Contents
Displaying 6111-6120 of 25122 results.
Content:
6415
Category: 1
Sub Category:
Heading: തൊഴില്‍രഹിത ഞായറിനായുള്ള ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോളിഷ് മെത്രാന്മാര്‍
Content: വാര്‍സോ: ഞായറാഴ്ചകളെ തൊഴില്‍ രഹിതവും, വ്യാപാര രഹിതവുമാക്കണമെന്ന സോളിഡാരിറ്റി ട്രേഡ് യൂണിയന്‍റെ ആവശ്യത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍മാര്‍. രാഷ്ട്ര സമുദായിക സമൂഹ നിര്‍മ്മിതിയില്‍ സകലരെയും ഭാഗഭാഗാക്കുന്നതില്‍ അടിസ്ഥാന സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ ആവശ്യമെന്ന് മെത്രാന്‍മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമല്ല ആവശ്യം, മറിച്ച് അവര്‍ക്ക് അവരുടേതായ സമയമാണ് ആവശ്യമെന്ന് കാറ്റോവിസിലെ മെത്രാപ്പോലീത്തയായ വിക്ടര്‍ സ്വോര്‍ക്ക് പറഞ്ഞു. ഞായറാഴ്ചകള്‍ തൊഴില്‍ രഹിതമാക്കിയാല്‍ കത്തോലിക്കര്‍ക്കും, അകത്തോലിക്കര്‍ക്കും, അവിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന്‍ ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് സോളിഡാരിറ്റി ട്രേഡ് യൂണിയന്‍ ഞായറാഴ്ച തൊഴില്‍ രഹിതമാക്കണമെന്ന് ആശയം മുന്നോട്ട് വെച്ചത്. അന്നുമുതല്‍ നിയമസഭയില്‍ ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങള്‍ നടന്നു വരികയാണ്. അതേസമയം ആശയത്തെ പിന്തുണച്ചുകൊണ്ടു 5,00,000 ത്തോളം പേര്‍ ഒപ്പിട്ട കത്ത് അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. അബോര്‍ഷന്‍ സംബന്ധമായ വിഷയത്തിലും പോളണ്ടില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാരകമായ രോഗാവസ്ഥയിലും, വികലമായ ഭ്രൂണ രൂപീകരണത്തിലുമൊഴികെ അബോര്‍ഷന്‍ തടയുക എന്ന ആശയത്തെക്കുറിച്ചാണ് പോളണ്ടിലെ നിയമസഭ ചര്‍ച്ച ചെയ്യുന്നത്. പോളണ്ടിലെ പ്രസിഡന്റായ ആന്‍ഡ്രസേജ് ഡൂഡാ, പ്രധാനമന്ത്രി ബീറ്റാ സിഡ്ലോയും ഈ നീക്കത്തെ പിന്തുണക്കുന്നുണ്ട്. കത്തോലിക്കാ സഭയും, മൂന്ന് ലക്ഷത്തോളം പൗരന്‍മാരും ഈ ആശയത്തെ പിന്തുണച്ചു ഇതിനോടകം രംഗത്തെത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-11-10-08:41:00.jpg
Keywords: പോളണ്ട

6416
Category: 1
Sub Category:
Heading: അറുപതോളം സ്പാനിഷ് രക്തസാക്ഷികളെ നാളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും
Content: മാഡ്രിഡ്: സ്പാനിഷ് വിപ്ലവകാലത്ത് കൊല്ലപ്പെട്ട അറുപതോളം രക്തസാക്ഷികളെ നാളെ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മാഡ്രിഡ് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ നടക്കുന്ന സമൂഹ ബലിയര്‍പ്പണ മദ്ധ്യേയെയാണ് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുക. ക്രിസ്തീയ ധീരതയുടെ മഹത്തായ മാതൃകകളാണ് രക്തസാക്ഷികളെന്നു പ്രഖ്യാപനത്തിന് മുന്നോടിയായി കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പീഡനങ്ങളില്‍ പതറാതെ ജീവിക്കാന്‍ രക്തസാക്ഷികള്‍ ഇന്നും പ്രചോദനമാണെന്നും, പീഡനകാലത്തെക്കുറച്ചുള്ള ഭീതി വിട്ടുമാറാന്‍ രക്തസാക്ഷികളുടെ അനുസ്മരണം സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1930-40 കാലയളവില്‍ സ്പെയിനിലുണ്ടായ മതപീഡനത്തെ തുടര്‍ന്നാണ് ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി അവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടി വന്നത്. കത്തോലിക്കാ സഭയെ സ്പെയിനില്‍നിന്നു ഉന്മൂലനം ചെയ്യാന്‍ നിരീശ്വരവാദികളെന്നു സ്വയം വിശേഷിപ്പിച്ച അന്നത്തെ ഭരണകൂടത്തിന്‍റെ രാഷ്ട്രീയനീക്കമായിരുന്നു ഒരു പതിറ്റാണ്ടു നീണ്ട സ്പെയിനിലെ മതപീഡനം. നാളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്ന ആകെയുള്ള 60 രക്തസാക്ഷികളുടെ ആദ്യസംഘത്തില്‍ മിഷ്ണറി സഭയിലെ 10 വൈദികരും 2 ഇടവകവൈദികരും, 2 ഉപവികളുടെ സഹോദരിമാരും, മരിയന്‍ സംഘടനയിലെ 7 അല്‍മായരും ഉള്‍പ്പെടുന്നു. രണ്ടാമത്തെ 39 പേരുടെ സംഘം മാഡ്രിഡ് അതിരൂപതയില്‍ 1936-ന്‍റെ രണ്ടാം പകുതിയില്‍ കൊല്ലപ്പെട്ടവരാണ്. 2 യുവസന്ന്യസ്തരും അവരോടൊപ്പമുണ്ടായിരുന്ന വിശ്വാസസമൂഹവുമാണ് രക്തസാക്ഷികളുടെ രണ്ടാംഗണം.
Image: /content_image/News/News-2017-11-10-10:08:35.jpg
Keywords: വാഴ്ത്ത

6417
Category: 1
Sub Category:
Heading: ടാന്‍സാനിയന്‍ ബിഷപ്പ് സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായി ടാന്‍സാനിയക്കാരനായ ആര്‍ച്ച് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേയെ നിയമിച്ചു. സംഘത്തിന്റെ അഡ്ജന്‍ക്റ്റ് സെക്രട്ടറിയും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് പ്രസിഡന്റുമായി അദ്ദേഹം സേവനം ചെയ്തിരിന്നു. ഈ തസ്തികകളിലേക്ക് ആര്‍ച്ച്ബിഷപ് പിയേട്രോ ഡല്‍ ടോസോയെയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവും വത്തിക്കാന്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ നിയമനം വത്തിക്കാന്‍ പുറപ്പെടുവിച്ചത്. 1960-ല്‍ ടാന്‍സാനിയായിലെ ഭൂനെന്നയായിലാണ് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേ ജനിച്ചത്. പ്രാഥമിക ഉന്നത വിദ്യാഭ്യാസത്തിന് ശേഷം 1990-ല്‍ രുളേഞ്ജ് രൂപതയുടെ വൈദികനായി തിരുപട്ടം സ്വീകരിച്ചു. 2008-ല്‍ കിഗോമ രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2012-ല്‍ ആണ് സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ അഡ്ജന്‍ക്റ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. പുതിയ പ്രഖ്യാപനത്തോടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ രണ്ടാമത്തെ ഉന്നതപദവിയാണ് ആര്‍ച്ച് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേയ്ക്കു ലഭിച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനിയാണ് സംഘത്തിന്റെ തലവന്‍.
Image: /content_image/News/News-2017-11-11-03:19:17.jpg
Keywords: സുവിശേഷ

6418
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വൈദിക പരിശീലനകേന്ദ്രം ആരംഭിച്ചു
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വൈദിക വിദ്യാര്‍ഥികളുടെ പരിശീലനത്തിനായി പ്രസ്റ്റണില്‍ അമലോത്ഭവ സെമിനാരി ആരംഭിച്ചു. ലങ്കാസ്റ്റാര്‍ രൂപതാധ്യക്ഷന്‍ ഡോ. മൈക്കിള്‍ ജി. കാമ്പല്‍ ഒഎസ്എ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിനോടു ചേര്‍ന്നു വൈദിക പരിശീലന കേന്ദ്രം ആരംഭിക്കാന്‍ സാധിച്ചതും ഗ്രേറ്റ് ബ്രിട്ടനില്‍ വളര്‍ന്ന മൂന്നു വൈദിക വിദ്യാര്‍ഥികളെ ലഭിച്ചതെന്നും ബിഷപ് ഡോ. മൈക്കിള്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, സിഞ്ചെല്ലൂസ് റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, റവ. കാനന്‍ റോബര്‍ട്ട് ഹോണ്‍, ഫാ. റോബര്‍ട്ട് ബില്ലിംഗ്, ഫാ. ജോണ്‍ മില്ലര്‍, ഫാ. ഡാനിയേല്‍ എറ്റിനേ, റവ. ഡോ. സോണി കടംതോട്, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. മാത്യു മുളയോലില്‍, ഫാ. അജീഷ് കുമ്പുക്കല്‍, ഫാ. ഫാന്‍സുവ പത്തില്‍, സിസ്റ്റര്‍ ഷാരണ്‍ സിഎംസി, സിസ്റ്റര്‍ ഡോ. മേരി ആന്‍ സിഎംസി, സിസ്റ്റര്‍ റോജിറ്റ് സിഎംസി, വൈദിക വിദ്യാര്‍ഥികളായ റ്റിജു ഒഴുങ്ങാലില്‍, റ്റോണി കോച്ചേരി, ജെറിന്‍ കക്കുഴി, അല്‍മായ പ്രതിനിധികള്‍ എന്നിവടക്കം നിരവധി വിശ്വാസികള്‍ ആശീര്‍വാദ കര്‍മത്തില്‍ പങ്കുചേര്‍ന്നു.
Image: /content_image/News/News-2017-11-11-03:29:23.JPG
Keywords: ഗ്രേറ്റ് ബ്രിട്ട

6419
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ: കേരളസഭയുടെ ആഘോഷം ഇന്ന്
Content: കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു കേരളസഭാതല ആഘോഷ പരിപാടികള്‍ക്കു കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കുന്ന കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേരും. എറണാകുളം അങ്കമാലി അതിരൂപതയുടെയും എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടികള്‍. 2.45ന് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രദക്ഷിണമായി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്കെത്തിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം വചനസന്ദേശം നല്‍കും. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുള്‍പ്പെടെ കേരളത്തിലും പുറത്തുമുള്ള വിവിധ മെത്രാന്മാര്‍ സഹകാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും. എഫ്‌സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി, ഉദയ്‌നഗറില്‍നിന്നുള്ള പ്രതിനിധി സേവാ സിംഗ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നവംബര്‍ നാലിനാണു സിസ്‌റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്‌തസാക്ഷിയായി പ്രഖ്യാപിച്ചത്.
Image: /content_image/India/India-2017-11-11-03:43:02.jpg
Keywords: റാണി

6420
Category: 18
Sub Category:
Heading: സീറോ മലബാര്‍ മാതൃവേദി ദേശീയ സെനറ്റ് സമ്മേളനം നടന്നു
Content: കൊച്ചി: ആലുവ മൗണ്ട് കാര്‍മല്‍ ജനറലേറ്റില്‍ സീറോ മലബാര്‍ മാതൃവേദി ദേശീയ സെനറ്റ് സമ്മേളനം നടന്നു. സമ്മേളനം ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍ ഉദ്ഘാടനം ചെയ്തു. വളരുന്ന നിസംഗത ആധുനിക കാലഘട്ടത്തിന്റെ വിപത്തും വെല്ലുവിളിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവത്തിനും സഭയ്ക്കും സമുദായത്തിനുമായി സേവനം ചെയ്യുന്ന അമ്മമാര്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു പറയന്നിലത്തെ സമ്മേളനം ആദരിച്ചു. മാതൃവേദി ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഗ്ലാഡിസ്, ഭാരവാഹികളായ ജിജി ജേക്കബ്, സിസ്റ്റര്‍ ജാന്‍സീന, ആനി മത്തായി മുതിരേന്തി, സിസിലി ബേബി, ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-11-11-04:08:53.jpg
Keywords: സീറോ

6421
Category: 18
Sub Category:
Heading: ഉദയംപേരൂര്‍ സൂനഹദോസ് ക്രൈസ്തവരെ മാത്രമല്ല ഇതര സമുദായങ്ങളെയും സ്വാധീനിച്ചതായി ശശി തരൂര്‍ എംപി
Content: കൊച്ചി: പതിനാറാം നൂറ്റാണ്ടിലെ ഉദയംപേരൂരില്‍ നടന്ന സൂനഹദോസിലെ തീര്‍പ്പുകള്‍ ക്രൈസ്തവരെ മാത്രമല്ല ഇതര സമുദായങ്ങളെയും സ്വാധീനിച്ചതായി ശശി തരൂര്‍ എംപി. 'ഉദയംപേരൂര്‍ സൂനഹദോസ് ഇന്ത്യന്‍ നവോത്ഥാനത്തിന് ഒരാമുഖം' എന്ന വിഷയത്തില്‍ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൂനഹദോസിലെ തീരുമാനങ്ങള്‍ കേരളസമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ചെന്നും അതേസമയം ചരിത്രപ്രാധാന്യമുള്ള പുസ്തകങ്ങളടക്കം പലതും നശിപ്പിച്ചു കളഞ്ഞതു സൂനഹദോസിന്റെ വിപരീതഫലമാണെന്നു കരുതുന്നതായും ശശി തരൂര്‍ പറഞ്ഞു. കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍, ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാഡമി ഓഫ് ഹിസ്റ്ററി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സമ്മേളനം കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് കെ.എല്‍. മോഹനവര്‍മ ഉദ്ഘാടനം ചെയ്തു. ഗോവദാമന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യപ്രഭാഷണം നടത്തി. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ദേശീയോദ്ഗ്രഥന സമിതി അംഗം ഡോ. ജോണ്‍ ദയാല്‍, അലഹബാദ് സാം ഹിഗിന്‍ബോത്തം യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ജെറ്റി ആല്‍ഫ്രഡ് ഒലിവര്‍, വില്‍മ ജോണ്‍, കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ആന്റണി പാട്ടപ്പറന്പില്‍, ഡോ. ഏബ്രഹാം അറക്കല്‍, ഡോ. ലില്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. എംജി സര്‍വകലാശാല മുന്‍ വിസി ഡോ. രാജന്‍ ഗുരുക്കള്‍, കൊച്ചി വാസ്‌കോഡിഗാമ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. മരിയാന്‍ അറക്കല്‍, കേരള ഹിസ്റ്ററി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രാഫ. ഡോ. പി.ജെ. മൈക്കിള്‍ തരകന്‍, പ്രഫ. ഡോ. സ്‌കറിയ സക്കറിയ, ഡോ. എന്‍. സാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മുന്‍ എംപി ഡോ. ചാള്‍സ് ഡയസ്, ഡോ. ഐറിസ് കൊയ്‌ലോ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
Image: /content_image/India/India-2017-11-11-05:42:37.jpg
Keywords: ഉദയം

6422
Category: 1
Sub Category:
Heading: ബൈബിള്‍ പ്രചാരണവുമായി മലാവിയിലെ വൈസ് പ്രസിഡന്റ്
Content: ലിലോഗ്വേ: തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കത്തോലിക്കര്‍ അറിവുള്ളവരായിരിക്കണമെന്നും, മറ്റുള്ളവരുടെ പ്രത്യേകിച്ച് ഇതരസഭകളില്‍ നിന്നുമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും തെക്കുകിഴക്കേ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ വൈസ് പ്രസിഡന്റ് ഡോ. സൗലോസി ചിലിമാ. തലസ്ഥാനമായ ലിലോഗ്വേയിലെ സെന്റ് ഇഗ്നേഷ്യസ് കത്തോലിക്കാ ദേവാലയത്തിലെ ധനസമാഹരണത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസമാഹരണ കമ്മിറ്റി അംഗവും, മലാവിയിലെ പാസ്റ്ററല്‍ കമ്മീഷന്‍ ഓഫ് ദി എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് (ECM) പുറത്തിറക്കിയ പുതിയ ചോദ്യോത്തര ബൈബിളിന്റെ അംബാസിഡര്‍ കൂടിയാണ് ഡോ. സൗലോസി ചിലിമാ. ഈ ബൈബിള്‍ പ്രത്യേകതയുള്ള ഒരു ബൈബിളാണെന്നും 88 ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും, അവയോട് ബന്ധപ്പെട്ട ബൈബിള്‍ വാക്യങ്ങളുടെ പരാമര്‍ശങ്ങളും ഇതിലുണ്ടെന്നും പുതിയ ചോദ്യോത്തര ബൈബിള്‍ വാങ്ങിക്കുവാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥ പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യമൊഴിച്ചാല്‍ പ്രസ്തുത ബൈബിളിന് മറ്റ് ബൈബിളുകളില്‍ നിന്നും യാതൊരു വ്യത്യാസവുമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ വിശ്വാസത്തെയും പ്രമാണങ്ങളേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ നല്‍കുന്ന പുതിയ ചോദ്യോത്തര ബൈബിളിന് ഇതിനോടകം തന്നെ വന്‍ സ്വീകാര്യതയാണ് വിശ്വാസികളില്‍ നിന്നും ലഭിക്കുന്നത്. തന്റെ വിലപ്പെട്ട സമയം ഇത്തരമൊരു പരിപാടിക്ക് നീക്കി വെച്ചതിനും, മറ്റുള്ളവര്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നതിനും സെന്റ് ഇഗ്നേഷ്യസ് പാരിഷ് കൗണ്‍സില്‍ ചെയര്‍മാനായ മോണ്‍സിഞ്ഞോര്‍ ജോസഫ് ചംബുലൂകാ ഡോ. ചിലിമായേ അഭിനന്ദിച്ചു.
Image: /content_image/News/News-2017-11-11-06:26:45.JPG
Keywords: മലാവി, ബൈബിള്‍

6423
Category: 1
Sub Category:
Heading: ബൈബിള്‍ പ്രചാരണവുമായി മലാവി വൈസ് പ്രസിഡന്റ്

Image: /content_image/News/News-2017-11-11-06:31:43.JPG

6424
Category: 18
Sub Category:
Heading: പിതാവിന്റെ അനുഗ്രഹം തേടി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കുടുംബവീട്ടില്‍
Content: കാഞ്ഞിരപ്പള്ളി: മെത്രാഭിഷേകത്തിന് മുന്നോടിയായി പിതാവിന്റെ അനുഗഹം വാങ്ങുവാന്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ നിയുക്ത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കുടുംബവീട്ടില്‍ എത്തി. രാവിലെ മാതൃ ഇടവകയായ നിര്‍മലഗിരി സെന്റ് ആന്റണീസ് പള്ളിലെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച അദ്ദേഹം മാതാവിന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്നു വീട്ടില്‍ എത്തി പിതാവിന്റെ അനുഗഹം വാങ്ങുകയായിരിന്നു. സീറോ മലബാര്‍ സഭ വലിയൊരു ദൗത്യമാണ് തന്നെ എല്‍പ്പിച്ചിരിക്കുന്നതെന്നും സഹായിക്കുക, ശുശ്രൂഷിക്കുക എന്ന ദൗത്യവുമായിട്ടാണ് ഈ പദവിയെ കാണുന്നതെന്നും മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. ബിഷപ്പിന് ആശംസയുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. മെത്രാഭിഷേകത്തിന്റെ ഭാഗമായി മാതൃ ഇടവകയില്‍ നടന്ന അഖണ്ഡ ബൈബിള്‍ പാരായണത്തിലും അദ്ദേഹം പങ്കെടുത്തു. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നാളെയാണ് നടക്കുക. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേകത്തിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും മെത്രാഭിഷേകത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2017-11-11-07:48:36.jpg
Keywords: വാണിയ