category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഫാ. സേവ്യർ ഖാൻ വട്ടായിൽ യുകെയിലെത്തി; ബ്രിട്ടനിൽ ഇനി വചനത്തിന്റെ പെരുമഴക്കാലം
Contentമാഞ്ചസ്റ്റര്‍: അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന ലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കൺവെൻഷനായി യു‌കെയിലെത്തി. ഇന്നു ************ മണിക്ക് മാഞ്ചസ്റ്റർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന റവ. ഫാ. സേവ്യര്‍ഖാനും സംഘത്തിനും സെഹിയോന്‍ യു‌കെ ടീമും വൈദികരും വിശ്വാസികളും ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. -------- ബൊക്കെ കൊടുത്തു സ്വീകരിച്ചു. അനേകരെ ശക്തമായ നവീകരണത്തിലേക്ക് നയിക്കുന്ന കൺവെൻഷന് ഒരുക്കമായി ഇന്ന് (ഒക്ടോബർ 21) ശനിയാഴ്ച 6 മുതൽ 11:45 വരെ പ്രസ്റ്റൺ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രലിൽ ജാഗരണപ്രാർത്ഥനയും മധ്യസ്ഥ പ്രാർത്ഥനയും നടത്തും. നാളെ ഗ്‌ളാസ്‌ഗോയില്‍ ആരംഭിച്ച് 29-ാം തിയതി ലണ്ടനില്‍ അവസാനിക്കുന്ന രീതിയിലാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ എട്ടു റീജിയണുകളിലും ക്രമീകരിച്ചിരിക്കുന്നത്. 23 തിങ്കളാഴ്ച പ്രസ്റ്റൺ, 24 ചൊവ്വാഴ്ച മാഞ്ചസ്റ്റർ, 25 ബുധനാഴ്ച കേംബ്രിഡ്ജ്, 26 വ്യാഴാഴ്ച കവന്ററി, 27 വെള്ളിയാഴ്ച സൗത്താംറ്റൺ, 28 ശനിയാഴ്ച ബ്രിസ്റ്റൾ കാർഡിഫ്, 29 ഞായറാഴ്ച ലണ്ടൻ എന്നീ റീജിയനുകളിലാണു ശക്തമായ അഭിഷേകശുശ്രൂഷ നടക്കുക. ഓരോ ദിവസവും രാവിലെ 10 ന് ആരംഭിച്ച് വൈകിട്ട് 6നു സമാപിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ റീജിയണല്‍ കൺവെൻഷനിലും വിശുദ്ധ കുർബാന അർപ്പിച്ച് സുവിശേഷ സന്ദേശം നൽകും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ചുള്ള റീജിയണല്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിവിധ റിജീയണുകളെ കേന്ദ്രീകരിച്ചു നടക്കുന്ന അഭിഷേകശുശ്രൂഷകളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ആയിരങ്ങള്‍ കടന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. #{red->none->b->ഓരോ റീജിയണലിലും കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലവും അഡ്രസ്സും: ‍}# ➧#{black->none->b-> ഒക്ടോബര്‍ 22 – ഞായര്‍ : ‍}# ഗ്ലാസ്‌ഗോ മദര്‍വെല്‍ സിവിക് സെന്റര്‍ (കണ്‍സേര്‍ട്ട് ഹാള്‍ ആന്റ് തീയേറ്റര്‍), വിന്റ്മില്‍ ഹില്‍ സ്ട്രീറ്റ്, മദര്‍വെല്‍ എംഎല്‍1 1എബി ➧#{black->none->b-> ഒക്ടോബര്‍ 23 – തിങ്കള്‍ : ‍}# പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പ്രസ്റ്റണ്‍, സെന്റ് ഇഗ്നേഷ്യസ് സ്‌ക്വയര്‍, പിആര്‍1 1റ്റിറ്റി ➧#{black->none->b-> ഒക്ടോബര്‍ 24 – ചൊവ്വ : ‍}# മാഞ്ചസ്റ്റര്‍ ദി ഷെറിഡണ്‍ സ്യൂട്ട്, 371, ഓള്‍ഡ്ഹാം റോഡ്, മാഞ്ചസ്റ്റര്‍, എം 40 8ആര്‍ആര്‍ ➧#{black->none->b->ഒക്ടോബര്‍ 25– ബുധന്‍ : ‍}# കേംബ്രിഡ്ജ് കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ്, കത്തീഡ്രല്‍ ഹൗസ്, അണ്‍താങ്ക്‌റോഡ്, നോര്‍വിച്ച്, എന്‍ആര്‍2 2പിഎ ➧#{black->none->b->ഒക്ടോബര്‍ 26– വ്യാഴം : ‍}# കവന്‍ട്രി ന്യൂ ബിങ്‌ലി ഹാള്‍, ഐ ഹോക്‌ലി സര്‍ക്കസ്, ബര്‍മിങ്ഹാം, ബി18 5പിപി ➧#{black->none->b->ഒക്ടോബര്‍ 27– വെള്ളി : }# സൗത്താംപ്റ്റണ്‍ ബോര്‍ണ്‍മൗത്ത് ലൈഫ് സെന്റര്‍ സിറ്റിഡി, 713 വിംബോണ്‍ റോഡ്, ബോണ്‍മൗത്ത്, ബിഎച്ച്9 2എയു ➧#{black->none->b-> ഒക്ടോബര്‍ 28– ശനി : ‍}# ബ്രിസ്‌റ്റോള്‍ കോര്‍പ്പസ് ക്രിസ്റ്റി ആര്‍സി ഹൈസ്‌കൂള്‍, ടിവൈ ഡ്രോ റോഡ്, ലിസ്‌വെയ്ന്‍, കാര്‍ഡിഫ്, സിഎഫ്23 6എക്‌സ്എല്‍ ➧ #{black->none->b-> ഒക്ടോബര്‍ 29– ഞായര്‍ : }# ലണ്ടന്‍ അലയന്‍സ് പാര്‍ക്ക്, ഗ്രീന്‍ലാന്റ്‌സ് ലെയിന്‍സ്, ഹെന്‍ഡണ്‍, ലണ്ടന്‍, എന്‍ഡബ്യു4 1ആര്‍എല്‍
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-20 22:18:00
Keywordsഅഭിഷേകാ
Created Date2017-10-20 22:18:53