Contents

Displaying 5901-5910 of 25119 results.
Content: 6205
Category: 18
Sub Category:
Heading: മിഷന്‍ ലീഗിന്റെ സപ്തതി ആഘോഷങ്ങള്‍ക്കായി ബല്‍ത്തങ്ങാടി ഒരുങ്ങുന്നു
Content: ബല്‍ത്തങ്ങാടി: ചെറുപുഷ്പ മിഷന്‍ലീഗിന്റെ സപ്തതി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ കര്‍ണാടകയിലെ ബല്‍ത്തങ്ങാടിയില്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 20, 21 തീയതികളിലാണ് മിഷന്‍ ലീഗിന്റെ 70ാം വാര്‍ഷികാഘോഷം നടക്കുക. ദേശീയ സമിതിയുടെയും കര്‍ണാടക സംസ്ഥാന സമിതിയുടെയും ബല്‍ത്തങ്ങാടി രൂപതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് സപ്തതി ആഘോഷങ്ങള്‍ നടക്കുന്നത്. 20നു രാവിലെ പത്തിനു കര്‍ണാടക സംസ്ഥാന പ്രസിഡന്റ് റോയി മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന സംസ്ഥാന കലോത്സവം ബല്‍ത്തങ്ങാടി രൂപതാധ്യക്ഷനും സീറോ മലബാര്‍ സിനഡ് വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി ഉദ്ഘാടനംചെയ്യും. സപ്തതി റാലി ബല്‍ത്തങ്ങാടി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വലിയപറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ദേശീയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയപറന്പില്‍ ആമുഖ സന്ദേശം നല്‍കും. സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. മിഷന്‍ലീഗിന്റെ പ്രഥമ ദേശീയ പ്രസിഡന്റായിരുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ബല്‍ത്തങ്ങാടി രൂപതാധ്യക്ഷനും സീറോ മലബാര്‍ സിനഡിന്റെ വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ലോറന്‍സ് മുക്കുഴി, മിഷന്‍ലീഗ് കര്‍ണാടക സംസ്ഥാന രക്ഷാധികാരിയും ഭദ്രാവതി രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് അരുമച്ചാടത്ത്, മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍, പുത്തൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. മിഷന്‍ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, കര്‍ണാടക റിജിയണല്‍ ഇവാന്‍ജലൈസേഷന്‍ സെക്രട്ടറി ഫാ. ഹാരി ഡിസൂസ, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് റോയി മാത്യു, കേരള സംസ്ഥാന സമിതി പ്രസിഡന്റ് ബിനു മാങ്കുട്ടം, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് പി. ജ്ഞാനദാസ്, ബല്‍ത്തങ്ങാടി രൂപതാ പ്രസിഡന്റ് ജോര്‍ജ് കാരയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. അംഗങ്ങളായി 50 വര്‍ഷം പിന്നിട്ട ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് ഏറനാട്ട്, ജോസ് കാഞ്ഞിരക്കാട്ട്, പീറ്റര്‍ പി. ജോര്‍ജ്, ജോസ് കരിക്കുന്നേല്‍, സെബാസ്റ്റ്യന്‍ കരിമാക്കില്‍, ഏലിക്കുട്ടി എടാട്ട് എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. കര്‍ണാടക സംസ്ഥാനത്തെ മികച്ച കാരുണ്യ പ്രവര്‍ത്തകനുള്ള ദേശീയ സമിതിയുടെ പുരസ്‌കാരം ഫിലിപ്പ് മാത്യുവിന് സമ്മാനിക്കും. വാര്‍ഷികാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനറും കര്‍ണാടക സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസഫ് മറ്റം സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് മീറാ ജോര്‍ജ് കൃതജ്ഞതയും അര്‍പ്പിക്കും. വാര്‍ഷികാഘോഷങ്ങള്‍ക്ക് മിഷന്‍ലീഗ് അന്തര്‍ദേശീയ വൈസ് ഡയറക്ടര്‍ ഫാ. ആന്റണി തെക്കേമുറി, ദേശീയ വൈസ് ഡയറക്ടര്‍മാരായ മാണ്ഡ്യ രൂപത വികാരി ജനറാള്‍ ഫാ.ജോര്‍ജ് ആലൂക്കാ, ഫാ. മാത്യു പുതിയാത്ത്, സിസ്റ്റര്‍ ആന്‍ഗ്രേസ് എഇഇ, ദേശീയ ഭാരവാഹികളായ ടൈറ്റസ് തോമസ്, കെ.ടി. ജോ കൊച്ചുചെറുനിലത്ത്, ലൂക്ക് അലക്‌സ് പിണമറുകില്‍, ബെന്നി മുത്തനാട്ട്, കെ.കെ. സൂസന്‍, ദീപാ ആന്റണി, ജിസ്മി ജോസ്, സംസ്ഥാന ഭാരവാഹികളായ വര്‍ഗീസ് കഴുതാടിയില്‍, വര്‍ഗീസ് കളപ്പുരയില്‍, ജോസ് തരകന്‍, ഷോളി ഡേവിഡ്, ജയ്‌സന്‍ ഷൊര്‍ണൂര്‍, സിസ്റ്റര്‍ പാവന എഇഇ എന്നിവര്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2017-10-16-11:03:59.jpg
Keywords: മിഷന്‍ ലീഗ
Content: 6206
Category: 18
Sub Category:
Heading: ക്രൈസ്തവ സഭാചരിത്ര പഠനം ഇന്ന് ഡല്‍ഹിയില്‍
Content: ന്യൂഡല്‍ഹി: ക്രൈസ്തവ സഭകളുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുന്ന ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്റെ 80ാം വാര്‍ഷിക സമ്മേളനവും പതിനേഴാമത് ക്രൈവാര്‍ഷിക സമ്മേളനവും ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി രാജ് നിവാസ് മാര്‍ഗിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ മില്ലേനിയം ഹാളില്‍ രാവിലെ 11ന് ചേരുന്ന സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. മെത്തഡിസ്റ്റ് ചര്‍ച്ച് അധ്യക്ഷന്‍ ബിഷപ് സുബോധ് സി. മണ്ഡല്‍ അധ്യക്ഷനായിരിക്കും. പ്രസിഡന്റ് ഡോ. ജെറ്റി. എ ഒലിവര്‍, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ഉമ്മന്‍, ഫാ. ഫ്രാന്‍സിസ് തോണിപ്പാറ, ഫാ. ലിയോണാഡ് ഫെര്‍ണാന്‍ഡോ, മുന്‍ എംപി ചാള്‍സ് ഡയസ്, ഡോ. ജോര്‍ജ് മേനാച്ചേരി തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.
Image: /content_image/India/India-2017-10-17-03:08:09.jpg
Keywords: ക്രൈസ്ത
Content: 6207
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനം: രോഹിംഗ്യന്‍ വിഷയം ചര്‍ച്ചയാകും
Content: ധാക്ക: അടുത്ത മാസം നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടു വരെ നടക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്മര്‍, ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ രോഹിംഗ്യകളുടെ പീഡനങ്ങളും അഭയാര്‍ത്ഥി പ്രശ്‌നങ്ങളും പ്രധാന ചര്‍ച്ചാവിഷയമായേക്കും. മ്യാന്മാര്‍, ബംഗ്ലാദേശ് പ്രസിഡന്റുമാര്‍ അടക്കമുള്ളവരുമായി നടത്തുന്ന പ്രത്യേക കൂടിക്കാഴ്ചകളിലും സമാധാന സമ്മേളനത്തിലും രോഹിംഗ്യകളുടെ പ്രശ്‌നം മാര്‍പാപ്പ ഉന്നയിച്ചേക്കും. നവംബര്‍ 27ന് ഉച്ചകഴിഞ്ഞ് 1.30ന് മ്യാന്മറിലെ പ്രധാന നഗരമായ യാംഗൂണിലെത്തുന്ന മാര്‍പാപ്പ പിന്നീട് തലസ്ഥാനമായ നായിപിഡോയും സന്ദര്‍ശിക്കും. 30 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് ബംഗ്ലാദേശ് സന്ദര്‍ശനം. ബുദ്ധമത വിശ്വാസികള്‍ക്കു ഭൂരിപക്ഷമുള്ള മ്യാന്മറിലെ കൊടിയ പീഡനങ്ങളെത്തുടര്‍ന്ന് അഞ്ചു ലക്ഷത്തോളം രോഹിംഗ്യകള്‍ ബംഗ്ലാദേശും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മര്‍ പട്ടാളത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ രോഹിംഗ്യകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ അയവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മ്യാന്മര്‍, തായ്ലന്‍ഡ്, കംബോഡിയ, ലാവോസ് രാജ്യങ്ങളുടെ ചുമതലയുള്ള വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് പോള്‍ ഷാംഗ് ഇന്‍ നാം ആണ് മ്യാന്‍മര്‍ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. 30ന് ധാക്കയിലെത്തുന്ന മാര്‍പാപ്പയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത് ബംഗ്ലാദേശിലെ വത്തിക്കാന്റെ നൂണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് കോച്ചേരിയാണ്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ധാക്കയില്‍ മാര്‍പാപ്പയുടെ പരിപാടിയില്‍ പങ്കെടുത്തേക്കും.
Image: /content_image/News/News-2017-10-17-03:25:06.jpg
Keywords: രോഹി
Content: 6208
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ കരുണയുടെ ഉദാത്ത മാതൃക: മാര്‍ കല്ലറങ്ങാട്ട്
Content: രാമപുരം: സമൂഹത്തിലെ സാധാരണക്കാരായ വ്യക്തികളോടും കുടുംബങ്ങളോടും ഏറെ അടുപ്പവും വാത്സല്യവും പ്രകടിപ്പിച്ച കുഞ്ഞച്ചന്‍ കരുണയുടെ ഉദാത്ത മാതൃകയാണെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. സഭയുടെ പ്രബോധനങ്ങള്‍ വീടുകളില്‍ എത്തിക്കുകയും അവരുടെ ആത്മാക്കളെ രക്ഷപെടുത്താന്‍ ഏറെ ശ്രമിക്കുകയും ചെയ്ത കുഞ്ഞച്ചന്‍ സാധാരണക്കാരെ സുവിശേഷവല്‍ക്കരിക്കുയായിരുന്നു. ഹോം മിഷന്‍ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുന്‍പുതന്നെ അജപാലക നേതൃത്വം ഏറ്റെടുത്ത കുഞ്ഞച്ചന്റെ ജീവിതമാതൃക സമൂഹത്തിന് വഴികാട്ടിയാവണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹം തേടി പതിനായിരങ്ങള്‍ ആണ് എത്തിയത്. പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെ പള്ളിയും പരിസരങ്ങളും വിശ്വാസികളാല്‍ നിറഞ്ഞിരുന്നു. രാവിലെ ഒന്‍പതിന് നേര്‍ച്ചഭക്ഷണം വികാരി റവ. ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍ ആശീര്‍വദിച്ചു. തിരുനാള്‍ റാസയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ. ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, വൈസ്‌പോസ്റ്റുലേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, സഹവൈദികര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം വോളന്റിയേഴ്‌സ് രംഗത്തുണ്ടായിരുന്നു. നേര്‍ച്ചഭക്ഷണം തയാറാക്കുന്നതിനായി മൂന്നു ടണ്‍ അരിയാണ് ഉപയോഗിച്ചത്. യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്നു രാമപുരം പഞ്ചായത്തിനെ ഒഴിവാക്കിയിരുന്നതിനാല്‍ ആവശ്യാനുസരണം കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി. ഉച്ചയ്ക്ക് 12 ന് ഡിസിഎംഎസ് പാലാ രൂപത സംഘടിപ്പിച്ച തീര്‍ത്ഥാടന യാത്ര പള്ളിമൈതാനത്തെത്തി. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ തീര്‍ഥാടനത്തിന് നേതൃത്വം നല്‍കി. പള്ളിമൈതാനത്ത് വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, വൈസ്‌പോസ്റ്റുലേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്തടം തുടങ്ങിയവര്‍ ചേര്‍ന്ന് തീര്‍ഥാടകരെ സ്വീകരിച്ചു. കബറിടം സ്ഥിതിചെയ്യുന്ന പഴയ പള്ളിയിലും പള്ളിമൈതാനത്തെ കുഞ്ഞച്ചന്റെ മ്യൂസിയത്തിലും ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
Image: /content_image/India/India-2017-10-17-03:58:01.jpg
Keywords: കുഞ്ഞച്ച
Content: 6209
Category: 18
Sub Category:
Heading: പരിസ്ഥിതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ട് കെ‌സി‌വൈ‌എം
Content: തിരുവമ്പാടി: കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 'ഗായിയ'എന്ന പേരില്‍ താമരശേരി രൂപത കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ ചെമ്പുകടവ് തുഷാരഗിരിയില്‍ പരിസ്ഥിതി പഠന സഹവാസ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിച്ചു. കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി.കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍, രൂപത ഡയറക്ടര്‍ ഫാ. തോമസ് കളരിക്കല്‍, ഇടവക വികാരി ഫാ. ജോര്‍ജ് വരിക്കശേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍ പടയാട്ടുമ്മല്‍, രൂപത പ്രസിഡന്റ് സൗബിന്‍ ഇലഞ്ഞിക്കല്‍, സിസ്റ്റര്‍ പ്രീതി, റീതു ജോസഫ്, ബിബിന്‍ ചെമ്പക്കര, തേജസ് മാത്യു, ആല്‍ബിന്‍, ജിന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു. അരിപ്പാറ, തുഷാരഗിരി എന്നിവിടങ്ങളിലായി നടന്ന ത്രിദിന ക്യാമ്പില്‍ വിവിധ ക്ലാസുകള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ പുത്തേല്‍, തോമസ് വലിയ പറമ്പില്‍, അഗസ്റ്റ്യന്‍ മീത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. സമാപന സമ്മേളനം താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു മാവേലില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കളരിക്കല്‍, പ്രഫ. ചാക്കോ കാളംപറമ്പില്‍, പോള്‍ പടയാട്ടുമ്മല്‍, സൗബിന്‍ ഇലഞ്ഞിക്കല്‍, ജിഫിന്‍, റോബിന്‍സണ്‍, ലിമിന ജോര്‍ജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന ദിവസം നടന്ന വിശുദ്ധകുര്‍ബാനയ്ക്ക് ബിഷപ് എമരിറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി നേത്യത്വം വഹിച്ചു.
Image: /content_image/India/India-2017-10-17-04:14:23.jpg
Keywords: കെ‌സി‌വൈ‌എം
Content: 6210
Category: 1
Sub Category:
Heading: നൈജീരിയായില്‍ ഇറ്റാലിയന്‍ വൈദികനെ തട്ടിക്കൊണ്ട് പോയി
Content: അബൂജ: നൈജീരിയായിലെ ബെനിന്‍ നഗരത്തില്‍ നിന്ന് ഇറ്റാലിയന്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ട് പോയി. രാജ്യത്തു മൂന്നു വര്‍ഷമായി ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന ഫാ. മോറിസിയോ പല്ലൂവിനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. മോചനദ്രവ്യം മുന്നില്‍ കണ്ടാണ് വൈദികനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈദികനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാ. മോറിസിയോയുടെ മോചനത്തിനായി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിക്കുന്നുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്ക് ട്വീറ്റ് ചെയ്തു. അറുപത്തിമൂന്നുകാരനായ ഫാ. മോറിസിയോ ഫ്ലോറന്‍സ് സ്വദേശിയാണ്. 11 വര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ സേവനം ചെയ്ത അദ്ദേഹം റോമിലെ രണ്ട് ഇടവകകളിലും സേവനമനുഷ്ഠിച്ചിരിന്നു. പിന്നീട് ഹോളണ്ടിലേക്ക് അയക്കപ്പെട്ട അദ്ദേഹം അവിടുത്തെ ഹാര്‍ലേം രൂപതയിലെ വൈദികനായി സേവനം ചെയ്തു. ഇതിനുശേഷമാണ് അദ്ദേഹം നൈജീരിയായിലേക്ക് പുറപ്പെട്ടത്.അതേസമയം ബെനിന്‍ നഗരം ഉള്‍പ്പെടുന്ന എഡോ എന്ന സംസ്ഥാനത്തു നിന്നും ഇതുവരെ ഏഴോളം വൈദികരെയാണ് തട്ടിക്കൊണ്ട് പോയത്. ഇതില്‍ ഒരു വൈദികന്‍ അടുത്തിടെ കൊല്ലപ്പെട്ടിരിന്നു. വളർച്ചയുടെ പാതയില്‍ മുന്നേറുന്ന നൈജീരിയയിലെ സഭയില്‍ ഇരുപത്തിനാല് മില്യണ്‍ കത്തോലിക്ക വിശ്വാസികളാണുള്ളത്. എന്നാല്‍ രാജ്യത്തു ക്രൈസ്തവ വിശ്വാസികള്‍ക്കും വൈദികര്‍ക്കും നേരെ ഇസ്ളാമിക തീവ്രവാദസംഘടനയായ ബോക്കോഹറാം രംഗത്തുണ്ട്. 2009-ല്‍ ആണ് രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് അനുഭാവികളായ ബോക്കോഹറാം ആക്രമണം തുടങ്ങിയത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം പിന്നീട് മുസ്ലീം ഗോത്രവര്‍ഗ വിഭാഗമായ ഫുലാനി ഹെഡ്സ്മാനും ശക്തമാക്കുകയായിരിന്നു.
Image: /content_image/News/News-2017-10-17-05:40:22.jpg
Keywords: നൈജീ
Content: 6211
Category: 1
Sub Category:
Heading: പോളണ്ടിനെ അനുകരിച്ച് ഇറ്റലിയും: വിശ്വാസ നവീകരണത്തിന് ജപമാലയുമായി ഇറ്റാലിയന്‍ ജനത
Content: റോം: ഫാത്തിമായില്‍ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ഇറ്റലിയിലെ കത്തോലിക്കാ വിശ്വാസികള്‍ രാജ്യമൊട്ടാകെ ഉപവാസവും ജപമാലയും നടത്തി. 'ഇറ്റാലിയന്‍ അസ്സോസിയേഷന്‍ അക്കമ്പനിയിംഗ് മരിയന്‍ സാങ്ങ്ച്വറീസ്' എന്ന സംഘടനയാണ് ‘റോസറി അറ്റ്‌ ദി ബോര്‍ഡര്‍’ എന്ന് പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7-ന് ‘റോസറി ഓൺ ദ ബോര്‍ഡര്‍’ എന്ന പേരോട് കൂടി ഏതാണ്ട് ഒരു ദശലക്ഷത്തോളം വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് പോളണ്ട് അതിര്‍ത്തിപ്രദേശങ്ങളിലൂടെ നടത്തിയ ജപമാല യജ്ഞത്തിന്റെ ചുവടുപിടിച്ചാണ് ഇറ്റലിയും വന്‍ ജപമാലയത്നം ആചരിച്ചത്. ഇസ്ളാമിക ഭീകരതയില്‍ നിന്നും ഇറ്റലിയേയും യൂറോപ്പിനേയും രക്ഷിക്കുവാനും, വിശ്വാസ ജീവിതത്തില്‍ നിന്നും വ്യതിചലിച്ചു പോയവരെ നേര്‍വഴിയിലേക്ക് നയിക്കുവാനും ദൈവമാതാവിന്റെ മാദ്ധ്യസ്ഥം തേടുക എന്നതായിരുന്നു ഇറ്റലി സംഘടിപ്പിച്ച ജപമാല യജ്ഞത്തിന്റെ നിയോഗം. ജപമാലയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ അതിനുമുന്‍പായി കുമ്പസാരിച്ച് ഒരുങ്ങിയതിന് ശേഷമേ വരാവൂയെന്ന്‍ സംഘടന വിശ്വാസികളോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. “പോളണ്ടിലെ നമ്മുടെ സഹോദരന്‍മാര്‍ കാണിച്ചുതന്ന മനോഹരമായ മാതൃക അനുസരിച്ച് പരിശുദ്ധ മാതാവിന്റെ പ്രബോധനങ്ങളെ പിന്തുടരുക” എന്നാണ് പരിപാടിയെ സംഘാടനേതൃത്വം വിശേഷിപ്പിച്ചത്. തിന്മക്കെതിരെയുള്ള ശക്തമായ ഒരായുധമാണ്‌ ജപമാലയെന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു. നേരത്തെ പോളണ്ടിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ നടത്തിയ കൂറ്റന്‍ ജപമാല യജ്ഞം മുസ്ലീം വിരോധത്തിന്റെ പ്രകടനമായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ചിത്രീകരിച്ചുവെങ്കിലും സംഘാടകര്‍ അത്തരം ആരോപണങ്ങളെ തള്ളികളഞ്ഞിരിന്നു.
Image: /content_image/News/News-2017-10-17-10:04:03.jpg
Keywords: പോള, ജപമാ
Content: 6212
Category: 1
Sub Category:
Heading: ഹൈന്ദവ സമൂഹത്തിനു ദീപാവലി ആശംസകളുമായി വത്തിക്കാന്‍
Content: വത്തിക്കാൻ സിറ്റി: ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന ഹൈന്ദവ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വത്തിക്കാന്‍. മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഇന്റര്‍ റിലീജിയസ് പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ദീപാവലി ആശംസകള്‍ നേര്‍ന്നത്. “ക്രൈസ്തവരും ഹൈന്ദവരും: സഹിഷ്ണുതയ്ക്കുമപ്പുറം” എന്ന തലക്കെട്ടില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസാണ് സഹിഷ്ണുതയുടെ ആവശ്യകതയെയും ദീപാവലി ആശംസയേയും സമന്വയിപ്പിച്ചുകൊണ്ട് സന്ദേശം തയാറാക്കിയത്. എല്ലാവരും സഹിഷ്ണുതയും ബഹുമാനവും പുലർത്തുവാന്‍ പരസ്പരം ശ്രമിക്കണമെന്ന് സന്ദേശത്തിൽ പറയുന്നു. ലോകത്തില്‍ നടമാടുന്ന അക്രമങ്ങളുടെയും അനീതിയുടെയും പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ ഹൈന്ദവ സഹോദരങ്ങള്‍ പരസ്പര ബഹുമാനവും, ഐക്യവും ഉള്ളവരാകുന്നതിനു കഴിവുള്ളവരാകട്ടെ എന്നാശംസിക്കുന്നു. ഓരോ വ്യക്തിയിലുമുള്ള ആന്തരികമഹത്വം അംഗീകരിച്ചുകൊണ്ട്, യഥാര്‍ഥ ആദരവിന്‍റെ സംസ്ക്കാരം കെട്ടിപ്പടുക്കാം. സ്വന്തമായ ആത്മീയപാരമ്പര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും, സര്‍വജനതയുടെയും ഐക്യത്തിനും ക്ഷേമത്തിനുംവേണ്ടിയുള്ള പരിഗണനകള്‍ പങ്കുവെയ്ക്കാം. സമാധാനവും മതസൗഹാർദവും നിലനിർത്താൻ പരസ്പര ബഹുമാനവും പരിഗണനയുമാണ് ആവശ്യം. സമൂഹത്തിൽ നിലനില്ക്കുന്ന സംസ്കാര വൈവിധ്യവും ആചാരങ്ങളും സാമൂഹിക ഐക്യത്തിന് മുതൽക്കൂട്ടാണ്. ലോകത്തു നല്ല കാര്യങ്ങൾ ഒരുപാട് നടക്കുന്നുണ്ട്, പക്ഷേ അതേസമയം തന്നെ നമ്മെ ആഴത്തിൽ വേദനിപ്പിക്കുന്ന കാര്യങ്ങളും നടക്കുന്നുണ്ട്. പ്രത്യാശയുടെ വെളിച്ചം എത്തിക്കുവാന്‍ ദീപാവലിയുടെ ആഘോഷങ്ങള്‍ക്ക് സാധിക്കട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. ഇന്റര്‍ റിലീജിയസ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി മോണ്‍. മിഗുവേല്‍ ഏഞ്ചല്‍ ആയുസോ ഗുക്സോട്ടും ആശംസ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്.
Image: /content_image/News/News-2017-10-17-11:27:00.jpg
Keywords: വത്തിക്കാന്‍
Content: 6213
Category: 1
Sub Category:
Heading: ഇറാനിലെ ക്രൈസ്തവ മതപീഡനത്തെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കണം: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു
Content: ജെറുസലേം: ഇറാനിലെ മുസ്ലീം ഭരണകൂടം ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് നേരെ നടത്തുന്ന മതപീഡനത്തിലേക്ക് മാധ്യമശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജെറുസലേമില്‍ വെച്ച് നടന്ന ആദ്യത്തെ ക്രിസ്ത്യന്‍ മാധ്യമ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേല്‍ ഗവണ്‍മെന്റ് മാധ്യമ വിഭാഗവും വിദേശകാര്യ മന്ത്രാലയവും, പ്രധാനമന്ത്രിയുടെ ഓഫീസും സംയുക്തമായാണ് ക്രൈസ്തവ മാധ്യമ ഉച്ചകോടി നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറോളം ക്രിസ്ത്യന്‍ മാധ്യമപ്രവര്‍ത്തകരും, പ്രഭാഷകരും ഉച്ചകോടിയില്‍ പങ്കെടുക്കുവാനെത്തിയിരുന്നു. ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെക്കുറിച്ച് വിവരിക്കേണ്ട സമയമായിരിക്കുന്നുവെന്നു നെതന്യാഹു പറഞ്ഞു. നിരപരാധികളായിട്ടും ജയിലില്‍ അടക്കപ്പെടുന്ന വൈദികരെക്കുറിച്ചും, ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്ന ക്രിസ്ത്യന്‍ വിശ്വാസികളുടെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ജയിലിലടക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനക്കിടയില്‍ വീഞ്ഞ് കുടിക്കുന്നുവെന്ന് പറഞ്ഞ് ക്രിസ്ത്യാനികളെ ചാട്ടകൊണ്ടടിച്ച കാര്യം നിങ്ങള്‍ക്കറിയാമോ? മാധ്യമപ്രവര്‍ത്തകരോടായി നെതന്യാഹു ചോദിച്ചു. ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, നൂക്ലിയര്‍ ശക്തിയാകുവാനുള്ള ഇറാന്റെ ആഗ്രഹത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രത്യേക പരാമര്‍ശം നടത്തി. 'ചില ലോകനേതാക്കള്‍ ഇത്തരം കാര്യങ്ങളെ അവഗണിച്ചുകൊണ്ട് ഇറാനെ സന്തോഷിപ്പിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഞാന്‍ അത്തരക്കാരനല്ല'. ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ സ്വരം ഉയര്‍ത്തണം. വിപുലമായ നൂക്ലിയര്‍ ആയുധശേഖരമുണ്ടാക്കുകയും, പശ്ചിമേഷ്യയില്‍ ‘ഷിയാ’ ആധിപത്യം സ്ഥാപിക്കുകയുമാണ് ഇറാന്റെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.
Image: /content_image/News/News-2017-10-17-12:47:04.jpg
Keywords: ഇസ്രാ
Content: 6214
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യമ്മയുടെ 140ാം ജനനത്തിരുനാള്‍ ആഘോഷിച്ചു
Content: ഇരിങ്ങാലക്കുട: വിശുദ്ധ എവുപ്രാസ്യമ്മയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരില്‍ വിശുദ്ധയുടെ 140ാം ജനനത്തിരുനാള്‍ ആഘോഷിച്ചു. എറണാകുളംഅങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തിരുനാള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. എവുപ്രാസ്യമ്മയുടെ ജനനം മണ്ണിനും വിണ്ണിനും ആനന്ദദായകമാണെന്നും ആ വിശുദ്ധ ജീവിതത്തിലൂടെ അനേകര്‍ ധന്യരായെന്നും ബിഷപ്പ് പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധയുടെ ജ്ഞാനസ്‌നാനംകൊണ്ട് അനുഗൃഹീതമായ കര്‍മലനാഥ ഫൊറോന പള്ളിയിലേക്കുള്ള പ്രദക്ഷിണം നടന്നു. എടത്തിരുത്തി കര്‍മലനാഥ ഫൊറോന പള്ളി വികാരി റവ.ഡോ. വര്‍ഗീസ് അരിക്കാട്ട്, സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് മേരി എന്നിവര്‍ പ്രസംഗിച്ചു. വിശുദ്ധയുടെ കബറിടത്തില്‍ തൃശ്ശൂര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ, സി‌എം‌സി തൃശ്ശൂര്‍ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സി. അനിജ എന്നിവര്‍ പുഷ്പ്പം അര്‍പ്പിച്ചു.
Image: /content_image/News/News-2017-10-18-04:58:49.jpg
Keywords: എവു