category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍പാപ്പ നല്‍കിയ മൂന്നിന സമ്മാനത്തിനു നന്ദിയറിയിച്ച് മ്യാൻമറിലെ ബിഷപ്പുമാര്‍
Contentയാങ്കോണ്‍: തങ്ങളുടെ രാജ്യത്തിനു നല്‍കിയ മൂന്നിന സമ്മാനത്തിനു മാര്‍പാപ്പയ്ക്ക് നന്ദിയറിച്ചുകൊണ്ട് മ്യാൻമറിലെ ബിഷപ്പുമാര്‍. മ്യാൻമറുമായി വത്തിക്കാൻ പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതിനും അപ്പസ്തോലിക ന്യുൺഷ്യേറ്റ് സ്ഥാപിച്ചതിനും പ്രഥമ ന്യുൺഷോയായി ആർച്ച് ബിഷപ്പ് പോൾ ഷാങ്ങ് ഇൻ നാമിനെ നിയമിച്ചതിനുമാണ് രാജ്യത്തെ വിശ്വാസികളെ പ്രതിനിധീകരിച്ച് ബിഷപ്പുമാര്‍ തങ്ങളുടെ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച യാങ്കോണിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാബലിയ്ക്കിടെയായിരിന്നു ബിഷപ്പുമാര്‍ കൃതജ്ഞത അറിയിച്ചത്. അന്നേ ദിവസം ബിഷപ്പുമാരുടെ നേതൃത്വത്തില്‍ വിശ്വാസികളും വൈദികരും അപ്പസ്തോലിക ന്യുൺഷ്യോയ്ക്ക് വിപുലമായ സ്വീകരണം ഒരുക്കിയിരിന്നു. പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് നുൺഷ്യോയായി നിയമിതമായ മോൺ. പോൾ ഷാങ്ങ് ഇൻ നാമിനെ വൈദികരും വിശ്വാസികളുമടങ്ങുന്ന സമൂഹം സ്വീകരിച്ചത്. വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിനും കൂടുതൽ മിഷൻ പ്രവർത്തനങ്ങൾ നടപ്പിലാക്കി സമൂഹത്തിൽ വ്യാപിക്കുന്നതിനും പരിശ്രമിക്കുമെന്നും ദേശീയ ഐക്യത്തിനും സമാധാനത്തിനും യത്‌നിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും ന്യൂണ്‍ഷോ പറഞ്ഞു. മ്യാൻമറിലെ സഭയുടെ ചരിത്രപരമായ നിമിഷങ്ങളായിരുന്നുവെന്നും ദൈവം സഭയുടെ മേൽ ചൊരിയുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് കൃതാർത്ഥരായിരിക്കണമെന്നും യാങ്കോണ്‍ ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് മോങ്ങ് സോ ദിവ്യബലി മധ്യേ പറഞ്ഞു. മ്യാൻമാർ വത്തിക്കാൻ പൂര്‍ണ്ണ നയതന്ത്രബന്ധം, അപ്പസ്തോലിക ന്യുൺഷ്യേറ്റ് സ്ഥാപനം, പ്രഥമ ന്യുൺഷോയുടെ നിയമനം എന്നിവ മ്യാൻമാറിലെ സഭയ്ക്ക് ലഭിച്ച സമ്മാനങ്ങളാണ്. ഫ്രാൻസിസ് പാപ്പയുടെ മ്യാന്‍മര്‍ സന്ദർശനത്തിനായി സഭ ആഹ്ലാദപൂർവം കാത്തിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ബുദ്ധമതരാജ്യമായ മ്യാന്മറിലെ ന്യൂനപക്ഷ വിഭാഗമാണ് ക്രൈസ്തവർ. രാജ്യത്തെ മൂന്ന് അതിരൂപതകളിലും പതിനാറ് രൂപതകളിലുമായി ആയിരത്തോളം വൈദികർ സേവനമനുഷ്ഠിക്കുന്നുണ്ട്. അമ്പത്തിയൊന്ന് ദശലക്ഷത്തോളം ജനസംഖ്യയുള്ള മ്യാൻമാറിൽ ഏഴ് ലക്ഷത്തിനടുത്താണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. നിലവിലെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ രാജ്യത്തെ രോഹിൻഗ്യ മുസ്ലിംകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ ക്രൈസ്തവര്‍ കടുത്ത വിവേചനത്തിന് ഇരയാകുകയാണെന്ന് ഏഷ്യന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-20 10:20:00
Keywordsമ്യാ
Created Date2017-10-20 09:16:39