Contents

Displaying 5961-5970 of 25119 results.
Content: 6265
Category: 9
Sub Category:
Heading: മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷൻ ഇന്ന്
Content: മാഞ്ചസ്റ്റർ: അഭിഷേകാഗ്നിയുടെ നിറവിനായി മാഞ്ചസ്റ്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചാണ് അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്ന് നടത്തപ്പെടുക. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്‌ യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അതിന്റെ പ്രഥമ ബൈബിൾ കൺവെൻഷൻറെ അഭിഷേകനിറവിനായി തീവ്രമായ പ്രാർത്ഥന ഒരുക്കങ്ങളിലായിരിന്നു. വിവിധങ്ങളായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനകളും ദിവ്യകാരുണ്യആരാധനകളും മാഞ്ചസ്റ്റർ റീജിയണിലെങ്ങും പ്രഥമ ബൈബിൾ കൺവെൻഷന്റെ വിജയത്തിനായി ഇതിനോടകം നടന്നിട്ടുണ്ട്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയവിശ്വാസത്തിലേക്കും ജീവിതത്തിലെക്കും നയിക്കാൻ ദൈവം തിരഞ്ഞെടുത്ത കാലഘട്ടത്തിന്റെ ദൈവികോപകരണം റവ.ഫാ.സേവ്യർ ഖാൻ വട്ടായിലും സെഹിയോൻ ടീമുമാണ് കൺവെൻഷൻ നയിക്കുക. കൺവെൻഷനിൽ എത്തിച്ചേരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സംഘാടക സമിതി ഇതിനോടകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1. രാവിലെ 9:30 ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം 6 മണിക്ക് സമാപിക്കും. 2. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിനോടു ചേർന്ന് സൗജന്യ കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. 3. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR. 4. ഇന്ന് Sheridan Suite ക്രമീകരിക്കുന്ന Food Stall-ൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും. 5. ഈ കൺവെൻഷനിൽ 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പ്രത്യേകം ശുശ്രൂഷകൾ നടക്കും. 6. മുതിർന്നവരുടെ കൺവെൻഷൻ സെന്ററിൽ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന Irish World heritage Centre-ൽ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകൾ നടത്തപ്പെടുക. 7. കുട്ടികളുടെ ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World Heritage Centre, 1 Irish town Way, Manchester, M8 0RY. 8. കുട്ടികളുടെ ശുശ്രൂഷയിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം. 9. മാതാപിതാക്കൾ, 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം Irish World heritage Centre-ൽ എത്തിച്ചതിനു ശേഷം മുതിർന്നവരുടെ കൺവെൻഷൻ സെന്ററിലേക്കു പോകാവുന്നതാണ്. 10. എട്ടു വയസ്സു മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്ക് Irish World Heritage Centre-ലും മറ്റു പ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരോടൊപ്പം Sheridan Suite-ലും ആയിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. 11. വൈകുന്നേരം കൺവെൻഷൻ സമാപിച്ചതിനു ശേഷം 8 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ Irish World Heritage Centre-ൽ നിന്നും മാതാപിതാക്കൾ collect ചെയ്യേണ്ടതാണ്. #{red->none->b->മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവെൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാവരെയും യേശു നാമത്തിൽ വീണ്ടും ക്ഷണിക്കുന്നു ‍}#
Image: /content_image/Events/Events-2017-10-24-04:04:13.jpg
Keywords: മാഞ്ചസ്റ്റ
Content: 6266
Category: 18
Sub Category:
Heading: വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരുപറഞ്ഞ് നാട്ടില്‍ മദ്യമൊഴുക്കാന്‍ അനുവദിക്കില്ല: ബിഷപ്പ് തോമസ് കെ. ഉമ്മന്‍
Content: തിരുവനന്തപുരം: വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരുപറഞ്ഞ് നാട്ടില്‍ മദ്യമൊഴുക്കാന്‍ അനുവദിക്കില്ലായെന്നും സര്‍ക്കാര്‍ മദ്യനയം തിരുത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍. മദ്യനയത്തിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യലോബിയുടെ വോട്ടു കൊണ്ടല്ല, സാധാരണ ജനങ്ങളുടെ വോട്ടുവാങ്ങിയാണ് അധികാരത്തിലെത്തിയതെന്ന് സര്‍ക്കാര്‍ ഓര്‍മിക്കണം. വികസനത്തിന്റെ പേരില്‍ സംസ്ഥാനമാകെ മദ്യം ഒഴുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നാട്ടിലുള്ള ജനങ്ങളെയാകെ മദ്യം കുടിപ്പിച്ചു കൊല്ലുന്ന നയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. പെട്ടിക്കടകളില്‍ വരെ മദ്യം സുലഭമാക്കുന്ന നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നഗരപാലിക ബില്‍ ഭേദഗതി ചെയ്ത് മദ്യമുതലാളിമാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയാണ്. പാവപ്പെട്ടവരുടെ ആശങ്ക പരിഹരിക്കാന്‍ നിലവിലെ പ്രതിഷേധത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് തെരെഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നല്‍കിയവര്‍ പ്രഖ്യാപനത്തിനു വിപരീതമായുള്ള പ്രവര്‍ത്തനമാണ് പിന്നീട് നടത്തിയതെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം പറഞ്ഞു. പൂട്ടിയ ബാറുകളെല്ലാം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുറന്നു. സമൂഹത്തിലെ വിവിധ തലങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഒരുമിച്ചെത്തിയ ഈ സമരം സര്‍ക്കാരിനുള്ള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധികാരത്തെ അട്ടിമറിച്ച് മദ്യാധികാരത്തെ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സമരത്തില്‍ പ്രസംഗിച്ച മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാനായ മാവേലിക്കര ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു. വിദ്യാലയങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും അടുത്ത് മദ്യാലയങ്ങള്‍ ആരംഭിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ മദ്യനയം കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിനുള്ള താക്കീതാണ് ഈ ജനകീയമുന്നേറ്റമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യനയം മൂലം സംസ്ഥാനത്തെ വീടുകളിലേക്ക് മദ്യം കടന്നുകയറിയെന്നു ധര്‍ണാസമരത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച കവിയത്രി സുഗതകുമാരി പറഞ്ഞു. ഈ വിധത്തില്‍ നാട്ടില്‍ മദ്യമൊഴുക്കുന്നവര്‍ക്കു മാപ്പില്ലെന്നും സുഗതകുമാരി പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി മദ്യനയം തിരുത്താന്‍ തയാറാകണമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി ആവശ്യപ്പെട്ടു. മദ്യനയം തിരുത്തുക, ടൂറിസത്തിന്റെ മറവില്‍ കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഈ വര്‍ഷവും 10 ശതമാനം സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം, ശാന്തിഗിരി മഠം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവര്‍ ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്, ഫാ. ജേക്കബ് മണ്ണാറപ്രയില്‍ കോര്‍ എപ്പിസ്‌കോപ്പ, അമ്പൂരി ഫൊറോന വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ശിവഗിരിമഠത്തിലെ സ്വാമി ബോധി തീര്‍ഥാനന്ദ, ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, റവ.ഡോ.ജോര്‍ജ് ജെ. ഗോമസ്, ഫാ.ജോണ്‍ അരീക്കല്‍, ജനാബ് സഹീര്‍ മൗലവി, നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ഡോ.ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചിനു നേതൃത്വം നല്‍കി.
Image: /content_image/India/India-2017-10-24-04:37:44.jpg
Keywords: തോമസ് കെ
Content: 6267
Category: 18
Sub Category:
Heading: കത്തോലിക്കാ വിദ്യാര്‍ഥി സംഘടനകളുടെ ഡയറക്ടര്‍മാരുടെ സമ്മേളനം 26ന്
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ ഐക്കഫ്, സിഎസ്എം, ജീസസ് യൂത്ത് എന്നീ കത്തോലിക്കാ വിദ്യാര്‍ഥി സംഘടനകളുടെ ഡയറക്ടര്‍മാരുടെ സമ്മേളനം 26നു നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ക്യാമ്പസിലെ ആത്മീയമൂല്യങ്ങളുടെ സാന്നിധ്യം എന്ന വിഷയത്തില്‍ ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. തോമസ് പനക്കളം, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറന്പില്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2017-10-24-04:47:02.jpg
Keywords: യുവജന
Content: 6268
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനം: പ്രതിഷേധം ശക്തമാക്കാന്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
Content: കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനം, അധ്യാപകരുടെ നിയമനാംഗീകാരം, യോഗ്യതാനിര്‍ണയ പരീക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നീ വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ ആലപ്പുഴയില്‍ സമാപിച്ച കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ദ്വിദിന നേതൃത്വ ക്യാമ്പ് തീരുമാനിച്ചു. സര്‍ക്കാര്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനുവരിയില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആയിരക്കണക്കിന് അധ്യാപകര്‍ നിയമനാംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 1979നു ശേഷം സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ മുഴുവന്‍ നിയമനങ്ങളും 1979നു മുന്‍പ് സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളിലെ 50 ശതമാനം നിയമനങ്ങളും ഫലത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാധിഷ്ഠിതമായ വിദ്യാഭ്യാസാവകാശങ്ങളുടെ ധ്വംസനമാണിത്. അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വീസ് പെന്‍ഷനു പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവായിട്ടും ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ഒരു ബാച്ചിന് ഉണ്ടായിരിക്കേണ്ട മിനിമം കുട്ടികളുടെ എണ്ണം 25ല്‍ നിന്നും 50 ആയി വര്‍ധിപ്പിച്ചു. അധ്യാപക യോഗ്യതനിര്‍ണയപരീക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. നിരവധി വര്‍ഷങ്ങളായി സര്‍വീസിലുള്ള അധ്യാപകര്‍ക്കു പ്രമോഷന്‍ ലഭിക്കുന്‌പോള്‍ വീണ്ടും യോഗ്യതാനിര്‍ണയ പരീക്ഷ എഴുതണമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധപരിപാടികളുടെ ഭാഗമായി ഡിപിഐ ഓഫീസിനു മുന്‍പില്‍ അധ്യാപകരുടെ ഏകദിന ഉപവാസസമരം നടത്തും. നവംബറില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ക്യാന്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ഫാ. രാജു കളത്തില്‍, സംസ്ഥാന സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. എം. ആബേല്‍, ഡി.ആര്‍ ജോസ്, ഷാജി മാത്യു, സിബി വലിയമറ്റം, മാത്യു ജോസഫ് എന്നിവര്‍ ക്യാന്പിന് നേതൃത്വം നല്‍കി.
Image: /content_image/India/India-2017-10-24-04:58:39.jpg
Keywords: ടീച്ചേ
Content: 6269
Category: 1
Sub Category:
Heading: അംഗവൈകല്യമുള്ളവരുടെ കാര്യത്തില്‍ സഭ മൗനം പാലിക്കില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അംഗവൈകല്യമുള്ളവരുടെ സംരക്ഷണത്തിലും അവരുടെ ഉന്നമനത്തിനായുള്ള യത്നത്തിലും മൗനം പാലിക്കുവാൻ സഭയ്ക്കാവില്ലയെന്ന് ഫ്രാന്‍സിസ് പാപ്പാ. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍, “മതബോധനവും അംഗവൈകല്യമുള്ളവരും: സഭയുടെ അനുദിന ജീവിതത്തില്‍ ആവശ്യമായ ഒരു കരുതല്‍” എന്ന വിചിന്തനപ്രമേയവുമായി വെള്ളിയാഴ്ച ആരംഭിച്ച ത്രിദിന സമ്മേളനത്തില്‍ സംബന്ധിക്കുന്നവരെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. വിവിധ രൂപങ്ങളിലുള്ള അംഗവൈകല്യമുള്ളവര്‍ക്ക്, തങ്ങള്‍ സ്വഭവനത്തില്‍ അന്യരാണെന്ന തോന്നലനുഭവപ്പെടാത്തവിധം, അവരെ സാമുഹ്യജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള ധീരമായ നടപടികള്‍ സ്വീകരിക്കുന്നത് സന്തോഷകരമാണ്. അതേസമയം അംഗവൈകല്യമുള്ളവരുടെ കാര്യത്തില്‍ ജീവനെ സംബന്ധിച്ച തെറ്റായ ഒരാശയത്തെ ശക്തിപ്പടുത്തുംവിധം അവരുടെ അന്തസ്സിനെ ഹനിക്കുന്ന കാര്യങ്ങള്‍ സാംസ്കാരികതലങ്ങളില്‍ നിലനില്ക്കുന്നുണ്ട്. ആത്മാരാധനപരവും പ്രയോജനവാദപരവുമായ വീക്ഷണങ്ങള്‍ മൂലം അനേകര്‍, പലപ്പോഴും അംഗവൈകല്യമുള്ളവരെ അവരില്‍ നിന്നുള്‍ക്കൊള്ളേണ്ട മാനവികവും ആദ്ധ്യാത്മികവുമായ ബഹുവിധ സമ്പന്നതകള്‍ കാണാതെ, സമൂഹത്തിന്‍റെ അരികുകളിലേക്കു തള്ളപ്പെടേണ്ടവരായി കാണുന്നുണ്ട്. അംഗവൈകല്യമുള്ളവരുടെ കാര്യത്തില്‍ നമുക്കുണ്ടാകാവുന്ന അസ്വസ്ഥതയെയും ഭയത്തെയും അതിജീവിക്കുവാന്‍ ശക്തമായ പരിശ്രമം നടത്തണം. എല്ലാ വ്യക്തികള്‍ക്കും വൈകല്യങ്ങള്‍ എത്രതന്നെ ഗുരുതരമായിരുന്നാല്‍ത്തന്നെയും, ആ വൈകല്യങ്ങളോടും കൂടെ അവനവന്‍റെ സിദ്ധികള്‍ കണ്ടെത്താനും അനുഭവിച്ചറിയാനും സാധിക്കും. തങ്ങളുടെ ജീവിതയാത്രയില്‍ യേശുവുമായി കൂടിക്കാഴ്ച നടത്താനും വിശ്വാസത്തോടുകൂടി അവിടുത്തേക്കു സ്വയം സമര്‍പ്പിക്കാനും ശ്രമിക്കണമെന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. 450 ഓളംപേരുടെ സംഘത്തെയാണ് ശനിയാഴ്ച പാപ്പ അഭിസംബോധന ചെയ്തത്.
Image: /content_image/News/News-2017-10-24-05:42:53.jpeg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 6270
Category: 1
Sub Category:
Heading: മോശം വേഷത്തില്‍ അഭിനയിച്ചതിന് ദൈവത്തോട് മാപ്പപേക്ഷിച്ചിട്ടുണ്ടെന്നു ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്
Content: ഷിക്കാഗോ: 1997-ല്‍ ഓസ്കാര്‍ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ‘ബൂഗി നൈറ്റ്സ്’ എന്ന സിനിമയില്‍ അശ്ലീല സിനിമാ താരത്തിന്റെ വേഷം ചെയ്തതിനു ദൈവത്തോട് മാപ്പപേക്ഷിച്ചു എന്ന വെളിപ്പെടുത്തലുമായി ലോകപ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്. തന്റെ ജീവിതത്തില്‍ ചില തെറ്റായ തീരുമാനങ്ങളില്‍ ഒന്നായിരിന്നു അതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ കത്തോലിക്കാ യുവജനങ്ങള്‍ക്കായുള്ള ഒരു പരിപാടിയുടെ പ്രചാരണാര്‍ത്ഥം ഷിക്കാഗോയില്‍ വെച്ച് കര്‍ദ്ദിനാള്‍ ബ്ലേസ് കൂപ്പിച്ച് നടത്തിയ അഭിമുഖത്തിനിടയിലാണ് കത്തോലിക്കാ വിശ്വാസിയായ വാല്‍ബെര്‍ഗ് തന്റെ മാനസാന്തരത്തിന്റെ കഥ വെളിപ്പെടുത്തിയത്. വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും വാല്‍ബെര്‍ഗ് തുറന്നു സമ്മതിച്ചു. മുന്‍പഭിനയിച്ച വേഷങ്ങളുടെ പേരില്‍ എപ്പോഴെങ്കിലും ദൈവത്തോട് ക്ഷമ യാചിച്ചിട്ടുണ്ടോ? എന്ന കര്‍ദ്ദിനാളിന്റെ ചോദ്യത്തിന്, അത്തരം സിനിമകളുടെ പട്ടികയില്‍ ‘ബൂഗി നൈറ്റ്സ്’ ഏറ്റവും മുന്നിലാണെന്നായിരുന്നു വാല്‍ബെര്‍ഗിന്റെ മറുപടി. ഒരു അഭിനേതാവെന്ന നിലയില്‍ വാല്‍ബെര്‍ഗിന് ഒരുപാട് ഗുണം ചെയ്തിട്ടുള്ള വേഷമായിരുന്നു ബൂഗി നൈറ്റ്സിലേത്. സാമ്പത്തികമായി വിജയം കൊയ്ത ‘ത്രീ കിംഗ്‌’സിലെ വേഷം പിന്നീടാണ് ലഭിച്ചത്. എന്നാല്‍ ഈ തീരുമാനം തെറ്റായിരിന്നുവെന്ന് വാല്‍ബെര്‍ഗ് പറയുന്നു. കഴിഞ്ഞ കാല ജീവിതത്തെ കുറിച്ച് തുറന്ന്‍ പറയുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലന്ന്‍ പറഞ്ഞുകൊണ്ട്, ഗുണ്ടാ സംഘത്തില്‍ അംഗമായതും, വിയറ്റ്‌നാമീസ് അഭയാര്‍ത്ഥിയെ ആക്രമിച്ചതിനു തടവിലായതും ഉള്‍പ്പെടെയുള്ള തന്റെ ഇരുണ്ടകാലഘട്ടത്തെയും അദ്ദേഹം വിവരിക്കുകയുണ്ടായി. എന്നാല്‍ ഇന്ന് താന്‍ കത്തോലിക്കാ യുവജനങ്ങളെ വിശ്വാസജീവിതത്തില്‍ മുന്നേറുന്നതിന് തന്നേക്കൊണ്ടാവുംവിധം സഹായിച്ചുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. 2016-ലെ ഒരു ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയായിരുന്നു വാല്‍ബെര്‍ഗ് തന്റെ ആഴമായ കത്തോലിക്കാ വിശ്വാസം വെളിപ്പെടുത്തിയത്. പൗരോഹിത്യമെന്ന ദൈവവിളിക്കായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്നു അദ്ദേഹം ആ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. പ്രശസ്തിക്കു നടുവിലും തന്റെ കൗദാശികപരമായ ജീവിതം സാക്ഷ്യപ്പെടുത്തി കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശി മാര്‍ക്ക് പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലായിരിന്നു.
Image: /content_image/News/News-2017-10-24-08:32:41.jpg
Keywords: വാൽബെർഗ്
Content: 6271
Category: 1
Sub Category:
Heading: പോളണ്ടിന്റെ മരിയന്‍സാക്ഷ്യം യൂറോപ്പില്‍ വ്യാപിക്കുന്നു: ജപമാല കൊണ്ട് രാജ്യത്തെ പൊതിയാന്‍ അയര്‍ലണ്ടും
Content: ഡബ്ലിന്‍: പോളണ്ടിനും, ഇറ്റലിക്കും ശേഷം ജപമാല കൊണ്ട് സംരക്ഷണം തീര്‍ക്കാന്‍ അയര്‍ലണ്ടും ഒരുങ്ങുന്നു. “റോസറി ഓണ്‍ ദി കോസ്റ്റ് ഫോര്‍ ലൈഫ് ആന്‍ഡ്‌ ഫെയിത്ത്” എന്ന് പേരിട്ടിരിക്കുന്ന ജപമാലയത്നം ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 26-നാണ് രാജ്യത്തു നടക്കുക. ജപമാല കൂട്ടായ്മകളാല്‍ രാജ്യത്തെ പൊതിയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ഓരോ ജപമാല കൂട്ടായ്മ നടക്കുന്ന സ്ഥലങ്ങളിലും ഫലകങ്ങള്‍ നിലത്ത് സ്ഥാപിക്കുവാനും സംഘാടകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ജപമാലയിലെ 53 ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥനയെ സൂചിപ്പിക്കുന്നതിനായി അയര്‍ലന്‍ഡിലുടനീളം 53 സ്ഥലങ്ങളിലായുള്ള ജപമാലകൂട്ടായ്മക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. യേശുവിനെ രാജാവായി അംഗീകരിച്ചുകൊണ്ട് തങ്ങളുടെ രാജ്യത്തെ ക്രിസ്തുരാജന് സമര്‍പ്പിച്ച ആദ്യത്തെ രാജ്യമാണ് അയര്‍ലന്‍ഡ്. ഇതിനാലാണ് ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ തന്നെ പരിപാടി നടത്തുന്നതെന്നും, ക്രിസ്തുരാജനെ ആദരിക്കുമ്പോള്‍ അവന്റെ മാതാവായ പരിശുദ്ധ മറിയവും ആദരിക്കപ്പെടുന്നുണ്ടെന്നും പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. ക്രിസ്തുരാജന്റെ പേരിലുള്ള ആദ്യത്തെ കത്തീഡ്രല്‍ ദേവാലയം സ്ഥിതിചെയ്യുന്നതും അയര്‍ലന്‍ഡിലാണ്. ശക്തമായ പ്രോലൈഫ് നിയമങ്ങള്‍ ഉള്ള രാജ്യമാണ് അയര്‍ലണ്ടെങ്കിലും, ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനുള്ള സമ്മര്‍ദ്ദം രാജ്യത്തിനുമേല്‍ ഏറിക്കൊണ്ടിരിക്കുകയാണ്. 2015-ല്‍ അയര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കിയിരിന്നു. 2016-ല്‍ നടന്ന സെന്‍സസ് പ്രകാരം 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ രാജ്യത്തു ഒരുമതത്തിലും വിശ്വസിക്കാത്തവരുടെ ശതമാനം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ രാജ്യത്തിന്റെ രക്ഷയ്ക്കായി വിശ്വാസികള്‍ ഒന്നടങ്കം കൂട്ടജപമാല നടത്തുന്നത്. ലോകത്തിന് മാതൃകയായി പോളണ്ടും ഇറ്റലിയും നേരത്തെ വന്‍ ജപമാലയത്നം നടത്തിയിരിന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7-ന് ‘റോസറി ഓൺ ദ ബോര്‍ഡര്‍’ എന്ന പേരോട് കൂടി ഏതാണ്ട് ഒരു ദശലക്ഷത്തോളം വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് പോളണ്ട് അതിര്‍ത്തിപ്രദേശങ്ങളിലൂടെ നടത്തിയ ജപമാല യജ്ഞത്തിന്റെ ചുവടുപിടിച്ചാണ് ഇറ്റലിയും ജപമാലയത്നം ആചരിച്ചത്. കത്തോലിക്കാ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ അയര്‍ലണ്ടിന്റെ വിശ്വാസസംരക്ഷണത്തിനായുള്ള ഒരു പോരാട്ടമായാണ് ജപമാലയത്നത്തെ വിശ്വാസികള്‍ കാണുന്നത്.
Image: /content_image/News/News-2017-10-24-10:05:22.jpg
Keywords: ജപമാല
Content: 6272
Category: 1
Sub Category:
Heading: ക്രൈസ്തവർക്കായി ഇറാഖിൽ സുരക്ഷിത മേഖല വേണമെന്ന ആവശ്യം ചര്‍ച്ചയാകുന്നു
Content: ബാഗ്ദാദ്: ഇറാഖിലെ ക്രൈസ്തവർക്ക് സുരക്ഷാ മേഖലയൊരുക്കണമെന്ന ആശയം ഖത്തര്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയ്ക്കു വഴിതെളിയിച്ചു. അറേബ്യൻ രാജ്യങ്ങളിലെ ക്രൈസ്തവ നിലനിൽപ് സംബന്ധിച്ച് ഖത്തറിലെ ഗ്രേറ്റർ അറബ് മഷ്റിഖിൽ നടന്ന സമ്മേളനത്തിൽ യാഹ്യ അൽ ഖു ബെയ്സിയാണ് ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവേചനത്തെ പറ്റിയും പീഡനത്തെ പറ്റിയും സുരക്ഷിതമേഖല ഒരുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചത്. അറേബ്യൻ റിസേർച്ച് ആന്റ് പോളിസി ഗവേഷകരായ നിരവധി പേര്‍ ഇക്കാര്യത്തെ പിന്താങ്ങിയതായി അറബ് 48 റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയ തർക്കങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി സ്വീകരിച്ച നടപടികൾ സമ്മേളനത്തിൽ വിലയിരുത്തി. ആക്രമണങ്ങളും പീഡനങ്ങളും പതിവായപ്പോള്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്. 1910-2010 കാലയളവില്‍ ഈജിപ്ത്, പാലസ്തീന്‍, ജോര്‍ദാന്‍ തുടങ്ങിയിടങ്ങളില്‍ ക്രൈസ്തവ ജനസംഖ്യ കാര്യമായ രീതിയില്‍ കുറഞ്ഞു. 14% ആയിരിന്ന ക്രൈസ്തവ ജനസംഖ്യ നാല് ശതമാനമായാണ് കുറഞ്ഞതെന്നും കോണ്‍ഫറന്‍സില്‍ വിലയിരുത്തി. സുരക്ഷിത മേഖലയെന്ന ആശയം തർക്ക വിഷയമായി തുടരുന്നുവെങ്കിലും ഇറാഖിലെ ക്രൈസ്തവരുടെ നിലനിൽപ്പ് ഇപ്പോഴും പ്രതിസന്ധിയിലാണ്.
Image: /content_image/News/News-2017-10-24-12:09:39.jpg
Keywords: ഇറാഖ
Content: 6273
Category: 1
Sub Category:
Heading: മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് കാലം ചെയ്തു
Content: കോഴിക്കോട്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് (65) കാലം ചെയ്തു. അർബുദ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിലായിരുന്നു അന്ത്യം. ഭൗതീക ശരീരം രാത്രി ഒൻപതു മണിയോടെ ചാത്തമംഗലത്തെ മൗണ്ട് ഹെർമോൻ അരമനയിലെത്തിച്ചു. തുടർന്ന് രാത്രിതന്നെ ബിലാത്തിക്കുളം സെന്റ് ജോർജ് കത്തീഡ്രലിലെത്തിക്കും. നാളെ ഉച്ചയ്ക്ക് 11ന് കോയമ്പത്തൂർ തടാകം ആശ്രമത്തിലേക്കു വിലാപയാത്രയായി കൊണ്ടുപോകും. വ്യാഴാഴ്ച 10 മണിക്കു തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ കബറടക്കശുശ്രൂഷകൾ നടക്കും. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചെങ്ങരൂരിൽ മഞ്ഞാനാംകുഴിയിൽ എം.പി. ചാണ്ടപ്പിള്ളയുടെയും അച്ചാമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളായി 1952 ഓഗസ്‌റ്റ് 17നായിരുന്നു മാർ തെയോഫിലോസിന്റെ ജനനം. എം.സി. ചെറിയാൻ എന്നായിരുന്നു ബാല്യത്തിലെ പേര്. സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിനു ശേഷം സെമിനാരി വിദ്യാഭ്യാസത്തിനു കോട്ടയം പഴയ സെമിനാരിയിൽ ചേർന്നു. 1977 ൽ ശെമ്മാശ പദവിയിലും 1991 മേയ് 15നു കശീശ പദവിയിലുമെത്തി. 2004 ൽ റമ്പാൻ ആയ അദ്ദേഹം സഖറിയ എന്ന പേര് സ്വീകരിച്ചു. 2005 മാർച്ച് അഞ്ചിന് സഖറിയ മാർ തെയോഫിലോസ് എന്ന നാമത്തിൽ മെത്രാൻ സ്‌ഥാനത്തേക്ക് അഭിഷിക്‌തനായി. ആ വർഷം തന്നെ ഒക്‌ടോബറിൽ മലബാർ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായി. മാർ തിമോത്തിയോസ് (പിന്നീട് പരിശുദ്ധ ബസേലിയോസ് മാർത്തോമ ദിദിമോസ് പ്രഥമൻ) കാതോലിക്കാ ബാവയായി ഉയർത്തപ്പെട്ടതിനെ തുടർന്ന് മലബാർ ഭദ്രാസനാധിപനായി 2006 ഡിസംബർ രണ്ടിന് മാർ തെയോഫിലോസ് വാഴിക്കപ്പെട്ടു. മാർ തെയോഫിലോസ് അധ്യക്ഷനായി ചുമതലയേറ്റതു മുതൽ ഭദ്രാസനത്തിൽ ജീവകാരുണ്യപദ്ധതികളുടെ പുതുചരിത്രം രചിക്കപ്പെട്ടു. ന്യൂയോർക്കിലെ സെന്റ് വ്ലാഡിമിർസ്, ജറുസലമിലെ സെന്റ് ജോർജ് കോളജ് എന്നിവിടങ്ങളിൽ ഗവേഷണം നടത്തി ഡോക്‌ടറേറ്റ് നേടിയ അദ്ദേഹം സഭാജീവിത പഠനസഹായി, കൃപാവരങ്ങൾ, രണ്ടു കൊറിന്ത്യർ വ്യാഖ്യാനം, ബുക്ക് ഓഫ് പ്രേയർ ആൻഡ് സേക്രഡ് സോങ്‌സ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാർഥി പ്രസ്‌ഥാനം (എം.ജി.ഒ.സി.എസ്.എം.) ജനറൽ സെക്രട്ടറി, എം.ജി.ഒ.സി.എസ്.എം. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി, ഓർത്തഡോക്‌സ് സ്‌റ്റഡി ബൈബിൾ കൺവീനർ, സെന്റിനറി പ്രോജക്‌ട് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, മാർ ഗ്രിഗോറിയോസ് റിഹാബിലിറ്റേഷൻ സെന്റർ ഫോർ ബ്ലൈൻഡ് വൈസ് പ്രസിഡന്റ്, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രിസ്‌ത്യൻ മേഴ്‌സി ഫെലോഷിപ്പ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-10-24-18:56:23.jpg
Keywords: കാലം
Content: 6274
Category: 18
Sub Category:
Heading: ദൈവം തെരഞ്ഞെടുത്ത മറ്റൊരു ഫ്രാന്‍സിസ് അസീസിയായിരുന്നു കാട്ടറാത്തച്ചന്‍: മാര്‍ ജേക്കബ് മുരിക്കന്‍
Content: വൈക്കം: വിന്‍സെന്‍ഷ്യന്‍ സഭയുടെ സ്ഥാപകനായ ഫാ. വര്‍ക്കി കാട്ടറാത്ത് കേരളസഭയെ ദൈവവചനത്തിന്റെ സജീവത്വം തിരിച്ചറിയാനും പരിശുദ്ധാത്മാഭിഷേകത്താല്‍ കത്തിജ്വലിപ്പിക്കാനും ദൈവം തെരഞ്ഞെടുത്ത മറ്റൊരു ഫ്രാന്‍സിസ് അസീസിയായിരുന്നുവെന്ന്‍ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വര്‍ക്കി കാട്ടറാത്തച്ചന്റെ 86ാം ചരമവാര്‍ഷികദിനത്തില്‍ തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ ശ്രാദ്ധാചരണത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനമധ്യേ തിരുവചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കേരള കത്തോലിക്കാസഭയിലും ആഗോള സഭയിലും വിന്‍സെന്‍ഷ്യന്‍ വൈദികര്‍ ചെയ്യുന്ന സുവിശേഷ സേവനങ്ങളെ ബിഷപ് അനുസ്മരിച്ചു. വചനപ്രഘോഷണങ്ങളിലൂടെയും സാമൂഹ്യസേവനങ്ങളിലൂടെയും വിന്‍സെന്‍ഷ്യന്‍ സഭ ഇന്നു ജനമനസുകളില്‍ നിറസാന്നിധ്യമായിത്തീര്‍ന്നിരിക്കുന്നു. അദ്ദേഹം തോട്ടകത്തിട്ട തീ ലോകം മുഴുവനിലേയും കത്തോലിക്കാസഭയില്‍ വിന്‍സെന്‍ഷ്യന്‍ സഭയിലൂടെ ആളിപ്പടരുന്നതാണു നാം കാണുന്നത്. കേരളസഭയില്‍ ഒരു പുതിയ യുഗപ്പിറവിക്കു നാന്ദികുറിച്ച ഒരു ജനകീയാചാര്യനായിരുന്നു വര്‍ക്കിയച്ചന്‍ എന്നു വൈക്കം ഫൊറോന വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി അനുസ്മരണ സന്ദേശത്തില്‍ സൂചിപ്പിച്ചു. കര്‍മല മലയില്‍ ഏലിയ പ്രവാചകന്‍ സ്വര്‍ഗത്തിലെ അഗ്‌നി ഇറക്കിക്കൊണ്ടുവന്നതുപോലെ വൈക്കം ഭൂപ്രദേശത്ത് സ്വര്‍ഗീയ അഗ്‌നി ഇറക്കിജ്വലിപ്പിച്ച പ്രവാചകനായിരുന്നു കാട്ടറാത്തച്ചനെന്നു വചനപ്രഘോഷണമധ്യേ ഫാ. ആന്റണി പയ്യപ്പിള്ളി പറഞ്ഞു. സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു കക്കാട്ടുപിള്ളില്‍ അനുസ്മരണ പ്രഭാഷണം നല്‍കി. സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍ നാമകരണ പ്രാര്‍ഥനകള്‍ക്കു നേതൃത്വം വഹിച്ചു. മേരിമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജയിംസ് കല്ലുങ്കല്‍ സ്‌നേഹവിരുന്ന് ആശീര്‍വദിച്ചു. വര്‍ക്കി കാട്ടറാത്തച്ചന്റെ ശ്രാദ്ധാചരണത്തോടനുബന്ധിച്ച് തോട്ടകം ദേവാലയത്തില്‍ നടന്നുവന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയ്ക്കും ഇതോടെ സമാപനമായി. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രങ്ങളിലെ സുവിശേഷപ്രസംഗകരായ ഫാ. ജോസഫ് എറന്പില്‍, ഫാ. മാത്യു തടത്തില്‍, ഫാ. ആന്റണി പയ്യപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2017-10-25-05:32:53.jpg
Keywords: മുരിക്കന്‍