും’, പൌളിനെ ‘മുത്തെന്നും’ സെലിനെ “ധീരയെന്നും’ 'നല്ല ഹൃദയമുള്ള ലിയോണി'യെന്നും, തെരേസിയെ ‘കൊച്ചു രാജ്ഞി’,എന്നുമാണ് അദ്ദേഹം വിളിച്ചിരുന്നത്. ഒരുപാട് സ്നേഹം നിങ്ങളുടെ കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ ഒരിക്കലും മറക്കരുത്‌. വളരെയേറെ വാത്സല്യത്തോടെയാണ് ലൂയീസും, സെലിയും തങ്ങളുടെ കുട്ടികളെ സ്നേഹിച്ചത്. തങ്ങളുടെ സ്നേഹം കുട്ടികള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതേ അനുഭവം പകരാന്‍ നമ്മുക്കും സാധിക്കണം. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും അവരെ ലാളിക്കുവാനും സ്നേഹിക്കുവാനും നാം സമയം കണ്ടെത്തണം. 3) #{red->none->b-> നിങ്ങളുടെ കുട്ടി എത്ര ദുര്‍വാശിക്കാരനാണെങ്കിലും അസ്വസ്ഥനാകരുത്. ‍}# തന്റെ കുട്ടി വാശിപിടിക്കുമ്പോള്‍ ഒരിക്കലും വിഷമിക്കരുതെന്നാണ് സെലി തന്റെ സഹോദരന് എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. "നിന്റെ ജിയാന്നെ (മകള്‍) ദേഷ്യപ്പെടുന്നത് കാണുകയാണെങ്കില്‍ നീ അസ്വസ്ഥനാകരുത്. ഒരു നല്ല കുട്ടിയായി വളരുന്നതിന് അവളുടെ ആ ദേഷ്യപ്പെടല്‍ തടസ്സമാവുകയില്ല. എന്റെ പൗളിന്‍ രണ്ടു വയസ്സുവരെ ഇതുപോലെ തന്നെയായിരുന്നു. ഞാന്‍ അവളെ ഓര്‍ത്ത് എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടെന്നറിയാമോ - ഇപ്പോള്‍ അവളാണ് എന്റെ ഏറ്റവും നല്ല കുട്ടി. ഞാന്‍ അവളെ ഒരിക്കലും മോശം മകളായി കണക്കാക്കിയിട്ടില്ല." മാര്‍ട്ടിന്‍- സെലി ദമ്പതികള്‍ക്ക് കുസൃതിക്കാരിയായ പൗളിനെ മാത്രം നോക്കിയാല്‍ പോരായിരുന്നു. മറ്റ് മക്കളെയും ശ്രദ്ധിക്കണമായിരിന്നല്ലോ. തെരേസും, അവളുടെ സഹോദരി ലിയോണിയും ആ മാതാപിതാക്കളെ അസ്വസ്ഥയാക്കിയിരുന്നു. എന്നിരുന്നാലും സെലിയും, ലൂയീസും പൗളിന്റെ മാറ്റത്തിനായുള്ള തങ്ങളുടെ പ്രയത്നം ഉപേക്ഷിച്ചില്ല. പ്രാര്‍ത്ഥന അവസാനിപ്പിച്ചില്ല. ഈ മാതൃക നമ്മുക്കും പാഠമാണ്. മക്കളുടെ സ്വഭാവ വൈകല്യങ്ങളെ പ്രതി അസ്വസ്ഥപ്പെടാതെ അവരുടെ മാറ്റത്തിനായി പ്രാര്‍ത്ഥിക്കുക. ശാന്തതയോടെ പ്രയത്നിക്കുക. 4) #{red->none->b->കുട്ടികളുടെ മുന്‍പില്‍ നിങ്ങള്‍ കാരുണ്യത്തിന്റെ മാതൃകയാവുക ‍}# നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ മക്കള്‍ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. ഇക്കാര്യം ഇന്നു പല മാതാപിതാക്കളും മറന്നുപോകുന്ന ഒരു വസ്തുതയാണ്. നല്ലതായാലും, ചീത്തയായാലും അവര്‍ അത് അനുകരിക്കുന്നു. കാരണം അവരുടെ മുന്നില്‍ അത് മാതാപിതാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് മാതൃകയാവും വിധമാണ് വിശുദ്ധരായ സെലി - മാര്‍ട്ടിന്‍ ദമ്പതികള്‍ ജീവിച്ചത്. മറ്റുള്ളവര്‍ തന്റെ പിതാവിനോട് ദേഷ്യപ്പെട്ടിരുന്ന അവസരത്തില്‍ പോലും തന്റെ പിതാവ് എത്രമാത്രം ശാന്തനായിരുന്നുവെന്ന് മകളായ സെലിന്‍ എഴുതിയ ഈ എഴുത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. "ഒരിക്കല്‍ അദ്ദേഹം എന്നെയും കൂട്ടി ലിസ്യൂവിലെ പ്രധാന തെരുവില്‍ വീട്ടുവാടക പിരിക്കുവാന്‍ പോയി; ഒരു സ്ത്രീ വീട്ടുവാടക തരുവാന്‍ കൂട്ടാക്കാതെ അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു. ഒടുവില്‍ ആ സ്ത്രീ ഓടിപ്പോയി. ഞാന്‍ ശരിയ്ക്കും പേടിച്ചു പോയി. എന്നാല്‍ എന്റെ പിതാവ് ശാന്തനായിരുന്നു. അദ്ദേഹം യാതൊന്നും പറഞ്ഞില്ല. അവളുടെ ആ പ്രവര്‍ത്തിയില്‍ അദ്ദേഹം ഒരിക്കല്‍ പോലും പരാതി പറയുകപോലും ചെയ്തില്ല." ഇത് വലിയ ഒരു സന്ദേശമാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും കുടുംബത്തില്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവമാണോ നമ്മുക്ക് ഉള്ളത്? അതോ ശാന്തതയോടെ നേരിടുന്ന സ്വഭാവമാണോയുള്ളത്? നമ്മുടെ ഈ സ്വഭാവ സവിശേഷതയാണ് നമ്മുടെ മക്കള്‍ അനുകരിക്കുക. നമ്മള്‍ തന്നെ അവര്‍ക്ക് കാണിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ എപ്രകാരമാണ് മറ്റുള്ളവരോട് ക്ഷമയും കരുണയുമുള്ളവരായി പെരുമാറുക? അതിനാല്‍ കരുണയുടെയും എളിമയുടെയും പ്രവര്‍ത്തികള്‍ അനുകരിക്കുക. തീര്‍ച്ചയായും ഇതിനെ സ്വാംശീകരിക്കുവാന്‍ നിങ്ങളുടെ മക്കളും തയാറാകും. 5) #{red->none->b->കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുവാന്‍ സമയം കണ്ടെത്തുക }# തന്റെ അമ്മയെക്കുറിച്ച് സെലിന്‍ എഴുതിയിരിക്കുന്നത് നോക്കാം: "ഒരുപാടു ജോലികള്‍ ചെയ്യുവാനുണ്ടെങ്കിലും അമ്മ പലപ്പോഴും ഞങ്ങള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടു. അപ്പനും കളികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ഞങ്ങള്‍ക്കായി ചെറിയ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുകയും, കളിക്കുകയും, ഞങ്ങളോടൊപ്പം പാട്ടുപാടുകയും ചെയ്തു". കുട്ടികള്‍ക്കൊപ്പം കളിക്കാതെ, അവരെ ടെലിവിഷന്റെ മുന്നില്‍ പിടിച്ചിരുത്തുക. ഇന്ന് പല മാതാപിതാക്കളും അനുവര്‍ത്തിക്കുന്ന കാര്യമാണിത്. കുട്ടികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കാതെ അവരെ ടെലിവിഷനില്‍ മുന്നില്‍ പിടിച്ചിരിത്തുന്നത് ഒരുതരത്തില്‍ ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ്. ഇതില്‍ ഒരു തിരുത്തല്‍ വേണ്ടത് അത്യാവശ്യമല്ലേ? ലൂയീസ്, സെലി ദമ്പതികളെ പോലെ മക്കളോടൊപ്പം ചിരിക്കുവാനും കളിക്കുവാനും സമയം കണ്ടെത്തുക. അത് അവരില്‍ വരുത്തുന്ന മാറ്റം ചെറുതായിരിക്കില്ല. വിശുദ്ധരായ ഈ മാതാപിതാക്കളുടെ നുറുങ്ങ് വിദ്യകള്‍ ഒരുപക്ഷേ ലളിതമെന്നു നമ്മുക്ക് തോന്നാം. എന്നാല്‍ പലപ്പോഴും തിരക്കുകള്‍ കൊണ്ടും ജീവിതവ്യഗ്രത കൊണ്ടും നാം കണ്ടില്ലെന്ന്‍ നടിക്കുന്ന കാര്യങ്ങളായിരിക്കും ഇവ. എന്നാല്‍ ഇവയ്ക്കുള്ള പ്രാധാന്യം സ്വജീവിതം കൊണ്ട് തെളിയിച്ചവരാണ് ലൂയീസ്- സെലി ദമ്പതികള്‍. അല്‍പ്പം സമയമെടുക്കുമെങ്കിലും ഈ നുറുങ്ങുവിദ്യകള്‍ നമ്മുടെ കുട്ടികളില്‍ ഒരുപാട് മാറ്റമുണ്ടാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നമ്മുടെ മക്കളെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ത്തുവാന്‍ ലൂയീസ്- സെലി ദമ്പതികളുടെ മാദ്ധ്യസ്ഥം നമ്മുക്ക് യാചിക്കുകയും ചെയ്യാം. <Originally Published On 30th December 2017>
Image: /content_image/Mirror/Mirror-2017-09-28-18:48:53.jpg
Keywords: മക്കളെ
Content: 6065
Category: 1
Sub Category:
Heading: പ്രതീക്ഷ നല്‍കിയത് ദൈവത്തിലുള്ള വിശ്വാസവും പ്രാര്‍ത്ഥനയും: ഫാ. ടോം ഉഴുന്നാലില്‍
Content: ന്യൂഡല്‍ഹി: ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും പ്രാര്‍ത്ഥനയും മാത്രമാണ് എല്ലാ ഘട്ടത്തിലും പിടിച്ചു നിര്‍ത്തിയതെന്നും ദൈവം സത്യമാണെന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണു താനെന്നും ഫാ. ടോം ഉഴുന്നാലില്‍. സിബിസിഐ ആസ്ഥാനത്തു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. വൈദിക ജീവിതത്തിലെ അച്ചടക്കവും പ്രാര്‍ത്ഥനകളും കൊണ്ടു ദീര്‍ഘമായ ഏകാന്ത വാസത്തിനിടയിലും മനോധൈര്യം നഷ്ടമായില്ലെന്നും തടവില്‍ കഴിഞ്ഞ നാളുകളെക്കുറിച്ച് ഒന്നും ഒളിച്ചുവയ്ക്കാനില്ലായെന്നും ഫാ. ടോം പറഞ്ഞു. പ്രമേഹം ഉണ്ടായിരുന്നതിനാല്‍ രണ്ടുവട്ടം അസുഖം മൂര്‍ച്ഛിച്ചപ്പോഴും വൈദ്യസഹായം നല്‍കി. 556 ദിവസത്തിനുള്ളില്‍ ഏകദേശം 230ല്‍ അധികം ഗുളികകള്‍ തനിക്കു തന്നു. റംസാന്‍മാസത്തില്‍ നോമ്പു നോക്കുന്ന കാലത്തും തനിക്കു മൂന്നു നേരം ഭീകരര്‍ ഭക്ഷണം നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ നിന്നാണു ഞാന്‍ തടവിലാക്കപ്പെട്ടത്. എന്റെ മുന്നിലിട്ടാണ് സഹപ്രവര്‍ത്തകരായ സന്യസ്തരെ വെടിവച്ചുവീഴ്ത്തിയത്. അത്രയും ഭയാനകമായ സാഹചര്യത്തില്‍ നിന്നു തടവിലാക്കപ്പെട്ടിട്ടും എന്നെ ശാരീരികമായി ഉപദ്രവിക്കാനോ മനുഷ്യത്വ രഹിതമായി പെരുമാറാനോ അവര്‍ ശ്രമിച്ചില്ല. തടവിലാക്കിയതിനു ശേഷം എത്ര ദിവസങ്ങള്‍ കഴിഞ്ഞു പോയെന്നോ തീയതി എന്താണെന്നോ തനിക്കറിവുണ്ടായിരുന്നില്ല. മോചന ശ്രമങ്ങള്‍ എന്തെങ്കിലും നടന്നിരുന്നതായോ പുറത്തു നടന്നിരുന്ന കാര്യങ്ങളെന്താണെന്നോ തനിക്ക് ഒരറിവും ലഭിച്ചിരുന്നില്ല. അവര്‍ എഴുതി തയാറാക്കി നല്‍കിയിരുന്നതു മാത്രമാണ് വീഡിയോ സന്ദേശത്തില്‍ താന്‍ പറഞ്ഞിരുന്നത്. സര്‍ക്കാരാണോ സഭയാണോ സഹായത്തിനെത്തുകയെന്നു തുടക്കത്തില്‍ അവര്‍ ചോദിക്കുമായിരുന്നു. അതിനുശേഷം അവരെന്തൊക്കെയാണ് ചെയ്തതെന്നു തനിക്കറിയില്ല. 18 മാസത്തോളം പുറംലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു. വായുസഞ്ചാരമുള്ള മുറിയിലായിരുന്നു തടവില്‍ പാര്‍പ്പിച്ചിരുന്നത്. കിടക്കാനും ഇരിക്കാനും മുറിയില്‍ ഒരു സ്‌പോഞ്ച് കഷണം മാത്രമാണുണ്ടായിരുന്നത്. രണ്ടു തവണ പനി ബാധിച്ചിരുന്നു. ഒരു തവണ കടുത്ത തോള്‍ വേദനയും. എങ്കിലും ഒരിക്കലും മരണഭയം തോന്നിയിരുന്നില്ല. എന്നാല്‍, അതിഭീകരമായ അനിശ്ചിതത്വം അനുഭവിച്ചിരുന്നു. എന്തു തന്നെ സംഭവിച്ചാലും പ്രതീക്ഷകള്‍ നഷ്ടമായിരുന്നില്ല. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും പ്രാര്‍ത്ഥനയും മാത്രമാണ് എല്ലാ ഘട്ടത്തിലും പിടിച്ചു നിര്‍ത്തിയത്. നിരവധി പേര്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. മനസുകൊണ്ട് എന്നും കുര്‍ബാനയര്‍പ്പിച്ചിരുന്നു. ജപമാലയും ചൊല്ലിയിരുന്നു. കണ്മു‍ന്നില്‍ വെടിയേറ്റു വീണ കന്യാസ്ത്രീകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചിരുന്നു. മുറിക്കുള്ളില്‍ തനിച്ചായിരുന്ന നേരങ്ങളില്‍ പാട്ടു പാടിയും പ്രാര്‍ത്ഥിച്ചുമാണ് കഴിഞ്ഞിരുന്നത്. യെമനിലേക്കു പോയതു തന്നെ ദൈവത്തിന്റെ നിയോഗം അനുസരിച്ചായിരുന്നു. തട്ടിക്കൊണ്ടു പോയവര്‍ക്കു കൂടി വേണ്ടി പ്രാര്‍ത്ഥിക്കണമെന്നതായിരുന്നു ദൈവം ആവശ്യപ്പെട്ടിരുന്നത്. അവരുടെ മനംമാറ്റത്തിനുവേണ്ടിയും നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നതായും ഫാ. ടോം പറഞ്ഞു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഇന്ത്യയിലെ ഹിന്ദു, മുസ്ലിം സഹോദരന്മാരുള്‍പ്പെടെയുള്ളവരോടു നന്ദി പറയുന്നതായും ഫാ. ടോം പറഞ്ഞു. ഫാ. ടോം ഇന്ന് ബംഗളൂരുവിലേക്ക് പുറപ്പെടും. ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്നു രാവിലെ 8.35നു ബംഗളൂരു വിമാനത്താവളത്തിലെത്തുന്ന ഫാ. ഉഴുന്നാലിലിനെ സലേഷ്യന്‍ സഭാംഗങ്ങള്‍ സ്വീകരിക്കും. കൂക്ക്ടൗണ്‍ മില്ട്ടഹണ്‍ സ്ട്രീറ്റിലുള്ള പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കാണ് ആദ്യമെത്തുക. ഉച്ചയ്ക്ക് 12നു സെന്റ് ജോണ്സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന ആര്‍ച്ച് ബിഷപ്പുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിനുശേഷം പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു മടങ്ങും. വൈകുന്നേരം 5.30നു ബംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃതജ്ഞതാ പ്രാര്‍ത്ഥനയിലും പൊതുസമ്മേളനത്തിലും ഫാ. ടോം പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ, സാമൂഹ്യനേതാക്കളും സമ്മേളനത്തിനുണ്ടാകും. നാളെ രാവിലെ 9.30നു പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഫാ. ഉഴുന്നാലില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ കര്‍ണ്ണാടകയിലെ മുഴുവന്‍ ഡോണ്‍ ബോസ്‌കോ ഭവനങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും അംഗങ്ങള്‍ പങ്കെടുക്കും. സഭാംഗങ്ങളുമായി ഫാ. ടോം അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞു പ്രൊവിന്‍ഷ്യ ല്‍ ഹൗസില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ഇന്നലെ രാവിലെ റോമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഫാ. ടോം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, സലേഷ്യന്‍ സഭാപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫാ. ടോമിനെ സ്വീകരിച്ചത്.തുടര്‍ന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും വത്തിക്കാന്‍ സ്ഥാനപതി ആർച്ച്‌ബിഷപ് ഗിയാംബറ്റിസ്‌റ്റ ഡിക്വാട്രോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/News/News-2017-09-29-04:58:24.jpg
Keywords: ടോം
Content: 6066
Category: 18
Sub Category:
Heading: മദര്‍ തെരേസ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിലിന്
Content: ന്യൂഡല്‍ഹി: മുംബൈ ആസ്ഥാനമായുള്ള ഹാര്‍മണി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മദര്‍ തെരേസ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിലിന്. പുരസ്‌കാരം ഡിസംബര്‍ പത്തിനു മുംബൈയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കും. വിശുദ്ധ മദര്‍ തെരേസയുടെ സേവന ശൈലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരം ലഭിച്ച കാര്യം കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസാണ് അറിയിച്ചത്. ദലൈലാമ, മലാല യൂസഫ് സായി, മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മൊഹിതീര്‍ മുഹമ്മദ് തുടങ്ങിയവര്‍ മുന്പ് മദര്‍ തെരേസ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.
Image: /content_image/News/News-2017-09-29-05:16:52.jpg
Keywords: ടോം
Content: 6067
Category: 18
Sub Category:
Heading: സുറിയാനി ഭാഷാപഠനശിബിരം ഒക്ടോബര്‍ 15ന്
Content: കൊച്ചി: സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ മാര്‍ വാലാഹ് സിറിയക് അക്കാഡമി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സുറിയാനി ഭാഷാപഠനശിബിരം നടത്തും. ഒക്ടോബര്‍ 15നു രാവിലെ ഒന്‍പതിന് തുടങ്ങുന്ന പഠനശിബിരം 18നു വൈകുന്നേരം നാലിന് സമാപിക്കും. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപനദിവസം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിതരണം ചെയ്യും. വൈദികര്‍, സമര്‍പ്പിതര്‍, ബ്രദര്‍മാര്‍, അല്‍മായര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കു പഠനശിബിരത്തില്‍ പങ്കെടുക്കാം. സുറിയാനി ഭാഷയുടെ അക്ഷരമാലയിലും സുറിയാനി പുസ്തകങ്ങള്‍ വായിക്കുന്നതിലും ഗീതങ്ങളിലും പരിശീലനമുണ്ടാകും. #{red->n->n->വിശദവിവരങ്ങള്‍ക്ക്: }# ഡയറക്ടര്‍, മാര്‍ വാലാഹ് സിറിയക് അക്കാഡമി <br> ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍, <br> മൗണ്ട് സെന്റ് തോമസ്, <br> കാക്കനാട്, കൊച്ചി 682030 #{red->n->n->ഇ മെയില്‍: }#lrcmarwlah@gmail.com #{red->n->n->ഫോണ്‍: }# 04842425727, 9497324768, 9446578800.
Image: /content_image/India/India-2017-09-29-05:40:28.jpg
Keywords: സുറിയാ
Content: 6068
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന മധ്യേ പൊട്ടിക്കരഞ്ഞ് ഫാ. ടോം
Content: ന്യൂഡല്‍ഹി: ഭീകരരുടെ തടവിലെ ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലെത്തിയ ഫാ. ടോം ഇന്നലെ അര്‍പ്പിച്ച ദിവ്യബലി മധ്യേ അള്‍ത്താരയില്‍ പലവട്ടം പൊട്ടിക്കരഞ്ഞു. വൈകുന്നേരം ആറരയ്ക്ക് സിബിസിഐ സെന്ററിനോടു ചേര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലാണ് അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ബലിപീഠത്തില്‍ ചുംബിച്ച അവസരത്തിലാണ് അദ്ദേഹം ആദ്യം കരഞ്ഞത്. സ്വന്തം മണ്ണില്‍ കാലു കുത്തിയശേഷമുള്ള ആദ്യ കുര്‍ബാനയിലെ മറുപടി പ്രസംഗത്തിനിടെയും അദ്ദേഹം പൊട്ടിക്കരഞ്ഞു. വത്തിക്കാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴും അദ്ദേഹം കരഞ്ഞിരിന്നു. മോചനത്തിനു വേണ്ടി പ്രാത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ ഫാ. ടോം തന്റെ അടുത്ത നിയോഗം ഇനി എങ്ങോട്ടാണെന്നു തീരുമാനിക്കേണ്ടത് സഭാധികൃതരാണെന്നു പറഞ്ഞു. എല്ലാം ദൈവനിശ്ചയമായെടുക്കുന്നു. നിരാശരാകാതിരിക്കുക, യേശുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുക എന്നതാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ സ്ഥാനപതി ജാംബതിസ്ത ദിക്വാത്രോ, ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, സലേഷ്യന്‍ സഭ വൈസ് പ്രൊവിഷ്യല്‍ ഫാ. ജോസ് കോയിക്കല്‍, സലേഷ്യന്‍ സഭയിലെ മറ്റു വൈദികര്‍ എന്നിവര്‍ക്കുമൊപ്പമാണ് ഇന്നലെ അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചത്. വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ ദിവ്യബലിയില്‍ പങ്കെടുത്തു.
Image: /content_image/News/News-2017-09-29-06:19:11.jpg
Keywords: ടോം
Content: 6069
Category: 1
Sub Category:
Heading: കാനഡയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു
Content: ഒട്ടാവ: സ്വതന്ത്രരാജ്യമായി നൂറ്റന്‍പതു വർഷം തികയുന്നതിന്റെയും ആദ്യമായി പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിച്ചിട്ട് 70 വര്‍ഷം തികയുന്നതിന്റെ സ്മരണയും പുതുക്കി കാനഡയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു. നോർത്തെ ഡാം കത്തീഡ്രൽ ബസലിക്കയിൽ കനേഡിയൻ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ടുള്ള ദിവ്യബലിയോടെയാണ് പ്രതിഷ്ഠകർമ്മങ്ങൾ നടത്തിയത്. ക്യുബക്കിലെ മുൻ ആർച്ച് ബിഷപ്പായ കർദ്ദിനാൾ മാർക്ക് ഔലറ്റ്‌, ടൊറാന്റോ കർദ്ദിനാളായ തോമസ് കോളിൻസ്‌, ക്യുബക്കിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ജെറാൾഡ് ലാക്രോയിക്‌സ് എന്നിവരാണ് രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമലഹ്യദയത്തിന് ഭരമേൽപ്പിച്ചത്. സുവിശേഷത്തെ സ്വീകരിക്കാൻ കൂടുതൽ തുറവിയുള്ളവരായിരിക്കാനും യുദ്ധത്തിന്റെ ഭീകരതകളിൽ നിന്ന് തങ്ങളുടെ രാജ്യം സംരക്ഷിക്കപ്പെടാനും തങ്ങൾ രാജ്യത്തെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന് പുനപ്രതിഷ്ഠിക്കുകയാണെന്ന് ക്യുബക്കിലെ കർദ്ദിനാളായ ജെറാൾഡ് ലാക്രോയിക്‌സ് പറഞ്ഞു. പരിശുദ്ധ അമ്മയ്ക്ക് രാജ്യത്തെ സമർപ്പിക്കുന്നതിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ലായെന്നും താൻ ഇതിൽ വളരെ സന്തോഷവാനാണെന്നും കനേഡിയൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റായ ബിഷപ്പ് ഡഗ്ലസ് ക്രോസ്ബി പറഞ്ഞു. ബിഷപ്പുമാരും വൈദികരും വിശ്വാസികളുമടക്കം നൂറുകണക്കിനു ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. നേരത്തെ ജൂലൈ 1-ന് രാജ്യത്തെ എല്ലാ മെത്രാന്‍മാരും ദൈവമാതാവിന്റെ വിമല ഹൃദയത്തിലേക്ക് തങ്ങളുടെ രൂപതയെ സമര്‍പ്പിച്ചിരിന്നു. 1947-ലായിരുന്നു കാനഡയെ ആദ്യമായി പരിശുദ്ധ മാതാവിനായി സമര്‍പ്പിച്ചത്. ഒട്ടാവയിലെ ഒണ്ടാറിയോയിലെ വെച്ച് നടന്ന മരിയന്‍ സമ്മേളനത്തില്‍വെച്ച് രണ്ട് കാബിനറ്റ് മന്ത്രിമാരായിരുന്നു അന്ന് രാജ്യത്തെ മാതാവിന്റെ കരങ്ങളില്‍ ഭരമേല്‍പ്പിച്ചത്. 1954-ല്‍ മരിയന്‍ വര്‍ഷത്തിന്റെ ഭാഗമായി ‘നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് കേപ്‌’ ദേവാലയത്തില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായും രാജ്യത്തെ മാതാവിന് സമര്‍പ്പിച്ചിട്ടുണ്ട്. ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷിക വര്‍ഷത്തില്‍ തന്നെയാണ് ഇത്തവണ പുന:പ്രതിഷ്ഠ നടത്തിയെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-09-29-07:14:13.jpg
Keywords: വിമല
Content: 6070
Category: 1
Sub Category:
Heading: ദശാബ്ദങ്ങള്‍ക്ക് ശേഷം സിറിയന്‍ പാര്‍ലമെന്റിനെ നിയന്ത്രിക്കുവാന്‍ ക്രൈസ്തവ വിശ്വാസി
Content: ഡമാസ്ക്കസ്: മുസ്ലീം ഭൂരിപക്ഷ രാജ്യമായ സിറിയയില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം പാര്‍ലമെന്റിലെ സ്പീക്കറായി ക്രൈസ്തവ വിശ്വാസി തിരഞ്ഞെടുക്കപ്പെട്ടു. സിറിയന്‍ ഓര്‍ത്തഡോക്സ് സഭാംഗവും 58കാരനുമായ ഹമ്മൂദേ സാബ്ബായാണ് സിറിയന്‍ പാര്‍ലമെന്റിന്റെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ 28 വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 252-ല്‍ 193 വോട്ട് നേടിയാണ്‌ സാബ്ബാ തന്റെ വിജയം ഉറപ്പിച്ചത്. നിയമ ബിരുദധാരിയായ ഇദ്ദേഹം വടക്ക്-കിഴക്കന്‍ സിറിയയിലെ ഹസാക്കേ പ്രവിശ്യ സ്വദേശിയാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിന്റെ ബാത്ത് പാര്‍ട്ടിയിലെ അംഗം കൂടിയാണ് ഹമ്മൂദേ സാബ്ബാ. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് സിറിയന്‍ പാര്‍ലമെന്റിന്റെ നിയന്ത്രണം ഒരു ക്രിസ്ത്യാനിയുടെ കൈകളില്‍ എത്തുന്നത്. ഫാരെസ് അല്‍ ഖൂരിയായിരുന്നു ഇതിനു മുന്‍പ് സിറിയന്‍ പാര്‍ലമെന്റിലെ സ്പീക്കറായിട്ടുള്ള ക്രിസ്ത്യാനി. 1920-1940 കാലഘട്ടത്തില്‍ ആണ് അദ്ദേഹം സേവനം ചെയ്തത്. പുതിയ തിരഞ്ഞെടുപ്പ് ഫലത്തോടെ ഏറെ പ്രതീക്ഷയോടെയാണ് സിറിയയിലെ ക്രൈസ്തവ സമൂഹം കാണുന്നത്. 2011-ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ക്രിസ്ത്യാനികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്. ആഭ്യന്തര യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 5 ശതമാനമായിരുന്നു. സിറിയന്‍ ഭരണകൂടം തങ്ങള്‍ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍ തുടര്‍ച്ചയായി ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നുണ്ട്. ഇതിനോടകം തന്നെ ഐ‌എസ് തീവ്രവാദികള്‍ നിരവധി ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോവുകയും, ദേവാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2017-09-29-08:07:42.jpg
Keywords: സിറിയ
Content: 6071
Category: 18
Sub Category:
Heading: ഫാ. ടോമിന് കര്‍ണ്ണാടക ഊഷ്മളമായ വരവേൽപ്പു നൽകി
Content: ബംഗളൂരു: ഡല്‍ഹിയിൽനിന്ന് ബെംഗളൂരുവിലെത്തിയ ഫാ. ടോം ഉഴുന്നാലിലിന് സർക്കാർ പ്രതിനിധികളും സലേഷ്യന്‍ സഭാംഗങ്ങളും ഊഷ്മളമായ വരവേൽപ്പു നൽകി. സർക്കാരിനെ പ്രതിനിധീകരിച്ച് നഗരവികസന മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് ബം​​​ഗ​​​ളൂ​​​രു കെംപഗൗഡ അന്താരാഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തിയിരിന്നു. തലപ്പാവും മാലയും ബൊക്കയുമായി വന്‍സ്വീകരണമാണ് ഫാ. ടോമിനായി ഒരുക്കിയത്. സര്‍വ്വശക്തനായ ദൈവത്തോടും പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിപറയുന്നുവെന്ന് ഫാ. ടോം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്, ബംഗളൂരു അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയനാഥന്‍, രാമപുരം ആക്ഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ജോണ്‍ കച്ചിറമറ്റം എന്നിവരും ഫാ. ടോമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കൂക്ക്ടൗണ്‍ മില്‍ട്ടണ്‍ സ്ട്രീറ്റിലുള്ള പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കാണ് ഫാ. ടോം ആദ്യം പോയത്. വൈകുന്നേരം 5.30നു ബംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃതജ്ഞതാ പ്രാര്‍ത്ഥനയിലും പൊതുസമ്മേളനത്തിലും ഫാ. ടോം പങ്കെടുക്കും. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹ്യനേതാക്കളും സമ്മേളനത്തിനുണ്ടാകും. നാളെ രാവിലെ 9.30നു പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഫാ. ഉഴുന്നാലില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ കര്‍ണ്ണാടകയിലെ മുഴുവന്‍ ഡോണ്‍ ബോസ്‌കോ ഭവനങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും അംഗങ്ങള്‍ പങ്കെടുക്കും. സഭാംഗങ്ങളുമായി ഫാ. ടോം അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞു പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ഞായറാഴ്ചയാണു അദ്ദേഹം കേരളത്തിലേക്കു പോകുന്നത്.
Image: /content_image/India/India-2017-09-29-09:13:39.jpg
Keywords: ടോം
Content: 6072
Category: 1
Sub Category:
Heading: യേശുനാമം മഹത്വപ്പെടുത്തിയ 'ഡെയര്‍ 2 ഷെയര്‍' വന്‍വിജയം
Content: ഡെന്‍വെര്‍: അമേരിക്കന്‍ യുവത്വത്തെ സുവിശേഷ പ്രഘോഷണത്തിന് പരിശീലിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡെന്‍വറില്‍ സംഘടിപ്പിച്ച ആദ്യത്തെ തത്സമയ സുവിശേഷ പരിശീലന പരിപാടി ‘ഡെയര്‍ 2 ഷെയര്‍’ വന്‍വിജയമായി. യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ ഒന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തതായാണ് കണക്കാക്കപ്പെടുന്നത്. സെപ്റ്റംബര്‍ 23 ശനിയാഴ്ച അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള യുവജനങ്ങള്‍ നിശ്ചയിക്കപ്പെട്ട 69-ഓളം കേന്ദ്രങ്ങളില്‍ ഒന്നിച്ചുകൂടിയാണ് യേശു നാമം മഹത്വപ്പെടുത്തിയത്. 1999-ല്‍ സ്ഥാപിതമായ ‘ഡെയര്‍ 2 ഷെയര്‍’ അമേരിക്കയിലെ യുവതീയുവാക്കള്‍ക്കിടയില്‍ ശക്തമായ സുവിശേഷ പ്രഘോഷണ പരിപാടികളും, കോണ്‍ഫറന്‍സുകളുമാണ് സംഘടിപ്പിക്കുന്നത്. സുവിശേഷവത്കരണത്തിനു വേണ്ട പുസ്തകങ്ങളും, ഉപകരണങ്ങളും ഇവര്‍ സംഭാവന ചെയ്യാറുണ്ട്. ഇതാദ്യമായാണ് ‘ഡെയര്‍ 2 ഷെയര്‍’ തത്സമയ സുവിശേഷ പരിശീലന സംപ്രേഷണ പരിപാടി സംഘടിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കിടയിലും, സഹപാഠികള്‍ക്കിടയിലും സുവിശേഷം പ്രഘോഷിക്കുവാന്‍ യുവജനങ്ങളേയും, വിദ്യാര്‍ത്ഥികളേയും പരിശീലിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഡെയര്‍ 2 ഷെയറിന്റെ ഔദ്യോഗിക വക്താവായ ട്രേസി ഹാഡന്‍ പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് ഒന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ നാല് മേഖലകളായി തിരിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നാലു മേഖലകളിലേയും വിവിധ കേന്ദ്രങ്ങളില്‍ ഒരേസമയം തന്നെ ഡെന്‍വെറില്‍ നിന്നുള്ള വചനപ്രഘോഷണത്തിന്റെയും ആരാധനയുടെയും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിരുന്നു. അന്ന് റെക്കോര്‍ഡ് ചെയ്യപ്പെട്ട സുവിശേഷ പ്രഘോഷണവും മുഖാ-മുഖ സംഭാഷണങ്ങളും, സന്ദേശങ്ങളും പരിപാടി നടന്ന ദിവസം തന്നെ സാമൂഹ മാധ്യമങ്ങള്‍ വഴി ആയിരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ട്രേസി ഹാഡന്‍ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ യുവജനങ്ങള്‍ക്ക്‌ കാലിഫോര്‍ണിയയിലെ യുവജനങ്ങളുമായി സംവദിക്കുവാനായി ഡെയര്‍ 2 ഷെയര്‍ ലൈവ് ‘ആപ്പും’ പുറത്തിറക്കിയിട്ടുണ്ട്. “ലെറ്റ്സ് ഗോ” എന്ന ഹാഷ്ടാഗ് വഴി സുവിശേഷ പ്രഘോഷണ പരിശീലനം ലഭിച്ച യുവജനങ്ങളും വിദ്യാര്‍ത്ഥികളും സമൂഹ മാധ്യമങ്ങളിലൂടെ ഭാവിയില്‍ അമേരിക്കയില്‍ സുവിശേഷത്തിന്റെ അലയടികള്‍ ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2017-09-29-09:51:11.jpg
Keywords: യേശു, അമേരിക്ക
Content: 6073
Category: 1
Sub Category:
Heading: കോപ്റ്റിക് ക്രൈസ്തവരെ കൂട്ടക്കൊലചെയ്ത തീവ്രവാദികളില്‍ ഒരാള്‍ പിടിയില്‍
Content: ട്രിപ്പോളി: 2015-ല്‍ ലിബിയയില്‍ വെച്ച് 21 ഈജിപ്ത് കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘത്തിലെ ഒരാളെ ലിബിയന്‍ സേന അറസ്റ്റ് ചെയ്തു. ചീഫ് പ്രോസിക്യൂട്ടറായ അല്‍-സാദിഖ് അല്‍-സോര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. രണ്ട് വര്‍ഷത്തോളമായി ക്രൈസ്തവ നരഹത്യ നടത്തിയവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തിരച്ചിലില്‍ ആയിരിന്നു. കൊലപാതകം ചിത്രീകരിച്ച വീഡിയോ ജിഹാദികള്‍ പുറത്തുവിട്ടതാണ് വ്യോമാക്രമണം പോലെയുള്ള കടുത്ത നടപടികള്‍ക്ക് ഈജിപ്തിനെ പ്രേരിപ്പിച്ചത്. കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അല്‍-സാദിഖ് പറഞ്ഞു. അന്ന് കൊലചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്തിരിക്കുന്ന സ്ഥലം തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012-ല്‍ ബെന്‍ഗാസിയില്‍ വെച്ച് യുഎസ് നയതന്ത്ര കാര്യാലയം ആക്രമിച്ച് നയതന്ത്ര പ്രതിനിധിയായ ക്രിസ് സ്റ്റെവന്‍സന്‍ ഉള്‍പ്പെടെ നാല് അമേരിക്കകാരെ കൊലപ്പെടുത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളേയും തങ്ങള്‍ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തു വിട്ടില്ല. അയല്‍ രാജ്യങ്ങളായ ഈജിപ്തും, ടുണീഷ്യയും അതിര്‍ത്തിയിലെ കാവല്‍ ശക്തമാക്കിയതിനാല്‍ സുഡാനില്‍ നിന്നുമാണ് തീവ്രവാദികള്‍ കൂടുതലായും ലിബിയയില്‍ പ്രവേശിക്കുന്നതെന്ന് അല്‍-സാദിഖ് പറയുന്നു.
Image: /content_image/News/News-2017-09-30-06:01:08.jpg
Keywords: കോപ്റ്റിക്