Contents
Displaying 5931-5940 of 25119 results.
Content:
6235
Category: 1
Sub Category:
Heading: പൗരസ്ത്യ ഓർത്തോഡോക്‌സ് സഭാധ്യക്ഷന്മാര്‍ ജര്‍മ്മന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ചു
Content: ബെര്‍ലിന്‍: പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ജര്‍മ്മനിയില്‍ എത്തിയ സഭാധ്യക്ഷന്മാര്‍ ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റൈന്‍മയറിനെ സന്ദര്‍ശിച്ചു. സന്ദര്‍ശനാന്തരം പാര്‍ലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. 18ന് ആരംഭിച്ച സമ്മേളനം 22നാണ് സമാപിക്കുക. കോപ്റ്റിക് പാത്രിയര്‍ക്കീസ് പരിശുദ്ധ പോപ് തവദ്രോസ്, അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം, അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കാ പാത്രീയര്‍ക്കീസ് പരിശുദ്ധ കരീക്കന്‍ ദ്വിതീയന്‍ തുടങ്ങിയവരും മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് ജര്‍മനിയിലെ ഇവാഞ്ചലിക്കല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ 'പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളുടെ ക്രൈസ്തവസഭകളുടെ ഭാവി' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. 'സ്വതന്ത്ര ഭാരതത്തിലെ മാര്‍ത്തോമന്‍ ക്രൈസ്തവരുടെ സ്വത്വം' എന്ന വിഷയത്തില്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും. 21, 22 തീയതികളില്‍ ജര്‍മ്മന്‍ കാത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്‌സിന്‍റെ ആസ്ഥാനത്ത് നല്‍കുന്ന സ്വീകരണത്തിലും ഗോറ്റിന്‍ഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും.
Image: /content_image/News/News-2017-10-20-05:50:06.jpg
Keywords: പൗര

6236
Category: 18
Sub Category:
Heading: ഞായറാഴ്ചകളില്‍ സ്‌കൂള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിനെതിരെ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
Content: കൊച്ചി: സ്‌കൂള്‍ മേളകള്‍ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി. അഞ്ചു ദിവസം ദൈര്‍ഘ്യമുള്ള സംസ്ഥാനതല മേളകള്‍ക്കു മാത്രമാണ് മുന്‍ വര്‍ഷങ്ങളില്‍ ഞായറാഴ്ച ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഇക്കുറി വിവിധ ഉപജില്ല, റവന്യൂ ജില്ലാതല സ്‌കൂള്‍ മേളകള്‍ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുകയാണെന്ന്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി. ഞായറാഴ്ചകളില്‍ ക്രിസ്തീയ വിശ്വാസികളായ അധ്യാപകരും കുട്ടികളും ആരാധനയിലും മതപഠന ക്ലാസുകളിലും ചെലവഴിക്കുന്ന ദിനമാണ്. അന്നു മേളകള്‍ നടത്തുന്നതുമൂലം അവര്‍ക്കു മതപരമായ കാര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരുന്നു. സര്‍ക്കാരിന്റെ ഈ നയം അംഗീകരിക്കാനാവില്ല. കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ മേളകള്‍ ഉണ്ടായിരുന്നു. എട്ടിനും വിവിധ ഉപജില്ലകളില്‍ മേളകള്‍ നടത്തി. വിദ്യാഭ്യാസ സംരക്ഷണ യത്‌നത്തിന്റെ മറവില്‍ ഞായറാഴ്ച മേളകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ശക്തമായി പ്രതികരിക്കും. അധ്യാപക പരിശീലന പരിപാടികളും ഞായറാഴ്ചകളില്‍ നടത്തുന്നത് തടസമാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും ടീച്ചേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി. 21, 22 തീയതികളില്‍ സംസ്ഥാന നേതൃത്വ ക്യാമ്പ് ആലപ്പുഴ കര്‍മസദന്‍ പാസ്റ്ററല്‍ സെന്ററില്‍ നടത്താനും യോഗം തീരുമാനിച്ചു. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി യോഗത്തില്‍ പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, സംസ്ഥാന സെക്രട്ടറി ജോഷി വടക്കന്‍, ജോസ് ആന്റണി, ജെയിംസ് കോശി, എം. ആബേല്‍, ഡി.ആര്‍. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-10-20-06:09:05.jpg
Keywords: ടീച്ചേഴ്‌സ്

6237
Category: 1
Sub Category:
Heading: ബെനഡിക്ടന്‍ സന്യാസിമാരുടെ ജീവിതചര്യയെക്കുറിച്ച് പരമ്പരയുമായി ബിബിസി
Content: സ്ട്രാട്ടണ്‍-ഓണ്‍-ദി-ഫോസെ (ഇംഗ്ലണ്ട്): ബെനഡിക്ടന്‍ സന്യാസിമാരുടെ നിത്യജീവിത രീതികളെക്കുറിച്ചുള്ള ഹൃസ്വപരമ്പരയുമായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി). യുകെയിലെ ഡൌണ്‍സൈഡ്, ബെല്‍മോണ്ട്, പ്ലസ്‌കാര്‍ഡന്‍ എന്നീ ആശ്രമങ്ങളിലെ ബെനഡിക്ടന്‍ സന്യാസിമാരുടെ ജീവിത ശൈലിയും, അവരുടെ ആധ്യാത്മികജീവിതവും കേന്ദ്രീകരിച്ചാണ് പരമ്പര. 'Ora et Labora' (പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും) എന്ന ബെനഡിക്ടന്‍ സന്യാസിമാരുടെ ആപ്തവാക്യത്തെ കേന്ദ്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന പരിപാടിക്ക് “റിട്രീറ്റ് : മെഡിറ്റേഷന്‍സ് ഫ്രം ദി മോണാസ്റ്റെറി” എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൂന്ന്‍ എപ്പിസോഡുകളിലായി പ്രക്ഷേപണം ചെയ്യുന്ന പരിപാടിയുടെ ആദ്യത്തെ എപ്പിസോഡ് ഒക്ടോബര്‍ 24-നായിരിക്കും സംപ്രേഷണം ചെയ്യുക. ഇംഗ്ലണ്ടിലെ സോമാര്‍സെറ്റിലെ ഡൌണ്‍സൈഡ് എന്ന ആശ്രമത്തിലെ 14 സന്യാസിമാരുടെ ദൈനംദിന പ്രവര്‍ത്തികളായിരിക്കും ആദ്യത്തെ എപ്പിസോഡില്‍ കാണിക്കുക. ഒരു വ്യാഖ്യാതാവിനെ കൂടാതെയാണ് പരമ്പര നിര്‍മ്മിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കടുത്ത സന്യാസവും, ആശ്രമജീവിതചര്യകളും പുലര്‍ത്തിവരുന്ന സന്യാസസമൂഹമാണ് ബെനഡിക്ടന്‍ സന്യാസിമാര്‍. ബിബിസിയുടെ പരിപാടിയില്‍ ആശ്രമത്തിലെ സ്വാഭാവിക ശബ്ദങ്ങള്‍ മാത്രമായിരിക്കും പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുക. ബെനഡിക്ടന്‍ സന്യാസിമാരുടെ പ്രാര്‍ത്ഥനകള്‍, ഭക്ഷണരീതികള്‍, ആശ്രമത്തിലെ സ്വാഭാവിക ശബ്ദങ്ങള്‍, ജോര്‍ജ്ജിയന്‍ പ്രാര്‍ത്ഥനകള്‍ പൂന്തോട്ടം തുടങ്ങിയവ കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം പുതിയൊരനുഭവമായിരിക്കുമെന്നാണ് ചാനലിന്റെ വിലയിരുത്തല്‍. ടെലിവിഷന്‍ പരമ്പരക്ക് പുറമേ ഒക്ടോബര്‍ 23 മുതല്‍ 27 വരെ ഇന്റര്‍നെറ്റ് വഴിയുള്ള പ്രക്ഷേപണത്തിനും ബിബിസി റേഡിയോ 3 വഴിയായുള്ള പ്രചരണത്തിനും പദ്ധതിയുണ്ട്. ഇംഗ്ലണ്ടിലെ പ്രധാന ബസലിക്കകളില്‍ ഒന്നായ ‘ബസലിക്ക ഓഫ് സെന്റ് ഗ്രിഗറി’ സ്ഥിതിചെയ്യുന്നത് ഡൌണ്‍സൈഡ് ആശ്രമത്തിലാണ്. 1606-ലാണ് ബ്രിട്ടീഷ് സന്യാസിമാര്‍ ‘ബെനഡിക്റ്റൈന്‍ കമ്മ്യൂണിറ്റി ഓഫ് സെന്റ് ഗ്രിഗറി ദി ഗ്രേറ്റ്’ സ്ഥാപിക്കുന്നത്. ബ്രിട്ടണില്‍ ആശ്രമജീവിതത്തിന് വിലക്കുണ്ടായിരുന്നതിനാല്‍ സ്പാനിഷ്-നെതര്‍ലന്‍ഡ്‌സ് പ്രദേശത്തെ ഡോവായിയിലായിരുന്നു സ്ഥാപനം. 1795-ലാണ് ഇവര്‍ക്ക് ഇംഗ്ലണ്ടില്‍ ശുശ്രൂഷകള്‍ ആരംഭിക്കുവാന്‍ ഔദ്യോഗിക അനുമതി ലഭിച്ചത്.
Image: /content_image/News/News-2017-10-20-07:23:01.jpg
Keywords: സന്യാ

6238
Category: 1
Sub Category:
Heading: ബൈബിള്‍ വചനം ട്വിറ്ററിൽ പങ്കുവെയ്ക്കുന്നത് തുടരുമെന്ന് യു.എസ് സെനറ്റർ റൂബിയോ
Content: വാഷിംഗ്ടൺ: ബൈബിൾ വചനം ട്വീറ്റ് ചെയ്യുന്ന പതിവ് നിര്‍ത്തണമെന്ന നിരീശ്വരസംഘടനയുടെ ആവശ്യത്തെ നിരാകരിച്ച് യു എസ് സെനറ്റർ മാര്‍ക്കോ റൂബിയോയുടെ വിശ്വാസസാക്ഷ്യം. രണ്ടു മാസത്തോളമായി സമ്മർദ്ധം ചെലുത്തുന്ന സംഘടനയുടെ ആവശ്യം താൻ പരിഗണിക്കില്ലെന്നും ബൈബിള്‍ വചനങ്ങള്‍ പങ്കുവെക്കുന്നത് അലോസരമുണ്ടെങ്കില്‍ അവര്‍, തന്നെ ട്വിറ്ററിൽ പിന്തുടരുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം തന്റെ ജീവിതത്തെ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നും അദ്ദേഹം സിബിഎന്നിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. നേരത്തെ വിസ്‌കോണ്‍സിന്‍ ആസ്ഥാനമായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ എന്ന നിരീശ്വരസംഘടനയാണ് ബൈബിള്‍ വചനം ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. മൂന്നു മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള മാര്‍ക്കോ റുബിയോ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അറുപതോളം ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്തെന്നും ഇത് അവസാനിപ്പിക്കണമെന്നുമായിരിന്നു സംഘടനയുടെ ആവശ്യം. ഇതിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും സംഘടന അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി. എന്നാൽ നിയമ വശങ്ങളെല്ലാം അറിയുന്ന റുബിയോ യേശുവിന് സാക്ഷ്യം നല്‍കി ട്വിറ്ററില്‍ വചനം പങ്കുവെയ്ക്കൽ തുടരുകയായിരിന്നു. വിമര്‍ശകരുടെ വായടിപ്പിക്കുവാന്‍ സുഭാഷിതങ്ങള്‍ പതിനെട്ടാം അധ്യായം രണ്ടാം വാക്യം "ഭോഷനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താത്പര്യമില്ല" എന്ന വചനമാണ് അദ്ദേഹം ഇക്കഴിഞ്ഞ ബുധനാഴ്ച ട്വീറ്റ് ചെയ്തത്. അധികം വൈകാതെ "ക്ഷിപ്രകോപി ബുദ്ധിഹീനമായിപ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന്‍ ക്ഷമാശീലനാണ്" (സുഭാ 14: 17) എന്ന വചനവും അദ്ദേഹം പങ്കുവെച്ചിരിന്നു.
Image: /content_image/News/News-2017-10-20-08:11:28.jpg
Keywords: സെനറ്റര്‍

6239
Category: 1
Sub Category:
Heading: ബ്രിട്ടീഷ് മിഷ്ണറിമാരെ നൈജീരിയായില്‍ നിന്നു തട്ടിക്കൊണ്ടു പോയി
Content: അബൂജ: ദമ്പതിമാര്‍ ഉള്‍പ്പെടെയുള്ള നാല് ബ്രിട്ടീഷ് പൗരന്‍മാരായ മിഷ്ണറി പ്രവര്‍ത്തകരെ നൈജീരിയായില്‍ നിന്നും അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയി. തെക്കന്‍ നൈജീരിയായിലെ ഡെല്‍റ്റാ സംസ്ഥാനത്തു നിന്നും മിഷ്ണറിമാരെ തട്ടിക്കൊണ്ട പോയ വിവരം സ്റ്റേറ്റ് പോലീസാണ് പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13-നാണ് സംഭവം നടന്നത്. കേംബ്രിഡ്ജില്‍ നിന്നുമുള്ള ഡേവിഡ് ഡൊണോവന്‍ (57), അദ്ദേഹത്തിന്റെ ഭാര്യ ഷേര്‍ലി (57) എന്നിവരാണ് തട്ടിക്കൊണ്ട് പോകപ്പെട്ട ദമ്പതികള്‍. തങ്ങളുടെ രണ്ടു മക്കള്‍ക്കൊപ്പം നൈജീരിയായില്‍ താമസിച്ചു മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു ഈ ദമ്പതികള്‍. അലാനാ, ട്യാന്‍ എന്നിവരാണ് തട്ടിക്കൊണ്ടു പോകപ്പെട്ട മറ്റു രണ്ടുപേര്‍ എന്നു 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ കഴിഞ്ഞ 14 വര്‍ഷമായി ‘ന്യൂ ഫൗണ്ടേഷന്‍’ എന്ന പേരില്‍, ബൈബിള്‍ ക്ലാസ്സുകള്‍, സഞ്ചരിക്കുന്ന ക്ലിനിക്ക്, ആരോഗ്യ പരിപാലന കേന്ദ്രം തുടങ്ങിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു ഡൊണോവന്‍ ദമ്പതികള്‍. തീക്ഷ്ണതയോടെ പ്രവർത്തിച്ചു വന്നിരുന്ന മിഷൻ പ്രവർത്തകരുടെ തിരോധാനം പ്രദേശവാസികളെ ദുഃഖത്തിലാക്കിയിരിക്കുകയാണ്. അതേസമയം ഇവരുടെ മോചനത്തിനായി പ്രത്യേക ദൗത്യ സംഘത്തെ പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. സംശയത്തിന്റെ പേരില്‍ 14 പേരെ ഇതിനോടകം തന്നെ പിടികൂടിയതായി പോലീസ് അറിയിച്ചു. മോചനദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തിരോധാനത്തിന് പിന്നില്‍ തീവ്രവാദികള്‍ക്കെതിരായി നൈജീരിയന്‍ സൈന്യം കൈകൊണ്ടിരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ടതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മോചനദ്രവ്യത്തിന് വേണ്ടി ആളുകളെ പ്രത്യേകിച്ച് വിദേശികളെ തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ആഴ്ച നൈജീരിയായിലെ ബെനിന്‍ നഗരത്തില്‍ നിന്ന് ഇറ്റാലിയന്‍ കത്തോലിക്ക വൈദികനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയിരിന്നു. ബുധനാഴ്ചയാണ് അദ്ദേഹം മോചിതനായത്. ബെനിന്‍ നഗരം ഉള്‍പ്പെടുന്ന എഡോ എന്ന സംസ്ഥാനത്തു നിന്നും ഇതുവരെ ഏഴോളം വൈദികരെയാണ് തട്ടിക്കൊണ്ട് പോയത്. ഇതില്‍ ഒരു വൈദികന്‍ അടുത്തിടെ കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2017-10-20-10:46:02.jpg
Keywords: നൈജീ

6240
Category: 9
Sub Category:
Heading: മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ
Content: ഒക്ടോബർ 24-ാം തീയതിയിലെ മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടും. 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടിയാണ് ഈ പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടുക. ഈ പ്രായത്തിലുള്ള കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ വചന വിരുന്ന് ഒരുക്കുക എന്നതാണ് ഈ ശുശ്രൂഷകളുടെ ലക്ഷ്യം. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിൽ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന Irish World heritage centre-ൽ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകൾ നടത്തപ്പെടുക. മാതാപിതാക്കൾ, 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം ഇവിടെ എത്തിച്ചതിനു ശേഷം മുതിർന്നവരുടെ കൺവെൻഷൻ സെന്ററിലേക്കു പോകാവുന്നതാണ്. കുട്ടികളുടെ ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World heritage centre, 1 Irish town Way, Manchester, M8 0RY ഒക്ടോബർ 24-ന് മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഈ കൺവെൻഷനു വേണ്ടി നിരവധി സ്ഥലങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകളും നടന്നു വരുന്നു. കൺവെൻഷന്റെ ആത്‌മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കൺവെൻഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദർശനം ഇതിനോടകം പൂർത്തിയായി. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ് സ്ഥാപകനുമായ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ എല്ലാ അർത്ഥത്തിലും വൻ വിജയമാക്കുവാൻ രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ് സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ, റീജിയണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശ്ശേരി, ഫാ. സിറിൽ ഇടമന, ഫാ. മാത്യു മുളയോലിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്‌ക്കുപുറം, ഫാ.രഞ്ജിത് ജോർജ് മടത്തിറമ്പിൽ എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്നു കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 24 നു മാഞ്ചെസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു. വിശാലമായ കാർ പാർക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ മുതിർന്നവരുടെ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR
Image: /content_image/Events/Events-2017-10-20-14:35:57.jpg
Keywords: അഭിഷേകാഗ്നി

6241
Category: 1
Sub Category:
Heading: ഫാ. സേവ്യർ ഖാൻ വട്ടായിൽ യുകെയിലെത്തി; ബ്രിട്ടനിൽ ഇനി വചനത്തിന്റെ പെരുമഴക്കാലം
Content: മാഞ്ചസ്റ്റര്‍: അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന ലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ് സ്ഥാപകനുമായ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കൺവെൻഷനായി യുകെയിലെത്തി. ഇന്നു ************ മണിക്ക് മാഞ്ചസ്റ്റർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന റവ. ഫാ. സേവ്യര്‍ഖാനും സംഘത്തിനും സെഹിയോന്‍ യുകെ ടീമും വൈദികരും വിശ്വാസികളും ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. -------- ബൊക്കെ കൊടുത്തു സ്വീകരിച്ചു. അനേകരെ ശക്തമായ നവീകരണത്തിലേക്ക് നയിക്കുന്ന കൺവെൻഷന് ഒരുക്കമായി ഇന്ന് (ഒക്ടോബർ 21) ശനിയാഴ്ച 6 മുതൽ 11:45 വരെ പ്രസ്റ്റൺ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രലിൽ ജാഗരണപ്രാർത്ഥനയും മധ്യസ്ഥ പ്രാർത്ഥനയും നടത്തും. നാളെ ഗ്‌ളാസ്‌ഗോയില്‍ ആരംഭിച്ച് 29-ാം തിയതി ലണ്ടനില്‍ അവസാനിക്കുന്ന രീതിയിലാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ എട്ടു റീജിയണുകളിലും ക്രമീകരിച്ചിരിക്കുന്നത്. 23 തിങ്കളാഴ്ച പ്രസ്റ്റൺ, 24 ചൊവ്വാഴ്ച മാഞ്ചസ്റ്റർ, 25 ബുധനാഴ്ച കേംബ്രിഡ്ജ്, 26 വ്യാഴാഴ്ച കവന്ററി, 27 വെള്ളിയാഴ്ച സൗത്താംറ്റൺ, 28 ശനിയാഴ്ച ബ്രിസ്റ്റൾ കാർഡിഫ്, 29 ഞായറാഴ്ച ലണ്ടൻ എന്നീ റീജിയനുകളിലാണു ശക്തമായ അഭിഷേകശുശ്രൂഷ നടക്കുക. ഓരോ ദിവസവും രാവിലെ 10 ന് ആരംഭിച്ച് വൈകിട്ട് 6നു സമാപിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ റീജിയണല്‍ കൺവെൻഷനിലും വിശുദ്ധ കുർബാന അർപ്പിച്ച് സുവിശേഷ സന്ദേശം നൽകും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ചുള്ള റീജിയണല്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിവിധ റിജീയണുകളെ കേന്ദ്രീകരിച്ചു നടക്കുന്ന അഭിഷേകശുശ്രൂഷകളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ആയിരങ്ങള്‍ കടന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. #{red->none->b->ഓരോ റീജിയണലിലും കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലവും അഡ്രസ്സും: }# ➧#{black->none->b-> ഒക്ടോബര്‍ 22 – ഞായര്‍ : }# ഗ്ലാസ്‌ഗോ മദര്‍വെല്‍ സിവിക് സെന്റര്‍ (കണ്‍സേര്‍ട്ട് ഹാള്‍ ആന്റ് തീയേറ്റര്‍), വിന്റ്മില്‍ ഹില്‍ സ്ട്രീറ്റ്, മദര്‍വെല്‍ എംഎല്‍1 1എബി ➧#{black->none->b-> ഒക്ടോബര്‍ 23 – തിങ്കള്‍ : }# പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പ്രസ്റ്റണ്‍, സെന്റ് ഇഗ്നേഷ്യസ് സ്‌ക്വയര്‍, പിആര്‍1 1റ്റിറ്റി ➧#{black->none->b-> ഒക്ടോബര്‍ 24 – ചൊവ്വ : }# മാഞ്ചസ്റ്റര്‍ ദി ഷെറിഡണ്‍ സ്യൂട്ട്, 371, ഓള്‍ഡ്ഹാം റോഡ്, മാഞ്ചസ്റ്റര്‍, എം 40 8ആര്‍ആര്‍ ➧#{black->none->b->ഒക്ടോബര്‍ 25– ബുധന്‍ : }# കേംബ്രിഡ്ജ് കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ്, കത്തീഡ്രല്‍ ഹൗസ്, അണ്‍താങ്ക്‌റോഡ്, നോര്‍വിച്ച്, എന്‍ആര്‍2 2പിഎ ➧#{black->none->b->ഒക്ടോബര്‍ 26– വ്യാഴം : }# കവന്‍ട്രി ന്യൂ ബിങ്‌ലി ഹാള്‍, ഐ ഹോക്‌ലി സര്‍ക്കസ്, ബര്‍മിങ്ഹാം, ബി18 5പിപി ➧#{black->none->b->ഒക്ടോബര്‍ 27– വെള്ളി : }# സൗത്താംപ്റ്റണ്‍ ബോര്‍ണ്‍മൗത്ത് ലൈഫ് സെന്റര്‍ സിറ്റിഡി, 713 വിംബോണ്‍ റോഡ്, ബോണ്‍മൗത്ത്, ബിഎച്ച്9 2എയു ➧#{black->none->b-> ഒക്ടോബര്‍ 28– ശനി : }# ബ്രിസ്‌റ്റോള്‍ കോര്‍പ്പസ് ക്രിസ്റ്റി ആര്‍സി ഹൈസ്‌കൂള്‍, ടിവൈ ഡ്രോ റോഡ്, ലിസ്‌വെയ്ന്‍, കാര്‍ഡിഫ്, സിഎഫ്23 6എക്‌സ്എല്‍ ➧ #{black->none->b-> ഒക്ടോബര്‍ 29– ഞായര്‍ : }# ലണ്ടന്‍ അലയന്‍സ് പാര്‍ക്ക്, ഗ്രീന്‍ലാന്റ്‌സ് ലെയിന്‍സ്, ഹെന്‍ഡണ്‍, ലണ്ടന്‍, എന്‍ഡബ്യു4 1ആര്‍എല്‍
Image: /content_image/News/News-2017-10-20-17:48:53.jpg
Keywords: അഭിഷേകാ

6242
Category: 1
Sub Category:
Heading: വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത 109 രക്തസാക്ഷികള്‍ ഇന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: മാഡ്രിഡ്: 1936ല്‍ സ്‌പെയിനിലെ ആഭ്യന്തര കലാപത്തില്‍ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത വിശുദ്ധ അന്തോണി മേരി ക്ലാരെറ്റ് സ്ഥാപിച്ച ക്ലരീഷ്യന്‍ സമൂഹത്തില്‍പ്പെട്ട 109 രക്തസാക്ഷികളെ ഇന്ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. ബാഴ്‌സലോണയിലെ തിരുക്കുടുംബ ബസിലിക്കയില്‍ നടക്കുന്ന പ്രഖ്യാപനചടങ്ങില്‍ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. 49 പുരോഹിതര്‍, 31 ബ്രദേഴ്‌സ്, 29 വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് സഭ ഇന്നു വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തുന്നത്. 1931ല്‍ രാജകീയ വാഴ്ചയുടെ സമാപ്തിക്കുശേഷം സ്‌പെയിനില്‍ മാനുവല്‍ അഡനയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട റിപ്പബ്ലിക് അരാജകത്വവും മതവിരുദ്ധതയും നിറഞ്ഞ കാലഘട്ടത്തിലാണ് അവര്‍ സത്യവിശ്വാസത്തിനു വേണ്ടി ധീരമായി നിലകൊണ്ടത്. 1936ല്‍ ഉണ്ടായ ആഭ്യന്തര കലാപത്തില്‍ തീവ്ര ഇടതുപക്ഷവിഭാഗം അഴിച്ചുവിട്ട ക്രൂരമായ മതപീഡനങ്ങളില്‍ വൈദികരും സന്യസ്തരും കന്യാസ്ത്രീകളും ഉള്‍പ്പെടെ എണ്ണായിരത്തോളം പേരാണ് വധിക്കപ്പെട്ടത്. അനേകം പള്ളികളും ആരാധനാലയങ്ങളും സെമിനാരികളും തകര്‍ക്കപ്പെട്ടു. ആഭ്യന്തര കലാപത്തിനെതിരേ നിലകൊള്ളുന്ന സഭയെ മുഖ്യശത്രുവായി ഇടതുപക്ഷവിഭാഗം കണക്കാക്കുകയായിരിന്നു. പുരോഹിതനായ മാറ്റേ കാസല്‍സ്, വൈദികവിദ്യാര്‍ഥിയായ തെയോഫിലോ കസാജൂസ്, ബ്രദര്‍ ഫെര്‍ഡിനാന്‍ടോ സാപ്പേരാസ് എന്നിവരാല്‍ നയിക്കപ്പെട്ട 109 പേരാണ് അന്ന്‍ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്തു രക്തസാക്ഷിത്വം വരിച്ചത്. നേരത്തെ 1992 ഒക്ടോബര്‍ 25നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 51 ക്ലരീഷ്യന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി നാമകരണം ചെയ്തിരുന്നു. പ്രാര്‍ത്ഥിക്കുകയും തങ്ങള്‍ക്ക് ഭയമില്ല എന്ന് ഉദ്ഘോഷിക്കുകയും മര്‍ദ്ദകരോട് പൊറുക്കുകയും ചെയ്തുകൊണ്ട് ജീവാര്‍പ്പണം ചെയ്ത 109 നിണസാക്ഷികളുടെ ത്യാഗബലി സുവിശേഷത്തിന്‍റെ സത്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം പുലര്‍ത്തുന്ന ക്രൈസ്തവികതയുടെ വിത്താണെന്ന് കര്‍ദ്ദിനാള്‍ അമാട്ടോ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. സഭ നിണസാക്ഷികളെ പ്രകീര്‍ത്തിക്കുന്നത് അവരുടെ വിജയത്തെ പ്രതിയല്ലയെന്നും മറിച്ച്, അതിരുകളില്ലാത്ത ക്രൈസ്തവ സ്നേഹം അവര്‍ പ്രഘോഷിച്ചത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-10-21-04:36:53.jpg
Keywords: വാഴ്ത്ത

6243
Category: 1
Sub Category:
Heading: ഫാ. സേവ്യർ ഖാൻ വട്ടായിൽ യുകെയിലെത്തി; ബ്രിട്ടനിൽ ഇനി വചനത്തിന്റെ പെരുമഴക്കാലം
Content: മാഞ്ചസ്റ്റര്‍: അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന ലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ് സ്ഥാപകനുമായ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കൺവെൻഷനായി യുകെയിലെത്തി. ഇന്നലെ വൈകുന്നേരം മാഞ്ചസ്റ്റർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന റവ. ഫാ. സേവ്യര്‍ഖാനും സംഘത്തിനും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയിലും വൈദികരും വിശ്വാസികളും ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. നാളെ ഗ്‌ളാസ്‌ഗോയില്‍ ആരംഭിച്ച് 29-ാം തിയതി ലണ്ടനില്‍ അവസാനിക്കുന്ന രീതിയിലാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ എട്ടു റീജിയണുകളിലും ക്രമീകരിച്ചിരിക്കുന്നത്. മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ റീജിയണല്‍ കൺവെൻഷനിലും വിശുദ്ധ കുർബാന അർപ്പിച്ച് സുവിശേഷ സന്ദേശം നൽകും. ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അതിന്റെ പ്രഥമ ബൈബിൾ കൺവെൻഷൻറെ അഭിഷേകനിറവിനായി തീവ്രമായ പ്രാർത്ഥന ഒരുക്കങ്ങളിലാണ്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോ ഓര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്റ്റി, ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുര, ഫാ. ജോസഫ് വെമ്പാടംതറ വിസി, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ് റ്റി, ഫാ. ജോസ് അന്തിയാംകുളം എംസിബിഎസ് എന്നിവര്‍ റീജണല്‍ കോഓര്‍ഡിനേറ്റേഴ്‌സുമാരായുള്ള വിപുലമായ കമ്മറ്റി കണ്‍വെന്‍ഷനു നേതൃത്വം നല്കും. #{red->none->b->ഓരോ റീജിയണലിലും കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലവും അഡ്രസ്സും: }#
Image: /content_image/News/News-2017-10-21-05:12:28.jpg

6244
Category: 1
Sub Category:
Heading: ഫാ. സേവ്യർ ഖാൻ വട്ടായിൽ യുകെയില്‍; ബ്രിട്ടനിൽ ഇനി വചനത്തിന്റെ പെരുമഴക്കാലം

Image: /content_image/News/News-2017-10-21-05:36:53.jpg