Contents
Displaying 5791-5800 of 25118 results.
Content:
6094
Category: 18
Sub Category:
Heading: 'പാലിയം' അണിയിക്കല്‍ ചടങ്ങ് ഒക്ടോബര്‍ 6ന്
Content: കൊച്ചി: വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനു മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാരുടെ സ്ഥാനിക ചിഹ്നമായ 'പാലിയം' ഉത്തരീയം അണിയിക്കല്‍ ചടങ്ങ് ഒക്ടോബര്‍ 6നു നടക്കും. വല്ലാര്‍പാടം ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വന്‍ഷന്‍ വേദിയിലാണ് ചടങ്ങ്. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിമധ്യേ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയാണ് 'പാലിയം' അണിയിക്കുന്നത്. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് 'പാലിയം' അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ 29ന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പാലിയം ആശീര്‍വദിച്ച് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലടക്കമുള്ള 32 മെത്രാപ്പോലീത്തമാര്‍ക്ക് നല്‍കിയിരുന്നു. പാലിയം സ്വീകരിച്ച ഏക ഇന്ത്യക്കാരന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പിലായിരുന്നു. 2016 ഡിസംബര്‍ 18നാണ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.ഒരു സഭാപ്രവിശ്യയിലെ പ്രധാന നഗരത്തിലെയോ, തലസ്ഥാനത്തെയോ മെത്രാപ്പോലീത്തമാരെയാണ് മെട്രോപോളിറ്റന്‍ ആര്‍ച്ച്ബിഷപ് എന്ന സ്ഥാനം വിവക്ഷിക്കുന്നത്. മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം. പാരന്പര്യമായി ജൂണ്‍ 29ന് പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പാ പാലിയം ആശീര്‍വദിച്ച് അണിയിക്കുകയായിരുന്നു പതിവ്. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതല്‍ പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പാ നിഷ്‌കര്‍ഷിക്കുകയായിരിന്നു. അതുകൊണ്ടു തന്നെ വത്തിക്കാനില്‍ പാപ്പാ 'പാലിയം' ആശീര്‍വദിച്ചു നല്‍കിയതിനു ശേഷമുള്ള ഔദ്യോഗിക ചടങ്ങുകളാണു വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കുന്നത്.
Image: /content_image/News/News-2017-10-03-05:45:20.jpg
Keywords: പാലിയ

6095
Category: 1
Sub Category:
Heading: ഇറാഖി ക്രിസ്ത്യാനികള്‍ മതന്യൂനപക്ഷമായിരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല: വത്തിക്കാന്‍
Content: റോം: ഇറാഖിലെ ക്രിസ്ത്യാനികള്‍ മതന്യൂനപക്ഷമായിരിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. രാജ്യത്തു ക്രൈസ്തവര്‍ക്ക് പൂര്‍ണ്ണ പൗരത്വവും അവകാശങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 വ്യാഴാഴ്ച അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തില്‍ റോമില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖിലെ നിനവേ മേഖലയിലെ ക്രിസ്ത്യാനികളുടെ തിരിച്ചുവരവാണ് സഭയുടെ പ്രധാന ലക്ഷ്യമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. 2014-ല്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആധിപത്യം സ്ഥാപിച്ചതിനെത്തുടര്‍ന്ന്‍ ഏതാണ്ട് 1,00,000-ത്തോളം ക്രിസ്ത്യാനികള്‍ നിനവേ മേഖലയില്‍ നിന്നും പലായനം ചെയ്യുകയോ, പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവരില്‍ 60,000-ത്തോളം പേര്‍ സിറിയന്‍ കത്തോലിക്കരാണ്. വിവിധ സംസ്കാരങ്ങളുടെ വിളനിലമായ പശ്ചിമേഷ്യയിലെ സമാധാനത്തിനും സുസ്ഥിരതക്കും ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം ആവശ്യമാണ്. നൂറ്റാണ്ടുകളായി ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, ജൂതരും സഹവര്‍ത്തിത്വത്തോടെ താമസിച്ചു വരുന്ന മേഖലയാണിത്. ഭീകരവാദം ഈ പ്രദേശത്തിന്റെ സവിശേഷതകളെ നശിപ്പിക്കുകയാണ്. സുരക്ഷിതമായി ഇറാഖിലേക്ക് തിരികെവരുവാനുള്ള അവകാശവും, മതസ്വാതന്ത്ര്യവും ക്രിസ്ത്യാനികള്‍ക്ക് ഉണ്ട്. എല്ലാത്തിനുമുപരിയായി, പൂര്‍ണ്ണ പൗരന്‍മാരായി അംഗീകരിക്കപ്പെടുവാനുള്ള അവകാശവും അവര്‍ക്കുണ്ടെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. എസിഎന്നിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുവാനും കര്‍ദ്ദിനാള്‍ പിയട്രോ മറന്നില്ല. ബാഗ്ദാദിലെ കല്‍ദായന്‍ പാത്രിയാര്‍ക്കീസ് ലൂയീസ് സാകോ, മൊസൂളിലെ സിറിയന്‍ കത്തോലിക്കാ മെത്രാപ്പോലീത്ത യൗഹാന്ന ബൗട്രോസ് മോശെ, മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത നിക്കോദേമൂസ് ദൌദ് ഷറഫ് എന്നിവരും കോണ്‍ഫറന്‍സില്‍ സന്നിഹിതരായിരിന്നു. അതേസമയം ‘സ്വന്തം വേരുകളിലേക്ക് മടങ്ങി വരൂ’ എന്ന പ്രചാരണപരിപാടിയുടെ ഭാഗമായി 250 ദശലക്ഷത്തോളം യുഎസ് ഡോളര്‍ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് സംഘടന സമാഹരിച്ചു കഴിഞ്ഞു. ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികളുടെ 13,000-ത്തോളം വീടുകളുടെ പുനരുദ്ധാരണത്തിനായിരിക്കും ഈ തുക ചിലവഴിക്കുക.
Image: /content_image/News/News-2017-10-03-06:22:50.jpg
Keywords: ഇറാഖ

6096
Category: 18
Sub Category:
Heading: പാലക്കാട്ട് വൈദികനു നേരെ ആക്രമണം: പ്രതിഷേധം വ്യാപകം
Content: പാലക്കാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനു നേരെ ആക്രമണം. യുവക്ഷേത്ര കോളേജിന്റെ സാമൂഹ്യസേവന പദ്ധതിയുടെ ഭാഗമായി നിര്‍ധന കുടുംബത്തിനു നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മടങ്ങിവരവേ അക്രമി വൈദികനെ കാറില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരിന്നു. അതേസമയം പോലീസില്‍ പരാതി നല്‍കിയിട്ടും മൊഴി രേഖപ്പെടുത്തുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും പോലീസ് അലംഭാവം കാണിച്ചെന്ന് ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം പാലക്കാട് നഗരത്തില്‍ പ്രതിഷേധറാലി നടത്തി. ആക്രമണത്തിന് ഇരയായ വൈദികനെ കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. സാമൂഹ്യ സേവനരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവര്‍ക്കുനേരെ നടത്തുന്ന ഗുണ്ടാ ആക്രമണങ്ങളെ രാഷ്ടീയവത്കരിക്കുന്ന പാര്‍ട്ടികളുടെ നിലപാടിനെ കത്തോലിക്ക കോണ്‍ഗ്രസ് രുപതാ സമിതിയോഗം ശക്തമായി അപലപിച്ചു. ഉന്നത പഠന നിലവാരം പുലര്‍ത്തിക്കൊണ്ട് സമൂഹ്യസേവന രംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന യുവക്ഷേത്ര കോളേജിനെ തകര്‍ക്കാനുള്ള തല്പരകക്ഷികളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായാണോ ഈ ആക്രമണമെന്ന് പോലീസ് അന്വേഷണം നടത്തി കണ്ടെത്തണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2017-10-03-06:58:27.jpg
Keywords: വൈദിക

6097
Category: 1
Sub Category:
Heading: ലാസ് വേഗസിലെ വെടിവെയ്പ്പ്: നിരീശ്വരവാദിയായ തന്നെ ദൈവവിശ്വാസിയാക്കിയെന്നു യുവാവ്
Content: ലാസ് വേഗസ്: ഞായറാഴ്ച അമേരിക്കയിലെ ലാസ് വേഗസില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിന്നുമുള്ള രക്ഷപ്പെടല്‍ നിരീശ്വരവാദിയായ തന്നെ ദൈവവിശ്വാസത്തിലേക്കടുപ്പിച്ചുവെന്ന സാക്ഷ്യവുമായി യുവാവ്. ടെയ്‌ലര്‍ ബെന്‍ഗെ എന്ന യുവാവാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ലാസ് വേഗസിലെ മണ്ടാലെ ബേ ഹോട്ടലിന്റെ 32-മത്തെ നിലയില്‍ ‘റൂട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍’ എന്ന നിശാസംഗീത പരിപാടിക്കിടെ സംഗീതമാസ്വദിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അപകടകരമായ വെടിവെയ്പ്പുകളില്‍ ഒന്നായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ടെയ്‌ലര്‍ ബെന്‍ഗെ സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് അത്ഭുതകരമായ തന്റെ രക്ഷപ്പെടല്‍ തന്നെയൊരു ദൈവവിശ്വാസിയാക്കിയെന്ന കാര്യം തുറന്നു പറഞ്ഞത്. തങ്ങള്‍ രക്ഷപ്പെട്ടത് ദൈവത്തിന്റെ സഹായം കൊണ്ട് മാത്രമാണെന്നാണ് ബെന്‍ഗെ സാക്ഷ്യപ്പെടുത്തുന്നത്. ഞാന്‍ ഒരു നിരീശ്വരവാദിയായിട്ടായിരുന്നു ആ സംഗീത പരിപാടി ആസ്വദിക്കുവാന്‍ പോയത്. എന്നാല്‍ ഞാനിപ്പോള്‍ ഒരുറച്ച ദൈവവിശ്വാസിയായിരിക്കുന്നു. ജീവനോടെ ആയിരിക്കുവാന്‍ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ബെന്‍ഗെ പറഞ്ഞു. വെടിയൊച്ച കേട്ടപ്പോള്‍ സഹോദരി തനിക്ക് സഹായമായി കവചം പോലെ വര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ലാസ് വേഗസിലെ മാന്‍ഡലേ ബേ ഹോട്ടലില്‍ തുറന്ന വേദിയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് അക്രമി വെടിയുതിര്‍ത്തത്. ഹോട്ടലിന്റെ 32ാം നിലയിലായിരുന്നു പരിപാടി നടന്നത്. പെഡ്ഡോക് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെടിയൊച്ച കേട്ടപ്പോള്‍ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടതാകാം എന്നാണ് ആളുകള്‍ ആദ്യം കരുതിയത്. പിന്നീട് ആളുകള്‍ ചിതറി പരക്കം പായുകയായിരുന്നു. അതേസമയം, വെടിവയ്പിൽ മരണപ്പെട്ടവരുടെ എണ്ണം 59 ആയി. 515 പേർക്കു പരുക്കേറ്റു.
Image: /content_image/News/News-2017-10-03-08:44:53.jpg
Keywords: നിരീശ്വര

6098
Category: 1
Sub Category:
Heading: നാലു മാസത്തിനു ശേഷം മാറാവി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം
Content: മനില: ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരര്‍ കൈയടക്കിയിരിന്ന ഫിലിപ്പീന്‍സിലെ മാറാവിയിലെ സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നാലുമാസത്തെ ഇടവേളക്ക് ശേഷം വിശുദ്ധ കുര്‍ബാനയര്‍പ്പണം നടന്നു. ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 7 മണിക്കായിരുന്നു ദീര്‍ഘനാളുകള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബാന നടന്നത്. ഫിലിപ്പീന്‍സ് സൈന്യത്തിന്റെ മധ്യസ്ഥ വിശുദ്ധയായ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ തിരുനാള്‍ ദിനമെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ടായിരുന്നു. വിശുദ്ധ ബലിയര്‍പ്പണത്തില്‍ മുന്നൂറോളം സൈനികര്‍ പങ്കെടുത്തു. ഐഎസ് തകര്‍ത്ത ദേവാലയത്തിന്റെ പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ലെങ്കിലും ദേവാലയത്തില്‍ ബലിയര്‍പ്പിക്കുകയായിരിന്നു. നേരത്തെ മെയ് 23-നാണ് തീവ്രവാദികള്‍ മാറാവി നഗരത്തില്‍ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ട് ദേവാലയം കൈയ്യടക്കിയത്. കനത്ത നാശനഷ്ടമാണ് അക്രമികള്‍ ദേവാലയത്തില്‍ വരുത്തിവെച്ചത്. ദേവാലയത്തിനകത്തെ വിശുദ്ധ രൂപങ്ങളും ചിത്രങ്ങളും ഭക്തവസ്തുക്കളും നശിപ്പിക്കുന്നതിന്റെ വീഡിയോയും ഭീകരര്‍ പുറത്തുവിട്ടിരുന്നു. മുസ്ലീം മതനേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധിപേരാണ് ഈ കിരാത നടപടിയെ അപലപിച്ചത്. ഓഗസ്റ്റ് 28-നാണ് ഫിലിപ്പീന്‍സ് സൈന്യം ഈ ദേവാലയം തീവ്രവാദികളില്‍ നിന്നും തിരികെപ്പിടിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരവാദികളുടെ തടവില്‍ നാലു മാസത്തോളം കഴിഞ്ഞതിനു ശേഷം സെപ്റ്റംബര്‍ 17നാണ് കത്തീഡ്രല്‍ ദേവാലയത്തിന്റെ വികാരി ജനറലായിരുന്ന ഫാ. ടെരെസിറ്റോ സുഗാനോബ് തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതനായത്. മാറാവി നഗരത്തെ മോചിപ്പിക്കുന്നതിനായി ഫിലിപ്പീന്‍സ് സൈന്യം നടത്തുന്ന പോരാട്ടത്തിനിടക്ക് ഇതുവരെ 749 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 155 സൈനികരുടെ ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ഏതാണ്ട് 46-ഓളം ബന്ധികള്‍ ഇപ്പോഴും ഭീകരരുടെ പക്കലുണ്ടെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2017-10-03-10:27:08.jpg
Keywords: ഫിലി

6099
Category: 1
Sub Category:
Heading: ക്രൈസ്തവ പാരമ്പര്യത്തെ യൂറോപ്പ് മറക്കരുത്: യൂറോപ്യന്‍ എപ്പിസ്ക്കോപ്പൽ കോൺഫറൻസ്
Content: മിൻസ്ക്: ക്രൈസ്തവ പാരമ്പര്യം മറന്ന് ജീവിക്കുന്ന യൂറോപ്യൻ ജനതയ്ക്ക് താക്കീതുമായി യൂറോപ്യന്‍ എപ്പിസ്കോപ്പൽ കോൺഫറൻസ്. മതേത്വരത്തെ ഉയർത്തി കാണിച്ച് ദൈവത്തെ മറന്ന് ജീവിക്കുന്ന സമൂഹത്തെയാണ് കണ്ടു വരുന്നതെന്നും യൂറോപ്പ് തങ്ങളുടെ സംസ്കാരത്തെ പടുത്തുയർത്തിയ ക്രൈസ്തവ പാരമ്പര്യത്തെ മുറുകെ പിടിക്കണമെന്നും യൂറോപ്യൻ മെത്രാൻ സമിതി തലവൻ കർദ്ദിനാൾ ആഞ്ചലോ ബഗ്നാസ്കോ പറഞ്ഞു. ദൈവത്തിൽ പ്രതീക്ഷയർപ്പിച്ച് ജീവിക്കാൻ മെത്രാന്മാർ വിശ്വാസികളെ ആഹ്വാനം ചെയ്യണമെന്നും കർദ്ദിനാൾ ഉദ്ഘോഷിച്ചു. നാൽപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നും മെത്രാൻ സമിതി തലവന്മാർ പങ്കെടുത്ത ദേശീയ സമ്മേളനത്തിൽ സുവിശേഷവത്ക്കരണത്തില്‍ കൂടുതല്‍ കേന്ദ്രീകരിക്കണമെന്ന് കർദ്ദിനാൾ സന്ദേശം നല്കി. വികസ്വര രാഷ്ട്രങ്ങളിൽ കാണപ്പെടുന്ന മനുഷ്യ ശാക്തീകരണം യൂറോപ്പിനെയും സ്വാധീനിക്കുന്നുണ്ട്. മുൻകാലങ്ങളിലെപ്പോലെ ക്രൈസ്തവ വിശ്വാസത്തിനു യൂറോപ്പിൽ നവോത്ഥാന ഫലങ്ങൾ പുറപ്പെടുവിക്കാനാകും. പ്രതിസന്ധികൾക്കിടയിലും സുവിശേഷം പ്രഘോഷിക്കപ്പെടണം. സംഘടനകളും അവയുടെ നടത്തിപ്പും സുവിശേഷ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുക വഴി മനുഷ്യന്റെ നിലനില്പ്, ലക്ഷ്യം, മരണാന്തര ജീവിതം എന്നിവയെ വ്യക്തമായി മനസ്സിലാക്കാനാകും. ഒപ്പം തിന്മയുടെ ശക്തിയും പ്രലോഭനങ്ങളും വേർതിരിച്ചറിയാനാകണം. മാനുഷിക മൂല്യങ്ങളിലൂന്നി കുടുംബകേന്ദ്രീകൃതമായ ഭൂഖണ്ഡമാകാൻ യൂറോപ്പിനാകുമെന്നു പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. 2018 ലെ സിനഡിന് മുന്നോടിയായി യുവജനങ്ങളുടെ ഭാവിയും സഭയും എന്ന വിഷയങ്ങൾ ആസ്പദമാക്കിയും ചര്‍ച്ചകള്‍ നടന്നു. സെപ്റ്റംബര്‍ 28നു ആരംഭിച്ച സമ്മേളനം ഒക്ടോബർ ഒന്നിനാണ് സമാപിച്ചത്.
Image: /content_image/News/News-2017-10-03-11:50:55.jpg
Keywords: യൂറോപ്പ

6100
Category: 18
Sub Category:
Heading: പൗരോഹിത്യ സ്വീകരണത്തിന്റെ 55 വര്‍ഷങ്ങള്‍ പിന്നിട്ട് മാര്‍ ജോസഫ് പവ്വത്തില്‍
Content: ചങ്ങനാശേരി: ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജോസഫ് പവ്വത്തില്‍ പൗരോഹിത്യ സ്വീകരിച്ചിട്ട് 55 വര്‍ഷങ്ങള്‍ പിന്നിട്ടു. 1962 ഒക്ടോബര്‍ മൂന്നിനാണു അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന്റെ സ്മരണയില്‍ അദ്ദേഹം ഇന്നലെ രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ ചാപ്പലില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. 1930 ഓഗസ്റ്റ് 14നു കുറുന്പനാടം ഫൊറോനയിലെ അസംപ്ഷന്‍ ഇടവകയില്‍ ആണ് അദ്ദേഹം ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തെ 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ പ്രഥമ ബിഷപ്പായി മാര്‍ പവ്വത്തില്‍ നിയമിക്കപ്പെട്ടു. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 1985 നവംബര്‍ അഞ്ചിന് അദ്ദേഹം ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി നിയമിക്കപ്പെട്ടു. സിബിസിഐ, കെസിബിസി അധ്യക്ഷസ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്. 2012 ഒക്ടോബര്‍ രണ്ടിന് മാര്‍ ജോസഫ് പവ്വത്തിലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലിയും മെത്രാഭിഷേക റൂബി ജൂബിലിയും ആഘോഷിച്ചിരുന്നു.
Image: /content_image/News/News-2017-10-04-05:13:48.jpg
Keywords: പവ്വ

6101
Category: 18
Sub Category:
Heading: ഫാ. ടോമിന് ആദരിച്ച് കേരളജനത: ഇന്നു ബംഗളൂരുവിലേക്ക് മടങ്ങും
Content: തിരുവനന്തപുരം: യെമനില്‍ ഭീകരരില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിന് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള ജനതയുടെ സ്‌നേഹാദരം. മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്കു തിരിച്ചെത്തിയ വ്യക്തിയാണു ഫാ. ടോമെന്നും അതു ലോകത്തിനു എന്നും മാതൃകയായി നില്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നര വര്‍ഷക്കാലത്തെ പ്രതിസന്ധിയെ അസാമാന്യമായ ഇച്ഛാശക്തികൊണ്ടു അദ്ദേഹം കീഴടക്കി. ആയുധവുമായി മുന്നില്‍ നില്ക്കുന്ന ഭീകരര്‍ക്കു മുന്നില്‍ കണ്ണുകെട്ടിയ നിലയിലാണ് കഴിയേണ്ടി വന്നത്. അത്തരമൊരു അവസ്ഥ അനന്തമായി നീണ്ടുപോകുമ്പോള്‍ പ്രത്യാശയോടെ ജീവിക്കണമെങ്കില്‍ മനക്കരുത്ത് ഏറെ വേണമെന്നും ഇത് ഒരു വലിയ പാഠമായി സമൂഹത്തിനു മുന്നില്‍ വരും കാലങ്ങളില്‍ നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്തോഷവും കൃതജ്ഞതയും പങ്കുവയ്ക്കുന്ന ഒത്തുചേരലാണിതെന്നു ചടങ്ങില്‍ സ്വാഗതം ആശംസിച്ച സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു.ഫാ. ടോമിന്റെ മോചനത്തിനു പ്രധാനകാരണം അദ്ദേഹത്തിന്റെ ക്ഷമയും സഹന ശക്തിയുമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശിവഗിരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പാളയം ഇമാം സുഹൈബ് മൗലവി, മാര്‍ത്തോമാ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ്, ലത്തീന്‍ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, സലേഷ്യന്‍സന്യാസ സമൂഹം ബംഗളൂരു പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്‌സ് തോണിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബന്ദിയാക്കപ്പെട്ട നാളുകളില്‍ ആയിരക്കണക്കിനാളുകള്‍ തനിക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചുവെന്നും ആ പ്രാര്‍ത്ഥനയുടെ ഫലമായി ദൈവം തന്നെ സംരക്ഷിച്ചുവെന്നും ഫാ. ടോം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് ഫാ. ടോം പട്ടം ആര്‍ച്ച്ബിഷപ് ഹൗസില്‍ എത്തിയത്. കാതോലിക്കാ ബാവ ഷാള്‍ അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസും നിരവധി വൈദികരും സന്നിഹിതരായിരുന്നു. ബിഷപ്‌സ് ഹൗസ് ചാപ്പലില്‍ പ്രത്യേക പ്രാര്‍ത്ഥനയില്‍ ഫാ. ടോം ഉഴുന്നാലില്‍ പങ്കെടുത്തു. തുടര്‍ന്ന് ഉച്ചഭക്ഷണവും കൂടിക്കാഴ്ച്ചയും നടത്തിയ ശേഷമാണ് ഫാ. ടോം ഉഴുന്നാലില്‍ മടങ്ങിയത്. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തെയും ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെയും ഫാ. ടോം ഉഴുന്നാലില്‍ സന്ദര്‍ശിച്ചിരിന്നു. ഇന്ന് വൈകീട്ട് അദ്ദേഹം ബംഗളൂരുവിലേക്കു മടങ്ങും. വൈകുന്നേരം നാലിനു തൃശൂർ ആർച്ച്ബിഷപ്സ് ഹൗസിൽ ഒരുക്കിയ സ്വീകരണത്തിനും അഞ്ചിനു മണ്ണുത്തി ഡോണ്‍ബോസ്കോ ഭവനിൽ കൃതജ്ഞതാ പ്രാർത്ഥനകൾക്കു ശേഷമാണ് കൊച്ചിയിൽനിന്നു വിമാനമാർഗം അദ്ദേഹം ബംഗളൂരുവിലേക്കു മടങ്ങുക. നാളെ കോളാറിലുള്ള ഡോണ്‍ബോസ്കോ ഹൗസിൽ കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കും.
Image: /content_image/India/India-2017-10-04-05:47:32.jpg
Keywords: ടോം

6102
Category: 1
Sub Category:
Heading: 2018ലെ അമേരിക്കന്‍ പ്രോലൈഫ് റാലിയുടെ വിഷയം പുറത്തിറക്കി
Content: വാഷിംഗ്ടൺ ഡി.സി: ജീവന്റെ മഹത്വത്തെ ഉയര്‍ത്തികാണിച്ചു അമേരിക്കയില്‍ വർഷംതോറും നടത്തുന്ന പ്രോലൈഫ് റാലി 'മാർച്ച് ഫോർ ലൈഫി'ന്റെ അടുത്തവര്‍ഷത്തെ വിഷയം ഇന്നലെ പുറത്തിറക്കി. ‘സ്‌നേഹം ജീവൻ രക്ഷിക്കുന്നു’ എന്നതാണ് 2018ലെ പ്രോലൈഫ് റാലിയുടെ വിഷയം. 45-ാമത് പ്രോലൈഫ് റാലി 2018 ജനുവരി 19നാണ് നടക്കുന്നത്. ഏറെ ബുദ്ധിമുട്ടു നിറഞ്ഞ ഗർഭാവസ്ഥകളിൽ കൂടി കടന്നു പോകുന്ന സ്ത്രീകൾക്ക് സ്‌നേഹപൂർവ്വമുള്ള പരിഗണനയുടെ ആവശ്യകതയാണ് അടുത്തവർഷത്തെ വിഷയം എടുത്തുകാണിക്കുന്നതെന്ന് മാർച്ച് ഫോർ ലൈഫ് പ്രസിഡന്‍റ് ജിയാനി മാൻസിനി പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മാർച്ച് ആണു 'മാര്‍ച്ച് ഫോര്‍ ലൈഫ്'. 1974 മുതൽ എല്ലാവർഷവും ജനുവരി മാസാവസാനം നടത്തപ്പെടുന്ന പ്രോലൈഫ് റാലി വാഷിംഗ്ടൺ കൂടാതെ മറ്റു പല അമേരിക്കൻ സിറ്റികളിലും അരങ്ങേറുന്നുണ്ട്. ജീവന്റെ സംരക്ഷണത്തിനും, കുടുംബമൂല്യങ്ങളുടെ പോഷണത്തിനും ഊന്നൽനൽകി നടത്തപ്പെടുന്ന മാർച്ച് ഫോർ ലൈഫ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ജനുവരി 27നു നടന്ന ഈ വര്‍ഷത്തെ പ്രോലൈഫ് റാലിയില്‍ മലയാളികള്‍ അടക്കം പതിനായിരങ്ങളാണ് പങ്കെടുത്തത്.
Image: /content_image/News/News-2017-10-04-06:53:04.jpg
Keywords: പ്രോലൈ

6103
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ഒക്ടോബര്‍ 9ന് ഒരു വയസ്സ് തികയുന്നു; കൃതജ്ഞതാബലിയും വാര്‍ഷികാഘോഷങ്ങളും തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രലില്‍
Content: പ്രസ്റ്റണ്‍: 2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം പിറന്നാള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി വരുന്ന തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹ കാര്‍മ്മികരായി വികാരി ജനറല്‍മാരും മറ്റു നിരവധി വൈദികരും പങ്കെടുക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ സന്യസ്തരുടെയും ഓരോ വി. കുര്‍ബാന കേന്ദ്രത്തില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം പ്രസ്റ്റണ്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിലാണ് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും. 173 വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യാനായി 50ല്‍ അധികം വൈദികരുടെ സേവനവും നാല് സന്യസ്തരുടെ സേവനം ഇപ്പോള്‍ രൂപതയ്ക്ക് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ പ്രവര്‍ത്തനമേഖലകളെ ഏകോപിപ്പിക്കുന്നതിനായി 18-ഓളം കമ്മീഷനുകള്‍, നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, രൂപതയെ എട്ട് റീജിയണുകളിലായി തിരിച്ചുള്ള പ്രവര്‍ത്തനം, രൂപതാ കൂരിയാ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ആലോചനാസംഘങ്ങള്‍, അല്‍മായര്‍ക്കായി ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ആഭിമുഖ്യത്തില്‍ ദൈവശാസ്ത്ര പഠനത്തിന് അവസരം തുടങ്ങിയ പല കാര്യങ്ങളിലൂടെ രൂപതയുടെ ഭാവി വളര്‍ച്ചയ്ക്കായി ബഹുമുഖ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാനും ഉറച്ച അടിത്തറ നല്‍കാനും രൂപതാധ്യക്ഷന്‍ നേതൃത്വം നല്‍കുന്ന രൂപതാധികാരികള്‍ക്ക് ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യ ബുള്ളറ്റിന്‍ ‘ദനഹാ’, രൂപത പുറത്തിറക്കിയ കലണ്ടര്‍, ക്രിസ്തുമസ് സന്ദേശ കാര്‍ഡുകള്‍ തുടങ്ങിയവയും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. സമര്‍ത്ഥമായ നേതൃത്വത്തിലൂടെ രൂപതയെ മുമ്പോട്ടു നയിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന മികവും ഈ നേട്ടങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായി. മൂന്ന് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വിശ്വാസികളെ ആത്മീയ കാര്യങ്ങളില്‍ നേതൃത്വം വഹിക്കാന്‍ അല്പം പോലും വിശ്രമമെടുക്കാതെയാണ് അദ്ദേഹം ഓടിയെത്തുന്നത്. സൗമ്യഭാവവും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വ ഗുണങ്ങളുമുള്ള മാര്‍ സ്രാമ്പിക്കല്‍ ഇതിനോടകം വിശ്വാസികളുടെ മനസില്‍ ഇടം പിടിച്ചു കഴിഞ്ഞു. രൂപതാമെത്രാന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. ഫാന്‍സ്വാ പത്തിലിന്റെ സേവനവും എടുത്തുപറയേണ്ടതാണ്. തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്കും സ്‌നേഹവിരുന്നിനും ശേഷം ഉച്ചകഴിഞ്ഞ് പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ സമ്മേളനവും പ്രസ്റ്റണ്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും. ഈ ഒരു വര്‍ഷത്തിനിടയില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാനായി സാധിക്കുന്ന എല്ലാവരും പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
Image: /content_image/News/News-2017-10-04-07:46:06.jpg
Keywords: ഗ്രേറ്റ്