category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ ചുവടുവെയ്പ്പുമായി റഷ്യൻ സഭാനേതൃത്വം
Contentമോസ്കോ: ഗര്‍ഭഛിദ്രം എന്ന തിന്മയെ ഉന്മൂലനം ചെയ്യുന്നതിനാണ് തങ്ങളുടെ പ്രഥമ മുന്‍ഗണനയെന്ന് ആവര്‍ത്തിച്ചുകൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭാതലവന്‍ പാത്രിയാര്‍ക്കീസ് കിറില്‍. ഏഴാമത് സാമൂഹിക സേവന കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗര്‍ഭഛിദ്രം എന്ന മാരകപാപത്തിനെതിരെ സഭ ശക്തമായി പോരാടുമെന്ന്‍ അദ്ദേഹം ആവര്‍ത്തിച്ചത്. നിഷ്കളങ്ക മാനുഷിക ജീവനെ സംരക്ഷിക്കുക സഭയുടെ ദൗത്യമാണെന്നും അബോര്‍ഷന് എതിരെയുള്ള ചര്‍ച്ചയ്ക്കാണ് സമ്മേളനത്തിൽ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹം, കുടുംബം എന്നീ സങ്കല്പങ്ങൾക്കെതിരെ ഏതാനും വര്‍ഷങ്ങളായി അടിസ്ഥാനരഹിതമായ ആശയങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സാമൂഹിക വിഭജനത്തിനും സാംസ്കാരിക മൂല്യച്യുതിയ്ക്കും അത് ഇടയാക്കും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തു നടക്കുന്ന അബോര്‍ഷനെ പറ്റിയുള്ള ആശങ്ക പങ്കുവെച്ചിരിന്നു. ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഗര്‍ഭഛിദ്രത്തിന് എതിരെയുള്ള മുന്നേറ്റമാണ് ഞങ്ങള്‍ കല്‍പ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം. പാത്രിയാര്‍ക്കീസ് കിറില്‍ പറഞ്ഞു. ഭ്രൂണഹത്യ സഭയുടെയും രാഷ്ട്രത്തിന്റെയും പൊതു പ്രശ്നമാണെന്ന്‍ റഷ്യൻ ആരോഗ്യ മന്ത്രി വെറോനിക്ക സ്കോവർട്സോവയും ചടങ്ങിൽ പറഞ്ഞു. ആയിരത്തിയഞ്ഞൂറോളം അബോർഷൻ വിരുദ്ധ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മാതൃശിശു സൗഹൃദ ക്ലിനിക്കുകളിൽ കൂടുതല്‍ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഗര്‍ഭഛിദ്രതോതില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയെന്നും റഷ്യൻ ആരോഗ്യ മന്ത്രി വെളിപ്പെടുത്തി. മോസ്കോ കത്തീഡ്രല്‍ ദേവാലയത്തിലാണ് സമ്മേളനം നടന്നത്. രാഷ്ട്രീയ നേതാക്കന്മാരും ഓർത്തഡോക്സ് ബിഷപ്പുമാരുടെയും സംയോജിത പ്രയ്തനം വഴി ഗർഭിണികൾക്ക് അഭയ കേന്ദ്രമൊരുക്കണമെന്ന ആവശ്യം സമ്മേളനത്തിൽ ഉയർന്നു. സഭയുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ സമ്മേളനങ്ങളിലൂടെയും മുന്നേറ്റങ്ങളിലൂടെയും ഗര്‍ഭഛിദ്രരഹിത രാഷ്ട്രത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും റഷ്യന്‍ സഭ പദ്ധതി തയാറാക്കുന്നുണ്ട്. 2016-ൽ മാത്രം ആറര ലക്ഷം ഭ്രൂണഹത്യയാണ് രാജ്യത്തു ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-03 16:29:00
Keywordsറഷ്യ
Created Date2017-11-03 16:30:13