Contents
Displaying 5861-5870 of 25119 results.
Content:
6165
Category: 1
Sub Category:
Heading: ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഭാര്യ എല്‍കെ ബുഡെന്‍ബെന്ദെരോടൊപ്പമാണ് ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിക്കാന്‍ അദ്ദേഹം വത്തിക്കാനില്‍ എത്തിയത്. യൂറോപ്പിന്‍റെ സാമ്പത്തികവും മതപരവുമായ സാഹചര്യങ്ങളെക്കുറിച്ചും, കുടിയേറ്റപ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. കുടിയേറ്റത്തെ സ്വാഗതം ചെയ്യുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സംസ്ക്കാരം പരിപോഷിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി പാപ്പാ പ്രത്യേകം അനുസ്മരിച്ചു. സൗഹൃദപരമായ കൂടിക്കാഴ്ചയില്‍ പരിശുദ്ധ സിംഹാസനവും ജര്‍മനിയുമായുള്ള ഫലപ്രദമായ സഹകരണത്തെക്കുറിച്ചും രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇതരമതങ്ങളുമായും ഇതര ക്രൈസ്തവസഭകളുമായുള്ള ഭാവാത്മകമായ സംവാദത്തിന് ജര്‍മനി അവസരം ഒരുക്കിയതില്‍ പാപ്പാ നന്ദി പ്രകടിപ്പിച്ചു. പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ അഞ്ചാം ശതാബ്ദിയോടനുബന്ധിച്ച് കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരുമായുള്ള സംവാദത്തിന് അവസരം ഒരുക്കിയതിനും പാപ്പ നന്ദിയറിച്ചു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുവാന്‍ ജര്‍മ്മനിയുടെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും ഭര്‍ത്താവ് യൊവാക്കിം സവയാലിയും വത്തിക്കാനില്‍ എത്തിയിരിന്നു.
Image: /content_image/News/News-2017-10-11-08:37:15.jpg
Keywords: സന്ദര്‍ശിച്ചു

6166
Category: 1
Sub Category:
Heading: രക്തസാക്ഷികളുടെ ചൂടുനിണത്താൽ വളരുന്ന സഭയുടെ ഒടുവിലത്തെ സാക്ഷ്യമായി ബിസിനസ്സുകാരന്റെ മാനസാന്തരം
Content: പാരീസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഫ്രാന്‍സിലെ ദേവാലയത്തിനുള്ളില്‍ അതിക്രമിച്ച്കയറി വൈദികനായ ഫാദര്‍ ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ മുറിവ് ഇന്നും അനേകരുടെ ഇടയില്‍ തീരാവേദനയാണ്. വൈദികന്റെ രക്തസാക്ഷിത്വത്തിന് പിന്നാലേ, ലോകപ്രശസ്ത മാധ്യമങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരിന്നു. രക്തസാക്ഷികളുടെ ചുടുചോരയാല്‍ വളര്‍ച്ച പ്രാപിക്കുന്ന സഭയ്ക്ക് ഫാദര്‍ ജാക്വസിന്റെ രക്തസാക്ഷിത്വം ഇന്നും അനേകരെ സത്യവിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വരുവാന്‍ ഇടയാക്കുന്നുണ്ടെന്നാണ് ഇന്നലെ മാധ്യമങ്ങളില്‍ വന്ന പാട്രിക് കാനാക് എന്ന ഫ്രഞ്ച് ബിസിനസ്സുകാരന്റെ ജീവിതസാക്ഷ്യവും ചൂണ്ടിക്കാട്ടുന്നത്. ജന്‍മംകൊണ്ട് കത്തോലിക്ക വിശ്വാസിയായിരിന്നുവെങ്കിലും വിശ്വാസത്തില്‍ നിന്നു അകന്നു ഭൗതീകതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജീവിക്കുന്നയാളായിരിന്നു പാട്രിക് കാനാക്. ബിസിനസ്സിൽ നിന്നുള്ള ശക്തമായ വരുമാനം അദ്ദേഹത്തിലെ ആത്മീയത പൂർണ്ണമായും ഇല്ലാതാക്കുകയായിരിന്നു. പക്ഷേ കഴിഞ്ഞവർഷം നോര്‍മണ്ടിയിലെ സെന്റ് ഏറ്റിയന്നെ-ഡു-റൌറെ ദേവാലയത്തിൽ വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം തന്നെ വിശ്വാസത്തിലേക്ക് മടങ്ങി പോകേണ്ടതിന്റെ ആവശ്യകതയെ പറ്റി ചിന്തിക്കാൻ നിർബന്ധിതനാക്കുകയായിരുന്നുവെന്ന് പാട്രിക് കാത്തലിക് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. വൈദികന്റെ രക്തസാക്ഷിത്വം തന്നെ അടിമുടി മാറ്റിമറിച്ചുവെന്ന് പാട്രിക് പറയുന്നു. #{red->none->b->You May Like: }# {{ ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തത്തിന്റെ വില: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് -> http://www.pravachakasabdam.com/index.php/site/news/2059 }} നമ്മുടെ ആധുനിക സംസ്‌കാരത്തിലെ ഇരുണ്ട യുഗത്തെക്കുറിച്ചാണ് ഈ സംഭവം എന്നെ ഓർമ്മിപ്പിച്ചത്. എന്റെ സഹോദരനെയാണ് അവർ കൊന്നതെങ്കിൽ? ദേവാലയത്തിൽ ചെന്ന് ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ഒരു വൈദികനെ ക്രൂരമായി കൊലപ്പെടുത്തുക. ഇതേ സംഭവങ്ങള്‍ ഇന്ന് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നു. എല്ലായിടത്തും ക്രൈസ്തവര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ ക്രൈസ്തവ വേരുകളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ പറ്റി തനിക്ക് ബോധ്യം ലഭിച്ചതെന്ന് പാട്രിക്ക് പറയുന്നു. ഫ്രാന്‍സ് അടക്കമുള്ള എല്ലാ പാശ്ചാത്യ രാജ്യങ്ങളും സുവിശേഷവത്ക്കരിക്കപ്പെടണം. ദേവാലയങ്ങളിലേക്ക് മടങ്ങണം. താന്‍ ഒരു ക്രൈസ്തവനാണ്. ഇതിനുവേണ്ടി തനിക്ക് എന്തെങ്കിലും ചെയ്യണം. ഫാ. ജാക്വസ് ഹാമലിന്റെ മരണം തന്റെ ജീവിതത്തില്‍, തന്റെ ബോധ്യത്തില്‍ വരുത്തിയ മാറ്റം ഇപ്രകാരമായിരിന്നുവെന്ന് പാട്രിക്ക് സിഎന്‍എയോട് വെളിപ്പെടുത്തി. പ്രവര്‍ത്തി കൂടാത്ത തീരുമാനങ്ങളുമായി നിലകൊള്ളാന്‍ പാട്രിക്ക് തയാറാല്ലായിരിന്നു. ഫ്രാന്‍സിലെ സഭയുടെ വളര്‍ച്ചയ്ക്കായി സെമിനാരി പണിയാന്‍ വലിയ ഒരു സാമ്പത്തികസഹായമാണ് അദ്ദേഹം അടുത്തിടെ നല്‍കിയത്. വിശ്വാസമില്ലാതെ അതീവസമ്പത്തില്‍ ആനന്ദംകണ്ട് ജീവിച്ച പാട്രിക്ക് ഇന്നു സഭാവിശ്വാസത്തിലേക്ക് മടങ്ങിവന്നു ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനുള്ള തയാറെടുപ്പിലാണ്. 'രക്തസാക്ഷികളുടെ ചൂടുനിണത്താല്‍ പരിപോഷിക്കപ്പെടുന്ന സഭ' എന്ന വാക്യത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് പാട്രിക് കാനാകിന്റെയും സൊഹ്‌റാബ് അഹ്മാരിയുടെയും മാനസാന്തരത്തിന്റെ സാക്ഷ്യം നമ്മോടു പ്രഘോഷിക്കുന്നത്.
Image: /content_image/News/News-2017-10-11-10:42:30.jpg
Keywords: ജാക്വ

6167
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്‍റെ എണ്ണം നാലു കോടിയായി: ഇന്‍സ്റ്റഗ്രാമില്‍ 5 മില്യണ്‍
Content: വത്തിക്കാന്‍ സിറ്റി: പ്രസിദ്ധ മൈക്രോബ്ലോഗിംഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം നാലു കോടിയായി. 2012 ഡിസംബർ മൂന്നിന് ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ആരംഭിച്ച പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടായ @pontifex ഒന്‍പതു ഭാഷകളിലുണ്ട്. ഇവയിലെല്ലാം കൂടിയുള്ള ഫോളോവേഴ്‌സിന്റെ എണ്ണമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടുകളിലൊന്നായി @pontifex മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുതുതായി 90 ലക്ഷം ഫോളോവേഴ്‌സ് മാര്‍പാപ്പയ്ക്കുണ്ടായി. പാപ്പയുടെ ഓരോ ട്വീറ്റും ലക്ഷകണക്കിന് ആളുകളിലേക്ക് റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാപ്പയുടെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വന്‍വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ @Franciscus എന്ന ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടിനെ പിന്തുടരുന്നത് അന്‍പതു ലക്ഷം പേരാണ്. ഇതിലും വലിയ വര്‍ദ്ധനവാണ് കാണുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 8ലക്ഷം ഫോളോവേഴ്സാണ് പുതുതായി പാപ്പയെ പിന്തുടരുന്നത്. നാലുകോടിയിലേറെ അനുയായികള്‍ പാപ്പായുടെ ട്വിറ്റര്‍ വായിക്കുന്നു എന്നു പറയുമ്പോള്‍, അത്രയും പേരുടെ ഹൃദയങ്ങളെ, ബുദ്ധിയെ വൈകാരികതയെ പാപ്പയുടെ ട്വീറ്റുകള്‍ സ്വാധീനിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടതെന്ന്‍ വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍. എഡ്വാര്‍ദോ വിഗണോ പറഞ്ഞു. സോഷ്യല്‍ മീഡിയായുടെ ഉപയോഗത്തില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവാണെന്നും ഓരോ ട്വീറ്റും ആവര്‍ത്തിച്ച് വിലയിരുത്തിയതിന് ശേഷമേ പബ്ലിഷ് ചെയ്യാറുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-10-12-01:54:49.jpg
Keywords: ട്വിറ്റ, സോഷ്യല്‍ മീഡി

6168
Category: 18
Sub Category:
Heading: മലയാളി വൈദികന് ഉത്തര്‍പ്രദേശില്‍ ആദരം
Content: വാരാണസി: ഹിന്ദി ഭാഷയ്ക്കും ഹിന്ദി സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് മലയാളി വൈദികന് ഉത്തര്‍പ്രദേശില്‍ ആദരം. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദിന്റെ 81ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം വാരാണസിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഐഎംഎസ് സന്ന്യാസ സഭാംഗവും വാരാണസി വിശ്വജ്യോതി കമ്യൂണിക്കേഷന്‍സ് ഡയറക്ടറുമായ ഫാ. ആനന്ദ് മാത്യു ഐഎംഎസിനെ ആദരിച്ചത്. മുന്‍ഷി പ്രേംചന്ദിന്റെ കഥകള്‍ നാടകരൂപത്തിലും മറ്റും ആവിഷ്‌കരിച്ച് ഹിന്ദി സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ച് വരാണസി സേതു കള്‍ച്ചറല്‍ സെന്ററും ഹിന്ദി ഭാഷയ്ക്കു നല്‍കിയ സംഭാവനകള്‍ മാനിച്ച് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഭാഷാസമന്വയ വേദിയും പ്രേംചന്ദിന്റെ കഥകള്‍ നാടകരൂപത്തില്‍ അവതരിപ്പിച്ച് സമൂഹത്തില്‍ ശാന്തിയും സമാധാനവും വളര്‍ത്തിയതിന് സണ്‍ ബീം ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുമാണ് ഫാ. ആനന്ദിനെ പുരസ്‌കാരം നല്‍കി ആദരിച്ചത്. ഹിന്ദി ഭാഷയില്‍ അഗ്രഗണ്യനായ ഈ അമ്പത്തെട്ടുകാരന്‍ കഴിഞ്ഞ 26 വര്‍ഷമായി മിഷണറിമാരെ ഹിന്ദിഭാഷ പഠിപ്പിച്ചുവരുന്നു. ഹിന്ദി വ്യാകരണത്തില്‍ വിദഗ്ധനായ ഇദ്ദേഹം ഇതുസംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാഹിത്യത്തിലൂടെ സാമൂഹികമാറ്റം ലക്ഷ്യമാക്കി പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദിന്റെ 16 ചെറുകഥകളും രണ്ടു നോവലുകളും ഫാ. ആനന്ദ് നാടകരൂപത്തിലാക്കിയിട്ടുണ്ട്. ഹിന്ദി ഭാഷയ്ക്കും ഹിന്ദി സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ച് 2003ല്‍ ഇദ്ദേഹത്തിന് ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ 'വിജില്‍' അവാര്‍ഡ് ലഭിച്ചിരുന്നു. കൂടാതെ 1997ല്‍ 'ഗോകുല്‍ സമ്മാന്‍'പുരസ്‌കാരവും 1999ലും 2004ലും 'സേതു സമ്മാന്‍'പുരസ്‌കാരവും ലഭിച്ചു. രാജ്യവ്യാപകമായി സമാധാനറാലികള്‍ നടത്തിയും ഫാ. ആനന്ദ് മാത്യു ശ്രദ്ധേയനായിട്ടുണ്ട്. ചങ്ങനാശേരി കുറുമ്പനാടം ഓലിക്കര കുടുംബാംഗമാണ് അദ്ദേഹം.
Image: /content_image/India/India-2017-10-12-02:09:56.jpg
Keywords: വൈദിക

6169
Category: 18
Sub Category:
Heading: കേരള തിയോളജിക്കല്‍ അസോസിയേഷന്‍ പൊതുസമ്മേളനം ഇന്ന്
Content: കൊച്ചി: കേരള തിയോളജിക്കല്‍ അസോസിയേഷന്റെ (കെടിഎ) മൂന്നാമതു പൊതുസമ്മേളനവും ഏകദിന സെമിനാറും പാലാരിവട്ടം പിഒസിയില്‍ ഇന്നു നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം വൈകുന്നേരം നാലിനു സമാപിക്കും. കേരള ദൈവശാസ്ത്രത്തിന്റെ അവസ്ഥയെന്ത്, എന്തുകൊണ്ട് ദൈവശാസ്ത്രത്തിന് സഭയിലും സമൂഹത്തിലും കാര്യമായ സംഭാവനകള്‍ ചെയ്യാനാവുന്നില്ല ദൈവശാസ്ത്രജ്ഞരുടെ ശ്രദ്ധ പതിയേണ്ട തലങ്ങളും വിഷയങ്ങളും ഏവ തുടങ്ങിയ വിഷയങ്ങള്‍ ആദ്യ സെഷനില്‍ ചര്‍ച്ച ചെയ്യും.
Image: /content_image/India/India-2017-10-12-02:32:56.jpg
Keywords: പിഒ

6170
Category: 18
Sub Category:
Heading: ദൈവത്തിന്റെ രൂപം പേറുന്ന ഓരോ മനുഷ്യ വ്യക്തിയും വിലപ്പെട്ടവര്‍: മാര്‍ ജോസ് പുളിക്കല്‍
Content: പഴയിടം: ദൈവത്തിന്റെ രൂപം പേറുന്ന ഓരോ മനുഷ്യ വ്യക്തിയും വിലപ്പെട്ടവരാണെന്നും ആതുര ശുശ്രൂഷ ഒരു ഈശ്വരപൂജയാണെന്നും കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. എകെഎം പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ദശവത്സരാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. മാര്‍ കാവുകാട്ട് പിതാവിന്റെ നാമധേയത്തിലുള്ള ഈ സ്ഥാപനം എല്ലാവരിലേക്കും പകര്‍ന്നു നല്‍കേണ്ടത് കാരുണ്യത്തിന്റെ വെളിച്ചമാകണമെന്നും അദ്ദേഹം പറഞ്ഞു. അപരന്റെ മുറിപ്പാടുകളും കണ്ണീരും ക്രിസ്തുവിന്റേതാണെന്ന് മനസിലാക്കിയാണ് മദര്‍ തെരേസ പാവപ്പെട്ടവരെയും ആലംബഹീനരെയും ശുശ്രൂഷിച്ചത്. ധന്യന്‍ മത്തായി കദളിക്കാട്ടില്‍ അച്ചന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ കാരുണ്യത്തിന്റെ അഗ്‌നി മറ്റുള്ളവരിലേക്കു കത്തിപ്പടരാന്‍ രൂപീകരിക്കപ്പെട്ട സമൂഹമാണ് തിരുഹൃദയ സന്യാസിനി സമൂഹമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. ഫാ. തോമസ് പാലയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സിസ്റ്റര്‍ ഇന്നസെന്റ് തെരേസ് അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. റോയി വടക്കേല്‍, ഡോ. മിനി, മിനി ചെറിയാന്‍, സിസ്റ്റര്‍ ലിസ ജോസ്, സിസ്റ്റര്‍ ലിസി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-10-12-03:01:40.jpg
Keywords: ജോസ് പുളി

6171
Category: 18
Sub Category:
Heading: കുടുംബങ്ങളില്‍ പരസ്പരം സ്‌നേഹമാകുകയാണ് ദമ്പതികളുടെ കടമ: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
Content: കൊച്ചി: കുടുംബങ്ങളില്‍ പരസ്പരം സ്‌നേഹമാവുകയും അതിലൂടെ സമൂഹത്തിനു മഹത്തായ ജീവിതമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണു ദമ്പതികളുടെ കടമയെന്ന് എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രിയുടെ ഭാഗമായി കാലടി ജീവാലയ ഫാമിലി പാര്‍ക്കില്‍ നടന്ന ദന്പതികളുടെ കുടുംബസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്‌നേഹിക്കുക എന്നതിനേക്കാള്‍ സ്‌നേഹമായിത്തീരേണ്ടവരാണു ദമ്പതികള്‍. സ്വര്‍ഗത്തെ സ്വപ്നം കണ്ടു, സ്വര്‍ഗത്തിലേപ്പോലെ ജീവിച്ചു, മറ്റുള്ളവരെ സ്വര്‍ഗാനുഭവത്തിലേക്കു നയിക്കാന്‍ ദമ്പതികള്‍ക്കിടയിലെ ശുശ്രൂഷകര്‍ക്കു സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കുടുംബജീവിതം സുവിശേഷ പ്രഘോഷണമാക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയില്‍ ശുശ്രൂഷ ചെയ്യാന്‍ പരിശീലനം ലഭിച്ച 63 ദമ്പതികളാണു സമ്മേളനത്തില്‍ പങ്കെടുത്തത്. അതിരൂപത കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി ഉദ്ഘാടനം ചെയ്തു. ട്രിനിറ്റി കപ്പിള്‍ മിനിസ്ട്രി അതിരൂപത കോഓര്‍ഡിനേറ്റര്‍ റൈഫണ്‍ ജോസഫ്- ടെസി റൈഫണ്‍ ദമ്പതികള്‍ നേതൃത്വം നല്‍കി. ജോസ് മാത്യു, ഡെയ്‌സി, അവറാച്ചന്‍, സിബി, സിസ്റ്റര്‍ നോബിള്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രിയുടെ അതിരൂപത സെക്രട്ടറിമാരായി തോമസ്- ഡെയ്‌സി തുറവൂര്‍, ഫ്രാന്‍സിസ്- ഗ്രേസ് വല്ലം, ബാബു-കൊച്ചുറാണി വൈക്കം, അവറാച്ചന്‍-സിബി കൊരട്ടി എന്നീ ദമ്പതികളെ നിയമിച്ചു.
Image: /content_image/India/India-2017-10-12-03:18:14.JPG
Keywords: ജോസ് പുത്തന്‍

6172
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ഫ്രാൻസിസ്കൻ സഭ എണ്ണൂറ് വർഷങ്ങളുടെ നിറവിൽ
Content: ജെറുസലേം: സേവനത്തിന്റെയും ത്യാഗത്തിന്റെയും പൂര്‍ണ്ണതയുമായി ഫ്രാൻസിസ്കൻ സഭ മദ്ധ്യപൂർവേഷ്യയില്‍ തങ്ങളുടെ സേവനം ആരംഭിച്ചിട്ട് എണ്ണൂറ് വർഷങ്ങൾ. എട്ടു നൂറ്റാണ്ടിന്റെ പാരമ്പര്യവും പ്രവര്‍ത്തനങ്ങളും അനുസ്മരിച്ച് ജെറുസലേമിലെ സെന്‍റ് ഫ്രാന്‍സിസ്കന്‍ ദേവാലയത്തില്‍ ത്രിദിന സമ്മേളനത്തോടെ വാര്‍ഷികാഘോഷം നടത്തപ്പെടും. ദൈവപരിപാലനയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നതാണ് കഴിഞ്ഞ കാലയളവെന്ന്‍ വിശുദ്ധ നാട്ടിലെ ഫ്രാന്‍സിസ്കന്‍ സഭയുടെ തലവനായ ഫാ. ഫ്രാൻസിസ്കോ പാറ്റൺ പറഞ്ഞു. ദൈവീക വിശ്വസ്തതയും പരിപാലനവും നന്മയും പ്രകടമാക്കിയ വർഷങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയുടെ മിനിസ്റ്റര്‍ ജനറല്‍ ഫാ.മിഖായേൽ പെറി ഒക്ടോബർ 16 ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. പൗരസ്ത്യസഭകളുടെ വത്തിക്കാൻ സമിതിയുടെ തലവനായ കർദ്ദിനാൾ ലിയണാർഡോ സാന്ദ്രി ഫ്രാൻസിസ്കൻ സഭയുടെ സംഭാവനകളെക്കുറിച്ച് ഒക്ടോബർ 17നും പ്രത്യേക പ്രഭാഷണം നടത്തും. പിറ്റേദിവസം ഫ്രാൻസികൻ സഭയുടെ വിളിയും ദൗത്യവും സമ്മേളനത്തിൽ ചർച്ച ചെയ്യും. ജൂണിൽ അക്രയിലെ തീർത്ഥാടനത്തോടെ ആരംഭിച്ച വാർഷികാഘോഷങ്ങളിൽ സഭാചരിത്രത്തെ അനുസ്മരിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കിയിരിന്നു. 1217-ല്‍ ആണ് ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഏലിയ ഡ കോർട്ടോണയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യമായി മധ്യപൂര്‍വ്വേഷ്യയില്‍ എത്തുന്നത്. തദ്ദേശീയരുടെ സഹകരണത്തോടെ ക്രൈസ്തവ പ്രാധാന്യമേറിയ സ്ഥലങ്ങൾ സംരക്ഷിക്കാന്‍ സന്യസ്ഥസമൂഹം കാര്യമായ ഇടപെടലാണ് നടത്തുന്നത്. ക്രിസ്തു നേടി തന്ന രക്ഷയുടെ ചരിത്രം ലോകമെങ്ങും പ്രഘോഷിക്കപ്പെടാൻ ക്രൈസ്തവസഭയുടെ വലിയ ഉപകരണമായി പ്രവർത്തിക്കുകയാണ് ഇന്ന് ഫ്രാന്‍സിസ്കൻ സമൂഹം.
Image: /content_image/News/News-2017-10-12-04:05:26.jpg
Keywords: ഫ്രാന്‍സിസ്ക

6173
Category: 1
Sub Category:
Heading: സോവിയറ്റ് ഭരണത്തിനിടെ രഹസ്യ ശുശ്രൂഷ ചെയ്ത കപ്പൂച്ചിന്‍ വൈദികന്‍ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: സോവിയറ്റ് ഭരണകാലഘട്ടത്തില്‍ രഹസ്യമായി ശുശ്രൂഷ ചെയ്ത കപ്പൂച്ചിൻ വൈദികനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രണ്ടാംപാദ നടപടികള്‍ക്ക് മാര്‍പാപ്പ അനുമതി നല്‍കി. ഫാ. സെറാഫിൻ കാസ്സുബ ഒഎഫ്എം എന്ന വൈദികനാണ് നാമകരണത്തിന്റെ രണ്ടാംപടി എന്ന നിലയില്‍ ധന്യനായി പ്രഖ്യാപിച്ചിരിക്കുന്നത്. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ജലോ അമാട്ടോയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് വൈദികന്റെ നാമകരണ നടപടി സംബന്ധമായ തീരുമാനമെടുത്തത്. ആസ്ട്രിയ-ഹംഗറിയുടെ ഭാഗമായിരുന്ന ലെവിവയ്ക്കടുത്തുള്ള സമാർസ്റ്റൈനോവ് എന്ന സ്ഥലത്തു ജനിച്ച ഫാ. സെറാഫിൻ തന്റെ 18 മത്തെ വയസിലാണ് കപ്പൂച്ചിന്‍ സഭയില്‍ ചേരുന്നത്. 1932 ൽ വ്രതവാഗ്ദാനം നടത്തിയ അദ്ദേഹം പിറ്റേവര്‍ഷം പൗരോഹിത്യം സ്വീകരിച്ചു. 1940-ൽ ആണ് സോവിയറ്റ് യൂണിയൻ കീഴിലായിരുന്ന ലിവിവിലും വോളിനിയയിലും അദ്ദേഹം തന്റെ ശുശൂഷ ആരംഭിക്കുന്നത്. 1944ൽ നാസി ജർമനി ഈ സ്ഥലം അധീനതയിലാക്കി. പിന്നീട് യുക്രെനിയൻ സേന വംശീയ ശുദ്ധീകരണത്തിനായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം തന്റെ ഇടവകയെ വിട്ടുപോകുവാന്‍ തയ്യാറായില്ല. പിന്നീട് അദ്ദേഹം ഗ്രാമങ്ങളില്‍ മാറി മാറി താമസിച്ചു. വോളിനിയെ കേന്ദ്രീകരിച്ചു അദ്ദേഹം നടത്തിയ ശുശ്രൂഷകള്‍ ആയിരങ്ങള്‍ക്കാണ് പ്രയോജനം ചെയ്തത്. സോവിയറ്റ് അധീനതയിലുള്ള ലാറ്റ്വിയന്‍ ലിത്വാനിയന്‍ ഭാഗങ്ങളിലും അദ്ദേഹം തന്റെ ശുശ്രൂഷ വ്യാപിപ്പിച്ചു. 1958-ൽ സോവിയറ്റ് അധികാരികൾ പരസ്യമായി ഉള്ള പുരോഹിത ശുശ്രൂഷ നിരോധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യുക്രെയ്നിലും ബെലാറസ്, ലിത്വാനിയ, എസ്തോണിയ എന്നിവിടങ്ങളിലുമായി രഹസ്യശുശ്രൂഷ ആരംഭിക്കുകയായിരിന്നു. പുറമെ ബുക്ക് ബൈന്‍ഡ് ചെയ്യുന്ന തൊഴിലാളിയായി ജോലി ചെയ്ത അദ്ദേഹം രഹസ്യമായി പൗരോഹിത്യശുശ്രൂഷ നടത്തി. 8 വര്‍ഷങ്ങള്‍ക്ക് 1966 ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഒരു വര്‍ഷത്തിന് ശേഷം അവിടെ നിന്നു രക്ഷപ്പെട്ട അദ്ദേഹം തന്റെ ശുശ്രൂഷകള്‍ അവസാനിപ്പിക്കുവാന്‍ തയാറായിരിന്നില്ല. കസാഖിസ്ഥാനിലെ ജനങ്ങള്‍ക്ക് ശുശ്രൂഷ ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചത്. പിന്നീട് ക്ഷയരോഗ ബാധയെയും കേള്‍വിക്കുറവിനെയും തുടര്‍ന്നു അദ്ദേഹത്തിനു പോളണ്ടിലേക്ക് മടങ്ങേണ്ടതായി വന്നു. ചികിത്സയ്ക്കു ശേഷം തന്റെ ഇടയദൌത്യം തുടരാന്‍ 1970 ജൂണിൽ അദ്ദേഹം കസാഖിസ്ഥാനിലേക്ക് മടങ്ങി. രോഗത്തെയും ക്ഷീണത്തെയും വകവെക്കാതെ ശുശ്രൂഷ ചെയ്ത അദ്ദേഹം 7വര്‍ഷങ്ങള്‍ക്ക് ശേഷം 1977ല്‍ നിത്യതയിലേക്ക് യാത്രയാകുകയായിരിന്നു. ഫാ. സെറാഫിൻ കാസ്സുബയെ കൂടാതെ ഏഴോളം പേരുടെ നാമകരണ നടപടികള്‍ക്കും പാപ്പ കഴിഞ്ഞ ദിവസം അംഗീകാരം നല്കിയിട്ടുണ്ട്.
Image: /content_image/News/News-2017-10-12-05:53:56.jpg
Keywords: വിശുദ്ധ പദ

6174
Category: 1
Sub Category:
Heading: സുവര്‍ണ ജൂബിലി ആഘോഷം: എംഎസ്ടി സമൂഹം മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: സെന്റ് തോമസ് മിഷണറി സൊസൈറ്റിയുടെ (എംഎസ്ടി) സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സമൂഹത്തിന്റെ ഡയറക്ടര്‍ ജനറലും വൈദികരും ഇന്നലെ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 26 എംഎസ്ടി വൈദികരും പാശ്ചാത്യ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന 19 വൈദികരുമാണ് ഇന്നലെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. കര്‍ദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരോടൊപ്പമാണ് സംഘം മാര്‍പാപ്പയെ കണ്ടത്. സഭയിലെ വൈദികര്‍ക്കും മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. സീറോമലബാര്‍ സഭയ്ക്ക് ഭാരതം മുഴുവന്‍ അജപാലന സുവിശേഷ പ്രഘോഷണാവകാശം നല്‍കിയത് സെന്റ് തോമസ് മിഷണറി സൊസൈറ്റി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. 1968 ഫെബ്രുവരി 22ന് പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ സ്ഥാപിച്ച എംഎസ്ടി സമൂഹത്തിന് ഇന്ന് ഒരു മെത്രാനും 345 വൈദികരുമുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും എംഎസ്ടി വൈദികര്‍ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-10-12-14:07:33.jpg
Keywords: തോമസ് മിഷ്ണ