category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഭിഷേകാഗ്നിയുടെ പ്രഭയില്‍ മാഞ്ചസ്റ്റര്‍
Contentമാഞ്ചസ്റ്റര്‍: ആയിരങ്ങൾക്ക് ശക്തമായ ആത്മീയാനുഭവം സമ്മാനിച്ചുകൊണ്ട് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ മാഞ്ചസ്റ്റര്‍ ഷെറിഡന്‍ സ്യൂട്ടില്‍ നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ലോകപ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച ഏകദിന കണ്‍വെന്‍ഷന്‍ ആയിരങ്ങള്‍ക്ക് പുത്തന്‍ ഉണർവാണ് പ്രദാനം ചെയ്തത്. പിതാവായ ദൈവത്തിന്റെ മക്കളാണ് നാം എല്ലാവരും എന്ന ചിന്തയില്‍, ദൈവത്തിന്റെ മക്കള്‍ക്ക് ചേരുന്ന രീതിയില്‍ ജീവിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പിതാവായ ദൈവത്തിന്റെ പക്കല്‍ ഈശോയും പരിശുദ്ധാത്മാവും എപ്പോഴും നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നുവെന്നും മാലാഖമാരുടെ സംരക്ഷണത്തിലാണ് ദൈവമക്കളായ നാമെല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ റീജിയണിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് രാവിലെ 9 മണിയോടെ കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. റീജിയണ്‍ ഡയറക്ടര്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കിയ കണ്‍വെന്‍ഷന്‍ വേദിയില്‍ റവ. ഫാ. സാംസണ്‍ കോട്ടൂരും ദൈവവചനം പങ്കുവെച്ചു. പതിവുപോലെ ജപമാല, ആരാധനാഗീതങ്ങള്‍, ബൈബിള്‍, പ്രഭാഷണങ്ങള്‍, വി. കുര്‍ബന, ദിവ്യകാരുണ്യ പ്രദക്ഷിണത്തോടൊപ്പമുള്ള ആരാധന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നവ ചൈതന്യം പകര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായ വി. ബലിയില്‍ റീജിയണ് അകത്തും പുറത്തുനിന്നുമായി നിരവധി വൈദികര്‍ സഹകാര്‍മ്മികരായി. മര്‍ത്തായെപ്പോലെ തിടുക്കം കാണിച്ച് ഓടിനടക്കുമ്പോഴല്ല, മറിയത്തെപ്പോലെ ഈശോയുടെ അടുത്തിരുന്ന് തിരുവചനം ശ്രവിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ഈശോയുടെ അടുത്തിരുന്ന് വചനം ശ്രവിച്ച മറിയത്തിന് ഉണ്ടായിരുന്ന ആഴമായ വിശ്വാസമാണ് ഈശോ ലാസറിനെ ഉയിര്‍പ്പിക്കാന്‍ പ്രധാന കാരണമായത്. നമ്മുടെ ഭവനങ്ങളിലും ജീവിതത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈശോയുടെ തിരുവചനം കേള്‍ക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ റീജിയണൽ കൺവെൻഷനു തുടക്കമായത്. ഇന്ന് നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ കൺവെൻഷൻ നടക്കുന്നുണ്ട്. നാളെ ബര്‍മിംഹാം ന്യു ബിന്‍ഗ്ലി ഹോള്‍, 27നു ബോണ്മൗത്ത് ലൈഫ് സെന്റര്‍, 28നു കാര്‍ഡിഫ് കോര്‍പസ് ക്രിസ്റ്റി ആര്‍.സി. ഹൈസ്‌കൂള്‍, 29നു ലണ്ടണിലെ ഹെന്‍ഡന്‍ അലൈന്‍സ് പാര്‍ക്ക് എന്നിവടങ്ങളില്‍ കണ്‍വെന്‍ഷന്‍ നടക്കും.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-25 15:38:00
Keywordsമാഞ്ച
Created Date2017-10-25 15:39:34