Contents

Displaying 5991-6000 of 25119 results.
Content: 6295
Category: 1
Sub Category:
Heading: മാർ തെയോഫിലോസ് ഇനി ഓര്‍മ്മ
Content: കോയമ്പത്തൂർ: മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിന്റെ ഭൗതികശരീരം കബറടക്കി. കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യാശ്രമത്തിൽ നടന്ന ശുശ്രൂഷകൾക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു. മാർ തെയോഫിലോസിന്റെ ജന്മനാടായ തിരുവല്ലയ്ക്കു സമീപത്തെ ചെങ്ങരൂരിൽ നിന്നുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനു വിശ്വാസികൾ അന്തിമോപചാരം അർപ്പിക്കാനായി കോയമ്പത്തൂരിൽ എത്തിയിരുന്നു. കോഴിക്കോട്ടു നിന്നു വിലാപയാത്രയായി ഇന്നലെ പുലർച്ചെയാണു മാർ തെയോഫിലോസിന്റെ ഭൗതിക ശരീരം കോയമ്പത്തൂർ ക്രിസ്തുശിഷ്യാശ്രമത്തിലെത്തിച്ചത്. രാവിലെ കുർബാനയ്ക്ക് ശേഷം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള കബറടക്ക ശുശ്രൂഷകൾ തുടങ്ങി. സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും പ്രാർത്ഥനാപൂർവം ചടങ്ങുകൾക്കു സാക്ഷിയായി. ‘ദൈവത്തിന്റെ വിശുദ്ധ പുരോഹിതാ, സമാധാനത്തോടെ പോവുക’ എന്ന പ്രാർത്ഥനയോടെയായിരുന്നു കബറടക്ക ശുശൂഷകളുടെ സമാപനം. ആശ്രമത്തിലെ ചാപ്പലിന്റെ മദ്ബഹയോടു ചേർന്നു വടക്കു വശത്താണു മാർ തെയോഫിലോസിന് കബറിടം ഒരുക്കിയത്. യൂഹാനോൻ മാർ ദിയസ്കോറസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ജോസഫ് മാർ ദിവന്നാസിയോസ്, യാക്കോബ് മാർ ഏലിയാസ്, ഏബ്രഹാം മാർ സെറാഫിം, ഗീവർഗീസ് മാർ യൂലിയോസ്, ജോഷ്വ മാർ നിക്കോദീമോസ് എന്നിവർ കബറടക്ക ശുശ്രൂഷയിൽ സഹ കാർമികരായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.കെ. രാഘവൻ എം.പി, വീണാ ജോർജ് എംഎൽഎ, ജസ്റ്റിസ് ജെ.ബി. കോശി, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, മുൻ അൽമായ ട്രസ്റ്റി എം.ജി. ജോർജ് മുത്തൂറ്റ്, മലബാർ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ‍ താഴയിൽ, വൈദിക സംഘം സെക്രട്ടറി ഫാ. മാത്യൂസ് വട്ടിയാനിക്കൽ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. മലങ്കരസഭയുടെ ചരിത്രത്തിൽ കേരളത്തിനു പുറത്തു കബറടക്കപ്പെടുന്ന മൂന്നാമത്തെ മെത്രാപ്പൊലീത്തയും രണ്ടാമത്തെ കേരളീയനുമാണ് ഡോ. സഖറിയ മാർ തെയോഫിലോസ്.
Image: /content_image/India/India-2017-10-27-10:29:39.jpg
Keywords: തെയോ
Content: 6296
Category: 1
Sub Category:
Heading: മാനസാന്തരം മാന്ത്രികമല്ല, അത് ദൈവാത്മാവിന്റെ പ്രവര്‍ത്തനമാണ്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്‍റെ മാറ്റം മാന്ത്രികമല്ലായെന്നും അത് ദൈവാത്മാവിന്റെ പ്രവര്‍ത്തനമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വ്യാഴാഴ്ച പാപ്പയുടെ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. നമ്മുടെ ഹൃദയത്തിലെ തിന്മകള്‍ക്ക് എതിരായ യുദ്ധമാണ് മാനസാന്തരമെന്നും ക്രിസ്തു ആഗ്രഹിക്കുന്ന വിധത്തില്‍ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ മാനസാന്തരം ആവശ്യമാണെന്നും പാപ്പ പറഞ്ഞു. ഭൂമിയില്‍ വീഴുന്ന മാനസാന്തരത്തിന്‍റെ അഗ്നി സ്വര്‍ഗ്ഗത്തില്‍നിന്നും ക്രിസ്തു വര്‍ഷിക്കുന്നതാണ്. മാറ്റത്തിന് വഴിതെളിക്കുന്നത് ഈ ദിവ്യാഗ്നിയാണ്. നമ്മുടെ ചിന്താരീതികളെയും വികാരവിചാരങ്ങളെയും മാറ്റിമറിക്കുന്ന സ്വര്‍ഗ്ഗീയ അഗ്നിയാണത്. അതുവഴി, തിന്മയാല്‍ അന്യമായ നമ്മുടെ ജീവിതങ്ങളെ ക്രിസ്തു മാറ്റിമറിക്കുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ ദിവ്യശക്തി നമ്മുടെ ജീവിതങ്ങളെ മാനസാന്തരപ്പെടുത്തുന്നു. മാനസാന്തരം നമ്മുടെ ജീവിതശൈലിയേയും നമ്മുടെ ആത്മാവിനെയും ശരീരത്തെയും രൂപാന്തരപ്പെടുത്തുന്നു. അതിനാല്‍ ഈ മാറ്റത്തില്‍ ഒരാന്തരിക സംഘര്‍ഷവും പോരാട്ടവും ഉറപ്പാണ്. ഓരോ വ്യക്തിയും തന്‍റെ ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുമ്പോള്‍ ദൈവാരൂപി അവിടെ പ്രവര്‍ത്തിക്കുകയും, നമ്മില്‍ മാറ്റങ്ങള്‍ വന്നു ഭവിക്കുകയും ചെയ്യും. ക്രൈസ്തവജീവിതത്തിന്‍റെ ഭാഗമാണ് മാനസാന്തരത്തിന്‍റെ ആത്മീയ സംഘര്‍ഷവും പോരാട്ടവും. മറിച്ച് മന്ദതയില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് മാനസാന്തരത്തിന്‍റെ ആന്തരിക സംഘട്ടനം ഉണ്ടാകണമെന്നില്ല. ഉറങ്ങാനുള്ള ഉത്തേജനം ചെറിയ ഉറക്കഗുളികയില്‍നിന്നു ലഭിക്കും. എന്നാല്‍ യഥാര്‍ത്ഥമായ സമാധാനത്തിന് മെത്തയോ ഉത്തേജകമോ ആവശ്യമില്ല! ദൈവാരൂപി തരുന്ന സമാധാനമാണ് ക്രൈസ്തവന്‍റെ രക്ഷാകവചം. ആത്മശോധനയിലൂടെ അനുദിനം നവീകരിക്കപ്പെടുന്ന വ്യക്തിയുടെ ഹൃദയത്തിലേയ്ക്ക് ദൈവാത്മാവ് ഇറങ്ങിവന്ന് മാറ്റത്തിന്‍റെ തരംഗങ്ങള്‍ സൃഷ്ടിക്കും. ‌അവിടുത്തേയ്ക്കു പ്രവര്‍ത്തിക്കാനുള്ള ഇടം നാം നല്കണമെന്നു മാത്രം! ദൈവാരൂപിക്കെതിരായ തിന്മകളെ ദുരീകരിക്കാന്‍ ആത്മശോധനയ്ക്കു സാധിക്കും. അങ്ങനെ നമ്മുടെ ആത്മീയ രോഗങ്ങളെന്നപോലെതന്നെ ശാരീരിക രോഗങ്ങളും ഇല്ലായ്മചെയ്യാന്‍ ദൈവാത്മാവിനു കരുത്തുണ്ട്. പ്രലോഭനത്തില്‍ വീഴ്ത്തരുതേയെന്ന് നാം അനുദിനം പ്രാര്‍ത്ഥിക്കണമെന്നും ഇതിനായി ദൈവകൃപ നേടാന്‍ പരിശുദ്ധാത്മാവിനോട് യാചിക്കാം എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-10-27-11:07:38.jpg
Keywords: മാനസാ
Content: 6297
Category: 1
Sub Category:
Heading: ഇറാഖില്‍ നിന്ന് ക്രൈസ്തവർ വീണ്ടും പലായനം ചെയ്യുന്നു
Content: ബാഗ്ദാദ്: ഇറാഖി ഗവൺമെൻറും കുർദുകളും തമ്മിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ക്രൈസ്തവർ വീണ്ടും പലായനം ചെയ്യുന്നു. മൊസൂളിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന അസ്സീറിയൻ - കൽദായ - സിറിയക് വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്രൈസ്തവ നഗരമായ ടെലസ്കോഫിൽ നിന്നു ആയിരത്തോളം കുടുംബങ്ങളാണ് പലായനം ചെയ്യുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹംഗേറിയൻ ഗവൺമെന്റ് നൽകിയ ഇരുപത് ലക്ഷത്തോളം ഡോളർ ഉപയോഗിച്ച് പുനഃനിർമ്മാണം പൂർത്തിയാക്കിയ നഗരമായിരിന്നു ടെലസ്കോഫ്. ഇറാഖിന്റെ സമീപ പ്രദേശമായ കുർദിസ്ഥാനിൽ നിന്നും പേഷ്മെർഗ സൈന്യമാണ് ഇറാഖി തദ്ദേശീയ ഭരണകൂടവുമായി ആക്രമണത്തിന് തുടക്കം കുറിച്ചത്. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ആക്രമണം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പുന:നിർമ്മാണം പൂർത്തിയാക്കിയ ഭവനങ്ങളും ഉപേക്ഷിച്ച് പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇറാഖ് ഭരണകൂടം. ഇതോടെ ആയിരകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്യുകയാണ്. നേരത്തെ ഐ.എസ് തീവ്രവാദികളിൽ നിന്നും തിരിച്ചു പിടിച്ച പ്രദേശമാണ് പേഷ്മെർഗ. തുടര്‍ന്നു ക്രൈസ്തവ ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിനായി ഹംഗേറിയന്‍ ഗവണ്‍മെന്‍റ് ധനസഹായം നല്‍കുകയായിരിന്നു. എന്നാല്‍ പുനരുദ്ധാരണത്തിന് ശേഷവും അക്രമം രൂക്ഷമാകുകയായിരിന്നു. അതേസമയം ആക്രമികളെ തുരത്താൻ ശക്തമായ പ്രതിരോധാക്രമണത്തിനാണ് സൈന്യം തയ്യാറെടുക്കുന്നത്‌. പുലരും മുൻപേ ഗ്രാമം വിട്ട് പോകണമെന്ന നിർദ്ദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ടെലസ്കോഫ് കൂടാതെ അസ്സീറിയൻ പട്ടണവും നാശനഷ്ടങ്ങൾക്കിരയായി. ഇറാഖിലെ മറ്റ് പ്രദേശങ്ങളും വാസയോഗ്യമല്ലയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അര്‍ദ്ധസ്വയംഭരണാവകാശമുള്ള കുര്‍ദ്ദിസ്ഥാന്‍ റീജിയണല്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25ന് സ്വതന്ത്ര കുര്‍ദ്ദിസ്ഥാനു വേണ്ടി നടത്തിയ ഹിതപരിശോധന നടത്തിയിരിന്നു. ഇതേതുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്. അതേസമയം പലായനം നിഷേധിച്ചുകൊണ്ട് വൈദികരും വിശ്വാസികളും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനേക്കാൾ സമാധാന ശ്രമങ്ങൾക്ക് പ്രാധാന്യം നൽകി, മനുഷ്യരുടെ ജീവനും വസ്തുവകകൾക്കും സംരക്ഷണമൊരുക്കണമെന്ന് കുർദിസ്ഥാന്‍ റീജിയണല്‍ ഗവണ്‍മെന്‍റ് അഭ്യർത്ഥിച്ചു.
Image: /content_image/News/News-2017-10-27-13:00:35.jpg
Keywords: ഇറാഖ
Content: 6298
Category: 18
Sub Category:
Heading: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി: ഫിഡേം കണ്‍വെന്റ്‌സ് ഡിസംബര്‍ രണ്ടിന്
Content: കണ്ണൂര്‍: കോട്ടയം അതിരൂപത മലബാര്‍ റീജണല്‍ വിശ്വാസ പരിശീലകരുടെ ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സംഗമം ഫിഡേം കണ്‍വെന്റ്‌സ് ഡിസംബര്‍ രണ്ടിന് ചങ്ങലേരി ഫൊറോനയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടക്കും. സംഗമത്തില്‍ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു കാറ്റകിസം ഡയറക്ടര്‍ ഫാ. ജിമ്മി പൂച്ചക്കാട്ട് നയിക്കുന്ന സെമിനാറും നടക്കും. സംഗമത്തോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തികരിച്ചവരെയും വിശ്വാസ പരിശീലക ദമ്പതിമാരെയും ആദരിക്കും. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലക്കാട് മേഖലയില്‍ നടത്തപ്പെടുന്ന ഈ സംഗമത്തില്‍ ഫൊറോന വികാരി ഫാ. ജോസ് കന്നുവെട്ടിയേലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
Image: /content_image/India/India-2017-10-28-04:53:35.jpg
Keywords: ക്‌നാനാ
Content: 6299
Category: 18
Sub Category:
Heading: പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സി‍ലുകളുടെ സുവര്‍ണ ജൂബിലി ആഘോഷം ഇന്ന്
Content: കോട്ടയം: ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സി‍ലുകളുടെ സുവര്‍ണ ജൂബിലി ആഘോഷം ഇന്നു അസംപ്ഷന്‍ കോളജില്‍ നടക്കും. രാവിലെ 10നു ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. മാര്‍ മാത്യു കാവുകാട്ട് 1967 സെപ്റ്റംബര്‍ 14നാണു പാസ്റ്ററല്‍ കൗണ്‍സില്‍ ആരംഭിച്ചത്. പ്രഥമ 70 അംഗ കൗണ്‍സിലില്‍ 44 പേര്‍ അല്‍മായരായിരുന്നു. ജൂബിലി ആഘോഷത്തില്‍ "വിശ്വാസികളും സഭാജീവിതവും സുറിയാനി പാരമ്പര്യത്തില്‍" എന്ന പ്രബന്ധം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയിലെ റവ.ഡോ. ബേബി വര്‍ഗീസ് അവതരിപ്പിക്കും. ഡോ. പി.സി. അനിയന്‍കുഞ്ഞ് മോഡറേറ്ററായിരിക്കും. റവ.ഡോ. ജോസ് കൊച്ചുപറന്പില്‍, ഡോ. സിസ്റ്റര്‍ സുമ റോസ് എന്നിവര്‍ പ്രസംഗിക്കും. അജപാലന സമിതികള്‍ സത്യബോധത്തിന്റെ സാക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍ പ്രബന്ധം അവതരിപ്പിക്കും. പ്രഫ. ലീന ജോസ് ടി മോഡറേറ്ററായിരിക്കും. പ്രഫ. ജയിംസ് സെബാസ്റ്റ്യന്‍, പ്രഫ. ജാന്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. അജപാലന രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന പ്രബന്ധം റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് അവതരിപ്പിക്കും. സിസ്റ്റര്‍ സുനിത വാഴയില്‍ മോഡറേറ്ററായിരിക്കും. ദീപിക അസോസിയേറ്റ് എഡിറ്റര്‍ സെര്‍ജി ആന്റണി, ഡോ. ജോളി സഖറിയ എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു ജൂബിലി സംഗമം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ മാര്‍ തോമസ് തറയില്‍, എംജി യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, ഡോ. റോസമ്മ ഫിലിപ്പ്, ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്സിമല്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് കണ്ടങ്കേരി, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു, ആനി തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിമാരെ ആദരിക്കും.
Image: /content_image/India/India-2017-10-28-05:06:29.jpg
Keywords: പവ്വ
Content: 6300
Category: 1
Sub Category:
Heading: പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി പാപ്പയുടെ ബലിയര്‍പ്പണം നവംബര്‍ മൂന്നിന്
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷത്തില്‍ പരേതരായ സഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടിയുള്ള പ്രത്യേക അനുസ്മരണ ബലിയര്‍പ്പണം നവംബര്‍ മൂന്നാം തീയതി നടക്കും. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആണ് പാപ്പാ ദിവ്യബലിയര്‍പ്പിക്കുന്നത്. നവംബര്‍ മാസത്തില്‍ ആചരിക്കുന്ന പരേതാത്മാക്കളുടെ അനുസ്മരണം പ്രമാണിച്ചാണ് ഈ പ്രത്യേക സമൂഹബലിയര്‍പ്പണം. വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സിഞ്ഞോര്‍ ഗ്വീദോ മരീനിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലാം തീയതിയാണ് പാപ്പ അനുസ്മരണബലി നടത്തിയത്.
Image: /content_image/News/News-2017-10-28-05:44:30.jpg
Keywords: പാപ്പ
Content: 6301
Category: 1
Sub Category:
Heading: തുര്‍ക്കിയിലെ പര്‍വ്വതമുകളില്‍ നോഹയുടെ പെട്ടകത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി
Content: അങ്കാര: പഴയ നിയമത്തിലെ നോഹയുടെ പെട്ടകം ചരിത്ര സത്യമാണെന്ന്‌ തെളിയിച്ചുകൊണ്ട് അഗ്രി എന്നപേരില്‍ അറിയപ്പെടുന്ന തുര്‍ക്കിയിലെ പര്‍വ്വതത്തില്‍ പെട്ടകത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. വലിയ ബോട്ടിന്റെ ആകൃതിയിലുള്ള ഒരു മണ്‍തിട്ടയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതെന്നു ബ്രിട്ടീഷ് മാധ്യമമായ 'മെട്രോ' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അവശേഷിപ്പ് നോഹയുടെ പെട്ടകത്തിന്റേതാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. തിന്മ നിറഞ്ഞ ലോകത്തിലേക്ക് ദൈവം അയച്ച വെള്ളപ്പൊക്കത്തില്‍ നിന്നും ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനായി സകല ജീവികളുടേയും ഓരോ ഇണകളെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നോഹ പെട്ടകം പണിതത്. വെള്ളപ്പൊക്കം തുടങ്ങി 150-മത്തെ ദിവസം അറാറാത്ത് പര്‍വ്വതത്തില്‍ ഈ പെട്ടകം ഉറച്ചുവെന്നാണ് ഉല്‍പ്പത്തി പുസ്തകം 8:4 ല്‍ വ്യക്തമാക്കുന്നത്. ഇതിനെ ഒരിക്കല്‍ കൂടി ശരിവെച്ചുകൊണ്ടാണ് പുതിയ കണ്ടെത്തല്‍. വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന വെള്ളപ്പൊക്കത്തിന്റെ വിവരണം മിഥ്യയല്ലെന്നു തുര്‍ക്കിയിലെ ഇസ്താംബൂള്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ ഡോ. ഓക്ടെ ബെല്ലി അഭിപ്രായപ്പെട്ടു. കണ്ടെത്തല്‍ നടന്ന സ്ഥലത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് അമേരിക്കന്‍ ഗവേഷകനായ പ്രൊഫസ്സര്‍ പോള്‍ എസ്പ്രാന്റെ പറഞ്ഞു. താന്‍ ഈ സ്ഥലം സന്ദര്‍ശിക്കുമെന്നും മുന്‍പ് അവിടെ എന്തെങ്കിലും പ്രകൃതിദുരന്തം നടന്നുവോ എന്നതിന്റെ തെളിവുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്ക് ഒടുവില്‍ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും ചരിത്രസത്യമാണെന്ന് ലോക പ്രശസ്‌ത ആഴസമുദ്ര ഗവേഷകനായ റോബര്‍ട്ട്‌ ബല്ലാര്‍ഡും നേരത്തെ സാക്ഷ്യപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2017-10-28-07:19:12.jpg
Keywords: നോഹ
Content: 6302
Category: 1
Sub Category:
Heading: നൈജീരിയായില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് നാല്‍പത്തിയെട്ടോളം ക്രൈസ്തവര്‍
Content: അബൂജ: നൈജീരിയായിലെ ഇസ്ളാമിക ഗോത്രസംഘടനയായ ഫുലാനി ഹെഡ്സ്മാന്‍ നടത്തിയ ആക്രമണത്തിൽ ഒന്‍പത് ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാല്‍പത്തിയെട്ടോളം ക്രൈസ്തവര്‍. ഈ മാസം പകുതിയോടെ പ്ലേറ്റോയില്‍ നടന്ന ആക്രമണത്തിൽ ഉറങ്ങി കിടക്കുകയായിരുന്ന മുതിർന്നവരും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന്‍ മോർണിംഗ് സ്റ്റാർ ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണ പരമ്പരയിൽ നിന്ന് ഗ്രാമവാസികൾക്ക് സംരക്ഷണമൊരുക്കാൻ ക്രൈസ്തവ നേതാക്കന്മാരും മനുഷ്യവകാശ പ്രവർത്തകരും നൈജീരിയൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദ സംഘടനകളോട് ചേർന്ന് ക്രൈസ്തവരെ ഉന്മൂലനം ചെയ്യുകയാണ് ഫുലാനി സംഘത്തിന്റെ ലക്ഷ്യമെന്ന്‍ നൈജീരിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരുടെ വീടുകൾ തകര്‍ത്തും ആളുകളെ വധിച്ചും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫുലാനി സംഘത്തിന്റെ അധിനിവേശം ശക്തമാണെന്ന് നൈജീരിയൻ സൻവ്ര ഗ്രാമത്തിലെ ഇവാഞ്ചലിക്കൽ സഭാംഗം മോസസ് സോഹു പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇരുനൂറ്റിയമ്പതോളം വീടുകൾക്കു പുറമേ ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. കർഫ്യൂ നിലനിൽക്കുന്നതിനിടെ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമണത്തിൽ നൈജീരിയൻ ഭരണകൂടം ശക്തമായ നിലപാടെടുക്കണമെന്ന് ക്രൈസ്തവ സംഘടനാ നേതാവ് യാക്കുബു പാം അഭ്യർത്ഥിച്ചു. അതേസമയം പ്രദേശത്ത് മേജർ ജനറൽ അന്തോണി ആറ്റോൽഗാബേയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഫുലാനി സംഘത്തെ തീവ്രവാദികളുടെ ഗണത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നൈജീരിയൻ മനുഷ്യവകാശ സംഘടന ഉയർത്തിയിരുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല. നൂറു കണക്കിന് ക്രൈസ്തവരാണ് ഓരോ വർഷവും നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ വധിക്കപ്പെടുന്നത്. 2016 ഒക്ടോബർ മുതൽ ഫുലാനി സംഘം നടത്തുന്ന ആക്രമണത്തില്‍ ഇരുന്നൂറിനു മുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2017-10-28-08:25:13.jpg
Keywords: നൈജീ
Content: 6303
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യത്തിന് കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചൈനീസ് പ്രസിഡന്‍റ്
Content: ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ മതങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു പ്രസിഡന്‍റ് സി ജിൻപിംഗിന്‍റെ മുന്നറിയിപ്പ്. 19-ാം ദേശീയ കോൺഗ്രസിനിടെ നടത്തിയ പ്രസംഗത്തിലാണ് ജിൻപിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രം മതങ്ങള്‍ക്കു എതിരാണെന്നും അത് രാജ്യത്തിനും ഭരണകൂടത്തിനും ദോഷം ചെയ്യുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. അതിനാല്‍ മതങ്ങള്‍ക്കെതിരായ നിയമങ്ങള്‍ രാജ്യത്തു കര്‍ക്കശമാക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് ക്രൈസ്തവ ലോകം കാണുന്നത്. ചൈനയും വത്തിക്കാനും തമ്മിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് പ്രസിഡന്‍റിന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ അംഗീകൃതവും അല്ലാത്തതുമായ കത്തോലിക്കാ വിശ്വാസികളെയാണ് ഇത് ബാധിക്കുക. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത്‌ അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. അടുത്തകാലത്തായി, ബെനഡിക്ട് പതിനാറാമനും പാപ്പയും ഫ്രാൻസിസ് പാപ്പയും ചൈനയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനായി പരിശ്രമിച്ചിരുന്നു. അംഗങ്ങൾ മതവിശ്വാസം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ കനത്തശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടുത്തിടെ ഉത്തരവിറക്കിയിരിന്നു. ഭരണഘടനയെ പിൻപറ്റി പാർട്ടി അംഗങ്ങളിൽ ഭൂരിഭാഗവും വിശ്വാസികളായിട്ടുണ്ട്. എന്നാൽ പാർട്ടി അംഗങ്ങൾക്ക് യാതൊരു തരത്തിലുള്ള മതവിശ്വാസവും പാടില്ലെന്നാണ് മതകാര്യ വകുപ്പ് അധ്യക്ഷൻ വാങ് സുവോൻ കഴിഞ്ഞ മാസം പ്രസ്താവനയിറക്കിയത്.
Image: /content_image/News/News-2017-10-28-10:24:36.jpg
Keywords: ചൈന
Content: 6304
Category: 4
Sub Category:
Heading: ആദ്യം മെത്തഡിസ്റ്റ് സഭാംഗം, പിന്നെ നിരീശ്വരവാദി, ഒടുവില്‍ കത്തോലിക്ക വിശ്വാസി: എല്ലിയട്ട് സട്ടിലിന്റെ പരിവര്‍ത്തന അനുഭവം
Content: “നമ്മുടെ ജീവിതത്തില്‍ നമുക്കായി ദൈവം ഒരുക്കിയിരിക്കുന്ന വഴികളെക്കുറിച്ച് നമുക്ക് ചിന്തിക്കുവാന്‍ പോലും കഴിയുകയില്ല. എന്റെ ഈ ജീവിത യാത്രയില്‍ എന്നിലൂടെ ദൈവേഷ്ടം നിറവേറ്റപ്പെട്ടതിനെക്കുറിച്ച് ഇവിടെ കുറിക്കുന്നത് ഒരുപക്ഷേ നിങ്ങള്‍ക്കും ഉപകാരപ്രദമായേക്കാമെന്ന പ്രതീക്ഷയിലാണ് ഞാനിതിവിടെ പങ്കുവെക്കുന്നത്”. മെത്തഡിസ്റ്റ് സഭയില്‍ ജനിച്ചു വളരുകയും പിന്നീട് നിരീശ്വരവാദിയാകുകയും ഒടുവില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്ത എല്ലിയട്ട് സട്ടിലിന്റെ വാക്കുകളാണ് ഇത്. നോര്‍ത്ത് കരോളിനായിലെ ഒരു ചെറിയ പട്ടണത്തിലാണ് എല്ലിയട്ട് സട്ടില്‍ ജനിച്ചുവളര്‍ന്നത്. എല്ലാ വാരാന്ത്യത്തിലും പള്ളിയിലെ ശുശ്രൂഷകളില്‍ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നവരായിരുന്നു അവന്‍റെ മാതാപിതാക്കള്‍. എന്നാല്‍ വ്യത്യസ്ഥ പ്രൊട്ടസ്റ്റന്‍റ് സഭകളിലെ അംഗങ്ങളായിരുന്നു അവര്‍. മാതാവ് പ്രിസ്ബൈറ്റേറിയനും, പിതാവ് ബാപ്റ്റിസ്റ്റുമായിരുന്നു. അതിനാല്‍ വിവാഹശേഷം മെത്തഡിസ്റ്റ് ദേവാലയത്തില്‍ പോകുവാന്‍ ഇരുവരും ഒരുമിച്ചു തീരുമാനിച്ചു. ഇതായിരുന്നു എലിയട്ടിന്റെ ബാല്യകാല വിശ്വാസം. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് അക്കാലത്ത് താന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ലായെന്ന് എലിയട്ട് പറയുന്നു. മിഡില്‍ സ്കൂള്‍ കാലഘട്ടം അവനേ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലഘട്ടമല്ലായിരുന്നു. അക്കാലത്താണ് വ്യത്യസ്ഥ കാരണങ്ങളാല്‍ അവന്‍റെ മുഴുവന്‍ കൂട്ടുകാരും അകലുന്നത്. ഈ സാഹചര്യത്തിൽ അവനിൽ ദേഷ്യസ്വഭാവവും, അസ്വസ്ഥതയും കൂടിക്കൂടി വന്നു. അക്കാലത്താണ് വിശ്വാസസ്ഥിരീകരണം അടുത്തത്. വിശ്വാസസ്ഥിരീകരണ ക്ലാസ്സില്‍ പോകുന്നത് അവനു ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന്റെ കാലത്ത് കത്തോലിക്കാ സഭയില്‍ നിന്നും വിഭജിച്ചു മാറിയതാണ് മെത്തേഡിസ്റ്റ് സഭ എന്ന കാര്യം അക്കാലത്താണ് എലിയട്ട് പഠിച്ചത്. ഒരു സഭയെ ഈ രീതിയില്‍ വിഭജിക്കുന്നത് ശരിയായ കാര്യമല്ലായെന്ന് അവനു അന്നേ തോന്നിയിരുന്നു. പക്ഷേ അന്നത്തെ സാഹചര്യത്തില്‍ അതിനെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എലിയട്ട് ശ്രമിച്ചില്ല. പിന്നീട് പിതാവിന്റെ ജോലി നിമിത്തം ഹൈസ്കൂള്‍ കാലഘട്ടത്തില്‍ കരോലിനായില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് എലിയട്ടിനും കുടുംബത്തിനും താമസം മാറേണ്ടതായി വന്നു. അവിടെയുള്ള മെത്തഡിസ്റ്റ് ദേവാലയത്തില്‍ ഒരു നല്ല യുവജന സംഘമുണ്ടായിരുന്നത് അവനു വലിയ ആശ്വാസമായിരിന്നു. എല്ലാമാസവും യൂത്ത് ഗ്രൂപ്പ് കോണ്‍ഫറന്‍സുകളും കുട്ടികള്‍ക്കുള്ള സമ്മര്‍ ക്യാമ്പും അവര്‍ സംഘടിപ്പിച്ചു. പിന്നീട് കോളേജില്‍ പോയതുമുതലാണ് അവന്റെ ജീവിതം ആകെ മാറി മറിഞ്ഞത്. ദൈവത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും ആത്മീയ കാര്യങ്ങളില്‍ മടി അവനെ പിടികൂടി. പതിയെ പതിയെ ദേവാലയത്തില്‍ പോകാതെയായി. ദൈവവുമായുള്ള ബന്ധത്തിന് ദേവാലയത്തില്‍ പോകേണ്ട ആവശ്യമില്ലെന്ന ചിന്തയായിരുന്നു അതിന്റെ കാരണം. പതുക്കെ പതുക്കെ മെത്തഡിസ്റ്റ് സഭയുമായുള്ള അവന്റെ അടുപ്പം കുറഞ്ഞു വന്നു. കൂടുതല്‍ പഠിക്കും തോറും ദേവാലയാന്തരീക്ഷത്തിനും പുറത്തും ഒരാള്‍ക്ക് ധാര്‍മ്മിക ജീവിതം നയിക്കുവാന്‍ സാധിക്കും എന്ന നിഗമനത്തില്‍ അവന്‍ എത്തിച്ചേര്‍ന്നു. അതിന്റെ ഫലമായി ക്രമേണ മതത്തെ വെറുക്കുവാന്‍ അവള്‍ തുടങ്ങി. ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നത് തന്നെ എലിയട്ടിന് അരോചകമായി തോന്നി. പിന്നീടാണ് അവന്‍ ആ സത്യം തിരിച്ചറിഞ്ഞത്. താന്‍ ഒരു നിരീശ്വരവാദിയായി മാറിയിരിക്കുന്നു. അക്കാലത്തെ പ്രസിദ്ധ ടെലിവിഷന്‍ പരിപാടിയായിരുന്ന സീന്‍ ഹാന്നിറ്റി ഷോയുടെ ഒരു പതിവ് കാഴ്ചക്കാരനായിരുന്നു എല്ലിയട്ട് സട്ടില്‍. ടെറി ഷിയാവോ എന്ന സ്ത്രീയെ പറ്റി ഇതില്‍ ഒരു പരിപാടി വന്നു. അവള്‍ ‘കോമാ’ യിലായിരുന്നു. ഭക്ഷണവും മറ്റും ടൂബ് വഴിയാണ് അവള്‍ക്ക് നല്‍കിയിരുന്നത്. അവളുടെ ഭര്‍ത്താവാകട്ടെ ട്യൂബ് വഴിയുള്ള ഭക്ഷണം നിര്‍ത്തി അവളെ മരണത്തിന് കൊടുക്കുവാനാണ് ആഗ്രഹിച്ചത്. എന്നാല്‍ അവളുടെ കുടുംബാംഗങ്ങള്‍ അവള്‍ ജീവിച്ചിരിക്കണമെന്ന ആഗ്രഹക്കാരും. ഇത് സീന്‍ ഹാന്നിറ്റി ഷോയില്‍ ചര്‍ച്ചാവിഷയമായി. തികഞ്ഞ കത്തോലിക്ക വിശ്വാസിയായ അവതാരിക ദയാവധം, അബോര്‍ഷന്‍ എന്നീ വിഷയങ്ങളില്‍ കത്തോലിക്കാ സഭയുടെ നിലപാട് തുറന്ന്‍ പ്രഖ്യാപിച്ചു. ഇത് എലിയട്ടിനെ ഏറെ ആകര്‍ഷിച്ചു. എന്നാല്‍ നിയമയുദ്ധത്തില്‍ ടെറി ഷിയാവോയുടെ ഭര്‍ത്താവ് ജയിക്കുകയും, അവള്‍ പട്ടിണിമൂലം മരണപ്പെടുകയും ചെയ്തു. ഒരാളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനെക്കുറിച്ച് തനിക്കാലോചിക്കുവാന്‍ പോലും സാദ്ധ്യമല്ലായിരുന്നുവെന്ന്‍ എലിയട്ട് പറയുന്നു. ഈ സമയത്ത് തന്നെയായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അസുഖബാധിതനായത്. അധികം താമസിയാതെ അദ്ദേഹം മരിക്കുകയും ചെയ്തു. സഭയെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട ഒരു സമയമായിരുന്നു. കര്‍ദ്ദിനാള്‍മാര്‍ കൂടി റാറ്റ്സിംഗറിനെ അടുത്ത പാപ്പായായി തിരഞ്ഞെടുത്തത് എലിയട്ടിനെ ആകര്‍ഷിച്ചു. ഈ സംഭവങ്ങളില്‍ ഓരോന്നും ഒന്നെങ്കില്‍ മറ്റൊരു വിധത്തില്‍ ദൈവത്തിലേക്ക് അവനെ അടുപ്പിച്ചു. ഒരു ശനിയാഴ്ച ദിവസം അതായത് ഈസ്റ്ററിന്റെ തലേദിവസം, അന്നാണ് എലിയട്ടിന്റെ ജീവിതം ആകെ മാറിമറിഞ്ഞത്. കമ്പ്യൂട്ടറില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എലിയട്ടിന് ഒരു ഉള്‍വിളി. നാളെ പള്ളിയില്‍ പോകണം. ആ വിളിക്ക് പിന്നിലെ ആള്‍ പരിശുദ്ധാത്മാവാണെന്ന് ഇന്ന് എലിയട്ട് സാക്ഷ്യപ്പെടുത്തുന്നു. പള്ളിയില്‍ പോകുന്ന കാര്യത്തില്‍ അവനു താല്‍പ്പര്യമില്ലായിരുന്നുവെങ്കിലും ആ ഉള്‍വിളി അവഗണിക്കുവാന്‍ എലിയട്ടിന് കഴിഞ്ഞില്ല. അവന്‍ ഫോണ്‍ ബുക്ക്‌ എടുത്ത്‌ പരിശോധിച്ചപ്പോള്‍ അടുത്തുള്ള കത്തോലിക്കാ ദേവാലയം കണ്ടെത്തി. 11.00 മണിയുടെ കുര്‍ബാനക്ക് പോകുവാന്‍ അവന്‍ തീരുമാനിച്ചു. പിറ്റേന്ന് നേരത്തെ തന്നെ പള്ളിയിലെത്തിയ എലിയട്ട് ഏറ്റവും പുറകിലെ സീറ്റില്‍ തന്നെ ഇരിപ്പടമുറപ്പിച്ചു. വിശുദ്ധ കുര്‍ബാന തുടങ്ങുന്നതിനായി കാത്തിരിക്കുമ്പോള്‍ അദൃശനായ ആരോ തന്റെ അരികില്‍ ഉണ്ടെന്ന ഒരു തോന്നല്‍ ഉണ്ടായെന്ന് എലിയട്ട് പറയുന്നു. അത് ദൈവത്തിന്റെ സാന്നിധ്യമാണെന്ന് അവനു മനസ്സിലായി. ഒരു പ്രൊട്ടസ്റ്റന്റ് പശ്ചാത്തലത്തില്‍ നിന്നും വന്നതിലാകണം ദിവ്യകാരുണ്യ സ്വീകരണം അവനു വലിയ കാര്യമേ അല്ലായിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ തന്നെ ഒരു കത്തോലിക്ക വിശ്വാസിയെ പോലെ അവനും പെരുമാറി. ദിവ്യകാരുണ്യസ്വീകരണത്തിനും അവനും നീങ്ങി. ഒരു നിരീശ്വരവാദിയുടെ ദിവ്യകാരുണ്യസ്വീകരണം. പക്ഷേ, ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ മിന്നലേറ്റതുപോലെയാണ് അവന് അനുഭവപ്പെട്ടത്. ശരിക്കും കറണ്ടടിച്ചതുപോലെയുള്ള അനുഭവമായിരിന്നു അതെന്ന്‍ എലിയട്ട് അനുസ്മരിക്കുന്നു. കുര്‍ബാനക്ക് ശേഷം ഡീക്കന്റെ തിരക്കൊഴിയുന്നത് വരെ അവന്‍ കാത്തുനിന്നു. എലിയട്ട് എല്ലാം അദ്ദേഹത്തോട് തുറന്നു പറഞ്ഞു. മുന്‍കാല ജീവിതവും തലേന്ന് രാത്രിയില്‍ ഉണ്ടായ തോന്നലുമുള്‍പ്പെടെ എല്ലാം അവന്‍ പങ്കുവെച്ചു. ‘ഇന്ന് രാവിലെ നീ ഇവിടെ വരണമെന്നത് ദൈവത്തിന്റെ ആഗ്രഹമായിരുന്നു’ എന്നാണ് ഡീക്കണായ ഫ്രാന്‍ പറഞ്ഞത്‌. കൂടാതെ ‘റൈറ്റ്‌ ഓഫ് ക്രിസ്റ്റ്യന്‍ ഇനീഷ്യേഷന്റെ (RCIA) ചുമതലയുള്ള ഒരാളുടെ പേരും അവനു പറഞ്ഞുകൊടുത്തു. കത്തോലിക്കാ സഭയില്‍ ചേരുവാന്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും പങ്കെടുക്കേണ്ട ക്ലാസ്സായിരിന്നു അത്. പിന്നീട് കത്തോലിക്ക വിശ്വാസിയാകാനുള്ള തയ്യാറെടുപ്പ് അവന്‍ ആരംഭിക്കുകയായിരിന്നു. RCIA ക്ലാസ്സ്‌ അടുത്തകാലത്തൊന്നുമില്ലാത്തതിനാല്‍ അതിന്റെ ചുമതല വഹിക്കുന്ന ആള്‍ ഒരു പുസ്തകവും നല്‍കി എലിയട്ടിനെ പറഞ്ഞയച്ചു. ഒരാഴ്ചക്കുള്ളില്‍ തന്നെ അവന്‍ ആ പുസ്തകം വായിച്ചു തീര്‍ത്തു. രണ്ടാഴ്ചകള്‍ക്ക് ശേഷം ക്ലാസ്സ്‌ ആരംഭിച്ചു. ക്ലാസ്സിന്റെ ഭാഗമായി നിത്യവും പള്ളിയില്‍ പോകേണ്ടി വരുമെന്ന് അവനു മനസ്സിലായി. എന്നാല്‍ മെത്തഡിസ്റ്റ് സഭ ഉപേക്ഷിക്കണമെന്ന കാര്യവും തന്റെ തീരുമാനത്തെ മാതാപിതാക്കള്‍ എങ്ങിനെ സ്വീകരിക്കുമേന്നോര്‍ത്തും അവന്‍ ആകുലപ്പെട്ടു. ഒരു ദിവസം അമ്മ അവനെ വിളിച്ചപ്പോള്‍ എല്ലാകാര്യങ്ങളും അവന്‍ തുറന്നു പറഞ്ഞു. കത്തോലിക്കാ വിശ്വാസത്തിലേക്ക്‌ മാറുവാന്‍ തീരുമാനിച്ച സാഹചര്യങ്ങളും അവന്‍ വിശദീകരിച്ചു. എന്നാല്‍ അമ്മ തന്റെ മകന്‍ പള്ളിയില്‍ പോകാന്‍ തുടങ്ങിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഇത് അവനു കൂടുതല്‍ ഉത്തേജനം പകരുകയാണ് ചെയ്തത്. RCIA ക്ലാസ്സുകള്‍ വേനല്‍ക്കാലം മുഴുവന്‍ നീണ്ടു നിന്നു. അതിനാല്‍ സഭമാറണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനും പ്രാര്‍ത്ഥിക്കുവാനും എലിയട്ടിന് ധാരാളം സമയം ലഭിച്ചു. ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി അവന്‍ ദിവസവും പ്രാര്‍ത്ഥിച്ചു. ദേവാലയത്തില്‍ വെച്ച് അവന്‍ കണ്ടുമുട്ടിയവരെല്ലാവരും തന്നെ തീക്ഷ്ണതയുള്ളവരും നല്ല സഹകരണമനോഭാവമുള്ളവരുമായിരുന്നു. പ്രാര്‍ത്ഥനകളിലൂടെയും പുസ്തകങ്ങളിലൂടെയും അവന്‍ ഒരുകാര്യം ഉറപ്പിച്ചു. കത്തോലിക്ക സഭയാണ് ക്രിസ്തു സ്ഥാപിച്ച ഏകസഭ. അങ്ങനെ അവന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. നമ്മള്‍ കേട്ടിരിക്കുന്ന ഭൂരിഭാഗം പരിവര്‍ത്തന കഥകളും ഇവിടെ അവസാനിക്കുകയാണ് പതിവ്‌. എന്നാല്‍ എല്ലിയട്ട് സട്ടിലിന്റെ കഥ ഇവിടെ തുടങ്ങുകയാണ് ചെയ്തത്. 2005 ഒക്ടോബര്‍ 9ന് അലബാമയിലെ ടുസ്കാലൂസായിലെ ഹോളി സ്പിരിറ്റ്‌ കത്തോലിക്കാ ഇടവകാംഗമായി. 2006 ഏപ്രിലില്‍ കത്തോലിക്ക സംഘടനയായ നൈറ്റ്‌ ഓഫ് കൊളംബസ്സില്‍ അവന്‍ അംഗത്വം എടുത്തു.ദൈവത്തെ കൂടുതല്‍ അറിയുവാനായി അവന്‍ EWTN-ന്റെ പരിപാടികള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ക്രമേണ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും നിലപാടുകളും അവനു ആഴത്തില്‍ ബോധ്യപ്പെട്ടു. എലിയട്ട് കത്തോലിക്ക വിശ്വാസത്തിന്റെ തീജ്ജ്വാലയായി മാറി. കുറച്ചുകാലങ്ങള്‍ക്ക്‌ ശേഷം കൃത്യമായി പറഞ്ഞാല്‍ ഒരുവര്‍ഷത്തിനു ശേഷം ‘വിശ്വസിക്കുന്ന സത്യത്തെ എന്തുകണ്ട് പ്രഘോഷിച്ചു കൂടാ?' എന്ന ചിന്ത അവനില്‍ ഉദിക്കുകയായിരിന്നു. അധികം വൈകാതെ അദ്ദേഹം ജപ്പാനിലേക്ക് കുടിയേറി. ഒരു കത്തോലിക്കനായി ജപ്പാനില്‍ ജീവിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. 0.4 ശതമാനം മാത്രമാണ് ജപ്പാനിലെ കത്തോലിക്കര്‍. എന്നാല്‍ ഇന്ന് തന്റെ കത്തോലിക്ക വിശ്വാസം പ്രഘോഷിച്ചുകൊണ്ട് ജപ്പാന്‍ ജനതയെ വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ പരിശ്രമം നടത്തുകയാണ് എലിയട്ട്.
Image: /content_image/Mirror/Mirror-2017-10-28-16:44:36.jpg
Keywords: നിരീശ്വ