Contents
Displaying 5921-5930 of 25119 results.
Content:
6225
Category: 18
Sub Category:
Heading: ധാര്‍മിക ദൈവശാസ്ത്രജ്ഞരുടെ 29ാമതു ദേശീയ സമ്മേളനം നാളെ മുതല്‍
Content: കൊച്ചി: 'സ്‌നേഹത്തിന്റെ ആനന്ദത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഊന്നിപ്പറയുന്ന മനസാക്ഷിയുടെ രൂപീകരണവും ധാര്‍മിക വിലയിരുത്തലുകളില്‍ അതിന്റെ പങ്കും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധാര്‍മിക ദൈവശാസ്ത്രജ്ഞരുടെ 29ാമതു ദേശീയ സമ്മേളനം ആലുവ ചുണങ്ങംവേലി നിവേദിതയില്‍ നാളെ ആരംഭിക്കും. അസോസിയേഷന്‍ ഓഫ് മോറല്‍ തിയോളജിയന്‍സ് ഓഫ് ഇന്ത്യ (എഎംടിഐ) സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ രാജ്യത്തെ വിവിധ സെമിനാരികളിലും മറ്റും ശുശ്രൂഷ ചെയ്യുന്ന നാല്‍പതോളം ധാര്‍മിക ദൈവശാസ്ത്രജ്ഞര്‍ പങ്കെടുക്കും. ദൈവശാസ്ത്രം കാലഘട്ടത്തോടു സംവദിക്കുന്നതിന്റെ ഭാഗമായി വിദഗ്ധര്‍ ഒന്‍പതു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രത്യേക ചര്‍ച്ചകളും നടക്കും. സംസ്‌കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യസന്ദേശം നല്കും. അസോസിയേഷന്‍ പ്രസിഡന്റ് റവ. ഡോ. ക്ലമന്റ് ക്യാംപസ് (ബംഗളൂരു), സെക്രട്ടറി റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി (എറണാകുളം), ട്രഷറര്‍ റവ. ഡോ. തോമസ് പാറയില്‍ (ഒഡീഷ), വൈസ് പ്രസിഡന്റ് റവ. ഡോ. മൈക്കിള്‍ പിറ്റേഴ്‌സ് (ഗോവ) എന്നിവര്‍ നേതൃത്വം നല്‍കും. സമ്മേളനം 22നു സമാപിക്കും. ധാര്‍മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കു സമ്മേളനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9446544111.
Image: /content_image/News/News-2017-10-19-05:49:04.jpg
Keywords: തിയോ

6226
Category: 1
Sub Category:
Heading: കത്തോലിക്കാസഭയുടെ പരിഷ്ക്കരിച്ച മതബോധനഗ്രന്ഥം പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ അവതാരികയോടെ ആഗോള കത്തോലിക്കാസഭയുടെ പരിഷ്ക്കരിച്ച മതബോധനഗ്രന്ഥം പുറത്തുവന്നു. പുതുതായി കൂട്ടിച്ചേര്‍ത്ത അജപാലന-ദൈവശാസ്ത്ര വ്യാഖ്യാനങ്ങളോടെയാണ് പരിഷ്ക്കരിച്ച പതിപ്പ് പുറത്തുവന്നിരിക്കുന്നതെന്ന് വത്തിക്കാന്‍റെ മുദ്രണാലയത്തിന്‍റെ വക്താവ് ഒക്ടോബര്‍ 17 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യരും അവരുടെ വ്യഗ്രതയും, ദൈവത്തെ തേടുകയും അവിടുന്നുമായി സംവദിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന മനുഷ്യര്‍ പ്രാര്‍ത്ഥനയില്‍ എത്തിച്ചേരുന്നു, ഏഴുകൂദാശകളെ കേന്ദ്രീകരിച്ചുള്ള സഭാമക്കളുടെ കൃപാജീവിതം, ദൈവാരൂപിയില്‍ നിറഞ്ഞിരിക്കുന്ന ക്രൈസ്തവരുടെ ജീവിതശൈലി തുടങ്ങീയ ഭാഗങ്ങളാണ് പരിഷ്ക്കരിച്ച മതബോധന ഗ്രന്ഥത്തിലുള്ളത്. ദൈവശാസ്ത്രപരവും അജപാലന സ്വഭാവവുമുള്ള വ്യാഖ്യാനങ്ങള്‍ കൂട്ടിയിണക്കിയ സഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ പരിഷ്ക്കാരം വിശ്വാസരഹസ്യങ്ങള്‍ ആഴമായി ഗ്രഹിക്കാന്‍ സഹായകമാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ അവതാരികയില്‍ കുറിച്ചു. ലോകമെമ്പാടും സഭയുടെ സുവിശേഷവത്ക്കരണ ജോലിയില്‍ വ്യാപൃതരായിരിക്കുന്നവരുടെ, വിശിഷ്യാ മതാദ്ധ്യാപകരുടെയും വൈദികരുടെയും വൈദികവിദ്യാര്‍ത്ഥികളുടെയും രൂപീകരണത്തിനും പഠനത്തിനും ഗ്രന്ഥം കൂടുതല്‍ ഉപകാരപ്രദമാകുമെന്നും പാപ്പാ രേഖപ്പെടുത്തിയിട്ടുണ്ട്. വത്തിക്കാന്‍ മുദ്രണാലയം ഒരുക്കി സെന്‍റ് പോള്‍സ് പ്രസാധകര്‍ വിതരണംചെയ്യുന്ന ഗ്രന്ഥത്തിന് 1716 പേജുകളുണ്ട്. ഇംഗ്ലിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് ഭാഷകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്.
Image: /content_image/News/News-2017-10-19-06:32:18.jpg
Keywords: കത്തോലിക്ക

6227
Category: 9
Sub Category:
Heading: മാഞ്ചസ്റ്ററിൽ അഭിഷേകാഗ്നി മിനിസ്‌ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും ഇന്ന്
Content: യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തക സിസ്റ്റർ സെറാഫിൻ പങ്കെടുക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും ഇന്ന് (19/10/17 വ്യാഴാഴ്ച്ച ) വൈകിട്ട് സാൽഫോർഡിൽ നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷ സെന്റ് പീറ്റർ &സെന്റ് പോൾ പള്ളിയിൽ വൈകിട്ട് 5.30മുതൽ രാത്രി 8.30 വരെയാണ് നടക്കുക. വി. കുർബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അനുഗ്രഹങ്ങൾ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് }# ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# രാജു ചെറിയാൻ 07443 630066.
Image: /content_image/Events/Events-2017-10-19-06:59:18.jpg
Keywords: സെഹിയോ

6228
Category: 18
Sub Category:
Heading: അല്‍മായര്‍ സമുദായത്തെ സ്‌നേഹിക്കുന്നതിനോടൊപ്പം സമൂഹത്തോടുള്ള കടമകള്‍ നിറവേറ്റണം: മാര്‍ ജേക്കബ് മനത്തോടത്ത്
Content: പാലക്കാട്: അല്മായര്‍ സമുദായത്തെ സ്‌നേഹിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള കടമകള്‍ നിറവേറ്റുന്നവരുമാകമെന്ന് പാലക്കാട് രൂപതാബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കത്തോലിക്കാ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ബദലലല്ലായെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെടുകയുമില്ലായെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു രാഷ്ട്രീയ സംഘടനയല്ല. സമുദായ ശാക്തീകരണത്തിലൂടെ രാഷ്ട്രപുരോഗതിക്കുവേണ്ടി യത്‌നിക്കുക എന്നതാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാ സമുദായ സംഘടനകളുമായി സഹകരിക്കുകയും ആരുടേയും അവകാശങ്ങളേയും അവസരങ്ങളേയും കവര്‍ന്നെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യാതെ പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യമാണ് കത്തോലിക്കാ കോണ്‍ഗ്രസിനുള്ളതെന്നും മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. ഒന്നിച്ചുവരിക എന്നത് ഒരു നല്ല തുടക്കമാണ്. ഒന്നിച്ചു നില്ക്കുകയെന്നത് ഒരു ശക്തിയാണ്. ഒന്നിച്ച് പ്രവര്‍ത്തിക്കുകയെന്നത് ഒരു വന്‍ വിജയമാണെന്ന് 2017- 2020 വര്‍ഷത്തേക്കുള്ള ഇരുപത്തൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം അവരെ അഭിനന്ദിച്ച് സംസാരിക്കവെ അദ്ദേഹം ഓര്‍മിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പള്ളി അനുഗ്രഹപ്രഭാഷണം നടത്തി.
Image: /content_image/India/India-2017-10-19-07:51:04.jpg
Keywords: മനത്തോ

6229
Category: 9
Sub Category:
Heading: യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍
Content: കേരളസഭയുടെ ആത്മീയ പുരോഗതിക്കും ഉണര്‍വിനുമായി വി. ചാവറയച്ചനിലൂടെ നല്‍കപ്പെട്ട 40 മണിക്കൂര്‍ ആരാധനയുടെ ജീവസ്രോതസിനോട് ചേര്‍ന്ന് യുകെയിലെ യുവതീ യുവാക്കളെ പരിശുദ്ധ അമ്മയിലൂടെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ മണിക്കൂറുകളിലേക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജി ഓലിക്കല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ഒത്തുചേരുന്ന ഈ തിരുമണിക്കൂറുകള്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള പ്രാര്‍ത്ഥനാ ഒരുക്കമായി മാറും. സുവിശേഷത്തിന്റെ വചനാഗ്നിക്കായി ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് മധ്യസ്ഥ പ്രാര്‍ത്ഥനയുടെ കവാടങ്ങള്‍ 40 മണിക്കൂറുകളിലേക്ക് തുറക്കപ്പെടുകയാണ്. ദൈവകരങ്ങളില്‍ നിന്ന് സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, വരുന്ന മൂന്നും നാലും തലമുറകളുടെ വിശ്വാസ വളര്‍ച്ചയ്ക്കും പ്രാര്‍ത്ഥനാ ജീവിതത്തിനുമുള്ള സ്വര്‍ഗ്ഗീയ നിക്ഷേപമായി ഈ മണിക്കൂറുകള്‍ രൂപാന്തരപ്പെടും. ഈ കാലഘട്ടത്തിലും വരുന്ന തലമുറകളിലും കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശ്വാസതകര്‍ച്ചയും മൂല്യച്യുതിയും ആയിരിക്കും. ധാര്‍മ്മികബോധവും വിശ്വാസദാര്‍ഢ്യവും പ്രാര്‍ത്ഥനാതീക്ഷ്ണതയും നിറഞ്ഞ ഒരു യുവതലമുറയെ രൂപപ്പെടുത്തുകയാണ് ഇതിനുള്ള ഏകപരിഹാരം. പ്രിയപ്പെട്ട മാതാപിതാക്കളെ, പ്രാര്‍ത്ഥനയ്ക്കായി നിങ്ങള്‍ മാറ്റിവയ്ക്കുന്ന സമയം ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനുവേണ്ടി ഏറ്റെടുക്കുന്ന ത്യാഗങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനുവേണ്ടി ഏറ്റെടുക്കുന്ന ത്യാഗങ്ങള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കും. മാതാപിതാക്കളുടെ കണ്ണീരും പ്രാര്‍ത്ഥനകളുമാണ് യുവതീയുവാക്കളുടെ മാനസാന്തരത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമാകുന്നത്. ഇത് വായിക്കുന്ന പ്രിയപ്പെട്ടവരെ, 40 മണിക്കൂര്‍ ആരാധനാ ശുശ്രൂഷയില്‍ 1-2 മണിക്കൂറുകള്‍ എങ്കിലും പങ്കെടുക്കുക. ഇതിന്റെ വിജയത്തിനായി ജപമാല ചൊല്ലുക. യുവതീ യുവാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ആഴ്ചയില്‍ ഒരു ദിവസം യുവതീയുവാക്കള്‍ക്കായി ഉപവസിക്കുക. നിങ്ങള്‍ ആയിരിക്കുന്ന ദേശങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് കടന്നുവരിക. #{red->n->n->Address: }# St. Gerand Catholic Church
Castle Vale, B35 6 JT #{red->n->n->Contact : }# Justin 07990 623054
Janet 07952981277
Image: /content_image/Events/Events-2017-10-19-08:10:08.jpg
Keywords: അഭിഷേകാ

6230
Category: 1
Sub Category:
Heading: യൂറോപ്പ് ക്രൈസ്തവ മൂല്യങ്ങളിലേക്ക് മടങ്ങണമെന്ന ആഹ്വാനവുമായി ‘പാരിസ് സ്റ്റേറ്റ്മെന്റ്’
Content: ലണ്ടന്‍: യൂറോപ്പ് ക്രൈസ്തവ പാരമ്പര്യത്തിലേക്കും മൂല്യങ്ങളിലേക്കും മടങ്ങിപോകണമെന്ന ആഹ്വാനവുമായി യൂറോപ്പിലെ യാഥാസ്ഥിതിക തത്വചിന്തകര്‍ പത്രിക പുറത്തിറക്കി. ഒക്ടോബര്‍ 7-നാണ് ‘പാരിസ് സ്റ്റേറ്റ്മെന്റ്’ എന്ന് വിളിക്കപ്പെടുന്ന പ്രകടന പത്രിക പ്രസിദ്ധീകരിച്ചത്. യൂറോപ്പിന്റെ സാംസ്കാരിക ഐക്യം ക്രിസ്തുമതത്തിലൂടെ മാത്രമേ പുനസ്ഥാപിക്കുവാന്‍ കഴിയുകയുള്ളൂവെന്നും, തിരുസഭയുടെ സാര്‍വത്രിക ആദ്ധ്യാത്മികത യൂറോപ്പിന്റെ സാംസ്കാരിക ഐക്യം തിരികെ കൊണ്ടുവരുമെന്നും പത്രികയില്‍ പറയുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, ഹംഗറി, ഇംഗ്ലണ്ട്, ജര്‍മ്മനി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള പണ്ഡിതരും യാഥാസ്ഥിതിക തത്വചിന്തകരും പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്. യൂറോപ്പില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷത, മുസ്ലീം അഭയാര്‍ത്ഥികള്‍, വ്യാജ യൂറോപ്പ് എന്ന ആശയത്തിന്റെ ആവിര്‍ഭാവം തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകളും യൂറോപ്പ്യന്‍ തത്വചിന്തകര്‍ ഈ പത്രികയിലൂടെ പങ്കുവെക്കുന്നു. വ്യാജ യൂറോപ്പിന്റെ വക്താക്കള്‍ അതിന്റെ ദുഷിച്ച വശങ്ങളെക്കുറിച്ച് അറിയുന്നില്ല. മുന്‍വിധികളിലും, അന്ധവിശ്വാസങ്ങളിലും, സ്വയം പുകഴ്ത്തലുകളിലും ഊന്നിയ ഒരു സാങ്കല്‍പ്പിക ഭാവിയാണ് ഇത്. യഥാര്‍ത്ഥ യൂറോപ്പിനെതിരെയുള്ള ഭീഷണികളേയും, അതിനെ ചെറുക്കുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പാരീസ് സ്റ്റേറ്റ്മെന്റില്‍ പരാമര്‍ശിക്കുന്നുണ്ട്. നമ്മുടെ ഐക്യവും നാടിനോടുള്ള വിശ്വസ്തതയും പരിപാലിക്കപ്പെടണം. എന്നാല്‍ മാത്രമേ നീതി നടപ്പിലാവുകയുള്ളൂ. അടിച്ചേല്‍പ്പിക്കപ്പെടുന്ന ഐക്യത്തെ നമ്മള്‍ പിന്തുണക്കരുത്. സാങ്കേതികവിദ്യയുടെ ദുരുപയോഗവും, അമിത സ്വാതന്ത്ര്യവും യൂറോപ്പിന്റെ അടിസ്ഥാന വേരുകളെ നശിപ്പിച്ചുകൊണ്ട് ഭൂഖണ്ഡത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്നു. യുവജനങ്ങള്‍ക്കിടയിലെ ലൈംഗീക സ്വാതന്ത്ര്യത്തേക്കുറിച്ചും പത്രിക മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ യൂറോപ്പിലെ യുവജനങ്ങളെ ലക്ഷ്യമില്ലായ്മയിലേക്ക് നയിക്കും. യൂറോപ്പ്യന്‍ ജനങ്ങളും രാഷ്ട്രീയക്കാരും യാഥാര്‍ത്ഥ്യത്തെ പുണര്‍ന്നുകൊണ്ട് സാങ്കല്‍പ്പിക യൂറോപ്പെന്ന മിഥ്യാധാരണയില്‍ നിന്നും പുറത്തുവരണമെന്നും പത്രിക ആഹ്വാനം ചെയ്യുന്നു. ഒമ്പത് ഭാഷകളിലായാണ് പത്രിക പ്രസിദ്ധീകരിച്ചത്.
Image: /content_image/News/News-2017-10-19-08:39:48.jpg
Keywords: യൂറോ

6231
Category: 1
Sub Category:
Heading: കേന്ദ്രത്തിന്റെ നിസംഗത: മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം ഇനിയും വൈകും
Content: ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനം ഈ വര്‍ഷമുണ്ടാകില്ലെന്ന് ഉറപ്പായി. കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സന്ദർശനം വൈകുന്നത്. മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നും ഇതിനായി കേന്ദ്രത്തില്‍ രണ്ടു വര്‍ഷമായി ശ്രമം നടത്തുകയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നില്ലെന്നുമാണ് സിബിസിഐ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി പലതവണ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. 2017 ല്‍ ഇന്ത്യയില്‍ എത്തുമെന്ന് അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പ സൂചിപ്പിച്ചിരുന്നു. പിന്നീട് ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ഇന്ത്യാ, ബംഗ്‌ളാദേശ് സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള മൃദുസമീപനമാണ് ഭാരതസന്ദര്‍ശനത്തിന് തടസ്സമായി നിലനില്‍ക്കുന്നത്. അതേസമയം മ്യാൻമറിൽ നവംബർ 27 മുതൽ 30 വരെ തീയതികളിലും ബംഗ്ലാദേശിൽ നവംബർ 30 മുതൽ ഡിസംബർ രണ്ടു വരെ തീയതികളിലും മാർപാപ്പ സന്ദർശനം നടത്തുന്നുണ്ട്. മ്യാന്‍മര്‍- ബംഗ്ലാദേശ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടര്‍ന്നാണ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം.
Image: /content_image/News/News-2017-10-19-09:39:21.jpg
Keywords: ഭാരത

6232
Category: 1
Sub Category:
Heading: പുനര്‍വിവാഹിതരുടെ ദിവ്യകാരുണ്യ സ്വീകരണം: സഭയുടെ പാരമ്പര്യ പ്രബോധനങ്ങളെ പിന്തുടരുമെന്ന് പോളിഷ് മെത്രാന്‍ സമിതി
Content: വാര്‍സോ: പുനര്‍വിവാഹിതരുടെ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ കാര്യത്തില്‍ തിരുസഭ കാലാകാലങ്ങളായി അനുസരിക്കുന്ന പ്രബോധനങ്ങളെ പിന്തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പോളണ്ടിലെ മെത്രാന്‍ സമിതി. കുടുംബങ്ങളെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീകാഹ്വാനമായ അമോരിസ് ലെത്തീസ്യായെ പറ്റി ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പോളണ്ടിലെ മെത്രാന്‍മാര്‍ ഈ സ്ഥിരീകരണം നടത്തിയിരിക്കുന്നത്. തിരുസഭ പ്രബോധനമനുസരിച്ച് പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവാദമില്ല എന്ന കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലായെന്നും സമിതി പ്രഖ്യാപിച്ചു. പുനര്‍വിവാഹിതരുടെ കാര്യത്തില്‍ സഭ പരമ്പരാഗതമായി പിന്തുടര്‍ന്നുവന്നിരുന്ന കാര്യങ്ങളെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പുനസ്ഥിരീകരണം നടത്തിയ കാര്യവും, ഇതിനെക്കുറിച്ച് 1994-ല്‍ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ (ബനഡിക്ട് പതിനാറാമന്‍ പാപ്പ) മെത്രാന്‍മാര്‍ക്കെഴുതിയ കത്തിലെ കാര്യവും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം വിവാഹബന്ധം വേര്‍പെടുത്തിയവരെ പുരോഹിതര്‍ ഒരിക്കലും അവഗണിക്കരുതെന്നും അവര്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന് തോന്നാത്തവിധം പുരോഹിതര്‍ യുക്തിപൂര്‍വ്വം പെരുമാറണമെന്നും പോളിഷ് മെത്രാന്‍ സമിതിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. 'വിവാഹമോചനം നേടിയതിനു ശേഷം പുനര്‍വിവാഹം നടത്തിയവരുടെ കാര്യത്തില്‍ വിശുദ്ധ ലിഖിതങ്ങളെ ആസ്പദമാക്കി പിന്തുടര്‍ന്നുവന്നിരുന്ന ആചാരത്തെ തിരുസഭ വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നു. പരിശുദ്ധ ദിവ്യകാരുണ്യത്തിലൂടെ എടുത്ത് കാണിക്കപ്പെടുന്ന ക്രിസ്തുവിന്റേയും തിരുസഭയുടേയും സ്നേഹമാകുന്ന ഐക്യത്തോട് നിരക്കാത്ത അവസ്ഥയിലാണെന്നതിനാല്‍ അവര്‍ക്ക് പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവാദമില്ല.' മെത്രാന്‍ സമിതിയുടെ രേഖയില്‍ പറയുന്നു. പോളിഷ് മെത്രാന്‍ സമിതിയുടെ സ്ഥിരീകരണ രേഖയുടെ പൂര്‍ണ്ണരൂപം ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും ഇതിന്റെ പ്രസക്തഭാഗങ്ങള്‍ ‘ലാ നുവോവാ ബുസോള ക്വോട്ടിഡിയാന’ എന്ന ഇറ്റാലിയന്‍ പത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്.
Image: /content_image/News/News-2017-10-19-10:53:33.jpg
Keywords: അമോരിസ്

6233
Category: 1
Sub Category:
Heading: മാര്‍പാപ്പ നല്‍കിയ മൂന്നിന സമ്മാനത്തിനു നന്ദിയറിയിച്ച് മ്യാൻമറിലെ ബിഷപ്പുമാര്‍
Content: യാങ്കോണ്‍: തങ്ങളുടെ രാജ്യത്തിനു നല്‍കിയ മൂന്നിന സമ്മാനത്തിനു മാര്‍പാപ്പയ്ക്ക് നന്ദിയറിച്ചുകൊണ്ട് മ്യാൻമറിലെ ബിഷപ്പുമാര്‍. മ്യാൻമറുമായി വത്തിക്കാൻ പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതിനും അപ്പസ്തോലിക ന്യുൺഷ്യേറ്റ് സ്ഥാപിച്ചതിനും പ്രഥമ ന്യുൺഷോയായി ആർച്ച് ബിഷപ്പ് പോൾ ഷാങ്ങ് ഇൻ നാമിനെ നിയമിച്ചതിനുമാണ് രാജ്യത്തെ വിശ്വാസികളെ പ്രതിനിധീകരിച്ച് ബിഷപ്പുമാര്‍ തങ്ങളുടെ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച യാങ്കോണിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാബലിയ്ക്കിടെയായിരിന്നു ബിഷപ്പുമാര്‍ കൃതജ്ഞത അറിയിച്ചത്. അന്നേ ദിവസം ബിഷപ്പുമാരുടെ നേതൃത്വത്തില്‍ വിശ്വാസികളും വൈദികരും അപ്പസ്തോലിക ന്യുൺഷ്യോയ്ക്ക് വിപുലമായ സ്വീകരണം ഒരുക്കിയിരിന്നു. പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് നുൺഷ്യോയായി നിയമിതമായ മോൺ. പോൾ ഷാങ്ങ് ഇൻ നാമിനെ വൈദികരും വിശ്വാസികളുമടങ്ങുന്ന സമൂഹം സ്വീകരിച്ചത്. വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിനും കൂടുതൽ മിഷൻ പ്രവർത്തനങ്ങൾ നടപ്പിലാക്കി സമൂഹത്തിൽ വ്യാപിക്കുന്നതിനും പരിശ്രമിക്കുമെന്നും ദേശീയ ഐക്യത്തിനും സമാധാനത്തിനും യത്‌നിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും ന്യൂണ്‍ഷോ പറഞ്ഞു. മ്യാൻമറിലെ സഭയുടെ ചരിത്രപരമായ നിമിഷങ്ങളായിരുന്നുവെന്നും ദൈവം സഭയുടെ മേൽ ചൊരിയുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് കൃതാർത്ഥരായിരിക്കണമെന്നും യാങ്കോണ്‍ ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് മോങ്ങ് സോ ദിവ്യബലി മധ്യേ പറഞ്ഞു. മ്യാൻമാർ വത്തിക്കാൻ പൂര്‍ണ്ണ നയതന്ത്രബന്ധം, അപ്പസ്തോലിക ന്യുൺഷ്യേറ്റ് സ്ഥാപനം, പ്രഥമ ന്യുൺഷോയുടെ നിയമനം എന്നിവ മ്യാൻമാറിലെ സഭയ്ക്ക് ലഭിച്ച സമ്മാനങ്ങളാണ്. ഫ്രാൻസിസ് പാപ്പയുടെ മ്യാന്‍മര്‍ സന്ദർശനത്തിനായി സഭ ആഹ്ലാദപൂർവം കാത്തിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ബുദ്ധമതരാജ്യമായ മ്യാന്മറിലെ ന്യൂനപക്ഷ വിഭാഗമാണ് ക്രൈസ്തവർ. രാജ്യത്തെ മൂന്ന് അതിരൂപതകളിലും പതിനാറ് രൂപതകളിലുമായി ആയിരത്തോളം വൈദികർ സേവനമനുഷ്ഠിക്കുന്നുണ്ട്. അമ്പത്തിയൊന്ന് ദശലക്ഷത്തോളം ജനസംഖ്യയുള്ള മ്യാൻമാറിൽ ഏഴ് ലക്ഷത്തിനടുത്താണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. നിലവിലെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ രാജ്യത്തെ രോഹിൻഗ്യ മുസ്ലിംകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ ക്രൈസ്തവര്‍ കടുത്ത വിവേചനത്തിന് ഇരയാകുകയാണെന്ന് ഏഷ്യന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2017-10-20-04:46:39.jpg
Keywords: മ്യാ

6234
Category: 18
Sub Category:
Heading: മദ്യത്തില്‍ നിന്നുള്ളതാണെങ്കില്‍ പോലും പണം കാണുമ്പോള്‍ പലരുടേയും കണ്ണു മഞ്ഞളിക്കുന്നു: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: മദ്യത്തില്‍ നിന്നുള്ളതാണെങ്കില്‍ പോലും പണം കാണുമ്പോള്‍ പലരുടേയും കണ്ണു മഞ്ഞളിക്കുകയാണെന്നും മദ്യനയത്തിനെതിരേ നിരവധി നേതൃസമരങ്ങള്‍ നടത്തിയെങ്കിലും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താനോ നയത്തില്‍ മാറ്റം വരുത്താനോ തയാറാകാതെ തീര്‍ത്തും പരിഹാസപരമായ മനോഭാവമാണു സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരേ അമ്മമാര്‍ നടത്തുന്ന പ്രചാരണ വാഹന ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്തു നിന്നു മദ്യശാലകളുടെ ദൂരപരിധി 200 മീറ്ററായി നിശ്ചയിച്ചതോടെ കേരളത്തില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ദൂരപരിധി 50 മീറ്ററായി കുറച്ചുകൊണ്ടു പുതിയ പരിധി നിലവില്‍ വന്നതോടെ അകന്നുവെന്നു കരുതിയ പ്രശ്‌നങ്ങളെല്ലാം തിരികെ വരികയാണ്. ഈ സാഹചര്യത്തിലാണു മദ്യത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ അമ്മമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ജാഥ കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പു സമയത്തു നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചുകൊണ്ടു ജനദ്രോഹനടപടികള്‍ക്കു സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതു നിര്‍ഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു. മദ്യ ഉപയോഗത്തിന്റെ ദോഷവശങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതു കൊണ്ടാണു ഇത്തരമൊരു പ്രതിഷേധത്തിനു മുന്‍കൈ എടുക്കുന്നതെന്ന് അമ്മമാര്‍ പറഞ്ഞു. ജാഥ ക്യാപ്റ്റന്‍ ലീലാമ്മ ടീച്ചര്‍, ജനറല്‍ കണ്‍വീനര്‍ രുക്മിണി രാമകൃഷ്ണന്‍ എന്നിവരെ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഗാന്ധിത്തൊപ്പി അണിയിച്ചു. തിങ്കളാഴ്ച രാവിലെ പത്തിനു നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനു മുന്നോടിയായിട്ടാണു കേരളത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വാഹന ജാഥ സംഘടിപ്പിച്ചത്. മലങ്കര കാത്തലിക് അസോസിയേഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ടിഎസ്എസ് ഡയറക്ടര്‍ ഫാ. ലെനിന്‍ രാജ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, എച്ച്. ഷഹീര്‍ മൗലവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-10-20-05:22:46.jpg
Keywords: സൂസപാക്യം