category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദൈവസ്നേഹം പ്രതിഫലിപ്പിക്കുന്നവരാണ് നഴ്സുമാർ: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Contentകൊല്ലം: ഒരു കുഞ്ഞു ജനിക്കുമ്പോൾ പരിരക്ഷിക്കാൻ നഴ്സുമാർ അമ്മയുടെയും, സഹോദരിയുടെയും സുഹൃത്തിന്റെയും മനോഭാവത്തോടെ നടത്തുന്ന ശുശ്രൂഷ ദൈവം മനുഷ്യനെ സ്നേഹിക്കുന്ന അനുഭവമാണെന്നു കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കെസിബിസി പ്രോലൈഫ് സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ അതുരാ ശുശ്രുഷ സ്ഥാപനങ്ങളിലെ നഴ്‌സസിനെ ഏകോപിച്ചു കൊണ്ടുള്ള പ്രോലൈഫ് നഴ്സസ് രൂപീകരണയോഗത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കുഞ്ഞിന്റെ ജനനത്തെ സംബന്ധിച്ചുള്ള സദ്‌വാർത്ത മാതാപിതാക്കളെയും മറ്റ് പ്രീയപ്പെട്ടവരെയും സ്നേഹിക്കുന്നവരെയും അറിയിക്കുന്നതിനുള്ള ആദ്യ അവസരം നഴ്സ്മാർക്കാണ് ആശുപത്രിയിൽ ലഭിക്കുന്നത്. നഴ്സ് എന്ന വാക്കിന്റെ അർത്ഥം കരുതുക, സംരക്ഷിക്കുക, വളർത്തുക എന്നതാണ്. ഈ അർത്ഥത്തിന് ഉതകുന്ന വിധം കരുതലോടെ ദൈവം നൽകിയ അവസരം വിശ്വസ്തതയോടെ ഉപയോഗിക്കുമ്പോളാണ് തന്റെ സവിശേഷദൗത്യം നഴ്സിന്റെ ജീവിതത്തിൽ പൂർണമാകുന്നത്. മഹനീയ സേവനം അനുഷ്ഠിക്കുന്ന നഴ്സ്മാർക്ക് അർഹമായ സേവന വേതന വ്യവസ്ഥകൾ ഉറപ്പ് വരുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനിടെ കേരളത്തിലെ മികച്ച പ്രോലൈഫ് നഴ്സസ് മിനിസ്ട്രിക്കുള്ള ബിഷപ് ബെൻസിഗർ മെമ്മോറിയൽ സംസ്ഥാന അവാർഡ് കൊട്ടിയം ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിങ്ങിനും, കൊല്ലം ബെൻസിഗർ കോളേജ് ഓഫ് നഴ്സിങ്ങിനും അദ്ദേഹം സമ്മാനിച്ചു. കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ പോൾ മാടശ്ശേരി അധ്യക്ഷതവഹിച്ച യോഗത്തിൽ കൊല്ലം രൂപത പ്രോലൈഫ് ഡയറക്ടർ റവ .ഡോ .ബൈജു ജൂലിയാൻ, കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട്, സെക്രട്ടറി ജനറൽ സാബുജോസ്, ഹോളിക്രോസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ .സിസ്റ്റർ ഡോറിസ് മൂക്കനാംപറമ്പിൽ, ലൂർദ് സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റേച്ചൽ കാച്ചപ്പള്ളി, ബെൻസിഗർ കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ ആനന്ദ് എസ്‌, ക്ലിനിക്കൽ ഇൻസ്ട്രക്റ്റർ സജിനി രാജു, കെ സി ബി സി പ്രോലൈഫ് സമിതി ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, പ്രോലൈഫ് നഴ്സസ് സംസ്ഥാന കോ ഓർഡിനേറ്റർ ഫ്രാൻസിസ്‌ക്ക, പ്രോലൈഫ് തിരുവനന്തപുരം മേഖല പ്രസിഡന്റ് റോണാ റിബെയ്‌റ, ജനറൽ സെക്രട്ടറി സാമുവൽ എന്നിവർ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-13 15:29:00
Keywordsപ്രോലൈ
Created Date2017-10-13 15:31:57