Contents

Displaying 5821-5830 of 25119 results.
Content: 6125
Category: 1
Sub Category:
Heading: ലോകരക്ഷയ്ക്കായുള്ള പോളിഷ് ജനതയുടെ ജപമാലയത്നം ഇന്ന്
Content: വാര്‍സോ: ‘പാപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന നിയോഗത്തിന് വേണ്ടി പോളിഷ് ജനത ഇന്ന് പത്തുലക്ഷം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. വാഴ്സോ കേന്ദ്രമായുള്ള പോളണ്ടിലെ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം രണ്ടായിരം മൈലുകളോളമുള്ള സമുദ്ര-കര അതിര്‍ത്തിയിലാണ് ലക്ഷകണക്കിന് വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് ഇന്നു ജപമാല ചൊല്ലുക. ഏതാണ്ട് പത്തുലക്ഷത്തോളം കത്തോലിക്കര്‍ ജപമാലയത്നത്തില്‍ പങ്കെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തിലാണ് ജപമാല യത്നം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഫാത്തിമായില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ നൂറാംവാര്‍ഷികാഘോഷങ്ങളുടെയും ലെപാന്റോ നാവിക യുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടതിന്റെ വാര്‍ഷികാനുസ്മരണവും ഈ ദിവസം പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. സമൂഹജപമാലയിൽ ദൈവമഹത്ത്വത്തിന് നേരെ നമ്മുടെ ജനങ്ങളുടെ ഹൃദയം തുറക്കുമെന്ന് സംഘാടകർ ‘റോസറി ഓൺ ദ ബോർഡേഴ്‌സിന്റെ’ വെബ്‌സൈറ്റിൽ കുറിച്ചു. അതേസമയം, രാജ്യാതിർത്തിയിൽ നടക്കുന്ന സമൂഹജപമാലയിൽ പങ്കെടുക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് വീട്ടിലിരുന്നും രോഗികൾക്ക് ആശുപത്രിയിലിരുന്നും ഇടവകാ ജനങ്ങൾക്ക് ദേവാലയങ്ങളിലിരുന്നും കൊന്തയിൽ പങ്കെടുക്കാമെന്ന് പോളണ്ടിലെ ബിഷപ്പുമാരുടെ കോൺഫറൻസ് വ്യക്തമാക്കി. 22 രൂപതകളില്‍ നിന്നുമായി 319-ഓളം ദേവാലയങ്ങളായിരിക്കും ജപമാല യത്നം നടത്തുക. കത്തോലിക്ക വിശ്വാസം ശക്തമായി പ്രഘോഷിച്ചുകൊണ്ട് മുന്നേറുന്ന ഒരു രാജ്യമാണ് പോളണ്ട്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി യേശുക്രിസ്തുവിനെ സ്വീകരിക്കുന്നുവെന്ന പ്രത്യേക പ്രഖ്യാപനവും പോളണ്ട് ജനത നടത്തിയിരുന്നു. രാജ്യത്തെ ബിഷപ്പിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയ വലിയ വിശ്വാസ സമൂഹം, പ്രസിഡന്റ് ആന്‍ഡര്‍സെജ് ഡ്യൂഡയുടെ സാന്നിധ്യത്തിലാണ് ക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പോളണ്ടിലെ പ്രധാനമന്ത്രിയായ ബീറ്റാ സിട്ലോയുടെ മകന്‍ തിരുപട്ടം സ്വീകരിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിന്നു. ജനുവരി മാസത്തില്‍ 'ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ പോളണ്ട്' പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കത്തോലിക്ക വൈദികരുരുടെ എണ്ണവും സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. 20,800 വൈദികരാണ് ഇപ്പോള്‍ പോളണ്ടിലെ കത്തോലിക്ക സഭയ്ക്ക് ഉള്ളത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തേയും, ഭരണത്തേയും പാടെ ഉപേക്ഷിച്ച് പുതിയ വിശ്വാസപാതയിലൂടെ മുന്നേറ്റം നടത്തുകയാണ് രാജ്യം.
Image: /content_image/News/News-2017-10-07-05:29:24.jpg
Keywords: പോളണ്ട
Content: 6126
Category: 18
Sub Category:
Heading: മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​​ബി‌സി‌സി കണ്‍വെന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം
Content: കൊച്ചി: കേ​​​ര​​​ള ല​​​ത്തീ​​​ൻ​​​സ​​​ഭ​​​യു​​​ടെ മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​സി​​​സി ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ തുടക്കമായി. സിസിബിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബിസിയുടെയും കെആർഎൽസിസിയുടെയും പ്രസി‍ഡന്റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷനായിരുന്നു. വത്തിക്കാനിലെ ഇവാഞ്ചലൈസേഷൻ സെക്രട്ടറി ആർച്ച് ബിഷപ് പ്രൊട്ടാസെ ദുഗുംബോ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ, ബിഷപ് ഡോ. സ്റ്റാൻലി റോമൻ, കെ.വി. തോമസ് എംപി, എംഎൽഎമാരായ എ. വിൻസന്റ്, എസ്. ശർമ, ഹൈബി ഈഡൻ തുടങ്ങിയവർ പ്രസംഗിച്ചു. കൺവൻഷനോടനുബന്ധിച്ചുള്ള പ്രദർശനം ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ ഉദ്ഘാടനം ചെയ്തു. പൈശാചികതയുടെ ഇരുളിൽ നിന്നു മോചനം നേടാനും നല്ല പാതയിലേക്കു നയിക്കാനും ദൈവസ്നേഹത്തിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്കും ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിമധ്യേ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിനെ വത്തിക്കാന്‍ സ്ഥാനപതി പാലിയം അണിയിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൃതജ്ഞത പറഞ്ഞു. പങ്കാളിത്തസഭ സുവിശേഷപ്രഘോഷണത്തിനും സാക്ഷ്യത്തിനും എന്ന പ്രമേയത്തെ ആധാരമാക്കി നടക്കുന്ന മിഷന്‍ കോണ്‍ഗ്രസില്‍ മുപ്പതോളം മെത്രാന്മാരും കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നു 3,500 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ‘ബിസിസികളിലൂടെ സജീവമാകുന്ന ഇടവക’, ‘ശുശ്രൂഷകളിലൂടെ സജീവമാകുന്ന ബിസിസി’ എന്നീ വിഷയങ്ങളായിരിക്കും പഠനത്തിനും വിചിന്തനത്തിനും ഇന്നു വിധേയമാക്കുക. ബിസിസി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്താം എന്നതായിരിക്കും ഗ്രൂപ്പുചര്‍ച്ചയുടെ വിഷയം. തുടര്‍ന്ന് പൊതുചര്‍ച്ച. ഉച്ചയ്ക്കുശേഷം 2.30-ന് മിഷന്‍ കോണ്‍ഗ്രസിന്റെ പ്രധാന വേദിയായ വല്ലാര്‍പാടം ബസിലിക്കയില്‍ പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലി അര്‍പ്പണം. വൈകിട്ട് ആറിന് പ്രതിനിധികള്‍ രൂപതകളിലെ വിവിധ ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശിച്ച് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കും.
Image: /content_image/India/India-2017-10-07-06:04:05.jpg
Keywords: ലത്തീന്‍
Content: 6127
Category: 18
Sub Category:
Heading: മാമ്മോദീസ സ്വീകരിച്ച സര്‍വ്വരും സുവിശേഷം പ്രഘോഷിക്കാന്‍ കടപ്പെട്ടവരാണ്: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്
Content: കൊച്ചി: സുവിശേഷ പ്രഘോഷണം മെത്രാന്മാരുടെയും പുരോഹിതരുടെയും മാത്രം ചുമതലയല്ലായെന്നും മാമ്മോദീസ സ്വീകരിച്ച സര്‍വ്വരും സുവിശേഷം പ്രഘോഷിക്കാന്‍ കടപ്പെട്ടവരാണെന്നും സിസിബിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍കോണ്‍ഗ്രസും ബിസിസി കണ്‍വന്‍ഷനും വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിന്റെ മനോഭാവത്തോടെ അപരനിലേക്കു മനസ് തുറക്കാനും നിസ്വാര്‍ഥമായ സാമൂഹ്യസൃഷ്ടിയില്‍ പങ്കാളികളാകാനും നമുക്കു കഴിയണം. ആത്മഗതങ്ങളില്‍നിന്നു സംഭാഷണങ്ങളിലേക്കു സ്വയം മാറുന്നവരാകുകയെന്നതാണു നമുക്കു മുന്നിലുള്ള വെല്ലുവിളി. മറ്റുള്ളവരെ മനസിലാക്കാനും മറ്റു സംസ്‌കാരങ്ങളെ അഭിനന്ദിക്കാനും അതുവഴി സാധിക്കും. എല്ലാവരും സത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന ബോധ്യത്തിലേക്കു നാം വരേണ്ടതുണ്ട്. പാവപ്പെട്ടവരിലേക്കും ദുരിതമനുഭവിക്കുന്നവരിലേക്കും കടന്നുചെല്ലണമെന്നാണു ഫ്രാന്‍സിസ് പാപ്പാ തുടര്‍ച്ചയായി നമ്മോട് ആവശ്യപ്പെടുന്നത്. സുവിശേഷ പ്രഘോഷണം മെത്രാന്മാരുടെയും പുരോഹിതരുടെയും മാത്രം ചുമതലയല്ല. മാമ്മോദീസ സ്വീകരിച്ച സര്‍വരും സുവിശേഷം പ്രഘോഷിക്കാന്‍ കടപ്പെട്ടവരാണ്. വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സമൂഹത്തിൽ ജീവിക്കുന്ന നാം മറ്റു സംസ്കാരങ്ങളെ മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിയുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2017-10-07-06:38:39.jpg
Keywords: ഗ്രേഷ്യ
Content: 6128
Category: 18
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: പ്രാര്‍ത്ഥനയോടെ ജന്മനാടും
Content: പെരുമ്പാവൂര്‍: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു ജന്മനാടായ പുല്ലുവഴിയിലും ഒരുക്കങ്ങള്‍. പുല്ലുവഴി സെന്റ് തോമസ് പള്ളിയിലെ സിസ്റ്റര്‍ റാണി മരിയ മ്യൂസിയത്തില്‍ സ്ഥാപിച്ച ഛായാചിത്രത്തിന്റെ അനാഛാദനം റവ.ഡോ. ജേക്കബ് നങ്ങേലിമാലില്‍ നിര്‍വഹിച്ചു. ഒക്ടോബര്‍ പത്തു മുതല്‍ നവംബര്‍ 19 വരെ നടക്കുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നു വികാരി ഫാ. ജോസ് പാറപ്പുറം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ പത്തിനു ജപമാലമാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു സീറോ മലബാര്‍ സഭ വക്താവും ഭരണങ്ങാനം സെന്റ് അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രം റെക്ടറുമായ റവ. ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവഴിയിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 18നു ഫൊറോനയിലെ പള്ളികളിലെ സംഘടനാ പ്രതിനിധികളുടെ യോഗം നടക്കും. 22നു പുല്ലുവഴി പള്ളിയില്‍നിന്നു വിളംബരജാഥ പുറപ്പെടും. രാവിലെ 10.45നു ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ റവ. ഡോ. പോള്‍ തേലക്കാട്ട് പ്രഭാഷണവും ജാഥയുടെ ഫ്‌ളാഗ് ഓഫും നിര്‍വഹിക്കും. നവംബര്‍ നാലിനു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപന ചടങ്ങിലും 11ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന കേരളസഭാതല ആഘോഷത്തിലും പുല്ലുവഴിയില്‍നിന്നു പ്രതിനിധിസംഘങ്ങള്‍ പങ്കെടുക്കും. #{red->none->b->Must Read: ‍}# {{ സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകി മാനസാന്തരപ്പെട്ടത് എങ്ങനെ? -> http://www.pravachakasabdam.com/index.php/site/news/4495 }} 12ന് ഇടവകതലത്തില്‍ തിരുസ്വരൂപപ്രദക്ഷിണം. രാവിലെ ഏഴിനു നടക്കുന്ന ദിവ്യബലിയിലും തിരുസ്വരൂപ ആശീര്‍വാദത്തിലും നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കും. 15നു രാവിലെ എട്ടിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍നിന്നു തിരുശേഷിപ്പ് പ്രയാണം പുറപ്പെടും.നവംബര്‍ 19നാണു മാതൃ ഇടവകയില്‍ ആഘോഷമായ കൃതജ്ഞതാബലിയും പൊതുസമ്മേളനവും നടക്കുക. ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ വചനസന്ദേശം നല്‍കും. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, ഡോ. ചാക്കോ തോട്ടുമാരിക്കല്‍, മാര്‍ മാത്യു വാണിയകിഴക്കേല്‍, മാര്‍ എഫ്രേം നരികുളം എന്നിവര്‍ സഹകാര്‍മികരാകും. വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മേജര്‍ ആര്‍ച്ച്ബിഷപ്, പുല്ലുവഴി സെന്റ് തോമസ് പള്ളിയെ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും.
Image: /content_image/News/News-2017-10-07-07:04:05.jpg
Keywords: റാണി മരിയ
Content: 6129
Category: 1
Sub Category:
Heading: കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ: മുഖ്യ പങ്കാളി കത്തോലിക്കാ സഭയെന്നു മൈക്രോസോഫ്റ്റ്
Content: റോം: കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയില്‍ തങ്ങളുടെ മുഖ്യ പങ്കാളി കത്തോലിക്കാ സഭയാണെന്ന് മൈക്രോസോഫ്റ്റ് ഓണ്‍ലൈന്‍ സുരക്ഷാ വിഭാഗത്തിന്റെ മേധാവിയായ ജാക്വലിന്‍ ബ്യൂച്ചെരേ. ‘ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ അന്തസ്സ് സംരക്ഷിക്കുക’ എന്നതിനെ ആസ്പദമാക്കി പൊന്തിഫിക്കല്‍ ജോര്‍ജ്ജിയന്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ചൈല്‍ഡ് പ്രൊട്ടക്ഷനും, കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായുള്ള ‘വി പ്രൊട്ടക്റ്റ്,’ ഇറ്റലിയിലെ 'ടെലെഫോണോ അസ്സൂരോ' എന്നീ സന്നദ്ധ സംഘടകളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു അവര്‍. കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ചൂഷണങ്ങളെ തടയുവാന്‍ എന്തു കൊണ്ട് ഒരു മതത്തെ കൂട്ട്‌ പിടിച്ചു? എന്ന ചോദ്യത്തിന്, എന്തുകൊണ്ട് പാടില്ല ? എന്നായിരിന്നു ജാക്വലിന്‍ ബ്യൂച്ചെരേയുടെ പ്രതികരണം. ജാക്വലിന്‍ ബ്യൂച്ചെരേ കൂടാതെ ഫേസ്ബൂക്കിന്റെ ഗ്ലോബല്‍ സേഫ്റ്റി പോളിസി തലവനായ ഡോ. ആന്റിഗോണ്‍ ഡേവിസും ടെക് കമ്പനികളുടെ പ്രതിനിധിയായി കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഇത്തരമൊരു വലിയ വിപത്തിനെ നേരിടുവാന്‍ കത്തോലിക്കാ സഭയുടെ പ്രാധാന്യം വലുതാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. താന്‍ ഒരു കത്തോലിക്കാ വിശ്വാസിയാണെന്ന കാര്യവും അടുത്ത ദിവസം ഫ്രാന്‍സിസ് പാപ്പായെ കാണുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകാരുടെ ചോദ്യങ്ങള്‍ക്കുത്തരമായി ജാക്വലിന്‍ വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും, അഭയാര്‍ത്ഥി പ്രശ്നവും ബന്ധപ്പെട്ടവരിലേക്കെത്തിക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പാ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ജാക്വലിന്‍ മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തി. മതനേതാക്കള്‍, ശാസ്ത്രജ്ഞന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഓണ്‍ലൈനില്‍ കുട്ടികള്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നത് എപ്രകാരം തടയാം, ഓണ്‍ലൈനിലെ ലൈംഗീകാതിപ്രസരം, ഇന്റര്‍നെറ്റ് പ്രൊവൈഡേഴ്സിന്റെ ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവയായിരുന്നു കോണ്‍ഫറന്‍സിലെ മുഖ്യ ചര്‍ച്ചാ വിഷയം.
Image: /content_image/News/News-2017-10-07-07:41:10.jpg
Keywords: കത്തോലിക്ക
Content: 6130
Category: 1
Sub Category:
Heading: ഇസ്ളാമിക സംഘം തട്ടിക്കൊണ്ട് പോയ ക്രൈസ്തവ പെണ്‍കുട്ടിയ്ക്ക് മോചനം
Content: കെയ്റോ: ഈജിപ്തില്‍ മൂന്നു മാസങ്ങൾക്ക് മുൻപ് ഇസ്ളാമിക സംഘം തട്ടികൊണ്ടു പോയി മതം മാറ്റിയ കോപ്റ്റിക്ക് ക്രിസ്ത്യൻ പെൺകുട്ടിയെ മോചിപ്പിച്ചു. മർലിന്‍ എന്ന പെണ്‍കുട്ടിയെ ജൂൺ 28‌നാണ് ഇസ്ലാമികവാദികള്‍ തട്ടിക്കൊണ്ടുപോയത്. സെപ്റ്റംബർ 30ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരിന്നു. നേരത്തെ മർലിന്‍ മതം മാറിയതായി അറിയിച്ച് സംഘം വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ മകളെ നിർബന്ധിതമായി മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ ഹന്ന അസീസ് ഷുക്രല്ല പോലീസിൽ പരാതി നല്‍കുകയായിരിന്നു. മർലിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ഷ്യൻ അധികാരികൾക്കും അവര്‍ നിവേദനം നല്കിയിരുന്നു. ഒടുവില്‍ മർലിനെ റമദാൻ നഗരത്തില്‍ കണ്ടെത്തുകയായിരിന്നു. തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും മർലിന്റെ തിരിച്ചു വരവിൽ ദൈവത്തിനു നന്ദിപറയുന്നതായും ഇടവക വികാരി ഫാ.ബോട്രസ് ഖാലഫ് വേൾഡ് വാച്ച് മോണിറ്ററിനോട് പറഞ്ഞു. തിരികെ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ മർലിന്‍. മോചനത്തിൽ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തിയ പോലീസുകാരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇസ്ലാമിക സംഘടനകളുടെ ലക്ഷ്യം കോപ്റ്റിക് ക്രൈസ്തവ പെൺകുട്ടികളാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. കോപ്റ്റിക്ക് പെൺകുട്ടികളെ കാണാതാകുന്നതിനു പിന്നിൽ സലഫി സംഘത്തിന്റെ പ്രവര്‍ത്തനമാണെന്നു വേൾഡ് വാച്ച് മോണിറ്റർ അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തത്. ശൃംഖലയായി പ്രവർത്തിക്കുന്ന സംഘം, ക്രൈസ്തവനാകാൻ താത്പര്യം പ്രകടിപ്പിച്ച് പെൺകുട്ടികളെ സമീപിക്കും. വീട്ടുകാരെ എതിർത്ത് അവർക്കൊപ്പം ഇറങ്ങിപ്പോകുന്നവർ അവരുടെ വലയിലാണ് ചെന്നെത്തുന്നത്. തുടർന്ന് നിർബന്ധിതമായി ഇസ്ലാം മതത്തിൽ ചേർത്ത് രഹസ്യവിവാഹം നടത്തി താമസിപ്പിക്കുകയാണ് പതിവ്. ഇതിനായി ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്തിട്ടുണ്ടെന്നു തട്ടികൊണ്ടുപോകലിന് പിന്നില്‍ നേരത്തെ പ്രവര്‍ത്തിച്ചിരിന്ന ഒരാള്‍ വേൾഡ് വാച്ച് മോണിറ്ററിനോട് വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2017-10-07-09:10:20.jpg
Keywords: ഇസ്ലാ
Content: 6131
Category: 1
Sub Category:
Heading: യേശുവിന് സാക്ഷ്യം നല്‍കി ഫിലിപ്പീന്‍സില്‍ ദേശീയ അത്മായ വാരാചരണം
Content: മനില: യേശുവിന് സാക്ഷ്യം വഹിച്ച് മുന്നേറുക എന്ന ലക്ഷ്യത്തോടെ ഫിലിപ്പീന്‍സിലെ കത്തോലിക്കാ സഭ ‘ദേശീയ അത്മായ വാരാചരണം’ നടത്തി. മനിലയിലെ അത്മായ കമ്മീഷന്റെ തലവനും, സഹായക മെത്രാനുമായ ബ്രോഡെറിക്ക് പാബില്ലോ, ജാരോയിലെ മെത്രാപ്പോലീത്തയായ എയ്ഞ്ചല്‍ ലഗ്ദാമിയോ തുടങ്ങി നിരവധി സഭാധ്യക്ഷന്മാരും ആയിരകണക്കിന് വിശ്വാസികളും ആഘോഷത്തില്‍ പങ്കെടുത്തു. സ്വന്തം ഓഫീസുകളിലൂടെയും, പ്രവര്‍ത്തനമണ്ഡലങ്ങള്‍ വഴിയും, സ്കൂളുകള്‍ വഴിയും നമ്മള്‍ പോകുന്ന സ്ഥലങ്ങളിലൂടെയും യേശുവിന്റെ വചനം പ്രഘോഷിക്കുന്നതിനായി കൂടുതല്‍ ഫിലിപ്പീനോ അത്മായ വിശ്വാസികള്‍ കടന്നുവരണമെന്ന്‍ വാരാചരണത്തിന്റെ സമാപന ദിവസം ഇലോയിലോ പ്രവിശ്യയില്‍ തടിച്ചുകൂടിയ ആയിരങ്ങളോട് പാബില്ലോ മെത്രാന്‍ പറഞ്ഞു. സഭയുടെ ഇരുണ്ടദിനങ്ങളിലും സുവിശേഷ പ്രഘോഷണം വഴി പ്രേഷിതരാകുവാനാണ് ഫിലിപ്പീന്‍സിലെ കത്തോലിക്കര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ഫിലിപ്പീന്‍സിലെ വെറും 5 ശതമാനത്തോളം പേര്‍ മാത്രമാണ് സജീവമായി സഭക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാ അത്മായ വിശ്വാസികള്‍ സമൂഹ നീതിയുടേയും, സമാധാനത്തിന്റേയും ചാലകശക്തികളാണ്. സഭയുടേത് മാത്രമായിരിക്കുവാന്‍ വേണ്ടിയല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയായിരിക്കുവാനാണ് കത്തോലിക്കര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുമിച്ചു നിന്നാല്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പ്രേരക ശക്തിയാകുവാന്‍ അത്മായര്‍ക്ക് കഴിയും. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് ചേര്‍ന്ന വിധം ജീവിച്ചുകൊണ്ട് ലോകത്തിനു പ്രകാശം നല്‍കുകയാണ് കത്തോലിക്കര്‍ ചെയ്യേണ്ടതെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ക്രിസ്തീയ ജീവിതം പുറം ലോകത്ത് നിന്നും വ്യത്യസ്തമല്ലായെന്നും വിശുദ്ധിയുടെ കാര്യത്തില്‍ അത്മായര്‍ പുരോഹിതരേക്കാളും ഒട്ടുംതന്നെ പുറകിലല്ലെന്നും എയ്ഞ്ചല്‍ ലഗ്ദാമിയോ മെത്രാപ്പോലീത്ത പറഞ്ഞു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 1 വരെയായിരുന്നു ദേശീയ അത്മായ വാരാചരണം.
Image: /content_image/News/News-2017-10-07-11:11:45.jpg
Keywords: ഫിലിപ്പീ
Content: 6132
Category: 18
Sub Category:
Heading: മിഷന്‍ കോണ്‍ഗ്രസ്: 22 കേന്ദ്രങ്ങളില്‍ പ്രതിനിധിസംഗമങ്ങള്‍ നടന്നു
Content: കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായി 22 കേന്ദ്രങ്ങളില്‍ പ്രതിനിധിസംഗമങ്ങള്‍ നടന്നു. വരാപ്പുഴ അതിരൂപതയിലും കൊച്ചി, ആലപ്പുഴ, കോട്ടപ്പുറം രൂപതകളിലുമായി നടന്ന പ്രതിനിധിസംഗമങ്ങളില്‍ 3500 പ്രതിനിധികളും മുപ്പതോളം ബിഷപ്പുമാരും ഇടവക ജനങ്ങളുമായി ആശയവിനിമയം നടത്തി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മെത്രാന്‍മാര്‍, അല്മായ പ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍, സന്യാസസഭാ മേധാവികള്‍ എന്നിവരുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെയുള്ള മെത്രാന്‍മാര്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരേസമയം ദിവ്യബലിയര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ജോണ്‍ മൂലച്ചിറ (ഗുവാഹട്ടി), ഡോ. ഏബ്രഹാം വിരുതുകുളങ്ങര (നാഗ്പൂര്‍), ബിഷപ്പുമാരായ ഡോ. പീറ്റര്‍ പറപ്പിള്ളി (ഝാന്‍സി), ഡോ. ഇഗ്‌നേഷ്യസ് മസ്‌ക്രിനാസ് (സിംല), ഡോ. അലക്‌സ് വടക്കുംതല(കണ്ണൂര്‍), ഡോ. ജോണ്‍ തോമസ് കാട്രുകുടിയില്‍ (ഇറ്റാനഗര്‍), ഡോ. വര്‍ഗീസ് ചക്കാലക്കല്‍(കോഴിക്കോട്), ഡോ. ജോസഫ് കാരിക്കശേരി(കോട്ടപ്പുറം), ഡോ. തോമസ് തെന്നാട്ട് (ഗ്വാളിയര്‍), ഡോ. ചാക്കോ തോട്ടുമാരിക്കല്‍ (ഇന്‍ഡോര്‍), ഡോ. ജോര്‍ജ് പള്ളിപ്പറന്പില്‍ (മിയാവോ), ഡോ. പോള്‍ മൈപ്പാന്‍ (ഖമ്മം), ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമി (സുല്‍ത്താന്‍പേട്ട്), ഡോ. വിന്‍സന്റ് സാമുവല്‍ (നെയ്യാറ്റിന്‍കര), ഡോ. റാഫി മഞ്ഞളി (അലഹാബാദ്), ഡോ. ജോസഫ് കരിയില്‍ (കൊച്ചി), ഡോ. സൈമണ്‍ കൈപ്പുറം (ബാലസോര്‍), ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (ആലപ്പുഴ), ഡോ. കുര്യന്‍ വലിയകണ്ടത്തില്‍ (ഭഗല്‍പൂര്‍), ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര (ബക്‌സര്‍), ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ (വിജയപുരം), ഡോ. സ്റ്റാന്‍ലി റോമന്‍(കൊല്ലം), ഡോ.ആര്‍. ക്രിസ്തുദാസ് (തിരുവനന്തപുരം), ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍(പുനലൂര്‍) എന്നിവരാണു ദിവ്യബലി അര്‍പ്പിച്ചത്. പ്രതിനിധികളെ ആഘോഷമായാണ് ഓരോ സെന്ററുകളിലും സ്വീകരിച്ചത്. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കുടുംബയൂണിറ്റുകള്‍ ചേര്‍ന്ന് പ്രേഷിതാനുഭവങ്ങള്‍ പങ്കുവച്ചു. വിവിധ പഠനങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു. കുടുംബയൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രായോഗികപാഠങ്ങള്‍ മനസിലാക്കാനും സംഗമങ്ങള്‍ കൊണ്ടു സാധിച്ചതായി സമുദായവക്താവ് ഷാജി ജോര്‍ജ് വ്യക്തമാക്കി. മിഷന്‍ കോണ്‍ഗ്രസിന്റെ സമാപനദിനമായ ഇന്നു രാവിലെ ഒന്പതിനു ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥാനാശുശ്രൂഷ. തുടര്‍ന്നു ദശവത്സരപദ്ധതികളുടെ പ്രകാശനം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വഹിക്കും. കെആര്‍എല്‍സിബിസി ശുശ്രൂഷാ സമിതികളുടെ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തറയില്‍ പദ്ധതികള്‍ അവതരിപ്പിക്കും. സിസിബിഐ ബിസിസി ചെയര്‍മാന്‍ ബിഷപ് ഡോ. ഇഗ്‌നേഷ്യസ് മസ്‌കരിനാസ് അധ്യക്ഷനാകും. ഫാ. വിജയ് തോമസ്, ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ആന്റണി നൊറോണ എന്നിവര്‍ പ്രസംഗിക്കും. വിവിധ സെഷനുകളില്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കെ. ബി സൈമണ്‍, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ജോയ് ഗോതുരുത്ത്, മോണ്‍. ജെയിംസ് കുലാസ്, ഫാ. പോള്‍ സണ്ണി, ഇമ്മാനുവല്‍ മൈക്കിള്‍ എന്നിവര്‍ പങ്കെടുക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റവ. ഡോ. ഗ്രിഗറി ആര്‍ബി മിഷന്‍ കോണ്‍ഗ്രസ് പദ്ധതികള്‍ വിശദീകരിക്കും. 2.30ന് വത്തിക്കാനില്‍ നിന്നുള്ള ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ.പ്രൊട്ടാസെ റിഗുംബോയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തുടര്‍ന്ന് കേരളസഭയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പണം, മിഷന്‍ ക്രോസ് കൈമാറ്റം എന്നിവ നടക്കും. മിഷന്‍ കോണ്‍ഗ്രസ്ബിസിസി കണ്‍വന്‍ഷന്റെ തുടര്‍പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പ്രഖ്യാപിക്കും. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ സമാപന ചടങ്ങില്‍ കൃതജ്ഞത പറയും. ഒക്ടോബര്‍ 6നാണ് മിഷന്‍ കോണ്‍ഗ്രസ് ആരംഭിച്ചത്.
Image: /content_image/India/India-2017-10-08-02:00:40.jpg
Keywords: മിഷന്‍
Content: 6133
Category: 18
Sub Category:
Heading: കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് സമ്മര്‍ദ്ധശക്തിയാകണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് സമ്മര്‍ദ്ധശക്തിയാകണമെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെന്പാടും വ്യാപിച്ചുകിടക്കുന്ന അന്പതു ലക്ഷത്തോളം സമുദായ അംഗങ്ങളുടെ സാമൂഹ്യ, സാന്പത്തിക, രാഷ്ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയോടുകൂടി കത്തോലിക്ക കോണ്‍ഗ്രസ് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ സമുദായവും നന്‍മയിലും ഉത്തരവാദിത്വത്തിലും മുന്നേറുന്‌പോള്‍ അതിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതി കൂടുതല്‍ സാധ്യമാകും. സഹകരിക്കാവുന്ന ഇതര സഹോദര പ്രസ്ഥാനങ്ങളുമായും സുമനസുകളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു സംഘടിത ശക്തിയായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കര്‍ദ്ദിനാള്‍ പറഞ്ഞു. സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് വി. വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, മുന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, രൂപത ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് തുരുത്തിപ്പിള്ളി, ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, ടോണി പുഞ്ചക്കുന്നേല്‍, സാജു അലക്‌സ്, സ്റ്റീഫന്‍ ജോര്‍ജ്, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളുവത്ത്, ദേവസ്യ കൊങ്ങോല, റിന്‍സണ്‍ മണവാളന്‍, ഫ്രാന്‍സീസ് മൂലന്‍, ഐപ്പച്ചന്‍ തടിക്കാട്ട്, റീന ഫ്രാന്‍സിസ്, രാജീവ് ജോസഫ്, ജോസ് മേനാച്ചേരി, സെബാസ്റ്റ്യന്‍ വടശേരി, ജാന്‍സന്‍ ജോസഫ്, ജോമി കൊച്ചുപറന്പില്‍, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-10-08-02:24:45.jpg
Keywords: കത്തോലിക്ക കോണ്‍
Content: 6134
Category: 1
Sub Category:
Heading: ഇറ്റാലിയന്‍ വൈദികന്‍ ജുസേപ്പെ അന്തോണിയോ വാഴ്ത്തപ്പെട്ട പദവിയില്‍
Content: മിലാന്‍: സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകനായ ധന്യന്‍ ജുസേപ്പെ അന്തോണിയോ മീജില്യാവാക്കയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ ( 07/10/2017) ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ ഭദ്രാസന ദേവാലയത്തിലാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടന്നത്. ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരു‌ടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ജുസേപ്പെ അന്തോണിയൊ സന്യസ്ഥ സമൂഹത്തിനു അഭിമാനിക്കാവുന്ന ഒരു വൈദികനായിരിന്നുവെന്നും അദ്ദേഹം സ്ഥാപിച്ച സഭ രാജ്യത്തു മാത്രം ഒതുങ്ങാതെ ചൈനയിലും ഐവറികോസ്റ്റിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും വ്യാപിച്ചുയെന്നും കര്‍ദ്ദിനാള്‍ ആഞ്ചലോ പറഞ്ഞു. മിലാന്‍ ആര്‍ച്ച് ബിഷപ്പ് മാരിയോ ഡെല്‍പിനി സഹകാര്‍മ്മികനായിരിന്നു. ബിഷപ്പുമാരും വൈദികരും വിശ്വാസികളുമടക്കം നൂറുകണക്കിനാളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. 1849 ജൂണ്‍ 13 ന് ഉത്തര ഇറ്റലിയിലെ ക്രെമോണ പ്രവിശ്യയില്‍പ്പെട്ട ത്രിഗോളൊയിലാണ് ജുസേപ്പെ അന്തോണിയൊ ജനിച്ചത്. ക്രെമോണയിലെ രൂപതാസെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1874 മാര്‍ച്ച് 21ന് പൗരോഹിത്യം സ്വീകരിച്ചു. അതിനടുത്തവര്‍ഷം ഈശോസഭയില്‍ ചേര്‍ന്ന അദ്ദേഹം ഏതാനും നാളുകള്‍ക്കു ശേഷം സമൂഹത്തില്‍ നിന്നു പിന്മാറി. പിന്നീട് 1892ല്‍ ടൂറിന്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പിന്‍റെ നിര്‍ദ്ദേശാനുസരണം ഏതാനും സന്ന്യാസിന്യാര്‍ത്ഥികളുടെ ആദ്ധ്യാത്മിക നിയന്താവാകുകയും സമര്‍പ്പിതജീവിതം നയിക്കാന്‍ തീരുമാനിച്ചവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം 'സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്ന്യാസിനിസമൂഹ'ത്തിന് രൂപം നല്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കപ്പൂച്ചിന്‍ സമൂഹത്തില്‍ ചേര്‍ന്നു. 1909 ഡിസംബര്‍ 10നു ആണ് അദ്ദേഹം നിത്യതയിലേക്ക് യാത്രയായത്. 1997 നവംബര്‍ 13നാണ് ജുസേപ്പെയുടെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2016 ജനുവരി 19നു അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരി അവസാനവാരത്തില്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് പാപ്പ തീരുമാനിക്കുകയായിരിന്നു.
Image: /content_image/News/News-2017-10-08-07:09:19.jpg
Keywords: വാഴ്ത്ത