category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ചൈനയിൽ കുരിശ് അഗ്നിക്കിരയാക്കി നീക്കം ചെയ്തു
Contentബെയ്ജിംഗ്: സെൻജിയാങ്ങ്, ജിയാങ്ങ്സി പ്രവിശ്യകളില്‍ കുരിശ് തകര്‍ത്തതിന് പിന്നാലെ ഹെനാനിലെയും ദേവാലയത്തിലെ കുരിശ് തകർക്കപ്പെട്ടു. സെപ്റ്റബർ ഇരുപതിനാണ് ക്രെയിൻ ഉപയോഗിച്ച് കുരിശ് നീക്കം ചെയ്തത്. ഔദ്യോഗിക അനുമതിയോടെ പ്രവർത്തിക്കുകയായിരിന്ന താങ്ങിലെ ഹോളി ഗ്രേസ് ദേവാലയത്തിലെ കുരിശ് തകര്‍ക്കാന്‍ മുന്നിട്ടറങ്ങിയത് തദ്ദേശ വകുപ്പാണെന്നാണ് പുറത്തുവരുന്ന വിവരം. ദേവാലയത്തിനു മുകളിലെ കുരിശ് അഗ്നിക്കിരയാക്കി നശിപ്പിക്കപ്പെടുന്നത് സംബന്ധിച്ച വിഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നിർബന്ധിതമായി കുരിശ് തകർത്ത ഹെനാനിലെ ആദ്യത്തെ ദേവാലയമാണിതെന്ന് ഡിവിനിറ്റി സ്കൂൾ ഡയറക്ടർ യിങ്ങ് ഫുക് - സങ്ങ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയങ്ങളെ തുടർന്നാണ് സെൻജിയാങ്ങ്, ഹെനാൻ പ്രവശ്യകളിൽ നിന്നും വിശ്വാസത്തിന്റെ പ്രതീകമായ കുരിശുകൾ എടുത്തു മാറ്റുന്നത്. ക്രൈസ്തവർക്കെതിരെയുള്ള സര്‍ക്കാരിന്റെ രഹസ്യ നീക്കമാണിതെന്ന് പ്രൊട്ടസ്റ്റന്റ് നേതാവ് പറഞ്ഞു. 2013 - 2016 ൽ രണ്ടായിരത്തോളം കുരിശുകളാണ് സെൻജിയാങ്ങ് പ്രവിശ്യയിൽ മാത്രം നീക്കം ചെയ്യപ്പെട്ടത്. ഈ വർഷം നീക്കം ചെയ്ത കുരിശുകളുടെ എണ്ണം ഇനിയും വ്യക്തമല്ല. ഗവൺമെന്റ് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ദേവാലയങ്ങളാണ് അധികൃതരുടെ ലക്ഷ്യമെന്ന് ലുയോങ്ങ് രൂപത വക്താവ് പറഞ്ഞു. മറ്റു പ്രദേശങ്ങളിലെയും കുരിശുകൾ നീക്കപ്പെടുമോ എന്ന ആശങ്ക പ്രദേശത്തെ ക്രൈസ്തവ നേതൃത്വം ഇതിനോടകം പ്രകടിപ്പിച്ചിട്ടുണ്ട്. മതവിശ്വാസത്തിനെതിരെ ശക്തമായ നീക്കമാണ് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റേതെന്നും ക്രൈസ്തവ വളർച്ച തടയാൻ നിയമങ്ങൾ കർശനമാക്കിയതായും ഡിവൈനിറ്റി സ്കൂൾ അദ്ധ്യാപകൻ യിംങ്ങ് അഭിപ്രായപ്പെട്ടു. ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വിശ്വാസ പരിശീലമോ മറ്റു മതപരമായ ക്യാമ്പുകളോ ഹെനാനില്‍ നടത്താൻ അനുവാദമില്ല. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ചൈനയിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കേന്ദ്രമാണ് ഹെനാൻ പ്രവിശ്യ. 2009 ലെ കണക്കുകൾ പ്രകാരം പ്രദേശത്തെ കത്തോലിക്കരുടെ എണ്ണം മൂന്നു ലക്ഷത്തോളമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=21w0mjWOr4o
Second Video
facebook_linkNot set
News Date2017-09-28 11:47:00
Keywordsചൈന
Created Date2017-09-28 11:48:25