Contents

Displaying 5851-5860 of 25119 results.
Content: 6155
Category: 1
Sub Category:
Heading: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചു: ഐ‌എസ് രണ്ട് റഷ്യക്കാരെ കൊലപ്പെടുത്തി
Content: മോസ്ക്കോ: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ രണ്ട് റഷ്യക്കാരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 39കാരനായ റോമന്‍ സാബോലോട്ട്നി, 38കാരനായ ഗ്രിഗറി സുര്‍ക്കാനു എന്നീ റഷ്യന്‍ സ്വകാര്യസൈന്യത്തിലെ അംഗങ്ങളാണ് വിശ്വാസത്തിനുവേണ്ടി നിലകൊണ്ടു മരണം വരിച്ചത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് ഇരുവരും. ഇവര്‍ കൊല്ലപ്പെട്ടതായുള്ള വിവരം പ്രാദേശിക എം‌പിമാരാണ് മാധ്യമങ്ങളെ അറിയിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചിലവില്‍ ക്രെംലിന്‍ അയച്ച ‘വാഗ്നേര്‍സ് ആര്‍മി’ എന്നറിയപ്പെടുന്ന സ്വകാര്യ സൈന്യത്തിന്റെ ഭാഗമായി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടികൊണ്ടിരിക്കുമ്പോള്‍ ഐ‌എസിന്റെ സിറിയയിലെ ശക്തികേന്ദ്രമായ ഡെയിര്‍ എസ്സോര്‍ എന്ന നഗരത്തില്‍ വെച്ചാണ് ഇവര്‍ ജിഹാദികളുടെ കയ്യില്‍പ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇരുവരേയും ബന്ധിച്ചുള്ള വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് വാര്‍ത്താ എജന്‍സിയായ അമാഖ് പുറത്തുവിട്ടിരിന്നു. കൈകള്‍ പുറകിലേക്ക് കെട്ടിയ നിലയിലായിരുന്നു ഇരുവരും. വീഡിയോ ചിത്രീകരിക്കുന്നതിന് മുന്‍പായി ഇവരോട് ‘തങ്ങള്‍ ക്രിസ്തുമതവും, സ്വന്തം രാജ്യവും ഉപേക്ഷിച്ച് മുസ്ലീം മതം സ്വീകരിക്കുകയും, ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരുകയാണെന്നും’ എഴുതിയ പ്രസ്താവന വായിക്കുവാന്‍ ജിഹാദികള്‍ ആവശ്യപ്പെടുകയായിരിന്നു. എന്നാല്‍ തങ്ങളുടെ വിശ്വാസത്തോടും, ജന്മദേശത്തോടും വിശ്വസ്ത കാണിച്ചുകൊണ്ട് അവര്‍ അത് നിഷേധിച്ചു. തുടര്‍ന്നു ഐ‌എസ് പോരാളികളില്‍ നിന്നും ഇരുവരും മരണം ഏറ്റുവാങ്ങുകയായിരുന്നുവെന്നു പ്രാദേശിക എം‌പിമാരുടെ വാക്കുകളെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം റഷ്യയില്‍ നിന്നും ലഭിച്ചിട്ടില്ല. റോമന്‍ സാബോലോട്ട്നിയും, ഗ്രിഗറി ട്സുര്‍ക്കാനുവും 99 ശതമാനവും കൊല്ലപ്പെട്ടിരിക്കുവാനാണ് സാധ്യതയെന്നാണ് മുതിര്‍ന്ന റഷ്യന്‍ എം.പി വിക്ടര്‍ വോഡോലാറ്റ്സ്കി പ്രതികരിച്ചത്.
Image: /content_image/News/News-2017-10-10-11:38:09.jpg
Keywords: റഷ്യ
Content: 6156
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍
Content: കൊച്ചി: ഹൈദരാബാദിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചു സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍ കൂടി നിലവില്‍ വന്നു. മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദിന്റെയും മോണ്‍.ജോബി പൊഴോലിപ്പറമ്പില്‍ ഹൊസൂരിന്റെയും ബിഷപ്പുമാരാകും. വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12ന് റോമിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഹൈദരാബാദ് കുക്കട്ട്പള്ളി സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലും നിയമന ഉത്തരവ് വായിച്ചു. പുതിയ രൂപതയായ ഷംഷാബാദ് തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്. സീറോ മലബാര്‍ സഭയുടെ അധികാരപരിധിക്ക് പുറത്തുള്ള വിശ്വാസികളാണ് ഈ രൂപതയുടെ കീഴില്‍ വരുന്നത്. ഇന്ത്യയിൽ സീറോ മലബാർ സഭയ്ക്ക് നിലവിൽ രൂപതകൾ ഇല്ലാത്ത മറ്റ് മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചാണ് ഷംഷാബാദ് രൂപത. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുന്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്. 1956 ഏപ്രില്‍ 21-ന് തൃശ്ശൂര്‍ പുത്തന്‍പള്ളി ബസ്ലിക്കാ ഇടവകയിലാണ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ ജനനം. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു. 2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതല്‍ പ്രവാസികളുടെ ചുമതലയുള്ള അപ്പസ്റ്റോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുകയായിരിന്നു. തമിഴ്നാടിന്‍റെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഹൊസൂർ ആസ്ഥാനമായ രൂപത. തക്കല, രാമനാഥപുരം എന്ന രൂപതകളുടെ അതിർത്തി ഹൊസൂരിന് പുറത്തേക്കുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് മോണ്‍. സെബാസ്റ്റ്യൻ പൊഴലിപറമ്പിലിന് പുതിയ പദവി ലഭിച്ചത്. 1957 സെപ്റ്റംബര്‍ 1-ന് ഇരിഞ്ഞാലക്കുട രൂപതയിലെ പുല്ലൂര്‍ ഇടവകയിലാണ് ഫാ. സെബാസ്റ്റ്യന്‍ പൊഴലിപറമ്പിലിന്‍റെ ജനനം. മാതാപിതാക്കള്‍ പരേതനായ കെ.എസ്. ലോനപ്പനും റ്റി. എല്‍. സാറായും. വടക്കന്‍ചേരി, ഒല്ലൂര്‍, അവിട്ടത്തൂര്‍, ഇരിഞ്ഞാലക്കുട എന്നിവടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം നടത്തിയ ഫാ. പൊഴലിപറമ്പില്‍ ഇരിഞ്ഞാലക്കുട രൂപതയ്ക്കുവേണ്ടി 1982 ഡിസംബര്‍ 22-ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ആളൂര്‍ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരി, ഇരിഞ്ഞാലക്കുട മൈനര്‍ സെമിനാരി പ്രൊക്കുരേറ്റര്‍, കൈപ്പമംഗലം, ചന്ദ്രാപ്പിന്നി, ചേലൂര്‍, മേലഡൂര്‍, പറപ്പൂക്കര, ഇരിഞ്ഞാലക്കുട കത്തീഡ്രല്‍ എന്നീ പള്ളികളില്‍ വികാരിയായും കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്‍റ്, കമ്യൂണിക്കേഷന്‍ മീഡിയ, ബൈബിള്‍ അപ്പോസ്റ്റലേറ്റ്, സ്പിരിച്വാലിറ്റി സെന്‍റര്‍ എന്നീ പ്രസ്ഥാനങ്ങളുടെ ഡയറക്ടറായും രൂപത പ്രൊക്കുരേറ്ററായും ചെന്നൈ മിഷന്‍റെ കോര്‍ഡിനേറ്ററായും സേവനമനൂഷ്ടിച്ചിട്ടുണ്ട്. മെത്രാഭിഷേകവും സ്ഥാനാരോഹണവും രൂപതകളുടെ ഉദ്ഘാടനവും സംബന്ധിച്ച തിയതികള്‍ പിന്നീട് തീരുമാനിക്കും.
Image: /content_image/News/News-2017-10-10-12:16:50.jpg
Keywords: സീറോ മലബാര്‍
Content: 6157
Category: 1
Sub Category:
Heading: സീറോ-മലബാർ' എന്ന ശീർഷകത്തിൽ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തില്‍ വിശദീകരണ കുറിപ്പുമായി സഭ
Content: കൊച്ചി: സീറോമലബാര്‍ സഭയുടെ പേരില്‍ സോഷ്യല്‍ മീഡിയായില്‍ വിവിധ ഗ്രൂപ്പുകളും പേജുകളും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിശദീകരണ കുറിപ്പുമായി സഭാവക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പ്രസ്താവന പുറത്തിറക്കി. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാടുകൾ അറിയുവാൻ {{https://www.facebook.com/smcim/-> https://www.facebook.com/smcim/ }} എന്ന ഫേസ്ബുക് പേജ് ഫോളോ ചെയ്യണമെന്നും സഭക്കു ഔദ്യോഗികമായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഇല്ലായെന്നും പ്രസ്താവനയില്‍ പറയുന്നു. പല വ്യക്തികളും കൂട്ടായ്മകളും ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് വേണ്ടിയും തങ്ങളുടെ വെബ് പേജുകൾക്കും വാട്സ്ആപ് ഗ്രൂപ്പുകൾക്കുവേണ്ടിയും 'സീറോ-മലബാർ' എന്ന ശീർഷകം ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സഭയുടെ ഔദ്യോഗിക ഗ്രൂപ്പുകളാണോ അല്ലയോ എന്ന സംശയം അനേകരില്‍ ഉളവാക്കിയിട്ടുണ്ട്. ചിലര്‍ ഈ പേരില്‍ സഭയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ തരത്തിലുള്ള തങ്ങളുടെ സ്വന്തം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുവാൻ ഈ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ചിട്ടുണ്ട്. സഭയ്ക്കു ഔദ്യോഗികമായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഇല്ല. സീറോ-മലബാർ സഭയുടെ ഔദ്യോഗിക വെബ്സൈറ് {{http://www.syromalabarchurch.in/-> http://www.syromalabarchurch.in/ }} മാത്രം ആണ്. സഭാസംമ്പന്ധമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും syromalabarpro@gmail.com എന്ന ഇമെയിൽ ഐ.ഡിയിലേക്ക് അയയ്ക്കാം. സഭയുടെ പേരില്‍ പ്രചരിക്കുന്ന മറ്റു പേജുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പ്ലാറ്റുഫോമുകൾക്കും സീറോ-മലബാർ സഭക്ക് യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/News/News-2017-10-10-15:40:39.jpg
Keywords: സീറോ മലബാര്‍
Content: 6158
Category: 18
Sub Category:
Heading: 'സീറോ-മലബാർ' എന്ന ശീർഷകത്തിൽ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തില്‍ വിശദീകരണ കുറിപ്പുമായി സഭ
Content: കൊച്ചി: സീറോമലബാര്‍ സഭയുടെ പേരില്‍ സോഷ്യല്‍ മീഡിയായില്‍ വിവിധ ഗ്രൂപ്പുകളും പേജുകളും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിശദീകരണ കുറിപ്പുമായി സഭാവക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പ്രസ്താവന പുറത്തിറക്കി. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാടുകൾ അറിയുവാൻ {{https://www.facebook.com/smcim/-> https://www.facebook.com/smcim/ }} എന്ന ഫേസ്ബുക് പേജ് ഫോളോ ചെയ്യണമെന്നും സഭക്കു ഔദ്യോഗികമായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഇല്ലായെന്നും പ്രസ്താവനയില്‍ പറയുന്നു. പല വ്യക്തികളും കൂട്ടായ്മകളും ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് വേണ്ടിയും തങ്ങളുടെ വെബ് പേജുകൾക്കും വാട്സ്ആപ് ഗ്രൂപ്പുകൾക്കുവേണ്ടിയും 'സീറോ-മലബാർ' എന്ന ശീർഷകം ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സഭയുടെ ഔദ്യോഗിക ഗ്രൂപ്പുകളാണോ അല്ലയോ എന്ന സംശയം അനേകരില്‍ ഉളവാക്കിയിട്ടുണ്ട്. ചിലര്‍ ഈ പേരില്‍ സഭയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ തരത്തിലുള്ള തങ്ങളുടെ സ്വന്തം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുവാൻ ഈ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ചിട്ടുണ്ട്. സഭയ്ക്കു ഔദ്യോഗികമായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഇല്ല. സീറോ-മലബാർ സഭയുടെ ഔദ്യോഗിക വെബ്സൈറ് {{http://www.syromalabarchurch.in/-> http://www.syromalabarchurch.in/ }} മാത്രം ആണ്. സഭാസംമ്പന്ധമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും syromalabarpro@gmail.com എന്ന ഇമെയിൽ ഐ.ഡിയിലേക്ക് അയയ്ക്കാം. സഭയുടെ പേരില്‍ പ്രചരിക്കുന്ന മറ്റു പേജുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പ്ലാറ്റുഫോമുകൾക്കും സീറോ-മലബാർ സഭക്ക് യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/News/News-2017-10-10-16:01:54.jpg
Keywords: സീറോ മലബാര്‍
Content: 6159
Category: 1
Sub Category:
Heading: ഭാരതസഭയുടെ ഐക്യത്തെ പ്രകീര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹായാല്‍ സ്ഥാപിതമായ ഇന്ത്യയിലെ സഭയ്ക്ക് വിശ്വാസാനുഷ്ഠാനങ്ങള്‍ക്ക് വ്യത്യസ്ത റീത്തുകള്‍ ലഭിച്ചിരിക്കുന്നു എന്നതുതന്നെ അതിന്റെ ശക്തിയും മനോഹാരിതയുമാണെന്നു ഫ്രാന്‍സിസ് പാപ്പ. നാനാത്വത്തില്‍ ഏകത്വമെന്ന പൗരസ്ത്യ സഭയുടെ അടിസ്ഥാന ലക്ഷണം പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിശ്വാസ തീക്ഷ്ണതയുടെയും പിന്തുടര്‍ച്ചയായി പാലിക്കപ്പെട്ടു പോകുന്നതിനുള്ള ഉത്തരവാദിത്വത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ കത്തോലിക്കാ സഭാമേലധ്യക്ഷന്മാരെ അഭിസംബോധനചെയ്തുകൊണ്ടാണ് മാര്‍പാപ്പയുടെ സന്ദേശം. വ്യത്യസ്ഥ സംസ്ക്കാരങ്ങളുടെ കൂടിച്ചേരലുള്ള കത്തോലിക്ക സഭയുടെ മനോഹാരിത ലോകത്തിനു മുന്നില്‍ തുറന്നുകാട്ടേണ്ടത് ആവശ്യമാണ്. ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹായാല്‍ സ്ഥാപിതമായ ഇന്ത്യയിലെ സഭയ്ക്ക് വിശ്വാസാനുഷ്ഠാനങ്ങള്‍ക്ക് വ്യത്യസ്ത റീത്തുകള്‍ ലഭിച്ചിരിക്കുന്നു എന്നതുതന്നെ അതിന്റെ ശക്തിയും മനോഹാരിതയുമാണ്. പരസ്പരപൂരകമായി നിലകൊണ്ട് സഹായഹസ്തം പ്രദാനംചെയ്ത് വളരുന്ന വിശ്വാസി സമൂഹങ്ങളെ ഈ ശൈലിയില്‍ കൂടുതല്‍ ആഴത്തില്‍ സേവിക്കേണ്ടിയിരിക്കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ദൈവീക ത്രീത്വരഹസ്യംപോലെ വ്യത്യസ്ത സംസ്‌കാരവും പിന്തുടര്‍ച്ചയും രീതികളും സ്വന്തമായിരിക്കുമ്പോള്‍ത്തന്നെ സഭാവിശ്വാസത്തിലും പ്രേഷിതത്വത്തിലും ഉരുത്തിരിയുന്ന ഐക്യമാണ് വളര്‍ച്ചയുടെയും സഹവര്‍ത്തിത്വത്തിന്റെയും ലക്ഷണം. ഈ സൗഹാര്‍ദാന്തരീക്ഷം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന ഭാരതീയ സഭാ മേലധ്യക്ഷന്മാര്‍ വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രതിജ്ഞാബദ്ധരും നിസ്വാര്‍ഥ സേവകരുമായി കൂടുതല്‍ കര്‍മനിരതരായിത്തീരുവാന്‍ ദൈവാനുഗ്രഹം നേര്‍ന്നുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ്, ഇന്നലെ സീറോ മലബാര്‍ സഭയ്ക്കു രണ്ടു പുതിയ രൂപതകള്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടതിന്റെ രജത ജൂബിലിയുടെയും, വത്തിക്കാനില്‍ പൗരസ്ത്യ തിരുസംഘം സ്ഥാപിതമായതിന്റെ ശതാബ്ദിയുടെയും മുഹൂര്‍ത്തത്തിലാണു പ്രഖ്യാപനം. പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യയൊട്ടാകെ സീറോ മലബാര്‍ സഭയ്ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പിനും ശുശ്രൂഷകള്‍ നല്‍കാന്‍ സാധിക്കും.
Image: /content_image/News/News-2017-10-11-04:47:22.jpg
Keywords: ഭാരതസഭ
Content: 6160
Category: 18
Sub Category:
Heading: ദിവ്യകാരുണ്യമാണ് എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരം: മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍
Content: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ദിവ്യകാരുണ്യത്തിന്റെ മുന്‍പിലുള്ള ധ്യാനമാണ് എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരമെന്നു ഹൊസൂര്‍ രൂപതയുടെ നിയുക്ത ബിഷപ്പ് മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ പാലക്കാട് രൂപതാധ്യക്ഷന്‍ മാ​​​ർ ജേ​​​ക്ക​​​ബ് മനത്തോ​​​ടത്തില്‍ നിന്നു സ്ഥാനികചിഹ്നങ്ങള്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. ജപമാലരാജ്ഞിയുടെ തിരുനാള്‍ദിനമായ ഒക്ടോബര്‍ ഏഴിനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട കാര്യം അറിയിച്ചതെന്ന്‍ നിയുക്ത മെത്രാന്‍ പറഞ്ഞു. ഭയാശങ്കകളോടെ ഉത്തരം പറയാതിരുന്ന എന്നോട്, മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് എന്ന തിരുവചനമാണ് കര്‍ദ്ദിനാള്‍ പറഞ്ഞത്. തിരുവചനം വായിച്ചപ്പോള്‍ ധൈര്യമായിരിക്കുക, നീഎവിടെ പോയാലും ഞാന്‍ നിന്നോടു കൂടെയുണ്ടായിരിക്കും എന്നു കര്‍ത്താവും എന്നെ ധൈര്യപ്പെടുത്തി. കത്തീഡ്രലില്‍ അഖണ്ഡജപമാല നടക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം എന്നുള്ളതും ഒരു ദൈവിക ഇടപെടലായി ഞാന്‍ കാണുന്നു. 'മാര്‍ ജെയിംസ് പഴയാറ്റിലിന്റെ സ്വര്‍ഗത്തിലുള്ള പ്രാര്‍ത്ഥനയും ഇതിനു നിമിത്തമായെന്നു വിശ്വസിക്കുന്നു. അന്തോണീസ് പുണ്യവാളനും പരിശുദ്ധ കന്യകാമറിയവും എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കണം പരിശുദ്ധ അമ്മയുടെ തിരുനാള്‍ദിനം തന്നെ ഈ നിയോഗം എന്നെ തേടിയെത്തിയത്'. മോണ്‍. പൊഴോലിപ്പറമ്പില്‍ പറഞ്ഞു. ദിവ്യകാരുണ്യത്തിന്റെ മുന്‍പില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്ന ഈ ദിവ്യകാരുണ്യ ഉപാസകന് ഹൊസൂര്‍ രൂപതയുടെ അധ്യക്ഷസ്ഥാനം തേടിവന്നതും ഇരിങ്ങാലക്കുട കത്തീഡ്രലിലെ 13 മണിക്കൂര്‍ ആരാധനയ്ക്കിടെയെന്നത് ദൈവനിയോഗം തന്നെയാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
Image: /content_image/India/India-2017-10-11-05:16:23.jpg
Keywords: സീറോ
Content: 6161
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയിലെ രൂപതകളുടെ എണ്ണം മുപ്പത്തിനാലായി: നയിക്കുന്നത് 62 മെത്രാന്‍മാര്‍
Content: കൊച്ചി: തെലുങ്കാനായിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രങ്ങളായി പുതിയ രണ്ടു രൂപതകള്‍ കൂടി സ്ഥാപിതമായതോടെ സീറോ മലബാര്‍ സഭയിലെ ആകെ രൂപതകളുടെ എണ്ണം മുപ്പത്തിനാലായി. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ്, ഇന്നലെ സീറോ മലബാര്‍ സഭയ്ക്കു രണ്ടു പുതിയ രൂപതകള്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പുറപ്പെടുവിച്ചത്. ഹൊസൂര്‍ രൂപതയുടെ അധ്യക്ഷനായി മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിനെ പുതിയതായി തിരഞ്ഞെടുത്തതോടെ കൂടി സഭയിലെ ആകെ മെത്രാന്‍മാരുടെ എണ്ണം 62 ആയതും ശ്രദ്ധേയമാണ്. സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ ആകെയുള്ള 62 മെത്രാന്മാരില്‍ 16 പേര്‍ വിരമിച്ചവരും 10 പേര്‍ സഹായമെത്രാന്മാരുമാണ്. ആകെരൂപതകളില്‍ ഇന്ത്യയ്ക്കുള്ളില്‍ മാത്രം സീറോ മലബാര്‍ സഭാ രൂപതകള്‍ 31 ആയി ഉയര്‍ന്നു. ഇന്ത്യയ്ക്കുള്ളില്‍ രൂപതകളില്ലാത്ത മേഖലകളില്‍ 1,96,123 സീറോ മലബാര്‍ സഭാംഗങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതുവരെ ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ മേല്‍നോട്ടത്തിലായിരുന്നു രൂപതകള്‍ക്കു പുറത്തുള്ള മേഖലകളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഇനി ഷംഷാബാദ് രൂപതയുടെ മേല്‍നോട്ടത്തില്‍ ഇത് ഏകോപിപ്പിക്കും. ഹൈദരാബാദ്, സെക്കന്ദരാബാദ്, ഭോപ്പാല്‍, ജയ്പൂര്‍, ലക്‌നോ, കോല്‍ക്കത്ത, റാഞ്ചി, നാഗ്പൂര്‍, അഹമ്മദാബാദ്, ബറോഡ, സൂറത്ത്, പനാജി, വിശാഖപട്ടണം, ഗ്വാളിയോര്‍, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഝാന്‍സി തുടങ്ങി 94 കേന്ദ്രങ്ങളിലായി ഇപ്പോള്‍ സഭാവിശ്വാസികളുടെ കൂട്ടായ്മകളുണ്ട്. ഇവിടെയെല്ലാം ഭാവിയില്‍ ഇടവകകള്‍ ഉള്‍പ്പെടെയുള്ള അജപാലന സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പുതിയ തീരുമാനം വഴിതെളിക്കും. അദിലാബാദ്, ബല്‍ത്തങ്ങാടി, ഭദ്രാവതി, ബിജ്‌നോര്‍, ഛാന്ദ, ചങ്ങനാശേരി, എറണാകുളംഅങ്കമാലി, ഫരീദാബാദ്, ഖരക്പൂര്‍, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദല്‍പുര്‍, കല്യാണ്‍, കാഞ്ഞിരപ്പിള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാലാ, പാലക്കാട്, രാജ്‌കോട്ട്, രാമനാഥപുരം, സാഗര്‍, സത്‌ന, തലശേരി, താമരശേരി, തക്കല, തൃശൂര്‍, ഉജ്ജയിന്‍ എന്നിവയാണ് ഇന്ത്യയിലെ മറ്റു സീറോ മലബാര്‍ രൂപതകള്‍. ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നിവയാണ് ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍. കാനഡയില്‍ മിസിസാഗ ആസ്ഥാനമായി എക്‌സാര്‍ക്കേറ്റും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരും സഭയ്ക്കുണ്ട്. ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങളെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ഏകോപിപ്പിക്കും.
Image: /content_image/India/India-2017-10-11-05:52:17.jpg
Keywords: സീറോ മലബാര്‍
Content: 6162
Category: 1
Sub Category:
Heading: പൗരസ്ത്യസഭകള്‍ക്ക് വേണ്ടിയുള്ള പ്ലീനറി സമ്മേളനം വത്തിക്കാനില്‍ ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനം വത്തിക്കാനില്‍ ആരംഭിച്ചു. എല്ലാ പൗരസ്ത്യ കത്തോലിക്കാ സഭകളുടെയും പാത്രിയാര്‍ക്കീസുമാരും മേജര്‍ ആര്‍ച്ച്ബിഷപ്പുമാരും മറ്റു സഭാ തലവന്മാരും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. പ്രാര്‍ത്ഥനയും ദൈവവചന പ്രഘോഷണവുമാണ് ഈ കാലഘട്ടത്തില്‍ സഭകളെല്ലാം ചെയ്യേണ്ട പ്രധാന കാര്യമെന്ന് എല്ലാവരോടുമായി മാര്‍പാപ്പ പറഞ്ഞു. സമ്മേളനത്തിന്റെ പ്രഥമദിനമായ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ പൗരസ്ത്യസഭാ അധ്യക്ഷന്മാര്‍ക്കും സ്വകാര്യ സന്ദര്‍ശനം ഒന്നിച്ച് അനുവദിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ എന്നിവര്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ചെയ്ത എല്ലാ നടപടികള്‍ക്കും പാപ്പയോടു നന്ദി പ്രകാശിപ്പിച്ചു. മാര്‍പാപ്പയുടെ പ്രത്യേകമായ ഇടപെടലുകള്‍ കൊണ്ടു മാത്രമാണ് ഫാ. ടോമിനു മോചനം കിട്ടിയതെന്നു ഭാരതത്തിലെ കത്തോലിക്കര്‍ മനസിലാക്കുന്നുണ്ട്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി ഭാരതം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. മദര്‍ തെരേസയുടെ നാമകരണം ഭാരതസഭയ്ക്കു വലിയ ഉത്തേജനം നല്കി. വരാന്‍ പോകുന്ന, സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി എന്ന പ്രഖ്യാപനവും സഭയ്ക്ക് ഏറെ പ്രോത്സാഹജനകമായിരിക്കുമെന്നും അവര്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഭാരതത്തിലെ രണ്ടു പൗരസ്ത്യസഭകള്‍ക്കും മാര്‍പാപ്പ നല്കുന്ന നയപരമായ എല്ലാ പ്രോത്സാഹനങ്ങള്‍ക്കും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും നന്ദി പ്രകാശിപ്പിച്ചു. ഭാരതസഭ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാന്‍ തങ്ങള്‍ എല്ലാവരും പരിശ്രമിക്കുന്നുണ്ടെന്നും ഇരുവരും പാപ്പയെ അറിയിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഭാതലവന്മാരും ഫ്രാന്‍സിസ് പാപ്പയുമായി സംസാരിച്ചു. ക്രൈസ്തവ മതമര്‍ദനത്തെയും പീഡനങ്ങളെക്കുറിച്ചുമാണ് അവര്‍ സംസാരിച്ചത്.
Image: /content_image/News/News-2017-10-11-06:23:20.jpg
Keywords: പൗരസ്ത്യ
Content: 6163
Category: 18
Sub Category:
Heading: അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികാഘോഷം 12ന്
Content: ഭരണങ്ങാനം: അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഒന്‍പതാം വാര്‍ഷികത്തിന് ഭരണങ്ങാനം ഒരുങ്ങുന്നു. 12ന് ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കൃതജ്ഞതാബലിയും മെഴുകുതിരി പ്രദക്ഷിണവും നടക്കും. വൈകുന്നേരം അഞ്ചിനു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല മെഴുകുതിരി പ്രദക്ഷിണം നടക്കും. 2008 ഒക്ടോബര്‍ 12നു വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്. വത്തിക്കാനിലായിരുന്നു ചടങ്ങുകള്‍. നവംബര്‍ ഒന്‍പതിനാണ് ഭരണങ്ങാനത്ത് ഇതിന്റെ ആഘോഷങ്ങള്‍ നടന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനുദിനം നിരവധിയാളുകളാണ് ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.
Image: /content_image/India/India-2017-10-11-06:43:40.jpeg
Keywords: അല്‍ഫോ
Content: 6164
Category: 18
Sub Category:
Heading: മൂവായിരത്തോളം പേര്‍ പങ്കെടുക്കുന്ന പാലാ രൂപതാ യുവജന സമ്മേളനം കുറവിലങ്ങാട്ട്‌
Content: കുറവിലങ്ങാട്‌: സീറോമലബാര്‍ സഭയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പാലാ രൂപതയുടെ യുവജന മഹാസമ്മേളനം 14ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളില്‍ നടക്കും. പാലാ രൂപതയിലെ യുവശക്‌തിയും തുടര്‍ന്ന്‌ സിവൈഎം, കെ.സിവൈ.എം എന്നീ യുവജന സംഘടനകള്‍ക്കുശേഷം പാലാ രൂപതയില്‍ പിറവിയെടുക്കുന്ന എസ്‌.എം.െവെ.എമ്മിന്റെ പ്രഥമ യുവജന സമ്മേളനത്തിനാണ്‌ കുറവിലങ്ങാട്‌ മര്‍ത്തമറിയം ഫൊറോനാ പളളി ആതിഥേയത്വം വഹിക്കുന്നത്‌. 17 ഫൊറോനകളില്‍നിന്നും 170 ഇടവകകളില്‍നിന്നുമായി മൂവായിരത്തോളം യുവജനങ്ങളാണ്‌ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുന്നത്‌. രാവിലെ 9.30-ന്‌ പകലോമറ്റം അര്‍ക്കദിയാക്കോന്‍ നഗറില്‍നിന്ന്‌ ദീപശിഖാ പ്രയാണം പാലാ രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ്‌ കുഴിഞ്ഞാലില്‍ ഉദ്‌ഘാടനം ചെയ്യും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുറവിലങ്ങാട്‌ പഞ്ചായത്ത്‌ ബസ്‌സ്‌റ്റാന്‍ഡില്‍ എത്തിച്ചേരും. തുടര്‍ന്ന്‌ യുവജനങ്ങള്‍ പങ്കെടുക്കുന്ന വിശ്വാസപ്രഖ്യാപന റാലി കുറവിലങ്ങാട്‌ മര്‍ത്തമറിയം ഫൊറോനാ പളളി വികാരി ഡോ.ഫാ. ജോസഫ്‌ തടത്തില്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. പതിനൊന്നിന്‌ മുത്തിയമ്മഹാളില്‍ പൊതുസമ്മേളനം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ഉദ്‌ഘാടനം ചെയ്യും. എസ്‌.എം.െവെ.എം പാലാ രൂപതാ പ്രസിഡന്റ്‌ ഡാനി പാറയില്‍ അധ്യക്ഷത വഹിക്കും. ഡയറക്‌ടര്‍ ഫാ. കുര്യാക്കോസ്‌ കാപ്പിലിപറമ്പില്‍, തദേശസ്വയംഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ്‌ ഐ.എ.എസ്‌ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ഛായാചിത്ര അനാച്‌ഛാദനം നിര്‍വഹിക്കും.
Image: /content_image/News/News-2017-10-11-07:34:30.jpg
Keywords: യുവജന