Content | കണ്ണൂര്‍: കോട്ടയം അതിരൂപത മലബാര്‍ റീജണല്‍ വിശ്വാസ പരിശീലകരുടെ ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സംഗമം ഫിഡേം കണ്‍വെന്റ്‌സ് ഡിസംബര്‍ രണ്ടിന് ചങ്ങലേരി ഫൊറോനയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടക്കും. സംഗമത്തില്‍ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു കാറ്റകിസം ഡയറക്ടര്‍ ഫാ. ജിമ്മി പൂച്ചക്കാട്ട് നയിക്കുന്ന സെമിനാറും നടക്കും.
സംഗമത്തോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തികരിച്ചവരെയും വിശ്വാസ പരിശീലക ദമ്പതിമാരെയും ആദരിക്കും. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലക്കാട് മേഖലയില്‍ നടത്തപ്പെടുന്ന ഈ സംഗമത്തില്‍ ഫൊറോന വികാരി ഫാ. ജോസ് കന്നുവെട്ടിയേലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
|