category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവ്യകാരുണ്യമാണ് എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരം: മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍
Contentഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ദിവ്യകാരുണ്യത്തിന്റെ മുന്‍പിലുള്ള ധ്യാനമാണ് എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരമെന്നു ഹൊസൂര്‍ രൂപതയുടെ നിയുക്ത ബിഷപ്പ് മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ പാലക്കാട് രൂപതാധ്യക്ഷന്‍ മാ​​​ർ ജേ​​​ക്ക​​​ബ് മനത്തോ​​​ടത്തില്‍ നിന്നു സ്ഥാനികചിഹ്നങ്ങള്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. ജപമാലരാജ്ഞിയുടെ തിരുനാള്‍ദിനമായ ഒക്ടോബര്‍ ഏഴിനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട കാര്യം അറിയിച്ചതെന്ന്‍ നിയുക്ത മെത്രാന്‍ പറഞ്ഞു. ഭയാശങ്കകളോടെ ഉത്തരം പറയാതിരുന്ന എന്നോട്, മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് എന്ന തിരുവചനമാണ് കര്‍ദ്ദിനാള്‍ പറഞ്ഞത്. തിരുവചനം വായിച്ചപ്പോള്‍ ധൈര്യമായിരിക്കുക, നീഎവിടെ പോയാലും ഞാന്‍ നിന്നോടു കൂടെയുണ്ടായിരിക്കും എന്നു കര്‍ത്താവും എന്നെ ധൈര്യപ്പെടുത്തി. കത്തീഡ്രലില്‍ അഖണ്ഡജപമാല നടക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം എന്നുള്ളതും ഒരു ദൈവിക ഇടപെടലായി ഞാന്‍ കാണുന്നു. 'മാര്‍ ജെയിംസ് പഴയാറ്റിലിന്റെ സ്വര്‍ഗത്തിലുള്ള പ്രാര്‍ത്ഥനയും ഇതിനു നിമിത്തമായെന്നു വിശ്വസിക്കുന്നു. അന്തോണീസ് പുണ്യവാളനും പരിശുദ്ധ കന്യകാമറിയവും എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കണം പരിശുദ്ധ അമ്മയുടെ തിരുനാള്‍ദിനം തന്നെ ഈ നിയോഗം എന്നെ തേടിയെത്തിയത്'. മോണ്‍. പൊഴോലിപ്പറമ്പില്‍ പറഞ്ഞു. ദിവ്യകാരുണ്യത്തിന്റെ മുന്‍പില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്ന ഈ ദിവ്യകാരുണ്യ ഉപാസകന് ഹൊസൂര്‍ രൂപതയുടെ അധ്യക്ഷസ്ഥാനം തേടിവന്നതും ഇരിങ്ങാലക്കുട കത്തീഡ്രലിലെ 13 മണിക്കൂര്‍ ആരാധനയ്ക്കിടെയെന്നത് ദൈവനിയോഗം തന്നെയാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-11 09:45:00
Keywordsസീറോ
Created Date2017-10-11 09:46:23