Contents
Displaying 5771-5780 of 25118 results.
Content:
6074
Category: 18
Sub Category:
Heading: ഷെവലിയര്‍ ബെര്‍ളി പുരസ്കാരം എബ്രഹാം അറക്കലിന്
Content: കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സ്ഥാപക പ്രസിഡന്റ് ഷെവലിയര്‍ കെ.ജെ. ബെര്‍ളിയുടെ സ്മരണാര്‍ത്ഥം നല്‍കി വരുന്ന മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം ഷെവലിയര്‍ പ്രൊഫ. എബ്രഹാം അറക്കലിന്. ആലപ്പുഴ കര്‍മസദന്‍ പാസ്റ്ററല്‍ സെന്ററില്‍ ഒക്‌ടോബര്‍ രണ്ടിന് ചേരുന്ന സമ്മേളനത്തില്‍ പുരസ്‌ക്കാരം സമ്മാനിക്കും. 25000 രൂപയും ഫലകവുമാണ് അവാര്‍ഡ്. സഭയ്ക്കും സമുദായത്തിനും നല്‍കിയ വിശിഷ്ട സേവനങ്ങളെയും കണക്കിലെടുത്ത് 2007 ഒക്‌ടോബറില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രൊഫ എബ്രഹാം അറക്കലിന് നൈറ്റ്‌സ് ഓഫ് സെന്റ് സില്‍വസ്റ്റര്‍ പദവി നല്‍കി ആദരിച്ചിരിന്നു. കേരള ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ ഏകോപന സമിതി കെ ആര്‍ എല്‍ സി സി അംഗം, സമുദായ അല്മായ സംഘടന കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍ പ്രവര്‍ത്തകാംഗം, കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ്, സദ്‌വാര്‍ത്ത ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍, ഇന്ത്യന്‍ കമ്മ്യൂക്കേറ്ററിന്റെ പത്രാധിപസമിതിയംഗം എന്നീ നിലകളില്‍ പ്രൊഫ. എബ്രഹാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/India/India-2017-09-30-06:43:54.jpg
Keywords: അവാര്‍

6075
Category: 1
Sub Category:
Heading: വിശ്വാസ വളർച്ചയിൽ സ്കോട്ട്‌ലൻഡിലെ കത്തോലിക്ക സഭ
Content: എഡിൻബർഗ്: സ്കോട്ട്‌ലൻഡില്‍ കത്തോലിക്ക വിശ്വാസം കൂടുതല്‍ വളര്‍ച്ച പ്രാപിക്കുന്നതായി പുതിയ റിപ്പോർട്ട്. സ്കോട്ടിഷ് ഗവണ്‍മെന്റിന്റെ വാര്‍ഷിക സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. സര്‍വ്വേ പ്രകാരം ഏഴു വർഷത്തിനുള്ളിൽ ജനസംഖ്യയിലെ ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസം സ്വീകരിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പതിനായിരത്തോളം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. നിലവില്‍ സ്കോട്ട്‌ലൻഡില്‍ ആകെ ജനസംഖ്യയുടെ പതിനാല് ശതമാനം ആളുകള്‍ മാത്രമാണ് കത്തോലിക്ക വിശ്വാസികളായിട്ടുള്ളത്. ചര്‍ച്ച് ഓഫ് സ്കോട്ട്ലന്‍ഡ് എന്ന പ്രൊട്ടസ്റ്റന്‍റ് സമൂഹമാണ് രാജ്യത്തു ഭൂരിപക്ഷമായിട്ടുള്ളത്. പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളില്‍ നിന്നുള്ള ശക്തമായ കൊഴിഞ്ഞുപോക്ക് 2024-ല്‍ സ്കോട്ട്ലന്‍ഡ് കത്തോലിക്ക ഭൂരിപക്ഷമാകുന്നതിന് കാരണമാകുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കപ്പെടുന്നത്. സന്തോഷകരമായ വാർത്തകളാണ് പുറത്തു വന്നിരിക്കുന്നതെന്നും എന്നാൽ സുവിശേഷ പ്രവർത്തനം തുടണമെന്നും ലനാര്‍ക്ഷെയറിലെ തിരുകുടുംബ ദേവാലയ പ്രതിനിധികള്‍ പറഞ്ഞു. റിപ്പോർട്ട് ഫലങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ കണക്കുകള്‍ ദൈവിക ദൗത്യത്തിലേക്ക് ഒരു വിളിയായി ഏറ്റെടുക്കണമെന്ന് വിഷോയിലെ വിശുദ്ധ ഇഗ്നേഷ്യസ് കത്തോലിക്ക ദേവാലയധികൃതർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. അതേസമയം ദൈവ വിശ്വാസത്തേക്കാൾ യുക്തി, വികാരം, അനുഭവം എന്നിവയിൽ ജീവിതം ചിട്ടപ്പെടുത്തുന്ന സ്കോട്ടിഷ് ജനതയുടെ രീതി ആശങ്കാജനകമാണെന്ന് സ്കോട്ട്ലാന്റ് ഹ്യുമനിസ്റ്റ് സൊസൈറ്റി ക്യാമ്പയിൻ മാനേജർ ഫ്രസർ സൂതർലാന്റ് അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2017-09-30-07:46:11.jpg
Keywords: സ്കോ

6076
Category: 1
Sub Category:
Heading: ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ മാലാഖമാര്‍ക്കുള്ള പങ്ക് വിവരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ മാലാഖമാര്‍ക്കും മനുഷ്യര്‍ക്കുമുള്ള പങ്കിനെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ടു ഫ്രാന്‍സിസ് പാപ്പാ. മുഖ്യദൂതന്മാര്‍ക്ക് നമ്മുടെ രക്ഷാകരയാത്രയില്‍ പ്രത്യേക ദൗത്യങ്ങളുണ്ടെന്നും മാലാഖമാര്‍ നമ്മുടെ സഹോദരങ്ങളാണെന്നും പാപ്പ പറഞ്ഞു. മുഖ്യദൂതരായ വിശുദ്ധ മിഖായേല്‍-റഫായേല്‍- ഗബ്രിയേല്‍ മാലാഖമാരുടെ തിരുനാളില്‍, സാന്താമാര്‍ത്താ കപ്പേളയിലെ പ്രഭാതബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മാലാഖമാരും മനുഷ്യരും വിളിയനുസരിച്ച് സഹോദരരാണ്. കര്‍ത്താവിനുമുമ്പില്‍ അവിടുത്തേയ്ക്കു ശുശ്രൂഷ ചെയ്യുകയും, അവിടുത്തെ സ്തുതിക്കുകയും, അവിടുത്തെ വദനത്തിന്‍റെ മഹത്വം ധ്യാനിക്കുകയും ചെയ്യുന്നവരാണ് മാലാഖമാര്‍. അതുപോലെ ദൈവികധ്യാനത്തില്‍ ആയിരിക്കുന്നവരാണവര്‍. നമ്മുടെ സഹഗാമികളായിരിക്കാന്‍ കര്‍ത്താവ് അവരെ അയയ്ക്കുന്നു. മുഖ്യദൂതന്മാര്‍ക്ക് നമ്മുടെ രക്ഷാകരയാത്രയില്‍ പ്രത്യേക ദൗത്യങ്ങളുണ്ട്. പിശാചുമായുള്ള യുദ്ധത്തിലാണ് മഹാനായ മിഖായേല്‍. നമ്മുടെ മാതാവായ ഹവ്വയെ പ്രലോഭിപ്പിച്ച ഇന്ന്‍ നമ്മേ പ്രലോഭിപ്പിക്കുന്ന, പിശാചുമായി എതിരിടുന്ന മാലാഖയാണ് മിഖായേല്‍. 'അവന്‍ പാപിയാണ്. അവന്‍ എന്‍റേതാണ്'- പാപം ചെയ്തുകഴിയുമ്പോള്‍ ദൈവത്തിനുമുമ്പില്‍ അവന്‍ നമ്മെക്കുറിച്ച് ഇങ്ങനെ പറയും. ഈ പ്രലോഭനത്തില്‍ വിജയിക്കുന്നതിന് മിഖായേല്‍ മാലാഖ നമ്മെ സഹായിക്കുന്നു. ഗബ്രിയേല്‍ മാലാഖ എല്ലായ്പ്പോഴും സദ്വാര്‍ത്ത കൊണ്ടുവരുന്നു. മറിയത്തിനും, ജോസഫിനും സഖറിയയ്ക്കും കൊണ്ടുവന്നതുപോലെ സദ്വാര്‍ത്തയുമായി വിശുദ്ധ ഗബ്രിയേല്‍ എത്തുന്നു. ദൈവത്തിന്‍റെ സുവിശേഷം നാം മറക്കുമ്പോള്‍, 'യേശു നമ്മോടൊത്തുണ്ട് ' എന്ന സദ്വാര്‍ത്തയുമായി നമ്മുടെ വഴികളില്‍ വി. ഗബ്രിയേല്‍ മാലാഖയുണ്ട്. തെറ്റായ ചുവടുവയ്ക്കാതിരിക്കാന്‍ നമ്മുടെ സഹായത്തിനെത്തുന്ന മാലാഖയാണ് റഫായേല്‍. ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ മാലാഖമാരോടൊത്തു നമുക്കും സഹകരിക്കാം എന്ന ആഹ്വാനവുമായാണ് പാപ്പാ തന്റെ വചനസന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-09-30-08:24:52.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

6077
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ വൈദികരെ തട്ടിക്കൊണ്ടു പോകുന്നത് നിത്യസംഭവമാകുന്നു
Content: അബൂജ/കോംഗോ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടു പോകുന്നത് നിത്യ സംഭവമായി മാറുന്നു. തെക്കന്‍ നൈജീരിയായിലെ കത്തോലിക്കാ വൈദികനായ ഫാ. ലോറന്‍സ് അഡോറോളോയെയാണ് ഏറ്റവും അവസാനമായി തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ട് പോയത്. സെപ്റ്റംബര്‍ 27 ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് അദ്ദേഹത്തെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയത്. നൈജീരിയയിലെ എഡോ സംസ്ഥാനത്തെ ഓക്പെല്ലായിലെ സെന്റ് ബെനഡിക്ട് കത്തോലിക്കാ ദേവാലയത്തിലെ വികാരിയായ റവ. ലോറന്‍സ് അഡോറോളോയെ ഓച്ചിയില്‍ നിന്നും ഇടവകയിലേക്ക് മടങ്ങുന്ന വഴിക്കാണ് തട്ടിക്കൊണ്ട് പോയത്. ഓച്ചിയിലെ മെത്രാനായ മോണ്‍സിഞ്ഞോര്‍ ഗബ്രിയേല്‍ ഡൂണിയ ആണ് ഇക്കാര്യം പുറത്തുവിട്ടത്. തട്ടിക്കൊണ്ടു പോയവര്‍ ഇതിനോടകം തന്നെ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് സഭയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ യാതൊരുതരത്തിലുള്ള മോചനദ്രവ്യവും നല്‍കില്ല എന്ന നിലപാടാണ് നൈജീരിയയിലെ മെത്രാന്‍ സമിതി സ്വീകരിച്ചിരിക്കുന്നത്. തെക്കന്‍ നൈജീരിയയില്‍ നിന്നു മാത്രം ഈ വര്‍ഷം തന്നെ മൂന്ന്‍ കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ 18-ന് ജെസ്യൂട്ട് വൈദികനായ സാമുവല്‍ ഓക്കേവുയിദേഗ്ബേയെ അക്രമികളുടെ സംഘം തട്ടിക്കൊണ്ടുപോയിരിന്നു. ജൂണ്‍ 16-ന് തട്ടിക്കൊണ്ട് പോകപ്പെട്ട ഫാദര്‍ ന്വാചുക്ക്വുവിനെ പിന്നീട് പോലിസ് മോചിപ്പിക്കുകയുണ്ടായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1ന് ഇമോ സംസ്ഥാനത്തെ ഫാദര്‍ സിറിയക്കൂസ് ഒനുന്‍ക്വോയെ അക്രമികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. രണ്ടുവര്‍ഷം മുന്‍പ് തട്ടിക്കൊണ്ട് പോയ ഫാദര്‍ ഗ്രബ്രിയേല്‍ ഒയാക്കായെക്കുറിച്ച് ഇതുവരെ യാതൊരുവിവരവുമില്ലായെന്നതും വൈദികര്‍ക്ക് നേരെയുള്ള ആക്രമണം എടുത്തുകാണിക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ സ്ഥിതിയും സമാനമാണ്. കോംഗോയിലെ വടക്കന്‍ സംസ്ഥാനമായ കിവുവിലെ ബെനി-ബുടെംബോ രൂപത ബുന്യാകാ ഇടവകയിലെ ഡോണ്‍ പിയറെ അകിലിമാലി, ഡോണ്‍ ചാള്‍സ് കിപാസാ എന്നിവരെ കഴിഞ്ഞ ജൂലൈ മാസം തട്ടിക്കൊണ്ടു പോയിരിന്നു. ഇവരെക്കുറിച്ച് യാതോരുവിവരവും ലഭ്യമല്ല. 2012-ല്‍ തട്ടിക്കൊണ്ടു പോയ ജീന്‍ പിയറെ ണ്ടുലാനി, അന്‍സെലം വസികുണ്ടി, എഡ്മണ്ട് ബാമുടുട്ടെ എന്നീ അസംപ്ഷന്‍ വൈദികരേക്കുറിച്ചും ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. തട്ടിക്കൊണ്ട് പോയ വൈദികരെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കോംഗോ മെത്രാന്‍ സമിതി രംഗത്തുണ്ട്.
Image: /content_image/News/News-2017-09-30-09:13:43.jpg
Keywords: ആഫ്രിക്ക

6078
Category: 1
Sub Category:
Heading: ഭാരത കത്തോലിക്കാസഭയ്ക്കു കൃതജ്ഞതയര്‍പ്പിച്ചു ഫാ. ടോം
Content: ബംഗളൂരു: തന്‍റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത ഭാരത കത്തോലിക്കാസഭയോടു കൃതജ്ഞതയര്‍പ്പിച്ചു ഫാ. ടോം ഉഴുന്നാലില്‍. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടക്കുന്ന ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഭാരതത്തിലെ കര്‍ദ്ദിനാള്‍മാരോടും വിവിധ മെത്രാപ്പോലീത്തമാരോടും മെത്രാന്മാരുമൊത്തുള്ള തന്റെ നന്ദിയറിയിച്ചത്. വെള്ളിയാഴ്ച രാവിലെ 11ന് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനെത്തിയ ഫാ. ഉഴുന്നാലിലിനെ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ബൊക്ക നല്‍കിയാണ് സ്വീകരിച്ചത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഷാള്‍ അണിയിച്ചു. മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സന്ദേശം നല്‍കി. കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ പ്രാര്‍ത്ഥന നയിച്ചു. നിരന്തരമായ പ്രാര്‍ഥനകള്‍ക്കു ദൈവം പ്രത്യാശയുള്ള മറുപടി നല്‍കുമെന്നതു ഫാ. ടോം ഉഴുന്നാലിലിന്റെ മടങ്ങിവരവിലൂടെ ഒരിക്കല്‍കൂടി ലോകം മനസിലാക്കിയതായി കര്‍ദ്ദിനാള്‍മാര്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം വിരുന്നിലും സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തിലും ഫാ. ഉഴുന്നാലില്‍ പങ്കെടുത്തു. വൈകുന്നേരം 5.30നു ബംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന കൃതജ്ഞതാ പ്രാര്‍ത്ഥനയിലും പൊതുസമ്മേളനത്തിലും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗറെഢി ഉള്‍പ്പെടെ സാമൂഹ്യ, മത രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
Image: /content_image/News/News-2017-10-01-03:13:49.jpg
Keywords: ടോം

6079
Category: 1
Sub Category:
Heading: തടവറയിലെങ്കിലും മനസും ഹൃദയവും നിറയെ പ്രാര്‍ത്ഥനയിലായിരിന്നു: ഫാ. ടോം ഉഴുന്നാലില്‍
Content: ബംഗളൂരു: തടവറയിലെങ്കിലും മനസും ഹൃദയവും നിറയെ പ്രാര്‍ത്ഥനയും ദൈവവുമായുള്ള സംഭാഷണങ്ങളുമായിരുന്നുവെന്ന്‍ ഫാ. ടോം ഉഴുന്നാലില്‍. കണ്‍ മുന്നില്‍വെച്ചു കൊല്ലപ്പെട്ട നാലു സന്യാസിനികള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളും അവരെ വെടിവച്ചവരുടെ മാനസാന്തരവും തന്റെ പ്രാര്‍ത്ഥനകളിലുണ്ടായിരുന്നുവെന്ന്‍ ബംഗളൂരൂവില്‍ ഫാ. ടോം പറഞ്ഞു. മരണത്തെക്കുറിച്ചു ഞാന്‍ തെല്ലും ആശങ്കപ്പെട്ടില്ല. പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിച്ച് പ്രതീക്ഷയോടെ കാത്തിരിക്കാനായിരുന്നു തമ്പുരാന്‍ എന്നോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. സെപ്റ്റംബര്‍ പത്തിനാണു മോചനത്തെക്കുറിച്ച് ആദ്യ സൂചന ലഭിക്കുന്നത്. പുലര്‍ച്ചെ കുളിച്ചു തയാറാവാന്‍ ഭീകരര്‍ ആവശ്യപ്പെടുമ്പോള്‍ മോചനത്തിനല്ല, മറ്റെന്തോ അപകടത്തിലേക്കുള്ള വിളിയെന്നാണ് ആദ്യം തോന്നിയത്. വിശാലമായ സൗകര്യങ്ങളുള്ള ഒരു വാഹനത്തില്‍ യാത്ര തുടങ്ങി. കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു ഞാന്‍. ഒന്നും കാണുന്നില്ല. എത്തരത്തിലുള്ള സ്ഥലമെന്നും മനസിലാവുന്നില്ല.ഏതാനും മണിക്കൂറുകള്‍ അതിവേഗത്തിലുള്ള യാത്ര. എവിടെയോ ഏറെ നേരം നിര്‍ത്തിയിട്ടു. പിന്നീട് യാത്ര വീണ്ടും. പക്ഷേ, അതു തടവറയിലേക്കുള്ള മടക്കയാത്രയായിരുന്നുവെന്നു പിന്നീടാണു മനസിലായത്. ശ്രമം അപ്പോള്‍ പരാജയപ്പെട്ടെങ്കിലും എന്നെ വിട്ടുനല്‍കാന്‍ തന്നെയാണു ഭീകരരുടെ പദ്ധതിയെന്ന് എനിക്കു സൂചന കിട്ടി. അന്നു രാത്രി വീണ്ടും കണ്ണുകള്‍ മൂടിക്കെട്ടി യാത്ര ആരംഭിച്ചു. ഏറെ നേരം സഞ്ചരിച്ചശേഷം മറ്റൊരു വണ്ടിയിലേക്ക്. അതുവരെയുണ്ടായിരുന്നവരായിരുന്നില്ല ശേഷം കൂട്ട്. രാത്രി കഴിഞ്ഞെന്നും പകലായെന്നും മനസിലായി. യാത്ര മണിക്കൂറുകള്‍ നീണ്ടു. രാത്രിയിലെപ്പോഴോ ഭീകരരില്‍ ഒരാള്‍ തോളില്‍ തട്ടി പറഞ്ഞു; വെല്‍ക്കം ടു ഒമാന്‍. അപ്പോഴാണു ഞാന്‍ ഒമാനിലെത്തിയ വിവരം അറിയുന്നത്. അവിടുന്നു വിമാനത്തില്‍ മസ്‌കറ്റിലെത്തിയതോടെ, പുറംലോകത്തിന്റെ വെട്ടം കണ്ടതോടെ പുതിയ പ്രതീക്ഷകള്‍. ദൈവത്തിലുള്ള വിശ്വാസത്തിനും സാക്ഷ്യത്തിനും എനിക്കും നമുക്കെല്ലാവര്‍ക്കുമുള്ള നിയോഗമായിക്കൂടിയാണ് എനിക്കുണ്ടായ അനുഭവങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2017-10-01-03:31:37.jpg

6080
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി
Content: കൊച്ചി: പ്രാര്‍ത്ഥനകള്‍ക്ക് ഒടുവില്‍ ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ മാണി എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വികെ ഇബ്രാഹിം കുഞ്ഞ്, വൈദികര്‍, സന്യാസിനികള്‍, കുടുംബാംഗങ്ങള്‍, എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. തനിക്ക് നല്‍കിയ സ്‌നേഹത്തിനു സ്വീകരണത്തിനും നന്ദിയുണ്ടെന്നും ഇവിടെ തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും ഫാ ടോം ഉഴുന്നാലില്‍ മാധ്യമങ്ങളോട് പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരെ മരടിലെ ഡോണ്‍ബോസ്‌കോ ഭവനിലേക്കാണ് അദ്ദേഹം പോകുന്നത്. ശേഷം സീറോ മലബാര്‍ ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കാണും. ഉച്ചക്ക് പാലായിലേക്ക് പോകും..പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കും. പിന്നീട് ജന്‍മ നാടായ പാലയിലെ രാമപുരത്തേക്ക് പോകും. അവിടെ വന്‍ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നാളെ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടും. അവിടെവെച്ച് മുഖ്യമന്ത്രിയടക്കമുള്ളവരെ കാണും. മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി 2014 സെപ്റ്റംബർ ആറിനായിരുന്നു ഫാ. ടോം ഇതിനുമുമ്പു ജന്മനാട്ടിലെത്തിയത്. വെള്ളിയാഴ്ച്ചയോടെ ബെംഗളൂരുവിലേക്ക് മടങ്ങും വിധമാണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
Image: /content_image/News/News-2017-10-01-04:33:54.jpg
Keywords: ഉഴുന്നാ

6081
Category: 18
Sub Category:
Heading: ആഗോള ക്‌നാനായ യുവജന സംഗമം സമാപിച്ചു
Content: രാജപുരം: രണ്ടു ദിവസങ്ങളിലായി രാജപുരത്തു നടന്ന ആഗോള ക്‌നാനായ യുവജന സംഗമം ഐക്യം 2017സമാപിച്ചു. രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന സംഗമത്തിന്റെ സമാപന സമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കുടിയേറ്റ ജനതയുടെ വേദനകളും ദുഃഖങ്ങളും ദുരിതങ്ങളുമാണ് ഇന്നു നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്കു കാരണമെന്നും അവര്‍ കാട്ടിത്തന്ന വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും നല്ല മാതൃകകള്‍ വരുംതലമുറയ്ക്കു പകര്‍ന്നു നല്‍കുന്‌പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജോബിന്‍ ഏബ്രഹാം ഇലക്കാട്ട് അധ്യക്ഷത വഹിച്ചു. ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം പറന്‌പേട്ട്, കെസിസി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, കെസിഡബ്ല്യുഎ മലബാര്‍ റീജണ്‍ പ്രസിഡന്റ് മൗലി തോമസ് ആരോംകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത് സ്വാഗതവും മലബാര്‍ റീജണ്‍ കെസിവൈഎല്‍ ചാപ്ലയിന്‍ ഫാ. ബിന്‍സ് ചേത്തലില്‍ നന്ദിയും പറഞ്ഞു. തലശേരി അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍.ജോസഫ് പാംപ്ലാനി, ഫ്രാന്‍സിസ് പെരേര എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചയ്ക്ക് ഫാ. ജോയി കറുകപ്പറന്പില്‍, പ്രഫ. ഷീല സ്റ്റീഫന്‍, ഷിനോ കുന്നപ്പള്ളി, സിസ്റ്റര്‍ ആന്‍ ജോസ് എസ്വിഎം എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. ബെന്നി ചേരിയില്‍ മോഡറേറ്ററായിരുന്നു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് യുവജന സംഗമം ഉദ്ഘാടനം ചെയ്തു. കെസിവൈഎല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് മെല്‍ബിന്‍ തോമസ് പുളിയംതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. മാര്‍ ജോസഫ് പണ്ടാരശേരില്‍ ആമുഖപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഐസിവൈഎം പ്രസിഡന്റ് സിജോ അന്പാട്ട്, കെസിസി മലബാര്‍ റീജണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2017-10-01-07:31:02.jpg
Keywords: ക്നാ

6082
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പാക്കിസ്ഥാനി യുവതിയ്ക്ക് വധഭീഷണി
Content: ലാഹോർ: പാക്കിസ്ഥാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുസ്ളിം യുവതിയ്ക്കും കുടുംബത്തിനും വധഭീഷണി. എമ്മാനുവേല്‍ ഗില്‍ എന്ന വ്യക്തിയുടെ ജീവിതപങ്കാളിയ്ക്ക് നേരെയാണ് ഇസ്ലാമിക വിശ്വാസികളുടെ ഭീഷണി. ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ കടുത്ത വെല്ലുവിളികളുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഏജൻസി ഫിഡ്സ് എന്ന മാധ്യമമാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. യുവതിയുടെ കുടുംബം തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് പാക്കിസ്ഥാനി ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന നിയമജ്ഞൻ സർദാർ മുഷ്തഖ് ഗിൽ പറഞ്ഞു. ക്രൈസ്തവനെ വിവാഹം ചെയ്യുകയും അദ്ദേഹത്തിന്റെ വിശ്വാസം സ്വീകരിക്കുകയും ചെയ്ത യുവതി തിരികെ ഇസ്ലാമിലേക്ക് വരണമെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യം. മതസ്വാതന്ത്ര്യം ഭരണഘടനാപരമായി പൗരന്റെ അവകാശമാണെന്ന് സർദാർ മുഷ്തഖ് ഗിൽ വ്യക്തമാക്കി. അസഹിഷ്ണുതയാണ് ഇത്തരം വൈരാഗ്യബുദ്ധിയ്ക്ക് പിന്നില്‍. ക്രിസ്തുവിന് മാത്രമേ സഹനങ്ങളെ അതിജീവിക്കാനുള്ള ശക്തി നൽകാനാകൂ. ദൈവകൃപയാൽ ഹൃദയം പ്രകാശിതമാക്കുമ്പോൾ ശരിയായ തീരുമാനം എടുക്കാനാകും. ഗവൺമന്റ് അവർക്ക് ആവശ്യമായ സുരക്ഷ ഒരുക്കണം. വിവാഹമെന്ന കൂദാശയെ എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തുന്നവര്‍ അംഗീകരിക്കണമെന്നും ഗിൽ പറഞ്ഞു. നിലവില്‍ ഇസ്ലാം മതം വിശ്വാസം ത്യജിക്കുന്നവരെ അതിക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കുകയും വധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പാക്കിസ്ഥാനിലേത്. ഇസ്ലാം വിശ്വാസം ഉപേക്ഷിക്കുന്നത് ദൈവനിന്ദയായിട്ടാണ് പാക്കിസ്ഥാനിൽ കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2017-10-01-09:29:38.jpg
Keywords: പാക്കി

6083
Category: 18
Sub Category:
Heading: ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെ ഫലം നേരില്‍ ദര്‍ശിച്ച് രാമപുരം
Content: രാമപുരം: ഒന്നര വര്‍ഷത്തെ ശക്തമായ പ്രാര്‍ത്ഥനയുടെ ഒടുവില്‍ ഫാ. ടോം ജന്മനാട്ടില്‍ എത്തിയപ്പോള്‍ രാമപുരം ജനത ഒരുക്കിയത് ഹൃദ്യമായ സ്വീകരണം. പാലാ രൂപതയുടെ സ്വീകരണം ഏറ്റുവാങ്ങിയശേഷം നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് രാമപുരത്തേക്ക് നാടൊന്നാകെ സഹനദാസനെ ആനയിച്ചത്. വൈദികന്റെ കരങ്ങളെ സ്പര്‍ശിക്കാനും സഹനത്തിന്റെ കണ്ണീര്‍ച്ചാലുകള്‍ വീണ മുഖത്ത് സാന്ത്വനത്തിന്റെ ചുംബനം നല്‍കാനും ആയിരങ്ങളാണ് രാമപുരത്ത് എത്തിയത്. പള്ളിക്കവലയിലെ കുരിശടിയില്‍ സലേഷ്യന്‍ സഭയുടെ വാഹനത്തില്‍ നിന്നിറങ്ങി നേര്‍ച്ച അര്‍പ്പിക്കാന്‍ നടന്നുകയറിയ ടോമച്ചന്‍ പരിശുദ്ധ കന്യകാമാതാവിനും വിശുദ്ധ ആഗസ്തീനോസിനും വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കും വാഴ്ത്തപ്പെട്ട തേവര്‍പറന്പില്‍ കുഞ്ഞച്ചനും പേരുപറഞ്ഞു നന്ദിയര്‍പ്പിച്ചു. ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ ഹാരാര്‍പ്പണം ചെയ്ത് മാതൃ ഇടവകയുടെ ആദരം അര്‍പ്പിച്ചതിനു ശേഷമായിരുന്നു ഇരുവശവും ജനം തിങ്ങിനിറഞ്ഞ പാതയിലൂടെ തുറന്ന ജീപ്പില്‍ ദേവാലയത്തിലേക്ക് ആനയിക്കപ്പെട്ടത്. ജന്മനാട്ടില്‍ തിങ്ങിനിറഞ്ഞ മുഖങ്ങളിലേക്കു വികാരഭരിതനായാണ് ടോമച്ചന്‍ നോക്കിയത്. കൈകള്‍ ഉയര്‍ത്തി അദ്ദേഹം ജനസാഗരത്തെ അഭിവാദ്യംചെയ്തു. തന്റെ മോചനം ആഗ്രഹിച്ചു ദേവാലയങ്ങളില്‍ മാത്രമല്ല, രാമപുരത്തെ ക്ഷേത്രങ്ങളിലും മുസ്ലിം പള്ളികളിലുമൊക്കെ പ്രാര്‍ത്ഥനകള്‍ നടന്നുവെന്നതിനെ അനുസ്മരിച്ച് ഫാ. ടോം നാടിനു നന്ദി പറഞ്ഞു. കരങ്ങള്‍ നീട്ടി സ്‌നേഹം പങ്കുവച്ചാണ് അച്ചന്‍ തുറന്ന വാഹനത്തില്‍ മാതൃ ദേവാലയത്തിലേക്കു നീങ്ങിയത്. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടം വണങ്ങിയ ശേഷം കൃതജ്ഞതാബലി അര്‍പ്പിച്ചു. തുടര്‍ന്ന് അനുമോദന സമ്മേളനത്തിനുശേഷം രാത്രിയാണ് ഫാ. ടോം ജന്മഗൃഹത്തിലെത്തിയത്. ഇന്നലെ രാത്രി ഒന്പതോടെയാണ് ടോമച്ചന്‍ ജന്മവീട്ടിലേക്ക് എത്തിയത്. ജ്യേഷ്ഠസഹോദരന്‍ മാത്യുവും സഹോദരി മേരിയും ഉള്‍പ്പെടെ കുടുംബാംഗങ്ങളൊന്നാകെ പ്രാര്‍ഥനയോടെയാണ് പ്രിയസഹോദരനെ വീട്ടിലേക്ക് ആനയിച്ചത്. ഫാ.ടോമിനെ സ്വീകരിക്കാന്‍ അയല്‍വാസികളും കാത്തുനിന്നിരുന്നു. മധുരം പങ്കുവച്ച സന്തോഷം പങ്കിട്ടു. ടോമച്ചനെ ആശ്ലേഷിക്കാനും മുത്തം നല്‍കാനും കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും മത്സരിച്ചു. അമ്മയുടെ ചിത്രത്തിലേക്കും മാതാപിതാക്കളുടെ മുറിയിലേക്കും അച്ചന്റെ കണ്ണുകള്‍ കടന്നുപോയി. ഓടിപ്പാഞ്ഞുനടന്ന കുടുംബത്തിലെ കൊച്ചുമക്കളെ അരികില്‍ വിളിച്ചു ചുംബിച്ചും അനുഗ്രഹം നേര്‍ന്നും മുതിര്‍ന്നവര്‍ക്കു സ്തുതി ചൊല്ലിയും അച്ചനും സന്തോഷത്തിനൊപ്പം ചേര്‍ന്നു. കേക്ക് മുറിച്ചു മൂത്തജ്യേഷ്ഠന്‍ മാത്യുവിന് ആദ്യം സമ്മാനിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലുക്കുന്നേല്‍, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, ഏരിയാ സെക്രട്ടറി വി.ജി.വിജയകുമാര്‍, ലാലിച്ചന്‍ ജോര്‍ജ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ബേബി ഉഴുത്തുവാല്‍, ഈരാറ്റുപേട്ടയില്‍നിന്ന് മുസ്ലിം സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഭവനത്തിലെത്തിയിരുന്നു.
Image: /content_image/India/India-2017-10-02-04:35:12.jpg