category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഷെവലിയര്‍ ബെര്‍ളി പുരസ്കാരം എബ്രഹാം അറക്കലിന്
Contentകൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സ്ഥാപക പ്രസിഡന്റ് ഷെവലിയര്‍ കെ.ജെ. ബെര്‍ളിയുടെ സ്മരണാര്‍ത്ഥം നല്‍കി വരുന്ന മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം ഷെവലിയര്‍ പ്രൊഫ. എബ്രഹാം അറക്കലിന്. ആലപ്പുഴ കര്‍മസദന്‍ പാസ്റ്ററല്‍ സെന്ററില്‍ ഒക്‌ടോബര്‍ രണ്ടിന് ചേരുന്ന സമ്മേളനത്തില്‍ പുരസ്‌ക്കാരം സമ്മാനിക്കും. 25000 രൂപയും ഫലകവുമാണ് അവാര്‍ഡ്. സഭയ്ക്കും സമുദായത്തിനും നല്‍കിയ വിശിഷ്ട സേവനങ്ങളെയും കണക്കിലെടുത്ത് 2007 ഒക്‌ടോബറില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രൊഫ എബ്രഹാം അറക്കലിന് നൈറ്റ്‌സ് ഓഫ് സെന്റ് സില്‍വസ്റ്റര്‍ പദവി നല്‍കി ആദരിച്ചിരിന്നു. കേരള ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ ഏകോപന സമിതി കെ ആര്‍ എല്‍ സി സി അംഗം, സമുദായ അല്മായ സംഘടന കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍ പ്രവര്‍ത്തകാംഗം, കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ്, സദ്‌വാര്‍ത്ത ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍, ഇന്ത്യന്‍ കമ്മ്യൂക്കേറ്ററിന്റെ പത്രാധിപസമിതിയംഗം എന്നീ നിലകളില്‍ പ്രൊഫ. എബ്രഹാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-09-30 11:13:00
Keywordsഅവാര്‍
Created Date2017-09-30 11:13:54