Contents

Displaying 6041-6050 of 25120 results.
Content: 6345
Category: 1
Sub Category:
Heading: കോപ്റ്റിക്‌ ഓർത്തഡോക്സ് സഭയ്ക്കു ലണ്ടനിൽ പുതിയ രൂപത
Content: ലണ്ടൻ: ഈജിപ്റ്റിലെ അലക്സാണ്ട്രിയ ആസ്ഥാനമായ കോപ്റ്റിക്‌ ഓർത്തഡോക്സ് സഭയ്ക്ക് ഇംഗ്ലണ്ടിൽ പുതിയ രൂപത. ലണ്ടന്‍ ആസ്ഥാനമായാണ് പുതിയ രൂപത സ്ഥാപിക്കപ്പെടുന്നത്. യു‌കെയിലെ ജനറൽ ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ഏഞ്ചലോസ് രൂപതയുടെ മെത്രാനായി സ്ഥാനമേല്ക്കും. ഈജിപ്തിലെ കെയ്റോയിൽ നവംബർ പതിനൊന്നിന് നടക്കുന്ന ശുശ്രൂഷകളിൽ സഭാ തലവനും കോപ്റ്റിക്ക് തിരുസംഘ അദ്ധ്യക്ഷനുമായ പോപ്പ് തവഡ്രോസ് രണ്ടാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. പിന്നീട് ഇംഗ്ലണ്ടിലെ കോപ്റ്റിക്ക് കത്തീഡ്രലിൽ വച്ച് സ്ഥാനാരോഹണ തിരുകര്‍മ്മങ്ങള്‍ നടക്കും. 1954-ൽ ആണ് ഇംഗ്ലണ്ടിൽ കോപ്റ്റിക്ക് സഭ തങ്ങളുടെ ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. പില്‍ക്കാലത്ത് ഹോൾബോണിലെ വിശുദ്ധ ആന്‍ഡ്രൂസിന്റെ ദേവാലയത്തിലാണ് ശുശ്രൂഷകൾ നടത്തികൊണ്ടിരിന്നത്. ഇന്ന് ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും മുപ്പത്തിരണ്ട് ഇടവകകളിലായി ഇരുപതിനായിരം കോപ്റ്റിക്ക് ക്രൈസ്തവരാണുള്ളത്. കോപ്റ്റിക്ക് സഭയ്ക്ക് ലണ്ടനിലെ പുതിയ രൂപതയ്ക്ക് പുറമെ മറ്റ് മൂന്ന് രൂപതകളുമുണ്ട്.
Image: /content_image/News/News-2017-11-02-10:57:45.jpg
Keywords: കോപ്റ്റി
Content: 6346
Category: 1
Sub Category:
Heading: മെഡ്ജുഗോറി: മുന്നോട്ടുള്ള തീരുമാനം മാര്‍പാപ്പ പഠിച്ച് തീരുമാനിക്കുമെന്ന് വത്തിക്കാന്‍
Content: സഗ്രെബ്: മെഡ്ജുഗോറിയിലെ മരിയന്‍ പ്രത്യക്ഷീകരണത്തെ കുറിച്ചുള്ള മുന്നോട്ടുള്ള തീരുമാനം ഫ്രാന്‍സിസ് പാപ്പ പഠിച്ച് തീരുമാനിക്കുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ക്രൊയേഷ്യാ സന്ദര്‍ശനത്തിനിടെ ഇറക്കിയ പ്രസ്താവനയിലാണ് രാജ്യത്തോട് ചേര്‍ന്നു കിടക്കുന്ന ബോസ്നിയ-ഹെര്‍സഗോവിനയിലെ മെഡ്ജുഗോറി തീര്‍ത്ഥാടന കേന്ദ്രത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. കിഴക്കന്‍ യൂറോപ്പിന്‍റെ ഈ തീര്‍ത്ഥാടനകേന്ദ്രം ആയിരങ്ങള്‍ക്ക് സാന്ത്വനമേകുന്ന സമാധാനത്തിന്‍റെ സ്രോതസ്സാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു. മാര്‍പാപ്പ നിയോഗിച്ച കമ്മിഷന്‍റെ പഠനങ്ങള്‍ പൂര്‍ത്തിയായിരിക്കെ ഇനിയുള്ള തീരുമാനങ്ങള്‍ പാപ്പയുടെ ആയിരിക്കുമെന്ന് സേര്‍ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മെഡ്ജുഗോറിയിലെ അജപാലനപരമായ അവസ്ഥകള്‍ കുറിച്ച് പഠിക്കുവാന്‍ പോളണ്ടിലെ വാര്‍സ്വോ-പ്രാഗ രൂപതയുടെ അധ്യക്ഷനായ ആര്‍ച്ചു ബിഷപ്പ് ഹെന്‍റ്റിക് ഹോസെറിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്. പ്രത്യക്ഷീകരണത്തെ സഭ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍ അടുത്തിടെ പറഞ്ഞിരിന്നു. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.
Image: /content_image/News/News-2017-11-02-12:01:37.jpg
Keywords: മെഡ്
Content: 6347
Category: 1
Sub Category:
Heading: ഇന്‍ഡോര്‍ ഒരുങ്ങി: സിസ്റ്റര്‍ റാണി മരിയയെ നാളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും
Content: ഇന്‍ഡോര്‍: തന്റെ ത്യാഗപൂര്‍വ്വമായ സേവനത്തിലൂടെ അനേകരുടെ കണ്ണീരൊപ്പി ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്നു നല്‍കി ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ റാണി മരിയയെ നാളെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കും. ഇൻഡോർ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെന്റ് പോൾ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലൊരുക്കുന്ന വേദിയിൽ രാവിലെ പത്തിനാണു വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനം ചടങ്ങുകൾ ആരംഭിക്കുക. വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ ആഞ്ചലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലി മധ്യേയാണു പ്രഖ്യാപനം. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കല്പന, കർദ്ദിനാൾ ആഞ്ചലോ അമാത്തോ ലത്തീനിലും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. റാഞ്ചി ആർച്ച് ബിഷപ്പ് ഡോ. ടെലസ്‌ഫോർ ടോപ്പോ മാർപാപ്പയുടെ പ്രഖ്യാപനം ഹിന്ദിയിൽ പരിഭാഷപ്പെടുത്തും. തുടർന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അൾത്താരയിലേക്കു പ്രദക്ഷിണം. സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബൈ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ എന്നിവർ ദിവ്യബലിയിൽ മുഖ്യ സഹകാർമികരാകും. രാജ്യത്തും പുറത്തും നിന്നുമായി അമ്പതോളം മെത്രാന്മാർ ശുശ്രൂഷകളിൽ പങ്കെടുക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ലോക്‌സഭാ സ്പീക്കറും ഇൻഡോർ എംപിയുമായ സുമിത്ര മഹാജൻ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. കേരളത്തിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങി 12000ത്തിലധികം പേര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപന ചടങ്ങുകളിൽ പങ്കെടുക്കാനെത്തുമെന്നാണ് കരുതപ്പെടുന്നത്. കേരളസഭാതല ആഘോഷ പരിപാടികൾ 11ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലാണു നടക്കുക. സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിൽ 19നു കൃതജ്ഞതാബലിയും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്. ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാണു സിസ്റ്റർ റാണി മരിയ.
Image: /content_image/News/News-2017-11-03-03:59:20.jpg
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 6348
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ഇന്‍ഡോറില്‍: ഇന്ന് പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍
Content: ഇന്‍ഡോര്‍: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തിനു നേതൃത്വം നല്‍കാന്‍ വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ഇന്‍ഡോറിലെത്തി. ഇന്നലെ വൈകീട്ട് നാലിന് ഇന്‍ഡോര്‍ അഹല്യാബായ് വിമാനത്താവളത്തിലെത്തിയ കര്‍ദ്ദിനാളിനെ ഇന്‍ഡോര്‍ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കലും വൈദികരും എഫ്‌സിസി സന്യാസിനി സഭയുടെ പ്രതിനിധികളും ചേര്‍ന്നു സ്വീകരിച്ചു. വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി മോണ്‍. റോബര്‍ട്ട് സാര്‍ണോയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നു രാവിലെ പത്തരയ്ക്കു സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കര്‍ദിനാള്‍ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയോഡര്‍ മസ്‌കരനാസ്, ബിജ്‌നോര്‍ മുന്‍ ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു സിസ്റ്ററുടെ ജീവിതവും ഡയറിക്കുറിപ്പുകളും പ്രമേയമാക്കി തയാറാക്കിയ ഗ്രന്ഥങ്ങളുടെയും ആല്‍ബങ്ങളുടെയും പ്രകാശനം നടക്കും. പള്ളിയോടനുബന്ധിച്ചു നിര്‍മിച്ചിട്ടുള്ള റാണി മരിയ ഫോട്ടോ ഗാലറിയുടെ ഉദ്ഘാടനവും ഉണ്ടാകും. ഉദയ്‌നഗറിലെ റാണി മരിയ ആശ്രമം കര്‍ദിനാള്‍ അമാത്തോയും സംഘവും സന്ദര്‍ശിക്കും. എഫ്‌സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പ്രിന്‍സി റോസ്, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി തുടങ്ങിയവരും പങ്കെടുക്കും. വൈകുന്നേരം ഏഴു മുതല്‍ എട്ടു വരെ ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ എഫ്‌സിസി സന്യാസിനിമാര്‍ നയിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും. മെത്രാന്മാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.
Image: /content_image/News/News-2017-11-03-04:26:40.jpg
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 6349
Category: 18
Sub Category:
Heading: പരുമല ഓര്‍മപെരുന്നാളിനു കൊടിയിറങ്ങി
Content: മാന്നാര്‍: ഭക്തിനിര്‍ഭരമായ റാസയോടെ പരുമല തിരുമേനിയുടെ 115ാം ഓര്‍മപെരുന്നാളിനു കൊടിയിറങ്ങി. പെരുന്നാള്‍ സമാപന ദിനമായ ഇന്നലെയും രാവിലെ മുതല്‍ തന്നെ പദയാത്രാ സംഘങ്ങള്‍ എത്തി തുടങ്ങിയിരുന്നു. പുലര്‍ച്ചെ മൂന്നിനു വിശുദ്ധ കുര്‍ബാനയോടെയാണു പ്രധാന പെരുന്നാള്‍ ദിനം തുടങ്ങിയത്. കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വലിയ വിശ്വാസ സമൂഹം തന്നെയുണ്ടായിരുന്നു. കുര്‍ബാനയ്ക്കു ശേഷം കാതോലിക്കബാവയും മറ്റ് മെത്രാപ്പോലീത്തമാരും ചേര്‍ന്ന് പള്ളിയുടെ മുകള്‍വശത്തെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികള്‍ക്ക് ശ്ലൈഹിക വാഴ്‌വ് നല്‍കി. ഉച്ചയ്ക്കു നടന്ന മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്ഥാന സമ്മേളനത്തിനു ശേഷമാണ് റാസയ്ക്കു തുടക്കമായത്. പള്ളിയിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം മുത്തുക്കുടകളും ഏന്തി വിശ്വാസികള്‍ റാസയില്‍ പങ്കെടുക്കാനായി നിരന്നു. തുടര്‍ന്ന് 21 കുരിശുകളും തലയിലേന്തി യുവാക്കളും അണിനിരന്നു. ഏറ്റവും പിന്നിലായി നടപ്പന്തലില്‍ വൈദികര്‍ ആശീര്‍വാദം നല്‍കി പള്ളിയുടെ പ്രധാന കവാടത്തില്‍ എത്തിയതോടെ റാസ ആരംഭിച്ചു. പള്ളിയുടെ പടിഞ്ഞാറ് വശത്തെ ഗേറ്റിലൂടെ പമ്പാ നദിക്കരയിലുള്ള കുരിശടിയില്‍ എത്തി ധൂപ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്നു പ്രധാന റോഡിലൂടെ കിഴക്കുവശത്തുള്ള കുരിശടിയില്‍ എത്തി. ഇവിടെയും ധൂപപ്രാര്‍ഥന നടത്തിയശേഷം പള്ളിയങ്കണത്തിലേക്കു പ്രവേശിച്ചു. തുടര്‍ന്ന് പള്ളിക്ക് ഒരു വട്ടം വലം വച്ചു കബറിങ്കലില്‍ ധൂപപ്രാര്‍ഥന നടത്തിയ ശേഷം പ്രധാന കവാടത്തിലൂടെ പള്ളിയില്‍ പ്രവേശിച്ചു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആശീര്‍വാദത്തോടെ പെരുന്നാളിനു കൊടിയിറങ്ങി.
Image: /content_image/India/India-2017-11-03-05:00:51.jpg
Keywords: ഓര്‍ത്ത
Content: 6350
Category: 1
Sub Category:
Heading: യേശുവിന്റെ ശക്തിയാണ് ഭൂതോച്ചാടകരിലൂടെ പ്രവര്‍ത്തിക്കുന്നതെന്നു സുപ്രസിദ്ധ സൈക്യാട്രിസ്റ്റ്
Content: ന്യൂയോര്‍ക്ക്: യേശുവിന്റെ ശക്തിയാണ് ഭൂതോച്ചാടകരിലൂടെ പ്രവര്‍ത്തിക്കുന്നതെന്നും ആത്മാക്കളെ ബന്ധിക്കുന്നതിനു പകരം മോചിപ്പിക്കുകയാണ് അവിടുന്ന് ചെയ്യുന്നതെന്നും സുപ്രസിദ്ധ സൈക്യാട്രിസ്റ്റ് ഡോ. റിച്ചാര്‍ഡ് ഗല്ലാഹര്‍. ചരിത്രത്തിലെ ഏറ്റവും നല്ല ക്ഷുദ്രോച്ചാടകന്‍ യേശുക്രിസ്തുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റലിയിലെ റോം കേന്ദ്രമായുള്ള അന്താരാഷ്ട്ര എക്സോര്‍സിസ്റ്റ് അസ്സോസിയേഷനില്‍ വര്‍ഷങ്ങളായുള്ള അമേരിക്കന്‍ പ്രതിനിധി കൂടിയാണ് ഡോ. റിച്ചാര്‍ഡ് ഗല്ലാഹര്‍. നാഷ്ണല്‍ കാത്തലിക് രെജിസ്റ്റര്‍ എന്ന കത്തോലിക്ക മാധ്യമമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുസഭ ഇപ്പോഴും യേശുവിന്റെ ശക്തിയാണ് ഇക്കാര്യത്തില്‍ ഉപയോഗിക്കുന്നതെന്ന്‍ ഒരു ഡോക്ടറെന്ന നിലയില്‍ തനിക്ക് പറയുവാന്‍ കഴിയും. യേശു ക്രിസ്തു തന്റെ അത്ഭുതങ്ങള്‍ വഴിയും, തന്റെ ശക്തിയുടെ അടയാളങ്ങള്‍ വഴിയും പിശാചുക്കളെ പുറത്താക്കുന്നു. തന്റെ അടുക്കല്‍ വരുന്ന ആയിരം കേസുകളില്‍ വെറും നൂറെണ്ണം മാത്രമായിരിക്കും യഥാര്‍ത്ഥത്തില്‍ പിശാച് ബാധിതര്‍. പ്രാര്‍ത്ഥനയുടെ ശക്തിയാണ് തനിക്ക് തന്റെ ജോലിയില്‍ സംരക്ഷണം നല്‍കുന്നതെന്നും കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയിലെ ഭൂതോച്ചാടക ശ്രംഖലയുടെ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഡോ. ഗല്ലാഹര്‍ പറയുന്നു. ഇപ്പോള്‍ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍, യുദ്ധങ്ങള്‍, കൂട്ടക്കൊലകള്‍ തുടങ്ങിയവയെല്ലാം സാത്താന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. നന്മയും തിന്മയും സ്വീകരിക്കുവാനുള്ള നമ്മുടെ സ്വന്തം ഇഷ്ടത്തെ അനുസരിച്ചിരിക്കും ഇതെല്ലാമെന്നും ഡോ. ഗല്ലാഹര്‍ വെളിപ്പെടുത്തി. അമേരിക്കയിലെ ബോര്‍ഡ് സര്‍ട്ടിഫൈഡ് സൈക്യാട്രിസ്റ്റും, ഐവി ലീഗ് പരിശീലനം സിദ്ധിച്ച സൈക്യാട്രിസ്റ്റുമായ ഡോ. റിച്ചാര്‍ഡ് ഗല്ലാഹര്‍ കൊളംബിയ യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജ് തുടങ്ങീയ പ്രമുഖ സ്ഥാപനങ്ങളില്‍ അദ്ധ്യാപകനായും സേവനം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2017-11-03-07:17:05.jpg
Keywords: ഭൂതോ
Content: 6351
Category: 7
Sub Category:
Heading: ഇന്‍ഡോര്‍ റാണിയെ സ്മരിച്ചുകൊണ്ട് മാണ്ഡ്യ ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍
Content: നാളെ നവംബര്‍ 04. യേശുവിന്റെ സ്നേഹം ഇന്‍ഡോര്‍ ജനതയ്ക്ക് പകര്‍ന്നു നല്‍കി രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്ന സുദിനം. തദവസരത്തിന് മുന്നോടിയായി ഇന്‍ഡോര്‍ റാണിയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ സ്മരിച്ചുകൊണ്ട് മാണ്ഡ്യ ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ നല്‍കുന്ന സന്ദേശം.
Image:
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 6352
Category: 1
Sub Category:
Heading: ‘അത്ഭുതങ്ങളുടെ നാഥന്’ നന്ദിയര്‍പ്പിച്ച് പെറു: പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ഒരു ലക്ഷത്തോളം വിശ്വാസികള്‍
Content: ലിമാ: യേശു തങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെ ഓര്‍മ്മ പുതുക്കി കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ കൂറ്റന്‍ ചിത്രവും വഹിച്ചുകൊണ്ട് പെറുവിലെ ലിമാ നഗരത്തില്‍ നടന്ന പ്രദക്ഷിണം ജനപങ്കാളിത്തം കൊണ്ട് ആഗോള ശ്രദ്ധ നേടുന്നു. ഒക്ടോബര്‍ 28-ന് നടന്ന പ്രദക്ഷിണം ലോകത്തെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഏതാണ്ട് 1,00,000 ത്തിലധികം ആളുകളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ കൂറ്റന്‍ ചിത്രവും വഹിച്ചുകൊണ്ട് എല്ലാവര്‍ഷവും ഒക്ടോബര്‍ അവസാനത്തിലാണ് പെറൂവിയന്‍ ജനത ഈ പ്രദക്ഷിണം നടത്തുന്നത്. ‘അത്ഭുതങ്ങളുടെ നാഥന്‍’, ‘അത്ഭുതങ്ങളുടെ ക്രിസ്തു’ എന്നീ പേരുകളിലുള്ള ക്രിസ്തുവിന്റെ ചുമര്‍ചിത്രം, പതിനേഴാം നൂറ്റാണ്ടില്‍ അംഗോളയില്‍ ജനിച്ച് പെറുവില്‍ എത്തിയ ഒരു അടിമ വരച്ചതാണെന്നാണ് വിശ്വാസം. 1655-ല്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ചിത്രം വരച്ചിട്ടുള്ള ചുമര്‍ ഉള്‍പ്പെടെയുള്ള ദേവാലയത്തിന്റെ ചുരുക്കം ചില ഭാഗങ്ങളാണ് അവശേഷിച്ചത്. അതിനാല്‍ ‘ഭൂകമ്പങ്ങളുടെ ക്രിസ്തു’ എന്നും ഈ ചിത്രം അറിയപ്പെടുന്നുണ്ട്. അന്നുമുതല്‍ വലിയ ആദരവോടെയാണ് ‘അത്ഭുതങ്ങളുടെ ക്രിസ്തു’വിന്റെ പകര്‍പ്പ് വഹിച്ചുകൊണ്ട് പെറൂവിയന്‍ ജനത പ്രദക്ഷിണം നടത്തി വരുന്നത്. രോഗശാന്തി അടക്കമുള്ള നിരവധി അത്ഭുതങ്ങളും ഈ ചുമര്‍ചിത്രം വഴി നടക്കുന്നുണ്ടെന്നും അനേകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതാണ്ട് ആയിരം കിലോയോളം ഭാരം വരുന്ന ഒരു കൂറ്റന്‍ തട്ടകത്തില്‍ വെച്ചാണ് പ്രദക്ഷിണത്തില്‍ ചിത്രത്തിന്റെ പതിപ്പ് എഴുന്നള്ളിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മാറുന്ന 30 പേരടങ്ങുന്ന പുരുഷന്‍മാരുടെ സംഘമാണ് ഈ ചിത്രം സംവഹിക്കുന്നത്. നവംബര്‍ 1-ന് ഈ കൂറ്റന്‍ ചിത്രം യഥാര്‍ത്ഥ ചുമര്‍ ചിത്രം സ്ഥിതി ചെയ്യുന്ന ലിമായിലെ ലാസ് നസറേനാസ് എന്ന ആശ്രമത്തിലെത്തിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 18, 19, 28 എന്നീ ദിവസങ്ങളിലാണ് പെറുവില്‍ മുഖ്യ ആഘോഷം നടക്കുന്നത്. പ്രദക്ഷിണത്തിന്റെ വാര്‍ത്തകളും, ഫോട്ടോയും വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായിക്കഴിഞ്ഞു. പെറുവിലെ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയാണ് ‘അത്ഭുതങ്ങളുടെ നാഥന്’ കൃതജ്ഞത അര്‍പ്പിച്ചുകൊണ്ടുള്ള പ്രദക്ഷിണം.
Image: /content_image/News/News-2017-11-03-09:24:22.jpg
Keywords: പ്രദക്ഷി
Content: 6353
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ ചുവടുവെയ്പ്പുമായി റഷ്യൻ സഭാനേതൃത്വം
Content: മോസ്കോ: ഗര്‍ഭഛിദ്രം എന്ന തിന്മയെ ഉന്മൂലനം ചെയ്യുന്നതിനാണ് തങ്ങളുടെ പ്രഥമ മുന്‍ഗണനയെന്ന് ആവര്‍ത്തിച്ചുകൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭാതലവന്‍ പാത്രിയാര്‍ക്കീസ് കിറില്‍. ഏഴാമത് സാമൂഹിക സേവന കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗര്‍ഭഛിദ്രം എന്ന മാരകപാപത്തിനെതിരെ സഭ ശക്തമായി പോരാടുമെന്ന്‍ അദ്ദേഹം ആവര്‍ത്തിച്ചത്. നിഷ്കളങ്ക മാനുഷിക ജീവനെ സംരക്ഷിക്കുക സഭയുടെ ദൗത്യമാണെന്നും അബോര്‍ഷന് എതിരെയുള്ള ചര്‍ച്ചയ്ക്കാണ് സമ്മേളനത്തിൽ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹം, കുടുംബം എന്നീ സങ്കല്പങ്ങൾക്കെതിരെ ഏതാനും വര്‍ഷങ്ങളായി അടിസ്ഥാനരഹിതമായ ആശയങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സാമൂഹിക വിഭജനത്തിനും സാംസ്കാരിക മൂല്യച്യുതിയ്ക്കും അത് ഇടയാക്കും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തു നടക്കുന്ന അബോര്‍ഷനെ പറ്റിയുള്ള ആശങ്ക പങ്കുവെച്ചിരിന്നു. ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഗര്‍ഭഛിദ്രത്തിന് എതിരെയുള്ള മുന്നേറ്റമാണ് ഞങ്ങള്‍ കല്‍പ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം. പാത്രിയാര്‍ക്കീസ് കിറില്‍ പറഞ്ഞു. ഭ്രൂണഹത്യ സഭയുടെയും രാഷ്ട്രത്തിന്റെയും പൊതു പ്രശ്നമാണെന്ന്‍ റഷ്യൻ ആരോഗ്യ മന്ത്രി വെറോനിക്ക സ്കോവർട്സോവയും ചടങ്ങിൽ പറഞ്ഞു. ആയിരത്തിയഞ്ഞൂറോളം അബോർഷൻ വിരുദ്ധ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മാതൃശിശു സൗഹൃദ ക്ലിനിക്കുകളിൽ കൂടുതല്‍ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഗര്‍ഭഛിദ്രതോതില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയെന്നും റഷ്യൻ ആരോഗ്യ മന്ത്രി വെളിപ്പെടുത്തി. മോസ്കോ കത്തീഡ്രല്‍ ദേവാലയത്തിലാണ് സമ്മേളനം നടന്നത്. രാഷ്ട്രീയ നേതാക്കന്മാരും ഓർത്തഡോക്സ് ബിഷപ്പുമാരുടെയും സംയോജിത പ്രയ്തനം വഴി ഗർഭിണികൾക്ക് അഭയ കേന്ദ്രമൊരുക്കണമെന്ന ആവശ്യം സമ്മേളനത്തിൽ ഉയർന്നു. സഭയുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ സമ്മേളനങ്ങളിലൂടെയും മുന്നേറ്റങ്ങളിലൂടെയും ഗര്‍ഭഛിദ്രരഹിത രാഷ്ട്രത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും റഷ്യന്‍ സഭ പദ്ധതി തയാറാക്കുന്നുണ്ട്. 2016-ൽ മാത്രം ആറര ലക്ഷം ഭ്രൂണഹത്യയാണ് രാജ്യത്തു ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2017-11-03-11:00:13.jpg
Keywords: റഷ്യ
Content: 6354
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വിരുദ്ധ ശക്തികളുടെ നിയന്ത്രണത്തില്‍ നിന്നും യൂറോപ്പ് പുറത്തുവരണമെന്നു ഹംഗേറിയൻ പ്രധാനമന്ത്രി
Content: ബുഡാപെസ്റ്റ്: ക്രിസ്ത്യന്‍ വിരുദ്ധ ശക്തികളുടേയും അന്താരാഷ്ട്ര ഇടപെടലുകളുടെയും നിയന്ത്രണത്തില്‍ നിന്നും യൂറോപ്പ് പുറത്തു വരണമെന്നു ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതരീതി സംരക്ഷിക്കേണ്ടത് തന്റെ ഗവണ്‍മെന്റിന്റെ ദൗത്യമാണെന്നും യൂറോപ്പിനേയും ഹംഗറിയേയും ഉന്നതങ്ങളില്‍ എത്തിച്ച ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ അധിഷ്ഠിതമായ ഗവണ്‍മെന്റുകളാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രൊട്ടസ്റ്റന്‍റ് നവോത്ഥാനത്തിന്റെ 500-മത് വാര്‍ഷികാഘോഷത്തിനിടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ദശാബ്ദങ്ങളോളം കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഹംഗേറിയന്‍ ജനത സോവിയറ്റ് യൂണിയന്റെ പതനത്തോടെ തങ്ങളുടെ ക്രിസ്തീയ പാരമ്പര്യമനുസരിച്ചുള്ള ഭരണഘടനക്ക് രൂപം നല്‍കി. “ദൈവം ഹംഗറിക്കാരെ അനുഗ്രഹിക്കട്ടെ” എന്ന് പറഞ്ഞുകൊണ്ടാണ് ഹംഗറിയുടെ ഭരണഘടന തുടങ്ങുന്നത് തന്നെ. ഒഴുക്കിനൊപ്പം മുന്നോട്ട് പോകാതെ നമ്മുടെ സ്വന്തം ലക്ഷ്യത്തേയും, വഴികാട്ടിയേയും ഹംഗറി തിരഞ്ഞെടുത്തു. ഇത് രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാവശ്യമായ മാര്‍ഗ്ഗം കാണിച്ചു തരും. ലോകശക്തികളുമായി ഒരുമിച്ച് പോകേണ്ടതുണ്ടെങ്കിലും നമ്മള്‍ ഇപ്പോഴും നമ്മുടെ കാലുകളില്‍ തന്നെയാണ് നില്‍ക്കുന്നത്. നിയന്ത്രണമില്ലാത്ത അഭയാര്‍ത്ഥി പ്രവാഹത്തിന് എതിരെയുള്ള പ്രചാരണങ്ങളേയും, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ത്ഥി നയങ്ങളേ ഹംഗറി പിന്തുണക്കാത്തതിനേയും പ്രധാനമന്ത്രി ന്യായീകരിച്ചു. നേരത്തെ നിര്‍ബന്ധിത അഭയാര്‍ത്ഥി നയങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിച്ചതിനാല്‍ ഹംഗറി യൂറോപ്യന്‍ യൂണിയന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. "ദൈവം ഹംഗേറിയന്‍ ജനതയെ രക്ഷിക്കട്ടെ എന്ന് നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം, ദൈവത്തിനു സ്തുതി" എന്ന് പറഞ്ഞുകൊണ്ടാണ് ഒര്‍ബാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-11-03-12:04:44.jpg
Keywords: ഹംഗ