Contents
Displaying 5911-5920 of 25119 results.
Content:
6215
Category: 18
Sub Category:
Heading: സിസ്റ്റര്‍ സബീന പ്ലാമൂട്ടില്‍ സുപ്പീരിയര്‍ ജനറല്‍
Content: പാലാ: ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് ഹോളി അനണ്‍സിയേഷന്‍ (എഫ്എസ്എച്ച്എ) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ സബീന പ്ലാമൂട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറലായി സിസ്റ്റര്‍ ലെത്തിസ്യാ ചങ്ങുംമൂലയിലും സെക്രട്ടറി ജനറലായി സിസ്റ്റര്‍ ലിജി നെടുങ്ങാട്ടും കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ അസൂന്താ മത്യൂസോ, സിസ്റ്റര്‍ ആലീസ് മാണി പടിഞ്ഞാറേതില്‍, സിസ്റ്റര്‍ ബിന്ദു ഓണശേരിയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2017-10-18-05:16:59.jpg
Keywords: സുപ്പീ

6216
Category: 18
Sub Category:
Heading: യൂദാപുരം തിരുനാള്‍: നിര്‍ധനരായവര്‍ക്ക് വേണ്ടി ഒരുകോടി രൂപയുടെ സഹായപദ്ധതി
Content: അങ്കമാലി: പ്രസിദ്ധമായ യൂദാപുരം തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഒരു കോടിയില്‍പ്പരം രൂപയുടെ സഹായങ്ങള്‍ നല്‍കിയതായും ഈ വര്‍ഷവും ഒരു കോടിയുടെ രൂപയുടെ സഹായങ്ങള്‍ നല്‍കുമെന്നും റെക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി. സാധുക്കളായ പെണ്‍കുട്ടികള്‍ക്കു വിവാഹ സഹായം, വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം, നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങിയ പദ്ധതികളാണ് ജാതിഭേദമന്യേ നടപ്പാക്കി വരുന്നത്. 26 നാണ് ഊട്ടു തിരുനാള്‍. തിരുനാളിനൊരുക്കമായിട്ടുള്ള നവനാള്‍ നൊവേന ആരംഭിച്ചു. നാളെ രാവിലെ 10.15ന് സത്‌ന രൂപത മുന്‍ ബിഷപ് ഡോ. മാത്യു വാണിയകിഴക്കേലിന്റെ നേതൃത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന ഉണ്ടായിരിക്കും. തിരുനാളിന്റെ ആദ്യദിനമായ 24 ന് വൈകുന്നേരം നാലിന് പ്രസുദേന്തി വാഴ്ചനടക്കും. തുടര്‍ന്ന് തിരുനാളിനു കൊടിയേറും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മികനായിരിക്കും. ഊട്ടു തിരുനാള്‍ ദിനമായ 26ന് രാവിലെ ആറു മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി കുര്‍ബാന ഉണ്ടായിരിക്കും.രാവിലെ 8.45ന് വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ 10ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് കുട്ടികള്‍ക്ക് ആദ്യ ചോറൂട്ട് നടക്കും. നവംബര്‍ രണ്ടിന് എട്ടാമിടം തിരുനാള്‍ ആഘോഷിക്കും. വൈകുന്നേരം 4.45ന് നടക്കുന്ന തിരുനാള്‍ സമാപന കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തുങ്കുഴി മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് മദര്‍ തെരേസ അനുസ്മരണവും കാരുണ്യനിധി പ്രകാശനവും നടക്കും. റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം നടത്തും. ഡോ. എലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹക പ്രഭാഷണം നടത്തും. 1,75,000 ലക്ഷം പേര്‍ക്ക് നേര്‍ച്ചസദ്യ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ. യേശുദാസ് പഴമ്പിള്ളിയും ജനറല്‍ കണ്‍വീനര്‍ സെബി വര്‍ഗീസും പത്രസമ്മേളനത്തില്‍ അറിയിച്ചു.
Image: /content_image/India/India-2017-10-18-05:42:48.jpg
Keywords: യൂദാ

6217
Category: 1
Sub Category:
Heading: കാലിസ്റ്റ ജിൻഗ്രിച്ച് വത്തിക്കാനിലെ അമേരിക്കന്‍ സ്ഥാനപതി
Content: ന്യൂയോര്‍ക്ക്: വത്തിക്കാനിലെ അമേരിക്കന്‍ സ്ഥാനപതിയായി കാലിസ്റ്റ ജിൻഗ്രിച്ചിനെ യു എസ് സെനറ്റ് തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാത്രിയില്‍ നടന്ന വോട്ടെടുപ്പില്‍ 70 – 23 എന്ന വോട്ടിനാണ് കാലിസ്റ്റ തിരഞ്ഞെടുക്കപ്പെട്ടത്. കാലിസ്റ്റയെ വത്തിക്കാനിലെ അംബാസിഡര്‍ ആയി നിയമിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് നേരത്തെ സൂചന നല്‍കിയിരിന്നു. അന്‍പത്തിയൊന്നുകാരിയായ ജിന്‍ഗ്രിച്ച് കത്തോലിക്ക വിശ്വാസിയാണ്. നിരവധി സന്നദ്ധ സംഘടനകളുടെങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ച കാലിസ്റ്റ, വാഷിംഗ്ടണിലെ അമലോത്ഭവ മാതാവിന്‍റെ പേരിലുള്ള കത്തീഡ്രല്‍ ദേവാലയത്തിലെ ഗായക സംഘത്തില്‍ അംഗം കൂടിയാണ്. മനുഷ്യക്കടത്തിനെതിരെ പോരാടുമെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ഇവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.1984-ല്‍ വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിച്ച അമേരിക്കയുടെ മൂന്നാമത്തെ വനിതാ അംബാസിഡറാണ് കാലിസ്റ്റ ജിന്‍ഗ്രിച്ച്. 2015-ല്‍ ഫ്രാന്‍സിസ് പാപ്പ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശന നടത്തിയ അവസരത്തില്‍ കാലിസ്റ്റ മിക്കവേദികളിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിന്നു. നവംബര്‍ ആദ്യവാരത്തോടെ പുതിയ ദൗത്യത്തിലേക്ക് അവർ പ്രവേശിക്കും.
Image: /content_image/News/News-2017-10-18-06:15:36.jpg
Keywords: അമേരിക്ക

6218
Category: 1
Sub Category:
Heading: എമിരിറ്റസ് ബനഡിക്ട് പാപ്പ അത്യാസന്ന നിലയിലാണെന്ന പ്രചാരണത്തെ നിഷേധിച്ച് സെക്രട്ടറി
Content: റോം: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ അത്യാസന്ന നിലയില്‍ മരണകിടക്കയിലാണെന്നു സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ. ഒരു മെഴുകുതിരി പോലെ ബനഡിക്ട് പാപ്പ സാവധാനം അണയുകയാണെന്നും അദ്ദേഹത്തിന് പരസഹായം കൂടാതെ നടക്കാനോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനോ കഴിയുന്നില്ല എന്ന സന്ദേശമാണ് ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രചാരണത്തെ തുടര്‍ന്നു അനേകര്‍ തന്നെ ബന്ധപ്പെട്ടുവെന്നും ഇതിനെ തുടര്‍ന്നാണ് വിശദീകരണമെന്നും ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ പറഞ്ഞു. വ്യാജമായി കെട്ടി ചമച്ച ഇത്തരം വാർത്തകൾ ആരും വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും ആർച്ച് ബിഷപ്പ് ഗാൻസ്വെയിൻ അഭ്യർത്ഥിച്ചു. കഴിഞ്ഞ ആഴ്ച ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സഹോദരൻ അദ്ദേഹത്തെ സന്ദർശിച്ച് മടങ്ങിയതെന്നും അദ്ദേഹം സന്തോഷവാനാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
Image: /content_image/News/News-2017-10-18-06:46:58.jpg
Keywords: ബനഡിക്

6219
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായ സഭയുടെ നിലപാട്: ഓസ്ട്രേലിയയില്‍ ദേവാലയങ്ങള്‍ ആക്രമണത്തിനിരയാകുന്നു
Content: മെല്‍ബണ്‍: സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായ സഭയുടെ നിലപാടില്‍ രോഷംപൂണ്ട് ഓസ്ട്രേലിയയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമത്തിന് ഇരയാകുന്നത് പതിവാകുന്നു. രാജ്യത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ക്രിസ്ത്യന്‍ വിരുദ്ധ ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെടുകയാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ മെല്‍ബണിലെ ആംഗ്ലിക്കന്‍ ദേവാലയങ്ങളുടെ ചുവരുകള്‍ “മതഭ്രാന്തന്‍മാരെ ലജ്ജിക്കൂ” (Bash Bigots), “സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായി വോട്ട് ചെയ്യുന്നവരെ കുരിശില്‍ തറക്കൂ” (Crucify ‘no’ voters) തുടങ്ങിയ ചുവരെഴുത്തുകളാല്‍ അലങ്കോലമാക്കപ്പെട്ടു. കുരിശിനെ സ്വസ്തിക ചിഹ്നവുമായി താരതമ്യം ചെയ്യുന്ന ചുവരെഴുത്തുകളും കാണുന്നുണ്ട്. സിഡ്നിയിലും പരിസരങ്ങളിലുമുള്ള ദേവാലയങ്ങളുടെ ചുവരുകളും ഇത്തരത്തില്‍ വികൃതമാക്കപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്ന നിയമഭേദഗതിക്കെതിരായി വോട്ട് ചെയ്യുവാന്‍ മെത്രാന്‍ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായിരിക്കുന്നത്. വൈദികരെ ആക്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിസ്ബേനിലെ ഷോപ്പിംഗ് സെന്‍ററില്‍ കൂടി നടന്നുപോയിക്കൊണ്ടിരുന്ന വൈദികന്റെ മുഖത്ത് തുപ്പിക്കൊണ്ട് ‘നോ വോട്ടര്‍’ എന്നാക്രോശിച്ചുകൊണ്ട് അസഭ്യം പറഞ്ഞ സംഭവം ഇതിനൊരുദാഹരണം മാത്രമാണെന്നാണ് കാത്തലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്നെ ആക്രമിച്ചവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് നടക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന്‍ ആക്രമണത്തിനിരയായ ഫാദര്‍ മോര്‍ഗന്‍ ബാറ്റ് പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം സ്വവര്‍ഗ്ഗവിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള ജനഹിത പരിശോധന ഓസ്ട്രേലിയായില്‍ തപാല്‍ വോട്ടിംഗായി നടന്നുകൊണ്ടിരിക്കുകയാണ്. നവംബര്‍ 15-നാണ് ഫല പ്രഖ്യാപനം. കഴിഞ്ഞ മാസം നടന്ന ജനഹിതപരിശോധനയില്‍ 55 ശതമാനത്തോളം ആളുകള്‍ നിയമഭേദഗതിക്കനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 34 ശതമാനത്തോളം പേര്‍ ഇതിനെ എതിര്‍ത്തു. എങ്കിലും സ്വവര്‍ഗ്ഗവിവാഹത്തിനുള്ള പിന്തുണ പിന്നീട് കുറഞ്ഞുവരുന്നതായാണ് കാണുവാന്‍ കഴിയുന്നത്.
Image: /content_image/News/News-2017-10-18-07:25:48.jpg
Keywords: സ്വവര്‍ഗ്ഗ

6220
Category: 9
Sub Category:
Heading: ബ്രിട്ടണിലെ ഈ വർഷത്തെ ഏറ്റവും വലിയ ബൈബിൾ കൺവെൻഷനുവേണ്ടി മാഞ്ചസ്റ്റർ പ്രാർത്ഥനയോടെ ഒരുങ്ങുന്നു
Content: ബ്രിട്ടണിലെ ഈ വർഷത്തെ ഏറ്റവും വലിയ ബൈബിൾ കൺവെൻഷനുകൾ ഒക്ടോബർ 22 മുതൽ 29 വരെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ടു റീജിയനുകളിലായി നടക്കും. ഒക്ടോബർ 24-ന് മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി നിരവധി സ്ഥലങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകളും നടന്നു വരുന്നു. കൺവെൻഷന്റെ ആത്‌മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കൺവെൻഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദർശനം ഇതിനോടകം പൂർത്തിയായി. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ് സ്ഥാപകനുമായ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ എല്ലാ അർത്ഥത്തിലും വൻ വിജയമാക്കുവാൻ രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ് സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ, റീജിയണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശ്ശേരി, ഫാ. സിറിൽ ഇടമന, ഫാ. മാത്യു മുളയോലിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്‌ക്കുപുറം, ഫാ.രഞ്ജിത് ജോർജ് മടത്തിറമ്പിൽ എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബർ 24 ചൊവ്വാഴ്ച സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. അസാധ്യങ്ങൾ സാധ്യമാകുന്ന വൻ അഭുതങ്ങളും അടയാളങ്ങളും ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. ഒക്ടോബർ 24 നു മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു. വിശാലമായ കാർ പാർക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR
Image: /content_image/Events/Events-2017-10-18-11:01:17.jpg
Keywords: അഭിഷേകാഗ്നി

6221
Category: 1
Sub Category:
Heading: അഫ്ഗാനിസ്ഥാനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചു
Content: കാബൂൾ: ഏഷ്യയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ മതമര്‍ദ്ദനം അരങ്ങേറുന്ന അഫ്ഗാനിസ്ഥാനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചു. ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ദിനമായ ഒക്ടോബര്‍ 14നാണ് രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു സമര്‍പ്പിച്ചത്. കാബൂളിലെ ഇറ്റാലിയൻ എംബസ്സിയുടെ കപ്പേളയിൽ വച്ചാണ് പ്രതിഷ്ഠ നടത്തിയത്. ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയിൽ തന്നെ വിമലഹൃദയത്തിന് രാജ്യത്തെ പ്രതിഷ്ഠിക്കുക വഴി അഫ്ഗാനിസ്ഥാൻ നേരിടുന്ന അരാജകത്വത്തിന് ഒരു അവസാനമുണ്ടാകുമെന്ന്‍ അഫ്ഗാനിസ്ഥാൻ വൈദികന്‍ ഫാ. ജിയോവാനി സാലസേ പറഞ്ഞു. രാജ്യത്തെ ചെറിയ അജഗണമായ ക്രൈസ്തവരുടെ പങ്കാളിത്തം ചടങ്ങിൽ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഇസ്ലാമിക രാഷ്ട്രമാണെങ്കിലും ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാണ് നമ്മുടെ സഹോദരീ സഹോദരന്മാരായ മുസ്ലിം ജനതയും. ചരിത്രപരമായ മുഹൂർത്തതിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. പരിശുദ്ധ കന്യകമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുക വഴിയായി ദൈവതിരുഹിതമനുസരിച്ച് ജീവിക്കാനുള്ള തുറവി ലഭിക്കും. റഷ്യയെ മാതാവിന് പ്രതിഷ്ഠിക്കപ്പെട്ട് അധികം വൈകാതെ തന്നെയാണ് ബർലിൻ വൻമതിൽ തകർന്ന് സോവിയറ്റ് യൂണിയനും കമ്യൂണിസവും അതോടൊപ്പം ഇല്ലാതായത്. മനുഷ്യ പ്രയത്നം കൂടാതെ ഏതു വിഷമ പ്രതിസന്ധിയെയും അതിജീവിക്കാനാകുമെന്നതിന് ഒരു ഉദാഹരണമാണ് ഈ സംഭവം. ഇതിന് സമാനമായി പല പുരോഗമനപരമായ മാറ്റങ്ങളും അഫ്ഗാനിസ്ഥാനിൽ നടക്കുമെന്ന പ്രതീക്ഷയും ഫാ.സാലസ് പങ്കുവെച്ചു. ക്രൈസ്തവപീഡനം ശക്തമായ ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.
Image: /content_image/News/News-2017-10-18-11:15:52.jpg
Keywords: അഫ്ഗാ, വിമല

6222
Category: 1
Sub Category:
Heading: നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ട് പോയ വൈദികന്‍ മോചിതനായി
Content: അബൂജ: നൈജീരിയായിലെ ബെനിന്‍ നഗരത്തില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ ഇറ്റാലിയന്‍ വൈദികന്‍ ഫാ. മോറിസിയോ പല്ലൂ മോചിതനായി. ദൈവത്തിന്റെ അത്ഭുതകരമായ ശക്തിയാലാണ് താന്‍ മോചിതനായതെന്ന് അദ്ദേഹം വത്തിക്കാന്‍ റേഡിയോയോട് പ്രതികരിച്ചു. പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാധ്യസ്ഥം തന്റെ മോചനത്തിന് സഹായമായതായും അദ്ദേഹം പറഞ്ഞു. നൈജീരിയായില്‍ മൂന്നു വര്‍ഷമായി ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന ഫാ. മോറിസിയോയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. അറുപത്തിമൂന്നുകാരനായ ഫാ. മോറിസിയോ തന്റെ ജന്മദിനത്തിലാണ് മോചിതനായതെന്നത് ശ്രദ്ധേയമാണ്. ഞായറാഴ്ച അദ്ദേഹം സ്വവസതിയിലേക്ക് വിളിച്ചിരിന്നു. ഉടനെ മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അന്ന്‍ പറഞ്ഞിരിന്നു. മോചനദ്രവ്യം മുന്നില്‍ കണ്ടാണ് വൈദികനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്. തട്ടിക്കൊണ്ട് പോയ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇസ്ളാമിക തീവ്രവാദികള്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് പോലീസ് വിലയിരുത്തല്‍.
Image: /content_image/News/News-2017-10-18-12:16:12.jpg
Keywords: നൈജീ

6223
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സ് കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിഡാല്‍ വിടവാങ്ങി
Content: സെബു സിറ്റി: ഫിലിപ്പീന്‍സിലെ സെബു അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം സേവനമനുഷ്ഠിച്ച കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിഡാല്‍ അന്തരിച്ചു. 86 വയസ്സായിരിന്നു. വാര്‍ദ്ധക്യസംബന്ധമായ രോഗങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരിന്നു. 2011ലാണു അദ്ദേഹം തന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചത്. 1971-ല്‍ മാലോലോസ് രൂപതയുടെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 2 വര്‍ഷങ്ങള്‍ക്ക് ശേഷം ലിപ രൂപതയുടെ മെത്രാനായി നിയമിതനായി. 1985-ല്‍ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 1986ല്‍ ഫെര്‍ഡിനാന്ഡ്ഫ മാര്‍കോസിനെ അധികാരഭ്രഷ്ടനാക്കിയ ജനകീയ വിപ്ലവത്തെ കര്‍ദ്ദിനാള്‍ പരസ്യമായി അനുകൂലിച്ചിരുന്നു. നിരവധി സമാധാന ചര്‍ച്ചകളില്‍ അദ്ദേഹം നിര്‍ണ്ണായകമായ പങ്കുവഹിച്ചിരിന്നു. 1989ല്‍ പ്രസിഡന്റ് കോറസോണ്‍ അക്വീനോയുടെ ഭരണകൂടത്തിനെതിരേ പൊരുതിയ ജനറല്‍ ഹൊസേ കമന്‍ഡാഡോറെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതു കര്‍ദ്ദിനാള്‍ വിഡാലാണ്. 2001ലെ ജനകീയ വിപ്ലവ കാലത്ത് പ്രസിഡന്റ് ജോസഫ് എഡ്ട്രാഡയെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതിലും പിന്നീട് എക്ട്രാഡയ്ക്കു മാപ്പ് നല്‍കാന്‍ പ്രസിഡന്റ് അരോയോയെ സ്വാധീനിച്ചതിലും കര്‍ദ്ദിനാള്‍ വലിയ പങ്ക് വഹിച്ചു. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സംഭാഷണത്തിന്റെ വക്താവായിരിന്നു കര്‍ദ്ദിനാള്‍ റിക്കാര്‍ഡോയെന്ന്‍ ഫ്രാന്‍സിസ് പാപ്പ അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി. കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിടവാങ്ങിയതോടെ ആകെയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 219ആയി. ഇതില്‍ 120 പേര്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാന്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ അവകാശമുള്ളവരാണ്.
Image: /content_image/News/News-2017-10-19-04:59:01.jpg
Keywords: കര്‍ദ്ദി

6224
Category: 18
Sub Category:
Heading: മദര്‍ തെരേസയുടെ വിശുദ്ധ പദവി സ്മരണം രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശമായി
Content: മാടപ്പള്ളി: ചെറുപുഷ്പം ഇടവകയുടെ ആഭിമുഖ്യത്തില്‍ ലിറ്റില്‍ഫ്‌ളവര്‍ ഹെല്‍ത്ത് കെയര്‍, മാടപ്പള്ളി ഗ്രാമപഞ്ചായത്ത്, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ 'സ്‌നേഹകിരണം പദ്ധതി' കിടപ്പ് രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശമായി. പരിപാടിയുടെ ഭാഗമായി മാടപ്പള്ളി പഞ്ചായത്തിലെ 20 വാര്‍ഡുകളിലെ കിടപ്പ് രോഗികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് സൗജന്യ മരുന്ന്കിറ്റുകളും സമ്മാനങ്ങളും നല്‍കിയാണ് ആശ്വാസം പകര്‍ന്നത്. അശരണരെയും നിരാലംബരെയും മാറോടു ചേര്‍ത്ത് ദൈവസ്‌നേഹത്തിന്റെ വെളിച്ചം വിതറിയ മദര്‍ തെരേസയുടെ വിശുദ്ധ പദവിയുടെ സ്മരണാര്‍ഥമാണ് പരിപാടി സംഘടിപ്പിച്ചത്. 20 വാര്‍ഡുകളിലെ പഞ്ചായത്ത് മെമ്പര്‍മാരും ഇടവക പ്രതിനിധികളുടെയും നേതൃത്വത്തില്‍ നൂറോളം വാഹനങ്ങളിലായി 500 സന്നദ്ധ സേവകര്‍ നാനാജാതി മതസ്ഥരായ അഞ്ഞൂറോളം കിടപ്പ് രോഗികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയാണ് രോഗികള്‍ക്കുള്ള കിറ്റ് നല്‍കിയത്. ചെറുപുഷ്പം പള്ളിയങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോട്ടയം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോസഫ് കിഴക്കേച്ചിറ അധ്യക്ഷത വഹിച്ചു. റേഡിയോ മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ആമുഖ സന്ദേശവും ചെത്തിപ്പുഴ സെന്റ തോമസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത് മുഖ്യപ്രഭാഷണവും നടത്തി. വികാരി ഫാ. ജേക്കബ് ചീരംവേലില്‍ ആമുഖ പ്രസംഗം നടത്തി.
Image: /content_image/India/India-2017-10-19-05:26:22.jpg
Keywords: രോഗി