category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദികനു നേരെയുള്ള ആക്രമത്തെ അപലപിച്ച് എസ്‌എം‌വൈ‌എം
Contentകാക്കനാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനെ ആക്രമിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ദേശീയസമിതി. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. ദേശീയ പ്രസിഡന്റ് അരുണ്‍ ഡേവീസ് അധ്യക്ഷനായിരുന്നു. ഇത്തരം ആക്രമണങ്ങളും അസഭ്യവര്‍ഷങ്ങളുമൊക്കെ നടത്തുന്നവരെ നേതൃസ്ഥാനങ്ങളില്‍നിന്ന് നീക്കാന്‍ രാഷ്ട്രീയകക്ഷികള്‍ തയാറാകണം. ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, അഞ്ചന ട്രീസ, ബിവിന്‍ വര്‍ഗീസ്, വിനോദ് റിച്ചാര്‍ഡ്‌സണ്‍, ജോസ്‌മോന്‍ ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി. കോളജിന്റെ ഭവന നിര്‍മാണ പദ്ധതിയിലൂടെ സാധുക്കള്‍ക്ക് നിര്‍മിക്കുന്ന വീടിന്റെ പണി കഴിഞ്ഞു തിരിച്ചുപോകുമ്പോഴാണ് വൈദികന്‍ ആക്രമിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകള്‍ പ്രതിഷേധറാലി നടത്തിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-06 06:20:00
Keywordsവൈദിക
Created Date2017-10-06 06:20:53