Contents
Displaying 5811-5820 of 25119 results.
Content:
6114
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ ധര്‍മ്മം രക്ഷയ്ക്കുള്ള ഇടം തുറന്നുകൊടുക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇഹലോകത്തിലെ ക്രൈസ്തവരുടെ ധര്‍മ്മം രക്ഷയ്ക്കുള്ള ഇടം തുറന്നുകൊടുക്കുകയെന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സ്നേഹത്തെ പ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത യേശുവാണ് ക്രിസ്തീയവിശ്വാസത്തിന്‍റെ മര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു. ഉത്ഥാനന്തരം യേശു ശിഷ്യര്‍ക്ക് സമാധാനം നേര്‍ന്നുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷ ഭാഗങ്ങളെ ആസ്പദമാക്കിയായിരിന്നു പാപ്പയുടെ വിചിന്തനം. യേശു ക്രൂശിക്കപ്പെട്ടതിനു ശേഷമുള്ള ആ ശനിയാഴ്ച അവിടത്തെ ശിഷ്യര്‍ തളര്‍ന്നുപോയിരുന്നു. നസ്രത്തിലെ ഗുരുവിന്‍റെ കൂടെ അവര്‍ ജീവിച്ച ആഹ്ലാദകരമായ മൂന്നു വര്‍ഷങ്ങളെയും കല്ലറയുടെ വാതില്‍ക്കല്‍ ഉണ്ടായിരുന്ന ആ ഉരുണ്ട കല്ല് മൂടിക്കളഞ്ഞു. എല്ലാം അവസാനിച്ചു എന്ന തോന്നല്‍, ചിലരെ നിരാശരാക്കി. ഭീതിയോടെ അവര്‍ ജറുസലേം വിടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. അപ്രതീക്ഷിതമായിരുന്ന ഈ സംഭവം ശിഷ്യന്മാരുടെ ഹൃദയമനസ്സുകളെ തകിടം മറിക്കുന്നു. യേശു അവിടത്തേക്കു വേണ്ടിയല്ല ഉയിര്‍ത്തെഴുന്നേറ്റത്. അവിടുന്നു പിതാവിന്‍റെ പക്കലേക്ക് ആരോഹണം ചെയ്യുന്നെങ്കില്‍ അത് എല്ലാ മനുഷ്യരും തന്‍റെ ഉത്ഥാനത്തില്‍ പങ്കുചേരണം എന്ന ആഗ്രഹിക്കുന്നതുകൊണ്ടാണ്. സകലസൃഷ്ടികളേയും ഉന്നതത്തിലേക്കു ഉയര്‍ത്താനാണ്. പെന്തക്കുസ്താദിനത്തില്‍ ശിഷ്യന്മാര്‍ പരിശുദ്ധാരൂപിയുടെ നിശ്വാസത്താല്‍ രൂപാന്തരപ്പെടുത്തപ്പെടുന്നു. സകലര്‍ക്കും എത്തിച്ചുകൊടുക്കാനുള്ള സദ്വാര്‍ത്ത മാത്രമല്ല അവര്‍ക്ക് ലഭിക്കുന്നത്, പിന്നെയോ പരിശുദ്ധാത്മാവില്‍ അവര്‍ വീണ്ടും ജനിക്കുന്നു. യേശുവിന്‍റെ ഉത്ഥാനം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നു. യേശു ജീവിക്കുന്നു, നമ്മുടെ മദ്ധ്യേ ജീവിക്കുന്നു. അവിടന്ന് ജീവിക്കുന്നവനാണ്, രൂപാന്തരപ്പെടുത്തുന്ന ശക്തിയുള്ളവനാണ്. വാക്കുകള്‍കൊണ്ടു മാത്രമല്ല, മറിച്ച്, പ്രവര്‍ത്തികളും ജീവിതസാക്ഷ്യവും കൊണ്ടും യേശുവിന്‍റെ പുനരുത്ഥാനത്തിന്‍റെ പ്രഘോഷകര്‍ ആയിത്തീരുക എന്ന ചിന്തിക്കുക എത്ര സുന്ദരമാണ്! യഥാര്‍ത്ഥ ക്രൈസ്തവന്‍: അവന്‍ വിലപിക്കുന്നില്ല, കോപിഷ്ഠനുമല്ല, മറിച്ച് ഒരു തിന്മയും അനന്തമല്ലെന്നും, അവസാനിക്കാത്ത ഒരു രാത്രിയുമെന്നും, ഒരു മനുഷ്യനും എന്നന്നേക്കുമായി തെറ്റില്‍ നിപതിക്കുന്നില്ലെന്നും, സ്നേഹത്താല്‍ ജയിക്കാനാകത്ത ഒരു വിദ്വേഷവും ഇല്ലെന്നും പുനരുത്ഥാനത്തിന്‍റെ ശക്തിയാല്‍ ബോധ്യമുള്ളവനാണ്. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുന്നാള്‍ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-10-05-10:19:05.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

6115
Category: 18
Sub Category:
Heading: വാര്‍ധക്യം ശാപമല്ല അനുഗ്രഹം: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
Content: കൊച്ചി: വാര്‍ധക്യം ശാപമല്ല മറിച്ച് അനുഗ്രഹമാണെന്നു വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഫീസില്‍ സംഘടിപ്പിച്ച വയോജനങ്ങളുടെ കൂട്ടായ്മയായ സായംപ്രഭ വയോജന സംഗമം2017 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുംതലമുറയെ നന്‍മയിലേക്കു നയിക്കാനും നേര്‍വഴി കാട്ടാനും കുടുംബജീവിതത്തിന്റെ ഭഭ്രത ഉറപ്പുവരുത്താനും വയോജനങ്ങള്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംപി എം.എം. ലോറന്‍സ്, ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത്, ഇഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മനേജര്‍ എം.ഡി. വര്‍ഗീസ്, ഹെല്‍പ് ഏജ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ഡാനിയേല്‍, ഹൗസ് ഓഫ് പ്രൊവിഡന്‍സ് സുപ്പിരീയര്‍ സിസ്റ്റര്‍ വിമല, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വിപിന്‍ ജോ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംഗമത്തില്‍ പങ്കെടുത്ത ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ 100 വയസ് പിന്നിട്ട റീത്തയേയും ഗര്‍വാസീസിനേയും ആര്‍ച്ച്ബിഷപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു. ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയിലേക്കും ആര്‍ച്ച്ബിഷപ്‌സ് സ്‌നേഹഭവനം പദ്ധതിലേക്കുമുള്ള അഭ്യുദയകാംക്ഷികളായ വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകള്‍ ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പിനെ ഏല്‍പ്പിച്ചു. സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായി ഭവനനിര്‍മാണ പൂര്‍ത്തീകരണത്തിന്റെ ധനസഹായ വിതരണവും ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.
Image: /content_image/India/India-2017-10-05-11:40:32.jpg
Keywords: കളത്തി

6116
Category: 6
Sub Category:
Heading: ക്രിസ്തുവിലുള്ള വിശ്വാസം കേവലം ഒരു മതവിശ്വാസമല്ല; അതു രക്ഷാമാർഗ്ഗമാണ്
Content: "അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു" (അപ്പ. 2: 47). #{red->n->b->യേശു ഏകരക്ഷകൻ: ഫെബ്രുവരി 03}# <br> ക്രൈസ്തവ വിശ്വാസം എന്നത് കേവലം ഒരു മതവിശ്വാസമല്ല. ക്രിസ്തു ഈ ലോകത്തിലേക്കു വന്നത് ഒരു മതം സ്ഥാപിക്കാൻ വേണ്ടി ആയിരുന്നില്ല. അവിടുന്ന് മനുഷ്യാവതാരം ചെയ്തത് മാനവകുലത്തെ മുഴുവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു. മനുഷ്യനായി അവതരിക്കുകയും, പീഡകൾ സഹിക്കുകയും, മരിക്കുകയും, ഉത്ഥാനം ചെയ്യുകയും ചെയ്തുകൊണ്ട് അവിടുന്ന് നിത്യരക്ഷയുടെ വാതിൽ സകലമനുഷ്യർക്കുമായി തുറന്നുകൊടുത്തു; തന്നിൽ വിശ്വസിക്കുവാനും രക്ഷ പ്രാപിക്കുവാനും അവിടുന്ന് ലോകത്തോട് ആഹ്വാനം ചെയ്തു. മതത്തിന്റെ മതിൽക്കെട്ടുകൾ കടന്ന് ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആയിത്തീരാനാണ് ദൈവം തന്റെ ഏകജാതനെ ഈ ഭൂമിയിലേക്കയച്ചത്. അങ്ങനെ അവ്യക്തമായും ദൈവത്തെക്കുറിച്ച് അറിഞ്ഞിരുന്ന മനുഷ്യകുലം ക്രിസ്തുവിലൂടെ സത്യദൈവത്തെ പൂർണ്ണമായി തിരിച്ചറിയണമെന്നും എല്ലാവരും രക്ഷപ്രാപിക്കണമെന്നും പിതാവായ ദൈവം ആഗ്രഹിച്ചു. ഈ സത്യം തിരിച്ചറിഞ്ഞ അവിടുത്തെ ശിഷ്യന്മാർ ലോകം മുഴുവനും പോയി രക്ഷ പ്രാപിക്കുവാൻ ക്രിസ്തുവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണെന്ന് പ്രഘോഷിച്ചു. അവർ ലോകത്തോട് പ്രഘോഷിച്ചത് കേവലം ഒരു മതവിശ്വാസമായിരുന്നില്ല. അവർ പ്രഘോഷിച്ചത് രക്ഷാമാർഗ്ഗമായിരുന്നു. ഏതു മതത്തിൽ വിശ്വസിക്കുന്നവനും രക്ഷ പ്രാപിക്കണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കുകയും അവിടുത്തെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും വേണം എന്ന വലിയ സത്യമാണ് അവർ പ്രഘോഷിച്ചത്. "ഞാനാണ് വാതിൽ" എന്നുപറഞ്ഞുകൊണ്ട് ക്രിസ്തു സ്ഥാപിച്ച വാതിലിലൂടെ പ്രവേശിക്കുവാൻ തയ്യാറാകാതെ നിരവധിപേർ അവരുടെ തെറ്റായ മതസങ്കല്പങ്ങളിൽ തുടർന്നും വിശ്വസിച്ചു; ഇന്നും വിശ്വസിക്കുന്നു. ആദിമ ക്രൈസ്തവ സമൂഹത്തെ പറ്റി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത് "രക്ഷപ്രാപിച്ചവരുടെ ഗണം" (അപ്പ 2:47) എന്നാണ്. അല്ലാതെ 'ക്രിസ്തുമതത്തിൽ ചേർന്നവർ' എന്നല്ല. എല്ലാ മനുഷ്യർക്കുമായി നൽകപ്പെട്ടിരിക്കുന്ന രക്ഷാമാർഗ്ഗമായ 'യേശുനാമത്തിൽ വിശ്വസിച്ചവരെ' ലോകം പിന്നീട് 'ക്രിസ്ത്യാനികൾ' എന്നു വിളിക്കാൻ തുടങ്ങി. "അന്ത്യോക്യായിൽ വെച്ചാണ് ശിഷ്യന്മാർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്" (അപ്പ 11:26). അങ്ങനെ ഈ ലോകത്തിന്റെ സംവിധാനങ്ങളാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ഒരു മതത്തിന്റെ പരിവേഷം ചാർത്തി നൽകിയത്. ആകാശത്തെയും ഭൂമിയെയും അതിലെ സകലതിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം തൻറെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഖേദകരമെന്നു പറയട്ടെ ക്രിസ്തുവിന് ശേഷം 2000 വർഷം പിന്നിടുമ്പോൾ ക്രിസ്തുവിലുള്ള വിശ്വാസം കേവലം ഒരു മതവിശ്വാസമായി കാണപ്പെടുകയും, ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തു വെറും മനുഷ്യനിർമ്മിതമായ ദൈവീക സങ്കല്പങ്ങളുടെ കൂട്ടത്തിൽ എണ്ണപെടുകയും ചെയ്യുന്നു. ആരാണ് ഇതിനു ഉത്തരവാദി? #{red->n->b->വിചിന്തനം}# <br> യേശുക്രിസ്തുവിനെ 'ലോക രക്ഷകൻ' എന്ന സത്യത്തിൽ നിന്നും വെറും ഒരു മത സ്ഥാപകൻ എന്ന നിലയിലേക്ക് താഴ്ത്തി ചിന്തിച്ചതിനു ഒരു പരിധി വരെ ക്രിസ്ത്യാനികൾ തന്നെയാണ് ഉത്തരവാദികൾ. മറ്റ് മതങ്ങളുടെ സംപ്രീതി പിടിച്ചുപറ്റുവാനും ലോകം നൽകുന്ന കൈയ്യടി നേടാനും വേണ്ടി ഏകരക്ഷകനായ യേശുവിനെ മറ്റ് മതങ്ങളുടെ ദൈവീകസങ്കല്പങ്ങളോടൊപ്പം തരംതാഴ്ത്തി ചിത്രീകരിക്കുന്ന ഓരോ ക്രൈസ്തവനും തന്റെ ദൗത്യത്തിൽ ഗൗരവമായ വീഴ്ച വരുത്തുന്നു. ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമം അല്ലാതെ മറ്റൊരു നാമം നൽകപ്പെട്ടിട്ടില്ല എന്ന സത്യം മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രൈസ്തവൻ തിരിച്ചറിഞ്ഞിരിക്കണം. ഇപ്രകാരം കലർപ്പില്ലാത്തതും അടിയുറച്ചതുമായ വിശ്വാസത്തിൽ നിന്നേ യാഥാർത്ഥ സുവിശേഷപ്രഘോഷണം സാധ്യമാകൂ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2018-02-03-10:45:04.jpg
Keywords: യേശു, ക്രിസ്തു

6117
Category: 18
Sub Category:
Heading: വെള്ളിമാടുകുന്ന് ഹോളി റെഡീമര്‍ ദേവാലയത്തില്‍ തീപിടിത്തം
Content: കോഴിക്കോട്: വെള്ളിമാടുകുന്ന് ഹോളി റെഡീമര്‍ ദേവാലയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ പള്ളിയുടെ മുഖ്യകവാടവും ഗ്രോട്ടും കത്തി നശിച്ചു. രാത്രി ഒന്പതരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമോ പള്ളിക്ക് മുന്നില്‍ കത്തിച്ചുവച്ച മെഴുകുതിരികളില്‍ നിന്നോ തീപിടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. പള്ളിയുടെ പ്രാര്‍ത്ഥനഹാളിന്റെ അടിഭാഗത്തെ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്. തീപിടിത്തത്തില്‍ കല്‍ക്കുരിശിനു സമീപത്തെ ചെറുരൂപങ്ങളും സി.സി.ടിവിയും ഒന്നര ലക്ഷം രൂപ വിലയുള്ള എല്‍.ഇ.ഡി സ്?ക്രീനും ടി.വിയും അലങ്കാര ഗ്ലാസുകളും കത്തിനശിച്ചു. തേക്കില്‍ തീര്‍ത്ത ഭാഗങ്ങള്‍ കത്തിയിട്ടുണ്ട്. ബാല്‍ക്കണിയില്‍ പുകയും തീയും ഉയര്‍ന്നതിനാല്‍ തീയണക്കാന്‍ പ്രയാസമായി. ഹോസ്?റ്റല്‍ വിദ്യാര്‍ഥികളും വൈദികരും സന്ന്യാസിനികളും നാട്ടുകാരോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനെത്തി. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. പത്തരയോടെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയത്. താഴത്തെ ഹാളില്‍ തീ പടര്‍ന്നതില്‍ സിസിടിവി ക്യാമറകളും കത്തിനശിച്ചിട്ടുണ്ട്. നാളെ വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ അഗ്‌നിബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ സാധിക്കൂവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ 19നായിരുന്നു പള്ളി വെഞ്ചരിപ്പ്.
Image: /content_image/India/India-2017-10-06-01:16:31.jpg
Keywords: തീ

6118
Category: 1
Sub Category:
Heading: മെത്രാന്‍മാരുടെ സിനഡിന് ഒരുക്കമായി വത്തിക്കാനില്‍ ആഗോള യുവജനസമ്മേളനം
Content: വത്തിക്കാന്‍സിറ്റി: അടുത്ത വര്‍ഷം ഒക്ടോബറില്‍ നടത്താനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിനു മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജനസമ്മേളനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. സിനഡ് സെക്രട്ടേറിയറ്റിനാണ് സമ്മേളനം നടത്താനുള്ള ചുമതല. ഇതിന്‍ പ്രകാരം 2018 മാര്‍ച്ച് 19 മുതല്‍ 24 വരെയാണ് യുവജന സമ്മേളനം സംഘടിപ്പിക്കുമെന്ന് സിനഡ് സെക്രട്ടേറിയറ്റ് അറിയിച്ചു. കത്തോലിക്കാ സഭാംഗങ്ങള്‍ക്കു പുറമേ ഇതര ക്രൈസ്തവ സഭകളിലെയും മറ്റു മതങ്ങളിലെയും യുവജന പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും. യുവജനതയുടെ ശബ്ദവും വിശ്വാസവും സംശയങ്ങളും സഭയ്ക്ക് കേള്‍ക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡിന്റെ പ്രധാന ചര്‍ച്ചാ വിഷയം യുവജനതയാണ്. സിനഡിനു മുന്നോടിയായി വിവിധ സഭകളിലും മതവിശ്വാസങ്ങളിലും പെട്ടവരുടെ പ്രതീക്ഷകളും സംശയങ്ങളും ആകുലതകളും പങ്കുവയ്ക്കാനുള്ള അവസരമാണ് ആഗോള യുവജനസംഗമമെന്ന് സിനഡ് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. യുവജനസമ്മേളനം അവസാനിക്കുന്ന മാര്‍ച്ച് 24നു പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് അവസരം ലഭിക്കും.
Image: /content_image/News/News-2017-10-06-01:30:00.jpg
Keywords: യുവജന

6119
Category: 18
Sub Category:
Heading: സുവിശേഷാധിഷ്ഠിത ജീവിതത്തിലൂടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയാണു സഭയുടെ ലക്ഷ്യം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: സത്‌നാ (മധ്യപ്രദേശ്): സുവിശേഷാധിഷ്ഠിത ജീവിതത്തിലൂടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയാണു സഭയുടെ ലക്ഷ്യമെന്ന്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സത്‌നായിലെ എഫ്രേംസ് തിയളോജിക്കല്‍ കോളജിന്റെ രജതജൂബിലി ആഘോഷ സമാപനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷാധിഷ്ഠിത ജീവിതത്തിലൂടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയാണു സഭയുടെ ലക്ഷ്യം. എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണിത്. മാമ്മോദീസായിലൂടെ കൈവന്ന പൊതുവായ പൗരോഹിത്യ ധര്‍മത്തില്‍ അല്മായര്‍ക്കുള്ള പങ്ക് കുറച്ചുകാണാന്‍ പാടില്ല. പൗരോഹിത്യ ശുശ്രൂഷ പൊതുപൗരോഹിത്യത്തിന് സഹായകമായി വര്‍ത്തിക്കണം. സെമിനാരി പരിശീലനത്തിനു പുറമേ വൈദിക ജീവിതം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഒരു തുടര്‍ പരിശീലനത്തിലും വൈദികര്‍ ഉത്സുകരായിരിക്കണം.വൈദികന്‍ ഒരു സമ്പൂര്‍ണ ക്രിസ്തുശിഷ്യനാണ്, അതിനാല്‍ പ്രേഷിതനുമാണ്. വൈദിക പരിശീലനം സഭയുടെ പൊതുചുമതലയാണ്. എഫ്രേംസ് ദൈവശാസ്ത്ര വിദ്യാപീഠത്തിന്റെ സേവനങ്ങളെയും സെമിനാരി സ്ഥാപകനായ മാര്‍ ഏബ്രഹാം മറ്റത്തിന്റെ ദീര്‍ഘവീക്ഷണത്തെയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. സെമിനാരികളില്‍ ബൗദ്ധിക പരിശീലനത്തോടൊപ്പം മാനുഷികവും ആത്മീയവുമായ പരിശീലനം നല്‌കേണ്ടതുണ്ടെന്നു സമ്മേളനത്തില്‍ സംസാരിച്ച ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലെയോ കൊര്‍ണേലിയോ ചൂണ്ടിക്കാട്ടി. ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍, ഫാ. വര്‍ഗീസ് പുതുശേരി വി.സി., ഫാ. ആന്റണി പ്ലാക്കല്‍ വി.സി., ഫാ. ജോയി അയനിയാടന്‍, ഫാ. ജോര്‍ജ് വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ജൂബിലി വര്‍ഷത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും വിവിധ അവാര്‍ഡുകള്‍ ആര്‍ച്ച്ബിഷപ്പ് ലെയോ കൊര്‍ണേലിയോയും വിതരണം ചെയ്തു. സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് പൗരസ്ത്യ ആധ്യാത്മികതയിലും ഉത്തരേന്ത്യയിലെ മിഷന്‍ രംഗങ്ങളുടെ ഭാഷാ- സാംസ്കാരിക പശ്ചാത്തലത്തിലും പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ സത്നാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ എബ്രഹാം ഡി. മറ്റം 1992 ജൂലൈ മൂന്നിന് ആരംഭിച്ചതാണ് സത്നാ സെമിനാരി. ഇരുപത്തിരണ്ട് ബാച്ചുകളിലായി 299 വൈദികര്‍ ഇവിടെ നിന്നു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Image: /content_image/India/India-2017-10-06-01:43:48.jpg
Keywords: ആലഞ്ചേരി, സെമിനാരി

6120
Category: 18
Sub Category:
Heading: വൈദികനു നേരെയുള്ള ആക്രമത്തെ അപലപിച്ച് എസ്‌എംവൈഎം
Content: കാക്കനാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനെ ആക്രമിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ദേശീയസമിതി. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. ദേശീയ പ്രസിഡന്റ് അരുണ്‍ ഡേവീസ് അധ്യക്ഷനായിരുന്നു. ഇത്തരം ആക്രമണങ്ങളും അസഭ്യവര്‍ഷങ്ങളുമൊക്കെ നടത്തുന്നവരെ നേതൃസ്ഥാനങ്ങളില്‍നിന്ന് നീക്കാന്‍ രാഷ്ട്രീയകക്ഷികള്‍ തയാറാകണം. ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, അഞ്ചന ട്രീസ, ബിവിന്‍ വര്‍ഗീസ്, വിനോദ് റിച്ചാര്‍ഡ്‌സണ്‍, ജോസ്‌മോന്‍ ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി. കോളജിന്റെ ഭവന നിര്‍മാണ പദ്ധതിയിലൂടെ സാധുക്കള്‍ക്ക് നിര്‍മിക്കുന്ന വീടിന്റെ പണി കഴിഞ്ഞു തിരിച്ചുപോകുമ്പോഴാണ് വൈദികന്‍ ആക്രമിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകള്‍ പ്രതിഷേധറാലി നടത്തിയിരിന്നു.
Image: /content_image/India/India-2017-10-06-01:50:53.jpg
Keywords: വൈദിക

6121
Category: 1
Sub Category:
Heading: കേരള ലത്തീന്‍സഭയുടെ മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വന്‍ഷന് ഇന്നു ആരംഭം
Content: കൊച്ചി: കേരള ലത്തീൻസഭയുടെ മിഷൻ കോണ്‍ഗ്രസ്-ബിസിസി കണ്വൻഷന് ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും പ്രശസ്ത മരിയന്‍ ബസിലിക്കയുമായ വല്ലാര്‍പാടത്ത് ഇന്നു തുടക്കമാകും. കേരളത്തിലെ 12 ലത്തീന്‍ രൂപതകളുടെയും സംയുക്ത ഒത്തുചേരലായിരിക്കും കണ്‍വെന്‍ഷന്‍. തിരുവനന്തപുരം ലത്തീന്‍ പ്രൊവിന്‍സിന്റെ കീഴിലുള്ള ആലപ്പുഴ, കൊല്ലം, പുനലൂര്‍, നെയ്യാറ്റിന്‍കര രൂപതകളും വരാപ്പുഴ പ്രൊവിന്‍സിന്റെ കീഴിലുള്ള കൊച്ചി, കോട്ടപ്പുറം, വിജയപുരം, കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് എന്നീ രൂപതകളിലെ മെത്രാന്മാരും ഭാരതത്തിലെ മിഷന്‍ രൂപതകളിലെ മെത്രാന്മാരും പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്‍വന്‍ഷനെത്തിച്ചേരുന്നവരുടെ രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 8.30-ന് ആരംഭിക്കും. തുടര്‍ന്ന് 9.50-ന് സുല്‍ത്താന്‍പേട്ട് രൂപതാധ്യക്ഷന്‍ ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെ ത്രിദിന മിഷന്‍ കോണ്‍ഗ്രസിന് തുടക്കമാകും. കെ.സി.ബി.സി.യുടെയും കെ.ആര്‍.എല്‍.സി.ബി.സി.യുടെയും പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ഡോ. സൂസൈപാക്യത്തിന്റെ അധ്യക്ഷതയില്‍ 10.10-ന് കൂടുന്ന സമ്മേളനത്തില്‍ സി.സി.ബി.ഐ. പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മിഷന്‍ കോണ്‍ഗ്രസ് – ബി.സി.സി. കണ്‍വന്‍ഷന്‍ – 2017 ഉദ്ഘാടനം ചെയ്യും. ഭാരതത്തിലെയും നേപ്പാളിലെയും വത്തിക്കാന്‍ സ്ഥാനപതിയായ ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും. കെആര്‍എല്‍സിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദ സന്ദേശം വായിക്കും. സീറോ മലബാര്‍ സഭാ പ്രതിനിധി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സീറോ മലങ്കര സഭാ പ്രതിനിധി മാവേലിക്കര ബിഷപ് മാര്‍ ജോഷ്വ ഇഗ്നാത്തിയോസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വാഗതവും കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ നന്ദിയും പറയും. ഉദ്ഘാടന സമ്മേളനാനന്തരം ഉച്ചയ്ക്ക് 12-ന് എറണാകുളം സെന്റ് തെരേസാസ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ തീം സോങിന്റെ നൃത്താവിഷ്‌ക്കാരം നിര്‍വ്വഹിക്കും. 25 വിദ്യാര്‍ത്ഥിനികള്‍ അണിനിരക്കുന്ന നൃത്താവിഷ്‌ക്കാരം താരിഫ് സാറിന്റെ നേതൃത്വത്തില്‍ ബീന ജൂലി, ഷേര്‍ളി പോള്‍ എന്നിവരാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ഐപിഎസ് ആദ്യ ദിനത്തിലെ മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.പി.ചാള്‍സ് ഡയസ് നന്ദി രേഖപ്പെടുത്തും. കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ സംഗീത ശുശ്രൂഷയോടെ ഉച്ചയ്ക്കുശേഷം 1.30-ന് ആദ്യ സെഷനാരംഭം കുറിക്കും. ‘പങ്കാളിത്ത സഭ’ എന്ന വിഷയത്തില്‍ ഷെല്‍ട്ടര്‍ പിന്‍ഹീറോ ആദ്യസെഷന് നേതൃത്വം നല്‍കും. സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ലൈസ നന്ദിയര്‍പ്പിക്കും. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ പ്രധാന കാര്‍മികത്വത്തില്‍ വല്ലാര്‍പാടം ബസിലിക്കാങ്കണത്തില്‍ മൂന്ന് മണിക്കര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലി മധ്യേ വരാപ്പുഴ മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആര്‍ച്ച്ബിഷപ് ദിക്വാത്രോ പാലിയം ധരിപ്പിക്കും. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പായില്‍ നിന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വീകരിച്ച പാലിയമാണ് ഔദ്യോഗികമായി വത്തിക്കാന്‍ സ്ഥാനപതി ധരിപ്പിക്കുക. വത്തിക്കാനിലെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രധാന കാര്‍മികത്വത്തില്‍ കഴിഞ്ഞ ജൂണ്‍ 29-ന് അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് ആഗോളസഭയിലെ 32 മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പാ സ്ഥാനിക ഉത്തരീയമായ പാലിയം നല്‍കിയത്. ഇവരില്‍ ഏക ഇന്ത്യക്കാരന്‍ ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പിലായിരുന്നു. കുഞ്ഞാടിന്റെ രോമം കൊണ്ട് നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോട് സാരൂപ്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയ ദൗത്യത്തെയാണ് സൂചിപ്പിക്കുന്നത്. മാര്‍പാപ്പായും മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ്പുമാരും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്റെ അടയാളം കൂടിയാണിത്. ഒരു അതിരൂപതയുടെ ഭരണച്ചുമതലയും അതിരൂപതയ്ക്ക് സാമന്ത രൂപതകളുമുള്ള ആര്‍ച്ച്ബിഷപ്പിനെയാണ് മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ് എന്നുവിളിക്കുന്നത്. അതായത് എല്ലാ മെത്രാപ്പോലീത്തമാര്‍ക്കും പാലിയം ഇല്ലെന്നര്‍ത്ഥം. വരാപ്പുഴ അതിരൂപതയ്ക്ക് കൊച്ചി, കോട്ടപ്പുറം, വിജയപുരം, കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് എന്നീ ആറ് സാമന്തരൂപതകളാണുള്ളത്. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി നന്ദിയര്‍പ്പിക്കും. വൈകിട്ട് 4.30-ന് കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള വിവിധ ഇടവകകളിലെ മൂവായിരത്തി അഞ്ഞൂറ് ഭവനങ്ങളിലേക്ക് പ്രതിനിധികള്‍ യാത്രയാകും. കെആര്‍എല്‍സിസി ജനറല്‍ ബോഡി അംഗങ്ങള്‍, 12 രൂപതകളിലെ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിസിസി കോ-ഓര്‍ഡിനേറ്റര്‍മാര്‍, പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഇടവകയിലെ ആറ് ശുശ്രൂഷാ സമിതികളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യുവജന പ്രതിനിധികള്‍, ബിസിസി സിസ്റ്റര്‍ ആനിമേറ്റര്‍മാര്‍, ഭക്തസംഘടനാ പ്രതിനിധികള്‍, കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സി ഡബ്ല്യുഎ, ഡിസിഎംഎസ്, കെഎല്‍എം, ആംഗ്ലോ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍, മതാധ്യാപക പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്നതാണ് മൂവായിരത്തി അഞ്ഞൂറ് പ്രതിനിധിസംഘം. മിഷന്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഒക്‌ടോബര്‍ ഏഴിന് വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം എന്നീ നാലുരൂപതകളിലെ 22 സെന്ററുകളിലാണ് സംഗമം നടക്കുക. ആലപ്പുഴ രൂപതയിലെ കണ്ടക്കടവ്, മാനാശ്ശേരി, കൊച്ചി രൂപതയിലെ ഫോര്‍ട്ടുകൊച്ചി ബസിലിക്ക, ഫോര്‍ട്ടുകൊച്ചി വെളി, ഇടക്കൊച്ചി, മുണ്ടംവേലി, പള്ളുരുത്തി, കോട്ടപ്പുറം രൂപതയിലെ കോട്ടപ്പുറം, ഗോതുരുത്ത്, പള്ളിപ്പുറം, വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം, തോട്ടക്കാട്ടുകര, കാക്കനാട്, പെരുമാനൂര്‍, കലൂര്‍, വടുതല, കൂനമ്മാവ്, മഞ്ഞുമ്മല്‍, വരാപ്പുഴ, ചേരാനല്ലൂര്‍, എടവനക്കാട്, ഓച്ചന്തുരുത്ത് വളപ്പ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട സംഗമ കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രങ്ങളിലും 200 പ്രതിനിധികള്‍ വീതം സംഗമിക്കും. സമ്മേളന വേദികള്‍ക്ക് മിഷണറിമാരായ 22 മഹത് വ്യക്തികളുടെ നാമധേയമാണ് നല്‍കിയിരിക്കുന്നത്. 22 കേന്ദ്രങ്ങളിലും ഒരേ രീതിയിലുള്ള ചര്‍ച്ചകളും പഠനങ്ങളുമായിരിക്കും നടക്കുക. രാവിലെ 9.30-ന് പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കുകയും തുടര്‍ന്ന് രണ്ടാം ദിനത്തിന്റെ ഉദ്ഘാടന കര്‍മങ്ങളും ഓരോ സെന്ററിലും നടക്കും. ‘ബിസിസികളിലൂടെ സജീവമാകുന്ന ഇടവക’, ‘ശുശ്രൂഷകളിലൂടെ സജീവമാകുന്ന ബിസിസി’ എന്നീ വിഷയങ്ങളായിരിക്കും പഠനത്തിനും വിചിന്തനത്തിനും വിധേയമാക്കുക. ബിസിസി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്താം എന്നതായിരിക്കും ഗ്രൂപ്പുചര്‍ച്ചയുടെ വിഷയം. തുടര്‍ന്ന് പൊതുചര്‍ച്ച. ഉച്ചയ്ക്കുശേഷം 2.30-ന് മിഷന്‍ കോണ്‍ഗ്രസിന്റെ പ്രധാന വേദിയായ വല്ലാര്‍പാടം ബസിലിക്കയില്‍ പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലി അര്‍പ്പണം. വൈകിട്ട് ആറിന് പ്രതിനിധികള്‍ രൂപതകളിലെ വിവിധ ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശിച്ച് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കും. മൂവായിരത്തി അഞ്ഞൂറ് കുടുംബയൂണിറ്റുകളില്‍ മൂവായിരത്തി അഞ്ഞൂറ് പ്രതിനിധികള്‍ ഒരേ സമയം പങ്കെടുത്ത് ആശയവിനിമയം നടത്തുന്നത് കേരള സഭാചരിത്രത്തിലെ പുതിയ അനുഭവമായിരിക്കും. പങ്കാളിത്തസഭ: സുവിശേഷ പ്രഘോഷണത്തിനും സാക്ഷ്യത്തിനുമെന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായിരിക്കും കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നതുവഴി പ്രതിനിധികള്‍ പങ്കുവയ്ക്കുന്നത്. സമാപനദിനമായ ഒക്‌ടോബര്‍ എട്ടിന് രാവിലെ ഒന്‍പത് മണിക്ക് കാര്‍മല്‍ഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് ത്രിദിന കണ്‍വന്‍ഷന്റെ സമാപനത്തിന് തുടക്കം കുറിക്കുന്നത്. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാര്‍മികനായിരിക്കും. കേരളത്തിലെ ലത്തീന്‍ സഭയില്‍ അടുത്ത പത്തുവര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ദശവത്സര അജപാലന ദര്‍ശന രേഖയുടെ പ്രകാശനം 9.15-ന് സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വ്വഹിക്കും. കെആര്‍എല്‍സിബിസി ശുശ്രൂഷാ സമിതികളുടെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തറയില്‍ ദശവത്സര പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കും. സിസിബിഐ ബിസിസി കമ്മീഷന്‍ ദേശീയ ചെയര്‍മാനും സിംല-ചാണ്ഡിഗര്‍ രൂപതാ ബിഷപ്പുമായ ഡോ. ഇഗ്നേഷ്യസ് ലൊയോള മസ്‌ക്രീനാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സിബിസിഐ ബിസിസി കമ്മീഷന്‍ സെക്രട്ടറി ഫാ. വിജയ് തോമസ്, ആന്റണി നൊറോണ എന്നിവര്‍ ആശംസകളര്‍പ്പിക്കും. തുടര്‍ന്ന് 10.10-ന് ആരംഭിക്കുന്ന പഠന ക്ലാസില്‍ ‘പ്രേഷിത പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയം കെആര്‍എല്‍സിബിസി സെക്രട്ടറി ജനറലും കോഴിക്കോട് രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലും തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് നയിക്കും. ‘ജീവിതത്തില്‍ എങ്ങനെ ഒരു മിഷണറിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കി 11.15-ന് ടോക്‌ഷോ നടക്കും. മോണ്‍. ജയിംസ് കുലാസ്, ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്, ജോയി ഗോതുരുത്ത്, ഫാ. പോള്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കും. മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ കൃതജ്ഞത പ്രകാശിപ്പിക്കും. ഉച്ചയ്ക്കുശേഷം 2.30-ന് അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ സമൂഹദിവ്യബലിയില്‍ വത്തിക്കാനില്‍ നിന്നുള്ള ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് പ്രൊട്ടാസെ റുഗുംബോ മുഖ്യകാര്‍മികത്വം വഹിക്കും. കേരളസഭയ്ക്കു വേണ്ടിയുള്ള പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള വിശദമായ രൂപരേഖ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റവ. ഡോ. ഗ്രിഗറി ആര്‍ബി അവതരിപ്പിക്കും. തുടര്‍ന്ന് ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. കേരളസഭയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് മിഷന്‍ ക്രോസ് കൈമാറ്റവും കണ്‍വന്‍ഷനില്‍ നടക്കും. മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വന്‍ഷന്റെ തുടര്‍പദ്ധതി ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം പ്രഖ്യാപിക്കുന്നതിനെ തുടര്‍ന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നന്ദിയര്‍പ്പിക്കും. ഇതോടെ ത്രിദിന കണ്‍വന്‍ഷന് സമാപനമാകും.
Image: /content_image/India/India-2017-10-06-02:04:23.jpg
Keywords: ലത്തീന്‍

6122
Category: 1
Sub Category:
Heading: 'ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍' ധാരണാ പത്രത്തില്‍ മെത്രാന്മാര്‍ ഇന്നു ഒപ്പുവയ്ക്കും
Content: കൊച്ചി: കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ വടക്കേ ഇന്ത്യയിലെ 12 മിഷന്‍ രൂപതകളുമായി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യരംഗങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ധാരണാ പത്രത്തില്‍ മെത്രാന്മാര്‍ പരസ്പരം ഒപ്പുവയ്ക്കും. കേരള ലത്തീന്‍ സഭയുടെ പ്രേഷിത മുഖം ദീപ്തമാക്കുന്ന വലിയ ചുവടുവയ്പാണ് മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷനില്‍ ഒപ്പുവയ്ക്കപ്പെടുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോജക്ട്. ‘കേരള ലത്തീന്‍ സഭയുടെ പ്രേഷിതമുഖം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു കേരള ലത്തീന്‍ സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ഇക്കഴിഞ്ഞ 30-ാമത് ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്തത്. ഈ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ സുപ്രധാന ചിന്തയായിരുന്നു കേരള ലത്തീന്‍ സഭയുടെ പ്രേഷിതരംഗം കേരളത്തില്‍ മാത്രം ഒതുക്കേണ്ടതല്ലായെന്നും ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലേക്ക് പ്രത്യേകിച്ച് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ആശയം. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ധാരകളെ സുവിശേഷവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ 12 ലത്തീന്‍ രൂപതകളും വടക്കേ ഇന്ത്യയിലെ 12 മിഷന്‍ രൂപതകളുമായി ബന്ധപ്പെട്ടുനില്‍ക്കുക എന്ന ആശയം രൂപീകരിച്ചത്. അതിന്റെ പരിണിതഫലമാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോജക്ടിന്റെ ആവിര്‍ഭാവം. തിരുവനന്തപുരം അതിരൂപത അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ രൂപതയുമായാണ് മിഷന്‍ ബന്ധം സ്ഥാപിക്കുന്നത്. വരാപ്പുഴ അതിരൂപത മധ്യപ്രദേശിലെ ത്ധാന്‍സി രൂപതയുമായി മിഷന്‍ ലിങ്കേജ് ധാരണാപത്രം കൈമാറും. തിരുവനന്തപുരം പ്രൊവിന്‍സിലെ മറ്റു രൂപതകളായ നെയ്യാറ്റിന്‍കര മധ്യപ്രദേശിലെ ഗ്വാളിയര്‍ രൂപതയുമായും പുനലൂര്‍ രൂപത ഛത്തീസ്ഗഡിലെ ബഗല്‍പ്പൂര്‍ രൂപതയുമായും, കൊല്ലം രൂപത ഉത്തര്‍പ്രദേശിലെ അലഹബാദ് രൂപതയുമായും ആലപ്പുഴ രൂപത അസമിലെ ഗുവാഹട്ടി അതിരൂപതയുമായാണ് മിഷന്‍ ലിങ്കേജുണ്ടാക്കുന്നത്. വരാപ്പുഴ പ്രൊവിന്‍സിലെ കൊച്ചി രൂപത ചാണ്ഡിഗര്‍ലെ സിംല രൂപതയുമായും കോട്ടപ്പുറം രൂപത മഹാരാഷ്ട്രയിലെ നാഗ്പൂര്‍ അതിരൂപതയുമായും വിജയപുരം രൂപത അരുണാചല്‍ പ്രദേശിലെ മിയാവ് രൂപതയുമായും കോഴിക്കോട് രൂപത ബിഹാറിലെ ബക്‌സാര്‍ രൂപതയുമായും കണ്ണൂര്‍ രൂപത ഒറീസയിലെ ബാലസോര്‍ രൂപതയുമായും സുല്‍ത്താന്‍പേട്ട് രൂപത മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപതയുമായാണ് ഹാര്‍ട്ടു ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോജക്ടില്‍ പരസ്പര ധാരണയിലെത്തുന്നത്. ധാരണാപത്ര കൈമാറ്റത്തിനായി ആര്‍ച്ച്ബിഷപ്പുമാരായ ഡോ. അബ്രഹാം വിരുതുകുളങ്ങര (നാഗ്പൂര്‍), ഡോ. ജോണ്‍ മൂലച്ചിറ (ഗുവാഹട്ടി), ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര (ബക്‌സാര്‍), ഡോ. തോമസ് തേനാട്ട് (ഗ്വാളിയര്‍), ഡോ. കുര്യന്‍ വലിയകണ്ടത്തില്‍ (ഭഗല്‍പ്പൂര്‍), ഡോ. സൈമണ്‍ കൈപ്പുറം (ബാലസോര്‍), ഡോ. റാഫി മഞ്ഞളി (അലഹബാദ്), ഡോ. ഇഗ്നേഷ്യസ് ലൊയോള ഐവന്‍ മസ്‌ക്രീനാസ് (സിംല-ചാണ്ഡിഗര്‍), ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍ (മിയാവ്), ഡോ. ചാക്കോ തോട്ടുമാരിക്കല്‍ (ഇന്‍ഡോര്‍), ഡോ. ജോണ്‍ തോമസ് കട്ട്‌റുകുടിയില്‍ (ഇറ്റാനഗര്‍), ഡോ. പീറ്റര്‍ പറപ്പുള്ളില്‍ (ത്ധാന്‍സി), ഡോ. പോള്‍ മൈപ്പാന്‍ (ഖമ്മം) എന്നിവര്‍ പങ്കെടുക്കും. കേരള ലത്തീന്‍ സഭയുടെ മിഷന്‍ ചൈതന്യം വര്‍ധിപ്പിക്കുന്നതിനും ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ മിഷണറിമാരെ കണ്ടെത്തുന്നതിനും ഈ പ്രോജക്ട് വലിയ പ്രേരക ഘടകമായിരിക്കും. മിഷന്‍ കോണ്‍ഗ്രസ് കേരള ലത്തീന്‍ സഭയുടെ ഹൃദയങ്ങള്‍ തൊട്ടറിയുന്നതും ഹൃദയങ്ങളില്‍ നിന്ന് നിര്‍ഗളിക്കുന്ന ചൈതന്യവുമായി പുതിയൊരു പ്രേഷിത മുഖത്തിന് രൂപം നല്‍കും. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ഒപ്പുവെക്കല്‍ നടക്കുക.
Image: /content_image/India/India-2017-10-08-05:46:17.jpg

6123
Category: 1
Sub Category:
Heading: കത്തോലിക്കാ വിശ്വാസിയായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് ‘പേപ്പല്‍ നിന്‍ജാ’
Content: ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് ശൃഖലയായ എന്‍ബിസിയുടെ ജനപ്രീതിയാര്‍ജ്ജിച്ച സാഹസിക ഗെയിം ഷോ ആയ ‘അമേരിക്കന്‍ നിന്‍ജാ വാരിയര്‍’ എന്ന ഒബ്സ്റ്റക്കിള്‍ ഡിസൈന്‍ ചലഞ്ചിലെ സീന്‍ ബ്രയാന്‍ യേശു ക്രിസ്തുവിലും, കത്തോലിക്കാ സഭയിലുമുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. സിഎന്‍എക്കു അനുവദിച്ച അഭിമുഖത്തിലാണ് ബ്രയാന്‍ തന്റെ വിശ്വാസ പ്രഖ്യാപനം നടത്തിയത്. മത്സരത്തിലുടനീളം തന്റെ കത്തോലിക്കാ വിശ്വാസത്തെ സാക്ഷ്യപ്പെടുത്തുവാനും ഉയര്‍ത്തിപ്പിടിക്കുവാനും കഴിഞ്ഞതില്‍ കൃതാര്‍ത്ഥനാണ് താനെന്നും ബ്രയാന്‍ പറഞ്ഞു. സുവിശേഷ പ്രഘോഷണത്തിനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് താന്‍ അമേരിക്കന്‍ നിന്‍ജാ വാരിയറെ കാണുന്നതെന്നു ബ്രയാന്‍ പറഞ്ഞു. ‘പാപ്പല്‍ നിന്‍ജാ’ എന്ന പേരില്‍ അറിയപ്പെടുന്ന ബ്രയാന്‍ രണ്ടു പ്രാവശ്യം ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. അമേരിക്കന്‍ നിന്‍ജാ വാരിയറിന്റെ എട്ടാം സീസണിലൂടെയാണ് ബ്രയാന്‍ പ്രശസ്തനാവുന്നത്. വത്തിക്കാന്റെ ലോഗോയുള്‍പ്പെടുന്ന ‘പാപ്പല്‍ നിന്‍ജാ’ എന്നെഴുതിയ മഞ്ഞ ഷര്‍ട്ടു ധരിച്ചാണ് ബ്രയാന്‍ കഴിഞ്ഞ സീസണില്‍ പ്രത്യക്ഷപ്പെട്ടത്. മത്സരത്തിലെ അത്യധികം സാഹസികവും അപകടകരവുമായ കടമ്പകള്‍ കടക്കുന്നതിനു വേണ്ടി കഠിനമായി പരിശീലിക്കുമ്പോഴും വിശ്വാസത്തോട് കൂടി ജീവിക്കുവാന്‍ അല്‍മായ വിശ്വാസികളെ സഹായിക്കുന്ന ‘ലേ മിഷന്‍ പ്രോജക്റ്റ്’ എന്ന വെബ്സൈറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ബ്രയാന്‍. പദ്ധതി ഇപ്പോള്‍ പ്രാരംഭദിശയിലാണെങ്കിലും ഇടവകകളിലും കത്തോലിക്കാ സമൂഹങ്ങളിലും തങ്ങള്‍ നടത്തിയ പ്രവര്‍ത്തനള്‍ തനിക്ക് പ്രോത്സാഹനമേകുന്നുണ്ടെന്ന് ബ്രയാന്‍ സമ്മതിക്കുന്നു. ലേ മിഷന്‍ പ്രോജക്റ്റിന്റെ അനിമേറ്റിംഗ് ഡയറക്ടറാണ് ബ്രയാന്‍. ദൈവം ദാനമായി നല്‍കിയ കഴിവുകളിലൂടെ അവിടുത്തേക്ക് നന്ദി പറയുകയാണ് ഇന്നു ബ്രയാന്‍.
Image: /content_image/News/News-2017-10-06-02:35:18.jpg
Keywords: കത്തോലിക്ക വിശ്വാസ