Contents
Displaying 5831-5840 of 25119 results.
Content:
6135
Category: 1
Sub Category:
Heading: ഇറ്റാലിയന്‍ വൈദികന്‍ ജുസേപ്പെ അന്തോണിയോ വാഴ്ത്തപ്പെട്ട പദവിയില്‍
Content: മിലാന്‍: സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകനായ ധന്യന്‍ ജുസേപ്പെ അന്തോണിയോ മീജില്യാവാക്കയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ ( 07/10/2017) ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ ഭദ്രാസന ദേവാലയത്തിലാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടന്നത്. ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ജുസേപ്പെ അന്തോണിയൊ സന്യസ്ഥ സമൂഹത്തിനു അഭിമാനിക്കാവുന്ന ഒരു വൈദികനായിരിന്നുവെന്നും അദ്ദേഹം സ്ഥാപിച്ച സഭ രാജ്യത്തു മാത്രം ഒതുങ്ങാതെ ചൈനയിലും ഐവറികോസ്റ്റിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും വ്യാപിച്ചുയെന്നും കര്‍ദ്ദിനാള്‍ ആഞ്ചലോ പറഞ്ഞു. മിലാന്‍ ആര്‍ച്ച് ബിഷപ്പ് മാരിയോ ഡെല്‍പിനി സഹകാര്‍മ്മികനായിരിന്നു. ബിഷപ്പുമാരും വൈദികരും വിശ്വാസികളുമടക്കം നൂറുകണക്കിനാളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. 1849 ജൂണ്‍ 13 ന് ഉത്തര ഇറ്റലിയിലെ ക്രെമോണ പ്രവിശ്യയില്‍പ്പെട്ട ത്രിഗോളൊയിലാണ് ജുസേപ്പെ അന്തോണിയൊ ജനിച്ചത്. ക്രെമോണയിലെ രൂപതാസെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1874 മാര്‍ച്ച് 21ന് പൗരോഹിത്യം സ്വീകരിച്ചു. അതിനടുത്തവര്‍ഷം ഈശോസഭയില്‍ ചേര്‍ന്ന അദ്ദേഹം ഏതാനും നാളുകള്‍ക്കു ശേഷം സമൂഹത്തില്‍ നിന്നു പിന്മാറി. പിന്നീട് 1892ല്‍ ടൂറിന്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പിന്‍റെ നിര്‍ദ്ദേശാനുസരണം ഏതാനും സന്ന്യാസിന്യാര്‍ത്ഥികളുടെ ആദ്ധ്യാത്മിക നിയന്താവാകുകയും സമര്‍പ്പിതജീവിതം നയിക്കാന്‍ തീരുമാനിച്ചവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം 'സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്ന്യാസിനിസമൂഹ'ത്തിന് രൂപം നല്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കപ്പൂച്ചിന്‍ സമൂഹത്തില്‍ ചേര്‍ന്നു. 1909 ഡിസംബര്‍ 10നു ആണ് അദ്ദേഹം നിത്യതയിലേക്ക് യാത്രയായത്. 1997 നവംബര്‍ 13നാണ് ജുസേപ്പെയുടെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2016 ജനുവരി 19നു അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരി അവസാനവാരത്തില്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് പാപ്പ തീരുമാനിക്കുകയായിരിന്നു.
Image: /content_image/News/News-2017-10-08-07:13:50.jpg
Keywords: വാഴ്ത്ത

6136
Category: 1
Sub Category:
Heading: ബിഷപ്പ് പാട്രിക് നായര്‍ കാലം ചെയ്തു
Content: ന്യൂഡല്‍ഹി: മീററ്റ് രൂപതയുടെ മുന്‍ മെത്രാന്‍ പാട്രിക് നായര്‍ അന്തരിച്ചു. 85വയസ്സായിരിന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡെറാഡൂണിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ കുട്ടനാട് സ്വദേശിയുടെ മകനായി 1932 ഓഗസ്റ്റ് 15നു ആണ് അദ്ദേഹം ജനിച്ചത്. മംഗളൂരു, പുണെ സെമിനാരികളില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1959ല്‍ വൈദികപട്ടം സ്വീകരിച്ചു. ഏതാനും വര്‍ഷം മീററ്റ് മൈനര്‍ സെമിനാരിയുടെ റെക്ടറായി പ്രവര്‍ത്തിച്ചു. മീററ്റ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി 1974 ഒക്ടോബറില്‍ സ്ഥാനമേറ്റ പാട്രിക് നായര്‍ 2008 ഡിസംബര്‍ വരെ തല്‍സ്ഥാനത്തു തുടര്‍ന്നു. വിരമിച്ച ശേഷം വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. ബിഷപ്പിന്റെ മരണത്തില്‍ സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയഡോര്‍ മസ്കരാന്‍ഹെസ് അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘനാളത്തെ അദ്ദേഹത്തെ സേവനത്തിന് ദൈവത്തിനു നന്ദി പറയുന്നതായും ആത്മാവിനു നിത്യശാന്തിനേരുന്നതായും അദ്ദേഹം കുറിച്ചു.
Image: /content_image/News/News-2017-10-08-09:08:45.jpg
Keywords: അന്തരിച്ചു

6137
Category: 1
Sub Category:
Heading: ജപമാല മാസത്തെ ലോകത്തിനു മുന്നില്‍ പ്രഘോഷിച്ച് പോളിഷ് ജനത
Content: വാര്‍സോ: പോളണ്ടിന്‍റെയും ലോകത്തിന്റെയും രക്ഷയ്ക്കു വേണ്ടി പോളിഷ് ജനത നടത്തിയ ജപമാലയത്നം ലോകത്തിന് മുന്നില്‍ ശക്തമായ വിശ്വാസപ്രഘോഷണമായി മാറി. രണ്ടായിരം മൈലുകളോളമുള്ള സമുദ്ര-കര അതിര്‍ത്തിയിലാണ് ലക്ഷകണക്കിന് വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് ജപമാല ചൊല്ലിയത്. ജപമാലയത്നത്തിനായി പോളണ്ടിന്റെ ഓരോ അതിര്‍ത്തി പ്രദേശങ്ങളിലും പതിനായിരങ്ങളാണ് എത്തിയതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജപമാലയത്നത്തിന് പൂര്‍ണ്ണ പിന്തുണയുമായി പോളിഷ് പ്രധാനമന്ത്രി ബീറ്റാ സിട്ലോ രംഗത്തെത്തിയിരിന്നു. ജപമാലയും ക്രൂശിതരൂപവും അടങ്ങുന്ന ചിത്രവും ആശംസയും ട്വിറ്ററില്‍ പങ്കുവെച്ചാണ് അവര്‍ ജപമാലയത്നത്തിന് പിന്തുണ അറിയിച്ചത്. ജര്‍മ്മനി, ഉക്രൈന്‍, റഷ്യ ഉള്‍പ്പെടെയുള്ള 8 രാജ്യങ്ങളുമായാണ് പോളണ്ട് അതിര്‍ത്തി പങ്കിടുന്നത്. ബോട്ടുകളുമായി സമുദ്രാതിര്‍ത്തിയില്‍ ആയിരങ്ങള്‍ ജപമാല ചൊല്ലിയത് കത്തോലിക്ക വിശ്വാസത്തിന്റെ നിറസാക്ഷ്യമായി. പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ ദിനത്തിലാണ് രാജ്യം ജപമാലയ്ക്ക് വേണ്ടി ഒരുമിച്ച്കൂടിയെന്നത് ശ്രദ്ധേയമാണ്. യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് മടങ്ങിവരുവാനും ഇതിന്റെ പ്രാധാന്യത്തെപ്പറ്റി യൂറോപ്യന്‍ രാജ്യങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി ഈ ജപമാലയത്നം കാഴ്ചവെക്കുകയാണെന്ന് ക്രാക്കോ ആര്‍ച്ച് ബിഷപ്പ് മാരേക് ജെദ്രസ്വെസ്കി പറഞ്ഞു. ഫാത്തിമായില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ നൂറാംവാര്‍ഷികാഘോഷങ്ങളുടെയും ലെപാന്റോ നാവിക യുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടതിന്റെ വാര്‍ഷികാനുസ്മരണവും പോളിഷ് ജനത ഇന്നലെ അനുസ്മരിച്ചു.
Image: /content_image/News/News-2017-10-08-11:40:05.jpg
Keywords: ജപമാല

6138
Category: 18
Sub Category:
Heading: ലത്തീന്‍ മിഷന്‍ കോണ്‍ഗ്രസ് ബിസിസി സംഗമം സമാപിച്ചു
Content: കൊച്ചി: കഴിഞ്ഞ മൂന്നു ദിവസമായി വല്ലാര്‍പ്പാടത്ത് നടന്നുവന്ന ലത്തീന്‍ മിഷന്‍ കോണ്‍ഗ്രസ് ബിസിസി സംഗമം സമാപിച്ചു. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ സഹായത്തോടെ കേരള ലത്തീന്‍സഭയുടെ ജീവിതവും ദൗത്യവും നവീകരിക്കാന്‍ മിഷന്‍ കോണ്‍ഗ്രസിനും ബിസിസി കണ്‍വന്‍ഷനും കഴിയുമെന്ന് വത്തിക്കാന്‍ ഇവാഞ്ചലൈസേഷന്‍ അഡ്ജങ്ട് സെക്രട്ടറി ആര്‍ച്ച്ബിഷപ് പ്രൊട്ടാസെ റുഗുംബോ സമാപനദിവ്യബലി മധ്യേ പറഞ്ഞു. കേരളസഭയ്ക്ക് പരിശുദ്ധ പിതാവിന്റെ അപ്പസ്‌തോലിക ആശീര്‍വാദവും മിഷനറി സംരംഭങ്ങളുടെ വിജയത്തിനായി പ്രാര്‍ത്ഥനകളും അദ്ദേഹം നേര്‍ന്നു. അര്‍പ്പണബോധത്തോടും തീക്ഷ്ണതയോടുംകൂടി സുവിശേഷവത്കരണ ദൗത്യം തുടര്‍ന്നുകൊണ്ടുപോകാന്‍ ദൈവത്തിന്റെ ശക്തി സഹായിക്കട്ടെയെന്നും മിഷന്‍ കോണ്‍ഗ്രസിന്റെയും ബിസിസി കണ്‍വന്‍ഷന്റെയും സമാപനവേളയില്‍ പ്രാര്‍ത്ഥിക്കുന്നതായും ആയിരങ്ങളെ ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ദിവ്യബലിയുടെ ആരംഭത്തില്‍ ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആര്‍ച്ച്ബിഷപ് പ്രൊട്ടാസെ റുഗുംബോ നിര്‍വഹിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷര്‍ പരസ്പരം മെമന്റോ കൈമാറി. ദിവ്യബലിയെത്തുടര്‍ന്ന് കേരളസഭയെ മാതാവിന്റെ വിമലഹൃദയത്തിനുള്ള സമര്‍പ്പണവും മിഷന്‍ ക്രോസ് കൈമാറ്റവും ഉണ്ടായിരുന്നു. ബിസിസി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മിഷന്‍ തിരി തെളിച്ചു. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാശുശ്രൂഷ നടന്നു. രാവിലെ 9.10ന് നാലാമത് സെഷനില്‍ കേരള ലത്തീന്‍ സഭയില്‍ അടുത്ത പത്തുവര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ ആവിഷ്‌കരിച്ചിട്ടുള്ള ദശവത്സരപദ്ധതികളുടെ പ്രകാശനം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വഹിച്ചു. കെആര്‍എല്‍സിബിസി ശുശ്രൂഷാസമിതികളുടെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തറയില്‍ ദശവത്സര പദ്ധതികള്‍ അവതരിപ്പിച്ചു. സിസിബിഐ ബിസിസി ചെയര്‍മാന്‍ ബിഷപ് ഡോ. ഇഗ്‌നേഷ്യസ് മസ്‌ക്രിനാസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പ്രേഷിതപ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ നയിച്ചു. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ സ്വാഗതവും എന്‍കെഡിസിഎഫ് പ്രസിഡന്റ് കെ. ബി സൈമണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രേഷിതാനുഭവം വിവിധ ജീവിതസാഹചര്യങ്ങളില്‍ എന്ന വിഷയത്തില്‍ നടന്ന ടോക് ഷോയില്‍ ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ജോയ് ഗോതുരുത്ത്, മോണ്‍. ജയിംസ് കുലാസ്, ഫാ. പോള്‍ സണ്ണി, പ്രിന്‍സി മരിയ എന്നിവര്‍ പങ്കെടുത്തു. സിബിസിഐ മികച്ച നേതാവിനുള്ള പുരസ്‌കാരം ജെയിന്‍ ആന്‍സിലിന് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം സമ്മാനിച്ചു. മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വന്‍ഷന്റെ തുടര്‍പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പ്രഖ്യാപിച്ചു. മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ സമാപന ചടങ്ങില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഒക്ടോബര്‍ 6നു ആരംഭിച്ച കണ്‍വെന്‍ഷനില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാലായിരത്തോളം പേരാണ് പങ്കെടുത്തത്.
Image: /content_image/India/India-2017-10-09-05:41:57.jpg
Keywords: ലത്തീന്‍

6139
Category: 18
Sub Category:
Heading: മതത്തെ നിക്ഷിപ്ത താത്പര്യത്തോടെ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നു ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊച്ചി: മതത്തെ നിക്ഷിപ്ത താത്പര്യത്തോടെ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും അവിഹിതമാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനം തെറ്റാണെന്നും ആര്‍ച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യം. കേരള ലത്തീന്‍ സഭ വല്ലാര്‍പാടത്തു സംഘടിപ്പിച്ച മിഷന്‍ കോണ്‍ഗ്രസിന്റെ സമാപനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണെന്നും ബിഷപ്പ് പറഞ്ഞു. എല്ലാ മതങ്ങളെയും അംഗീകരിക്കുക എന്നതാണ് ലത്തീന്‍ സഭയുടെ നയം. മൂന്നു ദിവസമായി നടന്ന ലത്തീന്‍ സമ്മേളനം നല്ല അനുഭവമായിരുന്നു. കേരള ലത്തീന്‍ കത്തോലിക്കരുടെ പ്രതീക്ഷകള്‍ക്കും ഉന്നമനത്തിനുമുള്ള പ്രയത്‌നം പൂര്‍ണത വരിച്ചുകൊണ്ടിരിക്കുകയാണ്. സമ്മേളനത്തില്‍ ജനങ്ങള്‍ പ്രദര്‍ശിപ്പിച്ച ആവേശവും ഉത്സാഹവും സന്തോഷം നല്‍കുന്നതാണ്. െ്രെകസ്തവരുടെ മുഖമുദ്ര സ്‌നേഹമാണ്. ശക്തമായ അല്‍മായ നിരയെ വാര്‍ത്തെടുക്കുകയാണ് അടുത്ത പത്തു വര്‍ഷത്തെ പ്രധാന ലക്ഷ്യം. പുതിയ മദ്യസംസ്‌കാരം ജനങ്ങളെ വളരെയധികം നശിപ്പിക്കുന്ന ഒന്നാണ്. ശക്തമായ ബഹുജന മുന്നേറ്റം സംഘടിപ്പിച്ച് അതിനെ പ്രതിരോധിക്കും. മിഷന്‍ കോണ്‍ഗ്രസില്‍ ആവിഷ്‌കരിച്ച പദ്ധതികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടത്ത് ഇത്തരത്തില്‍ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും നന്ദിയും ഉണ്ടെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-10-09-06:06:55.jpg
Keywords: സൂസ

6140
Category: 1
Sub Category:
Heading: ‘ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നത് കണ്ടാല്‍ കൊന്നുകളയും’: തീവ്രവാദികളുടെ ഭീഷണിയുടെ നിഴലില്‍ മാലിയിലെ ക്രൈസ്തവര്‍
Content: ബമാകോ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി ഇസ്ലാമിക തീവ്രവാദികള്‍. ദേവാലയങ്ങളില്‍ ക്രിസ്ത്യാനികളെ കണ്ടാല്‍ കൊന്നുകളയുമെന്നാണ് ഇസ്ളാമിക തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്. മാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറി ജനറലായ മോണ്‍സിഞ്ഞോര്‍ എഡ്മണ്ട് ഡെമ്പേലെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസാവസാനം തലസ്ഥാനമായ ബമാകോക്കിന്റെ വടക്കുഭാഗത്തുള്ള ഡോബാരായിലെ ദേവാലയം ആക്രമണത്തിനിരയായിരുന്നു. അവിടെ ഉണ്ടായിരുന്ന കുരിശുരൂപങ്ങള്‍ എറിഞ്ഞു കളഞ്ഞ ഇസ്ലാമികവാദികള്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും തകര്‍ത്തിരിന്നു. ഇതിനുപുറമേ സെപ്റ്റംബര്‍ അവസാനവാരം ബോഡ്വാളിനടുത്തുള്ള കത്തോലിക്കാ ദേവാലയം ആയുധധാരികള്‍ ആക്രമിച്ച് ദേവാലയത്തിനകത്തുണ്ടായിരുന്ന വിശ്വാസികളെ ഭയപ്പെടുത്തി തുരുത്തിയോടിച്ചിരിന്നു. ദേവാലയത്തില്‍ കണ്ടാല്‍ കൊന്നുകളയുമെന്നാണ് അവര്‍ ഭീഷണി മുഴക്കിയത്. ദേവാലയങ്ങളും കപ്പേളകളും തീവ്രവാദികളുടെ ലക്ഷ്യകേന്ദ്രങ്ങളായിരിക്കുകയാണ്. അതേസമയം ഏത് തീവ്രവാദി സംഘടനയാണ് ഈ ആക്രമണങ്ങളുടേയും, ഭീഷണിയുടെ പിറകില്ലെന്നും എന്താണ് അവരുടെ ലക്ഷ്യമെന്നും ഇതുവരെ മനസ്സിലായിട്ടില്ലെന്നും മോണ്‍സിഞ്ഞോര്‍ ഡെമ്പേലെ പറഞ്ഞു. മുന്‍കാലങ്ങളില്‍ ആക്രമണം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ സുരക്ഷാ സൈനികരെ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ പുതിയ ആക്രമണങ്ങളുടേയും ഭീഷണിയുടേയും പശ്ചാത്തലത്തില്‍ ഇതുവരെ യാതൊരുവിധ സുരക്ഷാ നടപടികളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. 2015-ല്‍ പ്രസിഡന്റ് ഇബ്രാഹിം ബൌബാക്കാറിന്റെ നേതൃത്വത്തിലുള്ള മാലി സര്‍ക്കാര്‍, റിബല്‍ പോരാളികളുമായി ഉണ്ടാക്കിയ സമാധാന കരാര്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പുതിയ സംഭവ വികാസങ്ങള്‍. ഈ സമാധാന കരാറനുസരിച്ച് തീവ്രവാദികള്‍ മാലി സര്‍ക്കാര്‍ സൈന്യത്തിന്റെ ഭാഗമായി തീരേണ്ടതാണ്. പുതിയ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ആശങ്കാകുലരായ ഇടവക ജനങ്ങള്‍ സര്‍ക്കാറും, യുഎന്‍ സൈന്യവും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോദിവസവും തള്ളിനീക്കുന്നത്.
Image: /content_image/News/News-2017-10-09-06:39:48.jpg
Keywords: ഇസ്ലാമി

6141
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് നിത്യതയിലേക്ക് യാത്രയായിട്ട് 48 വര്‍ഷം
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് 48വര്‍ഷം. അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്ത്മറിയം കബറിട പള്ളിയില്‍ ഇന്നു രാവിലെ 5.30ന് അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുസ്മരണ ബലിയര്‍പ്പിച്ചു. രാവിലെ ഏഴിന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് കുഴിഞ്ഞാലിലും 9.30ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പുളിക്കലും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു ഉച്ചകഴിഞ്ഞ് മൂന്നിന് അതിരൂപത വികാരിജനറാള്‍ മോണ്‍.ജയിംസ് പാലയ്ക്കല്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. വൈകുന്നേരം അഞ്ചിന് എംസിബിഎസ് കോട്ടയം പ്രൊവിന്‍സ് പ്രൊവിഷ്യാള്‍ ഫാ. ഡൊമനിക് മുത്തനാട്ട് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. മാത്തച്ചന്‍ എന്നു വിളിപ്പേരുണ്ടായിരുന്ന മാര്‍ മാത്യു കാവുകാട്ട് പ്രവിത്താനം കാവുകാട്ട് ചുമ്മാറിന്റെയും ത്രേസ്യാമ്മയുടെയും ആറാമത്തെ സന്താനമായി 1904 ജൂലൈ 17നാണ് ജനിച്ചത്. 1935 ഡിസംബര്‍ 21നു ബ്രദര്‍ കാവുകാട്ടും മറ്റു 19 പേരും ബിഷപ് മാര്‍ കാളാശേരിയില്‍നിന്നു വൈദികപട്ടമേറ്റ് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. വിനീതവും സ്നേഹനിര്‍ഭരവുമായ പെരുമാറ്റ ശൈലി അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി.1950-ല്‍ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1956 ഓഗസ്റില്‍ ചങ്ങനാശേരി അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ കാവുകാട്ട് പിതാവ് അതിരൂപതയുടെ ആദ്യത്തെ മെത്രാപ്പോലീത്തയായി. പിതാവിന്റെ പൌരോഹിത്യ രജതജൂബിലി സ്മാരകമായി ഭവനനിര്‍മാണപദ്ധതി ആവിഷ്കരിച്ചതു നവീനമായൊരു ആശയമായിരുന്നു. ഈ മഹനീയ മാതൃകയാണു പിന്നീടു മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരെ ലക്ഷംവീട് പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മാതൃകാപരമായ സഭാസേവനം ചെയ്ത കാവുകാട്ട് പിതാവ് 1969 ഒക്ടോബര്‍ ഒമ്പതിനാണ് അന്തരിച്ചത്. 1994ല്‍ അദ്ദേഹം ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു. നാമകരണ നടപടികളുടെ ഭാഗമായി 2006 സെപ്‌റ്റംബര്‍ 19നു മെത്രാപ്പോലീത്തന്‍ പള്ളിയിലെ മാര്‍ കാവുകാട്ടിന്റെ കബറിടം തുറന്നു പരിശോധിച്ചിരിന്നു. ദിനംപ്രതി നിരവധി വിശ്വാസികളാണ് മെത്രാപ്പോലീത്തന്‍പള്ളിയിലെ ദൈവദാസന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി മടങ്ങുന്നത്.
Image: /content_image/India/India-2017-10-09-08:11:17.jpg
Keywords: ദൈവദാസ

6142
Category: 1
Sub Category:
Heading: ധീരരക്തസാക്ഷിത്വം വരിച്ച കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹം കണ്ടെത്തി
Content: ട്രിപ്പോളി: ലോക മനസാക്ഷിയെ നടുക്കി 2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ വധിച്ച ഇരുപത്തിയൊന്ന് കോപ്റ്റിക്ക് ക്രൈസ്തവരുടെ മൃതദേഹം കണ്ടെത്തി. കൂട്ടക്കുരുതി നടന്ന മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. രക്തം പുരണ്ട ഓറഞ്ച് വസ്ത്രങ്ങളും നിരനിരയായി കിടത്തിയരിക്കുന്ന മൃതദേഹങ്ങളും ഭീകരതയുടെ തീവ്രത വ്യക്തമാക്കുകയാണെന്ന് 'ലാസ്റ്റ്ആമ്പ' റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ തീവ്രവാദി സംഘത്തിലെ ഒരാളെ ലിബിയന്‍ സേന കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്. ലിബിയൻ അറ്റോണി ജനറൽ അസിസ്റ്റന്റ് അല്‍-സാദിഖ് അല്‍-സോര്‍ നടത്തിയ ചോദ്യം ചെയ്യൽ വേളയിലാണ് മൃതശരീരം അടക്കിയ സ്ഥലത്തെ പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ജിഹാദി തീവ്രവാദികൾ ബന്ദികളുടെ കഴുത്തിൽ കത്തി ചൂണ്ടി നില്ക്കുന്ന ദൃശ്യങ്ങൾ വലിയ രീതിയില്‍ പ്രചരിച്ചിരിന്നു. പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങൾ പകർത്തിയ ഭീകരനാണ് സംഭവസ്ഥലം വെളിപ്പെടുത്തിയത്. മൃതശരീരം ഉള്‍പ്പെടുന്ന സ്ഥലം കണ്ടെത്തിയതോടെ രക്തസാക്ഷിത്വം വരിച്ചവരുടെ ആശ്രിതർക്ക് പ്രിയപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ശരീരവശിഷ്ടങ്ങൾ ഇതിനോടകം അഴുകിയതിനാൽ കൃത്യമായ തെളിവുകൾ ലഭ്യമല്ലായെന്നാണ് റിപ്പോര്‍ട്ട്. അന്നുകൊല്ലപ്പെട്ട കോപ്റ്റിക്ക് ക്രൈസ്തവരുടെ സ്മരണാര്‍ത്ഥം ഈജിപ്തിലെ മിന്യായിൽ പ്രസിഡന്റ് അൽ സിസിയുടെ നേതൃത്വത്തിൽ ദേവാലയ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. അതിനു സമീപമായിരിക്കും മൃതദേഹാവശിഷ്ട്ടങ്ങള്‍ സംസ്കരിക്കുക. തുടർന്ന് കല്ലറകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ രക്തസാക്ഷിത്വ സ്മാരകമായി നാമകരണം ചെയ്യും. മതമര്‍ദ്ദനം നേരിടുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ പ്രതിനിധിയാണ് വധിക്കപ്പെട്ടവരെ ആഗോള സഭ കാണുന്നത്. കോപ്റ്റിക് പോപ്പ് തവദ്രോസ് രണ്ടാമന്‍ മരണം വരിച്ച ക്രൈസ്തവരുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിച്ച് സിനാക്സാറിയമെന്ന രക്തസാക്ഷി പുസ്തകത്തിൽ നേരത്തെ രേഖപ്പെടുത്തിയിരിന്നു. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. രണ്ട് വര്‍ഷത്തോളമായി ക്രൈസ്തവ നരഹത്യ നടത്തിയവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തിരച്ചിലില്‍ ആയിരിന്നു.
Image: /content_image/News/News-2017-10-09-09:12:51.jpg
Keywords: കോപ്റ്റി

6143
Category: 1
Sub Category:
Heading: രക്തസാക്ഷിത്വം വരിച്ച കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Content: ട്രിപ്പോളി: ലോക മനസാക്ഷിയെ നടുക്കി 2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ വധിച്ച ഇരുപത്തിയൊന്ന് കോപ്റ്റിക്ക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൂട്ടക്കുരുതി നടന്ന മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. രക്തം പുരണ്ട ഓറഞ്ച് വസ്ത്രങ്ങളും നിരനിരയായി കിടത്തിയരിക്കുന്ന മൃതദേഹങ്ങളും ഭീകരതയുടെ തീവ്രത വ്യക്തമാക്കുകയാണെന്ന് 'ലാസ്റ്റ്ആമ്പ' റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ തീവ്രവാദി സംഘത്തിലെ ഒരാളെ ലിബിയന്‍ സേന കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്. ലിബിയൻ അറ്റോണി ജനറൽ അസിസ്റ്റന്റ് അല്‍-സാദിഖ് അല്‍-സോര്‍ നടത്തിയ ചോദ്യം ചെയ്യൽ വേളയിലാണ് മൃതശരീരം അടക്കിയ സ്ഥലത്തെ പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ജിഹാദി തീവ്രവാദികൾ ബന്ദികളുടെ കഴുത്തിൽ കത്തി ചൂണ്ടി നില്ക്കുന്ന ദൃശ്യങ്ങൾ വലിയ രീതിയില്‍ പ്രചരിച്ചിരിന്നു. പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങൾ പകർത്തിയ ഭീകരനാണ് സംഭവസ്ഥലം വെളിപ്പെടുത്തിയത്. മൃതശരീരം ഉള്‍പ്പെടുന്ന സ്ഥലം കണ്ടെത്തിയതോടെ രക്തസാക്ഷിത്വം വരിച്ചവരുടെ ആശ്രിതർക്ക് പ്രിയപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ശരീരവശിഷ്ടങ്ങൾ ഇതിനോടകം അഴുകിയതിനാൽ കൃത്യമായ തെളിവുകൾ ലഭ്യമല്ലായെന്നാണ് റിപ്പോര്‍ട്ട്. അന്നുകൊല്ലപ്പെട്ട കോപ്റ്റിക്ക് ക്രൈസ്തവരുടെ സ്മരണാര്‍ത്ഥം ഈജിപ്തിലെ മിന്യായിൽ പ്രസിഡന്റ് അൽ സിസിയുടെ നേതൃത്വത്തിൽ ദേവാലയ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. അതിനു സമീപമായിരിക്കും മൃതദേഹാവശിഷ്ട്ടങ്ങള്‍ സംസ്കരിക്കുക. തുടർന്ന് കല്ലറകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ രക്തസാക്ഷിത്വ സ്മാരകമായി നാമകരണം ചെയ്യും. മതമര്‍ദ്ദനം നേരിടുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ പ്രതിനിധിയാണ് വധിക്കപ്പെട്ടവരെ ആഗോള സഭ കാണുന്നത്. കോപ്റ്റിക് പോപ്പ് തവദ്രോസ് രണ്ടാമന്‍ മരണം വരിച്ച ക്രൈസ്തവരുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിച്ച് സിനാക്സാറിയമെന്ന രക്തസാക്ഷി പുസ്തകത്തിൽ നേരത്തെ രേഖപ്പെടുത്തിയിരിന്നു. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. രണ്ട് വര്‍ഷത്തോളമായി ക്രൈസ്തവ നരഹത്യ നടത്തിയവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തിരച്ചിലില്‍ ആയിരിന്നു.
Image: /content_image/News/News-2017-10-09-09:19:01.jpg

6144
Category: 1
Sub Category:
Heading: വൈദികപരിശീലനം സഭയെ സംബന്ധിച്ചിടത്തോളം നിർണ്ണായകം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വൈദികപരിശീലനം സഭയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും ശരിയായ പരിശീലനം ലഭിച്ച വൈദികരുണ്ടെങ്കിൽ മാത്രമെ വിശ്വാസ നവീകരണവും ഭാവിയിൽ ദൈവവിളികളും ഉണ്ടാകുകയുള്ളുവെന്നും ഫ്രാൻസിസ് പാപ്പ. കാസ്തൽ ഗന്തോൾഫൊയിൽ വൈദികപരിശീലനത്തെ കുറിച്ച് സംഘടിപ്പിച്ച ചതുർദിന അന്താരാഷ്ട്രസമ്മേളനത്തിന്റെ സമാപനദിനത്തിൽ തന്നെ കാണാൻ വത്തിക്കാനിലെത്തിയവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദികപരിശീലനം നമ്മുടെ പ്രവര്‍ത്തനങ്ങളെയല്ല, സര്‍വ്വോപരി നമ്മുടെ ജീവിതത്തില്‍ ദൈവം നടത്തുന്ന പ്രവര്‍ത്തനത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മുടെ ജീവിതത്തെയും ഹൃദയത്തെയും രൂപപ്പെടുത്താൻ കർത്താവിനെ അനുവദിക്കുന്നതിന് നമ്മെത്തന്നെ വിട്ടുകൊടുക്കുക്കകയാണ് വേണ്ടത്. അനുദിനം കർത്താവിനാൽ രൂപീകരിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കാത്ത ഒരു പുരോഹിതൻ സുവിശേഷത്തോടു താല്പര്യമില്ലാതെ മന്ദതയിൽ ശുശ്രൂഷ നിർവ്വഹിക്കുന്ന വൈദികൻ ആയിരിക്കും. രൂപാന്തരീകരണത്തിന് കർത്താവിനെ അനുവദിക്കുന്നവർ ഹൃദയത്തിൽ ഉത്സാഹഭരിതരും സുവിശേഷത്തിൻറെ പുതുമയുടെ ആനന്ദം ഉൾക്കൊള്ളുന്നവരുമായിരിക്കുമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ചതുര്‍ദിന അന്താരാഷ്ട്രസമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ 270 ഓളം പേര്‍ക്കാണ് പാപ്പ സന്ദേശം നല്‍കിയത്.
Image: /content_image/News/News-2017-10-09-10:25:20.jpg
Keywords: ഫ്രാന്‍സിസ് പാപ്പ