Contents

Displaying 5941-5950 of 25119 results.
Content: 6245
Category: 18
Sub Category:
Heading: ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ജനുവരി ഏഴിന്
Content: തൃശൂര്‍: സീറോ മലബാര്‍ സഭയ്ക്കായി വത്തിക്കാന്‍ പുതുതായി അനുവദിച്ച ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ജനുവരി ഏഴിനു നടക്കും. ഹൈദരാബാദില്‍ രാവിലെ 9.30നു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു പൊതുസമ്മേളനവും ഉണ്ടാകും. സഭാ മേലധ്യക്ഷര്‍, ഭരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ഷംഷാബാദ്. ഇന്ത്യയിൽ സീറോ മലബാർ സഭയ്ക്ക് നിലവിൽ രൂപതകൾ ഇല്ലാത്ത മറ്റ് മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചാണ് ഷംഷാബാദ് രൂപത. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുന്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചത്. ഇക്കഴിഞ്ഞ പത്താം തീയതിയാണ് ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചു സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പുറത്തിറക്കിയത്.
Image: /content_image/India/India-2017-10-21-05:41:54.jpg
Keywords: സീറോ മലബാര്‍
Content: 6246
Category: 18
Sub Category:
Heading: 33 മണിക്കൂര്‍ തുടര്‍ച്ചയായ ആരാധനയും മധ്യസ്ഥ പ്രാര്‍ത്ഥനയും 24ന്
Content: കോട്ടയം: ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ കോട്ടയം സമരിയാ മിനിസ്ട്രി നയിക്കുന്ന 33 മണിക്കൂര്‍ തുടര്‍ച്ചയായ ആരാധനയും മധ്യസ്ഥപ്രാര്‍ഥനയും 24ന് രാവിലെ 11ന് ആരംഭിക്കും. ''ആരാധന അഗ്‌നി'' എന്നു പേരിട്ടിരിക്കുന്ന ആരാധന കോട്ടയം കളത്തിപ്പടിയിലെ ദൈവദാസി സിസ്റ്റര്‍ റാണി മരിയ നഗറിലാണ് (ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം) നടക്കുന്നത്. പ്രവേശനം സൗജന്യം. താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9544045460, 9745114765
Image: /content_image/India/India-2017-10-21-06:44:34.jpg
Keywords: ആരാധന
Content: 6247
Category: 1
Sub Category:
Heading: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ശക്തമായ വര്‍ദ്ധനവ്
Content: വത്തിക്കാൻ: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ശക്തമായ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. ഫിഡ്സ് ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ നൂറ്റിമുപ്പത് കോടിയോളം കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. 2015ൽ മാത്രം ഒന്നേകാല്‍ കോടിയോളം പേര്‍ കത്തോലിക്ക വിശ്വാസികളായെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഫ്രിക്കയിൽ 7.4 മില്യണും അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ 4.8 മില്യണും ഏഷ്യയിൽ 1.6 മില്യണും ഓഷ്യാനിയയില്‍ 1,20,000 വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം യൂറോപ്പിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 1.3 മില്യണായി കുറഞ്ഞിട്ടുണ്ടെന്നതും ഫിഡ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കത്തോലിക്ക വിശ്വാസികളുടെ നിരക്ക് ത്വരിതഗതിയിലാണെങ്കിലും ജനസംഖ്യാ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17.72 ശതമാനത്തോളം കുറവ് നിലനില്ക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ജനസംഖ്യയിലുള്ള ശക്തമായ വളർച്ചയാണ് അതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഓഷ്യാനിയയില്‍ കത്തോലിക്ക വിശ്വാസികളുടെ വളർച്ചാ നിരക്ക് 0.24 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ യൂറോപ്പിൽ 0.21 ശതമാനവും കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള മിഷൻ ഞായർ ദിനമായ ഒക്ടോബർ 22നോടനുബന്ധിച്ച് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയാണ് കണക്കെടുപ്പ് നടത്തിയത്.
Image: /content_image/News/News-2017-10-21-07:24:40.jpg
Keywords: കത്തോലിക്ക വിശ്വാസി
Content: 6248
Category: 18
Sub Category:
Heading: സംസ്ഥാന കായികോത്സവം ഞായറാഴ്ച ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്
Content: കോട്ടയം: പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന കായികോത്സവത്തില്‍ മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ച ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. തീരുമാനം കായികോത്സവത്തില്‍ പങ്കെടുക്കുന്ന ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും അവരുടെ ഞായറാഴ്ചകളിലെ മതപരമായ തിരുകര്‍മങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുന്നതിന് വിഘ്‌നം വരുത്തുന്ന നടപടിയാണെന്നും അധികാരികള്‍ മതസ്വാതന്ത്ര്യത്തിന് തടസം നില്‍ക്കുന്ന ഇത്തരം നടപടികളില്‍നിന്ന് പിന്മാറണമെന്നും പ്രസിഡന്റ് വി.വി. അഗസ്റ്റിനും ദേശീയ ജനറല്‍ സെക്രട്ടറി ബിജു പറയന്നിലവും സംയുക്തമായി ആവശ്യപ്പെട്ടു. സ്‌കൂള്‍ മേളകള്‍ ഞായറാഴ്ച നടത്താനുളള സര്‍ക്കാര്‍ തീരുമാനം മതപരമായ കടമകള്‍ നിറവേറ്റുവാനുളള മത ന്യൂനപക്ഷ അവകാശത്തിന്‍മേലുളള കടന്നുകയറ്റമാണെന്നും അതുകൊണ്ടു തീരുമാനം ഉടനടി പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്ഗ്ര സ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.പി.ജോസഫും കോട്ടയത്ത് ആവശ്യപ്പെട്ടു. സ്‌കൂള്‍ മേളകള്‍ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി കഴിഞ്ഞ ദിവസം രംഗത്തിയിരിന്നു.
Image: /content_image/India/India-2017-10-21-08:16:53.jpg
Keywords: ഞായ
Content: 6249
Category: 1
Sub Category:
Heading: ശക്തമായ അഗ്നിബാധയില്‍ പോറല്‍ പോലും എല്‍ക്കാതെ ചാപ്പല്‍
Content: കാലിഫോര്‍ണിയ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയുടെ വടക്കന്‍ ഭാഗത്തുള്ള നാപ്പാ കൗണ്ടിയില്‍ ശക്തമായ അഗ്നിബാധയില്‍ പോറല്‍ പോലും എല്‍ക്കാതെ കുടുംബ ചാപ്പല്‍. കഴിഞ്ഞ ഒരാഴ്ചയായി ഭീതി പടര്‍ത്തിക്കൊണ്ട് കത്തിപ്പടരുന്ന കാട്ടുതീ ഒരുപാട് നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ജീവഹാനിയുടേയും, നാശനഷ്ടങ്ങളുടേയും വാര്‍ത്തകള്‍ക്കിടയിലും കാട്ടുതീയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കത്തോലിക്കാ കുടുംബ ചാപ്പലിന്റെ വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 9 തിങ്കളാഴ്ചയാണ് വാര്‍ത്തയ്ക്കു ആസ്പദമായ സംഭവം ഉണ്ടായത്. ചുറ്റുമുള്ള കെട്ടിടങ്ങള്‍ അഗ്നിക്കിരയായിട്ടും, കത്തോലിക്ക പ്രേഷിത പ്രവര്‍ത്തകനായ ജോസഫ് സിയാംബ്രായുടെ കുടുംബ ചാപ്പലാണ് ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ജോസഫ് സിയാംബ്രാ തന്നെയാണ് ഈ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വസ്തുവകകളും അടുത്തുള്ള പ്രദേശങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചെങ്കിലും ചാപ്പലില്‍ ഒരു പോറല്‍ പോലും എറ്റിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. മുന്‍പ് സ്വവര്‍ഗ്ഗരതിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന താന്‍ ഇപ്പോള്‍ മാനസാന്തരപ്പെട്ട് സ്വവര്‍ഗ്ഗരതിക്കാരെ നേര്‍വഴിയിലേക്ക് നയിക്കുവാനുള്ള യത്നത്തിലാണെന്ന് സിയാംബ്രാ പറഞ്ഞു.
Image: /content_image/News/News-2017-10-21-09:11:02.jpg
Keywords: ചാപ്പ
Content: 6250
Category: 1
Sub Category:
Heading: മനുഷ്യരോടുള്ള സ്നേഹത്താല്‍ ദൈവം തരുന്ന ദാനമാണ് രക്ഷ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മനുഷ്യരോടുള്ള സ്നേഹത്താല്‍ ദൈവം തരുന്ന ദാനമാണ് രക്ഷയെന്നും ഇതിന്‍റെ ആദ്യചുവടുവയ്പ് ദൈവത്തില്‍ നിന്നാണെന്നും ഫ്രാന്‍സിസ് പാപ്പ. വ്യാഴാഴ്ച സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ചു വചനചിന്ത പങ്കുവെക്കുകയായിരിന്നു അദ്ദേഹം. രക്ഷ ദൈവികദാനമാണെന്നും അതിനെ നിയമത്തിന്‍റെ നൂലാമാലയില്‍ കുരുക്കിയിടരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. നിയമവും നിയമാനുഷ്ഠാനവും. അടിച്ചേല്പിക്കേണ്ടവയല്ലായെന്നും പാപ്പ പറഞ്ഞു. ദൈവത്തിന്‍റെ ആദ്യചുവടുവയ്പാണ് കാരുണ്യം. രക്ഷയുടെ ആദ്യചുവടുവയ്പ് ദൈവത്തില്‍നിന്നാണ്! നിയമമോ, നിയമജ്ഞരോ അല്ല! നിയമങ്ങളും കഠിനപ്രായശ്ചിത്തങ്ങളും എങ്ങനെയാണ് രക്ഷയുടെ ഉപാധിയാകുന്നത്. അവയ്ക്ക് ദൈവികസ്വഭാവമോ ദൈവികനീതിയുടെ ബലമോ ഇല്ല. ദൈവസ്നേഹത്തോടുള്ള മനുഷ്യന്‍റെ സ്വതന്ത്രമായ പ്രതികരണവും, പ്രത്യുത്തരവുമായിരിക്കണം നിയമവും നിയമാനുഷ്ഠാനവും. അത് അടിച്ചേല്പിക്കേണ്ടവയല്ല. നിയമം സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമാണെങ്കില്‍ അത് തീര്‍ച്ചയായും രക്ഷയുള്ള ഉപാധിയായി മാറും. കാരുണ്യത്തിന്‍റെ രക്ഷാമാര്‍ഗ്ഗം ദൈവമാണ്. അവിടുന്നാണ് അടിസ്ഥാന കല്പനകള്‍ നല്കിയത്. എന്നാല്‍ ഇത് വെളിപാടല്ല, ദൈവം മനുഷ്യരോടൊത്തു വസിക്കുന്നു എന്നതാണ് വെളിപാട്. ഈ കാഴ്ചപ്പാട് ഇല്ലാതാകുമ്പോള്‍ നാം നിയമത്തിന്‍റെ സങ്കുചിതഭാവം ഉള്‍ക്കൊള്ളുകയും, സൗകര്യാര്‍ത്ഥം നിയമത്തിന്‍റെ പക്ഷം ചേരുകയും ചെയ്യുന്നു. രക്ഷയുടെ വെളിപാടു ലഭിച്ച അബ്രാഹം മുതല്‍ ക്രിസ്തുവരെ ദൈവം മനുഷ്യരോടു ചേര്‍ന്നു നടക്കുന്നതു കാണാം. അവര്‍ രക്ഷയുടെ മാര്‍ഗ്ഗം മനസ്സിലാക്കിയവരാണ്. ദൈവിക സാമീപ്യം രക്ഷാമാര്‍ഗ്ഗമാണ്. പ്രാര്‍ത്ഥനയില്ലാതായാല്‍ ദൈവിക സാമീപ്യവും സാന്നിദ്ധ്യവും നമ്മുടെ ജീവിതത്തില്‍ നഷ്ടമാകുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2017-10-21-10:45:12.jpg
Keywords: പാപ്പ
Content: 6251
Category: 9
Sub Category:
Heading: മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Content: ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന, ഒക്ടോബർ 24-ാം തീയതിയിലെ മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനിൽ എത്തിച്ചേരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: 1. രാവിലെ 9:30 ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം 6 മണിക്ക് സമാപിക്കും. 2. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിനോടു ചേർന്ന് സൗജന്യ കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. 3. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR. 4. കൺവെൻഷൻ ദിവസം Sheridan Suite ക്രമീകരിക്കുന്ന Food Stall-ൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും 5. ഈ കൺവെൻഷനിൽ 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പ്രത്യേകം ശുശ്രൂഷകൾ നടക്കും. 6. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിൽ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന Irish World heritage Centre-ൽ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകൾ നടത്തപ്പെടുക. 7. കുട്ടികളുടെ ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World Heritage Centre, 1 Irish town Way, Manchester, M8 0RY. 8. കുട്ടികളുടെ ശുശ്രൂഷയിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം 9. മാതാപിതാക്കൾ, 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം Irish World heritage Centre-ൽ എത്തിച്ചതിനു ശേഷം മുതിർന്നവരുടെ കൺവെൻഷൻ സെന്ററിലേക്കു പോകാവുന്നതാണ്. 10. എട്ടു വയസ്സു മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്ക് Irish World Heritage Centre-ലും മറ്റു പ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരോടൊപ്പം Sheridan Suite-ലും ആയിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. 11. വൈകുന്നേരം കൺവെൻഷൻ സമാപിച്ചതിനു ശേഷം 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ Irish World Heritage Centre-ൽ നിന്നും മാതാപിതാക്കൾ collect ചെയ്യേണ്ടതാണ്. ഒക്ടോബർ 24-ന് മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഈ കൺവെൻഷനു വേണ്ടി നിരവധി സ്ഥലങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകളും നടന്നു വരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബർ 24 നു മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2017-10-21-12:24:43.jpg
Keywords: അഭിഷേകാഗ്നി
Content: 6252
Category: 1
Sub Category:
Heading: ദൈവ വിശ്വാസം പോര്‍മുഖത്തെ അവിഭാജ്യ ഘടകമെന്ന് മുന്‍ അമേരിക്കന്‍ ജനറല്‍
Content: വാഷിംഗ്ടണ്‍: അമേരിക്കന്‍ സായുധ സൈന്യത്തിന് പ്രാര്‍ത്ഥനയും വിശ്വാസവും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു വെളിപ്പെടുത്തുന്ന ഫേസ്ബുക്ക്‌ പോസ്റ്റുമായി റിട്ടയേര്‍ഡ് ലെഫ്. ജെനറല്‍ ജെറി ബോയ്‌കിന്‍. അമേരിക്കന്‍ ആര്‍മിയുടെ ഡെല്‍റ്റാ ഫോഴ്സിന്റെ ആരംഭകാല അംഗമായിരുന്നു ജെറി ബോയ്കിന്‍ ദൈവ വിശ്വാസം പോര്‍മുഖത്തെ അവിഭാജ്യ ഘടകമെന്നാണ് വിശേഷിപ്പിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ ദൈവവിശ്വാസത്തിന് വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നു ക്രൈസ്തവ വിശ്വാസവും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന അമേരിക്കയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ജെറി ബോയ്കിന്‍ പറഞ്ഞു. 1980 ഏപ്രില്‍ 24-ന്‍ ഈജിപ്തിലെ വാദി കെനിയായില്‍ വെച്ചെടുത്ത ഫോട്ടോയും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. ഇറാനിലെ ഇസ്ലാമിക തീവ്രവാദികള്‍ ബന്ധികളാക്കിയ 52 അമേരിക്കക്കാരുടെ രക്ഷാ ദൗത്യം ആരംഭിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡെല്‍റ്റാ ഫോഴ്സംഗങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ഫോട്ടോ ആണത്. “സ്റ്റേജില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ആള്‍ ഞാനാണ്. ഞാന്‍ മുന്‍പില്‍ നില്‍ക്കുന്നതിന്റെ കാരണം ഞങ്ങള്‍ സുരക്ഷിതരായി തിരിച്ചുവരുന്നതിനു വേണ്ടിയുള്ള പ്രാര്‍ത്ഥന ഞാനാണ് നയിക്കുന്നത്” ബോയ്കിന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. പ്രാര്‍ത്ഥന ആരുടെയെങ്കിലും മതവികാരങ്ങളെ വൃണപ്പെടുത്തുമോ എന്നോര്‍ത്ത് അക്കാലത്ത് ഞങ്ങള്‍ വിഷമിച്ചിരുന്നില്ല. എന്നാല്‍ അക്കാലത്തും അമേരിക്കന്‍ സൈന്യത്തിനിടയില്‍ തന്നെ ക്രിസ്ത്യന്‍ വിരുദ്ധ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു. ദൈവ വിശ്വാസം പോര്‍മുഖത്തെ അവിഭാജ്യ ഘടകമെന്ന് തന്റെ അനുയായികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടും മതസ്വാതന്ത്ര്യമെന്ന ആശയം പുനസ്ഥാപിക്കുവാന്‍ വേണ്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടുമാണ് ലെഫ്. ജെനറല്‍ ജെറി ബോയ്‌കിന്‍ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്. ഇപ്പോഴത്തെ വാല്യൂ വോട്ടര്‍ ഉച്ചകോടിയുടെ പ്രായോജകരില്‍ ഒന്നായ ഫാമിലി റേസര്‍ച്ച് കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനം ചെയ്തുവരികയാണ് ജെറി ബോയ്‌കിന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരുന്നു വാല്യൂ വോട്ടര്‍ ഉച്ചകോടിയുടെ മുഖ്യ പ്രഭാഷകന്‍. അമേരിക്ക ക്രിസ്ത്യന്‍ മൂല്യങ്ങളിലേക്ക് മടങ്ങുമെന്ന് ഉച്ചകോടിയില്‍ ട്രംപ് പറഞ്ഞിരിന്നു.
Image: /content_image/News/News-2017-10-21-18:08:00.jpg
Keywords: അമേരിക്ക
Content: 6253
Category: 18
Sub Category:
Heading: മിഷന്‍ പ്രവര്‍ത്തനങ്ങളുടെ എഴുപത് വര്‍ഷങ്ങളെ സ്മരിച്ചു മിഷന്‍ലീഗ് സപ്തതിയാഘോഷം
Content: ബല്‍ത്തങ്ങാടി: ത്യാഗം നിറഞ്ഞ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ എഴുപത് വര്‍ഷങ്ങളെ സ്മരിച്ചു ചെറുപുഷ്പ മിഷന്‍ലീഗ് സപ്തതിയാഘോഷം ബല്‍ത്തങ്ങാടി സെന്റ് ലോറന്‍സ് കത്തീഡ്രല്‍ ഗ്രൗണ്ടില്‍ നടന്നു. മിഷന്‍ ലീഗ് ദേശീയ സമിതിയുടെയും കര്‍ണാടക സംസ്ഥാന സമിതിയുടെയും ബല്‍ത്തങ്ങാടി രൂപതയുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത പ്രേഷിത റാലി നടന്നു. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഘോഷണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും പ്രേഷിതരാവുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്നും വചനാധിഷ്ഠിത ശൈലി സഭയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിത്വ വികസനവും സേവനവുമാണ് മിഷന്‍ലീഗിന്റെ മുഖ്യ ലക്ഷ്യം. വളര്‍ന്നുവരുന്ന സാഹചര്യങ്ങളില്‍ കുട്ടികളിലെ കലാവാസനകള്‍ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ ഈ സംഘടനയുടെ പങ്ക് നിസ്തുലമാണ്. പ്രായഭേദമെന്യേ പ്രവര്‍ത്തിക്കാമെന്ന സവിശേഷതയുമുണ്ട്. നാമോരോരുത്തരും പ്രേഷിതരാണ്. ഈ പ്രേഷിതചൈതന്യം നിലനിര്‍ത്തണം. ലോകംമുഴുവന്‍ പോയി ദൈവത്തിനായി പ്രവര്‍ത്തിക്കുവാന്‍ ധാരാളം പ്രേഷിതരുണ്ടാകണം. മിഷന്‍ലീഗിനെ ശക്തിപ്പെടുത്താന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. മിഷന്‍ ലീഗുമായി കഴിഞ്ഞ 45 വര്‍ഷത്തെ അഭേദ്യമായ ബന്ധവും സേവനവും തന്റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. മിഷന്‍ലീഗുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതില്‍ ഒരു നഷ്ടമില്ല; നേട്ടം മാത്രമാണുണ്ടായിട്ടുള്ളത്. ദൈവത്തിന്റെ പരിപാലനം നന്നായി ബോധ്യമാകുന്നുണ്ട്. ഓരോ വ്യക്തിയും ദൈവമഹത്വം കണ്ടെത്താന്‍ ശ്രമിക്കുകയും അതു മറ്റുള്ളവരിലേക്കു പകര്‍ന്നു നല്‍കുകയും വേണം. യേശുക്രിസ്തു ആരാണെന്ന് സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കണം. പകര്‍ന്നുകൊടുക്കുന്ന ജീവന്‍ യഥാര്‍ഥ മിഷണറി പ്രവര്‍ത്തനമാണെന്നും നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്കു വെളിച്ചമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫിജിയിലുള്‍പ്പെടെയുള്ള നരഭോജികളെ മനുഷ്യ സ്‌നേഹികളാക്കിയത് മിഷണറിമാരാണെന്ന് ഓര്‍മിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബല്‍ത്തങ്ങാടി രൂപത ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി പറഞ്ഞു. മറ്റുള്ളവരുടെ സന്തോഷം സ്വന്തമായി കണ്ട് എല്ലാം ഉപേക്ഷിച്ചിറങ്ങുന്നവര്‍ക്കു മാത്രമേ യഥാര്‍ഥ മിഷണറിയാകാനാകൂവെന്നും ഇതിനു മിഷന്‍ ലീഗ് ഒരു ചാലകശക്തിയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സുജി തോമസ് പുല്ലുകാട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മിഷന്‍ലീഗ് ദേശീയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍ വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തി. ഭദ്രാവതി രൂപത ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍, പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് എന്നിവര്‍ ഉന്നത വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍, മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ഫാ.ഹാരി ഡിസൂസ, റോയി മാത്യു, ബിനു മാങ്കൂട്ടം, പി. ജ്ഞാനദാസ്, മീര ജോര്‍ജ് കാരയ്ക്കല്‍, സിസ്റ്റര്‍ ആന്‍ ഗ്രേസ് എഫ്‌സിസി, സിസ്റ്റര്‍ പാവന സിഎംസി എന്നിവര്‍ പ്രസംഗിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് കര്‍ണാടക ഡയറക്ടറും ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ ഫാ. ജോസഫ് മറ്റം സ്വാഗതവും ദേശീയ ജനറല്‍ ഓര്‍ഗനൈസര്‍ മാന്പറമ്പില്‍ നന്ദിയും പറഞ്ഞു. ജോണ്‍ കൊച്ചുചെറുനിലത്ത്, റോയി മാത്യു, വര്‍ഗീസ് കളപ്പുരയ്ക്കല്‍, ജോസ് തരകന്‍, വര്‍ഗീസ് കഴുതടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മിഷന്‍ ലീഗിന്റെ സ്ഥാപകരായ ഫാ. ജോസഫ് മാലിപ്പറമ്പില്‍, പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേല്‍(കുഞ്ഞേട്ടന്‍) എന്നിവരെ അനുസ്മരിച്ചു. മികച്ച കാരുണ്യ പ്രവര്‍ത്തകനായി മാണ്ഡ്യ രൂപതാംഗവും ബംഗളൂരുവില്‍ താമസക്കാരനുമായ ഫിലിപ്പ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മിഷന്‍ലീഗ് അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപത ഡയറക്ടര്‍മാര്‍ സഹകാര്‍മികരായിരുന്നു.
Image: /content_image/News/News-2017-10-22-01:38:44.jpg
Keywords: മിഷന്‍
Content: 6254
Category: 18
Sub Category:
Heading: കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍
Content: ആലപ്പുഴ: കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള കേരള ഹൈക്കോടതിവിധി സ്വാഗതാര്‍ഹമെന്ന് ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ പരിശീലനക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ കലാലയങ്ങളിലെത്തുന്നതു പഠിക്കാനാണെന്ന വസ്തുത നാം ഓര്‍ക്കണം. ന്യൂനപക്ഷങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷതവഹിച്ചു.നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരുവേലിക്കല്‍, ആലപ്പുഴ രൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. രാജു കളത്തില്‍, സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, പി.പി. റിനോള്‍ഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 32 രൂപതകളിലെ അധ്യാപക പ്രതിനിധികള്‍ പങ്കെടുത്തു.
Image: /content_image/India/India-2017-10-22-01:46:46.jpg
Keywords: ബിഷപ്പ്