Contents

Displaying 5871-5880 of 25119 results.
Content: 6175
Category: 1
Sub Category:
Heading: ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും നരകത്തിന്റെ ജീവിക്കുന്ന പ്രതിഫലനങ്ങള്‍: സാന്‍ ഫ്രാന്‍സിസ്ക്കോ മെത്രാപ്പോലീത്ത
Content: സാന്‍ ഫ്രാന്‍സിസ്കോ: നരകത്തിന്റെ ജീവിക്കുന്ന പ്രതിഫലനമാണ് ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും ദയവധവുമെന്ന് സാന്‍ഫ്രാന്‍സിസ്കോ അതിരൂപതാ മെത്രാപ്പോലീത്ത സാല്‍വാട്ടോര്‍ കോര്‍ഡിലിയോണ്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7 ശനിയാഴ്ച അതിരൂപതയെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ചോരകൊണ്ട് നമ്മുടെ സ്വന്തം മണ്ണുതന്നെ നനഞ്ഞു കുതിര്‍ന്നിരിക്കുകയാണെന്നും ഗര്‍ഭഛിദ്രം ഒരു പകര്‍ച്ചവ്യാധി പോലെ പ്രചരിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ദൈവനിന്ദയുടെ മാര്‍ഗ്ഗങ്ങളുടെ ഘോഷയാത്രയായിട്ടാണ് സ്വവര്‍ഗ്ഗരതിയേയും ദയവധത്തെയും സ്വവര്‍ഗ്ഗവിവാഹത്തേയും അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരം തിന്‍മകളുടെ ബാഹുല്യം നിമിത്തം സാന്‍ഫ്രാന്‍സിസ്കോ ഉള്‍പ്പെടെയുള്ള ഓരോ തെരുവുകളിലും സൃഷ്ടാവായ ദൈവം നിന്ദിക്കപ്പെടുന്നുണ്ടെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ദൈവത്തിനെതിരെ നമ്മള്‍ ചെയ്യുന്നതെല്ലാം നമ്മളിലേക്ക് തന്നെ തിരികെ വരുമെന്നും കോര്‍ഡിലിയോണ്‍ മെത്രാപ്പോലീത്ത പറഞ്ഞു. ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടിട്ട് നൂറുവര്‍ഷങ്ങളായിരിക്കുന്നു. കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍ നമ്മള്‍ നരകത്തെ അറിഞ്ഞുകൊണ്ടിരിക്കുക മാത്രമായിരുന്നു. ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷിക സമാപനവേളയില്‍ പോലും നമ്മള്‍ ദൈവത്തെ നിന്ദിച്ചുക്കൊണ്ടിരിക്കുന്നു. ദൈവമാതാവിന്റെ സന്ദേശങ്ങള്‍ക്ക് ചെവികൊടുക്കേണ്ട ശരിയായ സമയം ഇപ്പോഴാണ്. പ്രത്യേകിച്ച് മരിയന്‍ പ്രാര്‍ത്ഥനകളിലൂടെയും, അനുതാപ പ്രവര്‍ത്തികളിലൂടേയും. നിത്യവും ജപമാല ചൊല്ലുവാനും, എല്ലാ വെള്ളിയാഴ്ചകളിലും അനുതാപ പ്രവര്‍ത്തികള്‍ ചെയ്യുവാനും, ആദ്യ അഞ്ച് ശനിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന കാണുകയും പാപപരിഹാരം ചെയ്യുവാനും മെത്രാപ്പോലീത്ത വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയുടെ ഭാഗമായാണ് സാന്‍ ഫ്രാന്‍സിസ്കോ അതിരൂപതയെ ദൈവമാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചത്.
Image: /content_image/News/News-2017-10-12-14:45:33.jpg
Keywords: സ്വവര്‍ഗ്ഗ
Content: 6176
Category: 4
Sub Category:
Heading: ഒരു സാത്താന്‍ പുരോഹിതന്റെ മാനസാന്തരത്തിന്റെ കഥ
Content: കുറവുകളും പോരായ്മകളും ജീവിതത്തില്‍ ഉണ്ടായിരിന്നിട്ടും തങ്ങളുടെ ജീവിതനവീകരണവും ത്യാഗങ്ങളും വഴി അനേകം പുണ്യാത്മാക്കള്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന സത്യം നമ്മേ സംബന്ധിച്ചു സുപരിചിതമാണ്. വിശുദ്ധ അഗസ്റ്റിനാണ് ഇതില്‍ നമ്മുക്ക് ഏറെ പരിചയമുള്ള വിശുദ്ധന്‍. നമ്മള്‍ ബലഹീനരാണെങ്കിലും നാം ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും മാറി യേശുവിന്‍റെ പിന്നാലേ നീങ്ങാന്‍ തയാറാണോ എന്ന ചിന്ത ഏറെ പ്രധാനപ്പെട്ടതാണ്. ഈ വിചിന്തനം നടത്തുവാന്‍ വാഴ്ത്തപ്പെട്ട ബാര്‍ട്ടോലോ ലോങ്ങോയുടെ ജീവിത കഥ ഏറെ സഹായകരമാണ്. തന്റെ യൗവനകാലഘട്ടത്തിലെ പത്തുവര്‍ഷക്കാലം സാത്താന്റെ പുരോഹിതനായി ജീവിക്കുക. പിന്നീട് ക്രിസ്തുവിനെ അറിഞ്ഞു അനേകം ആത്മാക്കളുടെ രക്ഷ സാധ്യമാക്കുക. ഒടുവിൽ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുക. ബാര്‍ട്ടോലോയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് നാം ഇനി നടത്താന്‍ പോകുന്നത്. 1841-ല്‍ ഇറ്റലിയിലാണ് ബാര്‍ട്ടോലോ ലോങ്ങോയുടെ ജനനം. ബാര്‍ട്ടോലോക്ക് പത്തുവയസ്സുള്ളപ്പോള്‍ അവന്‍റെ അമ്മ മരിച്ചു. ക്രമേണ അവന്‍ ദൈവവിശ്വാസത്തില്‍ നിന്നും അകലുകയായിരിന്നു. നേപ്പിള്‍സില്‍ വിശുദ്ധ തോമസ്‌ അക്വിനാസ് പഠിച്ച അതേ സര്‍വ്വകലാശാലയില്‍ തന്നെയാണ് ബാര്‍ട്ടോലോയും പഠിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇറ്റലിയെന്ന്‍ പറഞ്ഞാല്‍ മതവിരുദ്ധതയുടേയും, പാഷണ്ഡതയുടേയും ഒരു കൂത്തരങ്ങായിരുന്നു. ബാര്‍ട്ടോലോയും അതിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയായിരിന്നു. ലോകത്തിന്റെ ഭൗതീകതയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു ജീവിച്ച ബാര്‍ട്ടോലോ മയക്കുമരുന്നിനും മറ്റുള്ള ദുശ്ശീലങ്ങള്‍ക്കും അടിമയായി മാറി. തന്റെ കുടുംബം ആശ്രയിച്ചിരിന്ന ദൈവത്തെയും അവിടുത്തെ മൗതീകശരീരമായ കത്തോലിക്കാ സഭയേയും അവന്‍ പൂര്‍ണ്ണമായും നിന്ദിക്കുവാന്‍ തുടങ്ങി. സാത്താന്‍ ആരാധനയിലാണ് അത് അവസാനിച്ചത്. അധികം താമസിയാതെ തന്നെ ബാര്‍ട്ടോലോ സാത്താന്‍ ആരാധകരുടെ പുരോഹിതനായി മാറുകയായിരിന്നു. ഓ‌രോ ദിവസവും അവന്റെ ജീവിതം നാശത്തില്‍ നിന്നും നാശത്തിലേക്ക് പോയിക്കൊണ്ടിക്കുകയായിരിന്നു. പലപ്പോഴും ഒരു മനോരോഗിയെപ്പോലെയായിരുന്നു ബാര്‍ട്ടോലോ പ്രവര്‍ത്തിച്ചിരുന്നത്. എങ്കിലും അദ്ദേഹം സാത്താന്‍ ആരാധന നിര്‍ത്തിയില്ല. നാശത്തിന്റെ പടുകുഴിയില്‍ വീണ ബാര്‍ട്ടോലോ ലോങ്ങോയുടെ മാനസാന്തരത്തിനായി അവന്‍റെ കുടുംബം മുട്ടിപ്പായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിനായി മോനിക്ക പ്രാര്‍ത്ഥിച്ചതുപോലെ അവര്‍ പ്രതീക്ഷ കൈവിടാതെ ദൈവത്തെ മുറുകെപ്പിടിച്ചു. അവരുടെ പ്രാര്‍ത്ഥനകള്‍ പാഴായില്ല. വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തില്‍ സംഭവിച്ചതുപോലെ തന്നെ ബാര്‍ട്ടോലോ ലോങ്ങോയുടെ ജീവിതവും പരിവര്‍ത്തനത്തിന് വിധേയമായി. തനിക്ക് ചുറ്റും അവന്‍ കെട്ടിപ്പടുത്ത വിദ്വേഷത്തിന്റേയും പാപത്തിന്റേയും മറ തകര്‍ന്നുവീണു. ഒരു രാത്രിയില്‍ "ദൈവത്തിലേക്ക് തിരിച്ചു പോകൂ" എന്ന് പറയുന്ന മരിച്ചുപോയ തന്റെ പിതാവിന്റെ ശബ്ദം ബാര്‍ട്ടോലോ കേട്ടു. അമ്പരന്നുപോയ അദ്ദേഹം അടുത്തുള്ള തന്റെ സുഹൃത്തായ പ്രൊഫസ്സര്‍ വിന്‍സെന്‍സൊ പെപ്പെയോട് കാര്യങ്ങള്‍ ആരാഞ്ഞു. ബാര്‍ട്ടോലോയെ ശ്രവിച്ച പ്രഫസര്‍ "ഭയാനകമായ മരണവും, നിത്യമായ ശാപവുമാണോ നീ ആഗ്രഹിക്കുന്നത് ?" എന്നാണ് ചോദിച്ചത്. തുടര്‍ന്നു പെപ്പെയുടെ ഇടപെടല്‍ നിമിത്തം ബാര്‍ട്ടോലോ, ഫാ. അല്‍ബര്‍ട്ടോ റാഡെന്റെ എന്ന ഡൊമിനിക്കന്‍ പുരോഹിതനെ കാണുവാന്‍ സമ്മതിച്ചു. അങ്ങനെബാര്‍ട്ടോലോയില്‍ പതുക്കെ പതുക്കെ ഫാ. അല്‍ബര്‍ട്ടോയുടെ സ്വാധീനം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ഇതിന്റെ ആദ്യഫലമായി ബാര്‍ട്ടോലോ തന്റെ പാപങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട് നീണ്ട കുമ്പസാരം തന്നെ നടത്തി. ക്രമേണ ക്രിസ്തുവിനെ നിന്ദിച്ചു നടന്നിരുന്ന ബാര്‍ട്ടോലോ ക്രിസ്തുവിലേക്ക് ആളുകളെ അടുപ്പിക്കുന്നവനായി മാറി. ചായക്കടകളിലും, വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടികള്‍ക്കിടയിലും നിന്നുകൊണ്ട് യാതൊരു സങ്കോചവും കൂടാതെ അവന്‍ ദൈവത്തെ പ്രകീര്‍ത്തിക്കുകയും മതവിരുദ്ധതയെ എതിര്‍ക്കുകയും ചെയ്തു. പാവങ്ങള്‍ക്കിടയില്‍ സേവനം ചെയ്തും അജ്ഞരെ നേരായ പാതയിലേക്ക്‌ നയിച്ചും ബാര്‍ട്ടോലോ ലോങ്ങോ തന്റെ ജീവിതം ധന്യമാക്കി. നീണ്ട ആറുവര്‍ഷങ്ങള്‍. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ജപമാല രാജ്ഞിയുടെ തൃപ്പാദത്തിങ്കല്‍ വെച്ച് ഒരു അല്‍മായ ഡൊമിനിക്കനായി തീരുവാന്‍ അവന്‍ നിത്യവൃതമെടുക്കുകയായിരിന്നു. ഉയര്‍ത്തിപ്പിടിച്ച ജപമാലയുമായി ഒരിക്കല്‍ കൂടി ബാര്‍ട്ടോലോ സാത്താന്‍ ആരാധകരുടെ ഇടയിലേക്ക്‌ ചെന്നുകൊണ്ട് പറഞ്ഞു. “ഈ ചെയ്യുന്ന ദൈവനിന്ദകള്‍ ഞാന്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. കാരണം ഇവയെല്ലാം നമ്മളെ വീഴ്ത്തുന്ന തെറ്റുകളാണ്.” എന്നാല്‍ തുടര്‍ച്ചയായ അനുതാപ പ്രവര്‍ത്തികള്‍ ചെയ്തിട്ടും ബാര്‍ട്ടോലോയെ അവന്റെ കഴിഞ്ഞകാല ഓര്‍മ്മകള്‍ വേട്ടയാടികൊണ്ടിരുന്നു. താന്‍ ദൈവത്തിന്റെ ക്ഷമക്ക് അര്‍ഹനല്ല എന്ന നിരാശ അവനെ ദുഃഖത്തിലാഴ്ത്തി. ഒരിക്കല്‍ പോംപിക്ക്‌ സമീപമുള്ള പാവപ്പെട്ട കൃഷിക്കാരില്‍ നിന്നും വാടക പിരിച്ചുകൊണ്ടിരിക്കെ താന്‍ വീണ്ടും സാത്താനിലേക്ക് അടുക്കുന്നതായി ബാര്‍ട്ടോലോക്ക് അനുഭവപ്പെട്ടു. താന്‍ ഇപ്പോഴും സാത്താന്റെ അടിമയാണെന്നും നരകത്തില്‍ സാത്താന്‍ തനിക്കായി കാത്തിരിക്കുകയാണെന്നുമുള്ള ചിന്തകള്‍ അവന്റെയുള്ളില്‍ ശക്തിപ്രാപിച്ചു. കടുത്ത നിരാശയുടെയും കുറ്റബോധത്തിന്റെയും ഒരു സമയം. #{red->none->b->Must Read: ‍}# {{ പിശാചിന്റെ പുരോഹിതനായിരുന്ന സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക്‌ വിരൽ ചൂണ്ടുന്നു-> http://www.pravachakasabdam.com/index.php/site/news/590 }} നിരാശനായ അവന്റെ ജീവിതം ആത്മഹത്യയുടെ വക്കോളം എത്തിച്ചേര്‍ന്നു. ആ നിമിഷമാണ് അവന്‍ താന്‍ ചെറുപ്പക്കാലത്ത് ചൊല്ലാറുണ്ടായിരുന്ന ജപമാലയെക്കുറിച്ചോര്‍ത്തത്. പരിശുദ്ധ കന്യകാമാതാവിന്റെ സ്നേഹത്തെക്കുറിച്ചും ജപമാല പ്രാര്‍ത്ഥനയെപറ്റിയും അവന്‍ ഓര്‍ത്തു. ജപമാല ചൊല്ലുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് വഴി സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കും എന്ന് പരിശുദ്ധ കന്യകാമാതാവ്‌ തന്നോട് പറയുന്നതായി അവനു തോന്നി. പോംപിയിലേക്ക്‌ പോയ അവന്‍ ജപമാല കൂട്ടായ്മകളുണ്ടാക്കുവാന്‍ തുടങ്ങി. അതോടൊപ്പം തന്നെ മരിയന്‍ പ്രദക്ഷിണങ്ങള്‍ സംഘടിപ്പിക്കുവാനും ജപമാല രാജ്ഞിക്കായി ഒരു ദേവാലയം പണിയുന്നതിനുമുള്ള ശ്രമങ്ങളും അവന്‍ തുടങ്ങി. ഫുസ്ക്കോയിലെ പ്രഭ്വിയായിരുന്നു അവന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരുന്നത്. പ്രഭ്വിയുമായുള്ള അവന്റെ ബന്ധത്തെക്കുറിച്ച് നാട്ടില്‍ കിംവദന്തികള്‍ പരന്നു. അതേതുടര്‍ന്ന് നിത്യ വിശുദ്ധിക്കുള്ള വൃതവാഗ്ദാനം എടുത്തിരുന്ന ബാര്‍ട്ടോലോയെ ലിയോ പതിമൂന്നാമന്‍ പാപ്പാ ഫുസ്‌ക്കോയിലെ പ്രഭ്വിയെ വിവാഹം ചെയ്യുവാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്നു അവര്‍ വിവാഹിതരായി. പിന്നീടുള്ള തങ്ങളുടെ ജീവിതം യേശുവിനും മരിയ ഭക്തിക്കുമായി ആ ദമ്പതികള്‍ സമര്‍പ്പിക്കുകയായിരിന്നു. അവര്‍ ഒരുമിച്ച് പാവങ്ങളെ സേവിക്കുവാന്‍ തുടങ്ങി. #{red->none->b->You May Like: ‍}# {{ സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ 10 മാര്‍ഗ്ഗങ്ങള്‍-> http://www.pravachakasabdam.com/index.php/site/news/4385 }} 50-തില്‍പ്പരം വര്‍ഷങ്ങള്‍ അവന്‍ ജപമാലയെക്കുറിച്ച് പ്രഘോഷിച്ചു നടന്നു. പാവങ്ങള്‍ക്കായി നിരവധി സ്കൂളുകള്‍ പണികഴിപ്പിച്ചു. കുറ്റവാളികളുടെ കുട്ടികള്‍ക്കായി അനാഥാലയങ്ങള്‍ പണിതു. എല്ലാത്തിനുമുപരിയായി മരണത്തിന്റെ നഗരമെന്നറിയപ്പെട്ടിരുന്ന ഒരു നഗരത്തെ ദൈവമാതാവിന്റെ നഗരമായി പരിവര്‍ത്തനം ചെയ്തു. ഒടുവില്‍ അനേകം ആത്മാക്കളുടെ രക്ഷ സ്വന്തമാക്കി അദ്ദേഹം സ്വര്‍ഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു. മരിയ ഭക്തനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ബാര്‍ട്ടോലോ ലോങ്ങോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വെച്ച് ‘മറിയത്തിന്റെ അപ്പസ്തോലന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 5-നാണ് വാഴ്ത്തപ്പെട്ട ബാര്‍ട്ടോലോ ലോങ്ങോയുടെ നാമഹേതുതിരുനാള്‍. തങ്ങളുടെ വിശുദ്ധി വീണ്ടെടുത്ത്‌ കൊണ്ട് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് കരുതി ജീവിക്കുന്ന അനേകര്‍ നമ്മുടെ ഇടയിലുണ്ട്. അവര്‍ക്കായി, നാമോരുരുത്തര്‍ക്കായി, നമ്മുടെ ജീവിതനവീകരണത്തിനായി വാഴ്ത്തപ്പെട്ട ബാര്‍ട്ടോലോ ലോങ്ങോയുടെ മാധ്യസ്ഥം അപേക്ഷിക്കാം. #originally published on 16.10.2017
Image: /content_image/Mirror/Mirror-2017-10-16-12:38:22.jpg
Keywords: സാത്താ, പിശാച
Content: 6177
Category: 18
Sub Category:
Heading: സീറോമലബാര്‍ സഭയ്ക്കു അധികാരം നല്‍കികൊണ്ടുള്ള പ്രഖ്യാപനം: സഭയില്‍ പുത്തന്‍ ഉണര്‍വിനു അവസരമാകുമെന്നു ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: സീറോമലബാര്‍ സഭയ്ക്കു ഭാരതം മുഴുവനും അജപാലന പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍പാപ്പ അനുവാദം നല്‍കിയത് സഭയില്‍ പുത്തന്‍ ഉണര്‍വിനും പ്രവര്‍ത്തനങ്ങള്‍ക്കും അവസരമാകുമെന്നു ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. പുതിയപ്രഖ്യാപനം ഭാരതസഭയെ ശക്തിപ്പെടുത്തും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ രജതജൂബിലി വേളയില്‍ സഭയ്ക്കു കേരളത്തിനു പുറത്തു രണ്ടു രൂപതകള്‍ ലഭിച്ചത് അഭിമാനകരമാണ്. കൂടുതല്‍ പ്രേഷിതതീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാന്‍ ഇതു പ്രചോദനമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. ദീര്‍ഘനാളായി ഇക്കാര്യങ്ങള്‍ക്കു മുന്‍കൈയെടുത്ത സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും സഭാ സിനഡിനും യോഗം അഭിനന്ദനം അറിയിച്ചു. അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ പിആര്‍ഒ ജോജി ചിറയില്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ജെ.സി. മാടപ്പാട്ട്, കെ.വി. സെബാസ്റ്റ്യന്‍, ഡോ.സോണി കണ്ടംകരി, പി.പി. ജോസഫ്, ജോര്‍ജ് വര്‍ഗീസ്, ഡോമിനിക് ജോസഫ്, വര്‍ഗീസ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-10-13-04:33:35.jpg
Keywords: ചങ്ങനാ
Content: 6178
Category: 9
Sub Category:
Heading: ജപമാല മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: മരിയ ഭക്തിയുടെ നിറവിൽ ബഥേലിൽ വൻ ഒരുക്കങ്ങൾ
Content: ബർമിങ്‌ഹാം: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബിർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയുടെയും മധ്യസ്ഥതയുടെയും പ്രത്യേകതകൊണ്ട് ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബർമാസത്തിലെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറും തപസ്‌ ധ്യാനങ്ങളിലൂടെ അനേകരെ ദൈവവിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ, നവ വൈദികൻ ഫാ. മൈക്കൽ ബേറ്റ്സ്‌, സെഹിയോൻ യൂറോപ്പിന്റെ ബ്രദർ ജാക്സൺ ജോസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. യൂറോപ്പിൽ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരമായി കുട്ടികൾ വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ടുള്ള ഹോളിവീൻ ആഘോഷങ്ങൾക്ക് നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ തുടക്കമാകും. അനേകംഅത്ഭുതങ്ങളും,,രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമായ, വരദാനഫലങ്ങൾ വാർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും, സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 14 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജുമോൻ മാത്യു 07515368239.
Image: /content_image/News/News-2017-10-13-04:57:13.jpg
Keywords: സെഹിയോ
Content: 6179
Category: 18
Sub Category:
Heading: ദേശീയ കാത്തലിക് സൈക്കോളജി സംഘടനയുടെ സമ്മേളനം നടന്നു
Content: മംഗലാപുരം: ദേശീയ കാത്തലിക് സൈക്കോളജി സംഘടനയുടെ 18ാം സമ്മേളനം മംഗലാപുരം അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം മംഗലാപുരം രൂപത മെത്രാന്‍ റവ. ഡോ. അലോഷ്യസ് പോള്‍ ഡിസൂസ നിര്‍വഹിച്ചു. 'പോസിറ്റീവ് സൈക്കോളജി ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴി' എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാനവിഷയം. പ്രസിഡന്റ് റവ.ഡോ.സി.എം. ജോസഫ്, സെക്രട്ടറി ഫാ.തോമസ് മതിലകത്ത് സിഎംഐ, സിസ്റ്റര്‍ ഡോ.സെവരിന്‍, ഡോ.കമലേഷ് സിംഗ്, ഡോ.ലോറന്‍സ് സൂസെ നാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-10-13-05:04:13.jpg
Keywords: കാത്തലി
Content: 6180
Category: 18
Sub Category:
Heading: മദ്യനയത്തിനെതിരെ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ആ​​ർ​​ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: സര്‍ക്കാരിന്റെ വികലമായ മദ്യനയത്തില്‍ പ്രതിഷേധിച്ച് വരുന്ന 23ന് തിരുവനന്തപുരത്ത് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. 23 ന് രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തുന്ന മാര്‍ച്ചില്‍ ജാതി മത വ്യത്യാസമില്ലാതെ സാമുദായിക സാംസ്‌കാരിക സാഹിത്യ മേഖലയിലെ വ്യക്തികള്‍ പങ്കെടുക്കുമെന്ന് ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം പറഞ്ഞു. മദ്യനയത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് എല്ലാ സമുദായ നേതാക്കളെയും ഉള്‍പ്പെടുത്തി സമരം നടത്തിയിരുന്നു. സമരത്തിന് ശേഷവും സര്‍ക്കാരില്‍ നിന്ന് അവഗണനാ മനോഭാവമാണു നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അപ്പാടെ ലംഘിച്ചുകൊണ്ടു മുന്‍കാലങ്ങളിലെക്കാള്‍ വ്യത്യസ്തമായി മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ ഇപ്പോള്‍ മദ്യഷാപ്പുകള്‍ അനുവദിച്ചിരിക്കുകയാണ്. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വ്യക്തികളെ മുഖ്യധാരയിലേക്ക് കണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തുടര്‍ന്നും എതിര്‍ക്കും. 23ന് നടത്തുന്ന ബഹുജന മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള എല്ലാ വിഭാഗം ജനങ്ങളും ഉണ്ടാകും. ഇതിനുശേഷം ജില്ലാ തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡോ.എം.സൂസപാക്യം പറഞ്ഞു. പത്രസമ്മേളനത്തില്‍ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് വി.​​എം.​​സു​​ധീ​​ര​​ൻ സന്നിഹിതനായിരിന്നു.
Image: /content_image/India/India-2017-10-13-05:13:52.jpg
Keywords: സൂസ
Content: 6181
Category: 9
Sub Category:
Heading: 'ഹോളിവീൻ' യേശുവിനായി ഒരു വിശുദ്ധ മാമാങ്കം: നവസുവിശേഷവത്ക്കരണത്തിനായി സെഹിയോൻ യൂറോപ്പിന്റെ പുതിയ തുടക്കം നാളെ
Content: ബർമിങ്ഹാം: നാളെയുടെ വാഗ്‌ദാനമായ കുട്ടികളിലൂടെ യൂറോപ്യൻ നവസുവിശേഷവത്കരണത്തിനായി റവ. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പിന്റെ പുതിയ തുടക്കം "ഹോളിവീൻ" ആഘോഷങ്ങൾക്ക് നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ തുടക്കമാകും. യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് ഈവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഹോളിവീൻ ആഘോഷങ്ങൾക്ക് സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രി യൂറോപ്പിൽ ആദ്യമായി തുടക്കം കുറിക്കുന്നു. പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ നാളെ 14/10/17 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോൻ യൂറോപ്പിനുവേണ്ടി പ്രാർത്ഥനയോടെ ഫാ.സോജി ഓലിക്കൽ അഭ്യർത്ഥിക്കുന്നു. #{red->n->n-> അഡ്രസ്സ്‌:}# KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}#
തോമസ് 07877 508926.
Image: /content_image/Events/Events-2017-10-13-05:40:49.jpg
Keywords: ഹാലോ
Content: 6182
Category: 1
Sub Category:
Heading: ഇറാഖ് കുര്‍ദ് പോരാട്ടം: നിനവേയില്‍ ക്രൈസ്തവ വിശ്വാസം അപ്രത്യക്ഷമാകുമെന്നു മുന്നറിയിപ്പ്
Content: ലിവര്‍പൂള്‍: ഇറാഖി സൈന്യവും, കുര്‍ദ്ദിസ്ഥാന്‍ ദേശീയവാദികളും തമ്മില്‍ യുദ്ധമുണ്ടായാല്‍ രണ്ടായിരത്തോളം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ക്രൈസ്തവ വിശ്വാസം ഇറാഖില്‍ നിന്നും തുടച്ചുനീക്കപ്പെടുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ അഡ്വൈസറായ സ്റ്റീഫന്‍ റാഷേയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കത്തോലിക്കാ അഭിഭാഷകന്‍ കൂടിയായ ഇദ്ദേഹം ഇറാഖിലെ കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ കല്‍ദായന്‍ കത്തോലിക്കാ അതിരൂപതയായ ഇര്‍ബിലിലെ പുനരധിവാസ പദ്ധതികളുടെ ഡയറക്ടര്‍ കൂടിയാണ്. നിനവേയിലെ ക്രൈസ്തവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ച് കത്തോലിക്കാ, ഓര്‍ത്തഡോക്സ് മെത്രാന്‍മാര്‍ കൂടി സംയുക്തമായി പ്രസ്താവനയിറക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അര്‍ദ്ധസ്വയംഭരണാവകാശമുള്ള കുര്‍ദ്ദിസ്ഥാന്‍ റീജിയണല്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25ന് സ്വതന്ത്ര കുര്‍ദ്ദിസ്ഥാനു വേണ്ടി നടത്തിയ ഹിതപരിശോധനയില്‍, 3.3 ദശലക്ഷത്തോളം വരുന്ന സമ്മതിദായകരില്‍ ഏതാണ്ട് 93 ശതമാനത്തോളം പേരും സ്വതന്ത്ര കുര്‍ദ്ദിസ്ഥാന് അനുകൂലമായാണ് വോട്ട് ചെയ്തത്. ഹിതപരിശോധനയെത്തുടര്‍ന്ന്‍ കടുത്ത നടപടികളാണ് ഇറാഖി സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. നിലവിലുള്ള അവസ്ഥക്ക് അയവ് വന്നില്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റ്സുമായുണ്ടായ യുദ്ധത്തിനേക്കാള്‍ വലിയ യുദ്ധത്തിനു നിനവേ മേഖല സാക്ഷ്യം വഹിക്കേണ്ടി വരും. ഐ‌എസ് അധിനിവേശ സമയത്ത് നേരിട്ടതിനേക്കാള്‍ വലിയ വിപത്തിനേയാണ് നേരിടേണ്ടി വരികയെന്നു ഇര്‍ബിലിലെ മെത്രാപ്പോലീത്തയായ ബാഷര്‍ വര്‍ദ്ദാ പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാഖി ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസം ഇപ്പോള്‍ നടന്നില്ലെങ്കില്‍ പിന്നൊരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തെ എങ്ങനെയെങ്കിലും തടയുക എന്നതുമാത്രമാണ് ഇതിനൊരു പോംവഴി. അതിനായി ഇരുപാര്‍ട്ടികളുടെ മേലും കടുത്ത നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തുകയാണ് അന്താരാഷ്ട്ര സമൂഹം ചെയ്യേണ്ടത്. അതിനുള്ള കഴിവും മാര്‍ഗ്ഗങ്ങളും പാശ്ചാത്യ രാജ്യങ്ങള്‍ക്കുണ്ട്. നിനവേയിലെ ക്രിസ്ത്യന്‍ മേഖല ഇരുപക്ഷത്തിനുമിടയിലായി വിഭജിക്കപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2017-10-13-06:14:43.jpg
Keywords: ഇറാഖ
Content: 6183
Category: 1
Sub Category:
Heading: “എന്റെ കഷ്ടതകളില്‍ യേശുവാണ് എന്നെ നയിച്ചത്”: ഗ്രാമി അവാര്‍ഡ് ജേതാവ് മിഷേല്‍ വില്ല്യംസ്
Content: റോക്ക്ഫോര്‍ഡ്: തന്റെ അസ്വസ്ഥതകളുടേയും സങ്കടങ്ങളുടേയും നാളുകളില്‍ യേശു ക്രിസ്തുവാണ്‌ തന്നെ കൈപിടിച്ച് നടത്തിയതെന്ന്‍ പ്രശസ്ത അമേരിക്കന്‍ ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ മിഷേല്‍ വില്ല്യംസിന്‍റെ സാക്ഷ്യം. ലിബര്‍ട്ടി യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന അവസരത്തിലാണ് യേശു തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെയും ക്രിസ്തുവിനോടുള്ള തന്റെ സ്നേഹത്തെയും പറ്റി പ്രസിദ്ധ ഗായിക വെളിപ്പെടുത്തല്‍ നടത്തിയത്. ബിരുദദാന ചടങ്ങില്‍ വെച്ച് വിദ്യാര്‍ത്ഥികളുമായി നടത്തിയ അഭിമുഖ സംവാദത്തില്‍, തങ്ങളുടെ വിശ്വാസ യാത്രയില്‍ മുന്നേറുവാന്‍ മിഷേല്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. “ഞാന്‍ യേശുവിനെ സ്നേഹിക്കുന്നു” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തനിക്ക് മുന്നില്‍ കൂടിയവരെ പ്രോത്സാഹിപ്പിക്കുവാനും അവര്‍ മറന്നില്ല. 15-മത്തെ വയസ്സിലാണ് താന്‍ യേശുവിനെ പിന്തുടരുവാന്‍ തീരുമാനിച്ചതെന്ന്‍ വില്ല്യംസ് പറഞ്ഞു. തന്റെ ഉന്നതിയുടെ നാളുകളില്‍പോലും മനോസംഘര്‍ഷവും, മാനസിക തളര്‍ച്ചയും അനുഭവപ്പെട്ടപ്പോള്‍ യേശുവില്‍ പ്രത്യാശയര്‍പ്പിച്ചുള്ള പ്രാര്‍ത്ഥനയിലൂടെയും കൗണ്‍സലിംഗും വഴിയാണ് പിടിച്ചുനിന്നത്. സഹായം അപേക്ഷിക്കുന്നതു കൊണ്ട് നമ്മള്‍ ഒരിക്കലും ദുര്‍ബ്ബലരാകുന്നില്ല. “കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും” (സുഭാഷിതങ്ങള്‍ 3:5-6) എന്ന സുവിശേഷ വാക്യമാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്നും നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും യേശുവിനെ ഓര്‍ക്കണമെന്നും വില്ല്യംസ് പറഞ്ഞു. ‘ഡെസ്റ്റിനീസ് ചൈല്‍ഡ്’ എന്ന സുപ്രസിദ്ധ അമേരിക്കന്‍ വനിതാ സംഗീത ബാന്‍ഡിലൂടെയാണ് മിഷേല്‍ വില്യംസ് പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയത്. ‘സേ മൈ നെയിം’, ‘സര്‍വൈവര്‍’ തുടങ്ങിയ ജനപ്രീതി നേടിയ ഗാനങ്ങള്‍ വഴി അമേരിക്കന്‍ സംഗീത പ്രേമികളുടെ ഇടയില്‍ വലിയ സ്ഥാനമാണ് മിഷേല്‍ നേടിയത്. ‘ഹൗ ഗ്രേറ്റ് ദൗ ആര്‍ട്ട്’, ‘കിംഗ് ഓഫ് മൈ ഹാര്‍ട്ട്’ തുടങ്ങിയ പ്രശസ്ത ക്രിസ്ത്യന്‍ ഗാനങ്ങളും വില്ല്യംസിന്റേതായുണ്ട്. 2015-ല്‍ ബറാക്ക് ഒബാമ പ്രസിഡന്‍റായിരിന്ന കാലഘട്ടത്തില്‍ മിഷേല്‍ വൈറ്റ് ഹൗസിൽ സംഗീതം ആലപിച്ചിരിന്നു. ഏറെ നാളുകൾക്ക് ശേഷം 'ജേര്‍ണി റ്റു ഫ്രീഡം' എന്ന ക്രിസ്ത്യന്‍ സംഗീത ആല്‍ബവുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിഷേല്‍. ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിലും പ്രശസ്തി നേടിയ മിഷേല്‍ വില്ല്യംസ് നിരവധി പുരസ്ക്കാരങ്ങളാണ് ഇതിനോടകം കരസ്ഥമാക്കിയത്.
Image: /content_image/News/News-2017-10-13-07:26:56.jpg
Keywords: യേശു
Content: 6184
Category: 1
Sub Category:
Heading: വിശ്വാസ വളര്‍ച്ചയില്‍ ഉത്തരകൊറിയ മുന്നോട്ട്: ബൈബിള്‍ ലഭ്യത കുറവ് രൂക്ഷം
Content: പ്യോംങ്യാംഗ്: പീഡനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഉത്തരകൊറിയയിലെ ക്രൈസ്തവ വിശ്വാസം ശക്തമായ രീതിയില്‍ മുന്നേറുമ്പോഴും ബൈബിള്‍ ലഭ്യത കുറവ് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ 'വേള്‍ഡ് ഹെല്‍പ്പ്' എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഔദ്യോഗിക ബൈബിൾ വില്പനയും വിതരണവും രാജ്യത്തു നിയമവിരുദ്ധമാണെന്നും ഒരു ലക്ഷത്തോളം ബൈബിൾ കോപ്പികള്‍ രഹസ്യമായി കൊറിയയിൽ എത്തിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ക്രൈസ്തവ പീഡനത്തിൽ മുന്നിട്ടു നില്‍ക്കുന്ന രാജ്യമായ ഉത്തര കൊറിയയിലെ വിശ്വാസികളുടെ വളർച്ചയ്ക്കനുസൃതമായി വിശുദ്ധ ഗ്രന്ഥമെത്തിക്കാൻ വേൾഡ് ഹെൽപ് പ്രസിഡന്റ് വെർണോൻ ബ്രിവർ വടക്കൻ കൊറിയയിലെ സഹപ്രവർത്തകരുമായി ചർച്ച നടത്തി. രാജ്യത്ത് ബൈബിളിന്റെ ആവശ്യക്കാർ ഏറിവരികയാണെന്നും ബൈബിൾ വിതരണം ഊർജ്ജിതമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ബൈബിളിന്റെ അഭാവത്തിൽ ഓരോ പുസ്തകത്തിലെയും അദ്ധ്യായങ്ങള്‍ കടലാസിൽ എഴുതി കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ദൈവവചനത്തിനായി കൊറിയൻ ജനതയുടെ ആഗ്രഹത്തിന് പ്രത്യേക പരിഗണന നൽകും. ബൈബിൾ കൈവശം വയ്ക്കുന്നത് കുറ്റകരമായ രാജ്യത്തെ ജനതയുടെ ദൈവവചനം പഠിക്കാനുള്ള ആഗ്രഹവും വിശ്വാസ തീക്ഷ്ണതയും ശക്തമായ സാക്ഷ്യമാണ് ലോകത്തിനു നല്‍കുന്നതെന്നും വെർണോൻ ബ്രിവർ പറഞ്ഞു. അതേസമയം കൊറിയന്‍ ഉദ്യമത്തിനാവശ്യമായ സഹായം സംഘടനാവൃത്തങ്ങള്‍ ആഗോളതലത്തില്‍ അഭ്യർത്ഥിച്ചിട്ടുണ്ട്. 64 ബുദ്ധക്ഷേത്രങ്ങളും, 52 ചിയോംഡോയിസ്റ്റ് ക്ഷേത്രങ്ങളും ഉള്ള ഉത്തരകൊറിയയില്‍ അഞ്ച് ക്രൈസ്തവ ആരാധനാലയങ്ങളാണ് ഉള്ളത്. ഇവയെല്ലാം തന്നെ രാജ്യതലസ്ഥാനമായ പോംങ്യാംഗിലാണ് സ്ഥിതി ചെയ്യുന്നത്. 1950-ലെ കൊറിയന്‍ യുദ്ധത്തിനു മുന്‍പു വരെ ക്രൈസ്തവരാല്‍ സമ്പന്നമായിരുന്ന രാജ്യമായിരുന്നു ഉത്തരകൊറിയ. യുദ്ധത്തിനു ശേഷം വന്ന സര്‍ക്കാരുകളാണ് വിശ്വാസത്തെ തുടച്ചു നീക്കുവാനുള്ള നടപടി ആരംഭിച്ചത്.
Image: /content_image/News/News-2017-10-13-09:07:54.jpg
Keywords: കൊറിയ