Content | അടച്ചുറപ്പുള്ള മുറിയില്‍ അല്ലെങ്കില്‍ സുരക്ഷിതമായ ഒരു സ്ഥലത്തുനിന്നാകാം ഈ പോസ്റ്റ് നിങ്ങള്‍ വായിക്കുന്നത്. ചെറിയൊരു വരുമാനമാര്‍ഗ്ഗമെങ്കിലും നിങ്ങള്‍ക്ക് ഉണ്ടായേക്കാം. നിങ്ങള്‍ക്ക് മുന്നില്‍ സ്വന്തമായി ഒരു ഭവനമോ വരുമാനമാര്‍ഗ്ഗമോ ആരോഗ്യമോ ഇല്ലാത്ത ഒരു നിര്‍ധന കുടുംബം യാചിക്കുകയാണ്. അതിനാല്‍ തന്നെ മനസാക്ഷിയുടെ കണിക നിങ്ങളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ കുടുംബത്തിനു വേണ്ടി ചെറിയ സഹായമെങ്കിലും ചെയ്യാന്‍ തയാറാകുക.
ജീവിതത്തിലെ ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സെന്‍റ് അഗസ്റ്റിന്‍ ഇടവകാംഗമായ ജോസ് റാഫേലും കുടുംബവും ഇന്നു കടന്നുപോകുന്നത്. ഒരുവശത്ത് തീരാരോഗങ്ങള്‍, മറുവശത്ത് ചോര്‍ന്നൊലിക്കുന്ന വീട്, അതിനും അപ്പുറത്ത് ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥ. ഏറ്റവും ലളിതമായി പറഞ്ഞാല്‍ പോലും ജോസിന്റെയും കുടുംബത്തിന്റെയും കഷ്ട്ടപ്പാടും ദുരിതവും ഇനിയും ഏറെയാണ്.
കുടുംബനാഥനായ ജോസും ഭാര്യ എത്സമ്മയും മക്കളായ അബിയും അഗസ്റ്റിനും അടങ്ങുന്നതാണ് ഈ കുടുംബം. ജോസ് റാഫേലിന് ചുഴലി, കേള്‍വിക്കുറവ് തുടങ്ങിയ രോഗങ്ങള്‍ നിമിത്തം ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. മകന്‍ അബിയും രോഗബാധിതനാണ്. രോഗിയായ ഭര്‍ത്താവിനെയും മകനെയും ശുശ്രൂഷിക്കേണ്ടതിനാല്‍ എല്‍സമ്മക്കും ജോലിക്കു പോകുവാന്‍ നിവര്‍ത്തിയില്ല. മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത ഈ കുടുംബം ഭക്ഷണത്തിനും അനുദിന ചിലവുകള്‍ക്കും ഏറെ ബുദ്ധിമുട്ടുകയാണ്. മഴക്കാലമായാല്‍ ഒന്നു കയറിയിരിക്കുവാന്‍ പോലും സാധിക്കാത്ത ഒരു ചെറിയ ഭവനത്തിലാണ് ഈ കുടുംബം താമസിക്കുന്നത്.
മഴനനയാതെ ഒന്നു തലചായ്ക്കാന്‍ ഒരു ചെറിയ ഭവനവും ഈ കുടുംബത്തിന്റെ സ്വപ്നമാണ്. ഭക്ഷണത്തിനും മരുന്നിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്തുവാന്‍ കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് 'ഒരു ഭവനം' എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു.
ഈ കുടുംബത്തെ സാമ്പത്തികമായി ഏതെങ്കിലും രീതിയില്‍ സഹായിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് ഈ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും. നിങ്ങള്‍ ഈ കുടുംബത്തിന് വേണ്ടി നല്‍കുന്ന ഓരോ ചെറിയ സഹായവും സ്വര്‍ഗ്ഗത്തില്‍ വലിയ നിക്ഷേപമായിരിക്കുമെന്ന്‍ തീര്‍ച്ച. നിങ്ങളുടെ സാമ്പത്തികസഹായം ഈ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാവുന്നതാണ്. സര്‍വ്വശക്തനായ ദൈവം നിങ്ങളെയും തലമുറകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
#{red->none->b-> Bank Account Details: }#
Name: Mr. Raphel Joskunju P L
Bank: State Bank Of India
Branch: Arthinkal
Account No: 31 50 99 12 089
IFSC Code: SBIN0008593
#{green->none->b->Phone:}# 90 20 21 50 54 |