category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമൂവായിരത്തോളം പേര്‍ പങ്കെടുക്കുന്ന പാലാ രൂപതാ യുവജന സമ്മേളനം കുറവിലങ്ങാട്ട്‌
Contentകുറവിലങ്ങാട്‌: സീറോമലബാര്‍ സഭയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പാലാ രൂപതയുടെ യുവജന മഹാസമ്മേളനം 14ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളില്‍ നടക്കും. പാലാ രൂപതയിലെ യുവശക്‌തിയും തുടര്‍ന്ന്‌ സിവൈഎം, കെ.സിവൈ.എം എന്നീ യുവജന സംഘടനകള്‍ക്കുശേഷം പാലാ രൂപതയില്‍ പിറവിയെടുക്കുന്ന എസ്‌.എം.െവെ.എമ്മിന്റെ പ്രഥമ യുവജന സമ്മേളനത്തിനാണ്‌ കുറവിലങ്ങാട്‌ മര്‍ത്തമറിയം ഫൊറോനാ പളളി ആതിഥേയത്വം വഹിക്കുന്നത്‌. 17 ഫൊറോനകളില്‍നിന്നും 170 ഇടവകകളില്‍നിന്നുമായി മൂവായിരത്തോളം യുവജനങ്ങളാണ്‌ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുന്നത്‌. രാവിലെ 9.30-ന്‌ പകലോമറ്റം അര്‍ക്കദിയാക്കോന്‍ നഗറില്‍നിന്ന്‌ ദീപശിഖാ പ്രയാണം പാലാ രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ്‌ കുഴിഞ്ഞാലില്‍ ഉദ്‌ഘാടനം ചെയ്യും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുറവിലങ്ങാട്‌ പഞ്ചായത്ത്‌ ബസ്‌സ്‌റ്റാന്‍ഡില്‍ എത്തിച്ചേരും. തുടര്‍ന്ന്‌ യുവജനങ്ങള്‍ പങ്കെടുക്കുന്ന വിശ്വാസപ്രഖ്യാപന റാലി കുറവിലങ്ങാട്‌ മര്‍ത്തമറിയം ഫൊറോനാ പളളി വികാരി ഡോ.ഫാ. ജോസഫ്‌ തടത്തില്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. പതിനൊന്നിന്‌ മുത്തിയമ്മഹാളില്‍ പൊതുസമ്മേളനം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ഉദ്‌ഘാടനം ചെയ്യും. എസ്‌.എം.െവെ.എം പാലാ രൂപതാ പ്രസിഡന്റ്‌ ഡാനി പാറയില്‍ അധ്യക്ഷത വഹിക്കും. ഡയറക്‌ടര്‍ ഫാ. കുര്യാക്കോസ്‌ കാപ്പിലിപറമ്പില്‍, തദേശസ്വയംഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ്‌ ഐ.എ.എസ്‌ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ഛായാചിത്ര അനാച്‌ഛാദനം നിര്‍വഹിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-11 11:54:00
Keywordsയുവജന
Created Date2017-10-11 12:04:30