Contents

Displaying 5881-5890 of 25119 results.
Content: 6185
Category: 18
Sub Category:
Heading: ദൈവസ്നേഹം പ്രതിഫലിപ്പിക്കുന്നവരാണ് നഴ്സുമാർ: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Content: കൊല്ലം: ഒരു കുഞ്ഞു ജനിക്കുമ്പോൾ പരിരക്ഷിക്കാൻ നഴ്സുമാർ അമ്മയുടെയും, സഹോദരിയുടെയും സുഹൃത്തിന്റെയും മനോഭാവത്തോടെ നടത്തുന്ന ശുശ്രൂഷ ദൈവം മനുഷ്യനെ സ്നേഹിക്കുന്ന അനുഭവമാണെന്നു കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കെസിബിസി പ്രോലൈഫ് സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ അതുരാ ശുശ്രുഷ സ്ഥാപനങ്ങളിലെ നഴ്‌സസിനെ ഏകോപിച്ചു കൊണ്ടുള്ള പ്രോലൈഫ് നഴ്സസ് രൂപീകരണയോഗത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കുഞ്ഞിന്റെ ജനനത്തെ സംബന്ധിച്ചുള്ള സദ്‌വാർത്ത മാതാപിതാക്കളെയും മറ്റ് പ്രീയപ്പെട്ടവരെയും സ്നേഹിക്കുന്നവരെയും അറിയിക്കുന്നതിനുള്ള ആദ്യ അവസരം നഴ്സ്മാർക്കാണ് ആശുപത്രിയിൽ ലഭിക്കുന്നത്. നഴ്സ് എന്ന വാക്കിന്റെ അർത്ഥം കരുതുക, സംരക്ഷിക്കുക, വളർത്തുക എന്നതാണ്. ഈ അർത്ഥത്തിന് ഉതകുന്ന വിധം കരുതലോടെ ദൈവം നൽകിയ അവസരം വിശ്വസ്തതയോടെ ഉപയോഗിക്കുമ്പോളാണ് തന്റെ സവിശേഷദൗത്യം നഴ്സിന്റെ ജീവിതത്തിൽ പൂർണമാകുന്നത്. മഹനീയ സേവനം അനുഷ്ഠിക്കുന്ന നഴ്സ്മാർക്ക് അർഹമായ സേവന വേതന വ്യവസ്ഥകൾ ഉറപ്പ് വരുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനിടെ കേരളത്തിലെ മികച്ച പ്രോലൈഫ് നഴ്സസ് മിനിസ്ട്രിക്കുള്ള ബിഷപ് ബെൻസിഗർ മെമ്മോറിയൽ സംസ്ഥാന അവാർഡ് കൊട്ടിയം ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിങ്ങിനും, കൊല്ലം ബെൻസിഗർ കോളേജ് ഓഫ് നഴ്സിങ്ങിനും അദ്ദേഹം സമ്മാനിച്ചു. കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ പോൾ മാടശ്ശേരി അധ്യക്ഷതവഹിച്ച യോഗത്തിൽ കൊല്ലം രൂപത പ്രോലൈഫ് ഡയറക്ടർ റവ .ഡോ .ബൈജു ജൂലിയാൻ, കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട്, സെക്രട്ടറി ജനറൽ സാബുജോസ്, ഹോളിക്രോസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ .സിസ്റ്റർ ഡോറിസ് മൂക്കനാംപറമ്പിൽ, ലൂർദ് സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റേച്ചൽ കാച്ചപ്പള്ളി, ബെൻസിഗർ കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ ആനന്ദ് എസ്‌, ക്ലിനിക്കൽ ഇൻസ്ട്രക്റ്റർ സജിനി രാജു, കെ സി ബി സി പ്രോലൈഫ് സമിതി ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, പ്രോലൈഫ് നഴ്സസ് സംസ്ഥാന കോ ഓർഡിനേറ്റർ ഫ്രാൻസിസ്‌ക്ക, പ്രോലൈഫ് തിരുവനന്തപുരം മേഖല പ്രസിഡന്റ് റോണാ റിബെയ്‌റ, ജനറൽ സെക്രട്ടറി സാമുവൽ എന്നിവർ സംസാരിച്ചു.
Image: /content_image/News/News-2017-10-13-11:01:57.jpg
Keywords: പ്രോലൈ
Content: 6186
Category: 1
Sub Category:
Heading: ഏഴുപതിനായിരം രോഹിൻഗ്യകള്‍ക്ക് ഭക്ഷണവുമായി കത്തോലിക്ക സംഘടന
Content: ധാക്ക: മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തു ബംഗ്ലാദേശില്‍ കഴിയുന്ന ഏഴുപതിനായിരം രോഹിൻഗ്യ അഭയാർത്ഥികൾക്ക് ഭക്ഷണമെത്തിച്ചുകൊണ്ട് കത്തോലിക്ക സന്നദ്ധസംഘടനയായ കാരിത്താസ് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. അഭയാര്‍ത്ഥികള്‍ക്ക് സഹായം ലഭ്യമാക്കാൻ ബംഗ്ലാദേശ് ഭരണകൂടം കാരിത്താസ് സംഘടനയ്ക്ക് അനുവാദം നൽകിയതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അറുപത് ദിവസത്തേയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും അംഗീകാരം പുതുക്കി നൽകിയാൽ കൂടുതൽ സഹായം ലഭ്യമാക്കുമെന്നും ചിറ്റഗോങ്ങിലെ കാരിത്താസിന്‍റെ പ്രാദേശിക ഡയറക്ടറായ ജെയിംസ് ഗോമസ് പറഞ്ഞു. അഞ്ചര ലക്ഷത്തോളം രോഹിൻഗ്യന്‍ മുസ്ലിംങ്ങളാണ് മ്യാൻമറിൽ നിന്നും പലായനം ചെയ്തു ബംഗ്ലാദേശിൽ അഭയം തേടിയെത്തിയത്. അതേസമയം അടിയന്തരാവസ്ഥ പരിഗണിച്ചാണ് അതിർത്തികൾ തുറന്നു കൊടുത്തതെന്നും പലായനം ചെയ്തവർ തിരികെ പോകണമെന്ന നിർദ്ദേശം ഷെയ്ക്ക് ഹസീന ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുടെ അഭാവം മൂലം സ്ത്രീകളുടേയും കുട്ടികളുടേയും സ്ഥിതിഗതികൾ പരിതാപകരമാണെന്ന്‍ ബംഗ്ലാദേശ് മെത്രാൻ സമിതി വൈസ് പ്രസിഡന്റ് ബിഷപ്പ് റൊസാരിയോ പറഞ്ഞു. ആക്രമണ പരമ്പരകളുടെയും കൊലപാതകങ്ങളുടെയും ഭീതിയിൽ നിന്നും അവർ ഇനിയും മുക്തരായിട്ടില്ല. കാരിത്താസ് സംഘടനയുടെ സഹായം സത്യുതർഹമാണെന്നും അദ്ദേഹം പറഞ്ഞു. മ്യാൻമാർ ഭരണകൂടം ബംഗ്ലാദേശ് അധികാരികളുമായി ചർച്ചകൾ വൈകിപ്പിക്കരുതെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ജനാധിപത്യം മാത്രമാണ് വഴിയെന്നും മോൺസിഞ്ഞോർ റൊസാരിയോ അഭിപ്രായപ്പെട്ടു. അതേസമയം രാജ്യത്തെ കത്തോലിക്കസഭയുടെയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ആയിരകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും നല്‍കുന്നുണ്ട്.
Image: /content_image/News/News-2017-10-13-11:30:18.jpg
Keywords: കാരിത്താ, രോഹിൻഗ്യ
Content: 6187
Category: 1
Sub Category:
Heading: ഈജിപ്തില്‍ കോപ്റ്റിക് വൈദികന്‍ വെട്ടേറ്റു കൊല്ലപ്പെട്ടു
Content: കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ അക്രമിയുടെ വെട്ടേറ്റു കൊല്ലപ്പെട്ടു. ഗ്രേറ്റര്‍ കയ്‌റോയിലെ എല്‍സലാമില്‍ എസ്ബറ്റ് ഗിര്‍ഗിസിലെ സെന്റ് ജൂലിയസ് പള്ളിയിലെ വൈദികനായ സമാന്‍ ഷെഹ്ദയാണു വ്യാഴാഴ്ച വധിക്കപ്പെട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ള തീവ്രവാദിയാണ് അക്രമിയെന്നും ഇയാളെ അറസ്റ്റ് ചെയ്‌തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമാന്‍ ഷെഹ്ദയ്ക്കൊപ്പമുണ്ടായിരിന്ന മറ്റൊരു വൈദികനും ആക്രമണത്തിനിരയായി. ഈജിപ്തിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള വീഡിയോ അടുത്തകാലത്ത്‌ ഐസിസ് പുറത്ത്‌ വിട്ടിരുന്നു. ഭീഷണിയെ തുടര്‍ന്നു ഉത്തര സീനായില്‍ നിന്നു മാത്രം നൂറുകണക്കിന്‌ ക്രൈസ്‌തവ കുടുബങ്ങള്‍ ഇതിനകം തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട്. രാജ്യത്തെ 90 കോടി ജനങ്ങളിൽ ഒൻപതു കോടിയാണ് ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർ. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇക്കാലയളവില്‍ ഇസ്ലാമിക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം ക്രൈസ്തവരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുന്നില്ല എന്ന കോപ്റ്റിക്‌ ക്രൈസ്തവരുടെ പരാതി ശരിവെക്കുന്നതാണ് പുതിയ ആക്രമണങ്ങള്‍.
Image: /content_image/News/News-2017-10-14-04:52:59.jpg
Keywords: കോപ്റ്റി
Content: 6188
Category: 18
Sub Category:
Heading: കൊരട്ടി മുത്തിയുടെ പ്രധാന തിരുനാള്‍ ഇന്നും നാളെയും
Content: കൊരട്ടി: പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മുത്തിയുടെ തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാള്‍ദിനമായ നാളെ രാവിലെ അഞ്ചിനു മുത്തിയുടെ രൂപം എഴുന്നള്ളിച്ചുവയ്ക്കും. പതിനൊന്നിന് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. 2.30 നുള്ള വിശുദ്ധകുര്‍ബാനയ്ക്കുശേഷം നാല് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും. എട്ടാമിടം ഒക്ടോബര്‍ 21, 22 തീയതികളിലും പതിനഞ്ചാമിടം 28,29 തിയതികളിലുമായിരിക്കും.
Image: /content_image/India/India-2017-10-14-05:12:43.jpg
Keywords: തിരുനാള്‍
Content: 6189
Category: 18
Sub Category:
Heading: യുവജന വിശ്വാസപരിശീലന സിമ്പോസിയം ഇന്ന് സമാപിക്കും
Content: കൊച്ചി: സീറോ മലബാര്‍ സഭ വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ യുവജന വിശ്വാസപരിശീലനം പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തിലുള്ള സിമ്പോസിയം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. പഠന, പരിശീലന സംവിധാനങ്ങളില്‍ ക്രിയാത്മകമായ മാറ്റം ആവശ്യമാണെന്നും വിശ്വാസപരിശീലനമേഖലയില്‍ യുവജനങ്ങളെ കൂടുതലായി ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ടെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷതവഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ജോസഫ് വടക്കേല്‍, സിസ്റ്റര്‍ വിമല്‍ റോസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍, നിജോ ജോസഫ്, അരുണ്‍ ഡേവിസ്, സെമിച്ചന്‍ ജോസഫ്, വിനോദ് റിച്ചാഡ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു. യു.കെ. സ്റ്റീഫന്‍, ഫാ. അഗസ്റ്റിന്‍ പുതുപറന്പില്‍, സിസ്റ്റര്‍ ലിന്‍ഡ, ബ്രദര്‍ ഡെല്‍ബിന്‍ കുരിക്കാട്ടില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഇന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഡോ. എഡ്വേര്‍ഡ് എടേഴത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. സണ്ണി കോക്കാപ്പിള്ളി, ദീപ ജോസ് പൈനാടത്ത് എന്നിവര്‍ മോഡറേറ്റര്‍മാരാകും. സിമ്പോസിയം ഇന്ന് ഉച്ചയ്ക്കു സമാപിക്കും.
Image: /content_image/India/India-2017-10-14-05:37:23.jpg
Keywords: യുവജന
Content: 6190
Category: 18
Sub Category:
Heading: കത്തോലിക്ക ആതുരാലയങ്ങള്‍ കരുണയുടെയും കരുതലിന്റെയും ശുശ്രൂഷാവേദികളാകണം: മാര്‍ ടോണി നീലങ്കാവില്‍
Content: കൊച്ചി: കത്തോലിക്ക ആതുരാലയങ്ങള്‍ കരുണയുടെയും കരുതലിന്റെയും ശുശ്രൂഷാവേദികളാവണമെന്നു തൃശൂര്‍ അതിരൂപത നിയുക്ത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ (ചായ് കേരള) 55ാം വാര്‍ഷിക പൊതുസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗീപരിചരണവും രോഗീശുശ്രൂഷകരുമായുള്ള ബന്ധങ്ങളും അജപാലന ചൈതന്യത്തോടെ നോക്കിക്കാണാന്‍ സാധിക്കണം. വെല്ലുവിളികളെ കൂടുതല്‍ നന്മയ്ക്കായുള്ള അവസരങ്ങളാക്കി മാറ്റാന്‍ കത്തോലിക്ക ആരോഗ്യ പരിപാലനരംഗത്തുള്ള ആശുപത്രികള്‍ക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ചായ് കേരള പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പില്‍ അധ്യക്ഷതവഹിച്ചു. പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഉര്‍സുലൈന്‍ സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയ, കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ.സൈമണ്‍ പള്ളൂപെട്ട, സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 450ഓളം ചെറുതും വലുതുമായ ആതുരശുശ്രൂഷ സാമൂഹിക പ്രവര്‍ത്തന സ്ഥാപനങ്ങളുടെ നിലനില്‍പും ഒരുമിച്ചുള്ള പ്രവര്‍ത്തനവും കേരള സമൂഹത്തിന് തുടര്‍ന്നും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു യോഗം വിലയിരുത്തി. കത്തോലിക്കാസഭയുടെ കീഴിലുള്ള ഏതാനും ചെറിയ ആശുപത്രികള്‍ ഒഴികെ മറ്റെല്ലായിടത്തും വേതനം വര്‍ധിപ്പിച്ചു. സ്ഥാപനങ്ങളുടെ നിലനില്‍പ് ഉറപ്പുവരുത്തുന്നതോടൊപ്പം പാവപ്പെട്ട രോഗികള്‍ക്കു താങ്ങാവുന്ന രീതിയിലുമാവണം പുതിയ വേതന നിര്‍ണയം പൂര്‍ത്തീകരിക്കേണ്ടതെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു ദിവസമായി നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2017- 2020 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു. പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പില്‍, വൈസ്പ്രസിഡന്റ് ഫാ.തോമസ് ആനിമൂട്ടില്‍, സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍, ട്രഷറര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, ജോയിന്റ് സെക്രട്ടറി സിസ്റ്റര്‍ തെല്‍മ എന്നിവരാണു ഭാരവാഹികള്‍.
Image: /content_image/India/India-2017-10-14-06:08:49.jpeg
Keywords: ടോണി
Content: 6191
Category: 1
Sub Category:
Heading: ക്രൈസ്തവപീഡനം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍: ഐക്യരാഷ്ട്രസഭയുടെ മൗനത്തെ ചോദ്യംചെയ്ത് എ‌സി‌എന്‍
Content: ന്യൂയോര്‍ക്ക്: ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (ACN) സംഘടനയുടെ റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള മതമര്‍ദനം ഏറ്റവും ശക്തമായ നിലയിലായിട്ടും ഐക്യരാഷ്ട്രസഭയും, അന്താരാഷ്‌ട്ര സമൂഹവും വസ്തുതയെ അവഗണിക്കുകയാണെന്നു കത്തോലിക്കാ സന്നദ്ധ സംഘടനയായ എ‌സി‌എന്‍ വ്യക്തമാക്കി. ‘അടിച്ചമര്‍ത്തപ്പെട്ടവരും മറന്നവരും’ എന്ന തലക്കെട്ടോടെ ഒക്ടോബര്‍ 12-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2015-2017 കാലയളവില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയെന്ന്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കോഹറാം, മറ്റ് മുസ്ലീം തീവ്രവാദ ഗ്രൂപ്പുകള്‍ തുടങ്ങിയവരുടെ ആക്രമണങ്ങളാണ് ഇതിന്റെ മുഖ്യ കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി യോജിച്ചു പോകാത്തതിന്റെ പേരില്‍ ചൈനയിലെ 127 ദശലക്ഷത്തോളം വരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇറാഖിലെ പകുതിയോളം ക്രിസ്ത്യന്‍ സമൂഹം അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നു. സിറിയയില്‍ ക്രിസ്ത്യന്‍ ശക്തികേന്ദ്രമായിരുന്ന ആലപ്പോ നഗരത്തിലെ ക്രിസ്ത്യാനികളുടെ എണ്ണം 1,50,000ത്തില്‍ നിന്നും വെറും 35,000മായി കുറഞ്ഞു. ആക്രമണങ്ങള്‍ക്കിരയായവരുടെ എണ്ണവും, ആക്രമണങ്ങളുടെ എണ്ണവും അതിന്റെ ദുരിതങ്ങളും കണക്കിലെടുക്കുമ്പോള്‍ ചരിത്രത്തില്‍ എക്കാലത്തേക്കാളുമധികമായി ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ടിന്റെ എഡിറ്ററായ ജോണ്‍ പൊന്തിഫെക്സ് പറഞ്ഞു. ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളിലെ ഭരണകൂടങ്ങളും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രവര്‍ത്തിയില്‍ കാണുന്നില്ല. ഇറാഖിലെ മൊസൂള്‍, നിനവേ മേഖലകളിലെ ഭവനരഹിതരായ ക്രിസ്ത്യാനികള്‍ക്ക് വെറും ടാര്‍പ്പോളിന്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്‌. അവര്‍ക്കാവശ്യം വീടും, മരുന്നുമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ സംഘടനകള്‍ സജീവമായി രംഗത്ത് വന്നില്ലായിരുന്നുവെങ്കില്‍ ഇറാഖ് ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ നിന്നും ക്രിസ്ത്യന്‍ സമുദായം അപ്രത്യക്ഷമാകുമായിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരേ വംശീയ കൂട്ടക്കുരുതിയാണ് നടക്കുന്നതെന്ന് പോലും ഇതുവരെ പല സര്‍ക്കാരുകളും, അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ചിട്ടു പോലുമില്ലെന്ന കാര്യവും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. എറിത്രിയ, നോര്‍ത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ കാര്യത്തിലുള്ള ആശങ്കയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2017-10-14-06:53:34.jpg
Keywords: ക്രൈസ്തവ പീഡന
Content: 6192
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ രൂപം നിര്‍മ്മിക്കാന്‍ മെക്സിക്കോ തയാറെടുക്കുന്നു
Content: മെക്സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയന്‍ രൂപം നിര്‍മ്മിക്കാന്‍ മെക്‌സിക്കോയില്‍ അധികാരികള്‍ തയാറെടുക്കുന്നു. മെക്സിക്കോയിലെ സകാറ്റേകാസിൽ, ഗ്വാഡലൂപ്പയില്‍ പ്രത്യക്ഷപ്പെട്ട മാതാവിന്റെ തിരുസ്വരൂപമാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. ലക്ഷകണക്കിനു തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഗ്വാഡലൂപ്പയില്‍ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള മരിയന്‍ രൂപം സ്ഥാപിക്കുവാന്‍ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയത്. നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന രൂപത്തിന് നൂറ്റിയമ്പത്തിനാല് അടിയോളം ഉയരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെനിസ്വേലയിലെ കന്യകാ മാതാവിന്റെ സ്വരൂപമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ മരിയന്‍ രൂപം. മെക്സിക്കോയിലെ ക്രൈസ്റ്റ് ദി കിംഗ് രൂപത്തേക്കാൾ ഉയരത്തിലാണ് മാതാവിന്റെ രൂപം പണികഴിപ്പിക്കുക. നേരത്തെ രാജ്യത്തിന്റെ കിഴക്ക് പ്യൂബല്ലയിൽ അറുപത്തിയാറ് അടി ഉയരത്തിൽ ഗ്വാഡലൂപ്പ തിരുസ്വരൂപം സ്ഥാപിച്ചിരിന്നു. 66അടി ഉയരത്തിലാണ് ഈ രൂപം സ്ഥിതിചെയ്യുന്നത്. പുതിയ പദ്ധതിയ്ക്കായി നാൽപത്തിരണ്ട് ലക്ഷത്തോളം ഡോളറാണ് നിര്‍മ്മാണ ചിലവായി കണക്കാക്കുന്നത്. ഇതില്‍ 62.5ശതമാനവും സ്വകാര്യമേഖലയില്‍ നിന്നും സ്വരൂപിക്കാനാണ് പദ്ധതി. തീർത്ഥാടകരുടെ വരവ് ടൂറിസം മേഖലയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നായി ഗ്വാഡലൂപ്പ മുൻസിപ്പാലിറ്റി മേയർ 'എൽ യൂണിവേഴ്സൽ' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Image: /content_image/News/News-2017-10-14-08:15:37.jpg
Keywords: ഗ്വാഡ
Content: 6193
Category: 1
Sub Category:
Heading: അമേരിക്ക ക്രിസ്തീയ മൂല്യങ്ങളിലേക്ക് മടങ്ങും: ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്‌ടണ്‍ ഡി‌സി: അമേരിക്കയിലെ മതസംഘടനകളെ സംരക്ഷിക്കുമെന്നും പാരമ്പര്യ ക്രൈസ്തവ മൂല്യങ്ങളിലേക്ക് രാജ്യം മടങ്ങിയെത്തുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടന്ന വാല്യു വോട്ടര്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്ക ഗവണ്‍മെന്റിനെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നതെന്നും ട്രംപ് ഇത്തവണയും ആവര്‍ത്തിച്ചു. അമേരിക്കയിലെ പാരമ്പര്യവാദികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷംതോറും നടത്തിവരാറുള്ള ഉച്ചകോടിയാണ് വാല്യു വോട്ടര്‍ ഉച്ചകോടി. പ്രസിഡന്റ് പദവിയില്‍ ഇരിക്കേ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ആളാണ് ട്രംപ്. ‘നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ സൃഷ്ടാവിനെക്കുറിച്ച് നാല് പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന രേഖകളില്‍ പറയുന്നു. ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം നമ്മുടെ രാജ്യത്തിന്റെ മതപരമായ പൈതൃകം സംരക്ഷിക്കപ്പെടുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു’. ട്രംപ് പറഞ്ഞു. ക്രിസ്തുമസ്സ് കാലത്ത് 'സന്തോഷകരമായ അവധിദിനാശംസകള്‍' (Happy Holidays) എന്ന് ആശംസിക്കുന്നതിനു പകരം 'ആനന്ദകരമായ ക്രിസ്തുമസ്സ് ആശംസകള്‍' (Merry Christmas) എന്നാണ് ആശംസിക്കേണ്ടതെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. മതസംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്ന ജോണ്‍സണ്‍ ഭേദഗതിയെ റദ്ദാക്കിയ തന്‍റെ നടപടിയേയും, സ്ത്രീകളായ ജോലിക്കാര്‍ക്ക് തങ്ങളുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ജനനനിയന്ത്രണം വേണ്ടെന്നു വെക്കുവാനുള്ള അവകാശം നല്‍കുന്നതിനായുള്ള തന്റെ ശ്രമങ്ങളേയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
Image: /content_image/News/News-2017-10-14-10:01:49.jpg
Keywords: ഡൊണാ
Content: 6194
Category: 1
Sub Category:
Heading: യേശുവെന്ന സത്യത്തിനായി വിശ്വാസനിക്ഷേപം കാത്തുസൂക്ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുവിന്‍റെ സുവിശേഷപ്രബോധനങ്ങളില്‍ സന്നിഹിതമായിരിക്കുന്ന സത്യം യുഗാന്തം വരെ പൂര്‍ണ്ണതയില്‍ വളരുന്നതിന് വിശ്വാസനിക്ഷേപം കാത്തുസൂക്ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. 1992 ഒക്ടോബര്‍ 11ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടതിന്‍റെ രജതജൂബിലിയോട് അനുബന്ധിച്ച്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവരെ സംബോധനചെയ്യുകയായിരുന്നു പാപ്പാ. നിത്യമായ സദ്വാര്‍ത്ത നമ്മു‍ടെ സമകാലീനരോട് നൂതനവും സമ്പൂര്‍ണ്ണവുമായ വിധത്തില്‍ പ്രഘോഷിക്കുകയെന്ന ദൗത്യം നമ്മുടെ ഉത്തരവാദിത്വമാണെന്നും ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടുകളായി പരിശുദ്ധാരൂപി സഭയ്ക്ക് പകര്‍ന്നുനല്കിയ വിശ്വാസസംബന്ധമായ പ്രബോധനങ്ങള്‍, ഒരിക്കലും സംഭവിക്കാത്തവയും എന്നാലിന്ന് ഉയര്‍ന്നിരിക്കുന്നതുമായ പ്രശ്നങ്ങളെയും നൂതനാവസ്ഥകളേയും വിശ്വാസത്തിന്‍റെ വെളിച്ചത്താല്‍ പ്രബുദ്ധമാക്കാന്‍ സഹായിക്കുകയും വേണമെന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പാപ്പായുടെ വാക്കുകള്‍ ഫ്രാന്‍സീസ് പാപ്പാ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു. സ്നേഹത്തിനും കാരുണ്യത്തിനും വിഘാതം നല്‍കികൊണ്ടുള്ള മാനവ ഔന്നത്യത്തെ ഹനിക്കുന്ന വധശിക്ഷയേയും പാപ്പ തന്റെ സന്ദേശത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. കത്തോലിക്കസഭയുടെ വിശ്വാസപ്രബോധനങ്ങളുടെ കാതല്‍ അനന്തസ്നേഹമാണ്. ഭൗതികസമ്പത്ത് കുന്നുകൂട്ടാനുള്ള അമിതമായി മുന്‍തൂക്കം സുവിശേഷം ആഴത്തില്‍ മനസ്സിലാക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയാണെന്നുമുള്ള വസ്തുത നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. നിഷ്ഠൂരമായ വധശിക്ഷ പേപ്പല്‍ സംസ്ഥാനങ്ങളിലും അവലംബിക്കപ്പെട്ടിട്ടുണ്ട്. ആ ചെയ്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം. കുറ്റകൃത്യം എത്ര ഗൗരവതരമായാലും അതിന് വധശിക്ഷ നല്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലയെന്നും, കാരണം, അത് മനുഷ്യവ്യക്തിയുടെ അലംഘനീയതയ്ക്കും ഔന്നത്യത്തിനും നേര്‍ക്കുള്ള ആക്രമണമാണെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2017-10-14-11:47:27.jpg
Keywords: യേശു