category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Contentഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന, ഒക്ടോബർ 24-ാം തീയതിയിലെ മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനിൽ എത്തിച്ചേരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: 1. രാവിലെ 9:30 ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം 6 മണിക്ക് സമാപിക്കും. 2. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിനോടു ചേർന്ന് സൗജന്യ കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. 3. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR. 4. കൺവെൻഷൻ ദിവസം Sheridan Suite ക്രമീകരിക്കുന്ന Food Stall-ൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും 5. ഈ കൺവെൻഷനിൽ 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പ്രത്യേകം ശുശ്രൂഷകൾ നടക്കും. 6. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിൽ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന Irish World heritage Centre-ൽ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകൾ നടത്തപ്പെടുക. 7. കുട്ടികളുടെ ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World Heritage Centre, 1 Irish town Way, Manchester, M8 0RY. 8. കുട്ടികളുടെ ശുശ്രൂഷയിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം 9. മാതാപിതാക്കൾ, 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം Irish World heritage Centre-ൽ എത്തിച്ചതിനു ശേഷം മുതിർന്നവരുടെ കൺവെൻഷൻ സെന്ററിലേക്കു പോകാവുന്നതാണ്. 10. എട്ടു വയസ്സു മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്ക് Irish World Heritage Centre-ലും മറ്റു പ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരോടൊപ്പം Sheridan Suite-ലും ആയിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. 11. വൈകുന്നേരം കൺവെൻഷൻ സമാപിച്ചതിനു ശേഷം 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ Irish World Heritage Centre-ൽ നിന്നും മാതാപിതാക്കൾ collect ചെയ്യേണ്ടതാണ്. ഒക്ടോബർ 24-ന് മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഈ കൺവെൻഷനു വേണ്ടി നിരവധി സ്ഥലങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകളും നടന്നു വരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബർ 24 നു മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-21 11:00:00
Keywordsഅഭിഷേകാഗ്നി
Created Date2017-10-21 15:48:36