Contents

Displaying 5781-5790 of 25117 results.
Content: 6084
Category: 18
Sub Category:
Heading: ഫാ. ടോം തടവറയെ കിരീടമാക്കിയ വൈദികന്‍: മാര്‍ ജേക്കബ് മുരിക്കന്‍
Content: രാമപുരം: തടവറയെ കിരീടമാക്കിയ വൈദികനാണ് ഫാ. ടോമെന്നും തടവിലാക്കപ്പെടുന്നതിനു മുന്പ് മൊട്ടായിരുന്നത് പുഷ്പമായി ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ എത്തിയിരിക്കുകയാണെന്നും പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. അപ്രതീക്ഷിതമായ വസന്തത്തില്‍ വിരിഞ്ഞ പുഷ്മാണ് ഫാ. ടോം ഉഴുന്നാലിലെന്നും അതു സഹനത്തിന്റെ വസന്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫാ.ടോമിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാമപുരം പള്ളിയില്‍ നടന്ന കൃതജ്ഞതാബലിക്കു ശേഷം പാരീഷ് ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ മുരിക്കന്‍. ഫാ. ടോം ഒരു ജാലകമാണ്. ദൈവം അദ്ദേഹത്തെ ലോകത്തിനുവേണ്ടി വാചാലനാക്കിയിരിക്കുകയാണ്. മുന്‍പ് മിതഭാഷിയായിരുന്ന അദ്ദേഹം ഇപ്പോള്‍ ദൈവകാരുണ്യമാണ് പ്രഘോഷിക്കുന്നത്. എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന ദൈവത്തിന്റെ ചരടായി അദ്ദേഹം മാറിയിരിക്കുന്നു. മനുഷ്യന്റെ നിസാരതകളിലാണ് ദൈവം തന്റെ ശക്തി തെളിയിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഫൊറോന വികാരി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ഇടവകയിലെ വൈദികരുടെ കൂട്ടായ്മ പ്രതിനിധിയായ റവ. ഡോ.അഗസ്റ്റിന്‍ കൂട്ടിയാനി, ജോണ്‍ കച്ചിറമറ്റം, കത്തോലിക്ക കോണ്ഗ്ര സ് രൂപത പ്രസിഡന്റ് സാജു അലക്‌സ്, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് കീലത്ത്, രാമപുരം ഫൊറോന പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വിന്‍സെന്റ് കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിലെ വൈദികര്‍, ഭക്തസംഘടനാ പ്രതിനിധികള്‍, സന്യാസസഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസയറിയിച്ചു. പാലാ ബിഷപ്‌സ് ഹൗസില്‍നിന്നു രാമപുരത്തേക്കുള്ള യാത്രയില്‍ അന്പതോളം എസ്എംവൈഎം പ്രവര്‍ത്തകര്‍ ബൈക്കില്‍ ഫാ. ടോമിനെ അനുഗമിച്ചിരുന്നു.
Image: /content_image/India/India-2017-10-02-05:45:01.jpg
Keywords: ടോം
Content: 6085
Category: 1
Sub Category:
Heading: വിശ്വാസത്തിനു തീര്‍ച്ചയായും ഫലമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണ് തന്റെ മടങ്ങിവരവ്: ഫാ. ടോം
Content: കൊച്ചി: പ്രാര്‍ത്ഥനകള്‍ക്കു ദൈവം ഉത്തരം നല്‍കുന്നതു നാം ആഗ്രഹിക്കുന്ന നേരത്താവില്ലായെന്നും അതിനായി പ്രത്യാശയോടെ നാം കാത്തിരിക്കണമെന്നും ഫാ. ടോം ഉഴുന്നാലില്‍. വിശ്വാസത്തിനു തീര്‍ച്ചയായും ഫലമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണ് തന്റെ മടങ്ങിവരവെന്നും ഫാ. ഉഴുന്നാലില്‍ പറഞ്ഞു. എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ്സ് ഹൗസില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരിന്നു അദ്ദേഹം. യെമനില്‍ തടവിലാക്കപ്പെട്ടപ്പോള്‍ തനിക്ക് ഇന്ത്യക്കാരനെന്ന നിലയിലുള്ള ആദരവ് ലഭിച്ചിരിന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നഴ്‌സുമാരും മറ്റു മേഖലകളിലുള്ളവരും അവിടെ സേവനം ചെയ്തുവരുന്നതുകൊണ്ടാകണം ഈ ആദരവ്. ഒരിക്കല്‍ പോലും എനിക്കുനേരേ അവര്‍ തോക്കുചൂണ്ടിയില്ല. ഒരുവിധത്തിലും അവര്‍ ഉപദ്രവിച്ചുമില്ല. മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും മരുന്നും ആവശ്യത്തിനു നല്‍കി. നാനാജാതി മതസ്ഥരായ അനേകരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ഫലമാണ് മോചനം. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും നേതാക്കളുടെ കൂട്ടായ പരിശ്രമങ്ങള്‍ സഹായകമായിട്ടുണ്ട്. തടവിലാക്കിയത് ആരെന്ന് അറിയില്ല. എന്തിനുവേണ്ടിയെന്നതും വ്യക്തമല്ല. തടവിലാക്കിയവര്‍ക്കായി നിരന്തരം പ്രാര്‍ത്ഥിച്ചു, ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നു. അതൊരു നിയോഗമായി ഞാന്‍ കാണുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അസമാധാനത്തിന്റെ സങ്കീര്‍ണതകള്‍ക്കു പ്രാര്‍ത്ഥനയിലൂടെ പരിഹാരം കാണാനാകും. ദൈവം ഓരോരുത്തരെയും ഏല്പിച്ചിട്ടുള്ള ദൗത്യം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റുന്നതിനുള്ള യാത്രയില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരും. ആത്മധൈര്യം കൈവിടാതെ മുന്നേറുകയെന്നതാണു പ്രധാനമെന്നും ഫാ. ഉഴുന്നാലില്‍ പറഞ്ഞു. ഫാത്തിമ മാതാവിന്റെ ചിത്രം മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഫാ. ഉഴുന്നാലിന് സമ്മാനിച്ചു. ഫാത്തിമശതാബ്ദിയുടെ ഭാഗമായി കേരളമാകെ നടത്തുന്ന ഫാത്തിമ സന്ദേശയാത്രയിലെ പ്രധാന നിയോഗമായിരിന്നു ഫാ. ടോമിന്റെ മോചനം. ഫാത്തിമാമാതാവിന്‌റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ഫാത്തിമാമാതാവിനോടുള്ള പ്രാര്‍ത്ഥനാകാര്‍ഡില്‍ ടോം അച്ചന്റെ ഫോട്ടോയും ചേര്‍ത്ത് വിതരണം ചെയ്തിരുന്നു. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയ നിയുക്ത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, പ്രോ വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, സലേഷ്യന്‍ ബംഗളൂരു പ്രൊവിന്‍ഷ്യല്‍ ഫാ.ജോയ്‌സ് തോണിക്കുഴിയില്‍, വൈസ് പ്രൊവിന്‍ഷ്യല്‍ ഫാ.ജോസ് കോയിക്കല്‍, സീറോ മലബാര്‍ സഭാ വക്താവ് സിജോ പൈനാടത്ത് എന്നിവരും പങ്കെടുത്തു.
Image: /content_image/News/News-2017-10-02-06:28:58.jpg
Keywords: ടോം
Content: 6086
Category: 18
Sub Category:
Heading: സഭാമേലദ്ധ്യക്ഷന്‍മാരുടെ സമ്മേളനം നാലിന്
Content: തിരുവനന്തപുരം : യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ബിഷപ്പുമാരുടെയും വൈദികരുടെയും സിസ്‌റ്റേഴ്‌സിന്റെയും സമ്മേളനം നാലിനു രാവിലെ 9.30 മുതല്‍ പാളയം സെന്റ് ജോസഫ്‌സ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. 13 എപ്പിസ്‌കോപ്പന്‍ ദേവാലയങ്ങളിലെ 150 അധികം വൈദികരും സിസ്‌റ്റേഴ്‌സും യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസാപാക്യം സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍ പ്രബന്ധം അവതരിപ്പിക്കും. ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന ബിഷപ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ്, ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ്, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, സിഎസ്‌ഐ ദഷിണകേരള മഹായിടവ ബിഷപ് റവ. എ. ധര്‍മരാജ് റസാലം, കേണല്‍ നിഹാല്‍ ഹെറ്ററാച്ചി, റവ. വൈ. ക്രിസ്റ്റഫര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പ്രഫ. ഡോ. തോമസ് ഫിലിപ്പ്, പ്രോഗ്രാം കണ്‍വീനറും ഇടവക വികാരിയുമായ റവ. ഡോ. ജോര്‍ജ് ജെ. ഗോമസ് എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2017-10-02-06:48:15.jpg
Keywords: സംഗ
Content: 6087
Category: 1
Sub Category:
Heading: യുവജനങ്ങള്‍ക്കിടയില്‍ കത്തോലിക്ക വിശ്വാസം പ്രഘോഷിക്കുവാന്‍ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്
Content: ഷിക്കാഗോ: അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ കത്തോലിക്ക വിശ്വാസം ആഴപ്പെടുത്തുവാന്‍ സഹായിക്കുന്നതിനായി ലോകപ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് ഒരുങ്ങുന്നു. ഷിക്കാഗോ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ റേസിന്‍ അവന്യൂവില്‍ ഒക്ടോബര്‍ 20ന്, സംഘടിപ്പിക്കുന്ന ‘എന്‍കൗണ്ടര്‍ യംഗ് അഡള്‍ട്ട് ഫെയിത്ത് നൈറ്റ്’ ല്‍ പങ്കെടുക്കുന്നതിനാണ് ഉറച്ച കത്തോലിക്കാ വിശ്വാസിയായ മാര്‍ക്ക് വാല്‍ബെര്‍ഗ് എത്തുന്നത്. മാര്‍ക്കിന്റെ പ്രഭാഷണം അനേകരെ കത്തോലിക്ക വിശ്വാസത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കര്‍ദ്ദിനാള്‍ ബ്ലേസ് ജെ. കൂപ്പിക്, സിസ്റ്റര്‍ ബെഥനി മഡോണ, വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയുടെ വൈസ് ഡയറക്ടറായ ഫാദര്‍ പോള്‍ മുള്ളര്‍ തുടങ്ങിയ പ്രഗല്‍ഭരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. സ്വപ്നങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്നതിനൊപ്പം, നമ്മുടെ വിശ്വാസവും കാത്തുസൂക്ഷിക്കുവാന്‍ യുവജനങ്ങളെ സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന്‍ ഷിക്കാഗോ അതിരൂപതയുടെ വെബ്സൈറ്റില്‍ പറയുന്നു. #{red->none->b->Must Read: ‍}# {{ സിനിമ ഷൂട്ടിങ്ങ് നിര്‍ത്തിവച്ച് ഹോളിവുഡ് നായകൻ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു -> http://www.pravachakasabdam.com/index.php/site/news/2657 }} സിനിമാ നിര്‍മ്മാണം, ബിസിനസ്സ്, മോഡലിംഗ് എന്നീ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വാല്‍ബെര്‍ഗ് തന്റെ ശക്തമായ കത്തോലിക്ക വിശ്വാസം ലോകത്തിനു മുന്നില്‍ പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് കത്തോലിക്കാ വിശ്വാസമാണെന്നും യുവത്വത്തില്‍ മയക്കുമരുന്നിനും, ഗുണ്ടാ സംഘത്തിനും അംഗമായിരുന്ന തന്നെ ശരിയായ ദിശയിലേക്ക് നയിച്ചത് തന്റെ കത്തോലിക്കാ വിശ്വാസമായിരുന്നുവെന്നും പല അഭിമുഖങ്ങളിലും മാര്‍ക്ക് വെളിപ്പെടുത്തിയിരിന്നു. പ്രശസ്തിക്കു നടുവിലും തന്റെ കൗദാശികപരമായ ജീവിതം സാക്ഷ്യപ്പെടുത്തി കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശി മാര്‍ക്ക് പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലായിരിന്നു. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയാ ഡര്‍ഹാമാണ് വാല്‍ബെര്‍ഗിന്റെ ഭാര്യ. ഇവര്‍ക്ക് നാല് കുട്ടികളുണ്ട്.
Image: /content_image/News/News-2017-10-02-07:25:07.jpg
Keywords: വാൽബെർ
Content: 6088
Category: 1
Sub Category:
Heading: സലേഷ്യന്‍ സഭാംഗമായ ടിറ്റസ് സെമാനെ വാഴ്ത്തപ്പട്ടവനായി പ്രഖ്യാപിച്ചു
Content: ബ്രാറ്റിസ്ലാവ: കമ്മ്യൂണിസ്റ്റാധിപത്യകാലത്ത് മതപരമായ നിരോധങ്ങള്‍ ഉണ്ടായ സമയത്ത് തടവറയിലടക്കപ്പെട്ടു മരണം ഏറ്റുവാങ്ങിയ സലേഷ്യന്‍ സഭാംഗമായ വൈദികന്‍ ഫാ. ടിറ്റസ് സെമാനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. ശനിയാഴ്ച (30/09/17) സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ ആണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 1915 ജനുവരി 4 ന് ബ്രാറ്റിസ്ലാവയില്‍ ആയിരുന്നു ടിറ്റസ് സെമാന്‍റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സലേഷ്യന്‍ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1940 ല്‍ ഇറ്റലിയിലെ ടൂറിനില്‍ വെച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് ആധിപത്യകാലത്ത് മതപരമായ നിരോധങ്ങള്‍ ഉണ്ടായസമയത്താണ് അദ്ദേഹത്തിന് പ്രത്യേക ദൗത്യം ലഭിച്ചത്. അന്നത്തെ ചെക്കസ്ലോവാക്യയില്‍നിന്ന് സലേഷ്യന്‍ സെമിനാരിക്കാരെ പഠനം പൂര്‍ത്തിയാക്കുന്നതിന് ടൂറിനിലേക്കു കൊണ്ടുവരികയെന്നതായിരിന്നു ദൗത്യം. അതിസാഹസികമായി അധികാരികളുടെ കണ്ണുവെട്ടിച്ച് രണ്ട് തവണ സെമിനാരിക്കാരെ അദ്ദേഹം ടൂറിനില്‍ എത്തിച്ചു. 1951-ല്‍ അദ്ദേഹം നടത്തിയ ശ്രമത്തിനിടെ പിടിക്കപ്പെട്ടു. 9മാസത്തോളം അദ്ദേഹം കടുത്ത മര്‍ദ്ദനത്തിന് ഇരയായി. തുടര്‍ന്നും നീതി നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് 12 വര്‍ഷം തടവില്‍ കഴിയേണ്ടി വന്നു. തടവറയിലെ ദുരിതപൂര്‍ണ്ണമായ ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യം പൂര്‍ണ്ണമായും ക്ഷയിപ്പിച്ചു. 1969 ജനുവരി 8 ന് തന്റെ അന്‍പതിനാലാമത്തെ വയസ്സിലാണ് അദ്ദേഹം മരണമടഞ്ഞത്. 2010-ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്താണ് നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27നു ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിന് അനുമതി നല്‍കുകയായിരിന്നു.
Image: /content_image/News/News-2017-10-02-08:54:08.jpg
Keywords: വാഴ്ത്ത
Content: 6089
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയാല്‍ വന്‍പ്രതിഫലം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വേള്‍ഡ് വാച്ച് മോണിറ്റര്‍
Content: കെയ്റോ: ഈജിപ്ഷ്യന്‍ പോലീസിന്റെ സഹായത്തോടെ മുസ്ലീം തീവ്രവാദികള്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പെണ്‍കുട്ടി തട്ടിക്കൊണ്ട് പോകുന്നതായുള്ള വെളിപ്പെടുത്തലുമായി ‘വേള്‍ഡ് വാച്ച് മോണിറ്ററി'ന്റെ റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത ‘G’ എന്നയാളെ ഉദ്ധരിച്ചുകൊണ്ടാണ് വേള്‍ഡ് വാച്ച് മോണിറ്റര്‍ പ്രസ്തുത റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുള്ളത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് വന്‍ തോതിലുള്ള പ്രതിഫലവും ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സലഫി’ പോലെയുള്ള തീവ്ര ഇസ്ളാമിക സംഘടനകളാണ് തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് വന്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകളെ പുറംലോകത്തെ അറിയിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ‘വേള്‍ഡ് വാച്ച് മോണിറ്റര്‍.’ സംഘടനയോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയ ‘G’ എന്ന അപരനാമത്തിലുള്ള വ്യക്തി നേരത്തെ ഇത്തരം തട്ടിക്കൊണ്ട് പോകലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളാണ്. തട്ടിക്കൊണ്ട് പോയാല്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് പോലീസിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പെണ്‍കുട്ടികളെ മയക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നും തട്ടിക്കൊണ്ട് പോകലിനെപ്പറ്റി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കൊടുക്കുന്ന പരാതികള്‍ പൂഴ്ത്തിവെച്ചുമാണ് പോലീസ് ഇതിന് വേണ്ട സഹായം ചെയ്യുന്നത്. കോപ്റ്റിക് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ വളരെ വിരളമായെ പിടിക്കപ്പെടുന്നുള്ളു. തട്ടിക്കൊണ്ട് പോകലിനെക്കുറിച്ച് പോലീസ് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം വെളിപ്പെടുത്തിയത്. ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന കാര്യം ക്രൈസ്തവ സംഘടനകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിനെ ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഈജിപ്ഷ്യന്‍ പോലീസ് തീവ്രവാദികളെ ഭയപ്പെടുന്നതായി 2014-ല്‍ വേള്‍ഡ് വാച്ച് മോണിറ്ററിന് നല്‍കിയ അഭിമുഖത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഇബ്രാഹിം ലൂയീസും വെളിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ട് പോകപ്പെട്ട പെണ്‍കുട്ടികള്‍ ഇസ്ളാമിക തീവ്രവാദികളെ വിവാഹം ചെയ്യുന്നതിന് നിര്‍ബന്ധിതരാക്കുകയാണ് പതിവ്. രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നവരെ കൊല്ലുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ കോപ്റ്റിക്ക് സഭക്കും പുരോഹിതര്‍ക്കും അറിവുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള മൃദുസമീപനം സഭയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രദേശത്തു നിന്നും ഓരോവര്‍ഷവും ഏതാണ്ട് 15 ഓളം പെണ്‍കുട്ടികള്‍ കാണാതാവുന്നുണ്ടെന്ന് ഒരു കോപ്റ്റിക് വൈദികന്‍ വെളിപ്പെടുത്തിയതായും വേള്‍ഡ് വാച്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്.
Image: /content_image/News/News-2017-10-02-10:29:52.jpg
Keywords: ക്രൈസ്തവ
Content: 6090
Category: 1
Sub Category:
Heading: ഒരു സഭാവിഭാഗത്തിന്റെ സകല സമ്പാദ്യവും നഷ്ടപ്പെട്ടാലും ഞാന്‍ ദൈവത്തിനു നന്ദിപറയും: ഫ്രാന്‍സിസ് പാപ്പ
Content: ബൊളോഗ്ന: സമർപ്പിത ജീവിതത്തിന്റെ പൂർണ്ണതയ്ക്ക് ദാരിദ്ര്യം അനിവാര്യമാണെന്നും ഒരു സഭാവിഭാഗത്തിന്റെ സകല സമ്പാദ്യവും നഷ്ടപ്പെട്ടാല്‍ പോലും ദൈവത്തിനു നന്ദിപറയുമെന്നും ഫ്രാന്‍സിസ് പാപ്പ. എമില്ലിയൻ റൊമാഗ്ന പ്രവിശ്യയിലെ ഏകദിന സന്ദർശനത്തിനിടയിൽ ബൊളോഗ്നയിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ സഭാ നേതൃത്വത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തെ പ്രതി സമ്പത്ത് ത്യജിക്കുന്നത് സ്തുത്യർഹമാണെന്നും സഭയുടെ അപ്പസ്തോലിക കൂട്ടായ്മയിലെ അംഗമെന്ന നിലയിൽ ലൗകീകതയ്ക്കെതിരെ സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവരുമാണ് നാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വൈദികൻ എന്ന നിലയിൽ പ്രവർത്തനങ്ങൾക്ക് അതിർവരമ്പുകൾ നിശ്ചയിക്കപ്പെടുന്നത് ദു:ഖകരമാണ്. ദേവാലയം ഒരു ഓഫീസ് പോലെ സമയബന്ധിതമായി പ്രവർത്തിക്കുന്ന രീതിയാണ് ഇന്ന് കാണുന്നത്. എന്നാൽ ദൈവത്തിന്റെ അടുത്തെത്താൻ വിശ്വാസികൾക്ക് ദേവാലയം സജ്ജമാക്കുകയാണ് വേണ്ടത്. വിശ്വാസികൾക്കായി സദാ സമയം കുമ്പസാരക്കൂട്ടിൽ ചിലവഴിക്കുന്ന വൈദികരും നമ്മുടെയിടയിലുണ്ട്. സുതാര്യമായ പ്രവർത്തനങ്ങളിലൂടെയും ക്ഷമാപൂർണമായ മനോഭാവത്തിലൂടെയും രൂപതയുടെ പ്രവർത്തനം ഏകോപിപ്പിക്കണം. ഇടയ ദൗത്യത്തെ സേവനത്തേക്കാൾ തൊഴിലായി കരുതുന്നതു ദൗർഭാഗ്യകരമാണ്. തൊഴിൽ മേഖലയിലെ ഉയർച്ച, വൈദികൻ എന്ന നിലയ്ക്കും വേണമെന്ന മനോഭാവം കണ്ടു വരുന്നു. സാമൂഹിക നന്മയേക്കാൾ സ്വന്തം അഭിവൃദ്ധിയാണ് അത്തരക്കാരുടെ ലക്ഷ്യം. ആടുകൾക്ക് വഴി കാണിച്ച് കൊടുക്കുകയാണ് ശരിയായ ഇടയ ദൗത്യം. നിലനില്പിന്റെ സുരക്ഷിതത്വം ധനസമ്പാദ്യത്തിൽ അർപ്പിക്കുന്നതു ശരിയല്ല. സമർപ്പിത ജീവിതം ദൈവത്തിൽ കേന്ദ്രീകരിക്കണം. ദാരിദ്ര്യം ലൗകികാസക്തിയിൽ നിന്നും വിടുതൽ നല്കുമെന്ന വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ വാക്കുകൾ സ്മരിച്ചാണ് മാർപാപ്പ പ്രസംഗം ഉപസംഹരിച്ചത്. ബൊളോഗ്ന സ്വദേശിയും ഇവരിയയിലെ മുന്‍മെത്രാനുമായ മോൺസിഞ്ഞോർ ബെറ്റാസിയും ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/News/News-2017-10-02-11:53:01.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 6091
Category: 1
Sub Category:
Heading: വത്തിക്കാന്റെ പരമോന്നത കോടതിയിലെ അംഗമായി കർദ്ദിനാൾ റെയ്മണ്ട് ബര്‍ക്കിനെ നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ഏറ്റവും ഉയർന്ന കോടതിയായ സുപ്രീം ട്രൈബ്യൂണല്‍ ഓഫ് അപ്പോസ്തോലിക് സിഗ്നറ്റൂറയിലെ അംഗമായി കർദ്ദിനാൾ റെയ്മണ്ട് ബര്‍ക്കിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. കാനന്‍ നിയമത്തില്‍ വിദഗ്ധനായ അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്റെ പരമോന്നത കോടതിയുടെ തലവനായി സേവനം ചെയ്തിരിന്നു. 2008 മുതൽ 2014 കാലയളവിലാണ് അദ്ദേഹം സേവനം ചെയ്തത്. 2014-ല്‍ ഈ സ്ഥാനത്തു നിന്നു അദ്ദേഹത്തെ നീക്കം ചെയ്യുകയായിരിന്നു. തുടര്‍ന്നു ഓർഡർ ഓഫ് ദി നൈറ്റ്സ് ഓഫ് മാൾട്ടയുടെ തലവനായി അദ്ദേഹം നിയമിതനായി. ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരീസ് ലെത്തീസിയാ'യുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ നാലു കര്‍ദ്ദിനാളുമാരില്‍ ഒരാളാണ് റെയ്മണ്ട് ബര്‍ക്ക്. പുതിയ ദൗത്യം നല്‍കികൊണ്ടുള്ള നിയമന ഉത്തരവ് ശനിയാഴ്ചയാണ് വത്തിക്കാന്‍ പരസ്യപ്പെടുത്തിയത്. കർദ്ദിനാൾ അഗസ്റ്റിനോ വാലിനി, കർദ്ദിനാൾ എഡോറാർഡോ മെനിഷെല്ലി, എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട മറ്റു അംഗങ്ങൾ. 2004-2008 കാലയളവില്‍ കർദ്ദിനാൾ വാലിനി അപ്പോസ്തോലിക് സിഗ്നറ്റൂറയുടെ പ്രീഫെക്ട് ആയി സേവനം ചെയ്തിരിന്നു. ഇവരെ കൂടാതെ മോണ്‍സിഞ്ഞോര്‍ ഫ്രാൻസ് ഡാനെൽസും മോണ്‍സിഞ്ഞോര്‍. ജൊഹാനസ് വില്ലീപോർഡസ് മരിയ ഹെൻഡ്രിക്സും ട്രൈബ്യുണലിൽ അംഗങ്ങളാണ്.
Image: /content_image/News/News-2017-10-02-13:14:56.JPG
Keywords: റെയ്
Content: 6092
Category: 18
Sub Category:
Heading: മുളക്കുളം വലിയപള്ളിൽ തീപിടിത്തം
Content: പിറവം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മുളക്കുളം വലിയപള്ളിയിലുണ്ടായ തീപിടിത്തത്തില്‍ പ്രധാന വാതിലും പൂമുഖത്തിന്റെ മേല്‍ത്തട്ടും കത്തിനശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പള്ളിക്കുമുകളില്‍ നിന്നു പുക ഉയരുന്നതു കണ്ട സമീപവാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. പിറവത്തുനിന്ന് രണ്ടു യൂണിറ്റ് സംഘമെത്തി പൂമുഖത്തിന്റെ മേല്‍ത്തട്ടിലൂടെ ഗോവണി വഴി ഉള്ളില്‍ പ്രവേശിച്ചാണ് തീയണച്ചത്. പ്രധാന വാതില്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. മേല്‍ത്തട്ടിലെ തേക്ക് പാളികളാണ് ഭാഗികമായി കത്തിയത്. പ്രധാന വാതിലിനോടു ചേര്‍ന്ന് പള്ളിക്കുള്ളില്‍ ധാരാളം നോട്ടുകളും ചില്ലറകളും കിടപ്പുണ്ടായിരുന്നു. പള്ളി പൂട്ടിയിട്ടിരിക്കുന്നതിനാല്‍ വിശ്വാസികള്‍ വാതില്പ്പാടളിക്കിടയിലൂടെ ഉള്ളിലേക്കിടുന്ന പണമാണിത്. നോട്ടുകള്‍ പൂര്‍ണമായും നനഞ്ഞുപോയെങ്കിലും, ഇവ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പള്ളിക്കുള്ളിലെ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. കോടതിയിലെ കേസുകളെത്തുടര്‍ന്ന് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പള്ളിയാണിത്. പള്ളി ആരോ കത്തിക്കാന്‍ ശ്രമിച്ചതാണെന്നുള്ള നിഗമനത്തിലാണു പോലീസ്. പൂമുഖത്തുനിന്നു കത്തിത്തീരാറായ നിലയില്‍ ഈര്‍ക്കിലിചൂല്‍ ലഭിച്ചിരുന്നു. മണിക്കൂറുകള്‍ക്കു മുമ്പു ചൂലിന്റെ അറ്റത്ത് തീകൊളുത്തിയശേഷം വാതില്‍പ്പാളിയോട് ചേര്‍ത്തുവച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. പള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു വിച്ഛേദിച്ചിരുന്നതിനാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ സാധ്യത കാണുന്നില്ല. പള്ളി പൂട്ടിക്കിടക്കുന്നതിനാല്‍ ഞായറാഴ്ചദിവസങ്ങളില്‍ ചില വിശ്വാസികളെത്തി പുറത്തുനിന്ന് പ്രാര്‍ത്ഥിച്ചു ച്ചുപോവുകയാണു പതിവ്. ബാക്കിയുള്ള ദിവസങ്ങളില്‍ അപൂര്‍വമായാണ് ആരെങ്കിലും വരാറുള്ളതെന്ന് അയല്‍വാസികള്‍ പറയുന്നു. പിറവം സിഐ കെ. ശിവന്‍കുട്ടി, എസ്‌ഐ കെ.കെ. വിജയന്‍ എന്നിവര്‍ സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി നേരത്തേ കോടതിവിധിയുണ്ടായെങ്കിലും യാക്കോബായ വിഭാഗം ഇതിനെതിരേ വീണ്ടും ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് കേസ് നീണ്ടുപോവുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പള്ളി അവസാനമായി തുറന്നത്.
Image: /content_image/India/India-2017-10-03-05:05:22.jpg
Keywords: ദേവാലയ
Content: 6093
Category: 18
Sub Category:
Heading: ഫാ. ടോമിനു ഇന്ന് തലസ്ഥാനത്ത് ആദരം
Content: തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ ഫാ.ടോം ഉഴുന്നാലില്‍ ഇന്നു തലസ്ഥാനത്തു കേരളജനതയുടെ ആദരവ് ഏറ്റുവാങ്ങും. രാവിലെ 11.30ന് പട്ടം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ സന്ദര്‍ശിക്കും. ഉച്ചഴിഞ്ഞു തിരുവനന്തപുരത്തെ സലേഷ്യന്‍ ഭവനത്തിലെത്തുന്ന അദ്ദേഹം വൈകുന്നേരം അഞ്ചിന് നാലാഞ്ചിറ മാര്‍ ഈവാനിയോസ് വിദ്യാ നഗറിലുള്ള ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേരളജനതയുടെ ആദരവ് ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മേയര്‍ വി.കെ. പ്രശാന്ത്, ശിവഗിരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മലങ്കര കത്തോലിക്കാ സഭാ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിക്കും. ഫാ. ടോം ഉഴുന്നാലില്‍ മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തും. ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചശേഷമായിരിക്കും ഫാ.ടോം ഉഴുന്നാലില്‍ മടങ്ങുക.
Image: /content_image/India/India-2017-10-03-05:27:31.jpg
Keywords: ടോം