Contents

Displaying 6091-6100 of 25121 results.
Content: 6395
Category: 1
Sub Category:
Heading: 'ഒരിക്കലും ദയ അര്‍ഹിക്കുന്നില്ല': കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ പ്രതിക്കു മരണം വരെ തടവ്
Content: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ റാണാഘട്ടിലെ കോണ്‍വന്റില്‍ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുകയും കവര്‍ച്ച നടത്തുകയും ചെയ്ത പ്രതികള്‍ക്കു ശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് സെഷന്‍സ് കോടതി ജഡ്ജി കുങ്കും സിന്‍ഹ. വയോധികയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ ബംഗ്ലാദേശ് പൗരന്‍ നസ്‌റുല്‍ ഇസ്ലാമിനു മരണംവരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. കവര്‍ച്ചയ്ക്കായി ഗൂഢാലോചന നടത്തിയതിനു നസ്‌റുളിനും കേസിലെ മറ്റു പ്രതികള്‍ക്കും പത്തു വര്‍ഷം കഠിന തടവും കോടതി വിധിച്ചു. പ്രതികള്‍ 10,000 രൂപ വീതം പിഴയടയ്ക്കണം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതികള്‍ക്കു പരാമാവധി ശിക്ഷ നല്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ദീപക് രഞ്ജന്‍ ഘോഷ് വാദത്തെ കോടതി ശരിവെക്കുകയായിരിന്നു. അതിക്രൂരമായ കുറ്റകൃത്യമാണു പ്രതികള്‍ ചെയ്തതെന്നും ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നശിപ്പിക്കുകയും ഒരു ദേവാലയം കൊള്ളയടിക്കുകയും ചെയ്ത പ്രതികള്‍ ഒരിക്കലും ദയ അര്‍ഹിക്കുന്നില്ലായെന്നും ജസ്റ്റീസ് കുങ്കും സിന്‍ഹ വിധിപ്രഖ്യാപനത്തിനിടെ പറഞ്ഞു. കവര്‍ച്ച നടത്തിയതിനു ഗോപാല്‍ സര്‍ക്കാര്‍ എന്നയാള്‍ ഒഴികെയുള്ള പ്രതികള്‍ക്കു പത്തു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. അഞ്ചു പ്രതികള്‍ക്കു അഭയം നല്കിയതിനു ഗോപാല്‍ സര്‍ക്കാരിനെ ഏഴു വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചു. 10,000 രൂപ പിഴയും ഗോപാല്‍ സര്‍ക്കാര്‍ അടയ്ക്കണം. ശിക്ഷകളെല്ലാം ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. മിലന്‍ കുമാര്‍ സര്‍ക്കാര്‍, ഒഹിദുല്‍ ഇസ്ലാം, മുഹമ്മദ് സലിം ഷേക്ക്, ഖാലേദര്‍ റഹ്മാന്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. 2015 മാര്‍ച്ച് 14നു നാദിയ ജില്ലയിലെ റാണാഘട്ട് പട്ടണത്തിലായിരുന്നു കന്യാസ്ത്രീ മാനഭംഗത്തിനിരയായത്. ജീസസ് ആന്‍ഡ് മേരി കോണ്‍വന്റിലേക്ക് അതിക്രമിച്ചു കയറിയ സംഘം 12 ലക്ഷം രൂപ തട്ടിയെടുത്തിരിന്നു.
Image: /content_image/News/News-2017-11-09-03:45:14.jpg
Keywords: കന്യാ
Content: 6396
Category: 18
Sub Category:
Heading: മിഷന്‍ ലീഗ് സംസ്ഥാന കലോത്സവം 11ന്
Content: മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന മിഷന്‍ കലോത്സവം 11നു മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടക്കും. രാവിലെ ഒന്‍പതിനു സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം പതാക ഉയര്‍ത്തും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം കലോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍ പ്രസംഗിക്കും. സമാപനസമ്മേളനം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. കലാസാഹിത്യ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന രൂപതകള്‍ക്കുള്ള ട്രോഫികളും 201617 വര്‍ഷത്തെ മികച്ച രൂപതകള്‍ക്കും ശാഖകള്‍ക്കുമുള്ള ട്രോഫികളും ബിഷപ് വിതരണം ചെയ്യും.
Image: /content_image/India/India-2017-11-09-04:54:24.jpg
Keywords: മിഷന്‍ ലീഗ
Content: 6397
Category: 1
Sub Category:
Heading: ദേശീയ കത്തോലിക്ക യുവജനസംഗമം ഫിലിപ്പീന്‍സില്‍ ആരംഭിച്ചു
Content: മനില: രാജ്യത്തെ രണ്ടായിരത്തിഅഞ്ഞൂറില്‍ അധികം കത്തോലിക്ക യുവജനങ്ങള്‍ പങ്കെടുക്കുന്ന യുവജനസംഗമത്തിന് ഫിലിപ്പീന്‍സില്‍ തുടക്കമായി. യുവജനങ്ങള്‍ മാറ്റത്തിന്‍റെയും നവീകരണത്തിന്‍റെയും പ്രയോക്താക്കളാകണമെന്ന സന്ദേശവുമായിട്ടാണ് തെക്കു-പടിഞ്ഞാറന്‍ ദ്വീപായ മിന്‍ഡാനോയിലെ സംബോങ്കയില്‍ അഞ്ചുദിവസത്തെ യുവജനസംഗമം നടക്കുന്നത്. നവംബര്‍ ആറിനാണ് സംഗമം ആരംഭിച്ചത്. ഫിലിപ്പീന്‍സ് ജനാധിപത്യ രാഷ്ട്രമാണെങ്കിലും മിലിട്ടറി നിയമം നിലവിലുള്ള സംബോങ്കയില്‍ സ്വാതന്ത്ര്യത്തിന്‍റെ സന്ദേശവുമായിട്ടാണ് കത്തോലിക്ക യുവജനങ്ങള്‍ സമ്മേളിച്ചിരിക്കുന്നത്. യുവത്വത്തിന്‍റെ മനോഹാരിത ആസ്വദിക്കുവാനും, മനുഷ്യന്‍റെ ആത്മീയചേതന നന്മയ്ക്കുള്ള ചാലകശക്തിയായി ഉള്‍ക്കൊണ്ട് സമൂഹത്തില്‍ മാറ്റത്തിന്‍റെ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ യുവജനങ്ങള്‍ക്ക് കരുത്തുണ്ടെന്നും സംഗമത്തിന് നേതൃത്വം നല്കുന്ന പ്രാദേശിക മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് റോമുളോ തൊലന്തീനോ പ്രസ്താവിച്ചു. കൂട്ടായ പ്രാര്‍ത്ഥനയിലൂടെയും പങ്കുവയ്ക്കലിലൂടെയും ദൈവത്തെ അറിയുന്ന യുവജനങ്ങള്‍ ആ നന്മയും സ്നേഹവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഇടയാക്കുമെന്നും ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു. യുവജന സംഗമം നാളെ സമാപിക്കും.
Image: /content_image/News/News-2017-11-09-05:17:35.JPG
Keywords: ഫിലിപ്പീ
Content: 6398
Category: 1
Sub Category:
Heading: പുഞ്ചിരിക്കുന്ന മാർപാപ്പ ധന്യ പദവിയിലേക്ക്
Content: വത്തിക്കാൻ സിറ്റി: ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ ധന്യ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സൂചന. നാമകരണ തിരുസംഘത്തിന്റെ വോട്ടെടുപ്പിൽ ഐക്യകണ്ഠമായ തീരുമാനത്തെ തുടർന്ന് ഫ്രാൻസിസ് പാപ്പ ഇതു സംബന്ധിച്ച ഡിക്രിയിൽ ഉടനെ ഒപ്പു വെയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പുഞ്ചിരിയ്ക്കുന്ന മാർപാപ്പ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന അദ്ദേഹം മുപ്പത്തിമൂന്ന് ദിവസം മാത്രമാണ് ആഗോളസഭയുടെ തലവനായി സേവനം ചെയ്തത്. 1912 ഒക്ടോബർ 17നു ഇറ്റലിയിലെ കനാലെ ഡി'അഗോർഡോയിലാണ് ആൽബിനോ ലൂച്ചിയാനി (ജനനനാമം) ജനിച്ചത്. 1973ൽ കർദിനാളായി അഭിഷിക്തനായ അദ്ദേഹം 1978 ആഗസ്റ്റ് 26നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ആദരസൂചകമായാണ് ആൽബിനോ ലൂച്ചിയാനി, ജോൺപോൾ ഒന്നാമൻ എന്ന പേര് സ്വീകരിച്ചത്. 33 ദിവസങ്ങള്‍ക്ക് ശേഷം 1978 സെപ്റ്റംബർ 28-ന് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരിന്നു മരണം.
Image: /content_image/News/News-2017-11-09-06:17:02.jpg
Keywords: ജോൺ പോൾ ഒന്നാമൻ
Content: 6399
Category: 1
Sub Category:
Heading: “വിശുദ്ധ കുര്‍ബാന പ്രദര്‍ശനമല്ല”: ദിവ്യബലിയ്ക്കിടെ മൊബൈലില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനെതിരെ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങളും സെല്‍ഫിയുമെടുക്കുന്ന വിശ്വാസികള്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ നിശിത വിമര്‍ശനം. ദിവ്യബലിക്കിടെ വിശ്വാസികള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുന്നത് കാണുമ്പോള്‍ തനിക്ക് ദുഃഖം തോന്നാറുണ്ടെന്നു പാപ്പാ പറഞ്ഞു. മാര്‍പാപ്പയുടെ ആഴ്ചതോറുമുള്ള പൊതു അഭിസംബോധനയുടെ ഭാഗമായി ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലത്തെ പൊതു അഭിസംബോധനയില്‍ വെച്ചായിരുന്നു പാപ്പാ ഇക്കാര്യം പങ്കുവെച്ചത്. നിര്‍ഭാഗ്യവശാല്‍ ചില ബിഷപ്പുമാരും വൈദികരും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. തിരുക്കർമങ്ങൾക്കിടെ, നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയർത്തൂക എന്നു കാർമ്മികൻ പറയുന്ന സന്ദർഭമുണ്ട്. അല്ലാതെ, മൊബൈൽ ഫോൺ ഉയർത്തി ഫോട്ടോ എടുക്കാനല്ല വൈദികൻ പറയുന്നത്. വിശുദ്ധ കുര്‍ബാന വെറുമൊരു പ്രദര്‍ശനമല്ല. വിശുദ്ധ കുര്‍ബാനക്കിടയില്‍ യേശു സന്നിഹിതനാണെന്ന കാര്യം മനസ്സിലാക്കാത്തതുകൊണ്ടാണ് കുര്‍ബാനക്കിടയില്‍ വിരസത തോന്നുകയും, ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു. വിശുദ്ധ കുര്‍ബാനയുടെ ശരിയായ അര്‍ത്ഥം വിശ്വാസികള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനായി ദിവ്യബലിയെക്കുറിച്ചുള്ള ഒരു പുതിയ പ്രബോധന പരമ്പരക്ക് ആരംഭം കുറിക്കുകയാണെന്ന കാര്യവും പാപ്പാ തന്റെ സന്ദേശത്തില്‍ അറിയിച്ചു. 2015-ല്‍ ഫ്രാന്‍സിസ് പാപ്പായുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനിടക്ക് വിശുദ്ധ കുര്‍ബാനക്കിടയില്‍ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതിനു ഫിലിപ്പീന്‍സിലെ പുരോഹിതര്‍ പാപ്പയുടെ വിമര്‍ശനത്തിനു പാത്രമായിരുന്നു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലും, ഫിലാഡെല്‍ഫിയായിലും പാപ്പായുടെ കുര്‍ബാനക്കിടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കൂദാശ മദ്ധ്യേ ഫോണുകളും, ടാബ്ലെറ്റുകളും ഉപയോഗിക്കുന്നതിന് എതിരെ വത്തിക്കാന്‍ ആരാധനാ സമിതിയുടെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും നേരത്തെ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2017-11-09-07:00:13.jpg
Keywords: മൊബൈല്‍, പാപ്പ
Content: 6400
Category: 18
Sub Category:
Heading: പിതാക്കള്‍ തങ്ങളുടെ വിശ്വാസജീവിതം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കണം: മാര്‍ ആന്റണി കരിയില്‍
Content: ബംഗളൂരു: നല്ല വിശ്വാസമുള്ള തലമുറ വളര്‍ന്നുവരണമെങ്കില്‍ പിതാക്കള്‍ തങ്ങളുടെ വിശ്വാസജീവിതം വരും തലമുറയ്ക്ക് പകര്‍ന്നു നല്കണമെന്നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍. മാണ്ഡ്യരൂപത പിതൃവേദിയുടെ മൂന്നാമത് വാര്‍ഷികാഘോഷം ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിതാക്കന്മാര്‍ സഭയില്‍ വിശ്വാസം കാത്തുസൂക്ഷിച്ചു മറ്റുള്ളവര്‍ക്ക് മാതൃകയാകണം. പിതാക്കന്മാരുടെ വിശ്വാസം അവര്‍ ജീവിച്ചുകാണിച്ചുകൊടുക്കണം. യുവതലമുറ ഉപദേശങ്ങളേക്കാള്‍ ജീവിത മാതൃകയാണ് ഇഷ്ടപ്പെടുന്നതെന്നും മാര്‍ ആന്റണി കരിയില്‍ ഓര്‍മ്മിപ്പിച്ചു. വികാരി ജനറാള്‍ റവ.ഡോ!. മാത്യു കോയിക്കര സിഎംഐ, രൂപത പിതൃവേദി ഡയറക്ടര്‍ ഫാ. റോയി വട്ടക്കുന്നേല്‍ സിഎംഎഫ്, ഫാ. ജോയി അറയ്ക്കല്‍ സിഎംഐ, എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോര്‍ജ് വട്ടപ്പറമ്പില്‍ 'കുടുംബ ജീവിതത്തില്‍ പിതാക്കന്മാരുടെ പങ്ക്' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. വാര്‍ഷികാഘോഷങ്ങള്‍ക്ക് സ്‌നേഹവിരുന്നോടെയാണ് സമാപനമായത്.
Image: /content_image/India/India-2017-11-09-08:27:11.jpg
Keywords: മാണ്ഡ്യ
Content: 6401
Category: 9
Sub Category:
Heading: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യ ധ്യാനം നവംബർ 17, 18, 19 തീയതികളിൽ
Content: ബഹു. ജോർജ്ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും നയിക്കുന്ന മലയാളത്തിലുള്ള, താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം നവംബർ 17 വെള്ളിയാഴ്ച രാവിലെ എട്ടരക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം നാലരക്ക് സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണവും പാർക്കിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളെവരെയും ക്ഷണിക്കുന്നു. #{red->n->n->വിലാസം: }# Divine Retreat Centre <br> St Augustines Abbey <br> St. Augustine’s Rd <br> Ramsgate, Kent – CT11 9PA
Image: /content_image/Events/Events-2017-11-09-08:44:05.jpg
Keywords: പനയ്ക്ക
Content: 6402
Category: 9
Sub Category:
Heading: ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡിസംബറില്‍
Content: ലണ്ടന്‍: ലോക പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 01, 02, 03 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. ഫാ. ടോമി എടാട്ട്, ബ്രദര്‍ ടോമി പുതുക്കാട് എന്നിവര്‍ വചനപ്രഘോഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# റെജി പോള്‍:- 07723035457 <br> റെജി മാത്യു:- 07552619237.
Image: /content_image/Events/Events-2017-11-09-08:50:17.jpg
Keywords: നവീകരണ ധ്യാനം
Content: 6403
Category: 1
Sub Category:
Heading: മയക്കുമരുന്ന് വേട്ടയുടെ പേരിലുള്ള കൊലപാതകം അവസാനിപ്പിക്കുവാന്‍ പ്രാര്‍ത്ഥനായത്നവുമായി ഫിലിപ്പീന്‍സ്
Content: മനില: മയക്കുമരുന്ന് വേട്ടയുടെ പേരിലുള്ള കൊലപാതക പരമ്പരയും മാഫിയ സംഘർഷങ്ങളും അവസാനിക്കുന്നതിനായി പ്രാര്‍ത്ഥനായത്നവുമായി ഫിലിപ്പീന്‍സ് കത്തോലിക്ക സമൂഹം. ഇതിന്റെ ഭാഗമായി നവംബർ അഞ്ചിന് തലസ്ഥാന നഗരിയായ മനിലയിലെ കത്തോലിക്ക ദേവാലയത്തിൽ നിന്നു ആരംഭിച്ച മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. റാലിയ്ക്ക് ബിഷപ്പുമാരും വൈദികരും സന്ന്യസ്തരും നേതൃത്വം നൽകി. പ്രദക്ഷിണത്തിന് മുന്നോടിയായി നടന്ന ദിവ്യബലിയിൽ ദേശീയ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ് സന്ദേശം നൽകി. ഫിലിപ്പീൻ മിലിട്ടറിയുടേയും പോലീസിന്റെയും സഹകരണം, പ്രശ്ന പരിഹാരത്തിന് ബിഷപ്പ് ആവശ്യപ്പെട്ടു. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉടനടി നടപടിയാരംഭിക്കണം. ദൈവത്തിങ്കലേക്ക് തിരിയാനും അവിടുത്തെ ആഹ്വാനമനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം നല്‍കി. സമാധാനപരമായ നീക്കങ്ങളേക്കാൾ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന ജനതയും നാടിന് ശാപമാണെന്നും അദ്ദേഹം ആവർത്തിച്ചു. ഐക്യം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ വിളിക്കപ്പെട്ട സഭാ നേതൃത്വം മറ്റുള്ളവരെ വിലയിരുത്താനും തെറ്റിനെ ചൂണ്ടിക്കാണിക്കുവാനുമാണ് ശ്രമിക്കുന്നത്. സ്വന്തം ആത്മാവിനെ നഷ്ടമാക്കി കുടുംബത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വിനയത്തിന്റെയും വിശ്വസ്തതയുടേയും അടയാളമാകുക എന്നതിനേക്കാൾ അധികാരത്തിന്റെയും പ്രശസ്തിയുടേയും മാർഗ്ഗം പിന്തുടരുന്ന സഹപ്രവർത്തകർക്കും ബിഷപ്പ് തന്റെ സന്ദേശത്തില്‍ മുന്നറിയിപ്പ് നൽകി. വിശ്വാസികളുടെ പങ്കാളിത്തം മൂലം ശുശ്രൂഷകൾ വൻ വിജയമായിരുന്നുവെന്ന് മനില സഹായമെത്രാൻ ബിഷപ്പ് ബ്രോഡെറിക്ക് പറഞ്ഞു. അതേസമയം പ്രാർത്ഥനയിലൂടെ സമാധാനം പുന:സ്ഥാപിക്കാനും അതുവഴി രാജ്യത്തിന്റെ അക്രമണ പരമ്പരകൾ അവസാനിപ്പിക്കാനും മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഭരണകൂടത്തിന്റെ നീക്കങ്ങളിൽ അന്യായമായി കൊല്ലപ്പെട്ടവർക്ക് ഒരു മാസം നീണ്ടു നില്ക്കുന്ന പ്രാർത്ഥനകൾ നടത്താനും മെത്രാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്നു മാഫിയയ്യ്ക്കെതിര തുറന്ന പോരാട്ടത്തിനു ആഹ്വാനം ചെയ്ത ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് സംശയമുള്ളവരെ വെടിവെയ്ക്കാനും നേരത്തെ ഉത്തരവിട്ടിരിന്നു. ജനങ്ങൾക്കും പ്രശ്നത്തിൽ ഇടപെടാൻ അധികാരം നല്‍കിയതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏഴായിരത്തോളം പേരാണ് വധിക്കപ്പെട്ടത്. എന്നാല്‍ പതിമൂവായിരത്തിനടുത്തു ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ നല്‍കുന്ന സൂചന.
Image: /content_image/News/News-2017-11-09-09:48:58.jpg
Keywords: ഫിലി
Content: 6404
Category: 19
Sub Category:
Heading: വൈദികര്‍ക്കും വൈറലാകാം... പക്ഷേ!
Content: സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ എങ്ങനെ വൈറലാകാം എന്നു ചിന്തിക്കുന്ന നിരവധി വ്യക്തികളെ നമുക്കു ചുറ്റും കാണുവാന്‍ സാധിക്കും. ഈ അടുത്ത കാലത്തായി ചില വൈദികരും സന്യസ്തരും ഇത്തരത്തിലുള്ള ചില ശ്രമങ്ങള്‍ നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇത് വൈദികർക്കും സന്യസ്തർക്കുമിടയിൽ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട് എന്നത് സഭാനേതൃത്വവും വിശ്വാസികളും ഗൗരവമായി ചിന്തിക്കേണ്ടതാണ്. വൈദികരുടെയും സന്യസ്തരുടെയും കലാപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആകുമ്പോള്‍ സാധാരണയായി രണ്ടുതരം അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. അവരെ പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഭൂരിപക്ഷവും, വൈദികര്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും വിട്ടുനിന്നു കൊണ്ട് ആത്മീയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കണമെന്ന് വാദിക്കുന്ന ന്യൂനപക്ഷവും. ഇതില്‍ ഭൂരിപക്ഷത്തിന്‍റെ അനുഗ്രഹാശിസ്സുകളോടെ വൈറല്‍ പ്രക്രിയ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്രകാരം വൈറലാകുന്ന വൈദികരെ ചില ടിവി ചാനലുകള്‍ അവരുടെ പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. ഈ അവസരങ്ങളില്‍ ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന വൈദികരുടെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ വീണ്ടും കൂടുതല്‍ കൂടുതല്‍ വൈറലാകുന്നു. അങ്ങനെ വൈദികര്‍ താരമായി മാറുന്നു. #{red->n->b->വൈദികര്‍ വൈറലാകുന്നതില്‍ എന്താണ് തെറ്റ്?}# വൈദികരും മനുഷ്യരല്ലേ? അവര്‍ക്കും ആഗ്രഹങ്ങളില്ലേ? അവരുടെ കഴിവുകള്‍ വെറുതെ മറച്ചു വക്കാനുള്ളതാണോ? ഇങ്ങനെ നിരവധി വാദഗതികള്‍ സാധാരണയായി ഉയര്‍ന്നു വരാറുണ്ട്. ഓരോ വൈദികനും നിത്യപുരോഹിതനായ യേശുവിന്‍റെ ശുശ്രൂഷകരാണ്. അതിനാല്‍ ഇത്തരം പ്രകടനങ്ങള്‍ക്കു പിന്നിലെ ശരിയും തെറ്റും വിലയിരുത്തി അവരുടെ യജമാനനായ യേശുക്രിസ്തുതന്നെ അവരെ വിധിക്കട്ടെ. എന്നാല്‍ ഇക്കാര്യത്തില്‍ സഭയും സമൂഹവും ജാഗ്രത പുലര്‍ത്തേണ്ട ചില വസ്തുതകളെ നാം വിസ്മരിച്ചു കൂടാ. നശ്വരമായ ഈ ലോകത്ത് ജീവിച്ചുകൊണ്ട് അനശ്വരമായ ആത്മീയ ശുശ്രൂഷ നയിക്കേണ്ട വൈദികരുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. "വൈദികര്‍ ലോകത്തില്‍ ജീവിക്കുന്നവരാണെങ്കിലും അവരുടെ ഗുരുനാഥനായ യേശുവിന്‍റെ വചനത്തിനനുസരിച്ച് തങ്ങള്‍ ലോകത്തില്‍ നിന്നുള്ളവരല്ലെന്ന് അവര്‍ അറിഞ്ഞിരിക്കണം. ലോകത്തോടും ഭൗതിക നന്മകളോടും ശരിയായ സമീപന രീതി കണ്ടെത്തുന്ന ആദ്ധ്യാത്മിക വിവേകം വൈദികര്‍ക്ക് അതിപ്രധാനമാണ്" (Presbyterorum Ordinis 17). "ഞാന്‍ ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല" (യോഹ 17:16) എന്നു പറഞ്ഞുകൊണ്ടാണ് യേശു ഓരോ വൈദികനെയും തന്‍റെ ശുശ്രൂഷക്കായി അയക്കുന്നത്. എന്നാല്‍ ചില വൈദികര്‍ തങ്ങളുടെ കഴിവുകള്‍ ലോകത്തിന്‍റെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് കയ്യടി നേടാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ എന്തിനു വേണ്ടിയാണ് അയക്കപ്പെട്ടിരിക്കുന്നത് എന്ന സത്യം പലപ്പോഴും മറന്നു പോകുന്നു. ഇപ്രകാരം വൈറലാകുന്ന ഓരോ വൈദികരും പറയുന്ന ഒരു കാര്യമുണ്ട്: ഞാന്‍ ഒരു ചടങ്ങില്‍ "വെറുതെ" ഒന്നു പാടി, അല്ലെങ്കില്‍ "വെറുതെ" ഒന്നു നൃത്തം ചെയ്തു, അത് "ആരോ" മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ പോസ്റ്റു ചെയ്തു. ഇതിലെ "വെറുതെ", "ആരോ" എന്ന പ്രയോഗങ്ങൾ എത്രത്തോളം സത്യമാണ് എന്നത് പിന്നീട് അവര്‍ എന്തിന് ടിവി ചാനലുകളില്‍ കഴിവു പ്രകടിപ്പിക്കാന്‍ വന്നു? എന്ന ചോദ്യവുമായി ചേര്‍ത്തു വായിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വൈദികർ ആത്മാക്കളുടെ ഇടയന്മാർക്കു യോജിച്ചവിധത്തിലുള്ള താപസജീവിതം നയിക്കുകയും സ്വന്തം പ്രയോജനത്തിനുള്ളതല്ല, മറ്റുള്ളവർ രക്ഷപ്രാപിക്കത്തക്ക വിധത്തിലുള്ളത് അന്വേഷിച്ചുകൊണ്ട് എപ്പോഴും കൂടുതലായി വളർച്ച പ്രാപിക്കുകയും, തങ്ങളുടെ ദൗത്യത്തിനു തടസ്സമായവയെ പരിത്യജിക്കുകയും ചെയ്യണം എന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നു. (Presbyterorum Ordinis 13,17). #{red->n->b->തിരുവസ്ത്രം ഇല്ലായിരുന്നുവെങ്കില്‍?}# നൃത്തം ചെയ്തും, പാട്ടുപാടിയും വൈറലാകുന്ന വൈദികര്‍ അവരുടെ പ്രകടനങ്ങള്‍ നടത്തുന്നത് തിരുവസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ടുതന്നെയാണ്‌. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. ഈ തിരുവസ്ത്രം ഇല്ലാതെ ഒരു സാധാരണക്കാരന്‍റെ വേഷത്തിലാണ് ഈ പ്രകടനങ്ങള്‍ ഇവര്‍ നടത്തിയിരുന്നതെങ്കില്‍ ഈ വീഡിയോകള്‍ വൈറല്‍ ആകുമായിരുന്നോ? കാരണം, ഇതുപോലെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരുടെ വീഡിയോകള്‍ക്ക് ചിലപ്പോൾ ആയിരം വ്യൂവേഴ്സിനെപ്പോലും കിട്ടാന്‍ പാടുപെടുന്നത് നാം സോഷ്യല്‍ മീഡിയായില്‍ കാണുന്നതാണ്. അങ്ങനെയെങ്കില്‍ വെറുതെ വൈറലാകുവാന്‍ വേണ്ടി അവര്‍ തിരുവസ്ത്രത്തെ ഉപയോഗിക്കുകയായിരുന്നുവോ? പ്രിയപ്പെട്ട വൈദികരേ നിങ്ങളുടെ കഴിവുകൾ ദൈവമഹത്വത്തിനും, ദൈവരാജ്യത്തിന്റെ വളർച്ചയ്‌ക്കുമായി ഉപയോഗിക്കൂ. അതിനു കഴിയാതെ, നിങ്ങള്‍ വെറുതെ വൈറലാകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ തിരുവസ്ത്രത്തെ അതിനായി ഉപയോഗപ്പെടുത്തരുതേ എന്നു അപേക്ഷിക്കുന്നു. നിങ്ങള്‍ സാധാരണക്കാരനെപ്പോലെ സാധാരണ വേഷത്തില്‍ പാടൂ, നൃത്തം ചെയ്യൂ. അപ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വൈറലാകുന്നവരാണോ എന്നു തിരിച്ചറിയാം. #{red->n->b->വൈറലാകാന്‍ അന്യദൈവസ്തുതികള്‍ ആലപിക്കുന്ന വൈദികര്‍}# ഓരോ വൈദികനും വിളിക്കപ്പെട്ടിരിക്കുന്നതും അയയ്ക്കപ്പെട്ടിരിക്കുന്നതും ക്രിസ്തുവിന്‍റെ ശുശ്രൂഷകരാകാനും അവിടുത്തെ പ്രഘോഷിക്കാനുമാണ്. "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്നു ലോകത്തോട്‌ ധൈര്യപൂര്‍വ്വം പ്രഘോഷിക്കേണ്ടവനാണ് ഒരു വൈദികന്‍. ഇപ്രകാരം ഏകകര്‍ത്താവും ഏകരക്ഷകനുമായ യേശുക്രിസ്തുവിനെ പ്രഘോഷിക്കേണ്ട വൈദികരുടെ നാവില്‍ നിന്നും അന്യദൈവങ്ങളുടെ സ്തുതിഗീതങ്ങള്‍ ഉയര്‍ന്നാല്‍ അത് എത്രയോ ഗൗരവമായ വീഴ്ച്ചയായിരിക്കും? സോഷ്യല്‍ മീഡിയായില്‍ വൈറലായ ഒരു വൈദികനെ കഴിഞ്ഞ ദിവസം ഒരു ടിവി ചാനല്‍ അവരുടെ പ്രോഗ്രാമിലേക്ക് ക്ഷണിച്ചു. ആ വേദിയില്‍ വച്ച് ഒരു അക്രൈസ്തവ മതത്തിന്‍റെ തെറ്റായ ദൈവിക സങ്കല്‍പങ്ങളെ വാഴ്ത്തുന്ന ഒരു ഭക്തിഗാനം ആലപിച്ചു കൊണ്ടാണ് ഈ വൈദികന്‍ വീണ്ടും വൈറലായത്. "അന്യദേവന്മാരുടെ നാമം നിങ്ങളുടെ നാവില്‍ നിന്നും കേള്‍ക്കാനിടയാകരുത്" (പുറ 23:13) എന്നു ദൈവം ശക്തമായി താക്കീതു നല്‍കുമ്പോള്‍ അല്ലയോ പ്രിയപ്പെട്ട വൈദികരേ, നിങ്ങള്‍ക്ക് എങ്ങനെയാണ് അന്യദൈവങ്ങളെ വാഴ്ത്തിപ്പാടുന്ന സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ സാധിക്കുക. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുക്രിസ്തവിന്‍റെ കൂടെ നടന്ന യൂദാസ് മുപ്പതു വെള്ളിക്കാശിനു വേണ്ടി അവിടുത്തെ ഒറ്റിക്കൊടുത്തെങ്കില്‍, ഇന്നു ചില വൈദികര്‍ ലോകത്തിന്‍റെ കയ്യടി നേടാന്‍ വേണ്ടി ക്രിസ്തുവിനെ മറന്നുകൊണ്ട് അന്യദൈവങ്ങളുടെ സ്തുതിഗീതം പാടുന്നു. 'മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു' (Catechism of the Catholic Church 2108, 2112). യേശു പറയുന്നു: "ദൈവത്തെയും മാമ്മോനെയും സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല" (മത്തായി 6:24). സഭയിലെ പല രക്തസാക്ഷികളും മരിച്ചതു അന്യദൈവ സങ്കല്പങ്ങളെ ആരാധിക്കുന്നതിനായി വിസമ്മതിച്ചുകൊണ്ടല്ല, പിന്നെയോ ഇപ്രകാരം ആരാധിക്കുന്നതായി നടിക്കുന്നതിനുപോലും വിസമ്മതിച്ചുകൊണ്ടാണെന്നുള്ള സത്യം ഈ വൈദികർ വിസ്മരിച്ചുകൂടാ. എങ്ങനെയും വൈറലാകുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന വൈദികരും അവരെ വൈറലാക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിശ്വാസികളും ക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ച വിശുദ്ധരായ വൈദികരുടെ ജീവചരിത്രം വല്ലപ്പോഴും വായിക്കുന്നത് നന്നായിരിക്കും. ജോണ്‍ മരിയാ വിയാനിയെയും, പാദ്രെ പിയോയെയും പോലുള്ള നിരവധി വിശുദ്ധരായ വൈദികര്‍ സഭയില്‍ എക്കാലത്തും ഉണ്ടായിരുന്നു. ഇന്നും ഇത്തരത്തിലുള്ള വൈദികരെ നമുക്കു കാണുവാന്‍ സാധിക്കും. അവര്‍ക്കും ഒരുപാട് കഴിവുകള്‍ ഉണ്ടായിരുന്നു. ആ കഴിവുകള്‍ ലോകത്തിന്‍റെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടാന്‍ അവര്‍ ശ്രമിച്ചില്ല. പകരം ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവജനത്തിന്‍റെ വേദനകളെ ഹൃദയത്തിലേറ്റു വാങ്ങി ജീവിച്ചു. ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചുകൊണ്ട് യേശു എകരക്ഷകനാണ് എന്നു ലോകത്തോട്‌ പ്രഘോഷിച്ചു. തങ്ങളിലേക്കു തിരിയുന്ന ക്യാമറക്കണ്ണുകളെ ക്രിസ്തുവിലേക്കു തിരിച്ചു വിടാന്‍ വേണ്ടി അവര്‍ ലോകത്തിന്‍റെ മുന്‍പില്‍ സ്വയം ചെറുതായി. വിശുദ്ധ സ്നാപകയോഹന്നാനെപ്പോലെ "ക്രിസ്തു വളരുകയും ഞാന്‍ കുറയുകയും വേണം" എന്നു പറഞ്ഞുകൊണ്ട് ക്രിസ്തുവിനെയും അവിടുത്തെ സഭയെയും ലോകത്തിന്‍റെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ചു. ഇത്തരം വിശുദ്ധരായ വൈദികരിലൂടെയാണ് സഭ വളര്‍ന്നതും ഇന്നും വളര്‍ന്നു കൊണ്ടിരിക്കുന്നതും. സ്വയം വൈറലാകാന്‍ വേണ്ടി ക്രിസ്തുവിനെപ്പോലും മാറ്റി നിറുത്തുന്ന ഇത്തരം വൈദികരെക്കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം? എല്ലാ വിശ്വാസങ്ങളും ശരിയാണെന്നും, യേശുക്രിസ്തു പല ദൈവങ്ങളില്‍ ഒരു ദൈവമാണെന്നുമുള്ള അബദ്ധ ചിന്തകളെ പ്രചരിപ്പിക്കാന്‍ ഒരു വൈദികന്‍റെ ആവശ്യമില്ല. അനേകം ക്രൈസ്തവ വിരുദ്ധ സംഘടനകളും വ്യക്തികളും ആ ജോലി ഭംഗിയായി ചെയ്യുന്നുണ്ടല്ലോ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം മാത്രമാണ് സത്യദൈവമെന്നു പ്രഘോഷിക്കുന്ന വൈദികരെയാണ് ഇന്നു സഭയ്ക്ക് ആവശ്യം. അതിനാല്‍ ധാരാളം ദൈവവിളികള്‍ ഉണ്ടാകണമേ എന്ന പ്രാര്‍ത്ഥനയല്ല ഇന്ന് നമുക്ക് വേണ്ടത്. പകരം ക്രിസ്തുവിനുവേണ്ടി സര്‍വ്വവും ത്യജിക്കാന്‍ തയ്യാറാകുന്ന, 'യേശു ഏകരക്ഷകനാണ്‌' എന്ന് ധൈര്യപൂര്‍വ്വം പ്രഘോഷിക്കുന്ന ധാരാളം വൈദികരെ എല്ലാ ദേശത്തും ഉയര്‍ത്തണമേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.
Image: /content_image/Editor'sPick/Editor'sPick-2017-11-09-11:37:30.jpg
Keywords: വൈദികരും, വൈദികര്‍