Contents

Displaying 5971-5980 of 25119 results.
Content: 6275
Category: 18
Sub Category:
Heading: മാധ്യമങ്ങളിലെ ശരി തെറ്റുകള്‍ തിരിച്ചറിയാനുള്ള വിവേചനം സ്ത്രീസമൂഹത്തിനുണ്ടാവണം: ബിഷപ്പ് ജോസഫ്‌ കാരിക്കശേരി
Content: കൊച്ചി: മാധ്യമങ്ങളിലെ ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനം സ്ത്രീസമൂഹത്തിനുണ്ടാവണമെന്നു കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോസഫ്‌ കാരിക്കശേരി. കമ്മീഷന്‍ ജനറല്‍ ബോഡി യോഗം കൊച്ചി പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംതലമുറയ്ക്കു വഴിവിളക്കാകാന്‍ ഓരോ സ്ത്രീയ്ക്കും സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കമ്മീഷന്‍ സെക്രട്ടറി ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. സിബിസിഐ കമ്മീഷന്‍ സെക്രട്ടറി സിസ്റ്റര്‍ റ്റെലിഷ നടുകുടിയില്‍ മുഖ്യപ്രഭാഷണം നടത്തി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, വിമന്‍സ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ഡോ. ജിബി ഗീവര്‍ഗിസ്, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, ട്രഷറര്‍ അല്‍ഫോന്‍സ, ആനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സിബിസിഐ വിമന്‍സ് കമ്മീഷന്‍ അവാര്‍ഡ് ജേതാക്കളായ ഡോ. റോസക്കുട്ടി ഏബ്രഹാം, ജെയിന്‍ ആന്‍സില്‍, രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ എന്നിവരെ ആദരിച്ചു.
Image: /content_image/India/India-2017-10-25-05:45:34.jpg
Keywords: കാരിക്ക
Content: 6276
Category: 1
Sub Category:
Heading: ആവശ്യക്കാര്‍ക്കു നല്‍കാതെ ധനം സ്വരൂപിക്കുന്നവര്‍ വിഗ്രഹാരാധകരാണെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആവശ്യക്കാര്‍ക്കു നല്‍കാതെ ധനം സ്വരൂപിക്കുന്നവര്‍ വിഗ്രഹാരാധകര്‍ തന്നെയാണെന്നു ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ 23 തിങ്കളാഴ്ച സാന്താ മാര്‍ത്തയിലെ കപ്പേളയിലര്‍പ്പിച്ച പ്രഭാത ബലിമധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ധനമെന്ന വിഗ്രഹത്തെ ആരാധിക്കരുതെന്നും പാപ്പ പറഞ്ഞു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള ഭോഷനായ ധനികന്‍റെ ഉപമയെ ആസ്പദമാക്കിയാണ് പാപ്പ വചനസന്ദേശം നല്‍കിയത്. ധനവാന്‍റെ ദൈവം അവന്‍റെ സമ്പത്തായിരുന്നു. നല്ല വിളവു ലഭിച്ചിട്ടും അത്യാഗ്രഹം അവസാനിക്കാതെ, വലിയ അറപ്പുരകള്‍ നിര്‍മിക്കുകയായിരുന്നു അയാള്‍. ഈ സാഹചര്യത്തില്‍ ദൈവം അയാളുടെ ധനത്തോടുള്ള ആഗ്രഹത്തെ നിയന്ത്രിക്കുകയാണ്. തനിക്കുവേണ്ടിത്തന്നെ സമ്പാദിക്കുന്നവന്‍ അതിനെ ശാശ്വതമാക്കുന്നില്ല എന്നാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ഇന്നും ഇതു യാഥാര്‍ഥ്യമാണ്. അനേകര്‍ ഇന്നും സമ്പത്തിനെ ആരാധിച്ചുകൊണ്ടു ജീവിക്കുന്നു. അത് ജീവിതത്തിനു അര്‍ഥം നല്‍കുന്നില്ല. തനിക്കുവേണ്ടിത്തന്നെ നിക്ഷേപങ്ങളുണ്ടാക്കുന്നവര്‍, ദൈവത്തോടുകൂടി സമ്പത്തുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയുന്നില്ല. ധനത്തിന്‍റെ അടിമയായിരിക്കുന്നവര്‍ക്കുമുമ്പില്‍, വിശപ്പനുഭവിക്കുന്ന കുഞ്ഞുങ്ങള്‍, മരുന്നു വാങ്ങാനോ, പഠിക്കാനോ കഴിയാത്ത കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുകയാണ്. ആവശ്യക്കാര്‍ക്കു കൊടുക്കാതെ ധനം സ്വരൂപിക്കുന്നവര്‍ വിഗ്രഹാരാധകര്‍ തന്നെയാണ്. അവര്‍ ആരാധിക്കുന്ന ധനത്തിനു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ജീവിതങ്ങള്‍ അനേകരാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. സമ്പത്തെന്ന വിഗ്രഹാരാധനയില്‍ മനുഷ്യര്‍ ബലിയര്‍പ്പിക്കപ്പെടുന്നു. ഈ വിഗ്രഹാരാധന അനേകരെ പട്ടിണിയിലാക്കുന്നു. അഭയാര്‍ഥി ക്യാമ്പില്‍ ദുരിതമേറിയ ജീവിതം നയിക്കുന്ന എട്ടുലക്ഷം രോഹിങ്ക്യകളുടെയിടയില്‍ രണ്ടുലക്ഷം കുഞ്ഞുങ്ങളാണ് ഭക്ഷണമില്ലാതെ, പോഷണമില്ലാതെ കഴിയുന്നത്. സമ്പത്തെന്ന അത്യാഗ്രഹത്തില്‍ നിന്നു മനുഷ്യന്‍ മോചിക്കപ്പെടേണ്ടതിന് ശക്തമായി പ്രാര്‍ത്ഥിക്കുക എന്ന ആഹ്വാനം നല്‍കിയാണ് ഫ്രാന്‍സിസ് പാപ്പ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്
Image: /content_image/News/News-2017-10-25-06:20:31.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 6277
Category: 1
Sub Category:
Heading: യൂറോപ്പില്‍ നടക്കുന്ന അധിനിവേശത്തിന് മുന്നറിയിപ്പുമായി കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
Content: വാര്‍സോ: രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരേയും, ഉന്നത ജീവിത സാഹചര്യങ്ങള്‍ക്ക് വേണ്ടി കുടിയേറി പാര്‍ക്കുന്നവരേയും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള അവകാശം എല്ലാ രാഷ്ട്രങ്ങള്‍ക്കുമുണ്ടെന്ന് വത്തിക്കാനിലെ ആരാധനക്രമ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇക്കഴിഞ്ഞ ഞായറാഴ്ച പോളണ്ടില്‍ വെച്ച് നടന്ന യൂറോപ്പ ക്രിസ്റ്റി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ ക്രിസ്തീയ വേരുകളെ മറന്നുകൊണ്ട് ഇപ്പോള്‍ ഒരു സ്വതന്ത്ര കമ്പോളമായി മാറിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ചില തല്‍പ്പരകക്ഷികള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ പുനരധിവാസ നയങ്ങള്‍ നിഷേധിക്കുവാനുള്ള അവകാശം ഓരോ രാഷ്ട്രത്തിനുമുണ്ട്. എല്ലാ കുടിയേറ്റക്കാരും മനുഷ്യജീവികളും ബഹുമാനിക്കപ്പെടേണ്ടവരുമാണ്, എന്നാല്‍ വ്യത്യസ്ത സംസ്കാരത്തിലും മതത്തിലുമുള്ള കുടിയേറ്റക്കാര്‍ രാഷ്ട്രത്തിന്റെ പുരോഗതിക്ക് ദോഷം ചെയ്യുമെന്നും ആഫ്രിക്കയിലെ ഗിനിയ സ്വദേശിയായ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. സ്വന്തം നാടുവിടേണ്ടി വരുന്ന അഭയാര്‍ത്ഥികളേയും, കുടിയേറിപ്പാര്‍ക്കുന്ന രാജ്യത്തിന്‍റെ സംസ്കാരം സ്വീകരിക്കാതെ സാമ്പത്തിക ഉന്നതി മാത്രം മുന്നില്‍കാണുന്ന കുടിയേറ്റക്കാരേയും വേര്‍തിരിക്കുന്നതിനുള്ള രാഷ്ട്രത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യേണ്ട കാര്യം ലോകനേതാക്കള്‍ക്കില്ലെന്ന കാര്യം കര്‍ദ്ദിനാള്‍ ചൂണ്ടിക്കാണിച്ചു. രാജ്യങ്ങളുടെ ഭൂപ്രകൃതിയനുസരിച്ചുള്ള അതിരുകളേയും സംസ്കാരങ്ങളേയും ഇല്ലാതാക്കിക്കൊണ്ട് സ്വതന്ത്ര വ്യക്തിമഹാത്മവാദത്തിന്റെ ഫലമായി ഉണ്ടാകുവാന്‍ പോകുന്ന മുന്നേറ്റത്തില്‍ ഉല്‍പ്പാദനത്തിനും ഉപഭോഗത്തിനും മാത്രമായിരിക്കും പ്രസക്തി. മതനിരപേക്ഷതയെന്ന ഭീഷണിയെക്കുറിച്ചും കര്‍ദ്ദിനാള്‍ തന്റെ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി. “ദൈവം മരിച്ചു, നമ്മള്‍ അവനെ കൊന്നു” എന്ന ഫ്രെഡറിക്ക് നീഷേയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് യൂറോപ്പ് ഒരു സാംസ്കാരിക അപചയത്തിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ പതനം ചില രാഷ്ട്രങ്ങള്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും സമ്മാനിച്ചുകൊണ്ട് പുതിയൊരു യുഗം യൂറോപ്പില്‍ ആരംഭിച്ചുവെങ്കിലും, അവിശ്വാസത്തിലേക്കും നിഷേധാത്മകതയിലേക്കുമാണ് ഇപ്പോള്‍ യൂറോപ്പ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-10-25-07:51:19.jpg
Keywords: യൂറോ
Content: 6278
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുമായി സൗഹാർദ്ദം സ്ഥാപിക്കുവാൻ ഫിലിപ്പീൻസ് പ്രസിഡന്‍റ്
Content: മനില: മയക്കുമരുന്നു വേട്ടയുടെ പേരില്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായി രംഗത്തു വന്ന കത്തോലിക്ക സഭയുമായി സൗഹാർദ്ദം സ്ഥാപിക്കുവാൻ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ ശ്രമം. ഇതിനെ ശരിവെച്ചുകൊണ്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസം ശ്രദ്ധേയമായ പ്രസ്താവന നടത്തിയത്. കത്തോലിക്ക വൈദികരുമായി ഒരു വർഷത്തോളം നടത്തിയ സമ്പർക്കത്തിൽ നിന്നും സഭയുമായി സൗഹാർദം സ്ഥാപിക്കാൻ തീരുമാനിച്ചതായി റോഡ്രിഗോ വെളിപ്പെടുത്തി. കഴിഞ്ഞ 18നു അന്തരിച്ച സെബു അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിഡാലിന് അന്തിമോപചാരം അർപ്പിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. സെബുവിലെ ജനതയെ ആത്മീയമായി നയിച്ച കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ സ്തുത്യർഹ സേവനമാണ് നടത്തിയതെന്നും പ്രസിഡന്റ് പറഞ്ഞു. 2015-ല്‍ ഫിലിപ്പീന്‍സില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയപ്പോള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തില്‍ അകപ്പെട്ട ആളായിരിന്നു റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. രാജ്യത്തെ പ്രസിഡന്റിനോടുള്ള വിയോജിപ്പ് പലപ്പോഴും സഭ പരസ്യമായി തുറന്നു പറഞ്ഞിട്ടുണ്ട്. മയക്കുമരുന്നു വേട്ടയുടെ പേരില്‍ ആളുകളെ കൊന്നു തള്ളുന്ന ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാൽ ഡ്യൂട്ടേര്‍ട്ടു വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും സഭാംഗങ്ങളെന്ന നിലയിൽ പ്രസിഡന്റിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അന്തരിച്ച കർദ്ദിനാൾ റിക്കാര്‍ഡോ നേരത്തെ ആഹ്വാനം ചെയ്തിരിന്നു. പ്രഥമ പൗരൻ എന്ന നിലയിൽ അദ്ദേഹത്തെ അംഗീകരിച്ച് സഹകരിക്കുകയാണ് വേണ്ടതെന്ന് ഫെബ്രുവരിയിൽ കർദ്ദിനാൾ വിശ്വാസികളോട് ആവശ്യപ്പെട്ടിരിന്നു. കത്തോലിക്കരെന്ന നിലയിൽ ദൈവം നൽകിയ ജീവിതത്തെ സ്നേഹിക്കണമെന്നും സഭയും ഭരണകൂടവും യോജിച്ചു പോകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. അതേസമയം പ്രസിഡന്‍റിന്റെ പുതിയ പ്രസ്താവനയോട് സഭാധികാരികൾ പ്രതികരിച്ചിട്ടില്ല.
Image: /content_image/News/News-2017-10-25-09:45:17.jpg
Keywords: ഫിലി, റോഡ്രി
Content: 6279
Category: 1
Sub Category:
Heading: അഭിഷേകാഗ്നിയുടെ പ്രഭയില്‍ മാഞ്ചസ്റ്റര്‍
Content: മാഞ്ചസ്റ്റര്‍: ആയിരങ്ങൾക്ക് ശക്തമായ ആത്മീയാനുഭവം സമ്മാനിച്ചുകൊണ്ട് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ മാഞ്ചസ്റ്റര്‍ ഷെറിഡന്‍ സ്യൂട്ടില്‍ നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ലോകപ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച ഏകദിന കണ്‍വെന്‍ഷന്‍ ആയിരങ്ങള്‍ക്ക് പുത്തന്‍ ഉണർവാണ് പ്രദാനം ചെയ്തത്. പിതാവായ ദൈവത്തിന്റെ മക്കളാണ് നാം എല്ലാവരും എന്ന ചിന്തയില്‍, ദൈവത്തിന്റെ മക്കള്‍ക്ക് ചേരുന്ന രീതിയില്‍ ജീവിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പിതാവായ ദൈവത്തിന്റെ പക്കല്‍ ഈശോയും പരിശുദ്ധാത്മാവും എപ്പോഴും നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നുവെന്നും മാലാഖമാരുടെ സംരക്ഷണത്തിലാണ് ദൈവമക്കളായ നാമെല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ റീജിയണിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് രാവിലെ 9 മണിയോടെ കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. റീജിയണ്‍ ഡയറക്ടര്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കിയ കണ്‍വെന്‍ഷന്‍ വേദിയില്‍ റവ. ഫാ. സാംസണ്‍ കോട്ടൂരും ദൈവവചനം പങ്കുവെച്ചു. പതിവുപോലെ ജപമാല, ആരാധനാഗീതങ്ങള്‍, ബൈബിള്‍, പ്രഭാഷണങ്ങള്‍, വി. കുര്‍ബന, ദിവ്യകാരുണ്യ പ്രദക്ഷിണത്തോടൊപ്പമുള്ള ആരാധന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നവ ചൈതന്യം പകര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായ വി. ബലിയില്‍ റീജിയണ് അകത്തും പുറത്തുനിന്നുമായി നിരവധി വൈദികര്‍ സഹകാര്‍മ്മികരായി. മര്‍ത്തായെപ്പോലെ തിടുക്കം കാണിച്ച് ഓടിനടക്കുമ്പോഴല്ല, മറിയത്തെപ്പോലെ ഈശോയുടെ അടുത്തിരുന്ന് തിരുവചനം ശ്രവിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ഈശോയുടെ അടുത്തിരുന്ന് വചനം ശ്രവിച്ച മറിയത്തിന് ഉണ്ടായിരുന്ന ആഴമായ വിശ്വാസമാണ് ഈശോ ലാസറിനെ ഉയിര്‍പ്പിക്കാന്‍ പ്രധാന കാരണമായത്. നമ്മുടെ ഭവനങ്ങളിലും ജീവിതത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈശോയുടെ തിരുവചനം കേള്‍ക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ റീജിയണൽ കൺവെൻഷനു തുടക്കമായത്. ഇന്ന് നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ കൺവെൻഷൻ നടക്കുന്നുണ്ട്. നാളെ ബര്‍മിംഹാം ന്യു ബിന്‍ഗ്ലി ഹോള്‍, 27നു ബോണ്മൗത്ത് ലൈഫ് സെന്റര്‍, 28നു കാര്‍ഡിഫ് കോര്‍പസ് ക്രിസ്റ്റി ആര്‍.സി. ഹൈസ്‌കൂള്‍, 29നു ലണ്ടണിലെ ഹെന്‍ഡന്‍ അലൈന്‍സ് പാര്‍ക്ക് എന്നിവടങ്ങളില്‍ കണ്‍വെന്‍ഷന്‍ നടക്കും.
Image: /content_image/News/News-2017-10-25-11:09:34.jpg
Keywords: മാഞ്ച
Content: 6280
Category: 1
Sub Category:
Heading: ബോള്‍ഷേവിക് വിപ്ലവത്തിലെ രക്തസാക്ഷികളുടെ സ്മരണയിൽ റഷ്യയിലെ ക്രൈസ്തവ സമൂഹം
Content: മോസ്‌ക്കോ: റഷ്യയിലെ ബോള്‍ഷേവിക് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം അടുത്തിരിക്കേ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ വഴി ജീവത്യാഗം ചെയ്ത തങ്ങളുടെ പൂര്‍വ്വികരുടെ സ്മരണയില്‍ രാജ്യത്തെ ക്രൈസ്തവ സമൂഹം. റഷ്യയില്‍ നിന്നും മതം തുടച്ചുനീക്കപ്പെടുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കൈകളിലായിരിക്കും റഷ്യ എത്തിച്ചേരുകയെന്നു വിപ്ലവത്തിനു വളരെ കാലം മുന്‍പ് തന്നെ വിഖ്യാത എഴുത്തുകാരനായ ഫിയോഡോര്‍ ദോസ്തോവ്സ്കി കുറിച്ചിരിന്നു. ഭൗതീകതയുടേയും, നിരീശ്വരവാദത്തിന്റേയും അപ്പസ്തോലന്‍മാര്‍ നവോത്ഥാനത്തിന്റെ മറവില്‍ ഇരുണ്ടകാലവും ഭീതിയുമാണ് ജനങ്ങള്‍ക്കായി കരുതിരിക്കുന്നതെന്നും അദ്ദേഹം എഴുതിയിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ടാണ് 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്‍മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ ശ്രമം ആരംഭിച്ചത്. റഷ്യന്‍ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന വ്ലാഡിമിര്‍ ലെനിന്‍ തീര്‍ത്തും ക്രിസ്തുമത വിരോധിയായിരുന്നു. സ്വര്‍ഗ്ഗീയരാജ്യമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന സാര്‍ ചക്രവര്‍ത്തിമാരുടെ പ്രതിനിധികളായിട്ടായിരുന്നു ക്രൈസ്തവ പുരോഹിതരെ ലെനിന്‍ കണ്ടിരുന്നത്. അനേകം ക്രൈസ്തവര്‍ ഇക്കാലയളവില്‍ ദാരുണ മരണത്തിന് ഇരയായി. ഹൃദയഭേദകമായ സഹനങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ പ്രാര്‍ത്ഥനയും വിശ്വാസവുമുപേക്ഷിച്ചുവെങ്കില്‍ പോലും വിശ്വാസത്തില്‍ ഉറച്ചുനിന്നു മരണം വരിച്ചതും ആയിരങ്ങളാണ്. ഉപവാസവും, ജപമാലയുമൊക്കെയായി അനേകായിരങ്ങളാണ് തൊഴില്‍ ക്യാമ്പുകളിലും തടവറകളിലും കഴിഞ്ഞത്. തിരുവോസ്തി ഒരു തീപ്പെട്ടിയില്‍ ഒളിപ്പിച്ച്, പഴയ ഒരു കപ്പ് കാസയായി ഉപയോഗിച്ച കാര്യം ബെലാറൂസിലെ കര്‍ദ്ദിനാളായിരുന്ന കാസിമിയേഴ്സ് വിപ്ലവത്തെ കുറിച്ചുള്ള ഒരു വിവരണത്തില്‍ കുറിച്ചിരിന്നു. മതനിരപേക്ഷ സാഹിത്യത്തിനും രചനകള്‍ക്കും കൂടുതല്‍ പ്രചാരം ലഭിച്ചുവെങ്കിലും, വിശ്വാസ സാക്ഷ്യങ്ങളേയും, രക്തസാക്ഷികളേയും പ്രമേയമാക്കികൊണ്ടുള്ള രചനകളും അക്കാലത്ത് റഷ്യയിലും ആഗോളതലത്തിലും സ്വീകരിക്കപ്പെട്ടിരുന്നു. പിന്‍വാങ്ങിക്കൊണ്ടിരുന്ന ദൈവവിശ്വാസത്തിന്റെ പ്രതിഫലനങ്ങളെന്ന നിലയില്‍ മഹത്തായ ക്രിസ്ത്യന്‍ സാഹിത്യരചനകളും സോവിയറ്റ് അടിച്ചമര്‍ത്തലിന്റെ കാലത്തുണ്ടായി. ഇവയില്‍ നിന്നും അക്കാലത്ത് തടവറകളിലും തൊഴില്‍ ക്യാമ്പുകളിലുമായി ക്രിസ്ത്യാനികള്‍ നേരിട്ട ക്രൂരതകള്‍ കഠിനമായിരിന്നു. തൊഴില്‍ ക്യാമ്പുകളുടെ ഭിത്തികളില്‍ ഓരോരുത്തരും തങ്ങളുടെ പേരെഴുതിവെച്ചും,മരിക്കുമ്പോള്‍ മറ്റുള്ളവര്‍ അവരുടെ പേരിനൊപ്പം മറ്റ് വിവരങ്ങളും ഒരു കുരിശും വരച്ചുചേര്‍ക്കുമായിരിന്നുവെന്ന് അക്കാലത്തെ ഭീകരതയെക്കുറിച്ച് പോളണ്ട്കാരനായ ഗുസ്താവ് ഹെര്‍ലിംഗ് ഗ്രൂഡ്സിന്‍സ്കി എഴുതിയ ഓര്‍മ്മക്കുറിപ്പുകളില്‍ വിവരിച്ചിരിന്നു. ക്രൈസ്തവരെ സംബന്ധിച്ചു അന്നത്തെ സഹനങ്ങള്‍ നിരവധിയായിരിന്നുവെങ്കിലും ഇതിന്റെ ഫലമെന്നോണം വിശ്വാസസാക്ഷ്യത്തില്‍ ഇന്നു റഷ്യ ഏറെ മുന്നിലാണ്. അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം റഷ്യയിലെ നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. 2014-ല്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തരാണെന്ന് കരുതുന്നവരുടെ എണ്ണം 26 ശതമാനമായിരുന്നുവെങ്കില്‍ 2017-ആയപ്പോഴേക്കും ഇത് 13 ശതമാനായി കുറഞ്ഞുവെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. പൗരോഹിത്യ ദൈവവിളി സ്വീകരിച്ചുകൊണ്ട് സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് റഷ്യ കുറിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-10-25-13:15:40.jpg
Keywords: റഷ്യ
Content: 6281
Category: 1
Sub Category:
Heading: മാര്‍പാപ്പ ബഹിരാകാശ നിലയത്തിലെ അന്തേവാസികളുമായി ഇന്ന് സംസാരിക്കും
Content: വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് അന്തേവാസികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു ഫോണില്‍ സംസാരിക്കും. നാസായുടെ സഹായത്തോടെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണു ഇതിനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയത്. ഭൂമിയില്‍ 220 മൈല്‍ ദൂരെയായി സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മൂന്നു അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഉള്‍പ്പടെ ആറു ബഹിരാകാശ യാത്രികരാണ് ഉള്ളത്. ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് ഒരു മാര്‍പാപ്പ ബഹിരാകാശ സഞ്ചാരികളുമായി സംസാരിക്കുന്നത്. 2011 ൽ ബെനഡിക്ട് പതിനാറാമൻ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തെ സാറ്റലൈറ്റ് ലിങ്ക് വഴി വിളിക്കുകയും 12 ബഹിരാകാശ സഞ്ചാരികളോടുമായി 20 മിനിറ്റ് നേരം സംസാരിക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2017-10-26-05:07:57.jpg
Keywords: ബഹിരാ
Content: 6282
Category: 18
Sub Category:
Heading: മറയൂരില്‍ വൈദികനെ മയക്കിക്കിടത്തി വന്‍മോഷണം
Content: മറയൂര്‍: വിജയപുരം രൂപതയുടെ മറയൂര്‍ സെന്റ് മേരീസ് കത്തോലിക്ക പള്ളി വികാരിയ്ക്ക് രാത്രി ഭക്ഷണത്തില്‍ മയക്കുമരുന്നു നല്‍കി വന്‍കവര്‍ച്ച. ഫാ. ഫ്രാന്‍സിസ് നെടുംപറമ്പിനെ മയക്കിയാണ് ഒന്നരലക്ഷം രൂപയും ഒരുലക്ഷം രൂപ വിലമതിക്കുന്ന കാമറയും ലാപ്പ്ടോപ്പും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തത്. വൈദികന്റെ പരിചയക്കാരനായ ബംഗളൂരു സ്വദേശി ഹേമന്ദ്, ഇയാളോടൊപ്പം എത്തിയ സുദേവ് എന്നിവരാണ് മോഷണം നടത്തിയത്. പള്ളിമുറിയില്‍ അവശനിലയില്‍ കണ്ട വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറന്പിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറയൂര്‍ പള്ളിയിലേക്ക് സ്ഥലംമാറി എത്തുന്നതിനുമുന്‍പ് ഫാ. ഫ്രാന്‍സിസ് ബംഗളുരുവിലെ സെന്റ് ജോസഫ് മെഡിക്കല്‍ കോളജില്‍ ചാപ്ലിനായി സേവനം ചെയ്തിരുന്നു. ഇവിടെവച്ചാണ് ഹേമന്ദിനെ പരിചയപ്പെടുന്നത്. സിംഗപ്പൂരില്‍നിന്ന് എംബിബിഎസ് പഠനം നടത്തിയെന്നും എംഡി പഠിക്കുന്നതിനായാണ് ബംഗളുരുവില്‍ എത്തിയതെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്. പിന്നീട് മറയൂരിലേക്ക് സ്ഥലം മാറിയപ്പോഴും ഫോണിലുടെ ഫാ. ഫ്രാന്‍സിസുമായി ബന്ധപ്പെടുകയും പരിചയം നിലനിര്‍ത്തുകയും ചെയ്തിരുന്നു. 24നു പുലര്‍ച്ചെ ഹേമന്ദും സുഹൃത്തായ സുദേവും ഉദുമലപേട്ട മൂന്നാര്‍ കെഎസ്ആര്‍ടിസി ബസില്‍ മറയൂര്‍ പള്ളിയിലെത്തി. പരിചയക്കാരനായതിനാല്‍ പള്ളിയിലെ അതിഥിമന്ദിരത്തില്‍ താമസിപ്പിച്ചു. അടുത്തദിവസം മറയൂര്‍ മേഖലയില്‍ ചുറ്റി സഞ്ചരിച്ചശേഷം വൈകുന്നേരം പള്ളിയില്‍ മടങ്ങിയെത്തിയ ഹേമന്ദ് രാത്രിഭക്ഷണം തങ്ങള്‍ തയാറാക്കാമെന്നു പറഞ്ഞു. ചപ്പാത്തിയും വെജിറ്റബിളും പാകം ചെയ്ത് ഫാ. ഫ്രാന്‍സിസിനു നല്‍കി. ഭക്ഷണം കഴിച്ച് കുറച്ചു സമയത്തിനൂള്ളില്‍തന്നെ വൈദികന്‍ മയക്കത്തിലായി. പിന്നീടാണ് കവര്‍ച്ച നടത്തിയത്. പള്ളിവക സ്ഥലത്തുള്ള കരിമ്പ്കൃഷിയിലെ ശര്‍ക്കര വിറ്റ് ലഭിച്ച ഒന്നരലക്ഷം രൂപയാണ് മുറിയില്‍ സൂക്ഷിച്ചിരുന്നത്. ഈ പണവും മൊബൈല്‍ ഫോണും കാമറയുമാണ് തട്ടിയെടുത്തത്. ഇടവകാംഗങ്ങള്‍ ഇന്നലെ രാവിലെ കുര്‍ബാനക്കെത്തിയപ്പോഴാണ് ഫാ. ഫ്രാന്‍സിസിനെ അവശനിലയില്‍ കണ്ടത്. മുറി പരിശോധിച്ചപ്പോഴാണ് ഹേമന്ദിനേയും സുദേവിനെയും കാണാനില്ലെന്നും മോഷണം നടന്ന വിവരവും അറിയുന്നത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മോഷ്‌ടാക്കള്‍ രാത്രി പള്ളിയിലേക്ക്‌ നടന്നു വന്നതും മോഷണ വസ്‌തുക്കളുമായി തിരികെ ബസ്‌ സ്‌റ്റാന്‍ഡിലേക്കു നടന്നുപോകുന്നതും സി.സി.ടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌.
Image: /content_image/India/India-2017-10-26-05:33:12.jpg
Keywords: മോഷ
Content: 6283
Category: 18
Sub Category:
Heading: മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകം നവംബര്‍ 22ന്
Content: ഇരിങ്ങാലക്കുട: തമിഴ്‌നാട്ടിലെ ഹൊസൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകം നവംബര്‍ 22 ന് നടക്കും. ചെന്നൈയിലെ നൂത്തന്‍ചേരി സെന്റ് ആന്റണീസ് കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണ് മെത്രാഭിഷേക ചടങ്ങുകള്‍. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങുകള്‍ക്കു മുഖ്യ കാര്‍മികത്വം വഹിക്കും. തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ബിഷപ് ജോസഫ് പാംബ്ലാനിയുടെ മെത്രാഭിഷേകം നവംബര്‍ 8 നും കൂരിയ മെത്രാനായി നിയമിതനായ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിന്റേത് 12 നും തൃശൂര്‍ സഹായമെത്രാനായ ടോണി നീലങ്കാവിലിന്റേത് 18നും നടക്കും. ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ജനുവരി ഏഴിനു നടക്കും.
Image: /content_image/India/India-2017-10-26-05:54:41.jpg
Keywords: പൊഴോലി, സീറോ
Content: 6284
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സി‍ലുകളുടെ സുവര്‍ണ ജൂബിലി ആഘോഷം 28ന്
Content: കോട്ടയം: ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സി‍ലുകളുടെ സുവര്‍ണ ജൂബിലി ആഘോഷം 28ന് നടക്കും. മാര്‍ മാത്യു കാവുകാട്ട് 1967 സെപ്റ്റംബര്‍ 14നാണു പാസ്റ്ററല്‍ കൗണ്‍സില്‍ ആരംഭിച്ചത്. പ്രഥമ 70 അംഗ കൗണ്‍സിലില്‍ 44 പേര്‍ അല്മായരായിരുന്നു. അസംപ്ഷന്‍ കോളജില്‍ നടക്കുന്ന സുവര്‍ണ ജൂബിലി ആഘോഷം രാവിലെ 10നു ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. "വിശ്വാസികളും സഭാജീവിതവും സുറിയാനി പാരമ്പര്യത്തില്‍" എന്ന പ്രബന്ധം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയിലെ റവ.ഡോ. ബേബി വര്‍ഗീസ് അവതരിപ്പിക്കും. ഡോ. പി.സി. അനിയന്‍കുഞ്ഞ് മോഡറേറ്ററായിരിക്കും. റവ.ഡോ. ജോസ് കൊച്ചുപറന്പില്‍, ഡോ. സിസ്റ്റര്‍ സുമ റോസ് എന്നിവര്‍ പ്രസംഗിക്കും. അജപാലന സമിതികള്‍ സത്യബോധത്തിന്റെ സാക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍ പ്രബന്ധം അവതരിപ്പിക്കും. പ്രഫ. ലീന ജോസ് ടി മോഡറേറ്ററായിരിക്കും. പ്രഫ. ജയിംസ് സെബാസ്റ്റ്യന്‍, പ്രഫ. ജാന്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. അജപാലന രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന പ്രബന്ധം റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് അവതരിപ്പിക്കും. സിസ്റ്റര്‍ സുനിത വാഴയില്‍ മോഡറേറ്ററായിരിക്കും. ദീപിക അസോസിയേറ്റ് എഡിറ്റര്‍ സെര്‍ജി ആന്റണി, ഡോ. ജോളി സഖറിയ എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു ജൂബിലി സംഗമം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ മാര്‍ തോമസ് തറയില്‍, എംജി യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, ഡോ. റോസമ്മ ഫിലിപ്പ്, ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്സിമല്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് കണ്ടങ്കേരി, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു, ആനി തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിമാരെ ആദരിക്കും.
Image: /content_image/India/India-2017-10-26-06:10:36.jpg
Keywords: ചങ്ങനാ