Contents
Displaying 6031-6040 of 25119 results.
Content:
6335
Category: 1
Sub Category:
Heading: ഒരു ലക്ഷത്തോളം കുരിശുകളുമായി ലിത്വാനിയയില്‍ ഒരു അത്ഭുത മല
Content: സിയായുലൈ: ഒരു ലക്ഷത്തോളം കുരിശുകള്‍ സ്ഥിതിചെയ്യുന്ന ലിത്വാനിയയിലെ അത്ഭുത മല മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ലിത്വാനിയയുടെ വടക്ക് ഭാഗത്ത് സിയായുലൈയിലാണ് അത്ഭുത മല സ്ഥിതിചെയ്യുന്നത്. ‘കുരിശുകളുടെ മല’ (Hill of Crosses) എന്നറിയപ്പെടുന്ന ഈ മലയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം കുരിശുകളും നൂറുകണക്കിന് ജപമാലകളുമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെ സന്ദര്‍ശിച്ച് കുരിശും ജപമാലയും സ്ഥാപിച്ചതിന് ശേഷം മടങ്ങുന്നത്. പുരാണ ഐതീഹ്യങ്ങളും, നിഗൂഢതകളും കുരിശുമലയെ കുറിച്ചുനിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ചരിത്രം ഇന്നും അജ്ഞാതമാണ്. മലയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ കഥ രോഗബാധിതയായ പെണ്‍കുട്ടിയുടേയും നിസ്സഹായനായ അവളുടെ പിതാവിന്റെയുമാണ്. പെണ്‍കുട്ടി മരണശയ്യയില്‍ കിടക്കുമ്പോള്‍ ഒരു മരകുരിശുണ്ടാക്കി ഈ മലയില്‍ പ്രതിഷ്ഠിക്കുവാന്‍ ഒരു സ്ത്രീ പറയുന്നതായി അവളുടെ പിതാവിന് ദര്‍ശനമുണ്ടായി. ആ പിതാവ് അപ്രകാരം ചെയ്തതിനു ശേഷം തിരികെ വരുമ്പോള്‍ അദ്ദേഹത്തിന്റെ മകളുടെ അസുഖം ഭേദമായെന്ന്‍ പറയപ്പെടുന്നു. അന്നുമുതല്‍ ആളുകള്‍ തങ്ങളുടെ ഓരോ ആവശ്യങ്ങള്‍ക്കും ആ മലയില്‍ ഒരു കുരിശ് സ്ഥാപിക്കുവാന്‍ തുടങ്ങി എന്നാണ് ഐതിഹ്യം. അത്ഭുത കുരിശുമലയുടെ പിറകില്‍ നിരവധി രഹസ്യങ്ങളുണ്ടെന്നാണ് പ്രാദേശിക കലാകാരനും, ചരിത്രകാരനുമായ വിലിയൂസ് പുരോണാസിന്റെ അഭിപ്രായം. മറ്റൊരു കഥയനുസരിച്ച് മല മുകളിലായി പണ്ടൊരു ദേവാലയമുണ്ടായിരുന്നു. കൊടുങ്കാറ്റിനിടക്ക് ശക്തമായ മിന്നലേറ്റ് ഈ ദേവാലയം അതിനകത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ മണ്ണിനടിയിലായി. പിന്നീട് സൂര്യാസ്തമയ സമയങ്ങളില്‍ സന്യാസിമാരുടെ ആത്മാക്കള്‍ ഘോഷയാത്രയായി പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ പലരും പറയുന്നത്. പ്രത്യക്ഷീകരണങ്ങള്‍, വിശുദ്ധരുടെ ദര്‍ശനങ്ങള്‍ ഇവയെല്ലാം ഈ മലയുടെ ചരിത്രത്തിന്റെ ഭാഗമായി കരുതുന്നു. 1348-ല്‍ ലിവോണിയയെ (ഇപ്പോഴത്തെ ലാത്വിയയും എസ്റ്റോണിയയും) ക്രിസ്തീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ഓര്‍ഡര്‍ ഓഫ് ദി സ്വോര്‍ഡ്സ്’ എന്ന ജര്‍മ്മന്‍ പോരാളികളായ സന്യാസിമാര്‍ ഈ കുന്നില്‍ ഉണ്ടായിരുന്ന വിജാതീയരായ പ്രഭുക്കന്‍മാരുടെ കോട്ട തകര്‍ത്തു. യുദ്ധത്തില്‍ രക്ഷപ്പെട്ട സമോഗിറ്റ്യാക്കാര്‍ കൊല്ലപ്പെട്ട തങ്ങളുടെ സഹചാരികളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് ഈ മലയില്‍ അടക്കം ചെയ്യുകയും ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് കുരിശുകള്‍ ഇവിടെ സ്ഥാപിക്കുവാന്‍ ആരംഭിച്ചതെന്ന ഐതീഹ്യവും നിലവിലുണ്ട്. ഐതീഹ്യങ്ങള്‍ നിരവധിയാണെങ്കിലും ലിത്വാനിയന്‍ ഭൂപടത്തില്‍ അതുല്യമായ സ്ഥാനമാണ് 'കുരിശുകളുടെ മല'യ്ക്കു ഇന്നുള്ളത്.
Image: /content_image/News/News-2017-11-01-08:50:55.jpg
Keywords: കുരിശ്

6336
Category: 1
Sub Category:
Heading: ആണവായുധരഹിത ലോകത്തിനായി വത്തിക്കാന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സമ്മേളനം
Content: വത്തിക്കാന്‍ സിറ്റി: ആണവായുധരഹിത ലോകത്തിനു വേണ്ടിയുള്ള തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഭാഗമായി വത്തിക്കാന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സമ്മേളനം നടത്തും. 'ആണവായുധരഹിത ലോകത്തിനും സമഗ്ര വികസനത്തിനും വേണ്ടിയുള്ള വീക്ഷണങ്ങള്‍' എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനം നവംബര്‍ 10-11 തീയതികളിലായാണ് നടത്തപ്പെടുക. സമഗ്ര മാനവ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടത്തപ്പെടുക. ഹിരോഷിമ ദുരന്തത്തെ അതിജീവിച്ച സാക്ഷ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കുവെക്കപ്പെടും. ന്യൂക്ലിയര്‍ നിരായുധീകരണത്തിനു വേണ്ടിയുള്ള യു. എന്‍ സമ്മേളനത്തിനു കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ സന്ദേശത്തില്‍ ആവര്‍ത്തിച്ചുറപ്പിച്ച വാഗ്ദാനം നിറവേറ്റുന്നതിനാണ് ഈ മഹത്തായ സമ്മേളനത്തിലൂടെ പാപ്പാ പരിശ്രമിക്കുന്നതെന്ന്‍ വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്ക് പറഞ്ഞു. 'ആണവായുധങ്ങളെ 'മാനവസമൂഹത്തിന്‍റെ ആത്മഹത്യയിലേയ്ക്കുള്ള അപകടസാധ്യത' എന്നാണു ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം സ്മരിച്ചു. കഴിഞ്ഞ സെപ്തംബറില്‍ ഒപ്പുവച്ച ന്യൂക്ലിയര്‍ ആയുധ നിരോധന കരാറിനെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന സമ്മേളനം ആണവയുദ്ധത്തിന്‍റെ സങ്കീര്‍ണതയിലായിരിക്കുന്ന ലോകത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് സമഗ്ര മാനവ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗം കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി ഫ്ലമീനിയ ജൊവനേല്ലി അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ അന്താരാഷ്ട്രസമൂഹത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് വിദഗ്ധരും നോബേല്‍ സമ്മാന ജേതാക്കളും സംസാരിക്കും.
Image: /content_image/News/News-2017-11-01-09:31:46.jpg
Keywords: വത്തിക്കാ

6337
Category: 1
Sub Category:
Heading: 'കൊറിയയിലെ ബെത്ലഹേമിൽ' തിരുപട്ടം സ്വീകരിക്കുവാന്‍ 16 ഡീക്കന്‍മാര്‍ ഒരുങ്ങുന്നു
Content: സിയോള്‍: കൊറിയയുടെ ആദ്യത്തെ തദ്ദേശീയ വൈദികനും വിശുദ്ധനുമായ ആന്‍ഡ്ര്യൂ കിം ടേ-ഗോണിന്റെ ജന്മദേശത്ത് വെച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുവാന്‍ പതിനാറോളം ഡീക്കന്‍മാര്‍ തയാറെടുക്കുന്നു. ദക്ഷിണ കൊറിയയിലെ ഡേജിയോണ്‍ രൂപതയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തെക്കന്‍ ചുങ്ങ്ചിയോങ്ങ് പ്രവിശ്യയിലെ ഡാങ്ങ്ജിനിലെ ‘കൊറിയയുടെ ബെത്ലഹേം’ എന്നറിയപ്പെടുന്ന സോള്‍മോയിയില്‍ ആണ് വിശുദ്ധ ആന്‍ഡ്ര്യൂ കിം ജനിച്ചത്. 1846-ലാണ് വിശുദ്ധ ആന്‍ഡ്ര്യൂ കിം ടേ-ഗോണും അദ്ദേഹത്തിന്‍റെ കുടുംബത്തിലെ 10 അംഗങ്ങളും രക്തസാക്ഷിത്വം വരിക്കുന്നത്. ആദ്യമായാണ് ഡേജിയോണ്‍ രൂപതയിലെ സോള്‍മോയി ദേവാലയത്തില്‍ തിരുപട്ട സ്വീകരണ ചടങ്ങ് നടക്കുന്നത്. നവംബര്‍ 3-ന് നടക്കുന്ന തിരുപട്ടസ്വീകരണ ചടങ്ങില്‍ 16 നവവൈദികര്‍ അഭിഷിക്തരാകും. ഫ്രാന്‍സിസ്കന്‍ മിഷ്ണറി സര്‍വീസിലെ ഒരു ഡീക്കനും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 1845-ല്‍ ചൈനയില്‍ വെച്ച് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധ ആന്‍ഡ്ര്യൂ കിം 13 മാസങ്ങള്‍ക്ക് ശേഷം കൊറിയയില്‍ വെച്ച് രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. 2014-ല്‍ ഡേജിയോണില്‍ വെച്ച് നടന്ന ഏഷ്യന്‍ യുവജന ദിനത്തില്‍ പങ്കെടുക്കുവാനായി ഫ്രാന്‍സിസ് പാപ്പ എത്തിയപ്പോള്‍ അദ്ദേഹം വിശുദ്ധ ആന്‍ഡ്ര്യൂ കിമ്മിന്റെ ജന്മദേശമായ സോള്‍മോയിയും സന്ദര്‍ശിച്ചിരുന്നു. വിശുദ്ധ ആന്‍ഡ്ര്യൂ കിമ്മിന്റെ പിതാവ് വിശുദ്ധ ഇഗ്നേഷ്യസ് കിം ജെ-ജുണ്‍, മുത്തച്ഛനായ വാഴ്ത്തപ്പെട്ട പിയൂസ് കിം ജിന്‍-ഹു, അമ്മാവനായ ആന്‍ഡ്ര്യൂ കിം ജോംഗ്-ഹാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ കിം കുടുംബത്തിലെ 11 പേര്‍ രക്തസാക്ഷിത്വം വരിച്ചവരാണ്. കൊറിയയിലെ കത്തോലിക്കരുടെ ധീരതയേയും രക്തസാക്ഷിത്വത്തേയും കുറിച്ച് പ്രദേശവാസികളേയും ലോകത്തേയും ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും നടക്കുവാനിരിക്കുന്ന പൗരോഹിത്യ പട്ടസ്വീകരണ ചടങ്ങെന്നു ഡേജിയോണ്‍ രൂപത വ്യക്തമാക്കി.
Image: /content_image/News/News-2017-11-01-10:28:52.jpg
Keywords: കൊറിയ, പട്ടം

6338
Category: 18
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചു മൂന്നു ഭാഷകളില്‍ ഗ്രന്ഥങ്ങളുമായി ഫാ. ജോണ്‍ പുതുവ
Content: കൊച്ചി: വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചു മൂന്നു ഭാഷകളില്‍ ഗ്രന്ഥങ്ങള്‍ തയാറാക്കി കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതാ വൈദികന്‍. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവയാണു സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചു മൂന്നു ഗ്രന്ഥങ്ങള്‍ തയാറാക്കുന്നത്. ഇതില്‍ 'സിസ്റ്റര്‍ റാണി മരിയ ദി ഗിഫ്റ്റ് ഓഫ് ഡത്ത്' എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഇന്‍ഡോറില്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങില്‍ കര്‍ദിനാള്‍മാരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യും. നവംബര്‍ 11നു സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തിന്റെ കേരളസഭാതല ആഘോഷ പരിപാടിയുടെ ഭാഗമായി കൊച്ചിയിലാണു 'സമര്‍പ്പിതവഴിയിലെ സഹനപുണ്യം'എന്ന പേരിലുള്ള മലയാളഗ്രന്ഥം പ്രകാശനം ചെയ്യുന്നത്. ഗ്രന്ഥത്തിന്റെ ഹിന്ദി പതിപ്പും തയാറാക്കുന്നുണ്ട്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവചരിത്ര ഗ്രന്ഥവും ഫാ. ജോണ്‍ പുതുവ രചിച്ചിട്ടുണ്ട്. ജയില്‍ മിനിസ്ട്രി വിഭാഗത്തിന്റെ ചുമതല അദ്ദേഹം നേരത്തെ വഹിച്ചിരിന്നു. തിഹാര്‍ ജയിലില്‍ തടവിലായിരിന്നപ്പോള്‍ ഫാ. ജോണ്‍ സമ്മാനിച്ച ബൈബിൾ ഇപ്പോഴും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം ക്രിക്കറ്റ് താരം ശ്രീശാന്ത് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2017-11-02-03:56:25.jpg
Keywords: ശ്രീശാ

6339
Category: 18
Sub Category:
Heading: ഹൊസൂര്‍ രൂപത സ്ഥാപനത്തിനും മെത്രാഭിഷേകത്തിനുമായി നുത്തന്‍ചേരി ഒരുങ്ങുന്നു
Content: ഇരിങ്ങാലക്കുട: ഹൊസൂര്‍ രൂപത സ്ഥാപനവും നിയുക്ത ബിഷപ്പ് മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും 22നു ചെന്നൈ മിഷനിലെ നുത്തന്‍ചേരി സെന്റ് ആന്റണീസ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെയും രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസി സമൂഹത്തിന്റെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ അണിയറ ഒരുക്കങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ നഗരത്തിലെ അയനാവരം സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററായിരിക്കും രൂപതയുടെ താത്കാലിക ആസ്ഥാനം. നുത്തന്‍ചേരി സെന്റ് ആന്റണീസ് ദേവാലയം കത്തീഡ്രലാകും. രൂപത സ്ഥാപനത്തിനും മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി മെത്രാന്മാര്‍ ദിവ്യബലിയിലും തുടര്‍ന്നുള്ള ചടങ്ങുകളിലും പങ്കെടുക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ചെങ്കല്‍പ്പെട്ട് രൂപത ബിഷപ് ഡോ. അന്തോണി സ്വാമി നീതിനാഥന്‍ എന്നിവര്‍ സഹകാര്‍മികരാകും. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ മലബാര്‍ ചെന്നൈ മിഷന്‍ കോഓഡിനേറ്ററുമായ മോണ്‍. ജോസ് ഇരിമ്പന്‍ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ഡീക്കനായിരിക്കും. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ നിയമനപത്രം വായിക്കും. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ പരിഭാഷ നടത്തും. നിലവില്‍ 15,000 ത്തിലേറെ അംഗങ്ങളാണ് ചെന്നൈ മിഷനിലുള്ളത്. സന്യാസ സഭാംഗങ്ങളുള്‍പ്പെടെ 28 വൈദികരും എട്ട് സന്യാസിനി സമൂഹങ്ങളില്‍നിന്നുള്ള 80 സിസ്റ്റര്‍മാരും ഇവിടെ ശുശ്രൂഷ ചെയ്യുന്നു. ആകെ പത്ത് ഇടവകകളും 21 ദിവ്യബലിയര്‍പ്പണ കേന്ദ്രങ്ങളും അയ്യായിരത്തിലേറെ കുടുംബങ്ങളുമുണ്ട്.
Image: /content_image/India/India-2017-11-02-04:31:09.jpg
Keywords: പൊഴോലി, സീറോ

6340
Category: 1
Sub Category:
Heading: ഹാലോവീൻ ഹോളിവീനാക്കി മാറ്റി കവെൻട്രിയിലും ഷെഫീൽഡിലും ഒരുപറ്റം കുരുന്നുകൾ
Content: ബർമിങ്ഹാം: ദൈവികേതര സങ്കല്പങ്ങളുടെയും പൈശാചികതയുടെയും പ്രതിരൂപമായ യൂറോപ്പിലെ ഹാലോവീൻ ആഘോഷത്തെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം "ഹോളിവീൻ"ആഘോഷമാക്കിമാറ്റിക്കൊണ്ട് ബർമിങ്ഹാം കവെൻട്രി സെന്റ് ജൂഡ് യൂണിറ്റിലെ കുട്ടികൾ പുതിയ തുടക്കം കുറിച്ചു. യൂണിറ്റിലെ മുതിർന്നവരുടെ നിർദ്ദേശാനുസരണം ഒക്ടോബർ ഒന്നുമുതൽ എല്ലാദിവസവും മുഴുവൻ കുട്ടികളും ഒരുമിച്ചുകൂടി വിവിധ ഭവനങ്ങൾ കേന്ദ്രീകരിച്ച് ജപമാല ചൊല്ലി പ്രാർത്ഥന നടത്തിയിരുന്നു. ഹാലോവീൻ ദിവസമായ ഒക്ടോബര്‍ 31നു ഹോളിവീനായി ആചരിച്ചുകൊണ്ട് യൂണിറ്റിലെ മുതിർന്നവർ വെള്ളവസ്ത്രം ധരിച്ചപ്പോൾ കുട്ടികൾ വിശുദ്ധരുടെയും മാലാഖാമാരുടെയും വേഷവിധാനങ്ങളോടെ വീടുകളിൽ എത്തി ഒരുമിച്ച് ജപമാലപ്രാർത്ഥന നടത്തി. ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കഴിഞ്ഞമാസം കുട്ടികൾ ഹോളിവീൻ ആചരണം നടത്തിയതും കുട്ടികൾക്ക് പ്രചോദനമായി. ഒക്ടോബർ 28 ന് മലയാളം സീറോ മലബാർ കുർബാനയ്ക്ക് ഷെഫീൽഡിലെ കുട്ടികൾ ഹോളിവീൻ ആചരണം നടത്തി. റവ.ഫാ.മാത്യു മുളയോലിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി .പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഇടവക സമൂഹം പ്രത്യേക സമ്മാനങ്ങളും നൽകി .
Image: /content_image/News/News-2017-11-02-04:48:00.jpg
Keywords: ഹാലോ

6341
Category: 1
Sub Category:
Heading: സകല മരിച്ചവരുടെയും ഓര്‍മ്മയില്‍ മാര്‍പാപ്പ മൂന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കും
Content: വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും ഓര്‍മ്മ ദിനമായ ഇന്ന് ഫ്രാന്‍സിസ് പാപ്പ മൂന്നിടങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കും. രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ ഭാഗത്ത് പോരാടി ജീവന്‍ സമര്‍പ്പിച്ച അമേരിക്കന്‍ ഭടന്മാരുടെ സെമിത്തേരിയിലാണ് പാപ്പ ബലിയര്‍പ്പിക്കുക. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഭടന്മാരും ജനങ്ങളുമായി 7561-പേരുടെ സ്മാരകമണ്ഡപങ്ങളാണ് ഇവിടെയുള്ളത്. റോമില്‍നിന്നും 73 കിലോമീറ്റര്‍ മാറിയാണ് സെമിത്തേരി സ്ഥിതിചെയ്യുന്നത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് വത്തിക്കാനില്‍നിന്നും റോഡുമാര്‍ഗ്ഗം യാത്രചെയ്ത് മൂന്നു മണിയോടെ നെട്ടൂണോയിലെ സെമിത്തേരിയില്‍ പാപ്പാ എത്തിച്ചേരും. അല്‍ബാനോയുടെ മെത്രാനും സ്ഥലത്തെ മേയറും ജനങ്ങളും ചേര്‍ന്ന് പാപ്പായെ ലളിതമായി സ്വീകരിക്കും. കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം 3.15-ന് സെമിത്തേരിയില്‍ പ്രത്യേക തയാറാക്കിയ സ്ഥലത്തു മരിച്ചവരുടെ ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലി അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാന മദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. ദിവ്യബലിയ്ക്കു ശേഷം സെമിത്തേരിയുടെ സൂക്ഷിപ്പുകാരായ 15 ജോലിക്കാരുമായും സ്വകാര്യകൂടിക്കാഴ്ച നടത്തും. അനുസ്മരണ ബലിക്കും കൂടിക്കാഴ്ചയ്ക്കും ശേഷം പ്രാദേശിക സമയം 4.30-ന് മടങ്ങുന്ന പാപ്പാ, റോമാ നഗരത്തിന്‍ ഓസ്തിയെന്‍സേയിലുള്ള നാസിക്കൂട്ടക്കുരുതിയുടെ (Fosse Ardiatine) ഭൂഗര്‍ഭ സ്മാരകത്തില്‍ എത്തിച്ചേരും. സ്മൃതിമണ്ഡപങ്ങള്‍ സന്ദര്‍ശിക്കുന്ന പാപ്പാ അവിടെയും പരേതര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കും. ഓസ്തിയെന്‍സേയില്‍നിന്നും വൈകുന്നേരം 6 മണിയോടെ പാപ്പ വത്തിക്കാനിലേയ്ക്ക് മടങ്ങും. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ നിലവറയിലുള്ള പരേതരായ മാര്‍പാപ്പമാരുടെ സ്മാരകമണ്ഡപങ്ങളിലേയ്ക്കും സ്വകാര്യസന്ദര്‍ശനം നടത്തും. വത്തിക്കാനിലെ ബസിലിക്കയുടെ നിലവറയിലെ (crypt) സിമിത്തേരിയില്‍, വിശുദ്ധ പത്രോസിന്‍റെ ഉള്‍പ്പെടെ 855 കല്ലറകളാണുള്ളത്. അതില്‍ 200-ഓളം മാര്‍പാപ്പമാരുടേതാണ്. ഇവിടെ പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് പാപ്പ സ്വവസതിയായ സാന്താ മാര്‍ത്തയിലേയ്ക്കു മടങ്ങുക.
Image: /content_image/News/News-2017-11-02-05:19:12.jpg
Keywords: സകല മരിച്ച

6342
Category: 18
Sub Category:
Heading: റൂബി ജൂബിലി വര്‍ഷം: ഇരിങ്ങാലക്കുട രൂപതയുടെ മാര്‍ തോമാ തീര്‍ത്ഥാടനം നവംബര്‍ 19ന്
Content: ഇരിങ്ങാലക്കുട: റൂബി ജൂബിലി വര്‍ഷത്തില്‍ രൂപതയിലെ വിശ്വാസി സമൂഹം നടത്തുന്ന കൊടുങ്ങല്ലൂര്‍ മഹാതീര്‍ത്ഥാടനം നവംബര്‍ 19 ന് നടക്കും. ഇരിങ്ങാലക്കുട രൂപത നിലവില്‍വന്ന് 40 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലുള്ള ഈ വിശ്വാസ പ്രഖ്യാപന പദയാത്രയില്‍ ഹൊസൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനാവുന്ന മോണ്‍. ജോബി പൊഴോലിപ്പറമ്പിലും പദയാത്രയില്‍ പങ്കെടുക്കും. മാര്‍ തോമാ ശ്ലീഹായുടെ 1965ാമത് ഭാരതപ്രവേശന തിരുനാളിനോടനുബന്ധിച്ചുള്ള തീര്‍ത്ഥയാത്രയാണിത്. ഇരിങ്ങാലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍നിന്നു രാവിലെ 6.30 നു ആരംഭിക്കുന്ന പദയാത്ര 10.45 ന് കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് സാന്തോം സ്‌ക്വയറില്‍ എത്തിയശേഷം നടക്കുന്ന ദിവ്യബലിയില്‍ ഫാ. ടോം ഉഴുന്നാലില്‍ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ അറിയിച്ചു. റൂബി ജൂബിലി വര്‍ഷത്തിന്റെ വിവിധ പരിപാടികള്‍ രൂപതയിലെങ്ങും നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണു തീര്‍ത്ഥയാത്രയെന്നതും ഈ വര്‍ഷത്തെ കൊടുങ്ങല്ലൂര്‍ മാര്‍ തോമാ തീര്‍ഥാടനത്തെ മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. ഓരോ കുടുംബ യൂണിറ്റില്‍നിന്നും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ അല്ലെങ്കില്‍ ആരെങ്കിലും മൂന്നു പേര്‍, ഇടവക കൈക്കാരന്മാര്‍, ഇടവക ഏകോപന സമിതി അംഗങ്ങള്‍, ഏകോപന സമിതി ഇല്ലെങ്കില്‍ ഓരോ സംഘടനകളുടെയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍, ഇടവകയിലെ മുഴുവന്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍, യുവജന സംഘടനാ ഭാരവാഹികള്‍, റൂബി ജൂബിലി വര്‍ഷ കമ്മിറ്റി അംഗങ്ങള്‍, വൈദീകര്‍, സന്യസ്തര്‍, വൈദിക സന്യസ്ത പരിശീലനത്തിലുള്ളവര്‍ എന്നിവരാണു തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുക.
Image: /content_image/India/India-2017-11-02-06:38:04.jpg
Keywords: ഇരിങ്ങാ

6343
Category: 1
Sub Category:
Heading: "ഭ്രൂണഹത്യ സാത്താന് അര്‍പ്പിക്കുന്ന ബലി": വെളിപ്പെടുത്തലുമായി മുന്‍ സാത്താന്‍ പുരോഹിതന്‍
Content: ടൊറന്റോ: ഭ്രൂണഹത്യ സാത്താന് അര്‍പ്പിക്കുന്ന ബലിയാണെന്നു മുന്‍ സാത്താന്‍ പുരോഹിതന്‍ സഖാരി കിംഗിന്‍റെ വെളിപ്പെടുത്തല്‍. ആത്മീയ ആയുധങ്ങള്‍ കൊണ്ട് പോരാടേണ്ട ഒരു യുദ്ധമാണ് ഭ്രൂണഹത്യയ്ക്കെതിരെ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ആത്മീയ യുദ്ധം” എന്ന വിഷയത്തെ ആസ്പദമാക്കി ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെര്‍വിയം മിനിസ്ട്രീസ് എന്ന ക്രിസ്ത്യന്‍ കൂട്ടായ്മ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ മറിയത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ വഴിയാണ് നേരത്തെ സഖാരി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു ക്രിസ്തുവില്‍ ഒന്നായത്. ഭൂമിയിലെ സകലരും അബോര്‍ഷനെതിരായി നീങ്ങിയാല്‍, തീര്‍ച്ചയായും അടുത്തദിവസം തന്നെ അബോര്‍ഷന്‍ ഇല്ലാതാകുമെന്ന് കിംഗ് അഭിപ്രായപ്പെട്ടു. സാത്താന്‍ ജനിക്കാനിരിക്കുന്ന കുട്ടികളെ കൊല്ലുവാന്‍ ഇഷ്ടപ്പെടുന്നതിന് പിന്നിലെ കാരണം അറിയാമോയെന്ന്‍ അദ്ദേഹം സദസ്സിനോട് ചോദിച്ചു. സാത്താന്‍ നിഷ്കളങ്കതയേ ഭയപ്പെടുന്നു എന്നതാണ് അതിന്റെ കാരണമെന്ന്‍ സഖാരി വെളിപ്പെടുത്തി. സാത്താന് എതിരെയുള്ള ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബാനയും ജപമാലയുമെന്നു അദ്ദേഹം കഴിഞ്ഞ വര്‍ഷം സാക്ഷ്യപ്പെടുത്തിയിരിന്നു. #{red->none->b->Must Read: }# {{ പിശാചിന്റെ പുരോഹിതനായിരുന്ന സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു -> http://www.pravachakasabdam.com/index.php/site/news/590 }} ഭ്രൂണഹത്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ താന്‍ ഇപ്പോള്‍ പരിശുദ്ധ മറിയത്തെ സന്തോഷിപ്പിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കിംഗ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. നിലവില്‍ ‘ഓള്‍ സെയിന്റ്സ് മിനിസ്ട്രി’ എന്ന പേരില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരുന്ന കിംഗ് അബോര്‍ഷനെതിരായി ഒരു സിഡിയും ഇറക്കിയിരുന്നു. അബോര്‍ഷനെതിരെയുള്ള പുസ്തകത്തിന്റെ പണിപുരയിലാണ് ഇന്ന് അദ്ദേഹം. നേരത്തെ ബാപ്റ്റിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കിംഗ്, തന്റെ 10-മത്തെ വയസ്സിലാണ് മാന്ത്രിക വിദ്യയുടെ ആരാധകനായി മാറിയത്. പതിനൊന്നാമത്തെ വയസ്സില്‍ ലൈംഗീക ചൂഷണത്തിന് വിധേയനായ കിംഗ് 13-മത്തെ വയസ്സിലാണ് സാത്താന്‍ ആരാധകനാവുന്നത്. 'സാത്താന്‍ സ്വന്തമായി തിരഞ്ഞെടുത്തവന്‍' എന്ന പേരിലാണ് കിംഗ് അറിയപ്പെട്ടിരുന്നത്. കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്നത് വരെ അദ്ദേഹം ഏതാണ്ട് 146-ഓളം അബോര്‍ഷനുകള്‍ക്ക് സഹായിയായി പ്രവര്‍ത്തിച്ചിരിന്നു. 2008-ലാണ് യേശു സത്യദൈവമാണെന്ന് തിരിച്ചറിഞ്ഞു അദ്ദേഹം കത്തോലിക്കാ സഭയില്‍ ചേരുന്നത്.
Image: /content_image/News/News-2017-11-02-07:28:48.jpg
Keywords: സാത്താ, പിശാച

6344
Category: 1
Sub Category:
Heading: ന്യൂയോര്‍ക്ക് ഭീകരാക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചു
Content: വത്തിക്കാന്‍ സിറ്റി/ ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചു. ഇന്നലെ സകലവിശുദ്ധരുടെ തിരുനാള്‍ ദിനത്തിലാണ് അക്രമ സംഭവത്തിലുള്ള തന്റെ വേദന പാപ്പ പ്രകടിപ്പിച്ചത്. വത്തിക്കാനില്‍ സമ്മേളിച്ച തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ഭീകരരുടെ മാനസാന്തരത്തിനായി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. സൊമാലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ഭീകരാക്രമണങ്ങളെയും പാപ്പാ അപലപിച്ചു. നീചമായ അക്രമസംഭവങ്ങളില്‍ താന്‍ ഏറെ ദുഃഖാര്‍ത്തനാണെന്നും, മരിച്ചവര്‍ക്കുവേണ്ടിയും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, മുറിവേറ്റവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്നും വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളോട് പാപ്പ പറഞ്ഞു. വെറുപ്പിലും വിദ്വേഷത്തില്‍നിന്നും ലോകത്തെ മോചിക്കാനും, ദൈവത്തിന്‍റെ പേരില്‍ ചെയ്യുന്ന ക്രൂരതകള്‍ ഇല്ലാതാക്കി സമാധാനം വളര്‍ത്തുന്നതിനും ദൈവം ഭീകരരുടെ ഹൃദയങ്ങളെ തൊട്ടു സൗഖ്യപ്പെടുത്താന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെയാണ് വേൾഡ് ട്രേഡ് സെന്ററിനു സമീപം സൈക്കിൾ പാതയിലേക്കു ട്രക്ക് ഓടിച്ചുകയറ്റി ഐഎസ് അനുഭാവിയായ ഭീകരന്‍ എട്ടുപേരെ കൊലപ്പെടുത്തിയത്. നഗരത്തിൽ ഹാലോവിൻ ആഘോഷത്തിനിടെ, മാന്‍ഹാട്ടനു പടിഞ്ഞാറു തിരക്കേറിയ വെസ്റ്റ് സൈഡ് ഹൈവേയിലാണ് ആക്രമണം. 9/11നു ശേഷം ന്യൂയോർക്കിലുണ്ടായ വലിയ ഭീകരാക്രമണമാണിത്. ആദ്യം നടപ്പാതയിലേക്കു പാഞ്ഞുകയറിയ ട്രക്ക് പിന്നീടു സൈക്കിൾ പാതയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ഐസിസ് നേരത്തെ തങ്ങളുടെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു.
Image: /content_image/News/News-2017-11-02-09:22:25.jpg
Keywords: ഫ്രാന്‍സിസ് പാപ്പ