Contents

Displaying 6011-6020 of 25119 results.
Content: 6315
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവർ അഭയാർത്ഥികളല്ല, സത്യത്തിനു സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടവര്‍: ഗ്രീക്ക് പാത്രിയാർക്കീസ്
Content: വാഷിംഗ്ടൺ: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവർ അഭയാർത്ഥികളല്ലെന്നും ലോകത്തിൽ സത്യത്തിന്റെ വെളിച്ചമാകാൻ വിളിക്കപ്പെട്ടവരാണെന്നും അന്ത്യോക്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ജോൺ യസീഗി. മാതൃരാജ്യത്ത് സമാധാനവും സഹിഷ്ണുതയും തുടരുവാൻ പാശ്ചാത്യ ക്രൈസ്തവരുടെ സഹകരണം ആവശ്യമാണെന്നും വാഷിംഗ്ടണിൽ നടന്ന 'ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍ സോളിഡാരിറ്റി കോണ്‍ഫറന്‍സി'ല്‍ അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ പീഡനം തുടരുന്ന സാഹചര്യത്തില്‍ സത്യത്തിന് സാക്ഷികളാകാനും അതിനായി കുരിശുമരണം വരിക്കാനും തങ്ങൾ തയ്യാറാണ്. ക്രൈസ്തവരുടെ അവസ്ഥയും ആത്യന്തിക ലക്ഷ്യവും പ്രഖ്യാപിക്കാൻ അവകാശമനുവദിക്കണം. സമാധാന പുനഃസ്ഥാപനത്തിൽ പങ്കു വഹിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ പലപ്പോഴും മാധ്യമങ്ങളിലൂടെ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എല്ലാ മതവിഭാഗക്കാരുടേയും പൊതു ഭവനമെന്ന രീതിയിൽ രാജ്യത്ത് ഐക്യം നിലനിർത്താനും തകർന്ന ഭവനങ്ങൾ പുന:നിർമ്മാണം നടത്താനും വഴിയൊരുക്കണം. പുറമെ നിന്നും നോക്കുന്നതില്‍ നിന്നും അതീവ ഗുരുതരമാണ് മധ്യപൂര്‍വ്വേഷ്യയിലെ അവസ്ഥ. ക്രൈസ്തവരും മുസ്ലിംങ്ങളും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന ഒരു അവസ്ഥ സംജാതമാകേണ്ടിയിരിക്കുന്നു. സമാധാനവും ഐക്യവും സദ്വാര്‍ത്തയുമാണ് ക്രൈസ്തവരുടെ സന്ദേശമെന്നും പാത്രിയാർക്കീസ് പറഞ്ഞു. മധ്യ കിഴക്കൻ ക്രൈസ്തവ ഭാവിയും അമേരിക്കൻ നേതൃത്വവും എന്ന വിഷയത്തിൽ നടന്ന സമ്മേളനം വ്യാഴാഴ്ചയാണ് സമാപിച്ചത്. മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള ക്രൈസ്തവ നേതാക്കന്മാരും അമേരിക്കൻ നയതന്ത്രജ്ഞരും ഉല്‍പ്പെടേ നിരവധി പ്രമുഖരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പീഡനമനുഭവിക്കുന്ന ക്രൈസ്തവരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഭകളേയും സംഘടനകളേയും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) നേരിട്ടു സഹായിക്കുമെന്നു സമ്മേളനത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2017-10-30-06:47:55.jpg
Keywords: മധ്യപൂര്‍വ്വേ
Content: 6316
Category: 1
Sub Category:
Heading: അരനൂറ്റാണ്ടിനു ശേഷം കാശ്മീരില്‍ വീണ്ടും പള്ളിമണി മുഴങ്ങി
Content: ശ്രീനഗര്‍: കാശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നീണ്ട അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം ദേവാലയമണി വീണ്ടും മുഴങ്ങി. കാശ്മീരിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലാണ് വീണ്ടും പള്ളിമണി മുഴങ്ങിയത്. 1967 ജൂൺ ഏഴിനുണ്ടായ തീപിടിത്തത്തില്‍ പള്ളിമണി നശിക്കുകയായിരിന്നു. അരനൂറ്റാണ്ടു കാലം മണി മുഴങ്ങിയിട്ടേയില്ല. ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ പുതുതായി സ്ഥാപിച്ച മണി ഇന്നലെ മുസ്‌ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യൻ നേതാക്കൾ ഒരുമിച്ചു മുഴക്കുകയായിരിന്നു. ദേവാലയ അധികൃതർ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ചടങ്ങിലേക്കു മറ്റു മതനേതാക്കളെ ക്ഷണിക്കുകയായിരുന്നു. 105 കിലോഗ്രാം ഭാരമുള്ള പുതിയ പള്ളിമണിയുടെ നാദത്തിനായി ശ്രീനഗറിലെ ഭൂരിഭാഗം കത്തോലിക്കാ വിശ്വാസികളും ദേവാലയത്തില്‍ എത്തിയിരുന്നു. 30 കുടുംബങ്ങള്‍ ചേര്‍ന്നാണ് പുതിയ മണി സ്ഥാപിച്ചിരിക്കുന്നത്. അഞ്ചുവർഷം മുൻപു‌ പള്ളിക്കു നേരെ അജ്ഞാതരുടെ ആക്രമണം നടന്നിരിന്നു. ശ്രീനഗറിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായ ഹോളി ഫാമിലി ചർച്ചിന് 121 വർഷത്തെ പഴക്കമുണ്ട്.
Image: /content_image/News/News-2017-10-30-08:18:17.jpg
Keywords: കാശ്മീ
Content: 6317
Category: 1
Sub Category:
Heading: അര നൂറ്റാണ്ടിനു ശേഷം കാശ്മീരില്‍ വീണ്ടും പള്ളിമണി മുഴങ്ങി
Content: ശ്രീനഗര്‍: കാശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നീണ്ട അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം ദേവാലയമണി വീണ്ടും മുഴങ്ങി. കാശ്മീരിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലാണ് വീണ്ടും പള്ളിമണി മുഴങ്ങിയത്. 1967 ജൂൺ ഏഴിനുണ്ടായ തീപിടിത്തത്തില്‍ പള്ളിമണി നശിക്കുകയായിരിന്നു. അരനൂറ്റാണ്ടു കാലം മണി മുഴങ്ങിയിട്ടേയില്ല. ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ പുതുതായി സ്ഥാപിച്ച മണി ഇന്നലെ മുസ്‌ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യൻ നേതാക്കൾ ഒരുമിച്ചു മുഴക്കുകയായിരിന്നു. ദേവാലയ അധികൃതർ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ചടങ്ങിലേക്കു മറ്റു മതനേതാക്കളെ ക്ഷണിക്കുകയായിരുന്നു. 105 കിലോഗ്രാം ഭാരമുള്ള പുതിയ പള്ളിമണിയുടെ നാദത്തിനായി ശ്രീനഗറിലെ ഭൂരിഭാഗം കത്തോലിക്കാ വിശ്വാസികളും ദേവാലയത്തില്‍ എത്തിയിരുന്നു. 30 കുടുംബങ്ങള്‍ ചേര്‍ന്നാണ് പുതിയ മണി സ്ഥാപിച്ചിരിക്കുന്നത്. അഞ്ചുവർഷം മുൻപു‌ പള്ളിക്കു നേരെ അജ്ഞാതരുടെ ആക്രമണം നടന്നിരിന്നു. ശ്രീനഗറിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായ ഹോളി ഫാമിലി ചർച്ചിന് 121 വർഷത്തെ പഴക്കമുണ്ട്.
Image: /content_image/News/News-2017-10-30-08:22:13.jpg
Keywords: കാശ്മീ
Content: 6318
Category: 1
Sub Category:
Heading: തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകരാന്‍ വത്തിക്കാനില്‍ പുല്‍ക്കൂട് ഒരുങ്ങുന്നു
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോടനുബന്ധിച്ച് വത്തിക്കാനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകരാന്‍ പുല്‍ക്കൂട് ഒരുങ്ങുന്നു. വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജീവനക്കാരാണ് പുല്‍ക്കൂട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. പോളണ്ടിലെ ഏല്‍ക്ക് മലയില്‍ നിന്നുമാണ് വത്തിക്കാനിലേക്ക് ക്രിസ്മസ് ട്രീ എത്തിക്കുക. പതിനെട്ടാം നൂറ്റാണ്ടിന്‍റെ നെപ്പോളിത്തന്‍ വാസ്തുഭംഗിക്കൊപ്പം 6 അടി പൊക്കത്തിലുള്ള കളിമണ്‍ കൊണ്ട് നിര്‍മ്മിച്ച ബഹുവര്‍ണ്ണ രൂപങ്ങള്‍ പുല്‍ക്കൂട്ടില്‍ എളിമയുടെ സന്ദേശം എടുത്തുകാണിക്കും. തുണിയില്‍ തുന്നിയ പരമ്പരാഗത വസ്ത്രങ്ങള്‍ രൂപങ്ങള്‍ക്ക് ഭംഗി പകരും. തെക്കെ ഇറ്റലിയിലെ മോന്തേ വിര്‍ജീനിയയിലെ സമൂഹത്തിന്റെ രൂപരേഖയില്‍ സ്ഥാപിക്കുന്ന പുല്‍ക്കൂട് ഡിസംബര്‍ 7-ന് ആണ് തുറന്നു കൊടുക്കുക. 80 അടിയില്‍ അധികം ഉയരമുള്ള പോളണ്ടില്‍നിന്നും എത്തിക്കുന്ന പൈന്‍വൃക്ഷം പുല്‍ക്കൂടിന്‍റെ വലതുവശത്ത് സ്ഥാപിക്കും. വടക്കു-കിഴക്കന്‍ പോളണ്ടിലെ ഏല്‍ക്ക് മലമ്പ്രദേശത്തുനിന്നും 2000 കി മി. ദൂരം റോഡുമാര്‍ഗ്ഗമാണ് ക്രിസ്മസ് ട്രീ വത്തിക്കാനില്‍ എത്തിക്കുന്നത്. ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശത്തെ കുട്ടികളും, വിവിധ ആശുപത്രികളില്‍ ക്യാന്‍സര്‍ രോഗവുമായി കഴിയുന്ന കുട്ടികളും ഒരുക്കുന്ന അലങ്കാരവും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയില്‍ സ്ഥാനംപിടിക്കും. 2018 ജനുവരി ഏഴുവരെ തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം ഒരുക്കികൊണ്ട് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാകുമെന്ന് വത്തിക്കാനില്‍ ഉണ്ടാകുമെന്ന് പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബര്‍ക്ക് പറഞ്ഞു.
Image: /content_image/India/India-2017-10-30-09:15:41.jpg
Keywords: വത്തിക്കാ
Content: 6319
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ബിഷപ്പുമാര്‍
Content: മനില: കത്തോലിക്ക സഭയുമായി സൗഹാർദ്ദം സ്ഥാപിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ബിഷപ്പുമാര്‍. പ്രസിഡന്‍റിന്റെ തീരുമാനം നല്ലൊരു തുടക്കമാണെന്ന് പ്രതീക്ഷിക്കുന്നതായി നോവലിച്ചസ് രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ടിയോഡോറോ ബകനി പറഞ്ഞു. താന്‍ ഏറെ സന്തോഷവാനാണെന്നും ദൈവത്തിന്റെ സ്വരം പ്രസിഡന്‍റ് ശ്രവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ടിയോഡോറോയെ കൂടാതെ മറ്റ് രണ്ട് ഫിലിപ്പീന്‍സ് ബിഷപ്പുമാരും പ്രസിഡന്‍റിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. കത്തോലിക്ക സഭാനേതൃത്വവുമായി പ്രസിഡന്‍റ് ഉണ്ടാക്കുന്ന ബന്ധം ആഗോളതലത്തില്‍ തന്നെ വലിയൊരു പ്രതിച്ഛായ ഉണ്ടാക്കുവാന്‍ ഫിലിപ്പീന്‍സിനെ സഹായിക്കുമെന്ന്‍ ഒസാമിസ് അതിരൂപതയുടെ അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജുമോഡ് പറഞ്ഞു. സൊര്‍സോഗോണ്‍ രൂപതയുടെ അദ്ധ്യക്ഷനായ ബിഷപ്പ് അര്‍ടുറോ ബസ്റ്റെസും റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ദൈവത്തെയും മനുഷ്യനെയും പ്രകൃതിയേയും സര്‍ക്കാരും മറ്റുള്ളവരും മറന്ന്‍ കളയരുതെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ 18നു അന്തരിച്ച സെബു അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിഡാലിന് അന്തിമോപചാരം അർപ്പിക്കവേയാണ് സഭയുമായി സൗഹാർദം സ്ഥാപിക്കാൻ തീരുമാനിച്ചതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് വെളിപ്പെടുത്തിയത്. മയക്കുമരുന്നു വേട്ടയുടെ പേരില്‍ ആളുകളെ കൊന്നു തള്ളുന്ന ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാൽ ഡ്യൂട്ടേര്‍ട്ടു വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും സഭാംഗങ്ങളെന്ന നിലയിൽ പ്രസിഡന്റിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അന്തരിച്ച കർദ്ദിനാൾ റിക്കാര്‍ഡോ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2017-10-30-10:19:55.jpg
Keywords: ഫിലി
Content: 6320
Category: 1
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ നാമകരണത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് കാഞ്ഞിരപ്പള്ളിക്കാരന്‍ ബേബിച്ചന്‍
Content: കോട്ടയം: ഇന്‍ഡോര്‍ റാണി സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന്റെ മഹത്വം ഭാരതസഭയില്‍ ഉടനീളം പ്രഘോഷിക്കുന്നതില്‍ മുന്നില്‍ നിന്നത് കാഞ്ഞിരപ്പള്ളി സ്വദേശിയായ ഏര്‍ത്തയില്‍ ബേബിച്ചന്‍. ഈടുറ്റ ഗ്രന്ഥങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും സിസ്റ്ററിന്റെ ജീവത്യാഗത്തിന്റെ മഹത്വം ഉദ്ഘോഷിക്കുവാന്‍ ബേബിച്ചന് കഴിഞ്ഞുയെന്നത് ശ്രദ്ധേയമാണ്. 1995 ഫെബ്രുവരി 25നു സിസ്റ്റര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടതിന്റെ നടുക്കം മാറിയപ്പോള്‍ തന്നെ ബേബിച്ചന്‍ 'റാണി മരിയ പ്രാര്‍ത്ഥന' എഴുതി തയാറാക്കുകയാണ് ചെയ്തത്. തുടക്കത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ചൊല്ലിത്തുടങ്ങിയ ആ പ്രാര്‍ത്ഥന വൈകാതെ സഭാധികാരികളുടെ അനുമതിയോടെ അച്ചടിച്ചു നിരവധി ആളുകള്‍ക്ക് സമ്മാനിച്ചു. ഇതുകൊണ്ടൊന്നും സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന്റെ മഹത്വം പ്രഘോഷിക്കുന്നത് അവസാനിപ്പിക്കുവാന്‍ അദ്ദേഹം തയാറായില്ല. ഇന്‍ഡോറിലേക്ക് പുറപ്പെട്ട അദ്ദേഹം റാണിമരിയയുടെ കാലടികള്‍ പതിഞ്ഞ ഗ്രാമങ്ങളിലൂടെയും നാട്ടുവഴികളിലൂടെയും നടന്ന് സിസ്റ്ററിന്റെ ത്യാഗോജ്ജലമായ നന്മകള്‍ അടുത്തറിഞ്ഞു. റാണി മരിയയുടെ സഹപ്രവര്‍ത്തകരായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് അംഗങ്ങളെ സന്ദര്‍ശിച്ചും ഫോണിലൂടെ ബന്ധപ്പെട്ടും ബേബിച്ചന്‍ ഏറെക്കാര്യങ്ങള്‍ മനസിലാക്കി. സിസ്റ്ററിനെ കൊലചെയ്ത സമുന്ദര്‍ സിംഗിനെ മാത്രമല്ല കൊടുംകൃത്യത്തിനു വാടകക്കൊലയാളിയെ അയച്ചതിനു കുറ്റാരോപിതരായ ജന്മികള്‍ ജീവന്‍സിംഗിനെയും ധര്‍മേന്ദ്രസിംഗിനെയും ബേബിച്ചന്‍ ഇന്‍ഡോര്‍ യാത്രകളില്‍ കണ്ടുയെന്നതും ശ്രദ്ധേയമാണ്. ഒടുവില്‍ താന്‍ അടുത്തറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ബേബിച്ചന്‍ നാല് പുസ്തകങ്ങളായി തന്നെ പുറത്തിറക്കുകയായിരിന്നു. പുല്ലുവഴിയില്‍നിന്നു പുണ്യവഴിയിലേക്ക്, ഇന്‍ഡോര്‍ റാണി, ദൈവദാസി സിസ്റ്റര്‍ റാണി മരിയ, ഉദയനഗറിലെ സുകൃതതാരകം എന്നിവയാണ് ബേബിച്ചന്‍ എഴുതിയ പുസ്തകങ്ങള്‍. റാണി മരിയയുടെ ചിത്രം ഉള്‍പ്പെടുത്തി കലണ്ടറുകള്‍ അച്ചടിച്ചു പുല്ലുവഴി ഇടവകയ്ക്കുള്ള സമ്മാനമായി എല്ലാ ഭവനങ്ങളിലും എത്തിക്കാനും അദ്ദേഹം പ്രത്യേക താത്പര്യം എടുത്തുയെന്നത് മറ്റൊരു വസ്തുതയാണ്. ഇതിനിടെ വിവിധ പ്രസിദ്ധീകരണങ്ങളിലായി 37 ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. റാണി മരിയയുടെ ജീവിതം ഇതിവൃത്തമായ വിവിധ ചാനല്‍ ഡോക്യുമെന്ററികള്‍ക്കു തിരക്കഥയായതും ബേബിച്ചന്റെ രചനകളാണ്. സിസ്റ്റര്‍ റാണി മരിയയുടെ ഘാതകന്‍ സമുന്ദര്‍ സിംഗ് പുല്ലുവഴിയിലെ വട്ടാലില്‍ വീട്ടില്‍ റാണിമരിയയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദര്‍ശിച്ചു ക്ഷമാപണം നടത്തിയ വേളയിലും ബേബിച്ചന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നും പുല്ലുവഴിയിലെ റാണി മരിയയുടെ വീടുമായി ബേബിച്ചന്‍ തന്റെ ആത്മീയ ബന്ധം തുടരുന്നു. നവംബര്‍ നാലിന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് റാണി മരിയയുടെ അഞ്ചു സഹോദരങ്ങള്‍ക്കൊപ്പം ബേബിച്ചനും ഇന്‍ഡോറിലേക്ക് ഇന്നു യാത്ര പുറപ്പെടും. റാണി മരിയയുടെ സുകൃതങ്ങളെ ഏവരിലും എത്തിക്കാന്‍ 2015ല്‍ സ്ഥാപിതമായ റാണി മരിയ ഫൗണ്ടേഷന്റെ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.
Image: /content_image/News/News-2017-10-31-04:27:39.jpg
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 6321
Category: 18
Sub Category:
Heading: ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ 68ാം ചരമവാര്‍ഷികം നാലിന്
Content: കോതമംഗലം: ധര്‍മഗിരി ആശുപത്രിയുടെയും മെഡിക്കല്‍ സിസ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ) സന്യാസിനി സമൂഹത്തിന്റെയും സ്ഥാപകന്‍ ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ 68ാം ചരമവാര്‍ഷികം നാലിന് തങ്കളം ധര്‍മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ആചരിക്കും. ഇന്നു മുതല്‍ മൂന്നു വരെ തീയതികളില്‍ കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, നിയുക്ത കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, അദിലാബാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, മൂവാറ്റുപുഴ രൂപത ബിഷപ് ഡോ. ഏബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ യഥാക്രമം തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും. ചരമവാര്‍ഷിക ഒരുക്കത്തോടനുബന്ധിച്ച് ഒക്ടോബര്‍ 27 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നിനു വിശുദ്ധകുര്‍ബാന, പ്രസംഗം, അനുസ്മരണ പ്രാര്‍ത്ഥന എന്നിവ നടന്നുവരികയാണ്. നാലിന് രാവിലെ 8.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍നിന്നു ദൈവദാസന്‍ പഞ്ഞിക്കാരനച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന തങ്കളം ധര്‍മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലേക്കു പദയാത്ര. 10.30ന് രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചയ്ക്ക് 12.15ന് അനുസ്മരണ പ്രാര്‍ത്ഥനയും ശ്രാദ്ധസദ്യയും നടക്കും.
Image: /content_image/India/India-2017-10-31-04:48:15.jpg
Keywords: റാണി മരിയ
Content: 6322
Category: 18
Sub Category:
Heading: മദ്യത്തില്‍ മുക്കാന്‍ ശ്രമിക്കുന്ന എക്‌സൈസ് വകുപ്പിനു മദ്യാസക്തിക്കെതിരേ സംസാരിക്കാന്‍ അവകാശമില്ല: കെസിബിസി
Content: കൊച്ചി: മദ്യത്തിന്റെ ഉത്പാദനവും വിപണനവും വ്യാപകമാക്കാന്‍ ശ്രമിക്കുന്ന എക്‌സൈസ് വകുപ്പുതന്നെ മദ്യത്തിനെതിരേയുള്ള സര്‍ക്കാരിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതു പ്രഹസനമാണെന്നും കേരളത്തെ മദ്യത്തില്‍ മുക്കാന്‍ ശ്രമിക്കുന്ന എക്‌സൈസ് വകുപ്പിനു മദ്യാസക്തിക്കെതിരേ സംസാരിക്കാന്‍ അവകാശമില്ലായെന്നും കെ‌സി‌ബി‌സി. ഹോട്ടലുകളില്‍ ബിയര്‍ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങാനുള്ള എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ സംസ്ഥാനത്തു നിയന്ത്രണമില്ലാത്ത മദ്യസംസ്‌കാരത്തിനു വഴിവയ്ക്കുന്നതാണ്. ഇത്തരം ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതു വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തും. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിനെ കയറൂരി വിട്ടിരിക്കുന്ന പ്രതീതിയാണ്. കേരളസമൂഹത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകര്‍ക്കുന്നതിനുള്ള ഗവേഷണങ്ങളാണ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ജനതാത്പര്യങ്ങളെ വെല്ലുവിളിച്ചു മദ്യലോബിയുടെ താത്പര്യം മാത്രം കണക്കിലെടുത്തുള്ള പരിഷ്‌കാര നിര്‍ദേശങ്ങളുണ്ടാവുന്നതു ഖേദകരമാണ്. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല എക്‌സൈസ് വകുപ്പില്‍നിന്ന് എടുത്തുമാറ്റി രാഷ്ട്രീയത്തിനുപരി പൊതുജനപങ്കാളിത്തമുള്ള ഒരു സമിതിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2017-10-31-04:57:05.jpg
Keywords: കെസിബിസി
Content: 6323
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരിട്ടു സഹായം: ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി നൈറ്റ്സ് ഓഫ് കൊളംബസ്
Content: കാലിഫോര്‍ണിയ: മധ്യപൂര്‍വ്വേഷ്യയിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവരുടെ ഉന്നമനത്തിനായി സാമ്പത്തികസഹായം നേരിട്ടു എത്തിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. അധികാരത്തിലേറിയ ഉടനെ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ വംശഹത്യയ്ക്കു ഇരയാകുകയാണെന്ന് പ്രഖ്യാപിച്ചതിന്റെ പ്രതിഫലനമെന്നോണം പുതിയ സഹായവാഗ്ദാനം നല്‍കിയത് ഏറെ സന്തോഷകരമാണെന്ന് നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ തലവന്‍ കാള്‍ ആന്‍ഡെഴ്സന്‍ പറഞ്ഞു. വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെ സംരക്ഷണത്തിനായുള്ള തീരുമാനം ഏറെ ഫലംചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പീഡനമനുഭവിക്കുന്ന ക്രൈസ്തവരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഭകളേയും സംഘടനകളേയും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) നേരിട്ടു സഹായിക്കുമെന്നു വാഷിംഗ്ടണിൽ നടന്ന 'ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍ സോളിഡാരിറ്റി കോണ്‍ഫറന്‍സി'ല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സാണ് പ്രഖ്യാപിച്ചത്. യു‌എന്‍ വഴിയുള്ള സാമ്പത്തികസഹായ വിതരണം ഫലവത്തല്ലാത്തതിനാല്‍ അത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. #{red->none->b->You May Like: ‍}# {{ ഇറാഖിലെ ക്രൈസ്തവരെ സഹായിക്കാന്‍ കത്തോലിക്ക സംഘടനയുടെ നേതൃത്വത്തില്‍ ധനസമാഹരണം -> http://pravachakasabdam.com/index.php/site/news/5015 }} പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’ കാണുന്നത്. ലോകമാകമാനം അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സന്നദ്ധസംഘടനയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. ആഗോളതലത്തില്‍ ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായം ചെയ്യുവാന്‍ സംഘടനക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. മൈക്കേല്‍ ജെ. മക്ഗിവ്നി എന്ന വൈദികനാണ് സംഘടനയുടെ സ്ഥാപകന്‍.
Image: /content_image/News/News-2017-10-31-06:02:10.jpg
Keywords: അമേരിക്ക, നൈറ്റ്
Content: 6324
Category: 1
Sub Category:
Heading: ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഏറ്റു പറഞ്ഞുകൊണ്ട് പോപ് ഗായിക ടോറി കെല്ലി
Content: വിക്ടോറിയ: തന്റെ ജീവിതത്തിലുടനീളം മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയത് ക്രിസ്തുവാണെന്ന് പ്രശസ്ത പോപ് ഗായിക ടോറി കെല്ലിയുടെ സാക്ഷ്യം. റോക്ക് ചര്‍ച്ചില്‍ വെച്ച് നടന്ന അഭിമുഖത്തിലാണ് ടോറി കെല്ലി ക്രിസ്തുവിലുള്ള തന്റെ വിശ്വാസം തുറന്നു പറഞ്ഞത്‌. തന്റെ സാക്ഷ്യത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നറിയാത്തതിനാലാണ് ഇതിനു മുന്‍പ്‌ തന്റെ വിശ്വാസം ഏറ്റു പറയാതിരുന്നതെന്നും ടോറി പറഞ്ഞു. എനിക്കും നിങ്ങളുമായി പങ്കുവെക്കുവാന്‍ ഒരു അനുഭവണ്ടെന്ന് ദൈവം എനിക്ക് വെളിപ്പെടുത്തി തന്നു. ഇതിനു മുന്‍പൊരിക്കലും എനിക്കിത് പോലെ തോന്നിയിട്ടില്ല. മറ്റുള്ള ക്രിസ്ത്യാനികളെപോലെ തന്നെ താനും ജീവിതത്തില്‍ കൂടുതല്‍ പൂര്‍ണ്ണയാവുകുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ജീവിതത്തിലുടനീളം തന്നെ സ്വാധീനിച്ച ബൈബിള്‍ വാക്യം പങ്കുവെക്കുവാനും ടോറി കെല്ലി മറന്നില്ല. വിശുദ്ധ പൗലോസ് ഫിലിപ്പിയര്‍ക്കെഴുതിയ 3:7-9 വരെയുള്ള വചനഭാഗമാണ് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട വചനമെന്നും ടോറി വെളിപ്പെടുത്തി. എന്റെ വിശ്വാസമാണ് എനിക്കുള്ളതെല്ലാം. വീട്ടിലായിരിക്കുമ്പോഴും പരിപാടികള്‍ക്ക് പോകുമ്പോഴും താന്‍ ബൈബിള്‍ വായിക്കാറുണ്ടെന്നും, സംഗീതലോകത്ത്‌ തന്റെ വിനയവും ലാളിത്യവും കൈവിടാതെ കാത്തുസൂക്ഷിക്കുന്നതിന് തന്റെ വിശ്വാസം തന്നെ സഹായിച്ചിട്ടുണ്ടെന്നും കെല്ലി പറഞ്ഞു. ചെറുപ്പത്തിലേ അതിമനോഹര ഗാനങ്ങള്‍ ആലപിച്ച് യുട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ് ടോറി പ്രസിദ്ധയായത്. ഗാന രചയിതാവു കൂടിയായ ടോറി 58-മത് ഗ്രാമി അവാര്‍ഡില്‍ ഏറ്റവും മികച്ച പുതുമുഖ ഗായികക്കുള്ള അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിന്നു. ഈ വര്‍ഷം ആരംഭത്തില്‍ ക്രിസ്ത്യന്‍ റാപ്പറായ ലെക്രെയുമായി ചേര്‍ന്ന് “ഐ വില്‍ ഫൈന്‍ഡ് യു’ എന്ന ഭക്തിഗാനവും പുറത്തിറക്കിയിരുന്നു.ഒരു അനിമേഷന്‍ ചലച്ചിത്രത്തിന് വേണ്ടി തന്റെ ശബ്ദവും കെല്ലി നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2017-10-31-07:23:36.jpg
Keywords: യേശു, ക്രിസ്തു