Contents

Displaying 6071-6080 of 25121 results.
Content: 6375
Category: 1
Sub Category:
Heading: ചരിത്രപരമായ ക്ഷണം: ക്രൈസ്തവ സഭാ മേലദ്ധ്യക്ഷനെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ട് സൗദി
Content: ബെയ്റൂട്ട്: മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹിയേ സൗദിയിലേക്ക് ക്ഷണിച്ചുകൊണ്ട് സല്‍മാന്‍ രാജാവും കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാനും. സന്ദര്‍ശനം നടന്നാല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളോ പ്രാര്‍ത്ഥനാലയങ്ങളോ ഇല്ലാത്ത സൗദി സന്ദര്‍ശിക്കുന്ന ആദ്യത്തെ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷനാകും ബേച്ചാര ബൗട്രോസ് അല്‍-റാഹി. പാത്രീയാര്‍ക്കീസിനെ കൂടിക്കാഴ്ച നടത്തുവാന്‍ ക്ഷണിച്ചതായി ലെബനോനിലെ സൗദി വിദേശകാര്യ ചുമതലയുള്ള വലീദ് ബുഖാരിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്ഷണം കൈമാറിയിരിക്കുന്നത്. ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ സന്ദര്‍ശനം ഉണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചരിത്രപരവും, സൗദിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക സന്ദര്‍ശനങ്ങളില്‍ ഒന്നായിരിക്കുമെന്നും വലീദ് ബുഖാരി കൂട്ടിച്ചേര്‍ത്തു. പാത്രിയാര്‍ക്കീസ് അല്‍-റാഹിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ലെബനോന്‍ പാര്‍ലമെന്റംഗം ബൗട്രോസ് ഹാര്‍ബ് ക്ഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ലെബനോന്‍ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും, ക്രിസ്ത്യന്‍ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഈ സന്ദര്‍ശനം ഗുണം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. ട്രിപ്പോളിയിലേയും വടക്കന്‍ ലെബനോനിലേയും മുഫ്തിയായ ഷെയിഖ് മാലിക് അല്‍-ഷാറും സൗദിയുടെ ഈ നീക്കത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ സാന്നിധ്യം നിലനിര്‍ത്തുന്നതിന് വേണ്ട ചര്‍ച്ചകള്‍ നടത്തുന്നതിനു സമയമായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് മാസങ്ങളായി സന്ദര്‍ശനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആയിരുന്നുവെന്ന് ലെബനന്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവരും ഇസ്ലാം മതസ്ഥരും തമ്മില്‍ സൗഹൃദത്തില്‍ കഴിയുന്ന ലെബനോനെക്കുറിച്ചുള്ള ചിത്രം സൗദിക്ക് നല്‍കുന്നതിനു പാത്രിയാര്‍ക്കീസിന് കഴിയുമെന്ന പ്രതീക്ഷയും ലെബനന്‍ ന്യൂസ് ഏജന്‍സി പങ്കുവെച്ചു. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനാണ് പാത്രിയാര്‍ക്കീസ് ബേച്ചാര. ലെബനോനിലെ സൗദി നയതന്ത്രജ്ഞനായ അലി ബിന്‍ സയീദ്‌ അല്‍-അവ്വാദ് അസീരിയാണ് സന്ദര്‍ശനം സാധ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരിക്കുന്നത്. പാത്രിയാര്‍ക്കീസ് അല്‍-റാഹിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നയതന്ത്രജ്ഞനായ അലി ബിന്‍.
Image: /content_image/News/News-2017-11-06-09:34:19.jpg
Keywords: സൗദി, ഗള്‍ഫ
Content: 6376
Category: 1
Sub Category:
Heading: കത്തോലിക്ക പ്രൊട്ടസ്റ്റന്‍റ് എക്യുമെനിക്കല്‍ ബലിയര്‍പ്പണം അസാധ്യം: കര്‍ദ്ദിനാള്‍ റെയ്നര്‍ മരിയ
Content: ബെര്‍ലിന്‍: കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും അടിസ്ഥാന കാര്യങ്ങളില്‍ യോജിപ്പില്ലാത്ത സാഹചര്യത്തില്‍ എക്യുമെനിക്കല്‍ ബലിയര്‍പ്പണം അസാധ്യമാണെന്ന് കര്‍ദ്ദിനാള്‍ റെയിനര്‍ മരിയ വോയെല്‍ക്കി. ജര്‍മ്മനിയിലെ കൊളോണിലെ കര്‍ദ്ദിനാളാണ് റെയ്നര്‍ മരിയ വോയെല്‍ക്കി. ജര്‍മ്മന്‍ പത്രമായ കോല്‍നര്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. പരസ്പര യോജിപ്പില്ലാത്ത സാഹചര്യത്തില്‍ പ്രൊട്ടസ്റ്റന്‍റുകാരെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുര്‍ബാന സ്വീകരണം അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും സംയുക്തമായി അര്‍പ്പിക്കുന്ന എക്യുമെനിക്കല്‍ കുര്‍ബാനക്ക് വത്തിക്കാന്‍ പിന്തുണ നല്‍കുന്നു എന്ന അഭ്യൂഹം പ്രചരിക്കുന്ന സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ വോയെല്‍ക്കി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുര്‍ബാന ഒരു സാധാരണ ഭക്ഷണമല്ല. യേശുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണത്. ഇക്കാര്യം പ്രൊട്ടസ്റ്റന്റുകാര്‍ അംഗീകരിക്കാത്ത കാലത്തോളം ഒരു പൊതുവായ എക്യുമെനിക്കല്‍ കുര്‍ബാന സാധ്യമല്ല. കര്‍ദ്ദിനാള്‍ വ്യക്തമാക്കി. അടുത്തിടെ എക്യുമെനിക്കല്‍ കുര്‍ബാനയുടെ സാധ്യതയെക്കുറിച്ച് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ മാര്‍ക്കോ ടൊസ്സാട്ടി തന്റെ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫ്രാന്‍സിസ് പാപ്പായുടെ കീഴിലുള്ള ഒരു കമ്മിറ്റി ഇതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം തന്റെ ലേഖനത്തില്‍ കുറിച്ചത്. പ്രാര്‍ത്ഥനയും, വിശുദ്ധ ലിഖിതങ്ങളില്‍ നിന്നുള്ള വായനയും, പൊതുവായ ദിവ്യകാരുണ്യ സ്വീകരണവും ഉള്‍കൊള്ളുന്ന എക്യുമെനിക്കല്‍ കുര്‍ബാനക്കാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചിരിന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വത്തിക്കാന്‍ പ്രതികരണം നടത്തിയിട്ടില്ല.
Image: /content_image/News/News-2017-11-06-12:02:16.jpg
Keywords: എക്യുമെനി
Content: 6377
Category: 1
Sub Category:
Heading: WWW
Content: അമേരിക്കയിൽ ബൈബിൾ മ്യൂസിയം ഒരുങ്ങുന്നു വാഷിംഗ്ടൺ: അമേരിക്കയിലെ ചരിത്ര പ്രാധാന്യമേറിയ ബൈബിൾ മ്യൂസിയം രണ്ടാഴ്ചക്കുള്ളിൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും. എട്ടു നിലകളിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള വിശുദ്ധ ഗ്രന്ഥങ്ങളും പ്രദർശനത്തിലുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എഴുപത്തിരണ്ട് മണിക്കൂറുകൾ നീണ്ടു നില്ക്കുന്ന ആശയങ്ങളാണ് സന്ദർശകർക്കായി മ്യൂസിയത്തിലൂടെ ലഭ്യമാക്കുക. ബൈബിൾ അധിഷ്ഠിതമായ കഥകളിലൂടെയും കളികളിലൂടെയും കുട്ടികളിൽ ക്രിസ്തീയ മൂല്യങ്ങൾ വളർത്താൻ മ്യൂസിയത്തിലെ ഒരു നില മാറ്റിവച്ചിട്ടുണ്ട് . മ്യൂസിയം സന്ദർശിക്കാൻ അവസരം ലഭിച്ച വിദേശകാര്യ മന്ത്രി സിപ്പി ഹോട്ടോവ്ലി തന്റെ അനുഭവം പങ്കുവെച്ചു. സൃഷ്ടി മുതൽ നിലനില്ക്കുന്ന ക്രൈസ്തവ പാരമ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും മ്യൂസിയത്തിൽ ഊന്നൽ നൽകിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തിലെ പുസ്തകങ്ങളെ കൂടാതെ മനുഷ്യവംശത്തിന് നൽകിയ സ്വാതന്ത്ര്യവും സമത്വവും പഴയ നിയമ സംഭവങ്ങളും വ്യക്തമാക്കുന്ന ആവിഷ്കാരങ്ങളാണ് മ്യൂസിയത്തിലേതെന്നു ഹോട്ടോവ്ലി അഭിപ്രായപ്പെട്ടു. ഹീബ്രൂ ലിപികളിലെ നിർദേശങ്ങളും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ഭക്ഷണം ലഭ്യമാക്കുന്ന ഭക്ഷണശാലകളും മ്യൂസിയത്തെ മികവുറ്റതാക്കി. ഇസ്രായേൽ തലസ്ഥാനവും ബൈബിൾ കേന്ദ്രവുമായ ജറുസലേമിലും സമാന മ്യൂസിയം സജ്ജമാക്കണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചു.
Image: /content_image/News/News-2017-11-07-02:03:30.jpg
Keywords: WW
Content: 6378
Category: 18
Sub Category:
Heading: ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി വാഴ്ത്തപ്പെട്ട റാണി മരിയ ചര്‍ച്ച് എന്നു പുനര്‍നാമകരണം ചെയ്യുന്നു
Content: ഇന്‍ഡോര്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന ഇന്‍ഡോര്‍ രൂപതയിലെ ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി, വാഴ്ത്തപ്പെട്ട റാണി മരിയ ചര്‍ച്ച് എന്നു പുനര്‍നാമകരണം ചെയ്യും. പള്ളിയുടെ പുനര്‍നാമകരണം സംബന്ധിച്ച വിവരങ്ങള്‍ രൂപതയുടെ വിവിധ കൗണ്‍സിലുകളില്‍ അവതരിപ്പിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നു ഇന്‍ഡോര്‍ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ പറഞ്ഞു. റാണി മരിയയുടെ ആദ്യ തിരുനാളാഘോഷത്തിനു മുന്നോടിയായി ദേവാലയത്തിന്റെ പുനര്‍നാമകരണം ഔദ്യോഗികമായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 25നാണു വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ദിനമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ളത്. 2018ല്‍ ആ ദിവസം ഞായറായതിനാല്‍ 24നാകും ആഘോഷിക്കുക. വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ മാധ്യസ്ഥം യാചിക്കുന്ന നൊവേനയും തയാറാക്കുന്നുണ്ട്. അള്‍ത്താരയുടെ വശത്തു റാണി മരിയയുടെ പൂര്‍ണകായ ശില്പം സ്ഥാപിക്കും. ഉദയ്‌നഗര്‍ പള്ളിക്കു മുന്‍പിലെ ചാപ്പലിലായിരുന്ന റാണി മരിയയുടെ കബറിടം ഇപ്പോള്‍ പള്ളിയുടെ അകത്താണ്. 2016ലാണു നാമകരണ നടപടികളുടെ ഭാഗമായി ഭൗതികാവശിഷ്ടങ്ങള്‍ പള്ളിയിലേക്കു മാറ്റിസ്ഥാപിച്ചത്. പള്ളിയോടു ചേര്‍ന്നു റാണി മരിയ ഫോട്ടോ ഗാലറിയും നിര്‍മിച്ചിട്ടുണ്ട്. മ്യൂസിയം ഉള്‍പ്പെടുന്ന റാണി മരിയ ആശ്രമം, റാണി മരിയ താമസിച്ചിരുന്ന സ്‌നേഹസദന്‍ മഠം എന്നിവയും പള്ളിയുടെ സമീപത്താണ്. ശാന്തിസദന്‍ എന്നും അറിയപ്പെടുന്ന ഈ പള്ളി ഇതിനകം ഇന്‍ഡോര്‍ രൂപതയിലെ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-11-07-03:14:37.jpg
Keywords: റാണി
Content: 6379
Category: 18
Sub Category:
Heading: 'ഉദയംപേരൂര്‍ സൂനഹദോസ് ഇന്ത്യന്‍ നവോത്ഥാനത്തിന് ഒരാമുഖം': ദ്വിദിന ദേശീയ സെമിനാര്‍ കൊച്ചിയില്‍
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ 'ഉദയംപേരൂര്‍ സൂനഹദോസ് ഇന്ത്യന്‍ നവോത്ഥാനത്തിന് ഒരാമുഖം' എന്ന വിഷയത്തില്‍ എറണാകുളം ആശിര്‍ഭവനില്‍ ദ്വിദിന ദേശീയ സെമിനാര്‍ നടക്കും. 10, 11 തീയതികളിലായി നടക്കുന്ന ചരിത്ര സെമിനാറില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 200 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍, ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാഡമി ഓഫ് ഹിസ്റ്ററി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പത്തിനു രാവിലെ 11നു കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് കെ.എല്‍. മോഹനവര്‍മ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ അധ്യക്ഷത വഹിക്കും. ഗോവ, ദാമന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞു നടക്കുന്ന സെമിനാറില്‍ ഡോ. രാജന്‍ ഗുരുക്കള്‍, റവ. ഡോ. മരിയാന്‍ അറയ്ക്കല്‍, ഡോ. പി.ജെ. മൈക്കിള്‍ തരകന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മുന്‍ എംപി ഡോ. ചാള്‍സ് ഡയസ് മോഡറേറ്ററായിരിക്കും. വൈകിട്ട് ആറിന് നടക്കുന്ന സെഷനില്‍ ഡോ. സ്‌കറിയ സക്കറിയ, ഡോ. എന്‍. സാം, ജെക്കോബി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മോഡറേറ്റര്‍: ഡോ. ഐറിസ് കൊയ് ലോ. 11നു രാവിലെ ഒന്പതിന് നടക്കുന്ന സെഷനില്‍ ഡോ. ഫ്രാന്‍സിസ് തോണിപ്പാറ, റവ.ഡോ. ആന്റണി പാട്ടപ്പറന്പില്‍ എന്നിവരും 11.30നുള്ള സെഷനില്‍ ഡോ. ഏബ്രഹാം അറയ്ക്കല്‍, ഡോ. സിസ്റ്റര്‍ തെരേസ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ്, ഡോ. സി. ഫ്രാന്‍സിസ് എന്നിവര്‍ യഥാക്രമം മോഡറേറ്റര്‍മാരായിരിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. ശശിതരൂര്‍ എംപി, പ്രഫ. റിച്ചാര്‍ഡ് ഹേ എംപി എന്നിവര്‍ ആശംസകളര്‍പ്പിക്കും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
Image: /content_image/India/India-2017-11-07-03:50:15.jpg
Keywords: ഉദയംപേരൂര്‍
Content: 6380
Category: 18
Sub Category:
Heading: ചെത്തിപ്പുഴ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ 10, 11 തീയതികളില്‍
Content: ചെത്തിപ്പുഴ: കാര്‍മല്‍ മൗണ്ട് ധ്യാനകേന്ദ്രത്തില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ 10, 11 തീയതികളില്‍ നടക്കും. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഡയറക്ടര്‍ സിസ്റ്റര്‍ ടെസ്ലിന്‍ അറിയിച്ചു. പത്തിന് രാവിലെ ഒന്പതിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കണ്‍വന്‍ഷന്‍. ജപമാല, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന എന്നീ ശഉശ്രൂഷകളുണ്ടാകും. ഇരുപതിനായിരം പേര്‍ക്കിരിക്കാവുന്ന പന്തല്‍ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. കിടപ്പു രോഗികള്‍ക്ക് പ്രത്യേക ക്രമീകരണമുണ്ടാകും. വാഹനപാര്‍ക്കിംഗിനും സൗകര്യമുണ്ടായിരിക്കും.
Image: /content_image/News/News-2017-11-07-04:03:57.jpg
Keywords: അഭിഷേകാഗ്‌നി
Content: 6381
Category: 1
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ ബലി വിശ്വാസത്തിനും സമാധാനത്തിനും വിത്താണെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സിസ്റ്റര്‍ റാണി മരിയയുടെ ബലി വിശ്വാസത്തിനും സമാധാനത്തിനും ഒരു വിത്താണെന്നു ഫ്രാന്‍സിസ് പാപ്പ. നവംബര്‍ അഞ്ചാംതീയതി ഞായറാഴ്ച ത്രികാലജപത്തിന് ശേഷമാണ് തലേദിവസം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച റാണി മരിയയെ മാര്‍പാപ്പ സ്മരിച്ചത്. ക്രിസ്തുവിന്‍റെ സ്നേഹത്തിനു സൗമ്യമായ സാക്ഷ്യമേകി സിസ്റ്റര്‍ റാണി രക്തസാക്ഷികളുടെ നീണ്ടനിരയില്‍ ചേരുകയാണെന്നും പാപ്പ പറഞ്ഞു. "ഇന്ത്യയിലെ ഇന്‍ഡോറില്‍, വാഴത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട റാണി മരിയ വട്ടാലില്‍, ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയിലെ അംഗവും, വിശ്വാസത്തിനുവേണ്ടി 1995-ല്‍ വധിക്കപ്പെട്ടവളുമാണ്. നമ്മുടെ ഈ കാലഘട്ടത്തില്‍ സിസ്റ്റര്‍, ക്രിസ്തുവിന്‍റെ സ്നേഹത്തിനു സൗമ്യമായ സാക്ഷ്യമേകി രക്തസാക്ഷികളുടെ നീണ്ടനിരയില്‍ ചേരുകയാണ്. അവളുടെ ബലി വിശ്വാസത്തിനും സമാധാനത്തിനും ഒരു വിത്താണ്. പ്രത്യേകിച്ചും ഇന്ത്യയില്‍. അവര്‍ അവളെ വിളിക്കുന്നത്, പുഞ്ചിരിയുടെ സിസ്റ്റര്‍ എന്നാണ്." പാപ്പ പറഞ്ഞു. ത്രികാലജപത്തിനു മുമ്പ് പാപ്പ നല്‍കിയ സന്ദേശം ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ വായനയെ അടിസ്ഥാനമാക്കിയായിരുന്നു. അധികാരം ഒരു സഹായമാണ്. എന്നിരുന്നാലും അത് മോശമായി നിര്‍വഹിക്കപ്പെടുന്നുവെങ്കില്‍, അതു അടിച്ചമര്‍ത്തുന്നതും, ജനത്തെ വളരാനനുവദിക്കാത്ത, അവിശ്വാസത്തിന്‍റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതും ഒപ്പം ചൂഷണത്തിലേക്കു നയിക്കുന്നതും ആയി മാറും. നമുക്കിടയില്‍ ഉണ്ടായിരിക്കേണ്ടത്, ലാളിത്യവും സാഹോദര്യവും നിറഞ്ഞ മനോഭാവമാണ്. നാമെല്ലാവരും സഹോദരങ്ങളാണ്, അതിനാല്‍ യാതൊരുതരത്തിലും നാം മറ്റുള്ളവരെ താഴെയുള്ളവരായി പരിഗണിക്കരുത്. നാമെല്ലാവരും സഹോദരങ്ങളാണ്. നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവില്‍ നിന്ന് നല്ല ഗുണങ്ങള്‍ നാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അത് നമ്മുടെ സഹോദരര്‍ക്കു വേണ്ടിയുള്ളതാണ്.നമ്മുടെ സഹോദരങ്ങളുടെ ശുശ്രൂഷയ്ക്കും അവരുടെ ആനന്ദത്തിനുമായി ശുശ്രൂഷചെയ്യാന്‍ ഇടയാകട്ടെ എന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-11-07-04:47:54.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, റാണി
Content: 6382
Category: 1
Sub Category:
Heading: അമേരിക്കയിലെ മെഗാ ബൈബിൾ മ്യൂസിയം ഉടന്‍ തുറന്നുകൊടുക്കും
Content: വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടണില്‍ നിര്‍മ്മിച്ച മെഗാ ബൈബിൾ മ്യൂസിയം ഉടന്‍ സന്ദർശകർക്ക് തുറന്ന് കൊടുക്കും. എട്ടു നിലകളിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള വിശുദ്ധ ഗ്രന്ഥങ്ങളും പ്രദർശനത്തിലുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എഴുപത്തിരണ്ട് മണിക്കൂറുകൾ നീണ്ടു നില്ക്കുന്ന ആശയങ്ങളാണ് സന്ദർശകർക്കായി മ്യൂസിയത്തിലൂടെ ലഭ്യമാക്കുക. ബൈബിൾ അധിഷ്ഠിതമായ കഥകളിലൂടെയും കളികളിലൂടെയും കുട്ടികളിൽ ക്രിസ്തീയ മൂല്യങ്ങൾ വളർത്താൻ മ്യൂസിയത്തിലെ ഒരു നില മാറ്റിവച്ചിട്ടുണ്ട്. മ്യൂസിയം സന്ദർശിച്ച ഇസ്രായേല്‍ വിദേശകാര്യ സഹമന്ത്രി സിപ്പി ഹോട്ടോവ്ലി തന്റെ അനുഭവം പങ്കുവെച്ചു. സൃഷ്ടി മുതൽ നിലനില്ക്കുന്ന ക്രൈസ്തവ പാരമ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും മ്യൂസിയത്തിൽ ഊന്നൽ നൽകിയിട്ടുണ്ടെന്നും പഴയനിയമ സംഭവങ്ങള്‍ വ്യക്തമാക്കുന്ന ആവിഷ്കാരങ്ങളുമാണ് മ്യൂസിയത്തിലേതെന്നു ഹോട്ടോവ്ലി അഭിപ്രായപ്പെട്ടു. ഹീബ്രൂ ലിപികളിലെ നിർദേശങ്ങളും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ഭക്ഷണം ലഭ്യമാക്കുന്ന ഭക്ഷണശാലകളും മ്യൂസിയത്തെ മികവുറ്റതാക്കുന്നുണ്ട്. ഇസ്രായേൽ തലസ്ഥാനമായ ജറുസലേമിലും സമാന മ്യൂസിയം സജ്ജമാക്കണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചു.
Image: /content_image/News/News-2017-11-07-05:43:36.jpg
Keywords: ബൈബിള്‍
Content: 6383
Category: 1
Sub Category:
Heading: 165 വിശുദ്ധരുടെ തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ച ജപമാല: ട്രംപിന് കത്തോലിക്കാ വൈദികന്റെ സമ്മാനം
Content: മാഡിസണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അദ്ദേഹത്തിനു 165 വിശുദ്ധരുടെ തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ച കോംബാറ്റ് ജപമാല അയച്ചുകൊണ്ട് കത്തോലിക്ക വൈദികന്‍. 165 വിശുദ്ധരുടെ ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ച ജപമാലകളും ആശംസാ കത്തുമാണ് മാഡിസണ്‍ രൂപതയിലെ ഫാദര്‍ റിച്ചാര്‍ഡ് ഹെയില്‍മാന്‍ എന്ന വൈദികന്‍ അയച്ചിരിക്കുന്നത്. നാല് 'കോംബാറ്റ് ജപമാല'കളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, ചീഫ് ഓഫ് സ്റ്റാഫ് ജെന. ജോണ്‍ കെല്ലി, പ്രസിഡന്റിന്റെ പ്രത്യേക ഉപദേഷ്ടാവ് കെല്ല്യാനെ കോണ്‍വേ തുടങ്ങിയവര്‍ക്കായാണ് ജപമാലകള്‍. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സൈനികര്‍ക്ക് നല്‍കിയിരുന്ന 'സര്‍വീസ് ജപമാല’ക്കു സമാനമായ ശക്തമായ ലോഹനിര്‍മ്മിതമായ ജപമാലകളാണ് കോംബാറ്റ് ജപമാലകള്‍. അത്ഭുതകരമായ അനുഗ്രഹങ്ങളുടെ ഉറവിടം കൂടിയാണ് ഈ ജപമാലകളെന്നു ഫാദര്‍ റിച്ചാര്‍ഡ് ഹെയില്‍മാന്‍ പ്രസിഡന്റിനെഴുതിയ കത്തില്‍ പറയുന്നു. പ്രസിഡന്റിനും, പ്രഥമവനിതക്കും, ഉപദേഷ്ടാക്കള്‍ക്കും വേണ്ടിയുള്ള പതിനായിര കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയുടെ ഒരു പ്രതീകമാണ് ഈ ജപമാലകളെന്നും അദ്ദേഹം കുറിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പതിനായിരകണക്കിന് ആളുകള്‍ ഒരുമിച്ച് “നൊവേന ഫോര്‍ ഔര്‍ നേഷന്‍” എന്ന പേരില്‍ 54 ദിന ജപമാല ചൊല്ലിയ കാര്യവും അദ്ദേഹം തന്റെ കത്തില്‍ സ്മരിച്ചു. നവംബര്‍ 8-ന് സന്ധ്യക്ക് 7 മണിയോടടുപ്പിച്ച് പ്രസിഡന്റിനു വേണ്ടി താന്‍ അര്‍പ്പിക്കുന്ന ജപമാലയില്‍ രാജ്യത്തെ മുഴുവന്‍ കത്തോലിക്കരും പങ്കു ചേരണമെന്നും ഫാദര്‍ റിച്ചാര്‍ഡ് ഹെയില്‍മാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-11-07-06:31:04.jpg
Keywords: അമേരിക്ക, ട്രംപ്
Content: 6384
Category: 1
Sub Category:
Heading: എക്യുമെനിക്കല്‍ കുര്‍ബാന: പ്രചാരണങ്ങള്‍ നിഷേധിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും സംയുക്തമായി എക്യുമെനിക്കല്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനു ഒരുക്കമായി പരിശുദ്ധ സിംഹാസനം രഹസ്യകമ്മീഷനെ നിയമിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ പൂര്‍ണ്ണമായി നിഷേധിച്ച് വത്തിക്കാന്‍. വത്തിക്കാന്‍ മാധ്യമ വിഭാഗം തലവന്‍ ഗ്രെഗ് ബര്‍ക്ക്, ആരാധന തിരുസംഘത്തിന്റെ മുതിര്‍ന്ന പദവി വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോച്ചെ എന്നിവരാണ് പ്രചരണത്തെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇത് അങ്ങേയേറ്റം തെറ്റായ പ്രചരണമാണെന്നു ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോച്ചെ വ്യക്തമാക്കി. അടുത്തിടെ എക്യുമെനിക്കല്‍ കുര്‍ബാനയുടെ സാധ്യതയെക്കുറിച്ച് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ മാര്‍ക്കോ ടൊസ്സാട്ടി തന്റെ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫ്രാന്‍സിസ് പാപ്പായുടെ കീഴിലുള്ള ഒരു കമ്മിറ്റി ഇതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം തന്റെ ലേഖനത്തില്‍ കുറിച്ചത്. ഇക്കാര്യം വ്യാപകമായി സോഷ്യല്‍ മീഡിയായിലൂടെയും ചില മാധ്യമങ്ങളിലൂടെയും പ്രചരിച്ചിരിന്നു. ഇതിനെ നിഷേധിച്ചുകൊണ്ടാണ് വത്തിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും അടിസ്ഥാന കാര്യങ്ങളില്‍ യോജിപ്പില്ലാത്ത സാഹചര്യത്തില്‍ എക്യുമെനിക്കല്‍ ബലിയര്‍പ്പണം അസാധ്യമാണെന്ന് ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ റെയിനര്‍ മരിയ വോയെല്‍ക്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2017-11-07-12:43:41.jpg
Keywords: പ്രൊട്ട