Contents

Displaying 6001-6010 of 25119 results.
Content: 6305
Category: 18
Sub Category:
Heading: സഭയ്ക്കു കക്ഷിരാഷ്ട്രീയമില്ല, നന്മ ചെയ്യുന്നവരോടു ചേര്‍ന്നുനില്‍ക്കും: മാര്‍ പെരുന്തോട്ടം
Content: ചങ്ങനാശേരി: സഭയ്ക്കു കക്ഷിരാഷ്ട്രീയമില്ലായെന്നും മനുഷ്യന്റെ മൗലികതയും നന്മയും ലക്ഷ്യമാക്കുന്ന രാഷ്ട്രീയ നേതൃത്വത്തോടു സഹകരിച്ചു സമൂഹത്തിന് പൊതുനന്മ പ്രദാനം ചെയ്യുന്നതാണു സഭാശൈലിയെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അസംപ്ഷന്‍ കോളജിലെ മാര്‍ മാത്യു കാവുകാട്ട് നഗറില്‍ നടന്ന ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണജൂബിലി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്കു കക്ഷിരാഷ്ട്രീയമില്ല. മതസാംസ്‌കാരിക വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ നാടിന്റെ പൈതൃകം സ്വാംശീകരിച്ചു പ്രവര്‍ത്തിക്കാന്‍ സഭയ്ക്കും സഭാമക്കള്‍ക്കും കഴിയണം. സഭയുടെ ദര്‍ശനം സങ്കുചിതമല്ല, കൂടുതല്‍ ലക്ഷ്യബോധത്തോടെയും കാഴ്ചപ്പാടുകളോടെയും സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ പങ്കാളികളാകണമെന്നും മാര്‍ പെരുന്തോട്ടം ആഹ്വാനം ചെയ്തു. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജൂബിലിസംഗമം ഉദ്ഘാടനം ചെയ്തു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖപ്രഭാഷണം നടത്തി. ഡോ. റോസമ്മ ഫിലിപ്പ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് കണ്ടങ്കേരി, പിആര്‍ഒ ജോജി ചിറയില്‍, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിമാരും കൗണ്‍സില്‍ ഭരണഘടനാ ശില്പികളുമായ ഫാ. ആന്റണി നിരപ്പേല്‍, പ്രഫ.കെ.ടി. സെബാസ്റ്റ്യന്‍, ഡോ.സ്‌കറിയ സക്കറിയ, പ്രഫ. ജയിംസ് സെബാസ്റ്റ്യന്‍, ഡോ.പി.സി.അനിയന്‍കുഞ്ഞ്, പ്രഫ. ജോസഫ് ടിറ്റോ, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, പ്രഫ. ജോയി ജോസഫ്, ഡോ. റൂബിള്‍ രാജ്, പ്രഫ. ജോസഫ് സാം, തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, ഡോ. രാജന്‍ കെ. അന്പൂരി, ജോജി ചിറയില്‍, ജോസഫ് മറ്റപ്പറമ്പില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. രാവിലെ നടന്ന സിന്‌പോസിയം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍.മാണി പുതിയിടം അധ്യക്ഷത വഹിച്ചു. വിശ്വാസികളും സഭാജീവിതവും സുറിയാനി പാരന്പര്യത്തില്‍ എന്ന വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയിലെ റവ.ഡോ. ബേബി വര്‍ഗീസ്, അജപാലന സമിതികള്‍ സത്യബോധത്തിന്റെ സാക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍, അജപാലന രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.പി.സി. അനിയന്‍ കുഞ്ഞ്, പ്രഫ. ലീന ജോസ് ടി, സിസ്റ്റര്‍ സുനിത വാഴയില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
Image: /content_image/India/India-2017-10-29-01:57:03.jpg
Keywords: പെരുന്തോ
Content: 6306
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ലീഗിന്റെ മികച്ച രൂപതയായി മാനന്തവാടി രൂപതയെ തിരഞ്ഞെടുത്തു
Content: മൂവാറ്റുപുഴ: 2016-17 പ്രവര്‍ത്തനവര്‍ഷത്തെ ചെറുപുഷ്പ മിഷന്‍ലീഗിന്റെ മികച്ച രൂപതയായി മാനന്തവാടി രൂപതയെ തിരഞ്ഞെടുത്തു. താമരശേരി, തലശേരി, പാലാ, കോതമംഗലം രൂപതകള്‍ ആദ്യത്തെ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. മികച്ച മേഖലകളായി താമരശേരി രൂപതയിലെ പെരിന്തല്‍മണ്ണ, പാലാ രൂപതയിലെ കുറവിലങ്ങാട്, മാനന്തവാടി രൂപതയിലെ നടവയല്‍ എന്നിവയും, മികച്ച ശാഖകളായി പാലാ രൂപതയിലെ മല്ലികശേരി, താമരശേരി രൂപതയിലെ കട്ടിപ്പാറ, മരിയാപുരം ശാഖകളും ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കര്‍ഹമായി. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ വിവിധ രൂപതകളില്‍നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍ പ്രഖ്യാപനം നടത്തി. സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനോ മോളത്ത്, ജനറല്‍ ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട് എന്നിവരടങ്ങുന്ന സമിതി കേരളത്തിലെ ഓരോ രൂപതകളില്‍ നിന്നുമായി തെരഞ്ഞെടുത്ത ശാഖകളില്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 27 വരെ നടത്തിയ വിലയിരുത്തലില്‍നിന്നാണ് മികച്ച രൂപതകളും മേഖലകളും ശാഖകളും തെരഞ്ഞെടുത്തത്. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റര്‍ ഷൈനി എസ് വിഎം, ജയ്‌സണ്‍ മര്‍ക്കോസ്, കെ.എം. മാണി, റിക്കി ജോസഫ്, അരുണ്‍ ജോസ്, ബി.എസ്. ശരത്, ബെന്നി മുത്തനാട്ട്, ഷിബു മഠം, ആന്‍സ് വെട്ടം എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.
Image: /content_image/India/India-2017-10-29-01:13:16.jpg
Keywords: മിഷന്‍ ലീഗ
Content: 6307
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ ലീഗ്: 2016-17 പ്രവര്‍ത്തനവര്‍ഷത്തെ മികച്ച രൂപത മാനന്തവാടി
Content: മൂവാറ്റുപുഴ: 2016-17 പ്രവര്‍ത്തനവര്‍ഷത്തെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ മികച്ച രൂപതയായി മാനന്തവാടി രൂപതയെ തിരഞ്ഞെടുത്തു. താമരശേരി, തലശേരി, പാലാ, കോതമംഗലം രൂപതകള്‍ ആദ്യത്തെ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. മികച്ച മേഖലകളായി താമരശേരി രൂപതയിലെ പെരിന്തല്‍മണ്ണ, പാലാ രൂപതയിലെ കുറവിലങ്ങാട്, മാനന്തവാടി രൂപതയിലെ നടവയല്‍ എന്നിവയും, മികച്ച ശാഖകളായി പാലാ രൂപതയിലെ മല്ലികശേരി, താമരശേരി രൂപതയിലെ കട്ടിപ്പാറ, മരിയാപുരം ശാഖകളും ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കര്‍ഹമായി. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ വിവിധ രൂപതകളില്‍നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍ പ്രഖ്യാപനം നടത്തി. സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനോ മോളത്ത്, ജനറല്‍ ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട് എന്നിവരടങ്ങുന്ന സമിതി കേരളത്തിലെ ഓരോ രൂപതകളില്‍ നിന്നുമായി തെരഞ്ഞെടുത്ത ശാഖകളില്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 27 വരെ നടത്തിയ വിലയിരുത്തലില്‍നിന്നാണ് മികച്ച രൂപതകളും മേഖലകളും ശാഖകളും തെരഞ്ഞെടുത്തത്. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റര്‍ ഷൈനി എസ് വിഎം, ജയ്‌സണ്‍ മര്‍ക്കോസ്, കെ.എം. മാണി, റിക്കി ജോസഫ്, അരുണ്‍ ജോസ്, ബി.എസ്. ശരത്, ബെന്നി മുത്തനാട്ട്, ഷിബു മഠം, ആന്‍സ് വെട്ടം എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.
Image: /content_image/India/India-2017-10-29-04:01:02.jpg
Keywords: മിഷന്‍ ലീഗ
Content: 6308
Category: 18
Sub Category:
Heading: സഭയുടെ പ്രബോധനങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ വിശ്വാസികള്‍ക്കു കഴിയണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: ചങ്ങനാശേരി: ന്യൂനപക്ഷാവകാശം ധ്വംസിക്കപ്പെട്ടാല്‍ അതിനെതിരേ ശബ്ദിക്കാനും സഭയുടെ പ്രബോധനങ്ങള്‍ ശക്തമായി അവതരിപ്പിക്കാനും വിശ്വാസികള്‍ക്കു കഴിയണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സുവര്‍ണജൂബിലി സംഗമം അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കകയായിരുന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. നമ്മുടെ വിദ്യാഭ്യാസ, ആതുരസേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമുണ്ട്. ന്യൂനപക്ഷാവകാശം ധ്വംസിക്കപ്പെട്ടാല്‍ അതിനെതിരേ ശബ്ദിക്കാനും സഭയുടെ പ്രബോധനങ്ങള്‍ ശക്തമായി അവതരിപ്പിക്കാനും വിശ്വാസികള്‍ക്കു കഴിയണം. വൈദികര്‍ക്കു കക്ഷിരാഷ്ട്രീയമില്ല. എന്നാല്‍ അല്മായര്‍ക്ക് അതുണ്ട്. മനഃസാന്നിധ്യത്തോടെയും വിവേകത്തോടെയും വ്യക്തിത്വത്തോടെയും പ്രവര്‍ത്തിക്കുന്ന അല്മായ നേതൃത്വമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. അല്‍മായര്‍ സജീവമാകേണ്ട കാലമാണിത്. എവിടെ നേതൃത്വം സംഘര്‍ഷത്തിലാകുന്നുവോ അവിടെ സംഘടന തളരും. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. ആദ്യ പാസ്റ്ററല്‍ കൗണ്‍സില്‍ കാവുകാട്ട് പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു. ഉത്തരവാദിത്വബോധത്തോടെയും സമര്‍പ്പണ മനോഭാവത്തോടെയുമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കത്തോലിക്കാ കോണ്‍ഗ്രസ് പോലെയുള്ള അല്മായ സംഘടനകള്‍ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ സഭയുടെ സ്വരമായി വളര്‍ന്നുവരാനുള്ള അവസരമാണ് ഒരുക്കേണ്ടത്. എന്നാല്‍ സഭയ്‌ക്കോ കത്തോലിക്കാ കോണ്‍ഗ്രസിനോ കക്ഷിരാഷ്ട്രീയമില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു കടക്കുന്നവര്‍ സംഘടനയില്‍നിന്നു രാജിവയ്ക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ത്തന്നെ പറയുന്നുണ്ട്. പാസ്റ്ററല്‍ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം എപ്രകാരം സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയുടെ ഭാഗമാക്കി മാറ്റാനാകുമെന്നു ചിന്തിക്കണം. പാസ്റ്ററല്‍ കൗണ്‍സില്‍ സഭയുടെ പരിച്ഛേദമാണ്. എല്ലാ വിഭാഗത്തിനും അവിടെ പ്രാതിനിധ്യമുണ്ട്. അല്മായ പ്രേഷിതത്വത്തെക്കുറിച്ചു ഭാരതസഭയ്ക്കു ദര്‍ശനം നല്‍കിയ കെ.ടി. സെബാസ്റ്റ്യനെപ്പോലുള്ളവരെയും അദ്ദേഹം അനുസ്മരിച്ചു. മാര്‍ത്തോമ്മാ വിദ്യാനികേതനിലൂടെയും മറ്റും പരിശീലനം നേടിയ വലിയൊരു നേതൃനിര ഇവിടെയുണ്ടെന്നും മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. സീറോ മലബാര്‍ സഭയ്ക്ക് ഇന്ന് കൂടുതല്‍ ഭരണസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും ലഭിച്ചിരിക്കുന്നു. ചരിത്രത്തിലെ ചില ഏടുകളില്‍ സഭാ ഭരണത്തില്‍ ഉണ്ടായ ഗതിമാറ്റങ്ങള്‍ക്കു ശേഷം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വികാരി ജനറാളായി വിശുദ്ധ ചാവറയച്ചനെ നിയോഗിച്ചുകൊണ്ടാണ് പുനരുദ്ധാരണം ആരംഭിച്ചത്. വളരെയേറെ ശ്രമവും സഹനവും വഴി സഭ വളര്‍ന്നുകൊണ്ടേയിരുന്നു. മെത്രാന്മാരുടെ നിയമനാധികാരം മാത്രമല്ല, സുവിശേഷവത്കരണ സ്വാതന്ത്ര്യവും സഭയ്ക്കു ലഭിച്ചിരിക്കുന്നു. രൂപതകള്‍ പ്രത്യേക ഘടകമല്ല. രൂപതാചിന്തകളില്‍ നിന്ന് ഒരു സഭയെന്ന ചിന്തയിലേക്കു വളരണമെന്നും മാര്‍ ആലഞ്ചേരി തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2017-10-29-04:52:07.jpg
Keywords: ആലഞ്ചേ
Content: 6309
Category: 1
Sub Category:
Heading: ബിഷപ്പ് നിയമനം: അഹിയാര രൂപതയിലെ പ്രതിസന്ധി തുടരുന്നു
Content: അബൂജ: നൈജീരിയയിലെ അഹിയാര രൂപതയിലെ മെത്രാനായ പീറ്റര്‍ എബേരെ ഒക്പാലെകെയേ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ വൈദികര്‍ക്ക് കത്തെഴുതി നാലുമാസം കഴിഞ്ഞിട്ടും രൂപതയില്‍ പ്രതിസന്ധി തുടരുന്നു. രൂപതയിലെ ഒരു വിഭാഗം വൈദികരും, അത്മായരുമാണ് അഞ്ചുവര്‍ഷം മുന്‍പ് നിയമിതനായ ഒക്പാലെകെ എന്ന മെത്രാനെ സ്വീകരിക്കാതിരിക്കുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ കാലത്താണ് സംഭവങ്ങളുടെ തുടക്കം. അഹിയാര രൂപതയിലെ മെത്രാനായിരുന്ന വിക്ടര്‍ ചിക്വേയുടെ മരണത്തെത്തുടര്‍ന്ന്‍ 2012-ലാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പീറ്റര്‍ എബേരെ ഒക്പലാകേയയെ അഹിയാരയിലെ മെത്രാനായി നിയമിച്ചത്. എന്നാല്‍ അഹിയാര രൂപതയിലെ എംബൈസ് മേഖലയിലെ ഒരു വിഭാഗം വൈദികര്‍ തങ്ങളുടെ ഭാഷ സംസാരിക്കുന്ന തദ്ദേശീയനായ മെത്രാന്‍ മതിയെന്ന നിലപാടില്‍ പുതിയ മെത്രാനെ അംഗീകരിക്കുവാന്‍ വിമുഖത കാണിക്കുകയായിരിന്നു. പ്രതിസന്ധി രൂക്ഷമായിട്ട് നാലുമാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. തെക്കന്‍ നൈജീരിയയില്‍ സഭ നേരിടുന്ന വംശീയമായ പ്രശ്നങ്ങളിലേക്കാണ് പ്രതിസന്ധി വിരല്‍ ചൂണ്ടുന്നത്. ഇക്കാര്യത്തില്‍ വത്തിക്കാന്‍ പുതിയ സമീപനം സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രൂപതയിലെ വൈദികരും മെത്രാനും തമ്മിലുള്ള പരസ്പര വിശ്വാസം വീണ്ടെടുക്കേണ്ടതിനു നിഷ്പക്ഷമായ ചര്‍ച്ചയാണ് പരിഹാരമാര്‍ഗ്ഗമായി ഉയരുന്നത്. നൈജീരിയയിലെ ജനങ്ങളുടെ വൈവിധ്യത്തെ കണക്കിലെടുത്ത് ഏതെങ്കിലും വംശജര്‍ക്ക് സഭാ പദവികളില്‍ പ്രത്യേക പരിഗണകളൊന്നുമില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ നൈജീരിയയിലെ സഭാധികാരികള്‍ ശ്രദ്ധചെലുത്തുന്നുണ്ട്.
Image: /content_image/News/News-2017-10-29-05:21:00.jpg
Keywords: അഹിയാ
Content: 6310
Category: 1
Sub Category:
Heading: ഇറ്റലിക്കാരനായ പ്രേഷിത വൈദികന്‍ വാഴ്ത്തപ്പെട്ട പദവിയില്‍
Content: റോം: ഇടവക വികാരി, ആദ്ധ്യാത്മിക നിയന്താവ്, നൊവീസ് മാസ്റ്റര്‍ തുടങ്ങീ വിവിധ ദൗത്യങ്ങളില്‍ ക്രിസ്തുവിനു മഹത്വം നല്‍കിയ ഇറ്റലിയിലെ സാന്‍ ഗുയിസ്പ്പ് കോണ്‍ഗ്രിഗേഷനിലെ പ്രേഷിതവൈദികന്‍ ജിയോവാന്നി സ്ക്യാവൊയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ബ്രസീലിലെ കഷിയ ദൊ സൂള്‍ എന്ന സ്ഥലത്തുവച്ച് ഇന്നലെ (28/10/17) ആണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ജിയോവാന്നി സ്ക്യാവൊയുടേത് സുവിശേഷ കേന്ദ്രീകൃതമായ ജീവിതമായിരിന്നുവെന്ന് കര്‍ദ്ദിനാള്‍ ആഞ്ചലോ പറഞ്ഞു. 1903 ജൂലൈ 8ന് ഇറ്റലിയിലെ വിച്ചേന്‍സ പ്രവിശ്യയിലെ മൊന്തേക്കിയൊ മജ്യോരെയില്‍ ആയിരുന്നു ജിയോവാന്നി സ്ക്യാവോയുടെ ജനനം. വിശുദ്ധ ലെയൊണാര്‍ഡോ മുരിയാള്‍ഡോ സ്ഥാപിച്ച, വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള സന്യാസസമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1927 ജൂലൈ 10ന് പൗരോഹിത്യം സ്വീകരിച്ചു. ഇറ്റലിയില്‍ 4 വര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്കു ശേഷം അദ്ദേഹം ബ്രസീലിലേക്ക് പ്രേഷിതനായി അയയ്ക്കപ്പെടുകയായിരിന്നു. തന്റെ സ്തുത്യര്‍ഹമായ സേവനം വഴി അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1967 ജനുവരി 27ന് കഷിയ ദൊ സൂളില്‍ വെച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 2001-ല്‍ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള നാമകരണ നടപടി ആരംഭിച്ചു. 2015-ല്‍ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2017-10-29-06:56:14.jpg
Keywords: വാഴ്ത്ത
Content: 6311
Category: 18
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ നാമകരണം: പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍
Content: കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ ദിനത്തിനായി പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ (എഫ്‌സിസി) സന്യാസിനികള്‍. മധ്യപ്രദേശിലെ ഭോപ്പാല്‍ എഫ്‌സി‌സി അമല പ്രോവിന്‍സിന്റെ കൗണ്‍സിലറായിരിക്കെയാണ് സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വം. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ മുന്നോടിയായി എഫ്‌സിസിയുടെ എല്ലാ മഠങ്ങളിലും സ്ഥാപനങ്ങളിലും പത്തു ദിവസത്തെ പൂര്‍ണദിന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ 26ന് ആരംഭിച്ചു. എല്ലാ ഹൗസുകളിലും രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയാണു പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടക്കുന്നത്. ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കൃതജ്ഞതാ പ്രാര്‍ത്ഥനകള്‍ എന്നിവയാണ് ഇന്ത്യയിലും വിദേശത്തുമുള്ള ഹൗസുകളില്‍ ഇപ്പോള്‍ നടക്കുന്നത്. നവംബര്‍ നാലുവരെ ശുശ്രൂഷകള്‍ തുടരും. 24 പ്രോവിന്‍സുകളിലായി 834 ഹൗസുകളുള്ള എഫ്‌സിസി സന്യാസിനീ സമൂഹത്തിനു ആകെ 7025 സന്യാസിനികളാണുള്ളത്. കേരളത്തില്‍ മാത്രം 13 പ്രോവിന്‍സുകളും 422 ഹൗസുകളും കേരളത്തിനു പുറത്തു 11 പ്രോവിന്‍സുകളിലായി രണ്ടായിരത്തോളം എഫ്‌സിസി സന്യാസിനികളുമുണ്ട്. രാജ്യത്ത് ഗോവയും സിക്കിമും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും എഫ്‌സിസി സന്യാസിനീ സമൂഹാംഗങ്ങള്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെന്നതെന്നും ശ്രദ്ധേയമാണ്. യൂറോപ്പില്‍ ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ആഫ്രിക്കയില്‍ കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, മലാവി, നമീബിയ എന്നീ രാജ്യങ്ങളിലും അമേരിക്കയിലും പാപ്പുവാ ന്യൂഗിനിയയിലും സഭാംഗങ്ങള്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. തങ്ങളുടെ സഹപ്രവര്‍ത്തകയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് എഫ്‌സി‌സി സമൂഹം.
Image: /content_image/India/India-2017-10-30-03:49:16.jpg
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 6312
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹം ദേവാലയങ്ങളോട് അടുത്ത് നില്‍ക്കണം: ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
Content: മൂവാറ്റുപുഴ: ക്രൈസ്തവ സമൂഹം ദേവാലയങ്ങളോട് അടുത്ത് നില്‍ക്കുകയും വിശുദ്ധിയില്‍ വളരുകയും വേണമെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയുടെ ദ്വിശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹങ്ങള്‍ തമ്മില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന ഐക്യം തുടരണമെന്നും കുര്‍ബാനയെ പരിശുദ്ധമായി കാണുകയും ആഗ്രഹത്തോടെ അനുഭവിക്കുകയും ചെയ്യുന്ന സമൂഹം വളര്‍ന്ന് വരണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. അസൗകര്യങ്ങളുണ്ടായിരുന്ന കാലത്തും വിശുദ്ധ കുര്‍ബാനയെ ബഹുമാനത്തോടെ കാണുകയും ഭക്തിപൂര്‍വം പങ്ക് കൊള്ളുകയും ചെയ്തവരാണ് ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപതാ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്തവ സമൂഹങ്ങള്‍ സ്‌നേഹത്തിലും സാഹോദര്യത്തിലും ഒരുമയോടെയും ഐക്യത്തോടെയും ജീവിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ബിഷപ്പ് പറഞ്ഞു. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദ്വിശതാബ്ദിയോടനുബന്ധിച്ച് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ബിനോയി ഐക്കരക്കുടിയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സമ്മേളനത്തെ തുടര്‍ന്ന് ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു. രാവിലെ ഏഴിന് കുര്‍ബാനയെ തുടര്‍ന്ന് രക്തദാനം മഹാദാനമെന്ന മുദ്രാവാക്യമുയര്‍ത്തി ഇടവകയില്‍ നിന്നു രക്ത ദാനം ചെയ്യുന്നതിന്റെ ആദ്യഘട്ടമായി 50 വ്യക്തികളില്‍ നിന്നു രക്തം ശേഖരിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലിയും നടന്നു. ജോയ്‌സ് ജോര്‍ജ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, കോതമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, ഹോളി മാഗി ഫൊറോന പള്ളി വികാരി ഫാ.പോള്‍ നെടുംപുറം, സിസ്റ്റര്‍ മേരി ജൂഡിറ്റ്, സിസ്റ്റര്‍ നവ്യ മരിയ, റവ.ഡോ. തോമസ് ജെ.പറയിടം, ഫാ.പീറ്റര്‍ കാവുംപുറം, വികാരി ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, കൈക്കാരന്‍ ജോര്‍ഡി വെളിന്നൂര്‍ക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-10-30-04:16:37.jpg
Keywords: ബസേലി
Content: 6313
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം: ഇന്‍ഡോറിലേക്ക് ആദ്യസംഘം നാളെ പുറപ്പെടും
Content: കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു കേരളത്തില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള ആദ്യസംഘം നാളെ പുറപ്പെടും. നാളെ പുറപ്പെടുന്ന സംഘത്തില്‍ സിസ്റ്റര്‍ റാണി മരിയയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും റാണി മരിയ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ ഏര്‍ത്തയിലും ഉണ്ടാകും. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി എന്നിവര്‍ ഇതിനകം മധ്യപ്രദേശില്‍ എത്തിയിട്ടുണ്ട്. സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയില്‍നിന്ന് 80 പേരടങ്ങുന്ന രണ്ടാമത്തെ സംഘം നവംബര്‍ രണ്ടിനു പുറപ്പെടും. വികാരി ഫാ. ജോസ് പാറപ്പുറത്തിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പേര്‍ ഇടവകയില്‍നിന്ന് ഇന്‍ഡോറിലേക്കു പോകുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുംനിന്നുമായി എഫ്‌സിസി സന്യാസിനീ സമൂഹത്തില്‍നിന്ന് അറുന്നൂറോളം പേര്‍ ഇന്‍ഡോറിലെത്തും. എറണാകുളം- അങ്കമാലി അതിരൂപതയുടെയും വിവിധ രൂപതകളുടെയും സന്യാസസമൂഹങ്ങളുടെയും പ്രതിനിധികളും ഇന്‍ഡോറിലെത്തും. നവംബര്‍ നാലിനാണ് സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നത്.
Image: /content_image/India/India-2017-10-30-04:34:37.jpg
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 6314
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു: തിരുസഭയ്ക്ക് ദൈവം നല്‍കിയ സമ്മാനമാണ് വട്ടായിലച്ചനെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: ലണ്ടന്‍: എട്ട് വിവിധ റീജിയണുകളിലായി നടത്തിയ പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്‌നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനു ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷനോടെ സമാപനം. ഇന്നലെ ലണ്ടന്‍ അലയന്‍സ് പാര്‍ക്കില്‍ നടന്ന കണ്‍വെന്‍ഷനില്‍ മൂവായിരത്തിലധികം വിശ്വാസികളാണ് തങ്ങളുടെ ആത്മീയ ചൈതന്യം ആഴപ്പെടുത്തുവാന്‍ എത്തിയത്. രാവിലെ 9.30ന് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ ആരാധനാ സ്തുതി ഗീതങ്ങള്‍ക്കുശേഷം സെഹിയോന്‍ സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറും അഭിഷേകാഗ്‌നി ധ്യാനങ്ങളിലെ മുഖ്യപ്രഭാഷകനുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ തിരുവചന പ്രഭാഷണം നടത്തി. പല തലങ്ങളിലുള്ള ശുശ്രൂഷകള്‍ സഭയില്‍ നടക്കുന്നുണ്ടെങ്കിലും അവയില്‍ പൗരോഹിത്യ ശുശ്രൂഷ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കാരണം ഒരു പുരോഹിതന്‍ ബലിയര്‍പ്പിക്കുമ്പോള്‍ ഈശോ തന്നെയാണ് ബലിയര്‍പ്പിക്കുന്നതെന്നും പുരോഹിതന്‍ ആശീര്‍വദിക്കുമ്പോള്‍ ഈശോ തന്നെയാണ് ആശീര്‍വദിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടന്ന വി. കുര്‍ബാനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഈശോ നമ്മിലും നാം ഈശോയിലും വസിക്കുന്ന പരസ്പര സഹവാസത്തിന്റെ അനുഭവമാണ് വി. കുര്‍ബാനയിലും ധ്യാനത്തിലും ഓരോരുത്തരും നേടേണ്ടതെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. മരുഭൂമിയില്‍ ഈശോയ്ക്ക് ഉണ്ടായതുപോലെ പരീക്ഷണങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. അതില്‍ വീണുപോകുന്നവര്‍ക്കാണ് സ്വര്‍ഗ്ഗരാജ്യം നഷ്ടമാകുന്നതെന്നും ഈശോയുടെ ശിഷ്യനായിരുന്നെങ്കിലും യൂദാസിനു സംഭവിച്ച പിഴവ് അതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടന്‍ റീജിയണ്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് ധ്യാനത്തിനുവേണ്ട വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. മാര്‍ സ്രാമ്പിക്കലിനൊപ്പം നിരവധി വൈദികര്‍ ദിവ്യബലിയല്‍ സഹകാര്‍മ്മികരായി. കണ്‍വെന്‍ഷന്റെ സമാപനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനും ടീമംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. ഈ നൂറ്റാണ്ടിലെ പുതിയ തലമുറയ്ക്ക് ദൈവം നല്‍കിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് വട്ടായിലച്ചനും അദ്ദേഹത്തിന്റെ ശുശ്രൂഷകളുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. മെത്രാന്‍മാര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ നടത്തി സഭയില്‍ ഏറെ അനുഗ്രഹങ്ങള്‍ നേടിത്തരുന്ന വട്ടായിലച്ചന്റെ ശുശ്രൂഷകള്‍ക്ക് രൂപതയുടെയും വൈദികരുടെയും എല്ലാ വിശ്വാസികളുടെയും പേരില്‍ നന്ദി പ്രകാശിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മറുപടി പ്രസംഗത്തില്‍ സ്രാമ്പിക്കല്‍ പിതാവിനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്കും നന്ദി പ്രകാശിപ്പിക്കുന്നതായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറഞ്ഞു. എല്ലാ റീജിയണുകളിലും കണ്‍വെന്‍ഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ബഹു. വൈദികര്‍ക്കും സിസ്റ്റേഴ്സിനും കമ്മിറ്റിയംഗങ്ങള്‍ക്കും ധ്യാനത്തില്‍ സംബന്ധിച്ച എല്ലാ വിശ്വാസികള്‍ക്കും നന്ദി പറയുന്നതായും തുടര്‍ന്നും ദൈവാനുഗ്രഹം പ്രാര്‍ത്ഥിക്കുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ഒക്ടോബര്‍ 22നു ഗ്‌ളാസ്‌ഗോയിലാണ് രൂപതയുടെ പ്രഥമ റിജീയനല്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചത്.
Image: /content_image/News/News-2017-10-30-05:44:06.jpg
Keywords: ഗ്രേറ്റ്