Contents

Displaying 5801-5810 of 25119 results.
Content: 6104
Category: 1
Sub Category:
Heading: വംശീയ അധിക്ഷേപങ്ങൾക്കിരയായി മ്യാൻമറിലെ ക്രൈസ്തവരും
Content: യാങ്കോൺ: മ്യാൻമറിലെ മിലിട്ടറി അധിനിവേശം രോഹിൻഗ്യകൾക്കു പുറമേ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ജീവനും ഭീഷണിയാകുന്നു. നിലവിലെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ രോഹിൻഗ്യ മുസ്ലിംകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ ക്രൈസ്തവര്‍ കടുത്ത വിവേചനത്തിന് ഇരയാകുകയാണെന്ന് ഏഷ്യന്യൂസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗതമായി ബുദ്ധമത രാജ്യമായ മ്യാൻമാറിൽ ഒരു വർഗ്ഗവും ഒരു മതവും എന്ന തത്വം പ്രാവർത്തികമാക്കുകയാണ് മിലിട്ടറി ലക്ഷ്യമെന്ന്‍ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. എന്നാൽ അഞ്ഞൂറോളം വർഷങ്ങൾക്ക് മുൻപു തന്നെ ക്രൈസ്തവ സാന്നിധ്യം മ്യാൻമാറിലുണ്ട്. കച്ചിൻ, ചിൻ, നഗ പ്രദേശങ്ങളിലെ ക്രൈസ്തവർ ദശാബ്ദങ്ങളായി പീഡനങ്ങൾ നേരിടുന്നുണ്ട്. ദേവാലയത്തിനായി ഭൂമി അനുവദിക്കാത്തത് ക്രൈസ്തവ വിരുദ്ധ നിലപാട് നിയമങ്ങളായി അടിച്ചേല്പിക്കപ്പെടുന്നതിനു പ്രധാന ഉദാഹരണമാണ്. അതിനാൽ ഭൂരിപക്ഷം വിശ്വാസികളും ഭവനങ്ങളിലാണ് സമൂഹം പ്രാർത്ഥനകൾക്കായി ഒത്തുചേരുന്നത്. ക്രൈസ്തവ കൂട്ടായ്മയെ തകർക്കുന്നതിനോടൊപ്പം ബുദ്ധമത പ്രചാരണത്തിനായി ഗവൺമെന്റ് മുന്നിട്ടിറങ്ങുന്നത് ആശങ്കാജനകമാണെന്ന്‍ ക്രൈസ്തവ ന്യൂനപക്ഷം ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. കച്ചിൻ പ്രവശ്യയിൽ ദിവ്യബലി നടത്തുന്നതിനും വിശ്വാസികളുടെ കൂട്ടായ്മക്കും നേരെ തുടർച്ചയായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്രൈസ്തവരെ വിപ്ലവകാരികളായി ശിക്ഷിക്കുന്ന സംഭവങ്ങളുമുണ്ട്. നിലവില്‍ ഒന്നര ലക്ഷത്തോളം ജനങ്ങളാണ് കച്ചിനിൽ നിന്നും പലായനം ചെയ്ത് സ്വഭവനങ്ങളിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളാൽ പ്രതിസന്ധിയിലാണ് ആയിരകണക്കിന് കുടുംബങ്ങള്‍. ക്രൈസ്തവരെ തഴഞ്ഞ് ബുദ്ധമതസ്ഥർക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ സ്ഥാനക്കയറ്റം അനുവദിക്കുന്നതും രാജ്യത്തെ ന്യൂനപക്ഷ വിരുദ്ധതയുടെ നേർകാഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ മ്യാൻമാർ ഡെമോക്രാറ്റിക്ക് നേതാവ് സാൻ സുചിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമില്ല. വംശശുദ്ധീകരണത്തിന്റെ പേരില്‍ ഒരു ജനതയെ ഭരണകൂടം ചുട്ടെരിക്കുമ്പോള്‍ മൗനം തുടര്‍ന്നതിന് കടുത്ത വിമര്‍ശനമാണ് സൂചിയ്ക്ക് രാജ്യാന്തരസമൂഹത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്. അതേസമയം നവംബര്‍ 27 മുതല്‍ 30 വരെ തീയതികളില്‍ മ്യാന്‍മറില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുന്നുണ്ട്. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിന് മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2017-10-04-08:40:01.jpg
Keywords: മ്യാ
Content: 6105
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പായെ തായ്‌വാനിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രസിഡന്റ് സായി ഇങ്ങ്-വെന്‍
Content: റോം: തായ്‌വാന്‍ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പായെ ക്ഷണിച്ചുകൊണ്ട് പ്രസിഡന്റ് സായി ഇങ്ങ്-വെന്‍. സമഗ്ര മാനവ വികസനത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ സമിതിയുടെ തലവനായ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് തായ്‌വാന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് പാപ്പായെ ക്ഷണിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് ഇങ്ങ്-വെന്‍ ഫ്രാന്‍സിസ് പാപ്പായെ തായ്‌വാനിലേക്ക് ക്ഷണിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ 7 വരെ കാവോഹ്സിയുങ്ങില്‍ വെച്ച് നടക്കുന്ന 24മത് ലോക ഓഷ്യന്‍ അപ്പസ്തോലിക കോണ്‍ഗ്രസ്സില്‍ അധ്യക്ഷത വഹിക്കുവാനായി തായ്‌വാനിലെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്റിന്റെ ഓഫീസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ തായ്‌വാനും വത്തിക്കാനും തമ്മില്‍ അടുത്തബന്ധമാണുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. സാമ്പത്തിക കൈമാറ്റം, ഭീകരവാദത്തിനെതിരെയുള്ള സംയുക്ത പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള ധാരണാപത്രങ്ങളില്‍ ഒപ്പിട്ടതുള്‍പ്പെടെ ഉഭയകക്ഷിബന്ധത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു. അടുത്ത കാലങ്ങളിലായി വത്തിക്കാനില്‍ നിന്നും നിരവധി മുതിര്‍ന്ന കര്‍ദ്ദിനാള്‍മാരും മെത്രാന്‍മാരും തായ്‌വാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തായ്പേയില്‍ നിന്നും മൂന്നോളം ഉന്നതോദ്യോഗസ്ഥര്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 50 രാജ്യങ്ങളില്‍ നിന്നുമായി ഏതാണ്ട് 250ല്‍പരം പ്രഗല്‍ഭരും, പണ്ഡിതന്‍മാരും 24മത് ലോക ഓഷ്യന്‍ അപ്പസ്തോലിക കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യബന്ധന വ്യവസായത്തിലെ തൊഴില്‍ ചൂഷണത്തെക്കുറിച്ചായിരിക്കും അപ്പസ്തോലിക കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ചകള്‍. തായ്‌വാനിലെത്തിയ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ ഡോക്ടറേറ്റ് നല്‍കി ആദരിക്കുമെന്ന് ഫു ജെന്‍ കത്തോലിക്കാ സര്‍വ്വകലാശാല പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-10-04-09:46:07.jpg
Keywords: തായ്
Content: 6106
Category: 1
Sub Category:
Heading: മതനിരപേക്ഷ സമൂഹങ്ങളിലെ വിശ്വാസമൂല്യച്യുതിയെ ചൂണ്ടിക്കാണിച്ച് ഡച്ച് കര്‍ദ്ദിനാള്‍
Content: റോം: മതനിരപേക്ഷ സമൂഹങ്ങളില്‍ സഭാപ്രബോധനങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ കുറവാണെങ്കിലും ശേഷിക്കുന്ന ന്യൂനപക്ഷം വിശ്വാസ സാക്ഷ്യങ്ങള്‍ വഴി അവയെ നേരിടണമെന്ന്‍ ഡച്ച് കര്‍ദ്ദിനാള്‍ വില്‍ഹെം ജേക്കബുസ് ഐജ്ക്. ദയാവധത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കുന്നതിനായി റോമിലെത്തിയപ്പോള്‍ സി‌എന്‍‌എയ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് നെതര്‍ലന്‍ഡ്‌സിലെ ഉട്രെക്ക്റ്റിലെ മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ വില്‍ഹെം ഇക്കാര്യം പറഞ്ഞത്. ലോകമാകമാനമുള്ള കത്തോലിക്കര്‍ സര്‍ഗ്ഗശക്തിയും സാംസ്കാരിക ഔന്നത്യവുമുള്ള സമൂഹമായിരിക്കണമെന്നും കര്‍ദ്ദിനാള്‍ ആഹ്വാനം നല്‍കി. മതനിരപേക്ഷ സമൂഹത്തില്‍ കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നുമാത്രമാണ് ദയാവധം. 2003 മുതലുള്ള പത്തുവര്‍ഷക്കാലത്തിനിടയില്‍ നെതര്‍ലന്‍ഡ്‌സിലെ കത്തോലിക്കരില്‍ വന്ന കാര്യമായ കുറവും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. 1970നും 80നും ഇടക്കുള്ള കാലയളവില്‍ രാജ്യത്ത് വികാസം പ്രാപിച്ച മതനിരപേക്ഷതയും ഭൗതീകതയുമാണ്‌ ഇതിന്റെ പ്രധാന കാരണമായി അദ്ദേഹം എടുത്തുകാണിക്കുന്നത്. മതനിരപേക്ഷതയും ഭൗതീകതയും പൊതുജീവിതത്തില്‍ വിശ്വാസത്തിനു പ്രാധാന്യം കുറക്കുകയും, ആത്മീയ സംഘടനകള്‍ അപ്രസക്തമാവുകയും ചെയ്തു. 2002-ല്‍ ദയാവധം നിയമപരമാക്കുന്നത് വരെ കാര്യങ്ങള്‍ എത്തി. ഭ്രൂണഹത്യയുടേയും ദയാവധത്തിന്റേയും പേരിലാണ് ഇപ്പോള്‍ ഡച്ച് സമൂഹം അറിയപ്പെടുന്നതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യമായ ബെല്‍ജിയത്തിലും കാര്യങ്ങള്‍ ഒട്ടുംതന്നെ വ്യത്യസ്തമല്ല. ബെല്‍ജിയത്തില്‍ ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയുടെ ആശുപത്രിയില്‍ നിലനില്‍ക്കുന്ന ദയാവധ നിലപാടിനെ പറ്റിയും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പാസാക്കുവാനും ഭേദഗതി വരുത്തുവാനും, നമ്മുടെ നിലപാടുകള്‍ ജേര്‍ണലുകളിലൂടെയും, വെബ്സൈറ്റുകളിലൂടെയും വിവരിക്കുവാനും നമ്മള്‍ കഠിനമായി പരിശ്രമിക്കുന്നത് പോലെതന്നെ സുവിശേഷങ്ങള്‍ പ്രഘോഷിക്കുവാനും വിശ്വാസികള്‍ ശ്രമിക്കേണ്ടതാണെന്നും കര്‍ദ്ദിനാള്‍ വില്‍ഹെം പറഞ്ഞു.
Image: /content_image/News/News-2017-10-04-11:35:22.jpg
Keywords: മത
Content: 6107
Category: 17
Sub Category:
Heading: രോഗവും പട്ടിണിയും മൂലം കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തെ ഒന്നു സഹായിക്കാമോ?
Content: അടച്ചുറപ്പുള്ള മുറിയില്‍ അല്ലെങ്കില്‍ സുരക്ഷിതമായ ഒരു സ്ഥലത്തുനിന്നാകാം ഈ പോസ്റ്റ് നിങ്ങള്‍ വായിക്കുന്നത്. ചെറിയൊരു വരുമാനമാര്‍ഗ്ഗമെങ്കിലും നിങ്ങള്‍ക്ക് ഉണ്ടായേക്കാം. നിങ്ങള്‍ക്ക് മുന്നില്‍ സ്വന്തമായി ഒരു ഭവനമോ വരുമാനമാര്‍ഗ്ഗമോ ആരോഗ്യമോ ഇല്ലാത്ത ഒരു നിര്‍ധന കുടുംബം യാചിക്കുകയാണ്. അതിനാല്‍ തന്നെ മനസാക്ഷിയുടെ കണിക നിങ്ങളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ കുടുംബത്തിനു വേണ്ടി ചെറിയ സഹായമെങ്കിലും ചെയ്യാന്‍ തയാറാകുക. ജീവിതത്തിലെ ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സെന്‍റ് അഗസ്റ്റിന്‍ ഇടവകാംഗമായ ജോസ് റാഫേലും കുടുംബവും ഇന്നു കടന്നുപോകുന്നത്. ഒരുവശത്ത് തീരാരോഗങ്ങള്‍, മറുവശത്ത് ചോര്‍ന്നൊലിക്കുന്ന വീട്, അതിനും അപ്പുറത്ത് ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥ. ഏറ്റവും ലളിതമായി പറഞ്ഞാല്‍ പോലും ജോസിന്റെയും കുടുംബത്തിന്റെയും കഷ്ട്ടപ്പാടും ദുരിതവും ഇനിയും ഏറെയാണ്. കുടുംബനാഥനായ ജോസും ഭാര്യ എത്സമ്മയും മക്കളായ അബിയും അഗസ്റ്റിനും അടങ്ങുന്നതാണ് ഈ കുടുംബം. ജോസ് റാഫേലിന് ചുഴലി, കേള്‍വിക്കുറവ് തുടങ്ങിയ രോഗങ്ങള്‍ നിമിത്തം ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. മകന്‍ അബിയും രോഗബാധിതനാണ്. രോഗിയായ ഭര്‍ത്താവിനെയും മകനെയും ശുശ്രൂഷിക്കേണ്ടതിനാല്‍ എല്‍സമ്മക്കും ജോലിക്കു പോകുവാന്‍ നിവര്‍ത്തിയില്ല. മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത ഈ കുടുംബം ഭക്ഷണത്തിനും അനുദിന ചിലവുകള്‍ക്കും ഏറെ ബുദ്ധിമുട്ടുകയാണ്. മഴക്കാലമായാല്‍ ഒന്നു കയറിയിരിക്കുവാന്‍ പോലും സാധിക്കാത്ത ഒരു ചെറിയ ഭവനത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. മഴനനയാതെ ഒന്നു തലചായ്ക്കാന്‍ ഒരു ചെറിയ ഭവനവും ഈ കുടുംബത്തിന്റെ സ്വപ്നമാണ്. ഭക്ഷണത്തിനും മരുന്നിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്തുവാന്‍ കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് 'ഒരു ഭവനം' എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ കുടുംബത്തെ സാമ്പത്തികമായി ഏതെങ്കിലും രീതിയില്‍ സഹായിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് ഈ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും. നിങ്ങള്‍ ഈ കുടുംബത്തിന് വേണ്ടി നല്‍കുന്ന ഓരോ ചെറിയ സഹായവും സ്വര്‍ഗ്ഗത്തില്‍ വലിയ നിക്ഷേപമായിരിക്കുമെന്ന്‍ തീര്‍ച്ച. നിങ്ങളുടെ സാമ്പത്തികസഹായം ഈ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാവുന്നതാണ്. സര്‍വ്വശക്തനായ ദൈവം നിങ്ങളെയും തലമുറകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. #{red->none->b-> Bank Account Details: ‍}# Name: Mr. Raphel Joskunju P L <br> Bank: State Bank Of India <br> Branch: Arthinkal <br> Account No: 31 50 99 12 089 <br> IFSC Code: SBIN0008593 <br> #{green->none->b->Phone:}# 90 20 21 50 54
Image: /content_image/Charity/Charity-2017-10-04-13:14:56.jpg
Keywords: സഹായി
Content: 6108
Category: 18
Sub Category:
Heading: ദളിത് സഹോദരങ്ങളുടെ സമഗ്രപുരോഗതിയാണ് ഭാരതസഭയുടെ ലക്ഷ്യം: മാര്‍ ജേക്കബ് മുരിക്കന്‍
Content: കൊച്ചി: പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളോളം ജീവിച്ച ദളിത് കത്തോലിക്കാ സഹോദരങ്ങളുടെ സമഗ്രപുരോഗതിയാണ് ഭാരതസഭയുടെ ലക്ഷ്യമെന്നു കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ ദളിത് െ്രെകസ്തവ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം. ദളിതരുടെ ഉന്നമനം സാക്ഷാത്കരിക്കുന്നതിനാണു ഭാരത മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ദളിത് ശാക്തീകരണ നയരേഖ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദളിത് കത്തോലിക്ക മഹാജനസഭ സംസ്ഥാന പ്രസിഡന്റ് അബി കുളത്തൂര്‍ അധ്യക്ഷതവഹിച്ചു. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി നരികുളം മുഖ്യപ്രഭാഷണം നടത്തി. കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, ജോയിന്റ് സെക്രട്ടറി ജയിംസ് ഇലവുങ്കല്‍, ഫാ.ജോസഫ് പാറേക്കാട്ടില്‍, സ്‌കറിയാ ആന്റണി, ജോണി പരമല, ടി.ജെ.ഏബ്രഹാം, എന്‍.ഡി.സെലിന്‍, എ.പി.മാര്‍ട്ടിന്‍, ഡെയിസി നെയ്യാറ്റിന്‍കര, ജസ്റ്റിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-10-05-05:14:04.jpg
Keywords: മുരിക്ക
Content: 6109
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഏഴ് മുതല്‍
Content: രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഏഴിന് ആരംഭിക്കും. 16നാണു പ്രധാന തിരുനാള്‍. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ഒന്‍പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാനയും സന്ദേശവും ഉണ്ടായിരിക്കും. ഏഴിന് ഉച്ചയ്ക്ക് 12.45ന് ഡിസിഎംഎസ് തീര്‍ഥാടനം. വൈകുന്നേരം നാലിനു എസ്എംവൈഎം തീര്‍ഥാടനം. എട്ടിനു രാവിലെ 11 ന് കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ പദയാത്ര. ഫൊറോന വികാരി റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം നാലിന് സെന്റ് മേരീസ് പള്ളി എടാട്, സെന്റ് ആന്റണീസ് പള്ളി ലൂര്‍ദ്മൗണ്ട് എന്നിവിടങ്ങളില്‍നിന്നു തീര്‍ഥാടനം. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. സെബാസ്റ്റ്യന്‍ കുന്പിളുമൂട്ടില്‍, ഫാ.ജോര്‍ജ് നെല്ലിക്കുന്ന് ചെരുവുപുരയിടം. ഒന്പതിനു രാവിലെ ഒന്പതിന് ഇന്‍ഡോര്‍ രൂപത ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം നാലിനു പാലാ രൂപതയിലെ നവവൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പത്തിനു രാവിലെ 10.30 പാലാ രൂപത മാതൃവേദിയുടെയും പിതൃവേദിയുടെയും ആഭിമുഖ്യത്തില്‍ തീര്‍ഥാടനം. റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം നാലിനു പുനലൂര്‍ രൂപത ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 11നു രാവിലെ ഒന്‍പതിനു കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന, സന്ദേശം. കുഴുന്പില്‍ കുടുംബത്തിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. 12നു രാവിലെ ഒന്പതിനു സുറിയാനി കുര്‍ബാന, സന്ദേശം ഫാ. മാത്യു വെണ്ണായപ്പള്ളില്‍. വൈകുന്നേരം നാലിനു കൊടിയേറ്റ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍. വിശുദ്ധ കുര്‍ബാന, സന്ദേശം മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍. 13നു രാവിലെ ഒന്പതിനു ഫാ.മാത്യു വെള്ളാനിക്കലും വൈകുന്നേരം നാലിനു ഫാ.സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശംനല്‍കും.14 നു രാവിലെ ഒന്പതിനു ഫാ. ജയിംസ് വെണ്ണായിപ്പിള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 12.30 ന് തീര്‍ഥാടനവും പ്രാര്‍ഥനാശുശ്രൂഷയും. റവ. ഡോ. കുര്യന്‍ മറ്റം, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ എന്നിവര്‍ നയിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു സമര്‍പ്പിതരുടെ തീര്‍ഥാടനം. വൈകുന്നേരം നാലിനു മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 15 നു രാവിലെ 5.30നും 6.30 നും വിശുദ്ധ കുര്‍ബാന. എട്ടിന് വിശുദ്ധ കുര്‍ബാന, സന്ദേശം വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍. 9.30 നു വിശുദ്ധ കുര്‍ബാന. 1.30 ന് സിഎംഎല്‍ രാമപുരം മേഖലയുടെ തീര്‍ഥാടനം. 2.30 നു വിശുദ്ധ കുര്‍ബാന, സന്ദേശം. രാമപുരം ഫൊറോനയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം 4.30 നു തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. ആറിനു ജപമാല പ്രദക്ഷിണം.പ്രധാന തിരുനാള്‍ ദിനമായ 16നു രാവിലെ 5.30 നും 6.30 നും എട്ടിനും വിശുദ്ധ കുര്‍ബാന. ഫാ. ജോണി എടക്കര, റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, റവ.ഡോ.കുര്യന്‍ മാതോത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഒന്‍പതിനു നേര്‍ച്ച വെഞ്ചരിപ്പ്. പത്തിനു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ചു സന്ദേശം നല്‍കും. 11ന് ഡിസിഎംഎസ് തീര്‍ഥാടകര്‍ക്കു സ്വീകരണം. 12നു പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30നും 3.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.
Image: /content_image/India/India-2017-10-05-05:31:23.jpg
Keywords: കുഞ്ഞ
Content: 6110
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിനു തൃശ്ശൂരില്‍ സ്വീകരണം നല്‍കി
Content: തൃശൂര്‍: യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിനു തൃശൂര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ ഇന്നലെ സ്വീകരണം നല്‍കി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ബൊക്കെ നല്‍കിയും മാര്‍ ജേക്കബ് തൂങ്കുഴി പൊന്നാടയണിയിച്ചും ഫാ. ഉഴുന്നാലിലിനെ വരവേറ്റു. ബിഷപ് മാര്‍ ജോസഫ് നീലങ്കാവില്‍, വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ, സിഎംഐ പ്രോവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ, സലേഷ്യന്‍ പ്രോവിന്‍ഷ്യല്‍ ഫാ. ജോയ്‌സ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആര്‍ച്ച് ബിഷപ്പ്സ് ഹൗസില്‍ അതിരൂപതയിലെ സീനിയര്‍ വൈദികരും സന്യസ്തരും പൗരപ്രമുഖരും എത്തിയിരുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലും ഇന്നലെ വികാരനിര്‍ഭരമായ സ്വീകരണം നല്‍കി. ഉച്ചകഴിഞ്ഞു ഡിവൈനിലെത്തിയ ഫാ. ഉഴുന്നാലിലിനെ ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ സ്വീകരിച്ചു. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ഡെര്‍ബിന്‍, ഫാ. ബിനോയ് ചക്കാനിക്കുന്നേല്‍, ബി.ഡി. ദേവസി എംഎല്‍എ, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, ചാലക്കുടി നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവരും സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണ സമ്മേളനത്തില്‍ ബംഗളൂരു സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്‌സ് തോണിക്കുഴിയിലും പങ്കെടുത്തു. ഡിവൈനിന്റെ ഇംഗ്ലീഷ് വിഭാഗത്തിലെത്തിയ അദ്ദേഹത്തെ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍, ഫാ. മാത്യു തടത്തില്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
Image: /content_image/India/India-2017-10-05-06:01:16.jpg
Keywords: ടോം
Content: 6111
Category: 1
Sub Category:
Heading: കൊളംബിയയില്‍ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: ബൊഗോട്ട: കൊളംബിയയിലെ സാൻ ആന്റോണിയോയുടെ സമീപ പ്രദേശമായ റിയോൺർഗോയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗിരാർഡോറ്റ രൂപതാ വൈദികനായ ഫാ. ഏബലാർഡോ അന്തോണിയോ മുനോസ് സാൻഷേസാണ് വധിക്കപ്പെട്ടത്. ല സെജോയിലേക്കുള്ള പ്രധാന വീഥിയിലാണ് നാൽപത്തിയൊന്നുകാരനായ വൈദികനെ മോഷണ സംഘം കൊലപ്പെടുത്തിയത്. പത്തു വർഷത്തോളമായി ഗിരാർഡോറ്റ രൂപതയിൽ സേവനമനുഷ്ഠിക്കുന്ന ഫാ.ഡോൺ ഏബലാർഡോ, അന്‍റിയോക്യ സിസ്നേറോസ് ഇടവകയില്‍ ശുശ്രൂഷയാരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിലാണ് സംഭവം. ഒക്ടോബർ 3 ചൊവ്വാഴ്ച പതിനൊന്ന് മണിയോടെയാണ് വൈദികൻ ആക്രമിക്കപ്പെട്ടതെന്ന്‍ അന്‍റിയോക്യ ഡെപ്യൂട്ടി പോലീസ് കമാഡർ കേണൽ ജാവീർ മോറാലസ് കർദിനാസ് പറഞ്ഞു. ടാക്സിയിൽ നിന്നും പുറത്തിറങ്ങിയ വൈദികനെ സ്കൂട്ടറിലെത്തിയ ആക്രമികൾ തോക്ക് ചൂണ്ടി പേഴ്സ് ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതിനെ തുടർന്ന് വൈദികനു നേരെ അക്രമികള്‍ വെടിവെക്കുകയായിരിന്നു. പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദികന്റെ മൃതസംസ്കാരം റിയോ നീഗ്രോ കത്തീഡ്രലിൽ വച്ച് ഇന്ന് നടത്തുമെന്ന്‍ ഗിരാർഡോറ്റ ബിഷപ്പ് മോൺ. ഗിലർമോ ഓറോസ്കോ മോൺടോ പറഞ്ഞു. വൈദികന്റെ ആത്മശാന്തിയ്ക്കായി നടത്തുന്ന പ്രാർത്ഥനാ ശുശ്രൂഷയിൽ വിശ്വാസികളെല്ലാം പങ്കെടുക്കണമെന്നു ഗിരാർഡോറ്റ രൂപതാധികൃതർ അഭ്യര്‍ത്ഥിച്ചു. ഫ്രാൻസിസ് മാർപ്പാപ്പയുടെ കൊളബിയൻ സന്ദർശനം കഴിഞ്ഞ് ഒരു മാസം തികയുംമുന്‍പാണ് ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ കൊളബിയയില്‍ സംഭവം അരങ്ങേറിയത്. ഏതാനും മാസങ്ങൾക്കു മുൻപ് അന്‍റിയോക്യയിൽ വച്ച് മറ്റൊരു വൈദികന്‍ മിഷൻ പ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2017-10-05-07:18:06.jpg
Keywords: കൊളംബി
Content: 6112
Category: 9
Sub Category:
Heading: മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി ഹള്ളിൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക ഉപവാസ പ്രാർത്ഥനകൾ
Content: ഒക്ടോബർ 24-ാം തീയതിലെ മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനു വേണ്ടി Hull-ൽ ഇന്നു വൈകുന്നേരം മുതൽ നാളെ വൈകുന്നേരം വരെ, 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയും കുരിശിന്റെ വഴികളും നടക്കും. കൺവെൻഷന്റെ ആത്‌മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥനകൾ ഓരോ കുർബാന സെന്ററുകളിലും കുടുംബങ്ങളിലും നടന്നുവരുന്നുവരുന്നതിന്റെ ഭാഗമായിട്ടാണ് Hull-ൽ പ്രത്യേക ഉപവാസപ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ മാഞ്ചസ്റ്റർ റീജിയൻ കേന്ദ്രീകരിച്ച് ഒക്ടോബർ 24 ന് നടക്കും. കൺവെൻഷന് മുന്നോടിയായി, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കൺവെൻഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദർശനം ഇതിനോടകം മാഞ്ചസ്റ്ററിലെ എല്ലാ കുർബാന സെന്ററുകളിലും പൂർത്തിയായി. രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ , റീജിയണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശ്ശേരി, ഫാ. സിറിൽ ഇടമന, ഫാ. മാത്യു മുളയോലിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്‌ക്കുപുറം, ഫാ. രഞ്ജിത്ത് ജോർജ് മടത്തിറമ്പിൽ എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഥമ ബൈബിൾ കൺവെൻഷനിലേക്കു രൂപത നേതൃത്വവും സംഘാടകസമിതിയും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വിശാലമായ കാർ പാർക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്. <br> The Sheridan Suite, 371 Oldham Road, Manchester, M40 8RR
Image: /content_image/Events/Events-2017-10-05-07:31:42.JPG
Keywords: അഭിഷേകാഗ്നി
Content: 6113
Category: 1
Sub Category:
Heading: വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം കണ്ടെത്തിയതായി തുര്‍ക്കിയിലെ പുരാവസ്തുഗവേഷകര്‍
Content: അങ്കാര: സാന്താക്ലോസ് എന്ന പേരില്‍ ലോകമാകെ അറിയപ്പെടുന്ന മീറായിലെ വിശുദ്ധ നിക്കോളാസിന്റേതെന്ന് കരുതപ്പെടുന്ന ശവകുടീരം കണ്ടെത്തിയതായി തുര്‍ക്കിയിലെ പുരാവസ്തുഗവേഷകര്‍. തെക്കന്‍ തുര്‍ക്കിയിലെ അന്റാലിയാ പ്രവിശ്യയിലെ ദെമ്രേയിലെ സെന്റ്‌ നിക്കോളാസ് ദേവാലയത്തിനടിയിലായിട്ടാണ് ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. അന്റാലിയാ പുരാവസ്തു ഗവേഷക വകുപ്പിന്റെ തലവനായ സെമില്‍ കരാബൈരം ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പ്രൊഫ. സെമാ ദോര്‍ഗന്റെ നേതൃത്വത്തിലുള്ള പുരാവസ്തുഗവേഷകര്‍ ദേവാലയത്തിനടിയില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ശവകുടീരം കണ്ടെത്തിയത്. ദേവാലയത്തിന്റെ തറയില്‍ മാര്‍ബിള്‍ പാകിയിരിക്കുന്നതിനാല്‍ ശവകുടീരത്തിനടുത്തെത്തുക വളരെ ശ്രമകരമായ ഒരു ജോലിയാണെന്നും എന്നാല്‍ ശവകുടീരത്തിന് യാതൊരു കേടുപാടുമില്ലെന്നും സെമില്‍ കരാബൈരം പറഞ്ഞു. വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമെന്ന്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ മീറാ എന്ന പേരിലായിരുന്നു ദെമ്രേ അറിയപ്പെട്ടിരുന്നത്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ നിക്കോളാസിന്റെ ജന്മസ്ഥലമാണിതെന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. കുട്ടികളോടുള്ള സ്നേഹവും, കാരുണ്യവും വഴിയാണ് നാലാം നൂറ്റാണ്ടിലെ മെത്രാനായിരുന്ന വിശുദ്ധ നിക്കോളാസ് ലോകമാകെ അറിയപ്പെടുന്നത്. എ.ഡി. 343-ലായിരുന്നു വിശുദ്ധന്റെ മരണം. അദ്ദേഹത്തെ ദെമ്രേയിലെ ഈ ദേവാലയത്തിലാണ് അടക്കം ചെയ്തിരുന്നത്. #{red->none->b->Must Read: ‍}# {{ വിശുദ്ധ നിക്കോളാസ് എങ്ങനെ സാന്താക്ലോസ് ആയി മാറി? ചരിത്രത്തിലൂടെ ഒരു യാത്ര -> http://www.pravachakasabdam.com/index.php/site/news/3583 }} 1087-ല്‍ ഇറ്റലിയിലെ ബാരിയില്‍ നിന്നുമുള്ള കച്ചവടക്കാര്‍ വിശുദ്ധന്റെ എല്ലുകളടങ്ങിയ തിരുശേഷിപ്പുകള്‍ ഇറ്റലിയിലേക്ക് കടത്തിക്കൊണ്ടു പോയി എന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് തുര്‍ക്കിയിലെ പുരാവസ്തു ഗവേഷകരുടെ അഭിപ്രായം. വിശുദ്ധന്റെ തിരുശേഷിപ്പ് മാറ്റിയിട്ടില്ലായെന്നാണ് ഗവേഷകരുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുതിയ കണ്ടെത്തല്‍ വിനോദസഞ്ചാര മേഖലക്ക് വളര്‍ച്ചയേകുമെന്ന പ്രതീക്ഷയിലാണ് തുര്‍ക്കി. ഡിസംബര്‍ 6-നാണ് വിശുദ്ധ നിക്കോളാസിന്റെ നാമഹേതുകതിരുനാള്‍ ആഘോഷിക്കുന്നത്
Image: /content_image/News/News-2017-10-05-08:20:45.jpg
Keywords: നിക്കോള