Contents
Displaying 5891-5900 of 25119 results.
Content:
6195
Category: 1
Sub Category:
Heading: പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം 18മുതല്‍
Content: ബെര്‍ലിന്‍: പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളുടെ അധ്യക്ഷന്മാരുടെ സമ്മേളനം 18 മുതല്‍ 22വരെ ജര്‍മനിയിലെ ബെര്‍ലിനില്‍ നടക്കും. സമ്മേളനത്തില്‍ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവാ, കോപ്റ്റിക് പാത്രിയര്‍ക്കീസ് പോപ് തവദ്രോസ് രണ്ടാമന്‍, അര്‍മേനിയന്‍ കാതോലിക്ക കരേകിന്‍ ദ്വിതീയന്‍, കേരളത്തില്‍നിന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ പ്രാരംഭദിനമായ 18നു സഭാധ്യക്ഷന്മാര്‍ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റെയ്ന്‍മെയ്‌റെ സന്ദര്‍ശിക്കുന്നുണ്ട്. 20നു ജര്‍മനിയിലെ ഇവാഞ്ചലിക്കല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ 'പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളുടെ ക്രൈസ്തവസഭകളുടെ ഭാവി' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. 'സ്വതന്ത്ര ഭാരതത്തിലെ മാര്‍ത്തോമന്‍ ക്രൈസ്തവരുടെ സ്വത്വം' എന്ന വിഷയത്തില്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും.
Image: /content_image/News/News-2017-10-15-05:43:03.jpg
Keywords: ഓര്‍ത്ത

6196
Category: 18
Sub Category:
Heading: സര്‍ക്കാര്‍ ഉത്തരവ് നീളുന്നതിനിടെ കത്തോലിക്ക ആശുപത്രികളില്‍ പുതുക്കിയ ശമ്പള വിതരണം
Content: കൊച്ചി: ശമ്പളപരിഷ്‌കരണം സംബന്ധിച്ചു സര്‍ക്കാരിന്റെ അന്തിമ ഉത്തരവ് വരുന്നത് അനിശ്ചിതമായി നീളുന്നതിനിടെ 300 കിടക്കകളിലധികമുള്ള കേരളത്തിലെ എല്ലാ കത്തോലിക്കാ ആശുപത്രികളിലും പുതുക്കിയ ശമ്പളം വിതരണം ചെയ്തു. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്കും ആനുപാതിക ശമ്പള വര്‍ദ്ധന നടപ്പാക്കി വരികയാണ്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ഐആര്‍സി ) ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ ഇരുപതിനായിരം രൂപയാണു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ശമ്പളം. ഇതിനെ ആധാരമാക്കി കെസിബിസി ഹെല്‍ത്ത് കമ്മീഷനും ആശുപത്രികളില്‍ ശമ്പളവര്‍ദ്ധനയ്ക്കു നിര്‍ദ്ദേശം നല്കിയിരുന്നു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ (ചായ് കേരള) കീഴില്‍, 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ പുതുക്കിയ ശമ്പളനിരക്ക് നടപ്പാക്കിക്കഴിഞ്ഞു. ഏതാനും ആശുപത്രികളില്‍ ശമ്പളനിരക്കില്‍ നൂറു ശതമാനത്തോളം വര്‍ധനയുണ്ടായി. തുടക്കക്കാര്‍ക്ക് 21,000 മുതല്‍ 22,200 വരെ ഇത്തരം ആശുപത്രികളില്‍ നല്കിവരുന്നുണ്ട്. 101 മുതല്‍ 300 വരെ കിടക്കകളുള്ള 27 ആശുപത്രികളില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വര്‍ദ്ധന കത്തോലിക്കാ ആശുപത്രികള്‍ നടപ്പാക്കി. 51 മുതല്‍ നൂറു വരെ കിടക്കകളുള്ള കത്തോലിക്കാ ആശുപത്രികളില്‍ കെസിബിസി നിര്‍ദ്ദേശപ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം വര്‍ദ്ധനവ് നടപ്പാക്കി. അമ്പതില്‍ താഴെ കിടക്കകളുള്ള ആശുപത്രികളിലും ശമ്പളവര്‍ദ്ധന നടപ്പാക്കിയിട്ടുണ്ട്. ഒപി, ചികിത്സാ നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനയില്ലാതെയാണു വലിയ ആശുപത്രികളിലേറെയും നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധന നടപ്പാക്കിയത്. ഇതുമൂലം ഓരോ മാസവും വലിയ സാമ്പത്തിക ബാധ്യതയും വരും. വലിയ ആശുപത്രികളില്‍ ശമ്പളവര്‍ദ്ധനയിലൂടെ അമ്പതു ലക്ഷം മുതല്‍ 3.5 കോടി വരെ പ്രതിമാസം അധികച്ചെലവുണ്ടെന്നാണു കണക്കുകള്‍. പ്രതിസന്ധികളുണ്ടെങ്കിലും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അര്‍ഹതതപ്പെട്ട ശമ്പളം നല്കകണമെന്നതു തന്നെയാണു കത്തോലിക്കാ ആശുപത്രികളുടെ നയമെന്നു ചായ് കേരള നേതൃത്വം വ്യക്തമാക്കി.
Image: /content_image/News/News-2017-10-15-06:08:02.jpg
Keywords: നേഴ്സ

6197
Category: 18
Sub Category:
Heading: ആവേശമായി പാലാ രൂപത എസ്‌എംവൈഎം സംഗമം
Content: കുറവിലങ്ങാട്: സീറോമലബാര്‍ സഭയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പാലാ രൂപതയുടെ പ്രഥമ യുവജന മഹാസമ്മേളനം വിശ്വാസപ്രഖ്യാപനത്തിന്റെയും യുവജന തീക്ഷ്ണതയുടെയും സാക്ഷ്യമായി. മര്‍ത്ത്മറിയം ഫൊറോന പള്ളി ആതിഥ്യമരുളിയ യുവജനസമ്മേളനത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണത്തിലും റാലിയിലും രൂപതയിലെ 170 ഇടവകകളില്‍നിന്നുള്ള ആയിരങ്ങളാണ് പങ്കെടുത്തത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്നരംഭിച്ച വിശ്വാസ പ്രഖ്യാപന റാലി മര്‍ത്ത്മറിയം ഫെറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ഡാനി പാറയില്‍ പതാക ഏറ്റുവാങ്ങി. അര്‍ക്കദിയാക്കോന്മാരുടെ കബറിടത്തിങ്കല്‍നിന്നാരംഭിച്ച ദീപശിഖാപ്രയാണം രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ രൂപത വൈസ് പ്രസിഡന്റ് റൂബന്‍ ആര്‍ച്ചിന് ദീപശിഖ കൈമാറി ഉദ്ഘാടനംചെയ്തു. ഫൊറോന ഓഡിറ്റോറിയത്തില്‍ നടന്ന യുവജന സമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് ഡാനി പാറയില്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഛായാചിത്രം പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനാഛാദനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറന്പില്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍, ഫൊറോന വികാരി റവ.ഡോ.ജോസഫ് തടത്തില്‍, ദേശീയ ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരി, രൂപത വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ഷൈനി, മേഖല ഡയറക്ടര്‍ ഫാ.മാത്യു വെങ്ങാലൂര്‍, ജനറല്‍ സെക്രട്ടറി ആല്‍വിന്‍ ഞായര്‍കുളം, വൈസ് പ്രസിഡന്റ് റിന്റു സിറിയക്, ദേശീയ കൗണ്‍സിലര്‍ ടെല്‍മ ജോബി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം യുവജനങ്ങളുടെ കലാവിരുന്ന് നടന്നു. സീറോമലബാര്‍ സഭയിലെ ഏകീകൃത യുവജനപ്രസ്ഥാനമായി എസ്എംവൈഎം രൂപീകൃതമായതിനുശേഷമുള്ള ആദ്യ രൂപതാ സമ്മേളനമാണു ഇന്നലെ നടന്നത്.
Image: /content_image/India/India-2017-10-15-06:52:52.jpg
Keywords: എസ്‌എംവൈ

6198
Category: 18
Sub Category:
Heading: കേരളത്തിലെ ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭ നൂറ്റന്‍പതിന്റെ നിറവില്‍
Content: ചങ്ങനാശേരി: ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ കേരളത്തിലെ ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയ്ക്കു രൂപം നല്‍കിയിട്ട് 150 വര്‍ഷം. കുറുമ്പനാടം സെന്റ് ആന്റണീസ് പള്ളിയിലാണ് 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഭയ്ക്കു ദീപം തെളിഞ്ഞത്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മൂന്നാം സഭയെക്കുറിച്ചു മനസ്സിലാക്കിയാണ് വിവാഹിതർക്കും സന്യാസ സഭയിൽ അംഗമാകാമെന്നു ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ തിരിച്ചറിഞ്ഞത്. പ്രാരംഭത്തില്‍ കുടുംബ ജീവിതം നയിക്കുന്നവർക്കായി 'കയർ കെട്ടിയവരുടെ സംഘം' എന്ന പേരിൽ തൊമ്മച്ചൻ ആത്മീയപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയായിരിന്നു. താമസിയാതെ തൊമ്മച്ചന്റെ പക്കല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതചരിത്രവും ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ നിയമാവലിയും ലഭിച്ചു. കയര്‍ കെട്ടിയവരുടെ സംഘം അനുവര്‍ത്തിച്ചുപോന്ന ജീവിതചര്യതന്നെയാണ് മൂന്നാംസഭയുടേതെന്നു മനസിലാക്കിയ തൊമ്മച്ചന്‍ കയര്‍ കെട്ടിയവരുടെ സംഘത്തെ മൂന്നാം സഭയാക്കി മാറ്റാന്‍ ആഗ്രഹിച്ചു. അങ്ങനെ 1868 ഡിസംബര്‍ 26ന് പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാരില്‍നിന്നു പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ മൂന്നാംസഭാ വസ്ത്രവും ചരടും സ്വീകരിച്ചാണ് അല്‍മായ സഭക്ക് തുടക്കമിട്ടത്. അല്‍മായസഭയുടെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങളും അതിരൂപതാതല വര്‍ഷികവും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളും 18ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളി പാരിഷ് ഹാളില്‍ നടക്കും. രാവിലെ 9.30ന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സ്വര്‍ഗപ്രവേശനാനുസ്മരണം. 9.45ന് വികാരി ഫാ.ജേക്കബ് അഞ്ചുപങ്കില്‍ കൊടിയേറ്റും. പത്തിന് ഫാ.അലക്‌സാണ്ടര്‍ കിഴക്കേക്കടവില്‍ സെമിനാര്‍ നയിക്കും. 11.45ന് ചേരുന്ന സമ്മേളനത്തില്‍ ശതോത്തര സുവര്‍ണജൂബിലിയുടെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനംചെയ്യും. അതിരൂപത പ്രസിഡന്റ് സിബിച്ചന്‍ സ്രാങ്കല്‍ അധ്യക്ഷത വഹിക്കും. അതിരൂപത സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.ജോമോന്‍ ആശാംപറന്പില്‍, ഫൊറോനാ പള്ളി വികാരി ഫാ.ജേക്കബ് അഞ്ചുപങ്കില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോബിന്‍ ആനക്കല്ലുങ്കല്‍, സിസ്റ്റര്‍ ഗൊരേത്തി, എത്സമ്മ സെബാസ്റ്റ്യന്‍, സി.റ്റി. തോമസ്, പ്രമോദ് പി. ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഫാ. ജോര്‍ജ് ആന്റണി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
Image: /content_image/India/India-2017-10-15-07:29:01.jpg
Keywords: അല്‍മായ

6199
Category: 18
Sub Category:
Heading: ഭദ്രാവതി രൂപതയില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും
Content: ഷിമോഗ: കര്‍ണ്ണാടകയിലെ ഭദ്രാവതി സീറോമലബാര്‍ കത്തോലിക്ക രൂപതയുടെ സ്ഥാപനത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ടീം നേതൃത്വം നല്കും. എന്‍ആര്‍ പുരത്തുള്ള ലിറ്റില്‍ ഫ്ളവര്‍ കത്തീഡ്രലിനു സമീപത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 9.30 വരെ മലയാളത്തിലും കന്നഡ ഭാഷയിലും കണ്‍വെന്‍ഷന്‍ ഉണ്ടായിരിക്കും. കര്‍ണ്ണാടകത്തിലെ ഷിമോഗ, ചിക്കമംഗളൂര്‍ എന്നീ ജില്ലകള്‍ ഉള്‍ടുന്നതാണ് ഭദ്രാവതി രൂപത. രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്തിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ നേതൃത്വം നല്കും. കണ്‍വെന്‍ഷന്‍ 19നു സമാപിക്കും.
Image: /content_image/India/India-2017-10-15-07:48:06.jpg
Keywords: അഭിഷേകാ

6200
Category: 1
Sub Category:
Heading: പശ്ചിമേഷ്യയിലെ ക്രൈസ്തവരെ സഹായിക്കുവാന്‍ മുന്നില്‍ ഉണ്ടാകുമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി
Content: ബുഡാപെസ്റ്റ്: പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുവാന്‍ തന്റെ രാജ്യം എപ്പോഴും മുന്നിലുണ്ടാകുമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ പ്രഖ്യാപിച്ചു. ‘സെര്‍ച്ചിംഗ് ഫോര്‍ ആന്‍സേഴ്സ് റ്റു എ ലോംഗ് ഇഗ്നോര്‍ഡ് ക്രൈസിസ്’ എന്ന പേരില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മതപീഡനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹംഗറിയിലെ ഫിഡെസ്സ് പാര്‍ട്ടിയംഗം കൂടിയായ വിക്ടര്‍ ഒര്‍ബാന്‍. ഇംഗ്ലണ്ടിലെ ഒരു കൂട്ടം ബുദ്ധിജീവികളും, രാഷ്ട്രീയ നേതാക്കളും സങ്കര സമൂഹം സൃഷ്ടിക്കുവാനുള്ള പുറപ്പാടിലാണ്. ഇത് യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിന്റെ ക്രിസ്തീയതയേയും, സാസ്കാരികവും, വംശീയവുമായ അഖണ്ഡതയേയും നശിപ്പിക്കും. സിറിയയിലേയും, ഇറാഖിലേയും, നൈജീരിയയിലേയും ക്രിസ്ത്യാനികള്‍ നൂറുകണക്കിന് വര്‍ഷങ്ങളായി തങ്ങളുടെ പൂര്‍വ്വികര്‍ താമസിച്ചിരുന്ന സ്ഥലത്തു സുരക്ഷിതമായി തിരിച്ചെത്തണമെന്നാണ് ഹംഗറിക്കാരുടെ ആഗ്രഹം. ഇതിനായി തങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് വിപരീതമായിട്ടാണ് ഹംഗറി ചെയ്യുന്നത്. പ്രാദേശിക ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുടെ ഉപദേശമനുസരിച്ചാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ അവസ്ഥയില്‍ അത് ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലേയും, ആഫ്രിക്കയിലേയും മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെ സംരക്ഷിക്കുവാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ നേതാക്കള്‍ തയാറാകണമെന്നും ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം തടഞ്ഞില്ലെങ്കില്‍ അത് യൂറോപ്പിലേക്ക് പടരുകയും യൂറോപ്പിന്റെ നാശത്തിന് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ സംഘടനകള്‍ ആഗോള തലത്തിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് വിക്ടര്‍ ഓര്‍ബാന്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. കിഴക്കൻ മേഖലയിലെ ക്രൈസ്തവരെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന രാജ്യമാണ് ഹംഗറി. ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി നേരത്തെ നല്‍കിയത്.
Image: /content_image/News/News-2017-10-15-08:17:17.jpg
Keywords: ഹംഗേ, ഹംഗ

6201
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഇന്ന്
Content: രാമപുരം: സ്വയം ശൂന്യവത്കരണത്തിലൂടെ പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് യേശുവിന്റെ സ്നേഹം അവരോടു പ്രഘോഷിച്ച വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്‍റെ തിരുനാള്‍ സഭ ഇന്ന് ആഘോഷിക്കുന്നു. നാല്‌പതിലധികം വര്‍ഷങ്ങള്‍ സമൂഹത്തിലെ താഴ്‌ന്ന വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച കുഞ്ഞച്ചന്‍, സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ വലുതായിരിന്നു. 1973 ഒക്ടോബർ 16ന് തന്റെ എണ്‍പത്തിരണ്ടാമത്തെ വയസ്സിലാണ് കുഞ്ഞച്ചന്‍ നിത്യതയിലേക്ക് യാത്രയായത്. കുഞ്ഞച്ചന്റെ സ്മരണ പുതുക്കി തീര്‍ത്ഥാടനകേന്ദ്രമായ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഇന്ന് രാവിലെ 5.30 നും 6.30നും എട്ടിനും വിശുദ്ധ കുര്‍ബാന നടന്നു. ഫാ. ജോണി എടക്കര, റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, റവ. ഡോ. കുര്യന്‍ മാതോത്ത് എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. പത്തിനു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ചു സന്ദേശം നല്‍കും. 11 ന് ഡിസിഎംഎസ് തീര്‍ഥാടകര്‍ക്കു സ്വീകരണം നല്‍കും. 12 നു പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30 നും 3.30 നും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന. തിരുനാള്‍ പ്രമാണിച്ച് ഹര്‍ത്താലില്‍നിന്ന് രാമപുരം പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ട്. മറ്റു പ്രദേശങ്ങളില്‍നിന്നു തിരുനാളില്‍ പങ്കെടുക്കാന്‍ വരുന്ന വാഹനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് സിഎംഎല്‍ രാമപുരം മേഖലയുടെ തീര്‍ഥാടനം നടന്നു. തുടര്‍ന്ന് രാമപുരം ഫൊറോനയിലെ വൈദികരുടെ കാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കപ്പെട്ടു.
Image: /content_image/India/India-2017-10-16-05:46:39.jpg
Keywords: കുഞ്ഞ

6202
Category: 1
Sub Category:
Heading: ഓപുസ്സ് പുരസ്ക്കാരം സിസ്റ്റർ മാരിലിൻ ലേസിയ്ക്ക്
Content: ഡെന്‍വര്‍: ആഗോള തലത്തില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ വിശ്വാസത്തെ മുറുകെപിടിച്ച് ചെയ്യുന്ന കാരുണ്യപ്രവർത്തികൾക്ക് നൽകുന്ന ഓപുസ്സ് അവാര്‍ഡ് കരുണയുടെ സന്യാസിനി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റർ മാരിലിൻ ലേസിയ്ക്ക്. ഡെൻവറിലെ റെഗിസ് യൂണിവേഴ്‌സിറ്റിയാണ് പത്തു ലക്ഷം രൂപ അടക്കമുള്ള പുരസ്ക്കാരം സിസ്റ്റര്‍ മാരിലിനു സമ്മാനിച്ചത്. സൗത്ത് സുഡാൻ, ഹെയ്ത്തി എന്നിവിടങ്ങളിൽ നിന്ന് നാടുകടത്തപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികൾക്കും വേണ്ടി സിസ്റ്റര്‍ നടത്തിയ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താണ് അവാർഡ്. 1400-ല്‍ അധികം സ്ത്രീകൾക്കും കുട്ടികൾക്കുമാണ് സിസ്റ്ററിന്റെ നേതൃത്വത്തിലുള്ള ‘മേഴ്സി ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന സംഘടന പ്രതിവർഷം സഹായം നൽകുന്നത്. ഇരുപത്തിഅഞ്ച് വര്‍ഷം അഭയാര്‍ത്ഥികള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്ത സിസ്റ്റര്‍ 1983 -2005 കാലഘട്ടത്തിൽ സുഡാനിൽ അരങ്ങേറിയ ആഭ്യന്തര യുദ്ധത്തിനിടെ വീട്ടുകാരിൽ നിന്ന് അകറ്റപ്പെട്ട ആൺകുട്ടികളുടെ സംരക്ഷണവും ഏറ്റെടുത്തിരുന്നു. കത്തോലിക്ക യൂണിവേഴ്സിറ്റികളുടെ സഹായത്തോടെയാണ് ഓരോ വര്‍ഷവും ഓപുസ്സ് അവാര്‍ഡ് നല്‍കുന്നത്. 1994-ല്‍ മുതലാണ് ഈ അവാര്‍ഡ് നല്‍കിതുടങ്ങിയത്. അമേരിക്കയിലെ ജെസ്യൂട്ട് സഭയുടെ നേതൃത്വമുള്ള റെഗിസ് യൂണിവേഴ്സിറ്റിയുടെ സഹായത്തോടെയാണ് ഇത്തവണ അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. ഓപുസ് അവാര്‍ഡ് നേടുന്ന നാലാമത്തെ അമേരിക്കന്‍ സ്വദേശിയാണ് സിസ്റ്റർ മാരിലിൻ. ജമൈക്ക, ബ്രസീല്‍, ഫിലിപ്പീന്‍സ്, കെനിയ, മെക്സിക്കൊ ടാന്‍സാനിയ, മൊറോക്കോ തുടങ്ങീയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-10-16-07:31:16.jpg
Keywords: പുരസ്

6203
Category: 1
Sub Category:
Heading: വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മുപ്പത്തിയഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു
Content: വത്തിക്കാൻ സിറ്റി: ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം വഴി ജീവിതം ധന്യമാക്കി മരണംവരിച്ച മുപ്പത്തിയഞ്ച് പേരെ ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി. ഇന്നലെ ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ബലിമധ്യേയാണ് മാര്‍പാപ്പ മൂന്നു കുട്ടികൾ ഉൾപ്പെടെ 35 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും രക്തസാക്ഷിത്വം വരിച്ചവരാണ്. വിശുദ്ധ പദവി പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാന്‍ 35,000-ല്‍ അധികം വിശ്വാസികളാണ് വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയത്. 1645ൽ ബ്രസീലിൽ ഡച്ച് കാല്‍വനിസ്റ്റുകളില്‍ നിന്നും മത മർദനത്തിനിരയായ മുപ്പതു പേർ ഇന്നലെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇവരില്‍ വൈദികരും അല്‍മായരും ഉള്‍പ്പെടുന്നു. ക്രൈസ്തവ വിശ്വാസം ത്യജിച്ച് പരമ്പരാഗത വിശ്വാസത്തിലേക്ക് തിരിച്ചു വരാൻ നിർബന്ധിതരായതിനെ തുടർന്ന് രക്തസാക്ഷിത്വം വരിച്ച മെക്സിക്കോയിലെ മൂന്നു കുട്ടികളെയും വിശുദ്ധരായി പ്രഖ്യാപിച്ചു. 1739 ൽ മരണമടഞ്ഞ സ്പെയിനിലെയും ഇറ്റലിയിലെയും വൈദികരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റ് രണ്ട്പേര്‍. വിശുദ്ധ കിരീടം ചൂടിയ ഓരോ വിശുദ്ധരും സുവിശേഷത്തിന്റെ തിളങ്ങുന്ന സാക്ഷികളാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
Image: /content_image/News/News-2017-10-16-08:41:12.jpg
Keywords: വിശുദ്ധ

6204
Category: 1
Sub Category:
Heading: ആമസോൺ മേഖലയ്ക്കായി മാര്‍പാപ്പ പ്രത്യേക സിനഡ് പ്രഖ്യാപിച്ചു
Content: റോം: ലാറ്റിന്‍ അമേരിക്കയിലെ ആമസോൺ മേഖലയ്ക്കായി ഫ്രാൻസിസ് പാപ്പ പ്രത്യേക സിനഡ് പ്രഖ്യാപിച്ചു. 2019 ഒക്ടോബര്‍ മാസത്തിൽ സിനഡ് നടത്തുമെന്നാണ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ 35വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന് ശേഷമാണ് പാപ്പ ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു പ്രത്യേക മേഖലയ്ക്കായി ഫ്രാന്‍സിസ് പാപ്പ സിനഡ് വിളിച്ചുകൂട്ടുന്നത് ഇതാദ്യമാണ്. ലാറ്റിൻ അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ആഗ്രഹത്തെ മാനിച്ചുകൊണ്ടുമാണ് സിനഡ് നടത്തുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പാന്‍ ആമസോണ്‍ മേഖലയിൽ സുവിശേഷവത്കരണത്തിനുള്ള പുതിയ പാതകൾ കണ്ടെത്തുക എന്നതാണ് സിനഡിന്റെ പ്രധാന ലക്‌ഷ്യം. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസ്വേല, സുരിനാം എന്നിവ ഉൾപ്പെടുന്ന ലാറ്റിന്‍ അമേരിക്കയിലെ ബിഷപ്പുമാരാണ് സിനഡില്‍ പങ്കെടുക്കുക. തദ്ദേശീയരായ ജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനോടോപ്പം ലോകത്തിന്റെ തന്നെ ശ്വാസകോശം എന്ന് കണക്കാക്കപ്പെടുന്ന മഴക്കാടുകളുടെ പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യുവാനും സിനഡ് സമയം കണ്ടെത്തും. ആമസോണ്‍ പ്രദേശത്തെ വൈവിധ്യം ദൈവത്തിന്റെ സമ്മാനമാണെന്നും അത് ഇന്ന് ചൂഷണം ചെയ്യപ്പെടുകയാണെന്നും പാപ്പ സിനഡ് പ്രഖ്യാപന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2017-10-16-09:28:00.jpg
Keywords: സിനഡ്