Contents

Displaying 5751-5760 of 25117 results.
Content: 6054
Category: 1
Sub Category:
Heading: പശ്ചിമേഷ്യന്‍ ക്രൈസ്തവരുടെ 2000 വര്‍ഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന എക്സിബിഷന് തുടക്കം
Content: പാരീസ്: പശ്ചിമേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ 2000 വര്‍ഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന പ്രദര്‍ശനത്തിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച പാരീസില്‍ തുടക്കമായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും, ലെബനോന്‍ പ്രസിഡന്റായ മിക്കേല്‍ അവോനും ചേര്‍ന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങള്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ നേരിട്ട കഷ്ടതകളുടേയും, ഭീഷണികളുടേയും നേര്‍ക്കാഴ്ചയായിരിക്കും എക്സിബിഷന്‍. പശ്ചിമേഷ്യയിലെ കോപ്റ്റിക്, കത്തോലിക്ക, മാരോണൈറ്റ്, സിറിയന്‍, ഓര്‍ത്തഡോക്സ് തുടങ്ങിയ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ചരിത്രത്തേയും സംസ്കാരത്തേയും പ്രതിനിധീകരിക്കുന്നതായിരിക്കും ഈ പ്രദര്‍ശനം. പാശ്ചാത്യ മ്യൂസിയങ്ങളില്‍ നിന്നുമുള്ള പ്രദര്‍ശന വസ്തുക്കളും, പശ്ചിമേഷ്യയില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള വസ്തുക്കളും പ്രദര്‍ശനത്തിലുണ്ടായിരിക്കും. ഇവയില്‍ പലതും ഇതിനുമുന്‍പ് യൂറോപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പ്രദര്‍ശനം ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നാണ് പരിപാടിയുടെ സംഘാടകരായ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് (IMA) അവകാശപ്പെടുന്നത്. പാരീസ് ആസ്ഥാനമായ ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയായ ഐ 'ഓയൂറെ ഡി' ഓറിയന്‍റിന്റെ സഹകരണത്തോടെയാണ് ഐ‌എം‌എ ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, ലെബനോന്‍, സിറിയ, ഇസ്രായേല്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരുടെ സംസ്കാര വൈവിധ്യം, പൈതൃകം, നീണ്ട ചരിത്രം എന്നിവ ഇന്നത്തെ പശ്ചിമേഷ്യയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ വസ്തുത ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതായിരിക്കും എക്സിബിഷനെന്നു സംഘാടകര്‍ പറഞ്ഞു. പുരാതന കയ്യെഴുത്ത് പ്രതികള്‍, ചുമര്‍ചിത്രങ്ങള്‍, ആരാധനാ വസ്തുക്കള്‍, ശവക്കല്ലറകള്‍, ചുണ്ണാമ്പു കല്ലുകളില്‍ കൊത്തിയിട്ടുള്ള സുവിശേഷ വാക്യങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. കന്യകാമറിയത്തിന്റേയും ഉണ്ണിയേശുവിന്റേയും പതിമൂന്നാം നൂറ്റാണ്ടിലെ ലെബനന്‍ ചുമര്‍ചിത്രം, വിരളമായ സിറിയക്ക് ഓര്‍ത്തഡോക്സ് കയ്യെഴുത്ത് പ്രതികള്‍ തുടങ്ങിയവ യൂറോപ്പില്‍ ആദ്യമായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നതെന്നതും ഈ എക്സിബിഷന്റെ ഒരു സവിശേഷതയാണ്. ആദ്യകാല ദേവാലയങ്ങളുടെ സ്ഥാപനം, ഇസ്ളാമിക ആക്രമണം, കത്തോലിക്കാ പ്രൊട്ടസ്റ്റന്റ് മിഷനുകളുടെ ആവിര്‍ഭാവം, അറേബ്യന്‍ നവോത്ഥാനത്തിന് ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവന, ഇരുപത്- ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലെ രാഷ്ട്രീയ സാംസ്കാരിക പുരോഗതിയുടെ സ്വാധീനം തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്നതായിരിക്കും പ്രദര്‍ശനം. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള ഇത്ര വലിയ ഒരു എക്സിബിഷന്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് ഐ‌എം‌എയുടെ പ്രസിഡന്റും മുന്‍ ഫ്രഞ്ച് സാംസ്കാരിക മന്ത്രിയുമായ ജാക്ക് ലാങ്ങ്‌ പറയുന്നത്. അടുത്ത വര്‍ഷം ജനുവരി 14 വരെ പ്രദര്‍ശനം തുടരും.
Image: /content_image/News/News-2017-09-27-11:26:42.jpg
Keywords: പശ്ചിമേ
Content: 6055
Category: 1
Sub Category:
Heading: 'ഇങ്ങനെയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദി': ഫാ. ടോം ഇന്ത്യയിലെത്തി
Content: ന്യൂഡൽഹി: പ്രാര്‍ത്ഥനയോടെയുള്ള ആയിരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് യെമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി. ഇങ്ങനെയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദിപറയുന്നതായി ഫാ. ടോം പറഞ്ഞു. റോമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഫാ. ടോം രാവിലെ 7.40നു ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, സലേഷ്യന്‍ സഭാപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫാ. ടോമിനെ സ്വീകരിച്ചത്. എല്ലാവരും അവര്‍ക്ക് ആകാവുന്നവിധത്തില്‍ മോചനത്തിനായി ശ്രമിച്ചുവെന്നും എല്ലാവരോടും നന്ദിപറയുന്നതായും ഫാ. ടോം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സന്ദർശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്കു വത്തിക്കാൻ എംബസി സന്ദർശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. 6.30നു ഗോൾ ഡാക് ഘാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ കുർബാന. നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോമിനെ ബെംഗളൂരു വിമാനത്താവളത്തിൽ സ്വീകരണം നല്‍കും. 12 മണിക്കു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ കൃതജ്ഞതാ ബലിയര്‍പ്പണം നടക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു വാർത്താസമ്മേളനം. ഞായറാഴ്ച രാവിലെ ഏഴിനു അദ്ദേഹം കേരളത്തിലെത്തും. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ അതിരൂപതാ ആസ്ഥാന സന്ദർശനം. വൈകിട്ടു നാലിന് പാലാ ബിഷപ്സ് ഹൗസിൽ സ്വീകരണം നല്‍കും. 5.30നു ജന്മനാടായ രാമപുരത്തു പൊതുസമ്മേളനം. മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെയും ഫാ. ടോം സന്ദര്‍ശിക്കും.
Image: /content_image/News/News-2017-09-28-04:43:51.jpg
Keywords: ടോം
Content: 6056
Category: 18
Sub Category:
Heading: സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്‌വര്‍ക്ക്- സ്പന്ദന്‍ ലോഗോ പ്രകാശനം ചെയ്തു
Content: കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും സന്യാസ സമര്‍പ്പിത സമൂഹങ്ങളിലെയും സാമൂഹ്യ ശ്രുശ്രൂഷകളുടെ ഏകോപനത്തിനായി സിനഡ് രൂപം നല്‍കിയ സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്‌വര്‍ക്ക് സ്പന്ദന്റെ ലോഗോയുടെ പ്രകാശനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സാമൂഹ്യശ്രുശ്രൂഷകളുടെ മെച്ചപ്പെട്ട നെറ്റ്വര്‍ക്കിംഗിനും പരസ്പര പൂരക പഠനത്തിനും കാര്യക്ഷമത വര്‍ധനവിനും സ്പന്ദന്റെ പ്രവര്‍ത്തനം ഇടവരുത്തുമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/News/News-2017-09-28-05:11:10.jpg
Keywords: സീറോ
Content: 6057
Category: 18
Sub Category:
Heading: നേത്രദാനത്തിന് സന്നദ്ധത പ്രഖ്യാപിച്ച് ഇടുക്കി രൂപതാധ്യക്ഷനും വൈദികരും
Content: ചെറുതോണി: മരണശേഷം തങ്ങളുടെ കണ്ണുകള്‍ ദാനംചെയ്യുന്നതിന് ഇടുക്കി രൂപതാധ്യക്ഷനും രൂപതയിലെ എല്ലാ വൈദികരും സന്നദ്ധത പ്രഖ്യാപിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജന്മദിനത്തോടനുബന്ധിച്ച് അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് രൂപതാധ്യക്ഷന്റെ നേതൃത്വത്തിലുള്ള വൈദികകൂട്ടായ്മ കണ്ണുകള്‍ ദാനം ചെയ്യുമെന്ന കാര്യം പ്രഖ്യാപിച്ചത്. രൂപതാ സാമൂഹ്യ ക്ഷേമവിഭാഗമായ ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍, മുരിക്കാശേരി അല്‍ഫോന്‍സ എന്നീ ആശുപത്രികളുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചുവരുന്ന 'അഞ്ജനം നേത്രദാന പദ്ധതി'യുടെ കീഴില്‍ നേത്രദാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നാലുമാസത്തിനുള്ളില്‍ 21 പേരുടെ കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വൈദികസമൂഹം ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. വൈദികര്‍ ആരെങ്കിലും മരിക്കുമ്പോള്‍ വൈദികസമിതി നേത്രദാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ചാന്‍സലര്‍ ഫാ. ജോസഫ് കൊച്ചുകുന്നേല്‍, പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ് കുഴിപ്പിള്ളില്‍, ഹൈറേഞ്ച് ഡെവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഡിഎഫ്‌സി രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാരക്കാട്ട് എന്നിവര്‍ അറിയിച്ചു. നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഇടുക്കി രൂപത നേരത്തെ ഇടയലേഖനം പുറപ്പെടുവിച്ചിരിന്നു.
Image: /content_image/India/India-2017-09-28-05:42:54.jpg
Keywords: ദാനം
Content: 6058
Category: 18
Sub Category:
Heading: 'എവേയ്ക്ക് 2017' യുവജന കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും
Content: മൂവാറ്റുപുഴ: കോതമംഗലം രൂപത യുവദീപ്തി കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമതു യുവജന കണ്‍വന്‍ഷന്‍ എവേയ്ക്ക് 2017 നാളെ ആരംഭിക്കും. നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന കണ്‍വെന്‍ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ടോം ചക്കാലക്കുന്നേല്‍ അധ്യക്ഷത വഹിക്കും. നൈറ്റ് വിജില്‍, തെയ്‌സെ, കലാസന്ധ്യ, വിനോദയാത്ര, പാനല്‍ ചര്‍ച്ചകള്‍, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും മാധ്യമ സ്വാധീനം യുവജനങ്ങളില്‍, സൈബര്‍ വിചിന്തനങ്ങള്‍, പ്രകൃതി സംരക്ഷണവും യുവത്വവും, പൈശാചിക ആരാധനയും വഴിതെറ്റുന്ന യുവത്വവും, ഞാനും എന്റെ പ്രസ്ഥാനവും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ഫിജോ ജോസഫ്, ഫാ. ബിജു കുന്നുംപുറത്ത്, പരിസ്ഥിതി പ്രവര്‍ത്തകനും കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സന്തോഷ് അറയ്ക്കല്‍, ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്‍സണ്‍ പൂവന്തുരുത്ത്, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു, യുവ ദീപ്തി മുന്‍ രൂപത പ്രസിഡന്റ് ഷൈജു ഇഞ്ചയ്ക്കല്‍, കെസിബിസി യൂത്ത് അവാര്‍ഡ് ജേതാവ് സ്മിത പുളിക്കല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ബിജു, തലശേരി രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഡോ. ജോസ് പെണ്ണാപറന്പില്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സമാപന സമ്മേളനത്തില്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സമാപന സന്ദേശം നല്‍കും. രൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍, നെസ്റ്റ് പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് കാരക്കുന്നേല്‍, യുവദീപ്തി മുന്‍ രൂപത ഡയറക്ടര്‍ ഫാ. പോള്‍ കാരക്കൊന്പില്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ അലീന എഫ്‌സിസി, മുന്‍ ആനിമേറ്റര്‍ സിസ്റ്റര്‍ കാരുണ്യ സിഎംസി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം സിനോജ് ജോസ്, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിന്‍ ചമ്പക്കര, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിസ് കാവലക്കാട്ട്, എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2017-09-28-06:17:03.jpg
Keywords: യുവജന
Content: 6059
Category: 1
Sub Category:
Heading: ചൈനയിൽ കുരിശ് അഗ്നിക്കിരയാക്കി നീക്കം ചെയ്തു
Content: ബെയ്ജിംഗ്: സെൻജിയാങ്ങ്, ജിയാങ്ങ്സി പ്രവിശ്യകളില്‍ കുരിശ് തകര്‍ത്തതിന് പിന്നാലെ ഹെനാനിലെയും ദേവാലയത്തിലെ കുരിശ് തകർക്കപ്പെട്ടു. സെപ്റ്റബർ ഇരുപതിനാണ് ക്രെയിൻ ഉപയോഗിച്ച് കുരിശ് നീക്കം ചെയ്തത്. ഔദ്യോഗിക അനുമതിയോടെ പ്രവർത്തിക്കുകയായിരിന്ന താങ്ങിലെ ഹോളി ഗ്രേസ് ദേവാലയത്തിലെ കുരിശ് തകര്‍ക്കാന്‍ മുന്നിട്ടറങ്ങിയത് തദ്ദേശ വകുപ്പാണെന്നാണ് പുറത്തുവരുന്ന വിവരം. ദേവാലയത്തിനു മുകളിലെ കുരിശ് അഗ്നിക്കിരയാക്കി നശിപ്പിക്കപ്പെടുന്നത് സംബന്ധിച്ച വിഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നിർബന്ധിതമായി കുരിശ് തകർത്ത ഹെനാനിലെ ആദ്യത്തെ ദേവാലയമാണിതെന്ന് ഡിവിനിറ്റി സ്കൂൾ ഡയറക്ടർ യിങ്ങ് ഫുക് - സങ്ങ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയങ്ങളെ തുടർന്നാണ് സെൻജിയാങ്ങ്, ഹെനാൻ പ്രവശ്യകളിൽ നിന്നും വിശ്വാസത്തിന്റെ പ്രതീകമായ കുരിശുകൾ എടുത്തു മാറ്റുന്നത്. ക്രൈസ്തവർക്കെതിരെയുള്ള സര്‍ക്കാരിന്റെ രഹസ്യ നീക്കമാണിതെന്ന് പ്രൊട്ടസ്റ്റന്റ് നേതാവ് പറഞ്ഞു. 2013 - 2016 ൽ രണ്ടായിരത്തോളം കുരിശുകളാണ് സെൻജിയാങ്ങ് പ്രവിശ്യയിൽ മാത്രം നീക്കം ചെയ്യപ്പെട്ടത്. ഈ വർഷം നീക്കം ചെയ്ത കുരിശുകളുടെ എണ്ണം ഇനിയും വ്യക്തമല്ല. ഗവൺമെന്റ് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ദേവാലയങ്ങളാണ് അധികൃതരുടെ ലക്ഷ്യമെന്ന് ലുയോങ്ങ് രൂപത വക്താവ് പറഞ്ഞു. മറ്റു പ്രദേശങ്ങളിലെയും കുരിശുകൾ നീക്കപ്പെടുമോ എന്ന ആശങ്ക പ്രദേശത്തെ ക്രൈസ്തവ നേതൃത്വം ഇതിനോടകം പ്രകടിപ്പിച്ചിട്ടുണ്ട്. മതവിശ്വാസത്തിനെതിരെ ശക്തമായ നീക്കമാണ് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റേതെന്നും ക്രൈസ്തവ വളർച്ച തടയാൻ നിയമങ്ങൾ കർശനമാക്കിയതായും ഡിവൈനിറ്റി സ്കൂൾ അദ്ധ്യാപകൻ യിംങ്ങ് അഭിപ്രായപ്പെട്ടു. ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വിശ്വാസ പരിശീലമോ മറ്റു മതപരമായ ക്യാമ്പുകളോ ഹെനാനില്‍ നടത്താൻ അനുവാദമില്ല. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ചൈനയിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കേന്ദ്രമാണ് ഹെനാൻ പ്രവിശ്യ. 2009 ലെ കണക്കുകൾ പ്രകാരം പ്രദേശത്തെ കത്തോലിക്കരുടെ എണ്ണം മൂന്നു ലക്ഷത്തോളമാണ്.
Image: /content_image/News/News-2017-09-28-07:18:25.jpg
Keywords: ചൈന
Content: 6060
Category: 1
Sub Category:
Heading: ഫാ. ടോം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Content: ന്യൂഡല്‍ഹി: റോമില്‍ നിന്നു ഇന്ത്യയില്‍ എത്തിയ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ആർച്ച് ബിഷപ് മാർ ഭരണികുളങ്ങര, സലേഷ്യൻ സഭയുടെ ബംഗളൂരു, ഡൽഹി പ്രൊവിൻഷ്യൽമാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു. തന്റെ മോചനം സാധ്യമാക്കാന്‍ മുന്‍കൈയെടുത്ത ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 11.30ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. റോമിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്നു രാവിലെയാണ് ഫാ. ടോം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. തന്നെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഗ്യാംബസ്തിത ഡിക്വാത്രോയെ ഉഴുന്നാലില്‍ വത്തിക്കാന്‍ എംബസിയില്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് വത്തിക്കാന്‍ സ്ഥാനപതിയുമായുളള കൂടിക്കാഴ്ച. വൈകീട്ട് നാലരയ്ക്ക് ഡല്‍ഹിയിലെ സിബിസിഐ സെന്ററില്‍വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണും.
Image: /content_image/News/News-2017-09-28-08:33:44.jpg
Keywords: ടോം
Content: 6061
Category: 1
Sub Category:
Heading: ദുരിതമനുഭവിക്കുന്ന മെക്സിക്കന്‍ ജനതയ്ക്കു സൗജന്യ ചികിത്സ സഹായവുമായി കത്തോലിക്ക നേതൃത്വം
Content: മെക്‌സിക്കോ സിറ്റി: ഭൂകമ്പത്തെ തുടർന്ന് ശാരീരികമായും മാനസികമായും തകര്‍ന്നവര്‍ക്ക് സഹായഹസ്തവുമായി മെക്സിക്കന്‍ കത്തോലിക്ക സഭാനേതൃത്വം രംഗത്ത്. അപകടത്തെ തുടര്‍ന്നു പരിക്കേറ്റവര്‍ക്കും അവശതയില്‍ കഴിയുന്നവര്‍ക്കും കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കി കൊണ്ടാണ് മെക്‌സിക്കോ അതിരൂപത തങ്ങളുടെ സന്നദ്ധസേവനം വ്യാപിപ്പിക്കുന്നത്. മെക്‌സിക്കോയിലെ ഹെൽത്ത് കെയർ നിയമ പ്രകാരം, ആശുപത്രിച്ചെലവുകൾ വഹിക്കാനുള്ള രോഗികളുടെ സാമ്പത്തിക സ്ഥിതിക്കനുസൃതമായി സേവനങ്ങൾ നൽകണമെന്നാണ് അനുശാസിക്കുന്നത്. എന്നാൽ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സയ്ക്കാവശ്യമായ പണം നൽകാനായില്ലെങ്കിൽ പോലും ആളുകൾക്ക് തങ്ങളുടെ ആശുപത്രികളിൽ ചികിത്സ തേടാമെന്നാണ് മെക്‌സിക്കോ സിറ്റി അതിരൂപത അറിയിച്ചിരിക്കുന്നത്. രോഗികൾക്കും പരിക്കേറ്റവർക്കും സൗജന്യ സേവനം നൽകാനായി കാലാവധി കഴിയാത്തതോ ഉപയോഗിക്കാത്തതോ ആയ ബാൻഡേജുകളും ടോയിലെറ്ററീസും ആന്റിസെപ്റ്റിക്കുകളും സംഭാവന ചെയ്യാമെന്നും അതിരൂപതാ വൃത്തം വ്യക്തമാക്കി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി കത്തോലിക്ക യുവജനങ്ങളാണ് ദുരന്തബാധിതരെ ശുശ്രൂഷിച്ചും അവർക്കാവശ്യമായ ഭക്ഷണം വിതരണം ചെയ്തും ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന്‍ കർദ്ദിനാൾ റിവേറെ പറഞ്ഞു. ദുരിതങ്ങൾക്ക് കാരണമായെങ്കിലും മെക്‌സ്‌ക്കൻ ജനതയോട് വിശ്വാസം കാത്ത് സൂക്ഷിക്കണമെന്ന് അതിരൂപതാ പാസ്റ്ററൽ കമ്മീഷന്റെ ഡയറക്ടറായ ഫാ. പെഡ്രോ വെലാസ്‌ക്വിസ് പറഞ്ഞു. അതേസമയം ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെയും മെക്സിക്കോയില്‍ 6.2 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മെക്സിക്കോ സിറ്റിയില്‍ 167 പേരാണ് മരിച്ചത്. നൂറുകണക്കിനു ആളുകള്‍ക്കാണ് പരിക്കേറ്റത്. നേരത്തെ ഭൂകമ്പത്തെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി ഒന്നരലക്ഷം ഡോളറിന്റെ സഹായം ഫ്രാന്‍സിസ് പാപ്പ നല്‍കിയിരിന്നു. സമഗ്രമാനവവികസനത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ സമിതി വഴിയാണ് പാപ്പ സഹായം കൈമാറിയത്.
Image: /content_image/News/News-2017-09-28-09:07:16.jpg
Keywords: മെക്സി
Content: 6062
Category: 18
Sub Category:
Heading: രജത ജൂബിലി നിറവില്‍ സത്നാ തിയോളജിക്കല്‍ സെമിനാരി
Content: സത്നാ: സീറോ മലബാര്‍ സിനഡിന്‍റെ നേരിട്ട് നിയന്ത്രണത്തിലുള്ള നാലാമത്തെയും കേരളത്തിനു പുറത്തുള്ള സഭയുടെ ആദ്യത്തേ മേജര്‍ സെമിനാരിയുമായ മധ്യപ്രദേശിലെ സത്നായിലെ സെന്‍റ് എഫ്രേംസ് തിയോളജിക്കല്‍ സെമിനാരി രജത ജൂബിലി നിറവില്‍. ജൂബിലി ആഘോഷം ഒക്ടോബര്‍ 3,4 തീയതികളില്‍ നടക്കും. ഒക്ടോബര്‍ നാലാം തിയതി സെമിനാരിയില്‍ ചേരുന്ന ജൂബിലി സമാപന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും. ജൂബിലി സ്മാരകമായി 'മിഷൻ ആന്റ് കോൺടെക്സ്ച്വൽ ഫോർമേഷൻ' എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന പ്രബന്ധസമാഹാരത്തിന്റെ പ്രകാശനം ജൂബിലി സമ്മേളനത്തിൽ നടക്കും. സെമിനാരി കമ്മിഷന്‍ ചെയര്‍മാനും സത്നാ ബിഷപ്പുമായ മാര്‍ ജോസഫ് കൊടകല്ലില്‍,തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്, നാഗ്പൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. എബ്രഹാം വിരുത്തിക്കുളങ്ങര, ജബല്‍പൂര്‍ ബിഷപ്പ് ഡോ. ജെറാള്‍ഡ് അല്‍മേഡ, സാഗര്‍ ബിഷപ്പ് മാര്‍ ആന്‍റണി ചിറയത്ത്, ഉജ്ജൈന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുതലായ നിരവധി സഭാധ്യക്ഷന്മാരും മത-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കളും സംബന്ധിക്കും. സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് പൗരസ്ത്യ ആധ്യാത്മികതയിലും ഉത്തരേന്ത്യയിലെ മിഷന്‍ രംഗങ്ങളുടെ ഭാഷാ- സാംസ്കാരിക പശ്ചാത്തലത്തിലും പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ സത്നാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ എബ്രഹാം ഡി. മറ്റം 1992ജൂലൈ മൂന്നിന് ആരംഭിച്ചതാണ് സത്നാ സെമിനാരി. ഇരുപത്തിരണ്ട് ബാച്ചുകളിലായി 299 വൈദികര്‍ ഇവിടെ നിന്നു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി 68വൈദിക വിദ്യാര്‍ത്ഥികള്‍ ഈ അധ്യയന വര്‍ഷത്തില്‍ ഇവിടെ പരിശീലനം നേടുന്നു. സീറോ മലങ്കര സഭാംഗങ്ങളായ വൈദിക വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. നാലു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദൈവശാസ്ത്ര പരിശീലനമാണ് ഇവിടെ നല്കപ്പെടുന്നത്. സ്ഥിരാധ്യാപകരായ ആറു വൈദികര്‍ക്കു പുറമേ വൈദികരും, സിസ്റ്റേഴ്സും, അല്‍മായരും ഉള്‍പ്പെടുന്ന 25 സന്ദര്‍ശകാധ്യാപകരും ഇവിടെ അധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ജൂബിലി വര്‍ഷത്തില്‍ ഇരുപത്തിയഞ്ച് നവ വൈദികര്‍ അഭിഷിക്തരാകും. രജതജൂബിലി ആഘോഷത്തിന്നായി സെമിനാരിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളുമടക്കം നിരവധിപേര്‍ എത്തിച്ചേരും.
Image: /content_image/News/News-2017-09-28-09:36:02.jpg
Keywords: സെമിനാരി
Content: 6063
Category: 1
Sub Category:
Heading: ജെറുസലേമില്‍ ദേവാലയത്തിന് നേരെ ആക്രമണം: ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ നേതാക്കള്‍
Content: ടെല്‍ അവീവ്: ജെറുസലേമിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടി എടുക്കാത്ത സാഹചര്യത്തില്‍ കത്തോലിക്കരുള്‍പ്പെടെയുള്ള ക്രൈസ്തവ സഭാ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഇസ്രായേലി പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ജെറുസലേമിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ബെയിറ്റ് ജമാല്‍ സലേഷ്യന്‍ ആശ്രമത്തിനകത്തുള്ള സെന്റ്‌ സ്റ്റീഫന്‍സ് ദേവാലയത്തിന് നേരെയാണ് ഒടുവില്‍ ആക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19-നാണ് ഈ ദേവാലയം ആക്രമിക്കപ്പെട്ടത്. ആശ്രമം സന്ദര്‍ശിക്കാനെത്തിയ തീര്‍ത്ഥാടകരാണ് ദേവാലയത്തിലെ കന്യകാ മാതാവിന്റെ രൂപവും, ജനല്‍ ചില്ലുകളും, കുരിശും തകര്‍ത്തിട്ടിരിക്കുന്നത് ആദ്യമായി കണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ബെയിറ്റ് അല്‍ ജമാലിലെ ക്രിസ്ത്യന്‍ സമൂഹം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത്. ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട ഫലപ്രദമായ നടപടികള്‍ പോലീസിന്റെ പക്ഷത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ക്രൈസ്തവ സമൂഹത്തിന്റെ പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ഇക്കാര്യത്തെ തള്ളികളഞ്ഞുകൊണ്ട് പോലീസ് രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ആക്രമണം നടത്തിയവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേല്‍ പോലീസിന്റെ ഔദ്യോഗിക വക്താവായ മിക്കി റോസന്‍ഫീല്‍ഡ് പറഞ്ഞു. ഇതിനുമുന്‍പുള്ള കേസുകളില്‍ അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ആക്രമണങ്ങളെ ശ്രദ്ധയില്‍പ്പെടുത്തുവാനായി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കായി സഭാനേതൃത്വം പലവട്ടം ശ്രമിച്ചുവെങ്കിലും പ്രസിഡന്റിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ 80-ഓളം ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതായി അസംബ്ലി ഓഫ് കത്തോലിക്ക് ഓര്‍ഡിനറീസിന്റെ അഡ്വൈസറായ വാദി അബുനാസ്സര്‍ പറഞ്ഞു. ഭൂരിഭാഗം സംഭവങ്ങളിലും യാതൊരു അറസ്റ്റും ഉണ്ടായിട്ടില്ല. വെറും അറസ്റ്റുകള്‍ കൊണ്ട് മാത്രം ഇത്തരം സംഭവങ്ങള്‍ തടയുവാന്‍ കഴിയുകയില്ലെന്നും, ഇത്തരം ആക്രമണങ്ങളുടെ പ്രേരകശക്തിയായ തീവ്രവാദപരമായ ആശയങ്ങളുള്ള റബ്ബിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/News/News-2017-09-28-11:04:59.jpg
Keywords: ഇസ്രാ